Skip to content

നിനക്കായ് മാത്രം – ഭാഗം 14

  • by
benzy novel
ഏയ്.സൈറ
ദേ.. ഇങ്ങോട്ട് നോക്കിയേ.
ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്കണം.
കേട്ട ശേഷം കരയാൻ പാടില്ല കേട്ടോ?
താൻ പറഞ്ഞല്ലോ, പൂജയുടെ കുടുംബം തൻ്റേതും കൂടിയാണെന്ന്. അങ്ങനെയെങ്കിൽ ആ കുടുംബവും കോൺ വെൻ്റിലുള്ളവരുമാണ് തൻ്റെ സ്വന്തം. അത് മുറുകെ പിടിച്ച് കിട്ടാവുന്ന സ്നേഹം മുഴുവൻ വാങ്ങിക്കുകയും കൊടുക്കാൻ പറ്റുന്നതത്രയും കൊടുക്കുകയും ചെയ്താൽ മതി താനിനി . വേറൊന്നും ചിന്തിക്കണ്ട കേട്ടോ?തന്നെ ഉപേക്ഷിച്ച് പോയവരെ ഓർമ്മയുടെ ഏഴയലത്ത് പോലും കൊണ്ട് വരരുത്. തന്നെ വേണ്ടാത്തവരെ തനിക്കും വേണ്ട. തൻ്റെ വല്യപപ്പ വന്നാൽ എന്നോട് വിവരം പറയണം. അന്ന്‌ ഞാൻ ചുമ്മാ.. പറഞ്ഞതൊന്നുമല്ല. പിന്നാലെ പോയി തൻ്റെ എല്ലാ വിവരവും കണ്ട് പിടിച്ച് തരും ഞാൻ. തന്നെ കൂട്ടികൊണ്ട് പോകാൻ ഒരാളെങ്കിലും വരുമല്ലോ? അങ്ങനെയാശ്വസിക്ക്.
അങ്ങനെ ഒരാള് പോലുമില്ലാത്ത കുറെ പേരെ എനിക്കറിയാം. പപ്പ നടത്തുന്ന സയനോരാ ചാരിറ്റബിൾ ഹോമിൽ. ആരോരുമില്ലാത്തവർ,ബന്ധുക്കളുണ്ടായിട്ടും ഉപേക്ഷിക്കപ്പെട്ടവർ, രോഗം ബാധിച്ചവർ.. വൃദ്ധർ… കുട്ടികൾ..ഭിന്ന ശേഷിക്കാർ .. അങ്ങനെ കുറെ കുറെ പേർ…
എത്ര തിരക്കുണ്ടെങ്കിലും മാസത്തിൽ ഒരു ദിവസം
ഞങ്ങൾ അവരോടൊപ്പമിരുന്ന് ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കും. കുറെ സമയം അവരോടൊപ്പം ചെലവഴിക്കും.
ഞങ്ങളുടെ മൂന്ന് പേരുടെയും പിറന്നാൾ ആഘോഷിക്കുന്നത് അവർക്കൊപ്പമാണ്.
പുത്തനുടുപ്പുകളും സമ്മാന
പ്പൊതികളും ഞങ്ങൾ അന്നേ ദിവസം അവർക്കാണ് സമ്മാനിക്കുന്നത്.
അച്ഛൻ ആരാ…..അമ്മയാരാ. എന്നുള്ള ചിന്തകളൊക്കെ മാറ്റിവച്ച് നന്നായി പഠിക്ക് കേട്ടോ? അവസാന വർഷമാ.
