Skip to content

നിനക്കായ് മാത്രം – 17, 18

benzy novel
അടുത്ത ദിവസം കോളേജിൽ പൂജയുടെയും മിഥുൻ്റെയും വിശേഷം അറിയാനായി അലൻ കാത്തു നിന്നു.
പൂജയും സൈറയും ബസിൽ നിന്നിറങ്ങിയതും അലനെ കണ്ടു. അവർ അലനിരികിലെത്തി …
എല്ലാം .. സോൾവായോ?
ഞങ്ങൾ അവൻ്റെ നിലവിളി കേട്ട് കൊണ്ടാണ് വീട്ടിലെത്തിയത്…
എന്ത് പറ്റി.? അലൻ ഉത്കണ്ഠപ്പെട്ടു.
എന്നോടുള്ള പ്രണയമെഴുതി വച്ചിട്ട് അവൻ ആ..കള്ളതെണ്ടി ഞരമ്പു മുറിച്ചു. കൊച്ചേട്ടനും വല്യേട്ടനും തല്ലി ചതച്ചിട്ടും അവൻ തല്ല് കൊണ്ട് നിന്നത് … എന്നോടുള്ള സ്നേഹം ഒന്ന് കൊണ്ട് മാത്രമാണെന്നും,
ഞാനില്ലാതെ ആ തെണ്ടി
യില്ലെന്നും കൂടി എഴുതി വച്ചിട്ടാ .. അവൻ വെയ്ൻ കട്ട് ചെയ്തത്.
ഈശോയെ.. എന്നിട്ട്?
എന്നിട്ടെന്താ ആശുപത്രിയിൽ കിടക്കുന്നു? പെങ്ങൾക്ക് ചീത്ത പേരുണ്ടാകാതിരിക്കാൻ കൊച്ചേട്ടൻ കൂട്ടിരിക്കുന്നു.
താൻ കരുങ്ങിയല്ലേടോ?
എന്തിനെന്നന്നർത്ഥത്തിൽ
പൂജ.. അലനെനോക്കി..
വീട്ടുകാരുടെ മുന്നിൽ കുറ്റസമ്മതം നടത്തിയാൽ ആരെതിർത്താലും മിഥുൻ്റെ പെണ്ണായിരിക്കുമെന്ന് മാതാവിൻ്റെയും ഞങ്ങളുടെയും മുന്നിൽ വച്ചല്ലേ, താൻ വാക്ക് കൊടുത്തത്. അലൻ പറഞ്ഞു.
പൂജാഭദ്ര വാക്ക് പഞ്ഞാൽ വാക്ക് തന്നെയാ. അത് പാലിക്കാ
തിരിക്കാൻ ‘വേണ്ടിചാകാൻശ്രമിച്ച
ആശുപത്രിയിലായ
അവൻ ചത്ത് പോണേന്നു ഒരു നിമിഷം പോലും പ്രാർത്ഥിച്ചിട്ടില്ല ഞാൻ. വാക്കുപാലിക്കാനവൻ എന്നോട് ചെയ്ത ചതിയുടെ നാലിലൊന്ന് പോലും കത്തിലെഴുതിയില്ല.. പിന്നെന്തിനാ ഞാൻ വാക്ക് പാലിക്കുന്നത്. എന്നെ കൊണ്ടെങ്ങും പറ്റില്ല.
സമാധാനിക്കടോ..തൻ്റെ മനസ്സ് നല്ലതാ. പിന്നെ,മിഥുൻ
തന്നോടുള്ള സ്നേഹാധിക്യം കൊണ്ടാ ഒരോന്നു കാട്ടി കൂട്ടന്നത്.
തന്നെ സ്വന്തമായി കിട്ടിയാൽ അവനെന്ത് സന്തോഷമാകുമെന്നോ.?
ഒന്നു നിർത്തുന്നുണ്ടോ അല്ലു?
