Skip to content

നിനക്കായ് മാത്രം – ഭാഗം 15

  • by
benzy novel
എന്നിട്ട് … എന്നിട്ട് .. യ്യോ.. സത്യാട്ടോ.. എനിക്ക് ചിരിക്കാൻ വയ്യ.. അലൻ ചിരിച്ചു ചിരിച്ചു.. വയറിലും തലയിലും കൈ വച്ച് ചിരിക്കാൻ തുടങ്ങി.
എന്നിട്ടെന്താ.. റിസീവർ പിടിച്ച് വാങ്ങി വച്ചു, ലതാൻ്റിയെ ആശുപത്രിയിലെത്തിക്കാൻ വണ്ടി പിടിക്കാൻ പോയി അമ്മയും വല്യേട്ടനും.
അതെന്തിനാ
ലതാൻ്റി ഒരസുഖക്കാരിയെന്ന് ഞാനപ്പോഴാണ്‌ അറിഞ്ഞത്.. ഇവരെ ഇടയ്ക്കിടക്കു് ആശുപത്രിയിൽ കൊണ്ട്പോകാറുണ്ടായിരുന്നു
വെന്നും പോയപ്പോഴൊക്കെ
അസുഖമൊന്നുമില്ലെന്ന് ഡോക്ടേഴ്സ് പറഞ്ഞുവെത്രെ. അതിൽ പിന്നെ അന്ധവിശ്വാസി
കളായ അച്ഛനും മോനും മോളും കൂടി ബാധ കൂടിയതാണെന്ന് പറഞ്ഞ്.. നൂല് ജപിച്ച് കെട്ടുകയോ.. ഭസ്മം ഇടുകയോ ഒക്കെ ചെയ്യാറാണ് പതിവ്.
അങ്ങനെ ബാധകൂടി കൂകിയതാണെന്ന് പറഞ്ഞ് റിസീവർ പിടിച്ച് വാങ്ങി മിഥുനേട്ടൻ ഭസ്മം തൂറ്റി കൊടുക്കുകയായിരുന്നു.
റിസീവർ പിടിച്ച് വാങ്ങി തിരിച്ച് വച്ചതിന് ലതാൻ്റി എൻ്റെ മുന്നിൽ വച്ച് തല്ലിയത് മിഥുനേട്ടന് വല്യ നാണക്കേടായി.
അതെന്തിനാ.. തല്ലിയത് …
അത് .. പിന്നെ.. ഫോൺ ചെക്കു് ചെയ്യാൻ പറഞ്ഞ ഓപറേറ്റർ എന്ത് വിചാരിക്കും എന്ന് വിചാരിച്ചിട്ട്.
ആ പാവത്തിനോടത് ചെയ്യരുതായിരുന്നു. താനൊരു സാഡിസ്റ്റാണ്. അലൻ പറഞ്ഞു:
സൈറേ ..ഈ മുതലിന്നെ കൂടെ കൂടി തനിക്ക് തല്ല് വല്ലതും കിട്ടീട്ടുണ്ടോടോ?
അതില്ല ..അത് മാത്രം വാങ്ങി തന്നിട്ടില്ല. കിട്ടുന്നതെല്ലാം അവൾ തന്നെയെടുക്കും.
എനിക്ക് അതിന് ശേഷം ലതാൻ്റിയോട് സ്നേഹായി. പൂജ പറഞ്ഞ് തുടങ്ങി.
അത് കൊണ്ട് ലതാൻ്റിക്ക് കൊടുക്കാൻ വച്ചിരുന്ന പണി
കൂടെ മിഥുനേട്ടന് കൊടുക്കാൻ തീരുമാനിച്ചു ഞാൻ.
അതെന്താ.. തനിക്ക് മിഥുനോടിത്ര ദേഷ്യം ..
ഒന്നാമത് അവൻ നാവു വളച്ചാൽ കള്ളം മാത്രമേ .. പറയൂ. പിന്നെ ലോക വായി നോക്കിയും ..
അവൻ താമസത്തിനു വന്ന ശേഷം .. എൻ്റെ മനസമാധാനം പോയി .
ഒരു ദിവസം വീട്ടിൽ വന്നപ്പോൾ അപ്പോം .. മുട്ടക്കറിയും കഴിച്ച് കൊണ്ടിരുന്ന കൊച്ചേട്ടൻ പറഞ്ഞു…
മിഥുനേ.. വാടാ.. കഴിക്കാംന്ന്..