അച്ഛനുമമ്മയുമല്ലേ.. ഇല്ലാതുള്ളൂ.. നല്ലൊരു ചുള്ളൻ ചെക്കനെ കൊണ്ട് ഞങ്ങൾ തന്നെ കല്യാണം കഴിപ്പിക്കും. നല്ല രണ്ടോ മൂന്നോ കുട്ടികൾ ഒക്കെയാകുമ്പോൾ നല്ലൊരമ്മയാകാമല്ലോ തനിക്ക്. എന്നിട്ട് സൈറ കുട്ടിക്ക് കിട്ടാതെ പോയ സ്നേഹം മുഴുവൻ സൈറയുടെ കുട്ടികൾക്ക് കൊടുക്കണം. ഒരു ദിവസം ഞാൻ ഇങ്ങനെ അടിപൊളിയായി ജീവിക്കുന്ന ഒരു അമ്മയെയും കുടുംബത്തെയും പരിചയപ്പെടു
ത്തി തരും..
ഇല്ലേ.. പൂജാ ..
പിന്നല്ലാതെ .. പൂജ പറഞ്ഞു.
ഈ പൂജയുടെ കൂടെ നടന്നിട്ട് അതിൻ്റെ പകുതി ധൈര്യമില്ലല്ലോ തനിക്ക്.
പൂജയെ കണ്ട് പടിക്കെടോ?അടിയും കൊണ്ട് കരിവാളിച്ചിട്ടും എത്ര അഭിമാനത്തോടാ .. കോളേജിൽ വന്ന് ആ മിഥുനിനു നേരെ ഒന്നാന്തരം ഡയലോഗ് അടിച്ച് പറത്തി വിട്ടത്.
ദേ.. അല്ലൂ..വേണ്ടാട്ടോ പൂജ പറഞ്ഞു.
പറഞ്ഞു തീർന്നില്ല … ചില്ലറ തള്ളാണോ.. തള്ളിയത്. ചേട്ടൻമാരുടെ കയ്യിലെ ചൂടിൻ്റെ ബാക്കി കൂടി വാങ്ങിച്ചെടുക്കാനുള്ള തള്ളല്ലേ തള്ളിയത്.
സൈറ ചിരിച്ചു.
ങാ.. അങ്ങനെ ചിരിക്ക് എന്നിട്ട് വൈകിട്ട് കൂട്ടുകാരിയെ രക്ഷിക്കാൻ വല്ല വകുപ്പുമുണ്ടോന്ന് നോക്ക്..
ഇയാള് ആ .. മിഥുനെക്കാളും കച്ചടയാന്നാ തോന്നുന്നേ. പൂജ മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു.
അല്ലാതെ .. പിന്നെ… ആ മിഥുൻ കുറ്റം ഏറ്റ് പറഞ്ഞില്ലെങ്കിൽ താനിന്ന് വൈകുന്നേരം പ്രിൻസിയെയും: മിസിനെയുമൊക്കെ എവിടുന്ന് കൊണ്ട് പോകും. വല്ല നാടകക്കാരെയും അറേഞ്ച് ചെയ്തിട്ടുണ്ടോ?
അത് ശരിയാടീ.. നിയെന്തെങ്കിലുമൊന്ന് ചെയ്യ്. നീ …ഇന്ന് ജയിച്ചേ.. മതിയാകൂ…
നാടകക്കാരില്ലാതെ തന്നെ പൂജ ജയിക്കും, ഞാനി മൊബൈലിൽ എല്ലാം റെക്കോഡ് ചെയ്തിട്ടുണ്ട്. വീട്ടിലെത്തുന്നതിന് മുന്നെ അവൻ ഒരു മറുപടി തന്നില്ലെങ്കിൽ ഇത് വീട്ടിലെ ഫോണുകളിൽ സെൻഡാകും. അതിലും വിശ്വസിച്ചില്ലെങ്കിൽ ഞാൻ പ്രിൻസിപ്പളിനെ കൊണ്ട് ഫോൺ ചെയ്യിക്കും. അതും നടന്നില്ലെങ്കിൽ അവരെ വീട്ടിലെ ക് കൊണ്ട് പോകും..ഇന്ന് പൂജഭദ്രയുടെ ദിവസമാ.. നിങ്ങൾ കണ്ടോ?
