ഡ്രൈവർ

1807 Views

driver malayalam story

“നിന്നെപ്പോലെ വണ്ടിയ്ക്ക് വളയം പിടിയ്ക്കുന്ന ഒരു അത്താഴ പട്ടിണിക്കാരന് എന്റെ മകളേ ഞാൻ കെട്ടിച്ചു തരില്ലാ…

“അതിന് വേണ്ടിയല്ലാ ഞാൻ അവളേ പട്ടണത്തിൽ വിട്ട് ഇത്രയധികം പഠിപ്പിച്ചത് അവൾക്ക് വേറെ നല്ല ആലോചനകൾ വരും,..

“ആ പെൺകുട്ടിയുടെ അച്ഛൻ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ആകേ സ്തബ്ധനായി പോയി…

,”എങ്കിലും ഞാൻ തുടർന്നു….

“ക്ഷമിക്കണം എന്റെ തൊഴിൽ അത്രയും മോശമാണെന്നു എനിയ്ക്ക് തോന്നുന്നില്ല അതിൽ എനിയ്ക്ക് ഒരു അപമാനവും തോന്നിയിട്ടില്ല…

“പിന്നേ എല്ലാവർക്കും സർക്കാർ ജോലി നേടാൻ കഴിയില്ലല്ലോ എന്റെ ജോലിയിൽ ഞാൻ അഭിമാനിക്കുന്നു…

“മോഷണം ഒഴികെയുള്ള എന്ത് ജോലിയും മാന്യതയുള്ളതാണെന്നാണ് എന്റെയമ്മ എന്നേ പറഞ്ഞു പഠിപ്പിച്ചിട്ടുള്ളത്..

“പിന്നേ അങ്ങയുടെ മകളേ ആർക്കു വിവാഹം ചെയ്തു കൊടുക്കണം എന്ന് തീരുമാനിക്കാൻ അങ്ങേയ്ക്കു അവകാശമുണ്ട് ..

“മകൾക്ക് നല്ലൊരു വരനേ കിട്ടട്ടേ ഞങ്ങൾ ഇറങ്ങുന്നു…

“വാ “അമ്മേ ‘ നമുക്കിറങ്ങാം…

“അമ്മേ ഞങ്ങൾ ഇറങ്ങുന്നു…

“ഞാൻ അമ്മയേയും കൂട്ടി പുറത്തേയ്ക്ക് നടക്കുമ്പോൾ
അവളുടെ അമ്മയും ആ പെൺകുട്ടിയും എന്നേ ദൈന്യതയോടെ നോക്കുന്നുണ്ടായിരുന്നു…

“ഏറെ നാളുകളായി ആ കുട്ടിയ്ക്ക് വരുന്ന ആലോചനകൾ എല്ലാം അച്ഛന്റെ കടുംപിടുത്തം കാരണം മുടങ്ങുകയായിരുന്നു..

“മകൾക്ക് നല്ല ഒരു ജീവിതം ഉണ്ടാകണമെന്നേ ആ അമ്മ ആഗ്രഹിയ്ക്കുന്നുള്ളൂ…

“കാരണം ഒരുപാട് സ്വർണവും സാമ്പത്തികവും ഒന്നും കൊടുക്കാനുള്ള സാമ്പത്തിക ശേഷി ഇന്നാ കുടുംബത്തിനില്ല…

“അവർ ബ്രോക്കർ നാണുവിനോട് പറഞ്ഞതാണ്…

“എന്റെ നാണുവേട്ടാ എവിടുന്നെങ്കിലും ഒരു സാധാരണ പയ്യനേ കൊണ്ട് വന്നാൽ മതി ഞങ്ങളുടെ സ്ഥിതിയും മറ്റുമറിയുന്ന ഒരു കുടുംബം ആണെങ്കിൽ നല്ലത്…

“നാണുവേട്ടന് അറിയാമല്ലോ ഇവിടത്തെ കാര്യമെല്ലാം അവളേ പട്ടണത്തിൽ വിട്ട് പഠിയ്പ്പിക്കാൻ ഞാൻ എത്രയധികം കഷ്ടപ്പെട്ടുവെന്നു..?

“അതെനിക്കറിയാല്ലോ ശാരദേ അത് മനസ്സിലാക്കി ഒരാലോചനയെ ഇനി ഞാൻ കൊണ്ട് വരൂ…

“അവളുടെ അച്ഛന്റെ കാര്യം അറിയാല്ലോ നാണുവേട്ടന് ഈ മേനിപറച്ചിൽ മാത്രമേ പുള്ളിക്കറിയുള്ളൂ ഏത് നേരവും മദ്യപിച്ചു ഉത്തരവാദിത്വവും ഇല്ലാതെ നടക്കുന്നയാളാണ്‌….

