Skip to content

നിനക്കായ് മാത്രം – ഭാഗം 16

  • by
benzy novel
ബേക്കറി പാചകപുരയിൽ നിന്നും, വലിയൊരു വിറക് കഷണവുമായ് വന്നു മുറിയിൽ കയറി വാതിൽ കുറ്റിയിട്ടു അമ്മ.
വന്നയുടൻ മുറിയടച്ചെന്നെ ഒത്തിരി തല്ലി.
ഞാനൊരു തെറ്റും ചെയ്തിട്ടില്ല
മ്മേന്ന്
ആവർത്തിച്ച് പറഞ്ഞിട്ടും എന്നെ തല്ലി കൊണ്ടിരുന്നു.
ചെറിയ കുട്ടിയായിരുന്ന ഞാൻ ഒരു തെറ്റും ചെയ്യാതെ തെറ്റുകാരിയെ
പ്പോലെ.. തല കുമ്പിട്ടിരുന്നു. അടുത്ത ദിവസങ്ങളിൽ അച്ഛൻ്റെ ഫോൺ അറ്റൻഡ് ചെയ്യാതിരുന്നപ്പോൾ തല്ല് വേറെയും കിട്ടിയിരുന്നു.
വെക്കേഷൻ ആയത് കൊണ്ട് അമ്മയെന്നെ പുറത്തിറക്കിയില്ല.
കണ്ണീരോടെ ഞാനെഴുതിയ അക്ഷരങ്ങൊളെക്കെയും.. നീലിമ വറ്റിയ മേഘങ്ങളെപ്പോൾ ചിതറിപ്പോയി. മറ്റുള്ളവർക്ക് മനസ്സിലാക്കിയെടുക്കാൻ കഴിയാത്ത അക്ഷരങ്ങളെപ്പോൾ ഞാനുമെൻ്റെ മനസ്സിനെ മാറ്റി കൊണ്ടിരുന്നു. വായിച്ചെടുക്കാൻ കഴിയാത്ത കടലാസ്സുകൾ ചുരുളുകളായ് ദൂരേക്ക് തെറിച്ചു. ഉള്ളിലിരുന്ന് കരയാനും കണ്ണീരിനെ പുച്ഛത്തോടെ.. ഉള്ളിലേക്ക് വലിച്ചെടുക്കാനും മനസ്സിനെ പരിശീലിപ്പിച്ചു ഞാൻ.
ഞാനെന്തെന്ന് അല്ലെങ്കിൽ എനിക്ക് പറയാൻ ഉള്ളതെന്തെന്ന് കേൾക്കാൻ കൂട്ടാക്കാത്ത വീട്ടുകാരെ പ്രശ്നങ്ങളൂടെ ഗൗരവം ശാന്തമാകുമ്പോഴെങ്കിലും, പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചില്ല ഞാൻ.
പാചകം, വീട് വൃത്തിയാക്കൽ മുറികൾ മനോഹരമാക്കൽ രാത്രിയിൽ അരണ്ട വെളിച്ചത്തിൽ എന്തെങ്കിലും കുത്തി കുറിക്കൽ
അങ്ങനെ കുറച്ച് കാര്യങ്ങൾ സ്വയം ഏറ്റെടുത്ത് ചെയ്തു. എങ്കിലും ഏട്ടൻമാർക്കും അമ്മയ്ക്കുമൊപ്പ
മിരുന്ന് ഭക്ഷണം കഴിക്കാൻ ഞാൻ തയാറായില്ല. പട്ടിണി കിടന്നു മരിച്ചാൽ മതിയായിരുന്നു എനിക്ക് ..