ങാഹാ.. എനിക്ക് വേണ്ട .. വീട്ടിൽ അപ്പവും .. ചിക്കൻ കറിയും ഉണ്ടാക്കി വച്ചിട്ടുണ്ടാവും.. അമ്മ..
ഞാൻ സാധാരണ രാവിലെ പഴങ്കഞ്ഞിയാണ് കടുക്കുന്നതെന്നും അതാണൻ്റെ മസിൽ പവറെന്നും
കൊച്ചേട്ടൻ പറഞ്ഞു.
യ്യേ… പഴങ്കഞ്ഞിയോ. ബേയ് … ഞങ്ങളത് നാട്ടിൽ പശുവിനാണ് കൊടുക്കാറ്…
കറെ സമയം കഴിഞ്ഞ് ഞാൻ മുറ്റത്ത് നിന്നപ്പോൾ ലതാൻ്റി റേഷൻ കടയിൽ നിന്നും വാങ്ങി വന്ന സാധനങ്ങൾ ഗേറ്റിൻ്റെ പടിയിൽ വച്ചിട്ട് നിന്നു കിതയ്ക്കുന്നു .
എന്ത് പറ്റിയാൻ്റീന്ന് ചോദിച്ചപ്പോൾ
ആൻ്റി പറഞ്ഞു. സാധനം വാങ്ങി
വയ്ക്കുമ്പേഴേക്കും മിഥു വരാമെന്ന് പറഞ്ഞതാ കണ്ടില്ല.
കൂട്ടുകാരെ കണ്ട് നിന്നിട്ടുണ്ടാവും.
അതിനെന്താ ഞാനെടുത്ത് വച്ച് തരാല്ലോയെന്ന് പറഞ്ഞ് രണ്ട് സഞ്ചി സാധനങ്ങൾ ഞാനെടുത്ത് അകത്ത് വച്ചു.
അപ്പോഴതാ .. ഒരു വലിയ കറി ചട്ടിയിൽ പഴങ്കഞ്ഞി കയ്യിട്ടിളക്കി കുടിക്കുന്നു നമ്മുടെ ജാഡാ വാലാ..
യ്യേ… പഴങ്കഞ്ഞിയോ. ബേയ് … ഞങ്ങളത് നാട്ടിൽ പശുവിനാണ് കൊടുക്കാറ്. മിഥുൻ ചേട്ടൻ പറഞ്ഞത് എനിക്കോർമ്മ വന്നു.പിന്നെ ഒട്ടും താമസിച്ചില്ല.
ഞാൻ വിളിച്ചു. ഉമ്…….ബേയ്……. ഉമ്ബേയ് …
വിളി കേട്ടതും കാടികലത്തിൽ നിന്നു മുഖമുയർത്തിയ പശുവിനെ പോലെ മിഥുനേട്ടൻ്റെ മുഖം കാണാൻ നല്ല രസംണ്ടായിരുന്നു. ഊശാൻ താടിയുo അതിലങ്ങിങ്ങായി തൂങ്ങി കിടന്ന ചോറും ഒരു മുട്ടനാടിൻ്റെ രൂപമായി മാറിയപ്പോൾ ഞാൻ പിന്നെയും .. വിളിച്ചു.. മ് മേയ് .
ഇതാരാ .. മിഥുനേട്ടനോ.. നാട്ടിലോ പശുവോ? അല്ലേ.. ഈ ചിക്കൻ കറിയും അപ്പവുമെന്താ.. വെള്ളത്തിൽ കലങ്ങി കിടക്കുന്നത് ?
ഒന്നു രണ്ട് ദിവസത്തേക്ക് അവൻ എൻ്റെ കളിയാക്കലും നാൽകാലികളുടെ ശബ്ദവും പേടിച്ച് പുറത്തിങ്ങിയിട്ടില്ല കക്ഷി.
ചുരുങ്ങിയ ദിവസമാണെങ്കിലും അവൻ്റെ വായ് നോട്ടത്തിൽ നിന്നും ഞാൻ രക്ഷപ്പെട്ടു. പഴങ്കഞ്ഞിന്നും കറിചട്ടിയെന്നും ബഹുമതിയൊക്കെ കൊടുത്ത് വിളി പേര് ഞാനങ്ങു മാറ്റി
അത് താൻ നോക്കിയിട്ടല്ലേ .. അവൻ നോക്കുന്നത് കാണുന്നത്. അല്ലേലും ഈ പെൺകുട്ടികളൊക്കെ ഇങ്ങനെയാ.. അലൻ പൂജയെ ചൊടിപ്പിച്ചു.
