Skip to content

നിനക്കായ് മാത്രം – 19, 20

benzy novel
ഒരു മണിക്കൂറിന് ശേഷം സൈറയും സൈറയുടെ വല്യ പപ്പയും പുറത്തേക്ക് വന്നു.
കാണാൻ ഐശ്വര്യമുള്ള ഒരാൾ. എങ്കിലും ഒരായുസ്സിലെ കഷ്ടത മുഴുവൻ ആ മുഖത്ത് നിന്നും വായിച്ചെടുക്കാൻ കഴിയുമായിരുന്നു.
അലൻ ബൈക്ക് സ്റ്റാർട്ടാക്കാനുള്ള തയ്യാറെടുപ്പിലിരുന്നു .. സൈറ ഗേറ്റ് വരെ വന്ന് വല്യ പപ്പ കാണാതെ
അലന് കൈ കാണിച്ചു.
വലത് കൈയ്യുടെ മുഷ്ടി ചുരുട്ടി തള്ളവിരലുയർത്തി വിജയിച്ച് വരുമെന്ന് മൗനമായ് സൈറക്ക് വാക്ക് കൊടുത്തു. എന്നിട്ട് അലൻ ഹെൽമറ്റ് തലയിൽ വച്ചു.
തൊട്ടു മുന്നിൽ കിടന്ന ഒട്ടോക്കാരനോട് റെയിൽവേ സ്റ്റേഷൻ പോകാമോയെന്ന് ചോദിച്ച് അയാൾ ഓട്ടോയിൽ കയറിയതും അലൻ വണ്ടി സ്റ്റാർട്ട് ചെയ്തു.
ഓട്ടോക്ക് മുന്നേ റയിൽവേ സ്റ്റേഷനിൽ എത്തി ബൈക്ക് വച്ച് ശേഷം ഓട്ടോ ഒതുക്കുന്നിടത്ത് ഓടിയെത്തി അലൻ. അധികം നിൽക്കേണ്ടി വന്നില്ല. ഓട്ടോയിൽ നിന്നിറങ്ങിയ അയാൾക്ക് പിന്നാലെ അലനും ടിക്കറ്റ് കൗണ്ടറിലെത്തി തൊട്ടുപിന്നിൽ നിന്നു ..
അയാളുടെ ഊഴം എത്തിയപ്പോൾ അയാൾ ടിക്കറ്റെടുത്തു.
മരിയമംഗലം.
മരിയമംഗലം പരിചിതമായ സ്ഥലം. മരിയ മംഗലത്തു നിന്ന് ഏകദേശം പത്ത് കിലോമീറ്റർ വരും ബ്ലൂ മൗണ്ട് നഗരം അലൻ മനസ്സിൽ കണക്ക് കൂട്ടി.
അയാൾ ടിക്കറ്റ് വാങ്ങി മാറിയതും അലനും മരിയമംഗലത്തിന് ടിക്കറ്റെടുത്തു. അയൾക്കു് പിന്നാലെയോടിയെത്തി.
മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ ട്രെയിൻ കിടപ്പുണ്ടായിരുന്നു.
അയാൾ കയറിയ ശേഷം. അലനും കയറി. തിരക്ക് കുറവായതിനാൽ രണ്ടാൾക്കും അടുത്തടുത്ത് സീറ്റും കിട്ടി. ഇരുപത് മിനിട്ടുകൾക്ക് ശേഷം ട്രെയിൻ ഓടി തുടങ്ങി.
പോക്കറ്റിൽ നിന്നും തുവാലയെടുത്ത് അയാൾ മുഖം തുടച്ചു.
അപ്പോഴേക്കും .. അലൻ ഫോൺ എടുത്ത് ആൽവിനെ വിളിച്ചു.
ഹലോ..
ആൽബിച്ചാ.. ഞാൻ പുറപ്പെട്ടു. ട്രെയിനിലാ.. വരുന്നത് .
ട്രെയിനിലോ.. അതെന്താ.. വണ്ടിക്കെന്ത് പറ്റി..
വണ്ടിക്കൊന്നും പറ്റീല്ലെൻ്റെ ആൽബിച്ചാ.. എനിക്ക് മരിയ മംഗലം വരെ പോകേണ്ട ആവശ്യമുണ്ട്.