ചേട്ടായീസൊക്കെ പൂജകുട്ടി… യെന്ന് വിളിച്ച് അരികിലെത്തി അരികത്തിരുത്തി സാരമില്ല പോട്ടെയെന്ന് ഒക്കെ പറഞ്ഞ് ചോറ് ഊട്ടിതന്ന് .. മടങ്ങുമ്പോൾ ഇനിയിങ്ങനെ വേലകളൊന്നും പാടില്ലാന്നും, പ്രേമോന്നോ…. മണ്ണാങ്കട്ടയെന്നോ പറഞ്ഞ് നടന്നാൽ കാല് രണ്ടും തല്ലിയൊടിക്കുമെന്ന് താക്കീതും തന്നാണ് പടിയിറങ്ങാറ്. ഉള്ളിൽ ചെന്ന ആ ഭക്ഷണത്തെ കക്കികളയാൻ തോന്നിപ്പോകും. എത്രദിവസങ്ങൾ കഴിഞ്ഞിട്ടും പിന്നീട് കുറ്റവാളിയെപ്പോലെയാ അവർക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചത്.
10-ാം ക്ലാസ്സ് ആയതിനാൽ ഒരു മാസത്തിനു മുന്നേ
സ്കൂളിൽ പോകേണ്ടി വന്നത് വലിയ അനുഗ്രഹമായി. രാവിലെയും വൈകിട്ടും ട്യൂഷൻ ഉണ്ട്. സിസ്റ്ററിനോട് സംസാരിച്ച് സൈറയെയും എനിക്കൊപ്പം ട്യൂഷന് വരാൻ സമ്മതിപ്പിച്ചു അമ്മ.
അമ്മ വൈകിട്ട് ഇവളെ വിളിച്ചാണ് എൻ്റെ നീക്കങ്ങൾ മനസ്സിലാക്കിയിരുന്നത്.
മാന്യത നടിച്ച് വീടിനകത്ത് കയറിയില്ലെങ്കിലും മിഥുനേട്ടൻ കൊച്ചേട്ടനുമായ് സൗഹൃദം സ്ഥാപിച്ചു തുടങ്ങി.
ഞാനാഭാഗത്തേക്കേ…. നോക്കാറില്ല.
പത്താം ക്ലാസ്സിൽ ഏറ്റവും നല്ല വിജയം കരസ്ഥമാക്കി ഞാനെൻ്റെ
വീട്ടുകാരുടെ നല്ല കുട്ടിയാകാനുള്ള തീരുമാനത്തിലെത്തി.
എന്നിട്ടതും പൊട്ടി പാളീസായോ? അലൻ കളിയാക്കി ..
പൊട്ടേ..അയ്യടാ.. എൻ്റെ പൂജയെ പഠിത്തത്തിൽ തോൽപ്പിക്കാൻ ആർക്കും പറ്റില്ല. സെൻ്റ് ഫിലോമിനാസിൻ്റെ മുത്താ. സൈറ പറഞ്ഞു.
ആഹാ.. കേക്കട്ടെ! കേക്കട്ടെ!
റിസൾട്ട് വന്നപ്പോൾ എല്ലാ വിഷയങ്ങൾക്കും എ പളസ് വാങ്ങിയ 30 കുട്ടികളിൽ നൂറ് ശതമാനം മാർക്കോടെ എ പ്ലസ് വാങ്ങിയ ഒരേ ഒരു വിദ്യാർത്ഥിനി ‘ൻ്റെ ഈ ചുന്ദരികുട്ടിയാ.. സൈറ പൂജയുടെ മൂക്ക് പിടിച്ച് കിണുക്കി കൊണ്ട് പറഞ്ഞു.
ഇവിടെയെങ്ങനാ. തട്ടീം മുട്ടീം കേറിയോ.. അതോ ഒരു എ പളസ് എങ്കിലും കിട്ടിയോ
ഒന്നല്ല. ഫുള്ളും കിട്ടി.. നൈൻറി ഫോർ പേർസൻ്റേജ് കിട്ടി.
കിടിലൻ ആഘോഷമായിരുന്നു ഞങ്ങളുടെ സെൻ്റ് ഫിലോമിനാസിൽ നടന്നത്. സമ്മാനങ്ങളുടെ പെരുമഴ പത്രത്തിൽ ഫോട്ടോ? കാഷ് അവാർഡുകൾ, അഭിനന്ദനങ്ങൾ അധ്യാപകരുടെ സ്നേഹവായ്പുകൾ വഴികളിൽ ഞങ്ങളുടെ ഫോട്ടോ വച്ചിട്ടുള്ള ഫ്ളക്സുകൾ സന്തോഷം കൊണ്ട് ഞങ്ങൾ അടിച്ച് പൊളിച്ചു.
