Skip to content

നിനക്കായ് മാത്രം – ഭാഗം 13

  • by
benzy novel
ചിരിയൊന്ന് നിർത്തി സഹായിക്കണുണ്ടോ?
പ്ളീസ് സൈറാ.. കുടിക്കാൻ കൊണ്ടുവന്ന വെള്ളം ഉണ്ടെങ്കിൽ താടോ??അലൻ കെഞ്ചി ..
ഇവളെ കാണാതെ.. ബാഗും ക്ളാസ്സിൽ വച്ചിട്ടാ… ഞാൻ വന്നത്… സൈറ പറഞ്ഞു.
ബാഗിൽ നിന്നും വെള്ളവും കുറച്ച് പേപ്പറും കൊടുത്തു പൂജ
അലൻ ഷർട്ടു തുടച്ചും കഴുകിയും വൃത്തിയാക്കിയ ശേഷം .. ചമ്മിയ ഒരു ചിരി പാസാക്കി പറഞ്ഞു.
ഇപ്പോ …എപ്പടി ..
പൂജയും സൈറയും ചിരിച്ചു..
അപ്പോ നമ്മൾ ഫ്രണ്ട്സാകാൻ തീരുമാനിച്ചല്ലോ. ഇല്ലേ?
എന്തൊക്കെയാ.. കണ്ടീഷൻസ് .
ആദ്യമായിട്ടാ.. ഒരാൺ സുഹൃത്ത് വേണമെന്ന് തോന്നിയത്.
ഞാനും സൈറയും ആയാലും.. ഞങ്ങൾ മറ്റ് പെൺകുട്ടികൾ തമ്മിലുള്ള സൗഹൃദം പോലെ തൊടേം.. തോളിൽ കയ്യിടുകയോ പാടില്ല. പിന്നെ എടീ ന്നോ … പോടീ ന്നോ ഒന്നും വിളിക്കാൻ പാടില്ല. ടോ.. താൻ ആവാം.
നൂറു വട്ടം സമ്മതം അലൻ പറഞ്ഞു.. നിങ്ങളായാലും എന്നോട് ഇങ്ങനെ തന്നെ വേണം.
എടോ… പോടോ എന്നൊന്നും വിളിക്കാൻ പാടില്ല. ടാന്നോ.. .. ചങ്ങായീന്നോ മതി.. അല്ലാതെ കണ്ടയുടനെ ഓടി വന്ന് കെട്ടിപിടിക്കാനോ.. ചക്കരേ.. മുത്തേയെന്നൊന്നും വിളിക്കാനോ.. തോളിൽ കയറാനോ പാടില്ല .. ( അലൻ തിരിച്ചു കൊട്ടി)
അയ്യടാ.. അതൊരിക്കലും അങ്ങനുണ്ടാവില്ല. പൂജ പറഞ്ഞു.
കറയില്ലാത്ത നിറഞ്ഞ സൗഹൃദം ഞങ്ങൾ തരും. പിന്നെ മുന്നോട്ട് പോകുമ്പോൾ പുതിയതെങ്കിലും വ്യവസ്ഥയുണ്ടെങ്കിൽ അപ്പോഴപ്പോൾ പറയും..
ഓ.. എന്തും സമ്മതം ..
പിന്നെ പെണ്ണൊന്നു നോക്കിയാൽ മിണ്ടിയാൽ… മനസ്സുതുറന്നൊന്നു സംസാരിച്ചാൽ ഇളകുന്ന മനസ്സാകരുത് അല്ലൂൻ്റേത്… അതായത് സൗഹൃദം പ്രണയത്തിന് വഴിമാറരുതെന്ന് നിർബ്ബന്ധം.
ഇങ്ങോട്ടും മാറാൻ പാടില്ല .. അല്ലു .. അന്നങ്ങനെ പറഞ്ഞില്ലേ .. ഇങ്ങനെ പറഞ്ഞില്ലേ .. അത് കൊണ്ടല്ലേ .. ഇങ്ങനെയെന്നൊക്കെ… പറഞ്ഞ് എൻ്റെ നല്ല സൗഹൃദത്തിൽ പ്രണയത്തിൻ്റെ ചേരുവകൾ ചേർക്കാൻ .. പാടില്ല ..
അതൊരിക്കലും ഇല്ല അതിന് വേണ്ടി ചെറിയൊരു ടെസ്റ്റുണ്ട്… പൂജ പറഞ്ഞു.
ടെസ്റ്റോ? എന്ത് ടെസ്റ്റ്?
പറയാം. സുഹൃത്തിനെ ചേട്ടൻന്ന് വിളിക്കുന്നത് എനിക്കിഷ്ടമല്ല. ആയത് കൊണ്ട് ഞാൻ അല്ലൂന്ന് വിളിക്കും.. നിയോടീ..പൂജയോട് സൈറ ചോദിച്ചു.
ഞാനും അല്ലുന്ന് തന്നെ. സമ്മതമാണല്ലോ?
അതൊക്കെ സമ്മതം .. ടെസ്റ്റ് പറയൂ…
ഒരഞ്ച് മിനിറ്റ് … പെണ്ണിൻ്റെ കണ്ണുകളിൽ നോക്കിയാൽ മനസ്സു പതറില്ലെന്ന് ഈ മാതാവിൻ്റെ മുന്നിൽ വച്ച് ഉറപ്പു വരുത്തണം
അതെങ്ങനെ?
പരസ്പരം .. ഇമവെട്ടാതെ കണ്ണിൽ കണ്ണ് നോക്കണം. ആരു തോറ്റാലും.. സൗഹൃദം ഇല്ലെന്നർത്ഥം.
ഞാനും സൈറയും ജയിക്കും .. അലൻ പറഞ്ഞു. ഞങ്ങളുടെത് പോലുള്ള കണ്ണുകളിൽ ആരും അധികം നോക്കി നിൽക്കില്ല.
എങ്കിൽ സൈറയെ വിടാം. പൂജ പറഞ്ഞു..
പക്ഷേ! താൻ വിളഞ്ഞ വിത്താ .. സൗഹൃദം വേണ്ടന്ന് വയ്ക്കാൻ താൻ മനപ്പൂർവ്വം
കണ്ണsയ്ക്കും അതുറപ്പ്..
ഇല്ല .. ഒരു പുരുഷൻ്റെ കണ്ണിൽ അഞ്ചോ പത്തോ മിനിട്ട് നോക്കി സംസാരിച്ചാൽ പതറുന്നതല്ല എൻ്റെ മനസ്സെന്ന് ഉറപ്പുണ്ടെനിക്ക്. എനിക്കത് അല്ലൂന് മുന്നിൽ തെളിയിക്കാൻ കിട്ടുന്ന അവസരമാണ്. അല്ലൂനെ
തോൽപ്പിച്ച് സൗഹൃദം പൊളിക്കാനാ എനിക്കിഷ്ടം.
അപ്പോ .. അതാ മനസ്സിലിരിപ്പ്. പൊളിച്ചത് തന്നെ… എന്നാൽ അലനും മുന്നോട്ട് തന്നെ
എന്നാൽ തുടങ്ങാം.. സൈറ താൻ സമയം നോക്കിക്കോ.. അലൻ ഓർഡറിട്ടു.
റെഡി.. വൺ.. ടൂ … ത്രി… സ്റ്റാർട്ട് …
പൂജയും അലനും നേർക്ക് നേർ മിഴികൾ തുറന്നു പിടിച്ചു നിന്നു..
അലൻ നോക്കി… കരിവണ്ടുകൾ പോലെ രണ്ട് കണ്ണുകൾ. നല്ല തിളക്കവും ഭംഗിയുമുണ്ട്. എന്നാലും പതറില്ല ഉറപ്പ്. അലൻ മനസ്സിന് ധൈര്യം കൊടുത്ത് നോക്കി നിന്നു.
പൂജയും നോക്കി..നീല കടലുകൾ പോലെ രണ്ട് കണ്ണുകൾ. അതിൽ കുടമരവും മാതാവും ഞാനും സൈറയും. സൈറയുടെ കണ്ണുകളിൽ നോക്കി നോക്കി എത്ര മിനിട്ട് വേണമെങ്കിലും ഇമവെട്ടാതെ നിൽക്കാൻ പരിശീലിച്ചിട്ടുണ്ട്. അതിനാൽ അലനെ ഞാൻ മുട്ടു
കുത്തിക്കും.
മൂന്ന്.. നാല് ….. അഞ്ച്. സ്റ്റോപ്പ് …
സൈറ എണ്ണി നിർത്തി.
രണ്ടിനും അനക്കമില്ല. ആറ് ഏഴ് .. അവൾ വീണ്ടും എണ്ണി… രക്ഷയില്ല..
പത്ത്…. ഉറക്കെ പറഞ്ഞു സൈറ
ഒരു രക്ഷയുമില്ല…
സൈറ കുടമരത്തിൻ്റെ ചില്ല പിടിച്ച് ശക്തിയിൽ കുലുക്കി ..
ഇലയെ വിട്ട് പോകാൻ മടിച്ചു നിന്ന ബാക്കി മഞ്ഞുതുള്ളികളും, കൊഴിയാൻ മടിച്ച് നിന്ന കുടമരപ്പൂക്കളും അവരിലേക്ക് വർഷിച്ചു. പൂക്കളും മഞ്ഞു തുള്ളികളും വീണ് രണ്ടു പേരും ഒരുമിച്ച് കണ്ണടച്ചു..
സൈറ പൊട്ടി ചിരിച്ചു.
കള്ള കുട്ടി… കൊളമാക്കി. അലൻ പറഞ്ഞു
അഞ്ച് മിനിറ്റ് പറഞ്ഞു. ദേ.. പത്ത് മിനിട്ടായി. മതി മറന്ന് നിൽക്കാ
നല്ല പറഞ്ഞത്.
ഒന്നും പറയണ്ട.അങ്ങനെ സൗഹൃദത്തിന് തീരുമാനമായ
തായി സൈറ പ്രഖ്യാപിച്ചിരി
ക്കുന്നു.
ഇനി പറയെടീ.. നിനക്കു .. മൊബൈൽ വാങ്ങിയോ?
ഇല്ല .. അച്ഛൻ നാട്ടിലുള്ളപ്പോൾ ഉപയോഗിക്കുന്നതാ.
റെക്കോർഡായോ.. ആ പന്നയെ കുടുക്കാൻ നീ പറഞ്ഞതൊക്കെ .. നടക്കോ? അതോ.. നിൻ്റെ നമ്പരാണോ? സൈറ ചോദ്യങ്ങൾ വാരിയെറിഞ്ഞു ..
പകുതി നമ്പരും പകുതി സത്യവും .. എന്നാലും..ഇന്നവൻ കുടുങ്ങും. കുടുങ്ങിയില്ലേൽ ആ പകുതി നമ്പർ സത്യമാക്കും. മിസിന് ഞാൻ ചെറിയ ഒരു സൂചന കൊടുത്തിരുന്നു.
അതൊക്കെ അവിടെ നിക്കട്ടെ ടീ … ഇനി സുഹൃത്തുക്കളുടെ പരിചയപ്പെടലാ.. അല്ലൂനെ പറ്റി കൂടുതലറിയണ്ടേ.. നമുക്ക്…
വേണം… പെട്ടന്ന് പറഞ്ഞോ?
ഞാൻ… അലൻ ഐസക്..
ബ്ലൂ മൗണ്ട് സിറ്റിയിലെ ബിസിനസ്സ് രാജാക്കന്മാരിൽ ഒരാളായ ജാഡയോ.. അഹങ്കാരമോ തീ രെയില്ലാത്ത ഐസക് ജോണിൻ്റെയും സുന്ദരികുട്ടിയായ സയനോര ജെയിംസിൻ്റെയും മുന്ന മക്കളിൽ നടുവിലത്തെ പുത്രനാണ് ഞാൻ .. സുമുഖനും സത്സ്വഭാ
ഏയ്… അത് വേണ്ട .. സൈറ തടഞ്ഞു.സുമുഖനാണോ .. സത്സ്വഭാവിയാണോയെന്ന് ഞങ്ങൾ നിശ്ചയിക്കാം.. ആത്മവിശ്വാസം. നല്ലതാ. പക്ഷേ! ആത്മ പ്രശംസ വേണ്ട
അത് ശരിയാ.. പൂജ സൈറയെ പിൻതാങ്ങി ..
മുഴുവനും കേക്കടോ?
സത്സ്വഭാവിയും എൻ്റെ സഹോദരനും കൂട്ടുകാരനുമായ ആൽബിൻ ഐസക് എന്ന എൻ്റെ ആൽബിച്ചൻ എം ബി ബി. എസ്സ് പാതി വഴിയിൽ ഉപേക്ഷിച്ച് പപ്പയുടെ വലം കയ്യായി ബിസിനസ്സ് നോക്കി നടത്തുന്നു.
അതെന്താ എം ബി.ബി.എസ്സ് പാതി വഴിയിൽ നിർത്തിയത്.
ലോല ഹൃദയനാ.. ഈ കീറി മുറിക്കാനും തുന്നികെട്ടാനൊന്നും എൻ്റെ ആൽബിച്ചന് പറ്റില്ല.
പപ്പയുടെ ആഗ്രഹമായിരുന്നു. ഞങ്ങളിലൊരാളെ ഡോക്ടറാക്കണമെന്ന് …
ആ ആഗ്രഹം പൂർത്തിയാക്കാൻ വേണ്ടി ജനിച്ചവളാ..ഞങ്ങടെ ഒരേ.. ഒരു മുത്ത് മണി… ആൻ ഐസക് എന്ന അന്ന.. അവൾ മെഡിസിൻ രണ്ടാം വർഷം പഠിക്കുന്നു. കോളേജ് ഹോസ്റ്റലിൽ
പിന്നെ.. രണ്ട് ചെറിയ കുട്ടികളുണ്ട്..
ആൽബിച്ചൻ്റെ മക്കളാണോ? പൂജ ചാേദിച്ചു.
ഏയ്.. ആൽബിച്ചൻ്റെ കല്യാണം.. കഴിഞ്ഞിട്ടില്ല.
ഇത് പപ്പയുടെ മമ്മയും പപ്പയുമാ ..
ഓഹോ.. പൂജയും സൈറയും ചിരിച്ചു.
നല്ല രസായിരിക്കുംല്ലേ.. സൈറ ചോദിച്ചു..
പിന്നേ.. രസമേള്ളൂ. എല്ലാരും കൂട്ടുകാരെ പോലാ.. പരസ്പരം സ്നേഹിച്ചുo എന്തും പങ്ക് വെച്ചും അടിപൊളിയായി മുന്നോട്ട് പോകുന്നു ..ഇഷ്ടമുള്ള പെൺകുട്ടികളെ കണ്ടു പിടിച്ചോളാൻ അനുവാദം തന്നിട്ടുണ്ട് പപ്പാ.
പക്ഷേ ഞങ്ങൾ രണ്ടാളും അവര് പറയുന്ന പെൺകുട്ടിയെ മാത്രമേ .. കല്യാണം കഴിക്കൂ . അതിനി ആരായാലും ശരി.
കണ്ണും പൂട്ടി സമ്മതിക്കും .. അതാ.. ഞങ്ങൾ.
നല്ല കുട്ടികളാണല്ലോ.. നിങ്ങൾ ..
ആണോ.. താങ്ക്സ്.
പപ്പയും മമ്മയും സ്നേഹിച്ച് കല്യാണം കഴിച്ചതാ. അത് കൊണ്ടാ ഞങ്ങൾ പറഞ്ഞത്.