മരിയമംഗലമോ? അവിടെ നിനക്കെന്താ കാര്യം..
ഇവിടെ ഒന്നു രണ്ട് ഓർഫനേജിൽ നിന്നും എന്നെ വിളിച്ചിരുന്നു.
ഓർഫനേജെന്ന് പറഞ്ഞപ്പോൾ സൈറയുടെ വല്യ പപ്പ തന്നെ ശ്രദ്ധിക്കുന്നുവെന്ന് അലന് മനസ്സിലായി.
എന്തിന്?
പറയാം.. ധൃതി വയ്ക്കാതെ.
ഇവിടുത്തെ ഓർഫനേജിൽ പഠിക്കാൻ മിടുക്കികളായ കുറച്ച് പെൺകുട്ടികളുണ്ട്. അവരിൽ കുറച്ച് പേർക്ക് നമ്മുടെ സയനോര മിഷൻ്റെ നഴ്സിങ് കോളേജിൽ സീറ്റ് കൊടുത്ത് സഹായിക്കാമോന്ന് അവിടെത്തെ മദറുമാർ ചോദിച്ചിരുന്നു.
അതിന് ഈ വർഷത്തെ അഡ്മിഷൻ ക്ലോസ്സായല്ലോ?
അഡ്മിഷൻ അടുത്ത വർഷത്തേക്കാ. കൊടുക്കാല്ലോ? ഇല്ലേ?
അതിന് അവർ നിന്നെ വിളിക്കുന്നതെന്തിനാ. പപ്പയെ അല്ലേ.. വിളിക്കേണ്ടത്.
അതെ .. യെതെ.. കാര്യഗൗരവവും ഉത്തരവാദിത്തവും കൂടിപ്പോയത് കൊണ്ടാണെന്ന് തോന്നുന്നു..
മാങ്ങാത്തൊലി…… നീയിത് ആരെയോ .. കേൾപ്പിക്കാൻ പറയുന്നതെന്ന് മനസ്സിലായി.
പെട്ടന്ന് വന്നോ? പപ്പ വല്യ ദേഷ്യത്തിലാ. ഇന്നലെ വരേണ്ട ചെക്കനാ. ചുറ്റിക്കളിയെന്തോ ഉണ്ടെന്ന് പറഞ്ഞിവിടെ വല്യ .. പുകിലാ.. ചുറ്റിക്കളിയൊന്നുമല്ലല്ലോ?
ഒരിക്കലുമില്ല. ഞാൻ രാത്രിയാകും എത്താൻ. തനിച്ചാണ് യാത്ര. മരിയമംഗലത്തെക്കുറിച്ച് എനിക്കൊരയ്ഡിയയുമില്ല…
ആരോടെങ്കിലും ചോദിക്കണം.
എല്ലാരോടും പറഞ്ഞേക്ക്
വരുമ്പോൾ ഒത്തിരി വിശേഷങ്ങൾ പറയാനുണ്ടെന്ന്.
മരിയമംഗലമെന്താ നിനക്കറിയാത്തത്. സത്യം .. പറ അല്ലൂ നീ…
ശരി ആൽബിച്ചാ. ഞാനാരോടെങ്കിലും ചോദിച്ച് പൊയ്ക്കോളം .. അലൻ പെട്ടന്ന് ഫോൺ കട്ട് ചെയതു..
മരിയ മംഗലത്ത് എവിടെയാ?
ആശാൻ ഇച്ഛിച്ചതും വൈദ്യൻ
കല്പിച്ചതും പാല് എന്ന പോൽ
അലൻ ആഗ്രഹിച്ചിടത്ത് കാര്യങ്ങൾ വന്നു ചേർന്നതും അലൻ ഒന്നിളകിയിരുന്നു.
സ്റ്റേഷനിൽ എൻ്റെ ഒരു ഫ്രണ്ട് വരും ചേട്ടാ.. ഈ പറഞ്ഞ സ്ഥലത്തെ കുറിച്ച് എനിക്കൊന്നുമറിയില്ല. ഞാനാദ്യമായിട്ടാ..
ഞാൻ മരിയ മംഗലത്തുകാരനാ.
ഇനി രണ്ട് മണിക്കൂർ യാത്രയുണ്ട്.
ഉവ്വോ.. സന്തോഷായി ചേട്ടാ.