കല്യാണ സ്വപ്നങ്ങളൊന്നും നെയ്ത് കുട്ടിയിട്ടില്ല ഞാൻ
ഇതേ വരെ.
നന്നായി പഠിച്ച് നല്ലൊരു
ജോലിയൊക്കെ നേടി വീട്ടുകാർ കാണിച്ചു തരുന്ന ഒരാൾ.അതിനി ആരായാലും ശരി ആതാണെ
ൻ്റെയാൾ എന്നൊക്കെയേ ഞാൻ കരുതിയിട്ടുള്ളൂ. അത്രയ്ക്കിഷ്ടാ
എനിക്കെൻ്റെ കുടുംബം. മറ്റന്നാൾ അച്ഛൻ വരുന്നുണ്ട്. അമ്മയും അച്ചമ്മയും കൂടി വിളിച്ച് വരുത്തുന്നതാ.എക്സാം കഴിഞ്ഞാൽ ഉടൻ കല്യാണം നടത്തണം ഇല്ലെങ്കിൽ അവൻ എനിക്ക് ചീത്ത പേരുണ്ടാക്കും എന്നൊക്കെ പറയുന്നത് കേട്ടു. എന്തായാലും വരുന്നത് പോലെ വരട്ടെ!
അപ്പോ .. ഉടനെ ഒരു സദ്യ കിട്ടില്ല ആറേഴ് മാസം കാത്തിരിക്കണം .. അലൻ പൂജയെ ഒന്നു ചൊടിപ്പിച്ചു.
ദേ.. അല്ലൂ..വേണ്ടാട്ടോ?
ഞാൻ മിഥുനിനെ ഒന്ന് വിളിക്കട്ടെ!
അലൻ ഫോണെടുത്ത് മിഥുനെ വിളിച്ചു.
മിഥുൻ എന്തായി കാര്യങ്ങൾ? അലൻ ചോദിച്ചു.
ഒന്നും ആയില്ല. എനിക്കവളെ വേണം.. എൻ്റെ ഭദ്രകാളിയെ. എൻ്റെ പ്രണയം അവളറിയുന്നി
ല്ലെടാ. അവൾക്ക് വേണ്ടി ഞാൻ മരിക്കാൻ പോലും തയ്യാറായി.
മരിക്കേ.. അലൻ അറിയാത്ത പോലെ ചോദിച്ചു.
ഉം.. ഞാനിന്നലെ വൈകിട്ട് കയ്യിലെ വെയ്ൻ കട്ട് ചെയ്തു… എൻ്റെ പ്രണയത്തിൻ്റെ ചുവന്ന രക്തം ഞാൻ പുറത്തേക്ക് ചുമ്മാ..ഒഴുക്കി കളഞ്ഞു..
ചെയ്… എന്ത് പണിയാടാ കാണിച്ചത്. വട്ടായോ?
ഉം.. മുഴുത്ത വട്ട്… ഭദ്രയോടുള്ള ഒടുങ്ങാത്ത പ്രണയം മൂത്തുണ്ടായ വട്ട്’
ഇപ്പോ.. എങ്ങനെയുണ്ട്?
എന്ത് മച്ചൂ… വട്ടോ?
ദേ … തമാശ കള .. നിനക്കെങ്ങനെയുണ്ട്.
ഓകെയായി.. അവളുടെ ഇളയ ബ്രദർ ലാലു പോലും എൻ്റെ അരികിൽ നിന്ന് മാറിയിട്ടില്ല .. എന്നാൽ .. ഞാൻ മരിക്കാൻ ശ്രമിച്ചിട്ടും .. അവൾ ഒന്നു വന്നു കണ്ടില്ല എന്നെ. അതേയുള്ളൂ ഒരു വിഷമം. എന്നാൽ ഇവിടെ ഭദ്രയോടുള്ള എൻ്റെ പ്രണയം പൂവണിയുകതന്നെ ചെയ്യും. ഞാൻ ലാലുവിനോട് ഭദ്രയോടുള്ള ഒടുങ്ങാത്ത എൻ്റെ സ്നേഹം അറിയിച്ചിട്ടുണ്ട്. ലാലു എൻ്റെ ബസ്റ്റ് ഫ്രണ്ടാണ്. അവൻ പെങ്ങൾ സ്നേഹിയാ അവളെ പറഞ്ഞു സമ്മതിപ്പിക്കുമെന്നാണെൻ്റെ ‘വിശ്വാസം.