“അന്ന് അദ്ദേഹത്തിന്റെ നിർബന്ധം കാരണം മാധവേട്ടൻ ഒരു ഗവണ്മെന്റ് ജോലിക്കാരനേ കൊണ്ട് വന്നിരുന്നില്ലേ..?

“പാവം എന്റെ മകൾ ഒരുപാട് ആഗ്രഹിച്ചതാണ് പക്ഷേ അവർ ചോദിച്ച ആവശ്യങ്ങൾ ഞാൻ കൂട്ടിയാൽ കൂടില്ലായിരുന്നു…

“പിന്നേയും ഒരുപാട് ആലോചനകൾ വന്നത് അവളുടേ അച്ഛന്റെ കടുംപിടുത്തം കൊണ്ട് ഒഴിഞ്ഞു പോയതാണ്….

“അത് നോക്കി ഞാൻ കൊണ്ട് വരാം ശാരദേ,,,

“”””” ‘”

*******************************************

“സുമതിയേട്ടത്തിയേ നമ്മുടെ മനുവിന് പറ്റിയ ഒരു കുട്ടിയുണ്ട്….

“എവിടെയാണ് നാണു.??

“ഇന്നാട്ടിൽ തന്നെയാണ്…

“ഈ നാട്ടിൽ എന്ന് പറയുമ്പോൾ??

“ഇവിടേ തൊട്ടടുത്താണ് ഏകദേശം ഒരു കിലോമീറ്റർ ദൂരം നടക്കാവുന്നതേയുള്ളൂ…

“അതെവിടെയാണ് ഇന്നാട്ടിൽ അങ്ങനെയൊരു പെൺകുട്ടി ഞാൻ അറിയാത്തതായി…?

“നമ്മുടെ ആ കൃഷ്ണന്റെ അമ്പലത്തിനടുത്തായിട്ടാണ്…

“നമ്മുടെ ശാരദയുടെ മകൾ…

“ആ കുട്ടിയോ..?

“അതേ സുമതിയേ ട്ടത്തിയ്ക്കു അറിയാമോ ആ കുട്ടിയേ..?

“ഞാൻ അമ്പലത്തിൽ വച്ച് ഒന്ന് രണ്ട് തവണ കണ്ടിട്ടുണ്ട്…

“എന്താ ആ കുട്ടിയുടെ പേര്..?

“ആതിര…?

“പാവം കുട്ടിയാണ് അവളുടേ അമ്മ ഏറെ കഷ്ടപ്പെട്ടാണ് ആ കുട്ടിയേ പട്ടണത്തിൽ വിട്ട് പഠിപ്പിച്ചത്…

“ഒരുപാട് പഠിപ്പുള്ള കുട്ടിയല്ലേ നാണു നമ്മുടെ മനുവിനെ ഇഷ്ടമാകുമോ. അവനൊരു ഡ്രൈവർ അല്ലേ..?


“അതൊന്നും കുഴപ്പമില്ല സുമതി ഏട്ടത്തി…
നമ്മുടെ കാര്യമെല്ലാം അവർക്കറിയാം സാമ്പത്തികമായിട്ട് അവർ വളരേ കഷ്ടപ്പാടിലാണ് ഒന്നും തരാനുള്ള ശേഷി ഇപ്പോളില്ലാ…

“അതൊന്നും സാരമില്ലാ നമുക്കൊന്നു ആലോചിച്ചാലോ “?

“അങ്ങനെയാണേൽ ഈ ഞായറാഴ്ച നമുക്ക് പോയി കുട്ടിയേക്കാണാം ,,

”അമ്മേ ,,

“എന്താ മനു ,?

“അമ്മയ്ക്ക് വിഷമമായോ ഈ കല്യാണം ആലോചന പോയതിൽ..?

“ഒരിയ്ക്കലുമില്ല മോനേ മറ്റെന്തിനേക്കാളും മകന്റെ അഭിമാനത്തിനാണ് ഒരമ്മ പ്രാധാന്യം കൊടുക്കുന്നത്…

“ഇതിലും നല്ലൊരു കുട്ടിയേ മോന് കിട്ടും ഈ അമ്മയ്ക്ക് ഉറപ്പാണ്…

“അല്ല സുമതി ഏട്ടത്തി എന്നോട് നീരസം തോന്നരുതേ അച്ഛന്റെ സ്വഭാവം ഞാൻ പറയാതിരുന്നതിൽ..