അതു വരെയെന്തെങ്കിലും മിണ്ടിയും പറഞ്ഞുമിരിക്കാമല്ലോ?
അല്ലേ..
പിന്നെന്താ .. സന്തോഷമേയുള്ളൂ..
എന്നാൽ പിന്നെ വിശദമായി തന്നെ പരിചയപ്പെടാം.അലൻ ചിരിച്ച് കൊണ്ട് പറഞ്ഞു .
എൻ്റെ പേര് അലൻ ഐസക്.
ചേട്ടൻ്റെ പേര്?
മുഴുവൻ പേര് മാത്യു സമ്പത്ത് എന്നായിരുന്നു. സമ്പത്ത് പേരിൽ മാത്രമേയുള്ളൂന്ന് മനസ്സിലായി തുടങ്ങിയപ്പോൾ പേര് ഞാനങ്ങ് ചുരുക്കി. മാത്യുസ് എന്ന് മാത്രം ആക്കി.
മോൻ്റെ നാടെവിടെയാ.
ബ്ലൂ മൗണ്ട്.
എന്നിട്ടെന്താ.. മരിയ മംഗലം അറിയാതെപോയത്.
ഉള്ളിലെ ചമ്മൽ മുഖത്ത് വരുത്താതെ അലൻ പറഞ്ഞു..
പഠിച്ചതും വളർന്നതുമെല്ലാം വിദേശത്താ. ഞങ്ങൾ
നാട്ടിൽ വന്നിട്ടഞ്ച് വർഷമായിട്ടേയുള്ളു. ഗ്രാൻ്റ് പായും ഗ്രാൻ്റ്മായും തനിച്ചായത് കൊണ്ട് തിരികെ പോയില്ല.
പപ്പയെന്ത് ചെയ്യുന്നു..
ചേട്ടനറിയാമോന്നറിയില്ല. സയനോരാ മിഷൻ ഹോസ്പിറ്റലും സയനോരാ ചാരിറ്റബിൾ ട്രസ്റ്റും എൻ്റെ പപ്പയുടേതാ.
ആർക്കാ .. അറിയാത്തത്. വർഷത്തിൽ നൂറു പേർക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തുന്ന ആ വലിയ മനുഷ്യൻ്റെ മകനായി ജനിക്കാൻ കഴിഞ്ഞല്ലോ മോന്? അതിലും വല്യ പുണ്യമുണ്ടോ? ഈ വർഷവും നടന്ന മഹത്തായ സംരംഭത്തിൽ എനിക്കും കിട്ടി ആ ഭാഗ്യം. സൗജന്യ ശസ്ത്രക്രിയയിലൂടെ എൻ്റെ കുടുംബവും രക്ഷപ്പെട്ടു.
ഹൃദയത്തിന് തകരാറ് സംഭവിച്ചതിൽ പിന്നെ യാത്ര ചെയ്യാനൊന്നും വീട്ടുകാരിയും മക്കളും സമ്മതിക്കില്ലായിരുന്നു. രണ്ട് വർഷമാകാൻ പോകുന്നു യാത്ര ചെയ്തിട്ട്. ഇന്നാ വീണ്ടും ഇത്ര ദൂരം ഇവിടെ വന്നത്. (അപ്പോ .. അതാ.. രണ്ട് വർഷമായി സൈറയെ കാണാൻ വരാതിരുന്നത്. അലൻ ഓർത്തു )
ഇവിടെ ആരെ കാണാനാ ചേട്ടൻ വന്നത്.
ൻ്റെ മോള് ഇവിടെ ഒരു കോൺവെൻ്റിൽ നിന്നു പഠിക്കുന്നു. അവളെ കാണാനാ ഞാൻ അസുഖം ഭേദായതും ഓടി പോയത്.
കണ്ടോ.. എന്നിട്ട്..
ഉം…….
കുറെ നേരത്തെ മൗനത്തിനു ശേഷം മാത്യൂസ് വളരെ പതിയെ പറഞ്ഞു.
പാവം കുട്ടി..
എത്ര മക്കളുണ്ട് ചേട്ടന് ..
പുറത്തെ ഓടി മറയുന്ന കാഴ്ചകൾ അലക്ഷ്യമായ് നോക്കി കൊണ്ട് മാത്യൂസ് പറഞ്ഞു.
മൂന്ന് പേർ.. മൂന്ന് പെൺകുട്ടികൾ.