അതേയ്.. ഞങ്ങള് ആൺകുട്ടികളെ നോക്കുന്നത് അവര് ഞങ്ങളെ നോക്കുന്നത് കൊണ്ടാ. ഞങ്ങള് പെൺകുട്ടികൾ ആൺകുട്ടികളെ നോക്കുന്നൂന്ന് പറഞ്ഞ് ആരും പരാതി പറഞ്ഞ് കേട്ടിട്ടില്ല ഇന്നേ വരെ.
ഒരു കണക്കിനൊക്കെ നോക്കാം..
ഞങ്ങള് ആരെയും ഒന്നും പറയില്ല..ഇത് പെടലി തിരിഞ്ഞ് കോച്ച് വാതം വന്നാലും. കണ്ണ് തള്ളി പുറത്ത് വന്നാലും നോട്ടം മാറ്റില്ലാന്ന് വച്ചാൽ കഷ്ടാ.. സൈറ അലന് നേരെ തിരിഞ്ഞു.
അതേയ്..ഞങ്ങള് പെൺകുട്ടികളത് മനസ്സിലാക്കിയെന്ന് അറിഞ്ഞാലെങ്കിലും നോട്ടം മാറ്റോ.
അതുമില്ല.. നോട്ടം കണ്ടാൽ ഇവനൊക്കെ വേറെ പെൺകുട്ടികളെയൊന്നും നോക്കാറേയില്ലന്ന്. അല്ലെങ്കിൽ വേറെ കണ്ടിട്ടില്ലാന്ന് തോന്നും..
കൂട്ടത്തിൽ ഞാനൊരൊറ്റ ആൺതരിയെ ഉള്ളന്ന് കരുതി.. എന്തും പറയരുത്.. കേട്ടോ?
ഞങ്ങൾ അങ്ങനുള്ളവരെ കുറിച്ച് മാത്രമല്ലേ.. പറയുന്നത്. നല്ല സ്വഭാവമുള്ള ആൺകുട്ടികളെ കുറിച്ചല്ലല്ലോ?
എന്നാൽ എൻ്റെ അഭിപ്രായത്തിൽ മിഥുൻ ഒരു വായിനോക്കിയല്ല കേട്ടോ? സുന്ദരനും സത്സ്വഭാവി
യുമായ നല്ലൊരുചെക്കനാ.. യാതൊരുവിധദുശ്ശീലവുമില്ല.
മിഥുനേട്ടൻ്റെ അച്ഛനെ പറ്റിയും എല്ലാരും അങ്ങനെയാ.. പറയാറ്..
ലതാൻ്റിക്ക് അസുഖം വന്നൊരു ദിവസം അമ്മയും വല്യേട്ടനും കൂടി ആശുപത്രിയിൽ കൊണ്ട് പോയി അഡ്മിറ്റ് ചെയ്തു. വൈകുന്നേരം അമ്മയേയും കാത്ത് സിറ്റൗട്ടിൽ നിൽക്കുമ്പോൾ .. ലതാൻ്റിയുടെ വീട്ടിലെ പുറത്തെ ബാത്റൂമിൽ നിന്നും ഒരു സ്ത്രിയുടെ അടക്കിപിടിച്ച സംസാരവും ചിരിയും..
ഇനി ലതാൻ്റി വന്നിട്ടുണ്ടാവുമോ . ബാധകൂടി ചിരിക്കുന്നതാണോ
യെന്നറിയില്ലല്ലോ? ഞാൻ ഓടി ബാത്ത് റൂമിനടുത്ത് എത്തിയെങ്കിലും എനിക്ക് ഭയമായി .. ഇനി എന്നെ കണ്ടാൽ ബാധ എൻ്റെ ശരീരത്തിൽ എങ്ങാനും കയറിയല്ലോ.
എന്ന് ഭയന്ന് വാതിൽ പതിയെ തുറന്ന് നോക്കിയ ഞാൻ
ശരിക്കും ഞെട്ടി.. അതെ.. ഒരു ബാധ ..
ബാധയോ … അലൻ ഉത്കണ്ഠയോടെ ചോദിച്ചു.