“ഓഹ് അത് സാരമില്ല നാണു ഇപ്പോളെങ്കിലും അറിയാൻ പറ്റിയല്ലോ അല്ലെങ്കിൽ എല്ലാം കഴിഞ്ഞായിരുന്നെങ്കിൽ എന്റെ കുട്ടി കൂടുതൽ അപമാനിക്കപ്പെടില്ലായിരുന്നോ?

“നമുക്ക് വേറെ നോക്കാം വിഷമിക്കാതെ,..

********************************************

“അങ്ങനെ കുറേനാളുകൾക്കു ശേഷം ആ സംഭവമെല്ലാം മനസ്സിൽ നിന്നും മാഞ്ഞു തുടങ്ങിയിരുന്നു…

“ഒരു ദിവസം ഏറെ വൈകി രാത്രിയിൽ വീട്ടിലേയ്ക്ക് തിരിയ്ക്കുമ്പോൾ ഇടറോഡിൽ ഒരു പെൺകുട്ടി വണ്ടിയ്ക്ക് കൈകാണിച്ചു…

“വണ്ടി അവളുടേ അരികിൽ ചവിട്ടി…

“ഒറ്റ നോട്ടത്തിൽ ആളേ മനസ്സിലായി…

“ആതിര…

“അവളുടേ മുഖത്ത് ഒരു പരിഭ്രമം നിഴലിച്ചിരുന്നു…

“എന്നേക്കണ്ടതും അവളുടേ മുഖം വല്ലാണ്ടായി..

“എന്താ എന്ത് പറ്റി ഈ സമയത്തു ഇവിടേ എന്താണ്..?

“അത് അച്ഛൻ…

“അവളുടേ ശബ്ദം തൊണ്ടയിൽ കുരുങ്ങി…

“അച്ഛന് എന്ത് പറ്റി..?

“ഒന്ന് വീട്ടിൽ വരുമോ വേഗം…

“അതിനെന്താ കയറിക്കോളൂ..

“വീട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച…

“അച്ഛൻ തലയിൽ നിന്നും രക്തം ഒലിച്ചിറങ്ങി അടുക്കളയിൽ കിടക്കുന്നു അമ്മ അടുത്തുണ്ട്…

“എന്താ പറ്റിയത്..?

“അത് മദ്യപിച്ചു വന്ന് അമ്മയുമായി വഴക്കായി ഉന്തും തള്ളുമായി അതിനിടയിൽ പിടിവിട്ട് അമ്മിക്കല്ലിൽ ചെന്ന് തലയിടിച്ചു വീണു കുറേ നേരമായി . .

“ഒരുപാട് രക്തം പോയിട്ടുണ്ടല്ലോ വേഗം ആശുപത്രിയിൽ എത്തിയ്ക്കാം…

“താങ്ങിയെടുത്തു അവരേയും കൂട്ടി ഹോസ്പിറ്റലിൽ എത്തി…

“അത്യാഹിത വിഭാഗത്തിന് പുറത്ത് നിൽക്കുമ്പോൾ ഡ്യൂട്ടി നേഴ്സ് പുറത്ത് വന്നു . .

“രോഗിയുടെ ബന്ധുക്കൾ ആണോ..??

“ഉടനേ ഈ മരുന്ന് വേണം..

“പിന്നേ AB +ve ബ്ലഡ് വേണം rare ഗ്രൂപ്പാണ്…

“അവളും അമ്മയും എന്നേ നിസ്സഹായതയോടെ ഒന്ന് നോക്കി…

“അത് സാരമില്ല എന്റെ ഗ്രൂപ്പ്‌ അതാണ് പേടിയ്ക്കേണ്ടാ പിന്നേ മരുന്ന് ഞാൻ ഇപ്പോൾ തന്നെയെത്തിയ്ക്കാം…?

“മരുന്ന് മേടിച്ച് നഴ്സിന്റെ കൈയ്യിൽ ഏല്പ്പിച്ചു ബ്ലഡ്‌ ബാങ്കിൽ പോയി ബ്ലഡ്‌ കൊടുത്തു വരുമ്പോൾ അവളും അമ്മയും പുറത്ത് ബെഞ്ചിൽ ഇരിപ്പുണ്ടായിരുന്നു…

“നിങ്ങൾ വേണമെങ്കിൽ പോയി കിടന്നോളൂ ഇവിടേ റൂമുണ്ട് ഞാൻ ഇവിടേ ഇരുന്നോളാം…

“മോന് ഞങ്ങളോട് ദേഷ്യമുണ്ടോ..?