മൂന്നു പേരും കോൺവെൻ്റിലാണോ?
ഇല്ല. ഇളയയാൾ മാത്രം
അതെന്താ..?
അതിന് മറുപടി പറയാതെ കണ്ണുകൾ പൂട്ടി ചാരിയിരുന്നു മാത്യൂസ്.
അലൻ പിന്നെയൊന്നും ചോദിച്ചില്ല.
ഒന്നുരണ്ട് സ്റ്റേഷൻ കടന്നതും.യാത്രക്കാർ കൂടുതലായി വന്നുകൊണ്ടിരുന്നു. ‘
കുറച്ച് കഴിഞ്ഞപ്പോൾ മാത്യൂസ് കണ്ണുതുറന്നു. സുഹൃത്ത് വിളിച്ചോന്ന് ചോദിച്ചു..
അവൻ ഫോണെടുക്കുന്നില്ല
സാരമില്ല. ഞാൻ സഹായിക്കാം..
പിടിവള്ളി വന്നതും അലൻ സന്തോഷിച്ചു. പക്ഷേ! മാത്യൂസ് വീണ്ടും കണ്ണുകളടച്ചു.
സാരല്ല.വീട് കണ്ട് പിടിച്ചാൽ മതി. ബാക്കി കാര്യങ്ങൾ എളുപ്പം.. കഴിയും. അലൻ സ്വയം സമാധാനിച്ചു.
അതിവേഗത്തിൽ ഓടി കൊണ്ടിരിക്കുന്ന ട്രെയിനിൻ്റെ ശബ്ദം മാത്രമേ കേൾക്കാനുളൂ.. എല്ലാരും.. ഉറക്കം..
കുറെയെറെ സ്റ്റേഷനുകൾ കഴിഞ്ഞതും മാത്യൂസ് ഉണർന്നു.
ഈയിടയായി ഇങ്ങനാ.. ചെറുകാറ്റൊന്നു തട്ടിയാൽ മതി സുഖായുറങ്ങും ..
അലൻ ചിരിച്ചു.
ങാ.. അടുത്ത സ്റ്റേഷൻ കഴിഞ്ഞ് മരിയമംഗലമായി കേട്ടോ?
ചേട്ടൻ്റെ വീട് അവിടെ അടുത്താണോ? സ്റ്റേഷനിൽ നിന്നല്പം നടക്കാനേയുള്ളൂ.
ചേട്ടാ.. മരിയമംഗലത്ത് ഓർഫനേജ് വല്ലതും ഉണ്ടോ?
ഇല്ല. സെൻ്റ് ജോസഫ് ദേവാലയത്തോട് ചേർന്ന് ഒരു പാലിയേറ്റിവ് കെയർ ഹോമുണ്ട്..
സ്റ്റേഷനടുത്താണോ? അത്
അടുത്താ ..എൻ്റെ വീട് കഴിഞ്ഞാണ്.
അലൻ്റെ ഫോൺ റിങ് ചെയ്തു.
അജയ് വിളിക്കുന്നു.
ഹലോ..
അളിയാ.. എവിടെയാ.. ഞാൻ ബാത്‌റൂമിലായിരുന്നു. അതാ ഫോണെടുക്കാത്തത്. മറുതലക്കൽ അജയ് സംസാരിച്ചു തുടങ്ങി .
ഫാദർ പറഞ്ഞോളൂ.
ഫാ …. ദ ….. റാ
ടാ.. ഞാനാടാ .. അജയ്.
അതെ .. ഫാദർ . സെൻ്റ് ഫിലോമിനാസിൽ നിന്നു വിളിച്ചിരുന്നു. ഞാൻ സംസാരിച്ചിട്ടുണ്ട്.കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത് പപ്പയാ.
അത് കൊണ്ടാ. ഞാൻ ഫോണിൽ വിവരം പറഞ്ഞത് .. അഡ്മിഷൻ ശരിയാക്കാം.. ഫാദർ ആ കാര്യത്തിൽ വിഷമിക്കണ്ട. രണ്ട് സീറ്റ് ..ഉറപ്പിക്കാം.
ദൈവമേ.. ആരെയാടാ.. നീ ഉന്നം പിടിച്ചിരിക്കുന്നത്.