തനിക്ക് ഈ പേര് ആരാ.. ഇട്ടത് ..കിടിലൻ പേരാട്ടോ?
എൻ്റെ അമ്മാമ്മയുടെ പേര് ശ്രീഭദ്രയെന്നായിരുന്നു. ഞാൻ കണ്ടിട്ടില്ല. അമ്മ കുഞ്ഞായിരിക്കുമ്പോഴേ .. അമ്മാമ്മ മരിച്ചു..ആ ഓർമ്മയ്ക്ക് അമ്മയിട്ട പേരാണ് ശ്രിഭദ്രാന്ന്.
അച്ഛനിഷ്ടം പൂജാന്ന്. രണ്ട് പേരുടെയും ഇഷ്ടങ്ങൾ ചേർന്നപ്പോൾ പൂജാ ഭദ്രയായി.
ഇതിനിടയിൽ എപ്പോഴാ.. കാളി പ്രത്യക്ഷപ്പെട്ടത്
ഇയാള് ശരിയാകില്ല ഞാൻ പോണു.
അലൻ പൂജയുടെ മുന്നിൽ രണ്ട് കൈ നിവർത്തി തടസ്സപ്പെടുത്തി നിന്നു..
പോട്ടെ… കൊച്ചു കൊച്ചു തമാശയൊക്കെ ഇല്ലെങ്കിൽ എന്ത് സൗഹൃദമാടോ? സോറി ഇനി ജന്മത്തിൽ പറയില്ല പോരേ.. അലൻ കൈ കൂപ്പി.
ദേ.. ഈ കുടമരം പൂത്തത് നമുക്ക് വേണ്ടിയാ. ഇത് പോലെ മനസ്സ് നിറയെ.. നമ്മുടെ സൗഹൃദം പൂത്തുലയണം. വിവാഹമൊക്കെ കഴിഞ്ഞ് നമ്മുടെ ജീവൻ്റെ പാതിയായെത്തുന്നവരെ കൂടി ചേർത്ത് കൊണ്ട് അവസാനം വരെ കൊണ്ട് പോകുന്ന ഒരു ബന്ധം ആയി മാറണം എന്താ.
മനഷ്യ മനസ്സുകളിൽ സൗഹൃദങ്ങളും പ്രണയവും ഉണ്ടാകുമ്പോൾ കാലം തെറ്റി പല മരങ്ങളും പൂക്കാറുണ്ട്..
അതും കലാലയങ്ങളിൽ മാത്രം .
അന്ന് സൈറക്ക് തുള്ളാനൊടിച്ച് കൊടുത്ത വാക പൂങ്കല വേന
ലൊഴിഞ്ഞ് മഴക്കാലമായിരുന്നിട്ട് കുടി നമ്മുടെ സൗഹൃദത്തിനായി കുറച്ച് പൂക്കൾ ബാക്കി നിർത്തിയിരുന്നു. ഞാനത് പൊട്ടിച്ച് കൊടുത്തിട്ട് കള്ളകുട്ടീ.. തുള്ളീല്ലന്ന് മാത്രമല്ല. അതെടുത്ത് എൻ്റെനേരെയൊരേറും. ദേ.. ഈ ദേഷ്യക്കാരിക്കാണ് കൊടുത്തതെങ്കിൽ തിമിർത്തേനെ. തുള്ളി തകർത്തേനെ..
ഇക്കുറി അലൻ കളിയാക്കിയപ്പോൾ
സൈറക്കൊപ്പം പൂജയും ചിരിച്ചു.
ഇനി.. ഏപ്രിലിൽ പൂക്കുന്ന കണി മരവും മെയ് മാസ വാകമരവും എന്നു വേണ്ട കടലാസു പൂക്കളും മഞമന്ദാരവുംരാജമല്ലിയുമെല്ലാം ഫെബ്രുവരി മാസം പ്രണയമണി മുത്തുകൾക്കായി പൂത്തുലയും. നിങ്ങൾ കണ്ടോ?