അജയിനെയും കൂട്ടി ഞാനങ്ങോട്ട് വരട്ടെ!
വേണ്ടടാ.. ഞാൻ ഓകെയാണ്. സിസ്ചാർജായി ബിൽ പേ ചെയ്യാൻ പോയിരിക്കുന്നു എൻ്റെ
പുന്നാര അളിയൻ. അതായത് ഭദ്രേടെ ആങ്ങളയേ …
മിഥുൻ ഉറക്കെ ചിരിച്ചു.
പൂജ വന്നോ അളിയാ.
ഞാൻ കണ്ടില്ലടാ.. ഞാൻ അജയിനെ കാത്ത്.. ഇവിടെ ഓലപ്പുരയിലിരിക്കുവാ.. (കേളേജിനു മുന്നിലുള്ള റസ്‌റ്റോറൻ്റ)
അലൻ കള്ളം പറഞ്ഞു.
ഞങ്ങൾ വീട്ടിലോട്ട് വരാം..
വേണ്ടടാ.. അളിയാ.. ഞാൻ നാളെ യവിടെയെത്തും .. നല്ലൊരു വാർത്തയുമായി. നീ വച്ചോ ലാലു വരുന്നു .. നാളെ കാണാം..
ആ ചെറ്റയെന്ത്‌ പറഞ്ഞു. സൈറ ചോദിച്ചു..
അലൻ കാര്യങ്ങൾ അവരെ അറിയിച്ചു.
പിന്നെയ്… പുന്നാര അളിയൻ .. ഇങ് വരട്ടെ! ഞാനായിരിക്കും എങ്കിൽ ഞരമ്പു് കട്ട് ചെയ്യുന്നത്.
പൂജ … താനിത് പോലെ കൈയ്യബദ്ധമൊന്നും കാണിക്കരുത് കേട്ടോ?
അതിന് പൂജാ ഭദ്ര ഭീരുവല്ല. ഞരമ്പു് കട്ട് ചെയ്യുന്നത് എൻ്റെയല്ല. അവൻ്റെയാ. വാടീ.. നമുക്കു് ക്ലാസ്സിൽ പോകാം.. പൂജ ദേഷ്യത്തിൽ നടന്നു നീങ്ങി. സൈറ പെട്ടന്ന് നിന്നിട്ട് അലനോട് പറഞ്ഞു ..
അല്ലൂ.. ഈ വരുന്ന സൺഡേ വല്യ പപ്പ വരുന്നുണ്ട്.
എപ്പഴാ…… അല്ലു സന്തോഷത്തോടെ ചോദിച്ചു.
അറിയില്ല. സാധാരണ 8 മണിക്കാ.. വരുന്നത് 10 മണിക്ക് ഒരു ട്രെയിൻ ഉണ്ടെന്ന് പറഞ് 9.30 ന് തിരികെ പോകും..
എപ്പോ.. വന്നാലും സാരല്യ .. ഈയാഴ്ച ഞാൻ നാട്ടിൽ പോകുന്നില്ല. രാവിലെ തന്നെ കോൺവെൻ്റിൻ്റെ മുന്നിൽ വരാം .. വല്ല്യപപ്പ തിരികെ പോകുമ്പോൾ താനും ഗേറ്റ് വരെ വരണം. ആളെ ഉറപ്പിക്കാനാ.
അല്ലൂന് ബുദ്ധിമുട്ടാകില്ലേ …
ദേ.. ഒറ്റ ചവിട്ട് വെച്ച് തന്നാലുണ്ടല്ലോ.