തീർച്ചയായും. ഞാൻ വരാം ഫാദർ.അലൻ ഫോൺ കട്ട് ചെയ്തു
മാത്യൂസെന്തോ.. ചോദിക്കാനാഞ്ഞതും .
അലൻ ഫോൺ വീണ്ടും ചെവിയിൽ പിടിച്ചു.. ഫോൺ കണക്ടായതും
അജയ്… താനെന്താ . ഫോണെടുക്കാത്തത്.. എത്ര സമയം കൊണ്ട് വിളിക്കുന്നു.
ഞാനല്ലേടാ.. തെണ്ടീ … ഫോണെടുത്തത്. സത്യം പറ മോനെ.. എന്താ .. പരിപാടി.
നേരിട്ട് പറയാം.. ഞാൻ സെൻ്റ് ജോസഫ് ചർച്ചിൽ വെയ്റ്റ് ചെയ്യാം. പെട്ടന്ന് വരണം ..
സെൻ്റ് ജോസഫ് ചർച്ചോ? അളിയാ കളിക്കാതെ കാര്യം പറയ്..
ആരെ പറ്റിക്കാനിറങ്ങിയതാ ടാ.
ങാ.. പെട്ടന്നു വരണേ.
മോനേ.. മരിയമംഗലമെത്തി..
മാത്യൂസ് ഓർമ്മപ്പെടുത്തി.
ഞാനിവിടെയെത്തി… നീ .. പെട്ടന്ന് വരണേ.. അലൻ ഫോൺ പോക്കറ്റിലിട്ടു.ബാഗെടുത്ത് മാത്യൂസിന് പിന്നാലെ നടന്നു.ചെറിയ റോഡ് കടന്ന് അവർ നാലു മുക്കിലെത്തി.
വലത്തോട്ട് പോയാൽ ബ്ലൂ മൗണ്ട് സിറ്റി .. ഇടത്തോട് ഡിസ്ട്രിക്ട് റോഡാ. നേരെ പോയൽ ചർച്ച് റോഡ് അങ്ങോട്ടാ നമുക്ക് പോകേണ്ടത്.. ഞാൻ കൂടെ വരാം .. തനിച്ച് പോകണ്ട.. മാത്യൂസ് അലൻ്റെ കൈ പിടിച്ച് റോഡ് മുറിച്ചു. അല്പം നടന്ന് കഴിഞ്ഞപ്പോൾ ഇടത് .. സൈഡ് കണ്ട ഒരു ബേക്കറിയുടെ മുന്നിൽ നിന്നു കൊണ്ട് മാത്യൂസ് ചോദിച്ചു.
ലൈം ജ്യൂസുണ്ടോ?
കടയ്ക്കകത്ത് നിന്ന പതിമൂന്ന് വയസ്സ് തോന്നുന്ന ഒരു പെൺകുട്ടി വന്ന് നോക്കി.. പിന്നെ.. പൊട്ടി ചിരിച്ച് കൊണ്ട് ഓടി വന്നു.. ഹായ്… അപ്പച്ചൻ..
അപ്പച്ചാ . സൈറ ചേച്ചിയെ കണ്ടോ?
അതിന് മറുപടി പറയുന്നതിനു മുന്നേ .. വീണ്ടും എനിക്കൊന്നും വാങ്ങി കൊണ്ട് വന്നില്ലേ..
കടയുടെ പുറക് വശത്തെ വീട്ടിൽ നിന്നും കടയുടെ പിൻ വാതിൽ വഴി വന്ന ഒരു സ്ത്രീ ദേഷ്യത്തോടെ.. ഇങ്ങനെ പറഞ്ഞു.
അതിന് നിൻ്റെ അപ്പച്ചൻ ഉണ്ടാക്കുന്നത് മുഴുവൻ അനാഥാലയത്തിലെ ആ നാശത്തിണത്തിച്ച് കഴിഞ്ഞാൽ ബാക്കിയെന്തെങ്കിലും ഉണ്ടാവോ കൈയ്യിൽ
അമ്മയിതിലിടപ്പെടണ്ട. ഇത് ഞാനും അപ്പച്ചനും തമ്മിൽ തീർത്തോളാം.
ഇല്ലേ.. അപ്പച്ചാ ..
അലൻ കേട്ടതിലുള്ള സങ്കടവും .. വിളർച്ചയും മറച്ച് പിടിച്ച് മാത്യൂസ് പറഞ്ഞു.