ഓ… പിന്നെ.. എന്നാര് പറഞ്ഞു ..
പൂജ തർക്കമിട്ടു…
പൂജയുടെ ചോദ്യത്തിനെ ഏറ്റെടുത്ത് ഒരു സിനിമാ
ഗാനമാലപിച്ച് അലൻ അതിനെ മനോഹരമാക്കി …
ആര് പറഞ്ഞു… ആര് പറഞ്ഞു ..
ഞാൻ കണ്ടത് രാക്കനവാണെന്നാര് പറഞ്ഞു…
ഏഴ് നിറം കൊണ്ടെഴുതിയതെല്ലാം മഴവില്ല് വിരിഞ്ഞത് പോലെന്നാര് പറഞ്ഞു.
ആഹാ… അസ്സലായി.. പാടുന്നല്ലോ.
താങ്ക് യൂ ….താങ്ക് യൂ ….
പിന്നെ.. തനിക്ക് ആ മിഥുനെ ഇഷ്ടമില്ലാത്തതെന്താ.. എന്നോട് പറയാവുന്നതെങ്കിൽ പറഞ്ഞൂടെ …
ഓ..അതിനെന്താ പറയാം..
അല്ലൂൻ്റെ കൂടെ വന്ന ആ അജയേട്ടനെ ഒന്നു വിളിച്ച് നോക്ക്.
അവനെന്ത് പറഞ്ഞുന്ന് അറിയാമല്ലോ.
അലൻ ഫോണെടുത്ത് അജയ്നെ വിളിച്ചു.
ങാ.. അജയ് മിഥുനെന്തെങ്കിലും പറഞ്ഞോ?
ഉം…
ങാ… ങാ…
കള്ളതെണ്ടി ..
ങാ.. ശരി ശരി നീ വച്ചോ?
എന്ത് പറഞ്ഞൂ. ഉത്കണ്ഠയോടെ സൈറ ചോദിച്ചു.
അവനപ്പോഴേ പോയി. താൻ പറഞ്ഞ പോലൊന്നും പറയില്ലന്ന് മാത്രമല്ല. കരയാൻ പോകുന്നത് താനാണെന്നും പറഞ്ഞിട്ടാ പോയത്..
പിന്നെ.. പൂജ ദേഷ്യത്തിൽ ബാഗിൽ നിന്നും ഫോണെടുത്ത് വീട്ടിലെ ലാൻഡ് ലൈനിൽ വിളിച്ചു…
ഗായത്രിയാണ് ഫോണെടുത്തത്…
ഹലോ…
പൂജാ ഭദ്രയുടെ അമ്മയല്ലേ.. (അപ്പോഴത്തെ പൂജായുടെ ശബ്ദം കേട്ട് അലൻ അന്തം വിട്ടു. എന്നിട്ട് സൈറയോട് പതിയെ പറഞ്ഞു. സംഭവം തന്നേയ്..)
അതേല്ലോ? ആരാ?
ഞാൻ പൂജയുടെ കോളേജിൽ നിന്നും മിസ്സാ. പൂജയുടെ മുഖത്തൊക്കെ .. അടിയുടെ പാടും നീരുമൊക്കെയാണല്ലോ? എത്ര ചോദിച്ചിട്ടും അവൾ കാര്യം പറഞ്ഞില്ല..എന്ത് പറ്റിയതാ….