ബുദ്ധിമുട്ടോ? ഞാൻ ഉറപ്പായും വരും .. തൻ്റെ പ്രിയപ്പെട്ടവരെ കണ്ട് പിടിച്ച തരേം.. ചെയ്യും. പോരെ..
ഉം..സൈറ ചിരിച്ചു. അല്ലുവും.
അല്ലൂ ബ്രോ.. സൈറ.. ഒരു പ്രത്യേക താളത്തിൽ വിളിച്ചു.
അല്ലു ..പുരികം ഉയർത്തി എന്തെന്ന് ചോദിച്ചു..
ബ്രോയ്ക്ക് നമ്മുടെ പൂജയെ ആ മിഥുനിൽ നിന്നും രക്ഷിക്കാമോ..
എങ്ങനെ?
ബ്രോയ്ക്ക്… ൻ്റെ പൂജയെ പ്രണയിച്ചൂടെ..
അയ്യ് ….യ്യേ…. എന്നെ കൊണ്ട് ഒന്നും പറ്റില്ല… ഞാനേ.. ദേ… (അലൻ ഇടം നെഞ്ചിൽ കൈ വെച്ചു പറഞ്ഞു.) ഇവിടം ഒഴിച്ചിട്ടിരിക്കുന്നത് ൻ്റെ പപ്പേം മമ്മീം.. കൊണ്ട് തരുന്ന ഒരു സുന്ദരി കുട്ടിക്ക് .. കയറിയിരിക്കാനാ..ഒന്നു പോയേ. അലൻ ദൂരേക്ക് കൈ ചൂണ്ടീ..
പോകാം… പോകാം.. … അവളോട് പറയല്ലേ.. അവള് ചവിട്ടി കൂട്ടും.. സൈറപൂജയുടെ അരികിലേക്കോടിയെത്തി.
****** ******* *********
സൈറയുടെ വാക്കുകളും കാറ്റത്ത് വന്ന കടൽ തുള്ളികളും അലൻ്റെ ഓർമ്മകളെ ഉണർത്തി..
സൈറയുടെ ആ വാക്കുകൾ അലൻ ഒന്നു കൂടി ഓർത്തു
ബ്രോയ്ക്ക് ‘ൻ്റെ പൂജയെ പ്രണയിച്ച് കൂടെ!
വൗ … എത്ര മനോഹരമായ വാക്കുകൾ സൈറാ.. നീയന്നു പറഞ്ഞത്.
അന്നെനിക്കറിയില്ല സൈറാ.. ഈ പ്രണയമെന്തെന്ന് ..
പറഞ്ഞ് പറഞ്ഞാണോ? കണ്ട് കണ്ടാണോ? ഓർത്ത് ഓർത്താണോഎന്നൊന്നുമറിയില്ല. എന്തായാലും കടുത്ത
വേദനയിലും മധുരിക്കുന്ന ഒരമൃത് തന്നെയാടോ ഈ പ്രണയം..
പൂജാ നീയൊന്നുണര് പൂജാ
ഈ അല്ലൂന് നിന്നോടുള്ള പ്രണയം.. ഈ കടലും, കരയും, തീരക്കാറ്റും, ആകാശവും നക്ഷത്രങ്ങളും നിലാവൊത്ത ചന്ദ്രികയുമെല്ലാം അറിഞ്ഞു കഴിഞ്ഞു. നീയൊന്നുണർന്നിട്ട് വേണം എനിക്കത് നിൻ്റെ കണ്ണുകളിൽ നോക്കി നിന്നെ അറിയിക്കാൻ. അല്ലുവിൻ്റെ ഉയിരും ഉടലും നിനക്കായ് മാത്രം പ്രണയിക്കുന്നെന്ന്. അലൻ ഇരു കരങ്ങളും കൊണ്ട് മണൽകൂട്ടി തൻ്റെ നെഞ്ചോട് ചേർത്തു പറഞ്ഞു. ആർക്കും വിട്ടുകൊടുക്കില്ല ഞാൻ നിന്നെ ആർക്കും .
വിട്ട് കൊടുക്കണ്ട മോനേ… വാരിക്കൂട്ടിക്കോ? മണലിനൊക്കെ ഇപ്പോ വലിയ വില കൊടുക്കേണ്ടി വരും..
പരിചിതമായ ശബ്ദം കേട്ട് അലൻ ചുറ്റും നോക്കി.. മുന്നിൽ നിൽക്കുന്ന രൂപങ്ങൾ കണ്ട് അലൻ ചമ്മി അവശനായി എന്നു മാത്രമല്ല. കടലിൽ ചാടി ചത്താൽ മതിയെന്ന് തോന്നിപ്പോയി..
മുന്നിൽ പപ്പയും .. .. ആൽബി ച്ചനും. അവൻ ചാടിയെഴുന്നേറ്റ് നിന്നു.. ദേഹത്ത് പറ്റി പിടിച്ച മണൽ തരികൾ കൈ കൊണ്ട് തട്ടി തെറിപ്പിച്ചു.
ടാ…നിൻ്റെ ഫോണെവിടെ?.
ആൽബി ചോദിച്ചു.
അലൻ പോക്കറ്റിൽ നിന്നും ഫോണെടുത്ത് നോക്കി.
എഴുപത്തിയെട്ട് മിസ്സ്ഡ് കാൾ – .
നൂറ്റിപതിനേഴ് വാട്സ് ആപ്പ് മെസ്സേജ്’.
അലൻ മുഖത്ത് നോക്കാതെ നിന്നു..
എത്ര വിളി വിളിച്ചു അല്ലൂ നിന്നെ. ആൽബി രണ്ട് പ്രാവശ്യം ഇവിടെ വന്ന് നോക്കിയതാ. ഇതെല്ലാം നീ .. വാരിക്കൂട്ടിയതാണോ?
അലൻ കിടന്നിരുന്ന മണൽ കൂന നോക്കി ഐസക് ജോൺ ചോദിച്ചു.
പിന്നെയും ചമ്മിയെങ്കിലും ഇത്തവണ അലൻ പ്രതികരിച്ചു.
എന്നെ കളിയാക്കാനാണോ? ഈ നട്ടപാതിരായ്ക്ക് രണ്ടാളും കൂടി വന്നത്.. ഉറക്കത്തിലെന്തോ പിച്ചും പേയും പറഞ്ഞൂന്ന് വച്ച്.
ആൽബി പൊട്ടി ചിരിച്ചു..
അലൻ ദേഷ്യത്തിൽ ആൽബിയെ നോക്കി
നിന്നെ കാണാതെ ഞങ്ങളൊക്കെ എന്ത് മാത്രം വിഷമിച്ചെന്നോ? വീട്ടിൽ പോയ ശേഷം വീണ്ടും അന്വേഷിച്ച് വന്നതാ..വാ.. നമുക്ക് വീട്ടിൽ പോകാം. ഐസക് ജോൺ അലനെ ചേർത്ത് പിടിച്ചു.
പ്ളീസ് പപ്പാ..ഞാൻ വരുന്നില്ല.
അതൊന്നു പറ്റില്ല. നിന്നെ കാണാനില്ലാന്ന് പറഞ്ഞ് ഗ്രാനിയും ഗ്രാൻ്റ്പായുംവിഷമിച്ചിരിക്കുകയാ.
വീട്ടിൽ പോയി നന്നായൊന്നുറങ്ങിയ ശേഷം ഫ്രഷായി വരാം.എന്താ.
ഞാൻ ഹോസ്പിറ്റലിൽ ഇരുന്നോളാം..