പിന്നല്ലാതെ..
ഇതെൻ്റെ ഇളയ മോളാ.. സമീറ ..
അപ്പോഴേക്കും .. സമീറ രണ്ട് ഗ്ലാസ്സ് ലൈം ജ്യൂസ് കൊണ്ട് വന്നു ..
ദാ.. പിടിച്ചോ .. ലൈം?
ഏത് ക്ലാസ്സിലാ പഠിക്കുന്നത്?
അലൻ ചോദിച്ചു.
സമീറ പറഞ്ഞു.. നൈൻത്?
മേളെ, അമ്മയെയും സാറയേയും വിളിക്കു ..
മാത്യൂസ് പറഞ്ഞതും സമീറ നീട്ടി വിളിച്ചു
അമ്മേ.. സാറ ചേച്ചീ.. ഒന്നു വന്നേ… അപ്പച്ചൻ ‘ വിളിക്കുന്നു.
അമ്മയ്ക്ക് പിന്നാലെ വെളുത്ത് മെലിഞ്ഞ് ഒരു പെൺകുട്ടിയും വന്നു..
അലൻ ശ്രദ്ധിച്ചു അവരിലാർക്കും പൂച്ച കണ്ണുകൾ.. ഇല്ല .
അല്ലെങ്കിലും ഇനിയെന്തിനാ ചികയുന്നത്. അനാഥ പെണ്ണെന്ന് ഇവർ പറഞ്ഞു കഴിഞ്ഞല്ലോ?
ഇതെൻ്റെ രണ്ടാമത്തെ മകൾ സാറ .. ബി.എ. ഒന്നാം. വർഷം.
അപ്പോൾ സൈറയാണോ മൂത്ത കുട്ടി.. അലൻ ചോദിച്ചു.
പേരെങ്ങനറിയാം.. മാത്യൂസ് അത്ഭുതത്തേടെ ചോദിച്ചു.
നേരത്തെ സമീറ ചോദിച്ചുവല്ലോ?
സൈറ ചേച്ചിയെ കണ്ടോന്ന്.
അത് ഞാൻ മറന്നു. മാത്യുസ് ചിരിച്ചു.
യ്യോ.. അല്ല. സൈറ ഒരനാഥയാ..
ലിസീ … മാത്യൂസ് ശബ്ദമുയർത്തി വിളിച്ചു.
അലൻ വല്ലാതായി. രംഗം മോശമാകുന്നതിന് മുന്നേ .. പടിയിറങ്ങുന്നതാണ് നല്ലതെന്ന് തോന്നി.
എന്നാൽ ഞാനിറങ്ങട്ടെ! മാത്യുച്ചായാ..
ഞാനും വരാം.. എന്ന് പറഞ്ഞ് ലിസിയെ തറപ്പിച്ചു നോക്കി. മാത്യൂസ് പറഞ്ഞു.
മക്കളെ,. എനിക്ക് ഹൃദയം വീണ്ടെടുത്ത് തന്ന ആ വലിയ മനുഷ്യൻ്റെ മകനാ.. അലൻ ഐസക്.
ലിസി അലന് നേരെ കൈകൾ കൂപ്പി
പിന്നെ പറഞ്ഞു. എങ്ങനെ നന്ദി പറയണമെന്നറിയില്ല സർ. അങ്ങനൊരു സഹായം കിട്ടിയില്ലായിരുന്നെങ്കിൽ ഞാനും എൻ്റെ രണ്ട് പെൺകുട്ടികളും അനാഥരാകുമായിരുന്നു. ഒരു നിമിഷത്തേക്ക് ‘പോലും അങ്ങനൊരവസ്ഥയെ പറ്റി ചിന്തിക്കാൻ ഞങ്ങൾക്ക് കഴിയില്ലായിരുന്നു. അന്നുതൊട്ടിന്നുവരെ ഞങ്ങളുടെ പ്രാർത്ഥനകളിൽ എന്നും സാറിൻ്റേ കുടുംബമുണ്ട്.