ഞങ്ങളുടെ ഇണക്കുരുവികളെ അവർ തന്നെ കണ്ട് പിടിക്കട്ടെന്ന് …
സ്നേഹത്തോടെയേ ശാസിച്ചിട്ടുള്ളു. അവർ കഴിഞ്ഞേ ഞങ്ങൾക്ക് ഈ ഭൂമിയിലെന്തു മുള്ളു.
പഠനം പൂർത്തിയായാൽ എന്താ.. പരിപാടി.ചോദ്യം സൈറയുടേത്..
പപ്പയുടെ സ്ഥാപനങ്ങളുടെ കണക്കുകൾ ഒക്കെ നോക്കി നടത്തണം.
പപ്പായ്ക്കെന്ത് ബിസിനസ്സാ… പൂജയു ടേതായിരുന്നു ചോദ്യം ..
ഹോസ്പിറ്റൽ, ടെക്സ്റ്റൈൽസ്, കൺസ്ട്രക്ഷൻസ്. ഇവിടെയും വിദേശത്തും.
ഫോട്ടോ കാണിച്ച് തരോ? പപ്പയുടെ ?
സൈറ ചോദിച്ചു..
പിന്നെന്താ അലൻ പറഞ്ഞു. ഉദ്ദേശം. മനസ്സിലായി കേട്ടോ?
എന്ത് ഉദ്ദേശം? സൈറ ചോദിച്ചു..
ൻ്റെ പപ്പയുടെ കണ്ണുകൾ നീലിച്ചതാണോന്നറിയാനല്ലേ. അല്ല കേട്ടോ?
എന്നാലും ഈ ഫോട്ടോ കണ്ടാൽ താൻ ഒന്നു ഞെട്ടും.
കള്ളം പിടിക്കപ്പെട്ടതിനാൽ സൈറ വിളറി വെളുത്തു.
അലൻ ഫോൺ ഗാലറിയിൽ നിന്നും മമ്മയുടെ ഒരു പഴയ ഫോട്ടോയെടുത്ത് നോക്കിയ ശേഷം അവർക്ക് നേരെ നീട്ടി
ഒരു ഇരുപതോ.. ഇരുപത്തൊന്നോ വയസ്സ് തോന്നിക്കുന്ന ചെമ്പിച്ച കണ്ണുകളുള്ള ഒരു നഴ്സ് പെൺകുട്ടി.
സൂക്ഷിച്ച് നോക്കിയാൽ സൈറയേ പോലെ പൂജ പറഞ്ഞു..
ദേ.. സൈറാ..നേക്കെടാ.. നിന്നെ പോലൊരാൾ..
ഒരു വിറയലോടെ അവൾ ആ മൊബൈൽ വാങ്ങി നോക്കി..
ഒരിരുട്ടു മാത്രം..
ഒന്നും കാണുന്നില്ലല്ലോ .. സൈറയുടെ ശബ്ദം പതറുന്നത് അലൻ ശ്രദ്ധിച്ചു.
സ്വിച്ച് ബട്ടൻ ഒന്നമർത്തി അലൻ വീണ്ടും കൊടുത്തു.
സൈറ ഒന്നു നോക്കി. അവളുടെ ശ്വാസം ഒന്നു നിലച്ചു.പിന്നെ നെഞ്ചിൽ നിന്നു ഉയർന്നു വന്ന ശ്വാസത്തിനൊപ്പം അറിയാതെ പൊങ്ങിയ അമ്മയെന്ന രണ്ടക്ഷരം ചുണ്ടു വരെയെത്തിയതും അറിഞ്ഞ് കൊണ്ടവൾ അടക്കി പിടിച്ച് അലനെ നോക്കി.. നിറഞ്ഞ ആ കണ്ണുകളിലെ അനാഥത്ത്വം ചിന്തിക്കുന്നതെന്തന്ന്
അലനും പൂജയും ഊഹിക്കുന്നതിന് മുന്നേ ഒരു തേങ്ങലോടവൾ പൂജയുടെ തോളിൽ ചാഞ്ഞു ..
(തുടരും)
5/5 - (1 vote)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!