അതൊന്നും.. പറ്റില്ല. മര്യാദക് കൂടെ വന്നില്ലെങ്കിൽ നിന്നെ പൊക്കിയെടുത്ത് കൊണ്ട് പോകും ഞാൻ.
നീ ഞങ്ങളെ കാണിക്കാതെ. ഒളിപ്പിച്ച് വച്ചിരിക്കുകയായിരുന്നില്ലേ പൂജയെ. ഞാൻ കണ്ടു… പാവം കുട്ടിയാണെന്ന് തോന്നുന്നു. കഥയൊക്കെ പപ്പായ്ക്കൊന്നു കേൾക്കേം ചെയ്യാലോ?
അത്ര പാവം കുട്ടിയൊന്നുമല്ല. വാശിക്കാരിയാ.
എൻ്റെ മോനും അത്ര പാവോന്നുമല്ലല്ലോ? വാശിയും കുറവല്ല.
‘ന്നാലും ഇതിത്തിരി കടുപ്പാ..
ആൽബി മമ്മയെ വിളിച്ച് പറ പുന്നാര മോനെ.. കണ്ട് കിട്ടിയെന്ന്. കടാ പുറത്ത് മണല് മാന്തി കളിക്കുകയായിരുന്നുന്ന്..
ആൽബി വീണ്ടും പൊട്ടി ചിരിച്ചു കൊണ്ട് ഫോണെടുത്ത് വിളിച്ചു.
സൈറയുടെ ഫോൺ റിങ് ചെയ്തതും സൈറ ഫോണെടുത്തു.
ഹലോ.. സർ..
മമ്മയ്ക്ക് കൊടുത്തേ…
മാഡം പൂജയെ ബാത്ത് റൂമിൽ കൊണ്ട് പോയി. ഞാൻ കൊണ്ട് പോകാന്ന് പറഞ്ഞിട്ട് കേട്ടില്ല സർ..
ഉം.. താനെന്തെങ്കിലും കഴിച്ചോ?
ഇല്ല. മാഡം വാങ്ങി തന്നാരുന്ന് പൂജ ഉണർന്നിട്ട് കഴിക്കാമെന്ന് വെച്ചതാ.. ഇനി കഴിക്കുന്നില്ല. മമ്മയും കഴിച്ചില്ല.
പൂജക്കെങ്ങനെയുണ്ട്?
കുഴപ്പമില്ല. സർ.. മമ്മയക്കവളെയൊത്തിരിയിഷ്ടായീന്ന് തോന്നുന്നു.
ഉം.. ഇനി മമ്മാ.. നോക്കിേക്കാളും. നാളത്തെ ക്ലാസ്സ് മുടക്കണ്ട..
മറുവശത്ത് മറുപടിയില്ല..
ആൽബി .. ഫോൺ കട്ട് ചെയ്തു .
ടാ … പൂജയുണർന്നു .. മമ്മ അവളെ ബാത്റൂമിൽ കൊണ്ട് പോയതു കൊണ്ട് .. സൈറയാ.. ഫോണെടുത്തത്.
അത് കേട്ടതും. അല്ലു ഫോണെടുത്ത് സൈറയെ വിളിച്ചു..
കള്ളപിശാചേ … നിനക്കെൻ്റെ ഫോണെടുക്കാനേ.. ബുദ്ധിമുട്ടുള്ളുവല്ലേ. ഞാൻ ദാ വരുന്നു .. നിൻ്റെ മുഖത്ത് നോക്കി നാലു വർത്തമാനം പറയാതെ എനിക്ക് സമാധാനമാകില്ല.
വാ..പപ്പാ… നമുക്ക് ഹോസ്പിറ്റലിൽ പോകാം..
എന്തോ.. ഒരു ഹോസ്പിറ്റലുമില്ല.. നേരെ വീട്… വന്നേ.. വന്നേ..
അലൻ .. വിഷമത്തോടെ പപ്പയെ അനുസരിച്ച് . കാറിൽ കയറി ..