അത്… അത് പിന്നെ ഈയിടെയായി .. അനുസരണക്കേടിത്തിരി കൂടുതലാ.. ഇന്നലെ ചെറുതായിട്ടൊന്നു തല്ലേണ്ടി വന്നു ടീച്ചർ …
പൂജയും മിഥുൻ ദേവ് എന്ന വിദ്യാർത്ഥിയും തമ്മിൽ ഇവിടെ വച്ച് വാക്കു് തർക്കമായി. കണ്ട് നിന്ന ഐറിൻ ഫെർണാണ്ടസ് എന്ന ഒരു കുട്ടി മൊബൈലിൽ റെക്കോർഡ് ചെയ്ത് എന്നെ കേൽപ്പിച്ചു. പൂജയെ ആ കുട്ടി മനപ്പൂവ്വം ഉപദ്രവിക്കുമെന്നാ പറഞ്ഞത്.
കാര്യങ്ങൾ നിങ്ങൾ കരുതുമ്പോലല്ല. അതിനു ശേഷം നിർബ്ബന്ധിച്ചപ്പോൾ പൂജയെന്നോട് കാര്യങ്ങൾപറഞ്ഞു.. ആ മിഥുൻ ദേവ് നന്നായി പഠിക്കുമെങ്കിലും പൂജയുടെ കാര്യത്തിൽ മഹാഫ്രോഡാ.
പൂജയുടെ കഥാ വിവരണം. വിശദമായി തന്നെ പ്രിയാമിസിൻ്റെ ശബ്ദത്തിൽ പൂജ അവതരിപ്പിച്ചു.
കാര്യങ്ങൾ നേരിട്ട് പറയണമെങ്കിൽ വൈകിട്ട് ഞാനും പ്രിൻസിപ്പളും അവിടെ വന്ന് പറയാം.. ഇത് പോലുള്ള പ്രശ്നങ്ങൾ പൂജയുടെ പഠിത്തത്തെ.. ബാധിക്കാൻ പാടില്ല.
കുട്ടികളെ കൈവക്കുന്നതിന് മുന്നേ അവർക്ക് പറയാനുള്ളത് കൂടി കേൾക്കണം. അതാ.. നല്ല മാതാപിതാക്കളുടെ ലക്ഷണം.
പെട്ടന്ന് ദേഷ്യം വരുമ്പോൾ അതൊന്നും ആലോചിക്കില്ല ടീച്ചറേ..
ഇന്ന് എത്ര .. കുട്ടികളാ.. പൂജയെ ഒരു കുറ്റവാളിയെപ്പോലെ നോക്കുന്നതെന്നറിയ്യോ?
മൊബൈൽ നമ്പർ തന്നോളൂ. ഞാനത് അയച്ചു തരാം ..
ഗായതി .. നമ്പർ പറഞ്ഞു
ടീച്ചർ … പൂജയ്ക്കൊന്നു കൊടുക്കാമോ?
പൂജ ക്ളാസ്സിലാ.
പൂജാ അമ്മയുടെ ഫോണിൽ മെസ്സേജ് അയച്ചു കൊടുക്കാനായി ഐറിനെ കാണാൻ പോകാനായി സൈറയെ വിളിച്ചു..
എൻ്റെ ഫോണിൽ നിന്നും അയക്കാല്ലോ? അലൻ പറഞ്ഞു..
അത് ശരിയാകില്ല. ചേട്ടൻ പിന്നെ. അല്ലുനെ തിരിച്ച് വിളിക്കും..
ഞാനെടുക്കാതിരിക്കാം.. താൻ ബ്ലൂടൂത്ത് വഴി അയക്ക് ..
അങ്ങനെ .. അതിനൊരു തീരുമാനമാക്കി .. അവർ മൂന്ന് പേരും. കാലലയത്തിൻ്റെ പല വഴികളിലൂടെ നടന്നു..
താനെന്താ ഇതൊന്നും കണ്ടിട്ടും കേട്ടിട്ടും ഞെട്ടാത്തത്. അലൻ സൈറയോട് ചോദിച്ചു.
ഞെട്ടാനോ? ഞാനോ? ഇവളെയെത്ര കൊല്ലമായി കാണുന്നു ഞാൻ.