“എന്താ അമ്മേ അങ്ങനെ ചോദിച്ചത്…

“അല്ല അന്ന് മോനെയും അമ്മയേയും വിളിച്ചു വരുത്തി അപമാനിച്ചതിന് ഞങ്ങളോട് ക്ഷമിയ്ക്കില്ലേ…

.
“ഓ അതോ അതൊക്കെ ഞാൻ അന്നേ മറന്നില്ലേ…

” പിന്നേ ആപത്തു ആർക്കും വരുമല്ലോ അപ്പോൾ വെറുപ്പ്‌ കാണിക്കാതെ നമ്മളാൽ കഴിയുന്ന സഹായം ചെയ്തു കൊടുക്കണമെന്നാണ് എന്റെ അമ്മ എന്നേ പഠിപ്പിച്ചത്…..

“നിങ്ങൾ ഇവിടെയിരിക്കൂ ഞാൻ പുറത്ത് പോയി കഴിയ്ക്കാൻ എന്തെങ്കിലും വാങ്ങിയിട്ട് വരാം…

“മനുവേട്ടാ “…..

എന്തേ …

“ഇന്നലേ തീരേ ഉറങ്ങിയില്ല അല്ലേ..?

“ഓഹ് അത് സാരമില്ല അല്ല അച്ഛന് എങ്ങനെയുണ്ട്..?

“ഇപ്പോൾ ബോധം വന്നു അച്ഛൻ മനുവേട്ടനേ അന്വേഷിയ്ക്കുന്നുണ്ട് അകത്തേയ്ക്ക് വരൂ…

“മനു കയറി വരൂ…

“മനുവിന് എന്നോട് ദേഷ്യമാണെന്ന് അറിയാം എല്ലാത്തിനും മാപ്പ് മദ്യത്തിന്റെ ലഹരിയിൽ ഞാൻ കുടുംബം മറന്നു എന്റെ മകളുടെ ഭാവി മറന്നു…

“സർക്കാർ ജോലിയല്ലാതെ ഒരു ജോലിയും മാന്യത ഇല്ലാത്തതാണെന്ന് ഞാൻ സ്വയം ചിന്തിച്ചു ആ ചിന്തകൾ എല്ലാം ഇന്നലെ ഒരു രാത്രി കൊണ്ട് തെറ്റാണെന്ന് മനു തെളിയിച്ചു തന്നു “

“മനു ഇന്നലെ രാത്രിയിൽ എനിയ്ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടുവെന്ന് ഇവർ പറഞ്ഞപ്പോളാണ് ഞാൻ അറിയുന്നത്…

“ഒരു മകന്റെ ഉത്തരവാദിത്വത്തോടെ മനു ഇവിടേ ഓടി നടന്നു…

“എല്ലാത്തിനും മോൻ എന്നോട് ക്ഷമിയ്ക്കില്ലേ..

“മോൻ ചെയ്ത ഉപകാരത്തിന് എന്ത് തന്നാലും മതിയാകില്ല…

“മനുവിന് എന്റെ മകളേ ഒരുപാട് ഇഷ്ടമാണെന്നറിയാം അത് കൊണ്ട് തന്നേ ഞാൻ ഇവളെ മോനേ ഏൽപ്പിക്കുന്നു മോനാണ് ഇവൾക്ക് യോജിച്ചയാൾ….

“മനു ഇനി മുതൽ ഞങ്ങൾക്ക് മരുമകൻ അല്ല ഞങ്ങളുടെ മകൻ തന്നെയാണ്….

“അധികം താമസിയ്ക്കാതെ അമ്മയേയും കൂട്ടിൽ വീട്ടിലേയ്ക്ക് പോന്നോളൂ എന്റെ മോളേ കൂട്ടിക്കൊണ്ടുപോകാൻ….

********************************************

“ഇവിടേ ഒരു വാക്യത്തിന് അടിവരയിടുന്നു ആരും ആരുടേയും ജീവിതത്തിൽ ചെറുതല്ല ആരും ആരുടേയും ജീവിതത്തിൽ വലുതുമല്ല…

” എല്ലാരും തുല്യരാണ്…

“വിയർപ്പിന്റെ വിലയും ഗന്ധമുള്ള ഒരുപിടി അന്നത്തിനേക്കാൾ രുചിയൊന്നും മോഷ്ടിച്ചെടുക്കുന്ന ഒരു പൊതിച്ചോറിനു ഇല്ല എന്നതാണ് സത്യം…

****************************************

രചന

വിജയ് കുമാർ ഉണ്ണികൃഷ്ണൻ

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply