Skip to content

നിനക്കായ് മാത്രം – ഭാഗം 11, 12

benzy novel

പൂജക്ക് പിന്നാലെ സൈറയും പോയെങ്കിലും ക്ലാസ്സിൽ ചെന്നപ്പോൾ പൂജയെ അവിടെ കണ്ടില്ല.
ഇതെന്താ ഒറ്റക്ക്? പൂജയെവിടെ? റസിയ ചോദിച്ചു.
എൻ്റെ കൂടെയുണ്ടായിരുന്നതാ.. ശ്ശെടാ .. ഇവളിതെവിടെപ്പോയി. സൈറ വെറുതെ നടിച്ചു.
സൈറ പുറത്തേക്കിറങ്ങാൻ പോയതും. ഇംഗ്ളിഷ് ക്ലാസ്സെടുക്കുന്ന മായാ മിസ്സ് അകത്തേക്ക് കയറി കഴിഞ്ഞിരുന്നു…
ആഡിറ്റോറിയത്തിന് മുകളിലെ നിലയിലെ ഗാലറി ക്ലാസ്സിൽ ഏറ്റവും പുറകിൽ ജാലകത്തിനരികിലുള്ള തൻ്റെ ഇരിപ്പിടത്തിൽ ഹരി സാറിൻ്റെ ക്ലാസ്സിൽ മുഴുകിയിരിക്കു
കയാണ്, അലൻ ഐസക്.
ഇടയ്ക്കെപ്പോഴോ തൻ്റെ അരികിലിരുന്ന അജയ് കൈയ്യിൽ തട്ടി കണ്ണ് കൊണ്ട് പുറത്തേക്ക് നോക്കാൻ ആംഗ്യം കാട്ടി.
അജയ് കാണിച്ച ഭാഗത്തേക്ക് നോക്കി അലൻ.
താഴെ.. ലൈബ്രറി ബിൽഡിങ്ങിനരികിലെ പടർന്ന് പന്തലിച്ച ഇരുണ്ട പച്ചിലകൾ കൊണ്ട് മൂടപ്പെട്ട മരം നിറയെ കടുത്ത മജന്താ നിറത്തിലുള്ള പൂക്കൾ വിരിഞ്ഞ് നിൽക്കുന്നു. കണ്ണിന് കുളിർമയും ഭംഗിയും നൽകുന്ന അതി മനോഹരമായ കാഴ്ച.
വൗ…. ഫൻ്റാസ്റ്റിക് …
എന്നിട്ട് അലൻ പതിയെ പറഞ്ഞു തുടങ്ങി ..
പൂക്കുമ്പോൾ മരം നിറയെ, അതി മനോഹരമായ് പൂത്തുലയാറുള്ള ആ മരത്തിന് മറ്റാരു പ്രത്യേകത കൂടിയുണ്ട്.പൂക്കളില്ലാത്തപ്പോഴും..കാണാൻ ഭംഗിയുണ്ടെന്നു
ള്ളതാണ്. അപ്പോൾ തിങ്ങി ഞെരുങ്ങി നിൽക്കുന്ന പച്ചിലകൾ
ക്കിടയിൽ ഇടവിട്ട് ഇളം മഞ്ഞയും ഇളം പച്ചയും കലർന്ന തളിരില
കൾ പൂക്കൾ പോലെ നിറഞ്ഞ് നിൽക്കും. കാണാൻ പ്രത്യേക ഭംഗിയാട്ടോ? പൂക്കാൻ സമയ
മാകുമ്പോൾ ഇല മുഴുവൻ കരിപച്ച നിറത്തിലാവും കാണപ്പെടുക. മഴ പെയ്യുമ്പോൾ നനയാതെ ഏറെ സമയം അതിന് കീഴെ നിൽക്കാം. ഞങ്ങളുടെ വീട്ടിൽ ഇതേ പോലെ രണ്ട് മരമുണ്ട്… ഞങ്ങളിതിനെ കുടമരമെന്ന് വിളിക്കും..
അങ്ങനെ തണലായ് കുട വിരിച്ച് പൂക്കൾ നിറഞ്ഞ് നിൽക്കുന്ന സമയത്ത് അവിടെയെത്ര
യെത്ര പേർ മൊബൈൽ കാമറയിൽ മാതാവിനൊപ്പം ചെന്ന്നിന്ന്ഫോട്ടോയെടുക്കാറുണ്ട്..
ഇന്നത്തെ സെൾഫി ആ പൂമരചോട്ടിൽ എന്താ..
കുന്തം.. ടാ നീ.. പൂമരം മോത്രമേ കാണുന്നുള്ളോ?
സൂക്ഷിച്ച് നോക്കളിയാ അങ്ങാട്ട്
അലൻ പിന്നെയും നോക്കി.
കുഞ്ഞു കുഞ്ഞു പാറകൾ അടുക്കിയുണ്ടാക്കിയ ചാരനിറം പൂശിയ കല്ല് കെട്ടിനുള്ളിലെ മാതാവിൻ്റെ തിരുരൂപത്തിൽ പൂമരം കുടവിരിച്ച് നിൽക്കുന്നു .. ആ പച്ചപ്പും കടുത്ത മജന്ത നിറവും.. വെളുത്ത മാതാവും.. ഒക്കെ.. കൂടി കളർഫുളായിരിക്കുന്നു.
പിന്നെന്താ ഉള്ളത്.
കാണ്… നല്ലോണം അജയ് അവനെ മുന്നോട് തള്ളി കാണിച്ചു.
മാതാവിൻ്റെ നീട്ടിപിടിച്ച കൈകളിലൊന്നിൽ ഒരു പെൺകുട്ടിമുഖംചേർത്തിരിക്കുന്നു.
പെൺകുട്ടി ആരെന്നറിയാൻ അലൻ അദ്ധ്യാപകൻ കാണാതെ.. മൊബൈലെടുത്ത് .. കാമറ ഓൺ ചെയ്തു .. അവിടം കേന്ദ്രീകരിച്ച്, ആ ദൃശ്യം സൂം ചെയ്തു. ഇളം നീല നിറത്തിലുള്ള ചുരിദാർ ഇട്ടിരിക്കുന്ന പെൺകുട്ടിയുടെ മുഖം വ്യക്തമല്ല. അലൻ ഓർത്തു പൂജയിന്ന് ധരിച്ചിരുന്ന വസ്ത്രത്തെ പറ്റി ..
ശരിയാ .. നീലചുരിദാറായിരുന്നു. അവൾ ധരിച്ചിരുന്നത് …
അദ്ധ്യാപകൻ കാണാതെ ഇടയ്ക്കിടക്ക് അലൻ്റെ കണ്ണുകൾ പൂമരചോട്ടിലെത്തി പൂജയെ ശ്രദ്ധിച്ച് കൊണ്ടേയിരുന്നു ..
മാതാവിനെ നോക്കിയിരി
ക്കുമ്പോൾ പൂജയോർത്തു. എന്ത് ഭംഗിയാണിവിടം.. തണലും പൂക്കളും .. പച്ചപ്പും പിന്നെ.. സുന്ദരമായ മാതാവിൻ്റെ സാന്നിദ്ധ്യവും .
മാതാവാണെങ്കിലും കുഞ്ഞു
ങ്ങളെപ്പോൽ നിഷ്കളങ്കമായ
മുഖം.. ചെറിയ ചുണ്ടുകളിലെ ഈ പുഞ്ചിരി കാണാൻ നല്ല ഭംഗിയാ.. നോക്കിയിരിക്കുമ്പോൾ മനസ്സിന് ലഭിക്കുന്ന സമാധാനം വളരെ വലുതാണല്ലോ? മാതാവിൻ്റെ ഈ രൂപത്തെ അല്പം മാറി നിന്ന് നോക്കിയി ട്ടുള്ളതല്ലാതെ.. ഇതു വരെ ഇത്രയും അരികിൽ വന്നിട്ടില്ല ഞാൻ.
നീട്ടിപിടിച്ച ഈ കൈളിൽ അനുവാദമില്ലാതെ തൻ്റെ മുഖം ചേർത്ത് വച്ചിരുന്നപ്പോൾ, മുന്നിൽ ഉരുകിയൊലിച്ച് ഇല്ലാതാകുന്ന മെഴുക് തിരി പോലെ എൻ്റെ വിഷമങ്ങളും ഇല്ലാതാകുന്നുണ്ട്.. മനസ്സിന് നല്ല സുഖം തോന്നുന്നു.
സെൻ്റ് ഫിലോമിനാസിൽ വച്ചാണ് മാതാവിൻ്റെ രൂപം ഞാനാദ്യമായ് കാണുന്നത്. ആ മുന്നിൽ വച്ചാണ് സൈറയെയും ആദ്യമായ് കാണുന്നത്. ഇതേ .. രൂപവും ഇതേ … ഭംഗിയും തന്നെയാണ് ആ മാതാവിനും. എങ്ങനെകഴിയുന്നു.. ഒരു ശില്പിക് ഒരേ ..മുഖം തന്നെ പലയിടത്തും ഒരേ പോലെകൊത്തിവയ്ക്കാൻ .
സമ്മതിക്കണം അവരെയൊക്കെ ..
അന്ന് മാതാവിൻ്റെ അരികിലിരുന്ന കൊച്ചു സൈറയുടെ മുഖം ഇന്നുമുണ്ട് മനസ്സിൽ. ശരിക്കും മാതാവിൻ്റെ മോള് തന്നന്നാ അന്ന് ഞാൻ വിചാരിച്ചത്. മാതാവിനെ ഒന്ന് തൊടാൻ ശ്രമിച്ചപ്പോൾ എൻ്റെ കൈ തട്ടി മാറ്റിയിട്ട് അവൾ പറഞ്ഞു.
തൊടണ്ടാ..ഇതെൻ്റെ അമ്മയാണ്..
അപ്പോ .. ഒരു ദിവസം നീയെൻ്റെ അമ്മയുടെ തോളിൽ കയറി കിടന്നതോ.. ഞാനും വിട്ട് കൊടുത്തില്ല.
പൂച്ചക്കണ്ണി ചമ്മിപ്പോയി.
പിന്നെ നാണിച്ചു ചിരിച്ചിട്ടു പറഞ്ഞു.
ന്നാ .. തൊട്ടോ? വാ…
ഞാനങ്ങനെചുറ്റിനുംതൊട്ടുനോക്കിയൊക്കെ നിൽക്കുമ്പോൾ പറയുന്നു.
നിനക്ക് വേണോ.. ‘ൻ്റെ അമ്മയെ..
ങാ.. വേണം..പക്ഷേ ! എങ്ങനെ കൊണ്ട് പോകും. ഇളക്കാൻ പറ്റ്വോ..
ഇല്ല. സിസ്റ്ററിളക്കി തരും.. ഇത് നീയെടുത്തോ.. ന്നിട്ട് നിൻ്റെ അമ്മയെ എനിക്ക് തന്നാ മതിയെന്ന്…
മറുപടി പറയാതെ മിണ്ടാതെ നിന്നയെന്നോടവൾ പറഞ്ഞതെന്തന്നോ?
ഈ അമ്മ മിണ്ടേം ഇല്ല. എന്നെ എടുക്കേം ഇല്ല. ചീത്തയാന്ന്.
എന്നെ കാണാതെ അന്വേഷിച്ച് വന്ന അമ്മ അമ്പടി മിടുക്കിന്ന് പറഞ്ഞ് വാരിയെടുത്തു അവളെ..
പ്രിയ മാതാവേ.. ഇന്ന് സൈറയെ ഞാൻ വേദനിപ്പിച്ചു. അത്രയ്ക്കും സങ്കടം വന്നിട്ടാ..
ഇന്നലെ കണ്ട ചെക്കനോട് അവളുടെ ചരിത്രം വിളമ്പിയിരിക്കുന്നു .. എനിക്കതിഷ്ടായില്ല.
ആരുമില്ലാത്ത കുട്ടിയെന്നറിഞ്ഞാൽ അവനൊക്കെ സ്നേഹം നടിച്ച് പറ്റിക്കുമെന്ന വിചാരമൊന്നുമില്ല.
ഇപ്പോ തന്നെ അവൻ്റെ നീലകണ്ണുകൾ പൂച്ച കണ്ണിയുടെ ഉറക്കം കെടുത്തിയിരിക്കുന്നു.
കാണാനൊക്കെ നല്ല ഭംഗീണ്ട്… ആവശ്യത്തിലധികം കാശുമുണ്ട്..
പറ്റിച്ച് പോകാൻ സാധ്യതയേറെയാ.
മാതാവ് തന്നെ തീരുമാനിക്
അവൾക്കു് ആ കുട്ട് വേണേമോന്ന്.
അത് പോലെ എൻ്റെ ജീവിതത്തിൽ പറ്റിക്കുടിയ ഒരിത്തിൾ കണ്ണിയെ പിഴുതെറിഞ്ഞു തന്നേക്കണേ.
ഈ പറഞ്ഞവനേ പോലെ സൗന്ദര്യമൊക്കെയുണ്ട്.. പണമില്ല. എങ്കിലുംപത്രാസിത്തിരി
കൂടുതലാ എൻ്റെ അച്ഛൻ കഷ്ടപ്പെടുന്നതിൻ്റെ നല്ലൊരോഹരി അവൻ്റെ വീട്ടിലോട്ടൊഴുകാൻ തുടങ്ങിയിട്ട് വർഷങ്ങളിത്തിരിയായി.
ചുറ്റിനും കത്തിക്കാൻ ഒത്തിരി മെഴുകുതിരികൾ ഞാൻ കൊണ്ടു വന്നിട്ടുണ്ട്. ഈ തിരികളും
കാറ്റിലണഞ്ഞ് പോയ തിരികളും എല്ലാം ഞാൻ കത്തിച്ച് വച്ച് അണയാതെ കാത്തോളാം.. പകരം…. ൻ്റെ നെഞ്ചിലെരിയുന്ന തീയൊന്നു കെടുത്തി തരണം. ആരോടും മോശമായി ഞാൻ പെരുമാറിയിട്ടില്ല. അവൻ കാരണം എൻ്റെ വീട്ടിൽ ഞാനിപ്പോൾ മോശക്കാരിയാണ്..
അതും ചെയ്യാത്ത തെറ്റിന് ..
പൂജാ .. നീ .. നല്ലതാകാൻ തീരുമാനിച്ചോടീ ഭദ്രകാളി…
മിഥുൻ്റെ ശബ്ദം കേട്ടതും പൂജ തിരിഞ്ഞ് നോക്കാതെ മനസ്സിൽ പിന്നെയും പ്രാർത്ഥിച്ചു.
മാതാവേ… ഈ തെണ്ടിയെ… സോറി… ഈ ചെക്കനെ എന്നിൽ നിന്നോടിച്ച് വിടണേ..
ഭദ്ര മിഴികൾ തുറന്നു. മാതാവിനു ചുറ്റിലും കത്തിച്ചു വെച്ച എല്ലാ മെഴുകുതിരിയിലെയും അഗ്നിയൊന്നായി പൂജയുടെ കണ്ണിൽ കത്തി നിൽക്കുന്നത് പോലെ മിഥുന് തോന്നി. അവൾ തിരിഞ്ഞ് അവനെ ഒന്ന് നോക്കി തിരിഞ്ഞു നിന്നു
പിന്നെയും എന്തൊക്കെയോ മനസ്സിൽ പറഞ്ഞ് മെഴുകുതിരി ഉരുകി തീരുന്നത് വരെ
പൂജ മിഴികൾ പൂട്ടി കൈ കൂപ്പി നിൽക്കാൻ തീരുമാനിച്ചു..
ടീ.. ഭദ്രകാളി… മിഥുൻ അവളെ ദേഷ്യം പിടിപ്പിക്കാൻ ശ്രമിച്ചു.
മാതാവേ ശക്തി.. തരണേ..
ആദ്യത്തെ ക്ലാസ്സ് കഴിഞ്ഞതും, അജയ് അലനെയും വിളിച്ച് പൂമരത്തിനരികിലേക്ക് വന്നു. മിഥുനെ കണ്ടതും അവർ തൊട്ടിപ്പുറത്ത് മാറി നിന്നു. മിഥുന് കാണാൻ പറ്റുന്ന തരത്തിൽ
പൂജ മിഥുനരികിലേക്ക് അല്പം നീങ്ങി നിന്നു.
മിഥുനേട്ടനിപ്പോ എന്താ വേണ്ടത്..
അല്ലാ ഭദ്രകാളിക്ക് മാതാവിൻ്റേ തിരുമുന്നിലെന്താ കാര്യം. നീ ബസിൽ കയറുന്നതിന് മുന്നേ രാഘവേട്ടൻ്റെ കടയിൽ നിന്ന് മെഴുകുതിരി വാങ്ങി ബാഗിൽ തിരുകിയപ്പോഴേ .. ഞാൻ ഊഹിച്ചു, നീയിവിടെത്തുമെന്ന് ..
അപ്പോഴേക്കും സൈറയും അവിടെയെത്തി.
ദേ.. കാഴ്ചക്കാരോരുത്തരായി
എത്തി. ഇവർ ക്ലാസ്സ് കട്ട് ചെയ്ത വർ. എന്നാൽ അടുത്ത ക്ളാസ്സ്
കഴിഞ്ഞാൽ കാഴ്ചക്കാർ കൂടും. അത് കൊണ്ട് ഞാൻ വീണ്ടും മാന്യമായ് ചോദിക്കയാണ് മിഥുനേട്ടനെന്താ വേണ്ടത്.
മിഥുട്ടേൻ എന്നെ ഇനിയും ഭദ്രകാളീന്ന് വിളിച്ചാലും മിഥു നേട്ടനെ ഞാൻ എപ്പോഴും വിളിക്കുമ്പോലെ.. പട്ടീന്നോ,
മരപട്ടീന്നോ…. കള്ള തെണ്ടീന്നോ..
മരമാക്രീന്നോ… പഴങ്കഞ്ഞിന്നോ .. എന്തിന്കറിചട്ടിമോന്തീന്നോ .ഒന്നും വിളിക്കില്ല.
ദൈവമേ… ഇവള് രണ്ടും കല്പിച്ചാണല്ലോ സൈറ ഭയന്നു..
വിളിക്കാതെ വിളിച്ച വിളി പേരുകൾ കേട്ട് അലനും അജയും
ചിരിയടക്കി, ചമ്മി നിന്ന മിഥുൻ ദേവിനരികിലെത്തി ചാേദിച്ചു.
എന്താ… മച്ചൂ.. പ്രശ്നം? മാതാവിൻ്റെ മുന്നിൽ വച്ച് തീർക്കാവുന്ന സംഗതിയാണോ?

മിഥുൻ അരിശം അടക്കിപിടിച്ചു നിന്നു..
അജയ് വീണ്ടും ചോദിച്ചു.. അളിയാ.. ഞങ്ങളിടപെടണോ ?…
വേണ്ട അജയ്..ഇവളെൻ്റെ പെണ്ണല്ലേ, ൻ്റെഭദ്രകാളിയല്ലേ.
എന്ത് വേണേലും. പറയാൻ ഞാനിവൾക്ക് അനുവാദം കൊടുത്തിട്ടുണ്ട് …ഇവൾ പറയട്ടെ!
നിങ്ങള് പൊയ്ക്കോ. ഇത് കൈകാര്യം ചെയ്യാൻ ഞാൻ മാത്രം മതി…
സൈറയുടെ കണ്ണുകൾ ഭയം വന്നിട്ട് ഒന്നു പിടഞ്ഞു .. പേകല്ലേയെന്ന് അവൾ അലനോട് മുഖം ചലിപ്പിച്ചു കാണിച്ചു.
അലനും കണ്ണടച്ച് കാണിച്ചു. പോകുന്നില്ലന്ന് .
അവരവിടെ നിന്നോട്ടെ! മിഥുനേട്ടാ.. പൂജ പറഞ്ഞു.
മിഥുനേട്ടൻ പറഞ്ഞല്ലോ.. ഞാൻ മിഥുനേട്ടൻ്റെ പെണ്ണെന്ന്. മിഥുനേട്ടൻ്റെ ഭദ്രകാളിയാണെന്ന്.
അതെങ്ങനാണെന്ന് കൂടി പറഞ്ഞ് കൊടുക്കു് ഇവർക്ക്.
ഇതിലിത്ര പറയാനെ
ന്തിരിക്കുന്നു ..
ഭദ്രയെ നിനക്ക് തന്നെ കല്യാണം കഴിച്ച് തരുമെന്ന് എൻ്റെ ആൻ്റി അതായത് നിൻ്റെ അമ്മ, അങ്കിളിൻ്റെയും നിൻ്റെയും നിൻ്റെ ഏട്ടൻമാരുടെയും മുന്നിൽ വച്ച് എനിക്ക് വാക്ക് തന്നിട്ടുണ്ട്.
ശരിയാ ശരിയാ.. പറഞ്ഞിട്ടുണ്ട്.
എന്ത് കൊണ്ട് പറഞ്ഞു വെന്ന് ഞാനിവരോടൊന്ന് പറഞ്ഞോട്ടെ!
ശരിയാ അല്ലൂ…. അമ്മ അങ്ങനെ പറഞ്ഞിട്ടുണ്ട്. പൂജ അലനെ നോക്കിപറഞ്ഞു.
അ ……ല്ലൂ… അലൻ പതിയെ സ്വയം ഉരുവിട്ട്കൊണ്ട് നെറ്റി ചുളിച്ച് സൈറയെ നോക്കിയത് ശ്രദ്ധിക്കാതെ പൂജ വീണ്ടും പറഞ്ഞു.
മനുഷ്യജന്മമായ പൂജാഭദ്രയെന്ന
എന്നെ സംഹാരരുദ്രയായ ഭദ്രകാളി ദേവിയായ് കണ്ട് ഒമ്പതാം ക്ലാസ്സുമുതൽ പൂജിക്കാൻ തുടങ്ങിയതാ ഈ മിഥുനേട്ടൻ.
പൂജയും വഴിപാടും കാളീ.. മന്ത്രങ്ങളും കൊണ്ട് വശംകെട്ട മിഥുനേട്ടനെന്നെ (ഈ ലോകനാറിയെന്ന് പൂജ മനസ്സിൽ പറഞ്ഞു. )സ്വയം മറന്ന് പൂജിക്കാൻ തുടങ്ങി. സദാ സമയവും പൂജ മാത്രം. എന്നെമാത്രം ധ്യാനിച്ച് വശംകെട്ടപ്പോൾ പാവം തോന്നി എൻ്റെ അമ്മ പറഞ്ഞു..
മോനേ…ഊണും ഉറക്കവും പഠിത്തവുമൊക്കെ കളഞ്ഞ് നീയിവളുടെ പിന്നാലെ നടന്ന് സമയം കളയല്ലേ… നന്നായി പഠിച്ച് ഒരു സർക്കാർ ജോലിയൊക്കെ വാങ്ങിയിട്ട് വരണം കേട്ടോ? അന്നും നിനക്ക് ഈ പൂജ മുടക്കാൻ വയ്യങ്കിൽ ഞാനിവളെ നിൻ്റെ കയ്യിൽ പിടിച്ച് തരും.. അത് വരെ നീയിവളെ ശല്യം ചെയ്യരുത്. നന്നായ പഠിക്കുന്ന കുട്ടിയാ.. ഇപ്പോൾ അവളെ ശല്യം ചെയ്യരുത്. പഠിക്കട്ടെ അവളെന്ന് ..
ദേ…പൂജാ നിൻ്റെ കളിയാക്കൽ അതിരു കടക്കുന്നു… മിഥുൻ വിരൽ ചൂണ്ടിയരികിലെത്തി. കളിയാക്കൽ കൂടിയതിൻ്റെ സമ്മാനം ഇപ്പോഴും ഈ കവിളത്ത് നീലിച്ച് കിടപ്പുണ്ട്. അത് മറക്കണ്ട. പിന്നെയും പിന്നെയും അതിൽ പാടുകൾ വീണാൽ നിൻ്റെയീ സുന്ദരമായ മുഖം കാണാൻ ഒരു ഭംഗിയുമുണ്ടാകില്ല. മാന്യമായ ഭാഷയിൽ എഴുതിയ കഥയിൽ നീ വച്ചിരുന്ന കാന്താരിമുളകി
നെക്കാൾഎരിവുണ്ടായിരുന്നല്ലോ. ഞാൻ കൊടുത്തു വിട്ട അടി വാങ്ങുമ്പോൾ അല്ലേ.
പിന്നെ,എന്ത് കളികളിച്ചിട്ടായാലും
ശരി, ഈ മിഥുൻ ദേവ് നിന്നെ സ്വന്തമാക്കും, പിന്നെ നിൻ്റെ ചാട്ടമെല്ലാം നീ .. പ്രസവിച്ചു കൂട്ടുന്ന നമ്മുടെ മക്കളോട് മതി കേട്ടോ പൂജാ ..
പൂജയല്ല മിഥുനേട്ടാ…ഭദ്രകാളി.. അങ്ങനെ വിളിച്ചാൽ മതി. പൂജയുടെ സ്വരം കടുത്തു. ചാടണോ പ്രസവിച്ചു കൂട്ടണോയെന്ന്തീരുമാനിക്കുന്നത് ഞാനാ.. ഈ പൂജാ ഭദ്ര.
പിന്നെയീ പാട്, അതിനേക്കാൾ നീലിച്ചും കട്ടിയിലും അതിന്ന് ഇരു ട്ടുന്നതിന് മുന്നെ നിൻ്റെ കവിളത്ത് കിടക്കും. നോക്കിക്കോ.. സമ്മാനിക്കുന്നത്, ഞാൻ കൊച്ചേട്ടനെന്ന് വിളിക്കുന്ന നിൻ്റെ പ്രിയ ലാലുവായിരിക്കും.
അതിനു പിന്നാലെ സമ്മാനങ്ങളുമായ് പലരും വരും. നിന്നെ മുഖം വികൃതമാക്കാൻ ..
ഓടിയൊളിക്കാനിടമില്ലാതെ നീ നിന്ന് വിയർക്കും. നിൻ്റെയീ സുന്ദര മുഖം പിന്നെ ഒരു പെണ്ണിൻ്റെ മുന്നിലും കാഴ്ചവെയ്ക്കാൻ കൊള്ളില്ല. നിൻ്റെ മക്കളെ പ്രസവിച്ച് കൂട്ടാൻ പെണ്ണ് അന്വേഷിച്ച് അലയേണ്ടി വരും..
ടീ … (നിയെന്ന് പറഞ്ഞത് കൊണ്ട്, മിഥുൻ പല്ലിറുമ്മി വിളിച്ചു)
സൈറ ഭയന്ന് പൂജയുടെ അരികിലെത്തി ..
ഏയ്… കളി കാര്യാമാകുന്നല്ലോ
മിഥുൻ പോട്ടെ! വാ.. അലൻ അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
കുരയ്ക്കണ്ട നീ… ഈ മാതാവിനെ സാക്ഷി നിർത്തി. നിനക്ക് നന്നാകാൻ ഒരവസരം തരാം
ഞാൻ.
ഇന്ന് ഇരുട്ടുന്നതിന് മുൻപ് അമ്മയോടും ചേട്ടൻമാരോടും
എന്നെ പലപ്പോഴായി ദ്രോഹിച്ച കണക്കുകൾ അക്കമിട്ട് ഏറ്റ് പറയണം നീ..
എന്നിട്ട് ചുണയുള്ള ആൺകുട്ടിയായ് വാ. ഈ
ഭദ്രകാളി നിൻ്റെ അജ്ഞതമാറ്റി പ്രപഞ്ചത്തിലെ അറിവിൻ്റെ ലോകം കാട്ടിതന്ന് നിൻ്റെ മനസ്സിൽ വെളിച്ചം നിറച്ച് തരാം.. അത് കളയാതെ സൂക്ഷിക്കാൻ പഠിച്ചാൽ പൂജ നിൻ്റെ പെണ്ണാ. ഇത് .. വാക്ക് .. പരിശുദ്ധ മാതാവിൻ്റെയും .. ഇവരുടെയും മുന്നിൽ വച്ച് പൂജ തരുന്ന വാക്ക്.
ഒരിക്കലും പറയില്ല. മിഥുൻ വിഡ്ഢിയല്ല. മിഥുൻ പറഞ്ഞു.
നിർബ്ബന്ധിക്കില്ല. നിയത് ഏറ്റ് പറഞ്ഞാലും ഇല്ലെങ്കിലും ഞാനത് തെളിയിക്കും.