അല്ലൂന് കേൾക്കണോ? പൂജയുടെ വീടിന് കുറച്ചകലെയായിരുന്നു ഈ മിഥുനും കുടുംബവും താമസിച്ചിരുന്നത് അമ്മയ്ക്ക് പാവങ്ങളെ സഹായിക്കാൻ വലിയ ഇഷ്ടാ… ഇവർക്ക് വലിയൊരു ബേക്കറി ഷോപ്പുണ്ട്. അമ്മയാണത് നടത്തുന്നത്.
ചിപ്സും അലുവയും ലഡുവും ജിലേബിയും മിക്സ്ചറും അങ്ങനെ കുറെ സാധനങ്ങൾ
അവിടെ തന്നെ ചെയ്ത് മറ്റു ബേക്കറികളിൽ മൊത്ത വിലയ്ക്ക് കൊടുക്കുന്നതിനു വേണ്ടി ഓരോ റൂട്ടിൽ സാധനങ്ങൾ കൊണ്ടു കൊടുക്കുന്ന ഡ്രൈവർമാരിലൊ
രാളായിരുന്നു മിഥുനിൻ്റെ അച്ഛൻ ശശിധരൻ. മിഥുൻ്റെ അമ്മ ലതാൻ്റിക്ക് അവിടെ ഈ ഐറ്റം
സൊക്കെ പായ്ക്ക് ചെയ്യുന്ന ജോലിയാ.
താമസിക്കാൻ വീടില്ലാതിരുന്ന ഇവർക്ക് പൂജയുടെ വീട്ടിരിക്കുന്ന കോമ്പൗണ്ടിനപ്പുറത്ത് ഒഴിഞ്ഞ് കിടന്ന ഇവരുടെ ഒരു വീട് വാടകയ്ക്ക് കൊടുത്തു. ഞങ്ങളൊമ്പതിൽ പഠിക്കുമ്പോഴാണവർ അവിടെ താമസത്തിനെത്തിയത്. മിഥുൻ്റെ അമ്മ സ്കൂളിലൊന്നും പോയിട്ടില്ലാത്ത ഒരു പാവം ആന്തിയാണ്. ആരെന്ത് പറഞ്ഞാലും അതേപടി വിശ്വസിക്കും. മൊബൈൽ ഫോൺ കൈകാര്യം ചെയ്യാൻ പ്രയാസമായതിനാൽ അവർ ലാൻഡ് കണക്ഷനെടുത്തു. ബി.എസ്.എൻ.എൽ ഓഫിസിൽ നിന്നും ഫോൺ കൊണ്ട് വച്ചു കൊടുത്തു. അവരെയിവൾ സ്വരം മാറ്റി പറ്റിച്ചനാൾ മുതൽ തുടങ്ങി രണ്ടിൻ്റെയും. അങ്കം..
സൈറ പറയുമ്പോൾ പൂജയുടെ മനസ്സിൽ ആ രംഗം നിറഞ്ഞ് നിന്നു.
അത്രയ്ക്കൊന്നുമില്ല അല്ലൂ..കൊച്ചേട്ടനും മിഥുനും ഞങ്ങളുടെ വീട്ട് മുറ്റത്ത് ചെസ്സ് കളിക്കുകയായിരുന്നു.
കളിക്കയാണെങ്കിലും .. അവന് വായ് നോട്ടത്തിലാ.. ശ്രദ്ധ
അമ്മ മുറ്റത്ത് നിന്ന് വിളിച്ച് ചോദിച്ചു.
ലതേ .. പായ്ക്ക് ചെയ്യാൻ വരാത്തതെന്താ.. മണി മൂന്നായി കേട്ടോ?
വരാം ഗായത്രീ … ഫോണിൻ്റെ ആൾക്കാര് ഇപ്പോൾ വിളിക്കും.ചെക്ക് ചെയ്യാൻ.. അത് കഴിഞ്ഞ് വരാംന്ന് ലതാൻ്റി പറഞ്ഞു…
അത് മിഥുനെ ഏൽപ്പിച്ച് നീയിങ് വാ കേട്ടോ? അമ്മ അത് പറഞ്ഞ് പാചക പുരയിൽ പോയി .
