Skip to content

നിനക്കായ് മാത്രം – ഭാഗം 1

benzy novel

ബ്ലൂ മൗണ്ട് പട്ടണത്തില പ്രധാന ഹോസ്പിറ്റലായ സയനോരാ  മിഷൻ്റെ ഏഴാം  നിലയിൽ അത്യാഹിത വിഭാഗത്തിന് മുന്നിൽ അക്ഷമനും ദു:ഖിതനുമായിരുന്ന അലൻ ഐസക് എന്ന യുവാവിനരികിരിലേക്ക്
ഒരു നഴ്സ് വന്നു പറഞ്ഞു.

ഭദ്രയുടെ ടെസ്റ്റ് റിസൾട്സാ. ഡോക്ടർ  ഡ്യൂട്ടി റൂമിലെത്തുമ്പോൾ ഇതുമായി ചെന്നാൽ മതി..
ഡോക്ടറുടെ പേര് …. അലൻ ചോദിച്ചു.

ഫിനി ജാസ്മിൻ. പേര് പറഞ്ഞ് നഴ്സ് ഐ.സി.യുവിൻ്റെ വാതിലടച്ചു.
പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ വാതിൽ തുറന്ന് ഡോക്ടർ പുറത്തിറങ്ങി…

ആരാ… അലൻ?  ഡോക്ടർ ചോദിച്ചു.

ഞാനാ ഡോക്ടർ, അലൻ മുന്നോട്ട് നീങ്ങി നിന്നു.

അലൻ … വരൂ…
ഡോക്ടറുടെ പിന്നാലെപോകുമ്പോൾ
ഡോക്ടർ ഭയപ്പെടുത്താനും സങ്കടപ്പെടുത്താനുമായ് ഒന്നും പറയല്ലേ…. ഈശോയേയെന്ന് പ്രാർത്ഥിച്ച് കൊണ്ടിരുന്നു അലൻ.

ഇരിക്കൂ…

അലൻ ഡോക്ടറിനഭിമുഖമായിരുന്നു.

പേടിക്കാനൊന്നുമില്ല.

താങ്ക്യൂ … ഡോക്ടർ

ഞാൻ പറഞ്ഞ് തീർന്നില്ല

അലൻ ഉത്കണ്ഠയോടെ ഡോക്ടറെ നോക്കി…

വയറ് വേദനയല്പംകൂടുതലാണ്.
ഉള്ളിൽ പോയിസനൊന്നും ചെന്നിട്ടില്ല.  വയറൊന്ന് സ്കാൻ ചെയ്യണം. ഭദ്ര ഇപ്പോഴും ഇഞ്ചക്ഷൻ്റെ മയക്കത്തിലാണ്. ബോധം വീണ്ടുകിട്ടാൻ കുറച്ച് സമയം കഴിയും.  അഡ്മിറ്റ് ചെയ്തിട്ടുണ്ട്. ഒന്ന് രണ്ട് ടെസ്റ്റുകൾ കൂടിയുണ്ട്.

ഉം….. അലൻ ഒരു മൂളലിൽ  സമ്മതം അറിയിച്ചു.

അലൻ്റെ വീട്ടിൽവൈഫിനെക്കൂടാതെ വേറാരൊക്കെയുണ്ട്?
പപ്പ, മമ്മി, ഗ്രാൻറ്പാ, ഗ്രാനി. ചേട്ടൻ അനിയത്തി പിന്നെ വീട്ടിൽ സഹായത്തിന് നിൽക്കുന്നവർ.

ഇവരിലാരാ.. അലൻ്റെ വൈഫിനെ.. ഉപദ്രവിക്കുന്നത്.

ഏയ്…ആരും ഉപദ്രവിക്കില്ല ഡോക്ടർ

പിന്നെ താനുപദ്രവിക്കോ?

ഇല്ല, ഞാനെന്തിനുപദ്രവിക്കണം.

പിന്നെ ആരെയാ.. ഭദ്ര അബോധാവസ്ഥയിൽ വിടടാ.. പട്ടീന്ന്.. പറയുന്നത്.
അത് കേട്ട്  അറിയാതെ.. അലൻ ചിരിച്ച് പോയ് ..
എന്നാൽ ഡോക്ടറുടെ മുഖത്തെ ഗൗരവം കണ്ടിട്ട് അലൻ പെട്ടന്ന് ചിരി നിർത്തി.

അലൻ നിങ്ങൾ,  വീട്ടുകാരുടെ നിർബ്ബന്ധത്തിനു വഴങ്ങിയാണോ കല്യാണം കഴിച്ചത്.

ഏയ്…  അ ..അല്ല.

കല്യാണം കഴിഞ്ഞിട്ടെത്ര  നാളായി.

ഉംമ്.. എട്ട്….എട്ട് മാസമായി.

നിങ്ങൾ ഭാര്യയെ അല്ലാതെ മറ്റാരെയെങ്കിലും പ്രണയിക്കുന്നുണ്ടോ?

അയ്യേ…. ഞാനത്തരക്കാരനല്ലാട്ടോ?

ഡോക്ടറെന്താ  ഈ.. പോലീസ് ഭാഷയിലൊക്കെ .. സംസാരിക്കുന്നത്.

നിങ്ങളുടെ വൈഫിത് വരെയും സംസാരിച്ചിട്ടില്ല. ബോധം തെളിഞ്ഞ് നിങ്ങൾക്കെതിരായി ഒരു വാക്കെങ്കിലും സംസാരിച്ച് തുടങ്ങിയാൽ പോലീസ്  തന്നെയായിരിക്കും സംസാരിക്കുന്നത്. പോലീസ് ഡോക്ടറുടെ ഭാഷയിലായിരിക്കില്ല സംസാരിക്കുന്നത് പോലീസ് മുറയിലായിരിക്കും.

എൻ്റെ ചോദ്യത്തിന് അലൻ മറുപടി പറഞ്ഞില്ല. ഡോക്ടർ വീണ്ടും ചോദിച്ചു.

ഇല്ല ഡോക്ടർ .. അവളല്ലാതെ മറ്റൊരു പെൺകുട്ടി എൻ്റെ ജീവിതത്തിലില്ല.

എന്നിട്ടാണോ … വിവാഹം കഴിഞ്ഞ് എട്ടു മാസമായിട്ടും ഭദ്ര കന്യകയായിരിക്കുന്നത്.

അലൻ മറുപടിയില്ലാതെ.. തല കുനിച്ചു.

അലൻ അസ്സലായി കള്ളം പറയുന്നു.
നിങ്ങളും ഭാര്യയും ഒരുമിച്ചാണോ. താമസിക്കുന്നത്.

ഉം.അതെ..

നോക്കു അലൻ ആ പെൺകുട്ടിയുടെ ശരീരത്തിൽ ആഹാരം പോയിട്ട്  ജലാംശം പോലും എത്തിയിട്ട് കുറച്ച് ദിവസങ്ങൾ ആയിരിക്കുന്നു. നിങ്ങൾ ഒന്നിച്ചിരുന്നിട്ടും നിങ്ങളുടെ ഭാര്യയെ നിങ്ങളും  നിങ്ങളുടെ വീട്ടുകാരും  കണ്ടില്ല .. അല്ലെങ്കിൽ നിങ്ങൾ കണ്ടില്ലെന്നു നടിച്ചു. ഭദ്രയെ നിങ്ങളെല്ലാപേരും ചേർന്ന് പട്ടിണി ക്കിട്ടു. അല്ലെങ്കിൽ പട്ടിണി കിടന്ന് സ്വയഹത്യ ചെയ്യാമെന്ന് ആ കുട്ടി വിചാരിച്ചു കാണും.

ഡോക്ടർ അ … ത്…പിന്നെ ..

ഏതായാലും നിങ്ങളുടെ കുടുംബ കാര്യത്തിൽ ഇടപെടാൻ ശ്രമിക്കുന്നു എന്ന് കരുതരുത്.

കുറെ വൈകിയാണെങ്കിലും ഇവിടെ എത്തിച്ചത് കൊണ്ട് .. ഞങ്ങൾക്കു് അവളെ രക്ഷിക്കാനായി.
എനിക്ക് വേണ്ടപ്പെട്ട കുട്ടിയായത് കൊണ്ട് ഐസിയുവിൽ നിന്ന് മാറ്റിയാലും പൂർണ്ണ ആരോഗ്യം വീണ്ടെടുക്കാതെ അവളെ വിടാൻ പറ്റില്ല. ഭദ്ര ഉണർന്ന് സംസാരിച്ച് കഴിയുന്നത് വരെ നിങ്ങളിവിടെയുണ്ടാവണം.

കണ്ണുകൾ നിറഞ്ഞ് വന്ന അലൻ ഞെട്ടലോടെ ചോദിച്ചു.

മാഡത്തിന് വേണ്ടപ്പെട്ടതോ?
അലൻ്റെ ചോദ്യത്തിന് മറുപടി കൊടുക്കാതെ. ഡോക്ടർ സിസ്റ്ററിനെ വിളിച്ചു.

ലതാ … ഭദ്രയുടെ കൂടെയുള്ള ആളാ.. റൂമാണോ .. വാർഡാണോന്ന് ചോദിച്ച്  റ്റീ.. ആൻ്റ് സി പേപ്പർ സൈൻ ചെയ്യിച്ച് വേണ്ടത് ചെയ്യൂ….

ഓകെ.. മാം ..

അലൻ നഴ്സിനൊപ്പം  പോയി

****      *****    ******  ****
ആശുപത്രിയുടെ ഏഴാം നിലയിലെ 201-ാം നമ്പർ മുറിയിൽ തികച്ചും
അസ്വസ്ഥനായിരുന്നു അലൻ.

സർ ഫുഡിനുള്ള ചാർട്ടാണ്. ആവശ്യമുള്ളത് ടിക് ചെയ്താൽ ഫുഡിവിടെ കൊണ്ട് തരും.

വേണ്ട .. സിസ്റ്റർ.

പുറത്തുന്നുള്ള ഭക്ഷണം. അകത്തേക്ക് വിടില്ല കേട്ടോ?

സാരമില്ല …

ജാലകഭിത്തിയിൽ കാലും നീട്ടീ കാഴ്ചകൾ നോക്കി അലൻ ഇരുന്നു മണിക്കുറുകളോളം.

അവൻ ജാലകത്തിൻ്റെ ചില്ലല്പം നീക്കി വച്ചു. വളരെയടുത്തായി കടൽ കാണം. മത്സരിച്ചെത്തുന്ന തിരമാലകളെ നോക്കിയും പാദങ്ങൾ നനച്ചും ധാരളം പേർ തീരത്തുണ്ട്.

സർ ഭദ്രയെ  നാളെ  വൈകുന്നേരം 8 മണി കഴിഞ്ഞ് റൂമിലോട്ട് മാറ്റിയാൽ മതിയെന്ന് മാഡം പറഞ്ഞു.  നഴ്സ് വന്ന് പറഞ്ഞു.

എനിക്കൊന്നു കാണാൻ പറ്റോ.. സിസ്റ്ററേ..

രാവിലെ  കാണാം. ഭദ്ര മയക്കത്തിലാണ്. അവ്യക്തമായ് എന്തൊക്കെയോ..സംസാരിക്കുന്നുണ്ട്.