നീ ആവശ്യപ്പെട്ട കഥ ഞാൻ ആദ്യം വായിക്കാൻ കൊടുത്തത് സൈറക്കാണ്. പിന്നെ അല്ലൂനും ..
അവർ പറയട്ടെ! ഞാനതിൽ മാേശമായി ഒരു അക്ഷരമെങ്കിലും എഴുതിയിട്ടുണ്ടോന്ന്.
ദേ.. പിന്നേം .. അല്ലുന്ന്.. അലൻ സൈറയോട് പതുക്കെ പറഞ്ഞു.
മിഥുൻ അവരെ രണ്ട് പേരെയും നോക്കി…
മോശമായി ഒന്നും എഴുതിയിട്ടില്ല.
രണ്ട് പേരും പറഞ്ഞു.
കേട്ടില്ലേ? അങ്ങനെയെത്രയെത്ര പേർ. പിന്നെ നിനക്ക് നന്നായി അറിയാം അദ്ധ്യാപകരുടെയും പ്രിൻസിപ്പാളിൻ്റെയും.. പ്രിയപ്പെട്ട വിദ്യാർത്ഥിനികളിലൊരാളാണ് ഞാനെന്ന്.
പ്രിൻസിപ്പൾ പ്യൂണിനെ വിട്ട് കോളേജ് വളപ്പിൽ നിന്ന് പറിപ്പിച്ചതാ ആ കാന്താരിമുളക്… പ്രിയാമിസും.. വേണു സാറും ജോർജ്ജ് സാറും.. ചേർന്നാ
മനോഹരമായ് പായ്ക്ക് ചെയ്ത് തന്നത് ..
ഉച്ഛത്തെ പരിപാടികഴിഞ്ഞ്, ഇത് ബോദ്ധ്യപ്പെടുത്താൻ ഒരു പട പട്ടാളം തന്നെ എൻ്റെ വീട്ടിൽ വരുന്നുണ്ട്.. അത് കഴിഞ്ഞാൽ നിന്നെ കൊണ്ട് പൊതുവേദിയിൽ മാപ്പ് പറയിക്കും. അതിന് നീ തയ്യാറായില്ലെങ്കിൽ കോളേജ് ഗേറ്റിന് പുറത്ത് ആണ് നിൻ്റെ സ്ഥാനം..
നന്നായി ആലോചിക്ക്… എൻറെ വീട്ടിൽ മാപ്പ് സാക്ഷിയായി രക്ഷപ്പെടണോ? പൊതുവേദിയിൽ മാപ്പു പറഞ്ഞ് നാണം കെടണോ? അതുമല്ലെങ്കിൽ നാടുവിട്ട് രക്ഷപ്പെടണോയെന്ന്..
അളിയാ.. നീ .. ഈ കുട്ടീടെ വീട്ടിൽ പോയി സോറി.. പറയ്.. അതാ.. നല്ലത്.. വാ.. പറയട്ടെ! അജയ് വെട്ടിലായ മിഥുനെയും വിളിച്ച് കൊണ്ട് പോകാൻ തുടങ്ങി.
അജയേട്ടാ… തീരുമാനം അറിയിക്കണേ.. ഇപ്പോ .. സംസാരിച്ചത് മുഴുവൻ ഞാൻ മൊബൈലിൽ റെക്കോഡ് ചെയ്തിട്ടുണ്ട്. പൂജ പിന്നിൽ നിന്നു വിളിച്ച് പറഞ്ഞു ..
അജയ് തിരിഞ്ഞ കൈ ഉയർത്തി ഉറപ്പു കൊടുത്തു.
ടീ … മോളെ… മൊബൈല് വാങ്ങിയോടീ .സൈറയോടിയരികിലെത്തി ..
പൂജ കൈ തട്ടി മാറ്റി. മാതാവിനു മുന്നിൽ ചെന്നു നിന്നു, കൈകൾ കൂപ്പി ..
ഇതെൻ്റെ അമ്മയാ.. സൈറ പറഞ്ഞു..
നിൻ്റെയമ്മ അങ്ങ് സെൻ്റ് ഫിലോമിനാസിലാ .. ഇതെൻ്റെ അമ്മയാ..
സമ്മതിച്ചു. സൈറ പൂജയെ കെട്ടി പിടിച്ചു..
വിട്….വിടാൻ …. പൂജാ കുതറി മാറാൻ ശ്രമിച്ചു..
ഇല്ല … വിടില്ല .. പിണക്കം മാറിയെന്ന് പറയാതെ .. വിടില്ല ഞാൻ.
ഒകെ. ഓകെ.. പിടിവിട്
സൈറ പിടി വിട്ടു..
ഒഴുകിയെത്തിയ കാറ്റിൽ അവിടo പൂമണം നിറഞ്ഞു നിന്നു.