(സൈറയുടെ മുഖത്ത് അന്നത്തെ അതേ സന്തോഷമാണ് മിന്നി തിളങ്ങുന്നതെന്നറിഞ്ഞു അലൻ.)
പരിപാടിക്ക് പോകുമ്പോൾ ലാലുവേട്ടനും അമ്മയും പൂജേം ഞാനും കാറിൽ കയറുമ്പോൾ മിഥുനേട്ടനെവിടെ നിന്നോ ഓടി വന്നു ചോദിച്ചു.
ആൻ്റീ… ഞാനും കൂടെ വന്നോട്ടെ!
ഇവൾ നേരെ ലാലുവേട്ടനൊപ്പം മുൻ സീറ്റിൽ കയറി ഡോർ അടിച്ചിട്ട് ലാലു വേട്ടനോട് പറഞ്ഞു.
ഈ സാധനത്തെ ഇതിനകത്ത് കയറ്റിയാൽ ഞാൻ സ്കൂളിൽ വരില്ല.
വേറെ വണ്ടിയെന്തെങ്കിലും പിടിച്ച് വരാൻ നോക്കിയിട്ട് ഒരു വണ്ടീം .. കിട്ടിയില്ല അതാ.. മിഥുനേട്ടൻ വീണ്ടും പറഞ്ഞു.
വേറെ വണ്ടി കിട്ടിയില്ലെങ്കിൽ നിൻ്റെ അച്ഛൻ്റെ കുടവണ്ടീ പിടിച്ച് വാന്ന് പറഞ്ഞതും ബേക്കറി തൊഴിലാളികളും അവിടെ കൂടി നിന്നവരും ചിരിച്ചു പോയ് കേട്ടോ?
അത് കേട്ട് അലനും പൊട്ടിചിരിച്ചു കൊണ്ട് ചോദിച്ചു.
എന്നിട്ട് വണ്ടിയിൽ കയറ്റിയോ?
ഉം.. കയറ്റും .. അതിന് പൂജാഭദ്ര ഒന്നുകൂടി ജനിക്കണം.
ബാക്കി .. പറഞ്ഞോ? കേക്കട്ടെ!
അലൻ ധൃതികൂട്ടീ. എൻ്റെ കുടുംബം എൻ്റെ തെറ്റുകൾ (ചെയ്തില്ലെങ്കിലും) പൊറുത്തും മറന്നും എന്നെ അവരുടെ ഹൃദയത്തോട് ചേർത്ത് നിർത്തി. ഒരു പൂതുമ്പിയെപോൽ പാറി നടന്നു ഞാൻ പ്ളസ് ടൂ .. ഇവളുമായി അടിച്ച് പൊളിച്ചു.. ഒരു നിഴലായി അവൻ എൻ്റെ പിന്നാലെയുണ്ടായിരുന്നു, ഞാനറിയാതെ. വീട്ടിൽ നിന്നും നടന്ന് പോകുന്ന ദൂരത്തായിരുന്നു സ്കൂൾ.
സ്കൂളിലേക്ക് നടന്നു പോകമ്പോൾ പിന്നാലെ ഒരു സൈക്കിളിൽ അവൻ കൂടവരുന്നത്ഞാനറിയുന്നുണ്ടായിരുന്നു. തിരികെ വരുമ്പോഴും അവൻ കൂടെയുണ്ടാകും.
വല്യേട്ടൻ്റെ കല്യാണത്തോടെ അവൻ അകത്ത് കയറി കൂടി. ഞങ്ങളുടെ വീടിൻ്റെ ഇടത് വശത്തുള്ള രണ്ട് സെൻ്റ് പ്ലോട്ടും ഒരു ചെറിയ ടെറസുവീടും വിലയ്ക്ക് വാങ്ങിയപ്പോൾ അമ്മ മൂന്ന് ലക്ഷം രൂപ കടം കൊടുത്ത് സഹായിച്ചു.