ങാ.. അസ്സലൊരു ബാധ … പിടികൂടിയിരിക്കുന്നത് യാതൊരു വിധ ദൃശ്ശിലവുമില്ലാത്ത ലതാൻ്റിയുടെ ഭർത്താവിനെയാണെന്ന് മാത്രം..
ഞാനാരാ .. മോള് .. പെട്ടന്ന് വാതിൽ പുറത്ത് നിന്ന് കൊളുത്തിട്ട് പുറകിൽ ചെന്ന് നിന്ന് ലതാൻ്റിയെ കടത്തിവെട്ടി
കൂകാൻ തുടങ്ങി… ആൾക്കാര് വന്ന് തുടങ്ങിയതും ഞാൻ എസ്കേപ്പായി..
ഒരാൾ വന്ന് വാതിൽ തുറന്നതും. നനഞ്ഞതോർത്തുമെടുത്ത് മിഥു നേട്ടൻ്റെ അച്ഛനും. ഒരുതടിച്ചിയും.
പുറത്തിറങ്ങി.. ആ സമയത്താണ് .. ആശുപത്രിയിൽ പോയവരൊക്കെ തിരിച്ചെത്തിയത്.
മിഥുന്നേട്ടനരികിൽ ചെന്ന് ഞാൻ പറഞ്ഞു.. പേര് ശശിയായത്
കൊണ്ട് അധികം ശശിയാകേണ്ടി വന്നില്ല കേട്ടോ? കഷ്ടം തന്നെ.
|
അതിനു ശേഷം അമ്മ പറഞ്ഞു. അങ്ങോട്ടേക്ക് പോകരുതെന്ന്.
ഈ സംഭവവും മിഥുൻ്റെ സ്വഭാവവുമായെന്താണ് ബന്ധം
ബന്ധമുണ്ട്. ശശിയങ്കിളിനെപ്പറ്റി നാട്ടിൽ നല്ല അഭിപ്രായമായിരുന്നില്ലേ. എന്നിട്ടെന്തായി പൊളിച്ചടുക്കിയില്ലേ.
അയാളുടെ ചെറ്റത്തരം മോനല്ലേ. അവനെയെങ്ങനെ വിശ്വസിക്കും. ഇന്നവനെ കൂടി പൊളിച്ചടുക്കിയാൽ
ഈ..പൂജാ ഭദ്രയ്ക്ക് സ്വസ്ഥമായി കിടന്നുറങ്ങാം.
എൻ്റെ കവിളത്ത് പതിഞ്ഞ ഈ നീല പാടുകൾ അല്ല എന്നെ വേദനിപ്പിച്ചത്. ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോഴേ അവന് പ്രേമലേഖനം കൊടുത്തവളല്ലേയെന്ന ഏട്ടൻ്റെ പ്രയോഗമായിരുന്നു എന്നെ വേദനിപ്പിച്ചത്. ചെയ്യാത്ത തെറ്റിന് ഞാൻ അന്നേറ്റ് വാങ്ങിയ ശിക്ഷയേക്കാൾ വേദനയു
ണ്ടായിരുന്നു. ഇന്നവൻ്റെ ഏറ്റ് പറച്ചിലിൽ ആ മുറിപ്പാടുകൾ പൂർണ്ണമായ് ഉണങ്ങില്ലായിരിക്കാം.. എന്നാലും.. ആ നോവിന് ഇന്ന് വലിയൊരു സാന്ത്വനം കിട്ടുമായിരിക്കാം.
ഒന്നു തെളിച്ച് പറയെടോ?
ഞങ്ങളുടെ സ്കൂളിൽ വാർഷികാഘോഷത്തിന് കലാ പരിപാടികൾ കാണുന്നതിന് ഞങ്ങൾക്ക് എൻട്രി പാസുണ്ട്. ഒരു പാസ്സിൽ രണ്ട് പേർ. അന്നൊരു ദിവസം മാത്രം പുറത്ത് നിന്നുള്ളവർക്ക് മാത്രേ പ്രവേശനം കിട്ടൂ.
ഞങ്ങളുടെ ഒന്ന് രണ്ട് ഐറ്റംസുണ്ടായിരുന്നു. അമ്മയ്ക്ക് ഇതിലൊന്നും താത്പര്യമില്ലായിരുന്നു. അച്ഛൻ വിദേശത്തായതിനാൽ ഒരു ചീത്ത പേരും കേൾപ്പിക്കരുതെന്ന് കരുതിയാണ് വളർത്തുന്നത്.