കാർനേരെ സയൻ പാലസിലെതതി. സെക്യൂരിറ്റി ഗേറ്റ് തുറന്നു കൊടുത്തു. ആൽബി കാർ, പോർച്ചിൽ കയറ്റി നിർത്തി.
വലിയ സിറ്റൗട്ടിൽ അവരെ കാത്ത് ഗ്രാനിയും ഗ്രാൻപയും ഇരിക്കുന്നത് കണ്ട് അലൻ അവർക്കരികിലെത്തി അവരെ കളിയാക്കി ചോദിച്ചു.
അല്ലേ.. ജോണും .. ജെനിയും ഈ നട്ട പാതിരാക്ക് നിലാവ് നോക്കിയിരുന്നെന്തെടുക്കുവാ.. ആ പഴയ പ്രണയം പങ്ക് വയ്ക്കുകയാണോ?
വയസ്സ് കാലത്ത്ഞങ്ങൾ
ക്കതല്ലേ.. പറ്റൂ. അല്ലാതെ പിന്നെ!
കടൽ തീരത്തെ മണലുവാരി മേത്തിടാനൊന്നും ഞങ്ങൾക്കു് വയ്യാ..
അലൻ ദേഷ്യത്തിൽ പപ്പായെ നോക്കി..
ഐസക് ജോൺ ചിരിച്ച് കൊണ്ട് പറഞ്ഞു ഞാനല്ല.. ആൽബിയാ ..
അതേയ്… ഗ്രാൻ്റ്പയ്ക്ക് നാണമില്ലല്ലോ? വയസ്സ് കാലത്ത് ഇങ്ങനക്കൊക്കെ കൊച്ചുമകനോട് പറയാൻ. അതും, സ്വന്തം മകൻ്റെ മുന്നിൽ വച്ച് …കഷ്ടം .. അലൻ ജോണിന് നേരെ കയർത്തു.
നാണമില്ലാത്തത് നിനക്കാ.. നിന്നെക്കാൾ മുതിർന്ന ഒരു സഹോദരൻ നിൽക്കെ, എങ്ങാണ്ട് കിടന്ന ഒരു പെൺകൊച്ചിനെ വിളിച്ചിറക്കി കൊണ്ട് വന്ന് ഒളിപ്പിച്ച് വച്ചത് പോരാഞ്ഞിട്ട് പട്ടിണിക്കിട്ട് കൊല്ലാൻ നോക്കിയത് വല്യ അന്തസ്സാണല്ലോ അല്ലേ..?
ജോൺ .. അവൻ കുഞ്ഞല്ലേ.. അവനോടിങ്ങനൊക്കെ.. പറയാമോ?
ജാനി ഭർത്താവിനെ താക്കീത് ചെയ്തു . അല്ലൂസേ.മോനിങ്ങ് വാ.. ഗ്രാനി ചോദിക്കട്ടെ! ജാനി അലനെ അടുത്തേക്ക് വിളിച്ചു.
കുഞ്ഞുങ്ങൾ ചെയ്യുന്നപണിയാണോ നിൻ്റെ കൊച്ചുമോൻ ചെയ്തത്.
ഗ്രാൻ്റ്പാ ഈ പ്രായത്തിലും കാട്ടിക്കുട്ടുന്ന പന്നത്തരങ്ങൾ എൻ്റെ ഗ്രാനിയോട് പറഞ്ഞാലുണ്ടല്ലോ? വയസ്സായെന്നെന്നും നോക്കില്ല. ഗ്രാനി കളഞ്ഞിട്ട് പോകും. കാണണോ?
ജോൺ.. നിങ്ങളെന്നെ ചതിക്കയായിരുന്നോ..ജാനി ജോണിൻ്റെ ടീ ഷർട്ടിൽ പിടിത്തമിട്ടു.
ഐസക്കും ആൽബിനും അത് കണ്ട് പൊട്ടി ചിരിച്ചു..
ടാ .. ഐസകേ … ജോൺ വിളിച്ചു..