എൻ്റെ കല്യാണം വരുമ്പോൾ തന്നാൽ മതിയെന്ന് പറഞ്ഞു. ലതാൻ്റിയുടെ പാവത്തം കണ്ട് അമ്മ ഓരോ കാര്യത്തിലുംസഹായിച്ചുകൊണ്ടിരുന്നു.
എൻ്റെ പിന്നാലെ നടക്കുന്നതറിഞ്ഞ് പിന്നെയും പ്രശ്നങ്ങളായി. വല്യേട്ടൻ ചോദിച്ചപ്പോൾ മിഥുനേട്ടൻ പറഞ്ഞു. നന്നായി പഠിക്കുന്നത് കൊണ്ട് തല്ലിൻ്റെ കാഠിന്യം കുറഞ്ഞു.
ഒരിക്കൽ പോലും ഒരു നോട്ടം കൊണ്ട് പോലും ഞാൻ മിഥുനേട്ടനെ പിൻതുടർന്നിട്ടില്ല.
ഒരിക്കൽ അമ്മ മിഥുനേട്ടനെ വിളിച്ച് ഉപദേശിച്ചു. നീയിങ്ങനെ ഭദ്രേടെ പിന്നാലെ ചുറ്റി തിരിയാതെ നന്നായി പഠിച്ച് .. ഒരു ഗവൺമെൻ്റ് ജോലിയൊക്കെ നേടി. നിൻ്റെയനിയത്തിയുടെ കല്യാണമൊക്കെ നടത്തിയിട്ട് വാ.അപ്പോഴും നിനക്കവളെ ഇഷ്ടാണെങ്കിൽ ഞങ്ങൾ നടത്തി തരാം നിങ്ങടെ വിവാഹം. അല്ലാതെ .. അവൾക്കു് ചീത്തപ്പേരുണ്ടാക്കി നടക്കാനാണ് ഭാവമെങ്കിൽ ആരും കെട്ടാൻ വരാതെ വീട്ടിലിരുന്ന് മൂത്ത് നരച്ചാലും ഞങ്ങളിവളെ നിനക്ക് തരില്ല.. കേട്ടല്ലോ?
മിഥുനേട്ടൻ തല കുലുക്കി സമ്മതിച്ചു.
മിഥുനേട്ടൻ പോയപ്പോൾ അമ്മയെന്നോട് പറഞ്ഞു.
ഞാനവനോട് അങ്ങനെ പറഞ്ഞൂന്നു് കരുതി അതും സ്വപ്നം കണ്ട് നടക്കണ്ട.. അവൻ പഠിച്ച് ജയിക്കാനൊന്നും പോകുന്നില്ല. കാണാൻ ഭംഗിയുണ്ടെന്ന് പറഞ്ഞിട്ടെന്താ.. മുടിയും നീട്ടി വളർത്തി. വീട്ടിലൊരനിയത്തി കൊച്ചുണ്ടെന്ന കാര്യം പോലും നോക്കാതെ അടിവസ്ത്രം പുറത്ത് കാണുന്ന ഒരു പാൻ്റും ചോരാഞ്ഞ് പാൻ്റിൻ്റെ ബാക്കിയുള്ള ഭാഗോം വലിച്ച് കീറിയിട്ട് … പിന്നെ പറഞ്ഞതൊന്നും അല്ലു കേൾക്കണ്ട..
അതെന്താ.. ഞാൻ കേട്ടാല് … നാഗവല്ലി സ്റ്റൈലിൽ അലൻ ചോദിച്ചു.
കേക്കണ്ടാന്നല്ലേ.. പറഞ്ഞേ…
സുരേഷ് ഗോപി സ്റ്റൈലിൽ പൂജയും കൂടി പറഞ്ഞപ്പോൾ സൈറ പൊട്ടി ചിരിച്ചു..
തൻ്റെ അമ്മ ഭയങ്കര സാധനാണല്ലോ?
ദേ.. ഞങ്ങടെ അമ്മേ.. പറഞ്ഞാലുണ്ടല്ലോ? പൂജയും സൈറയും അലനു നേരെ വിരൾ ചൂണ്ടി.