അലൻ വല്ലാതായ്” ഏയ്.. സാറെന്നൊന്നും വിളിക്കണ്ട. അലനെന്നോ.. മോനെന്നോ.. വിളിച്ചോളൂ. പിന്നെ ആൻ്റി പറഞ്ഞില്ലേ .. ഞാനും എൻ്റെ കുട്ടികളും അനാഥരായി പോകുമായിരുന്നുവെന്ന് .ആ അവസ്ഥയെ കുറിച്ച് ഒരു നിമിഷത്തേക്ക് പോലും ചിന്തിക്കാൻ കഴിയില്ലെന്ന് . അങ്ങനെയെങ്കിൽ ഒരു നിമിഷമല്ല ജീവിതകാലം മുഴുവൻ അനാഥരായി കഴിയുന്നവർക്ക് എന്ത് മാത്രം വേദനയായിരിക്കും എന്ന് ചിന്തിച്ച് നോക്കൂ.. അപ്പോൾ തോന്നും നമ്മുടെ വേദന ഒന്നുമല്ലെന്ന്.
ലിസി മുഖം കുനിച്ചു
ഒരാളെ സഹായിക്കാൻ ധനികനാകണമെന്നില്ല. ഒരു പുഞ്ചിരി…… ഒരു നല്ല വാക്കു് … ഒരു കൈ സഹായം …. അതിനും കർത്താവിൻ്റെ സന്നിധിയിൽ വലിയൊരു സ്ഥാനം കിട്ടുമെന്ന വിശ്വസിക്കുന്നവരാണ് ഞാനും എൻ്റെ കുടുംബവും. അത് കൊണ്ട് തന്നെ അനാഥരയവരെ സ്നേഹത്തോടെ കൈകൊടുത്ത് സഹായിക്കുന്നുണ്ട്. അവരെ സംരക്ഷിക്കുന്ന ഒരനാഥാലയമുണ്ട് ഞങ്ങൾക്ക്.. എത്ര സേനഹം കൊടുത്താലും മറ്റെന്തൊക്കെ കൊടുത്താലും.. അവർ നമ്മുക്ക് തരുന്ന ചിരിക്കു പിന്നിൽ ആരും കാണാതെ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരു വലിയ ദു:ഖമുണ്ട്. അതിൻ്റെ പേരും അനാഥത്വമെന്നാണ്. നമ്മുടെ ചെറിയ ഒരു പുഞ്ചിരി പോലും അവർക്ക് വലിയ ആശ്വാസമാണ്.
ഒരു പരിചയവുമില്ലാത്ത എന്നെ ഒരു പുഞ്ചിരിയിൽ …….കുറച്ച് നല്ല വാക്കുകളിൽ …… പിന്നെ എൻ്റെ കൈപിടിച്ച് ഇവിടെ വരെ കൊണ്ട് വരികയും ശരീരം തണുപ്പിക്കാൻ അസ്സല് ലൈമുമൊക്കെ തരേം ചെയ്ത മാത്യൂച്ചായൻ്റെ ഹൃദയത്തിൻ്റെ വലിപ്പം എന്നെക്കാൾ കൂടുതൽ കണ്ടിട്ടുള്ളത് നിങ്ങളും കർത്താവും ആണ്.. മാത്യൂച്ചായൻ ചെയ്യുന്ന പുണ്യത്തിൻ്റെ ഫലമായിരിക്കും, കർത്താവ്വ് എൻ്റെ പപ്പയിലൂടെ നിങ്ങളിൽ അനുഗ്രഹമായി വർഷിച്ചത്.
ഞാൻ അത് ചോദിച്ചതിൻ്റെ പേരിൽ വഴക്കാകരുത് നിങ്ങൾ തമ്മിൽ.
അലൻ പടിയിറങ്ങി.. മാത്യൂസ പിന്നാലെ ചെല്ലുമെന്ന അലൻ്റെ വിശ്വാസം തെറ്റിയില്ല.
റോഡിലെത്തിയപ്പോൾ അലൻ മാത്യൂസിനെ വശം ചേർത്ത് പിടിച്ചു.
ഞാൻ കാരണം……. വീട്ടിലെ അന്തരീക്ഷം മോശമായി അല്ലേ.