അമ്മ പറഞ്ഞു.. എനിക്ക് കൂടെ വരാനൊന്നും വയ്യ. സന്ധ്യയക്ക് മുമ്പ് പരിപാടി കഴിഞ്ഞാലും ഇല്ലെങ്കിലും വണ്ടി ഞാൻ പറഞ്ഞ് വിടും ഇങ്ങ് പോന്നേക്കണമെന്ന് ..
ഭാഗ്യം.. ഞങ്ങളുടെ പരിപാടികൾ നാല് മണിക്ക് കഴിഞ്ഞു. ഞാൻ വീട്ടിലെത്തിയതും .. മതിലിനരികിൽ വന്ന് മിഥുനേട്ടൻ ചോദിച്ചു.
ഭദ്രേ .. പാസ് എനിക്ക് തരാമോ..?
പരിപാടിയൊക്കെ കഴിയാറായല്ലോ?
ഇനിയെന്തിനാ.. പാസ്സ്.
അത് പിന്നെ എൻ്റെ ഗേൾഫ്രണ്ടിനെ കാണാൻ.
ഞാനപ്പോൾ തന്നെ പാസ്സ് ഏൽപ്പിച്ചു.
ദൂരത്ത് നിന്ന് അമ്മയിത് കണ്ടു.
അകത്ത് കയറിയ ഉടൻ അമ്മ തട്ടി കയറി..
നീയെന്താ .. അവൻ്റെ കയ്യിൽ കൊടുത്തത്.
പാസ്സാണെന്ന് എത്ര പറഞ്ഞിട്ടും അമ്മ വിശ്വസിച്ചില്ല. അമ്മയ്ക്ക് ഭയങ്കര ദേഷ്യമാണ്. സത്യം പറയെന്ന് പറഞ്ഞ് രണ്ട് മൂന്നടിയൊക്കെ തന്നു.
അമ്മാ.. അമ്മ പോയി മിഥുനേട്ടനോട്
ചോദിച്ചിട്ട് വന്ന് എന്നെയെത്ര വേണമെങ്കിലും തല്ലിക്കോ..
അമ്മ നേരെ മിഥുനേട്ടനോട് ചെന്ന് ചോദിച്ചു..
ഭദ്രയെന്താ നിൻ്റെ കയ്യിൽ തന്നത്?
മുറിയുടെ ജനാല മെല്ലെ തുറന്ന് ഞാൻ മതിലിനരികിലെ മിഥുനേട്ടൻ്റെ മറുപടി ശ്രദ്ധിച്ചു.
അമ്മയുടെ ചോദ്യം വീണ്ടും കേട്ടു .
മിഥുനേ നിന്നോടാ ആൻ്റി ചോദിച്ചത്.
ഭദ്രയെന്താ നിൻ്റെ കയ്യിൽ തന്നത്?
ആൻ്റി അത്….. അത് പിന്നെ…
വിക്കാതെ കാര്യം പറയണുണ്ടോ?
ആൻ്റീ അവളെ തല്ലരുത്.
ഇങ്ങോട്ട് നിർദ്ദേശം വേണ്ട. സത്യം പറഞ്ഞില്ലെങ്കിൽ നീ .. മതിലിനപ്പുറം വന്നേക്കരുത്. വാടകയൊഴിഞ്ഞ് പോകേണ്ടിയും വരും..
പൂജയെനിക്ക് എൻ്റെ മിഥിലയെ പോലെയാ.. എന്നാൽ അവൾക്കങ്ങനെയല്ല. ഞാൻ സമ്മതിക്കില്ലാൻ്റി..പൂജ ഒരു ലവ് ലെറ്ററാ തന്നത് … മൊബൈൽ നമ്പർ കൊടുത്താൽ രാത്രിയിൽ വിളിക്കാമെന്നും പറഞ്ഞു.
അവൻ പറയുന്നത് മുഴുവനും കേൾക്കാൻ നിൽക്കാതെ. ബേക്കറി പാചകപുരയിൽ നിന്നും, വലിയൊരു വിറക് കഷണവുമായ് വന്നു മുറിയിൽ കയറി വാതിൽ കുറ്റിയിട്ടു അമ്മ.
5/5 - (1 vote)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!