നഴ്സ് പോയതും അലൻ വീണ്ടും ജാലകത്തിനരികിലെത്തി

പടിഞ്ഞാറേകടലിൽ ചുവപ്പ് വാരിവിതറി കടൽ നീലിമയിലേക്ക് പതിയെ പതിയെ ചുംബിച്ചിറങ്ങുന്ന അസ്തമയ സൂര്യൻ്റെ അവസാന ചുവപ്പും മാറുന്നതു നോക്കി ജനാല പടിയിൽ കാലും നീട്ടി അലൻ  വീണ്ടും. ഇരുന്നു.

താനാരെയെങ്കിലും പ്രണയിക്കുന്നുണ്ടോ?

ഛെയ്… അലൻ കൈ ചുരുട്ടി ചുവരിലിടിച്ചു.

ഡോക്ടറുടെ ചോദ്യം അവൻ സ്വയം ചോദിച്ചു. ഉണ്ടോ?

അലൻ തൻ്റെ വലത് കൈ ഇടനെഞ്ചിൽ പതിച്ചു.  ഉണ്ടെന്ന്
തൻ്റെ ഹൃദയം പറയുന്നുണ്ടോ..

ഉണ്ട്… പറയുന്നുണ്ട് അലൻ ഇടതു കൈയ്യുടെ പുറത്ത് വലത് കൈ ചേർത്ത വച്ചു…

sക്… ടക്: താളം കൂടുന്നുണ്ടോ?
ഉണ്ട് …. കൂടുന്നുണ്ട്..

പൂജായെന്ന് മന്ത്രിക്കുന്നുണ്ടോ?
ഉണ്ട്… അങ്ങനെ തന്നെയാണ്. മന്ത്രിക്കുന്നത്.

പൂജാ നിന്നെ കാണുമ്പോൾ ………. നിന്നോട് സംസാരിക്കുമ്പോൾ :…….
നിൻ്റെ അരികിലിരിക്കുമ്പോൾ …….
നിന്നെ കുറിച്ച് ഓർക്കുമ്പോൾ ……
മാത്രമെന്താ.. ഈ ഹൃദയതുടിപ്പുകൾ ഇടിമുഴക്കം… പോലെ…
ശരീരത്തിനീ … വിറയൽ…
മനസ്സിനീ … പതർച്ച
ഈയിടെയായി  ഹൃദയത്തിൻ്റെ താളം .. ഇങ്ങനെയാ പുജാ..

നീ അരികിൽ നിൾക്കുമ്പോൾ ഈ താളം നീ അറിയുമോയെന്ന് പലപ്പോഴും ഞാൻ ഭയന്നിരുന്നു.  ഈ തുടിപ്പിനെയാണോ എല്ലാരും പ്രണയമെന്ന്  പറയുന്നത്.

നിന്നെ കാണാതിരുന്നാൽ  നിന്നിലേക്ക് ഓടിയണയാൻ എന്നോട് ആജ്ഞാപിക്കുന്നഹൃദയ
തുടിപ്പുകളാണോ?അതോ. നിൻ്റെ  സാമീപ്യത്തിനായി വിങ്ങുന്ന കരളിൻ്റെ നൊമ്പരമാണോ?  അതുമല്ല.നെഞ്ചോടൊന്ന് ചേർത്ത് വച്ച് നീയെൻ്റേതാണെന്നും ഞാൻ
നിൻ്റേതാണെന്നും ….നിന്നെ ഞാൻ
എന്നെക്കാളും സ്നേഹിക്കുന്നു എന്നും, നീയില്ലെങ്കിൽ ഞാനില്ലാന്നും എൻ്റെ ഹൃദയത്തിലൊട്ടി പിടിച്ച നിൻ്റെ ചിത്രത്തെ  ഒരിക്കലും മായ്ച്ച് കളയാൻ കഴിയില്ലെന്നുമുള്ള സത്യത്തെയാണോ?പ്രണയം..
എന്ന് പറയുന്നത് …
അറിയില്ല പൂജാ .. എനിക്കിറിയില്ല ..
എങ്കിലും ഇതാണ് പ്രണയമെങ്കിൽ  എനിക്ക് നിന്നോട് ഒടുങ്ങാത്ത പ്രണയമാണ് പെണ്ണേ.