പിന്നല്ലാതെ .. ഞങ്ങൾ ന്യൂ ജെൻ പയ്യൻസിനെ കളിയാക്കിയതല്ലേ നിങ്ങടെ അമ്മ
സൈറ പറഞ്ഞു.. കണക്കായിപ്പോയി..
ഒരു ഓണത്തിൻ്റന്ന് കുട്ടികൾക്ക് പുതിയ ഡ്രസ്സില്ലാന്ന് പറഞ്ഞ് ലതാൻ്റി വന്ന് കരഞ്ഞപ്പോൾ അമ്മ ഇവളുടെ രണ്ട് പുതിയ ഡ്രസ്സ് അവൻ്റെ അനുജത്തിക് കൊടുത്തു. ലാലു വേട്ടൻ്റെ പുതിയ ജീൻസും ടീ ഷർട്ടുമൊക്കെയെടുത്ത് അവനു കൊടുത്തു. ഞങ്ങള് സദ്യ കഴിച്ച് കൊണ്ടിരുന്നപ്പോൾ ആ സാധനം വന്നു അവിടെ. മരപ്പട്ടി വലിച്ച് കീറിയത് പോലെ അവടവിടെ കീറി പറിച്ച് ആ പുതിയ ജീൻസിനെ നാശ കോട്ടയാക്കി. കഷ്ടപ്പെട്ട പണത്തിന് വലിയ വിലയുണ്ട്.. പ്രത്യേകിച്ചും. ഞങ്ങടെ അമ്മയുടെ മനസ്സിലെ നന്മക്ക് .
അതൊക്കെ ഫാഷനാടോ?
എന്നിട്ടെന്താ അല്ലൂൻ്റെ ജീൻസെന്താ.
കീറിയിടത്തത് പൂജ ചോദിച്ചു.
മമ്മായെം.. പപ്പായെം വിഷമിപ്പിക്കണ്ടന്ന് കരുതിയാ …
ബാക്കി പറയ്യ്:
ഡിഗ്രിക്ക് അവരുടെ നാട്ടിലെ കോളേജിൽ അഡ്മിഷൻ കിട്ടിയതും .. ഹോസ്റ്റലിൽ നിന്നു പഠിക്കേണ്ടി വന്നു മിഥുനേട്ടന്. അവധി ദിവസങ്ങളിൽ വന്നാലും വീട്ടിലോട്ട് വരില്ല.. ഒരു വലിയ ശല്യം ഒഴിവായ സന്തോഷത്തിലായിരുന്നു ഞാൻ.
അജയ് അങ്ങോട്ടേക്ക് ഓടി വരുന്നത് കണ്ട് പൂജ സംസാരം നിർത്തി.
പൂജാ .. തൻ്റെ ബ്രദറും അമ്മയും വന്നിട്ടുണ്ട്. പ്രിൻസിയുടെ റൂമിലോട്ട് പോകാൻ നിന്ന അവരെ ഞാൻ വിസിറ്റേഴ്സ് റൂമിലിരുത്തിയിട്ടുണ്ട്.
ചെല്ല് പെട്ടെന്ന് ചെല്ല്…
പൂജയും സൈറയും ഞെട്ടി..
പേടിക്കണ്ട. തന്നെ കൊണ്ട് പോകാൻ വന്നതായിരിക്കും.. ഒന്നും സംഭവിക്കില്ല.. അലൻ സമാധാനപ്പെടുത്തി.
പൂജയും സൈറയും ഓടി വിസിറ്റേർസ് റൂമിലെത്തി..
പൂജയെ കണ്ടതും ലാലു .. ഓടിയരികിലെത്തി അവളെ ചേർത്തു പിടിച്ചു.. പിന്നൊലെ അമ്മയും വന്നു അവളുടെ നെറുകയിലുമ്മവെച്ചു.
എനിക്കില്ലേ അമ്മേ.. സൈറ ചോദിച്ചു.
അലൻ അല്പം മാറി നിന്നു പൂജയുടെ അമ്മയെയും ലാലുവേട്ടനെയും ശ്രദ്ധിച്ചു..