പപ്പായെന്തിനാ അവനെയിളക്കിയത് അതല്ലേ .. അനുഭവിച്ചോ ?.. ഐസക് അകത്തേക്കു് പോയി. പിന്നാലെ അലനും ആൽബിയും പോയി.
കുളി കഴിഞ്ഞ് ഫ്രഷായി അലൻ ബാൽകണിയിലെ സോപാനത്തിൽ കൈക്ക് മേൽ താടി വച്ചിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ .
ഐസക് ജോണും ആൽബിനും വന്ന് ഇരുന്നു.
അലനോട് പൂജയെ കുറിച്ചുള്ള കാര്യങ്ങൾ ഓരോന്നായി ഐസക് ജോൺ കേട്ട് കൊണ്ടിരുന്നു.
അതിവ താത്പര്യത്തോടെ. കഥയറിയാമായിരുന്നിട്ടും ആൽബിനും അവർക്കൊപ്പം കേട്ടിരുന്നു..
ഒടുവിൽ.. സൈറയുടെ വല്യ പപ്പയെ കണ്ടോ? ഐസക് ജോൺ ചോദിച്ചു.
ഉം.. അലൻ പറഞ്ഞു തുടങ്ങി ..
അങ്ങനെ ഞായറാഴ്ച വന്നെത്തി
********. ************. ********
രാവിലെ.. 6 മണിയായപ്പോൾ അലൻ ഐസക് കോൺവെൻ്റിനു മുന്നിലെത്തി. ബൈക്ക് ഒതുക്കി നിർത്തി അതിൽ കയറി ഇരുന്നു.
മതിലിനു പുറത്തേക്ക് ചാഞ്ഞ് നിന്ന കടലാസു ചെടിയിലെ വെളുത്ത പൂക്കൾ റോഡ് വക്കത്ത് നിറയെ മെത്ത വിരിച്ചിരുന്നു. അലൻ ഏറെ നേരം അവിടെയിരുന്നു. കാത്തിരിപ്പിനൊടുവിൽ പ്രതീക്ഷയ്ക്ക് വക നൽകി കൊണ്ട് ഒരാൾ ഗേറ്റ് കടന്ന് അകത്തേക്ക് പോയി. അലൻ എഴുന്നേറ്റ് മുൻവാതിലിൻ്റെ അഴികളിൽ കൂടി അകത്തേക്ക് കടന്നയാളെ നോക്കി..
ഇളം നില ഷർട്ടും വെള്ളമുണ്ടും ധരിച്ച
വെളുത്ത കുറ്റിതലമുടിയും കയ്യിൽ ചെറിയ ഒരു ബാഗും പിടിച്ചിരിക്കുന്ന ആൾ അകത്തേക്ക് എത്തുന്നതിന് മുന്നേ .. സൈറയോടി വന്നു. അയാൾ സൈറയെ ചേർത്തു പിടിക്കുന്നു .. ഏറെ നേരത്തിന് ശേഷം .. കണ്ണുനീര് കൈ കൊണ്ട് തുടച്ച് അവൾ അയാളുടെ കൈ പിടിച്ച് അകത്തേക്ക് പോയി.. പോകുന്നതിന് മുമ്പ് ഒന്നു തിരിഞ്ഞ് നോക്കി സൈറ. അഴികൾക്കപ്പുറം അവ്യക്തമായി കാണുന്ന ആ മുഖം അലൻറേതാണെന്നവൾക്ക് യാതൊരുവിധ സംശയവുമുണ്ടായിരുന്നില്ല.. അവൾ അലനെ നോക്കി ചിരിച്ച് കൊണ്ട് അയാൾക്കൊപ്പം നടന്ന് നീങ്ങുന്നതും നോക്കി അലൻ നിന്നു.
3.7/5 - (3 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “നിനക്കായ് മാത്രം – 17, 18”

Leave a Reply

Don`t copy text!