പൂക്കളുടെ ഫോട്ടോസെടുത്തു കൊണ്ടിരിക്കയായിരുന്ന അലൻ ചിരിച്ച് കൊണ്ടവരുടെ അരികിലെത്തി ..
പിണക്കം.. മാറ്റാം പക്ഷേ ഈ അലനുമായ് ഫ്രണ്ട് ഷിപ്പ് പാടില്ല. സമ്മതമെങ്കിൽ കൈയ്യ് കൊട്? പൂജ വലത് കരം അവൾക്ക് നേരെ നീട്ടി…
സൈറ പെട്ടന്ന് തന്നെ അവളുടെ കയ്യിൽ ചാടി പിടിച്ചു.
ഇതിലിത്ര ആലോചിക്കാനെ
ന്തിരിക്കുന്നു. നീയില്ലാതെ എനിക്കീ ഭുമിയിലൊന്നും വേണ്ട മുത്തേ.
അല്ലൂ…. ന്നൊക്കെ..വെറുതെ.. വിളിച്ചതാ.കള്ളി… അലൻ മനസ്സിൽ പറഞ്ഞു.
പൂജ അലനെ നോക്കി പറഞ്ഞു. കണ്ടോ? ഇത് പോലെ ആത്മാർത്ഥമായ ഒരു സൗഹൃദത്തിനു തയ്യാറണോ അല്ലൂ… ബ്രോ..
ഹയ്… അലന് സന്തോഷമായി.
സൗഹൃദങ്ങളുണ്ടാക്കേണ്ടതല്ല. ഉണ്ടാകേണ്ടതാ … അതെപ്പോഴെ ഉണ്ടായി കഴിഞ്ഞു. അലൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
എന്നാൽ മാതാവിനു മുന്നിൽ വച്ച് എനിക്ക് വാക്ക് തരണം .. എനിക്കു തരുന്ന സൗഹൃദം.. പിരിയുംവരെ സൗഹൃദമായ് തന്നെയിരിക്കണം .. പ്രണയമായി മാറാൻ പാടില്ല. വേണമെങ്കിൽ സൈറയെ ….
ടീ ….. സൈറ പൂജയെ തുടരാ
നനുവദിക്കാതെ പറഞ്ഞു.. എനിക്കും സൗഹൃദം മാത്രം മതി..
ദേ… ഉടമ്പടികളില്ലാത്ത സ്നേഹമാണ്. യഥാർത്ഥ സൗഹൃദം.. എങ്കിലും പെൺകുട്ടികളായ നിങ്ങൾ ഒരു മുൻ കരുതൽ എടുക്കുന്നത് നല്ലതാ..
പ്രണയം പാടില്ല .. രണ്ട് പേർക്കും ഇങ്ങോട്ടും. എൻ്റെ ജീവിതത്തിൽ എൻ്റെ കൈ പിടിച്ച് ഒരു പെൺകുട്ടി കടന്നു വരുമ്പോൾ അവൾ ചോദിക്കും.
അല്ലൂ… പൊന്നേ.. വിവാഹത്തിനു മുന്നെ ഇങ്ങള് ആരെയെങ്കിലും .. പ്രണയിച്ചിട്ടുണ്ടോയെന്ന്.
അപ്പോൾ അവളെ എൻ്റെ ഈ ഇടനെഞ്ചിൽ ചേർത്ത് നിർത്തി എനിക്ക് പറയണം. ഇല്ല പൊന്നേ.. ഈ നെഞ്ചകം നിറയെ ഇത്രയും കാലം ചോദിച്ചവർക്ക് പോലും കൊടുക്കാതെ എൻ്റെ പ്രണയം
“നിനക്കായ് മാത്രം ” നിറച്ച് വച്ചിരിക്കുകയായിരുന്നൂന്ന്…
പ്ളിങ്… അലൻ്റെ തോളിൽ ഒരു കാക്ക കാര്യം സാധിച്ചു. അത് അവൻ്റെ ഇടനെഞ്ചിലേക്കൊലി
ച്ചിറങ്ങി..
അലൻ മൂക്ക് ചുളിച്ച് അയ്യേ.. ന്ന് വിളിച്ച്, ചമ്മി നാറി അവശനായി നിൽക്കുന്നത് കണ്ട് പൂജ പറഞ്ഞു..
നെഞ്ചകം നിറയ്ക്കാൻ വന്നതാ… ഈ..പ്രണയമേ..
അത് അത് കേട്ട് സൈറയും അവളെ കൂട്ട് പിടിച്ച് പൂജയും പൊട്ടിചിരിച്ചു.
കുടമരത്തിന് ചോട്ടിൽ പുതിയ ഒരു സഹൃദം പൊട്ടി വിരിയുന്നത് നോക്കി മാതാവും..
(തുടരും)

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

❤️❤️ ബെൻസി ❤️❤️❤️

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3/5 - (3 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “നിനക്കായ് മാത്രം – ഭാഗം 11, 12”

Leave a Reply

Don`t copy text!