പൂജയെ പോലെ, ഒരു സുന്ദരിയമ്മ. പൗഡറിടാത്ത മുഖം. നെറുകയിൽ ചുവന്ന കുറി.. കൺമഷിയെഴുതാത്ത വിടർന്ന കണ്ണുകൾ നീണ്ട് അറ്റം ചുരുണ്ട തലമുടി പിന്നിമെടഞ്ഞിട്ടുണ്ട്.
ചാരനിറത്തിൽ പച്ചയും നൂലിഴകസവുമുള്ള കോട്ടൻ സാരിയും പച്ച ബ്ലൗസും. മനസ്സിലൊരു ബഹുമാനമൊക്കെ തോന്നുന്ന ഒരു രൂപം. സൈറയുടെ കവിളത്തുമ്മ വെച്ച് ചേർത്തു നിർത്തുമ്പോൾ അവരുടെ മകൾ തന്നെയാണ് സൈറയെന്ന് തോന്നും.
അലൻ്റെ നോട്ടം പ്രേംലാലിൻ്റെ നേരെയായി..നീല ടീ ഷർട്ടും നീല ജീൻസും ധരിച്ച സുന്ദരനായ ചെറുപ്പക്കാരൻ ഒറ്റനോട്ടത്തിൽ ഒരു സായിപ്പിനെ പോലെ .. വെളുത്ത മുഖം മീശയില്ല തലമുടി..സ്വർണ്ണ നിറത്തോടുപ്പിച്ച ചെമ്പൻ തലമുടി. പ്രത്യേക സ്റ്റൈലിലുള്ള കണ്ണട ആ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നു.
പെൺകുട്ടികളും ആൺകുട്ടികളുമെല്ലാം അമ്മയെയും മകനെയും മാറി മാറി നോക്കുന്നു.
അവർ സംസാരിക്കുന്നതെന്താണെന്ന് വ്യക്തമല്ല.
സൈറാ…… രണ്ടാളും വണ്ടിയിൽ കയറിയിരിക്കു. ഞങ്ങൾ പ്രിൻസിപ്പാളിനെ കണ്ടിട്ട് വരാം..
അവർ നടന്നു നീങ്ങിയതും. സൈറ പറഞ്ഞു. ഞാൻ ബാഗെടുത്തോടി വരാം. പറഞ്ഞിട്ടവൾ ഓടി ..
എന്തായി.. അലൻ പൂജയുടെ അരികിൽ വന്നു ചോദിച്ചു ‘
ഒന്നും .. പറഞ്ഞില്ല.. പോട്ട ടാ ക്ഷമിക്കു എന്ന് മാത്രം പറഞ്ഞു.. എന്തായാലും ശുഭ ലക്ഷണമാ..
പൂജയുടെയൊപ്പം കാറിനരികിലേക്കു് അലനും നടന്നു.
ടോ.. താനും തൻ്റെയമ്മയും വല്യ ന്യൂ ജൻ വിരോധിയാണല്ലോ? എന്നിട്ട് തൻ്റെ കൊച്ചേട്ടതെന്താ.. കാട്ടിക്കൂട്ടിയിരിക്കുന്നത്.
എന്താ.. പൂജ ചോദിച്ചു..
മുടിയെല്ലാം കളർ ചെയ്ത് .
അയ്യോ.. കൊച്ചേട്ടൻ ജനിച്ചപ്പോഴേ ദൈവം കളർ ചെയ്ത് വിട്ടതാ..
പൊളിയാട്ടോ… കക്ഷി. ഭാഗ്യവാൻ .. വീട്ടുകാരെ പേടിക്കാതെ.. മടിയൊക്കെ ചെമ്പിച്ച് അടിച്ച് പൊളിക്കാല്ലോ?
പൂജ അലനെ നോക്കി.. നല്ലകറുത്തി രുണ്ട് തിളക്കമുള്ള വെട്ടിയൊതുക്കിയ തലമുടി.. കുഞ്ഞിരോമങ്ങൾ ഇടതൂർന്ന് ഒതുക്കി നിർത്തിയത് പോലുള്ള പുരികങ്ങൾ .. വൈഡൂര്യം പോൾ തിളക്കമുള്ള നീലകണ്ണുകൾ. നീണ്ട നാസിക ചുണ്ടിനു മുകളിൽ വെട്ടിയൊതുക്കിയ കട്ടിയുള്ള മീശ .. ഇളം ഓറഞ്ച് നിറമുള്ള ചുണ്ടുകൾ ..