എനിക്കെങ്ങും വയ്യന്ന് പറഞ്ഞ് മിഥുൻ പതിയെ പറഞ്ഞ് കളിയിൽ മുഴുകി.
അവനെയോടിച്ച് വിടാനായി ഞാൻ
ലതാൻ്റിക്ക് നമ്പർ.കിട്ടിയോ അമ്മേ യെന്ന് ചോദിച്ചപ്പോൾ അമ്മ പറഞ്ഞു..
ങാ.. അവളെഴുതി തന്നു. ഞാനാ ഫോണിൻ്റെ അടിയിൽ വച്ചു..
ഞാൻമെല്ലെ ..ഫോണിനരികിലെത്തി കടലാസെടുത്ത് നമ്പർ ഓരോന്നായി. ഡയൽ ചെയതു..
അലോ… ലതാൻ്റിയുടെ ശബ്ദം
ഇത്. ബി.എസ്.എൻ എൽ ഓഫീസിൽ നിന്നാ .. കണക്ഷൻ ചെക്ക് ചെയ്യുന്നതിന് വേണ്ടി വിളിച്ചതാ..കേട്ടോ?
ശബ്ദം താഴ്ത്തി ഞാൻ പറഞ്ഞു. കേൾക്കാമോ.. മാഡം..
ഇയ് ഓ ദൂരത്തന്ന് കേൾക്കും പോലെയാസാറെ…
ഞാൻ അല്പം കൂടി ശബ്ദത്തിൽ പറഞ്ഞു.
ഇപ്പോൾ കേൾക്കാമോ.. മാഡം’.
ചെറുതായിട്ട് കേൾക്കാം. ഒകെ. ..ഒകെ.. ഞാൻ പറയുന്നത് ശ്രദ്ധിച്ചിട്ട് അത് പോലെ ചെയ്യണം കേട്ടോ മാഡമെന്ന് ഞാൻ ..
ശരി സാറെ…
ഒന്നു കൂകാമോ.. ഞാൻ ചോദിച്ചതും ..
എന്തോ.. സാറേയെന്നവർ
ചെറിയ ശബ്ദത്തിൽ ഒന്ന് കൂകിക്കേ… യെന്ന് ഞാൻ .
ഒരു നിമിഷത്തെ നിശബ്ദതക്കു ശേഷം ചെറിയ ഒരു കൂവൽ കേട്ടു …
ഒകെ. ഒകെ. ഇനിയല്പം ശബ്ദം കൂട്ടി കൂകാൻ പറഞ്ഞതും ലതാൻ്റി മടിച്ചാണെങ്കിലും ഉച്ചത്തിൽ കൂകി..
ഒകെ.പത്ത് മിനിട്ട് നിർത്താതെ ഉച്ചത്തിൽ തന്നെ കൂകാൻ പറഞ്ഞതും ആ പാവം നിർത്താതെ കൂകി തുടങ്ങി.
ലതാൻ്റിയുടെ കൂകൽ ഉച്ചത്തിൽ കേട്ടു തുടങ്ങിയതും.. സ്വന്തം മകൻ പറയാണ്…
എവിടെയോ .. നായ ഓരിയിടുന്നുണ്ടല്ലോന്ന്..
ചിരിയടക്കി ഞാൽ പറഞ്ഞു..
സ്വന്തം അമ്മയെ നായയെന്ന് വിളിക്കാതെ പോയി നോക്ക് മിഥുനേട്ടാ..
എല്ലാരും ചെന്ന് നോക്കുമ്പോൾ റിസി വർ ചെവിയിൽ പിടിച്ച് ഉച്ചത്തിൽ കൂവുന്നു ലതാൻ്റി.
Rate this post

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!