എൻ്റെ ഈ ഹൃദയതുടിപ്പുകൾ നിനക്കായ് മാത്രം എന്ന് ആവർത്തിച്ച് ആവർത്തിച്ച് മന്ത്രിക്കുന്ന ഈ നിമിഷം എൻ്റെ  ഈ പ്രണയത്തെ ……
ഇനി വരാനിരിക്കുന്ന നിലാവിനെ പ്രണയിക്കാൻ തിരയിളക്കുന്ന കടലലകളിലേക്ക് ഓടിയിറങ്ങി ഈ പ്രപഞ്ചം മുഴുവൻ കേൾക്കുമാറുച്ഛത്തിൽ
ഞാൻ   വിളിച്ച് പറയട്ടെ!. പൂജാ .. ഐ ലൗ യൂ ന്ന്… അതെ അലൻ പറയും. നിനക്കായ് മാത്രം.. തുടിക്കുന്ന ഈ ശബ്ദം ഇനിയെങ്കിലും   നീ .. അറിയണം. ഈ പ്രപഞ്ചം മുഴുവനും. അലൻറെ ഹൃദയതുടപ്പെന്താണെന്ന്‌.
അറിയട്ടെ!

അലൻ ചില്ല് ജനാല മുഴുവനായ് നീക്കി.
നീലതുള്ളികളുമായ് വന്ന കടൽ കാറ്റ് അവനെ വാരി പുണർന്നു. ആ കുളിരിൽ അവൻ സ്വയം  മറന്നു.. ആ .. നിമിഷം.   ഉറക്കെ ഉറക്കെ ..പറഞ്ഞു അലൻ

പൂജാ ഐ. ലൗ യൂന്ന്… ഒരിക്കലല്ല .. പിന്നെയും പിന്നെയും

അവൻ്റെ പ്രണയമൊഴി.. കടൽ കാറ്റിൽ ലയിച്ച് … ലയിച്ച് അങ്ങനെ സയനോര മിഷൻ്റെ.  എഴാം .. നിലയിലെ..അത്യാഹിത വിഭാഗത്തിൻ്റെ ചില്ലുവാതിലിലൂടെ, മരുന്നിൻ്റെ മയക്കത്തിൽ കിടന്ന
പെൺകുട്ടിയുടെ ഹൃദയത്തിൽ വന്നു പതിച്ചു. അവളുടെ മാറിൽ പറ്റി ചേർന്ന് കിടന്ന താലി അവൾ
കൂട്ടിപ്പിടിച്ചു. ശ്വാസഗതികൾ അമിത
വേഗത്തിലായി… ശരീരം ഒന്നു വിയർത്തു.. നെറ്റിയിലെ തൊടുകറി വിയർപ്പിൽ അലിഞ്ഞ് സീമന്ത രേഖയിൽ നിന്നും താഴേക്ക് ഒലിച്ച് ഇറങ്ങി   അവൾ  പുലമ്പി

ഇല്ല. ഞാൻ ..സമ്മതിക്കില്ല..

ഡ്യൂട്ടി നഴ്സ് ചാടിയെഴുന്നേറ്റു.
വിളിച്ചു.. ഭദ്രാ .. ഭദ്രാ .. എന്ത് പറ്റി.
അവൾ കണ്ണ തുറന്ന് വീണ്ടും മയക്കത്തിലേക്കു് വീണു.

(തുടരും)

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

എല്ലാരും അഭിപ്രയം പറയണം. പ്ളീസ്

❤️❤️ ബെൻസി ❤️❤️❤️

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.4/5 - (10 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “നിനക്കായ് മാത്രം – ഭാഗം 1”

Leave a Reply

Don`t copy text!