സൈറയും അമ്മയും കൊച്ചേട്ടനും വരുന്നത് കണ്ട് പൂജ പറഞ്ഞു..
കൊച്ചേട്ടനെക്കാൾ പൊളിയാ.. അല്ലൂ… ഇതാണ് ശരിക്കും ഭംഗി.
ശ്ശൊ.. അലൻ തലയിൽ കൈവച്ച് ഒന്നു വട്ടം കറങ്ങി …
അവരിങ്ങെത്തിയതും അലൻ മറ്റു കുട്ടികൾക്കിടയിലേക്ക് മാറി നിന്നു..
അവരുടെ കാർ ഗേറ്റ് കടന്നു പോയതും പിൻ സീറ്റിലിരുന്ന് സൈറ ചോദിച്ചു..
ലാലുവേട്ടാ..
ഉം.. ഡ്രൈവ് ചെയ്തു കൊണ്ട് ലാലു മൂളി ..
കാര്യം പറയ്യ്.. കേട്ടോ? എന്തുണ്ടായീ..
അവൻ എല്ലാ കാര്യങ്ങളും വിശദമായൊരു കത്തെഴുതി മാപ്പപേക്ഷയുമായി വീട്ടിൽ വന്നു ..
കത്ത് വായിച്ച് തീരുമ്പോഴേക്കും .. നാടുവിടാൻ തയ്യാറായി അവനെല്ലാം പറക്കി കെട്ടി. ഞാനും പ്രേമേട്ടനും കൂടി ചെറുതായിട്ടൊന്നു തടവി …
അത്രേ ഉള്ളൂ.
ഈശോയേ … സൈറ വിളിച്ചു.
ഞാൻ പറഞ്ഞതാ. ഒന്നും വേണ്ടന്ന്.
ഗായത്രി പറഞ്ഞു..
പൂജ ഒന്നും മിണ്ടിയില്ല.
പൂജകുട്ടീ.. പിണക്കം മാറില്ലേടാ … പ്രേംലാൽ ചോദിച്ചു..
ഇല്ല ..പൂജ മുഖം വീർപ്പിച്ചു. പിന്നെ കണ്ണടച്ചു ചിരിച്ചു..
ലാലുവേട്ടാ.. ബിരിയാണി വാങ്ങിതരോ? സൈറ ചോദിച്ചു.
ഉം… തരാല്ലോ?
അവർ ഒരു ഹോട്ടലിൽ കയറി ബിരിയാണിയും ഐസ്ക്രീമും ഒക്കെ കഴിച്ചു കൊണ്ടിരുന്നപ്പോൾ പ്രേംലാൽ പറഞ്ഞു..
അമ്മാ.. നമ്മുക്കിവരെ രണ്ടാളെയും ഒരു വീട്ടിൽ കല്യാണം കഴിച്ചയക്കണം കേട്ടോ?
അതിന് മിഥുനേട്ടന് വേറെ ബ്രദറില്ലല്ലോ? സൈറ പറഞ്ഞു..
ഇനിയവൻ്റെ പേര് മിണ്ടിയാൽ ഈ കോഴിക്കാല് നിൻ്റെ വായിൽ തിരുകി വെയ്ക്കും ഞാൻ. അത് കേട്ട് എല്ലാ പേരും ചിരിച്ചു.
സൈറയെ കോൺവെൻ്റിലാക്കി അവർ വീട്ടിലെത്തി. കാർ പോർച്ചിൽ കയറ്റി അവർ ഇറങ്ങിയതും.
ലതയുടെ വീട്ടിൽ നിന്നും നിലവിളി ഉയർന്നു.
” ൻ്റെ പൊന്നു മോനേ ” ….
ചേട്ടാ…. ചേട്ടാ…
5/5 - (1 vote)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!