ഏയ്… അതൊന്നും സാരമില്ല .. ലിസി ആളു പാവമാ.. എന്നോടും മക്കളോടും വലിയ സ്നേഹാ.. എനിക്കസുഖം വന്നപ്പോൾ പട്ടിണി കിടന്ന് പ്രാർത്ഥിച്ചു. ഏതോ ഒരു പഴയ പത്രത്തിൽ കണ്ട പരസ്യം വെട്ടിയെടുത്ത് ആശുപത്രിയിൽ കയറിയിറങ്ങി. മാഡത്തിനെ നേരിട്ട് കണ്ട് ഓപ്പറേഷൻ സൗജന്യമാക്കി തന്നതും എന്നെ ഈ നിലയിൽ ആക്കിയതു
മൊക്കെ അവളുടെ ഈ സ്നേഹം തന്നെയാ.എങ്കിലും.. സൈറ മോളുടെ കാര്യത്തിൽ മാത്രം ഞാനുമായി യോജിക്കുന്നില്ല. അതേയുള്ളൂ ഒരു കുഴപ്പം.
അവർ ചർച്ചിലെത്തി.. കുറെ നേരം പ്രാർത്ഥിച്ചു.പിന്നെ പുറത്തിറങ്ങി.ചർച്ചിനോട് ചേർന്ന് പാലിയേറ്റിവ് കെയർ ഹോം കണ്ടു.
പോകുന്നുണ്ടോ? അവിടെ.
നോക്കട്ടെ! അജയ് വന്നാൽ നടക്കില്ല. ഓർഫനേജ്മായ് ബന്ധപ്പെട്ടുള്ള കാര്യങ്ങൾ എന്നെയാണ് പപ്പ ചുമതലപ്പെടുത്തിയിരിക്കുന്നത്.
സെൻ്റ് ഫിലോമിനാസിൽ നിന്ന് ആരാ വിളിച്ചത്.. മാത്യൂസ് മടിച്ച് മടിച്ച് ആണ് ചോദിച്ചത്.
മരിയയെന്നോ മാർഗ്രറ്റ് എന്നോ .. ആണ്. അലൻ പെട്ടന്ന് തട്ടി വിട്ടു.
മരിയാന്നാവും. മാത്യൂസ് പറഞ്ഞു ..
എങ്ങനറിയാം.
എൻ്റെ പെങ്ങളാ..
അലൻ അത്ഭുതത്തോടെ അയാളെ നോക്കി.
ൻ്റെ സൈറമോൾക്ക് വേണ്ടിയാവും നഴ്‌സിങ്ങിൻ്റെ കാര്യം പറഞ്ഞത് ..
ഈശോയേ….. കെട്ടിപൊക്കിയതെല്ലാം .. പൊളിഞ്ഞ് വീഴുമോ? കാത്തോളണേ.
അലൻ മാത്യുസിൻ്റെ കൈകളിൽ കൂട്ടി പിടിച്ചു. എന്നിട്ട് പറഞ്ഞു ..
മാത്യുച്ചായനെ എനിക്കൊത്തിരി ഇഷ്ടായി. എനിക്ക് മാത്യുച്ചായനെ സഹായിക്കണമെന്നുണ്ട്. സൈറയെ പറ്റി അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.
പറയാം.. നമുക്കങ്ങോട്ട് ഇരിക്കാം..
പള്ളി മുറ്റത്തെ മരച്ചുവട്ടിലെ സിമന്ന് ബഞ്ചിലവർ ഇരുന്നു.
എൻ്റെ സൈറ മോളും സെൻ്റ് ഫിലോമിനാസിലാണ് നിൽക്കുന്നത്.
അനാഥയാണെങ്കിലും എനിക്കവൾ അനാഥയല്ല. നിവർത്തികേട് കൊണ്ടാ.. മൂന്നാമത്തെ വയസ്സിൽ ഞാനവളെ അനാഥാലയത്തിൽ ആക്കിയത്.
എൻ്റെയും ലിസിയുടെയും വിവാഹം കഴിഞ്ഞ് ഞങ്ങൾ പുതുമോടിയാഘോഷിക്കുന്ന സമയം.
ലിസിയുടെ ആൻ്റിയുടെ വീട്ടിൽ പോയി തിരികെ വന്നപ്പോൾ രാത്രി പത്തര മണിയായി.. സ്റ്റേഷനിലിറങ്ങി ‘ നടക്കുകയായിരുന്നു. അന്ന് റോഡ് വാഹനയോഗ്യമല്ലായിരുന്നു. നടന്ന് വേണം പോകാൻ. മുണ്ടുടക്കി ചെടി
ഇരുവശവും കാട്പിടിച്ച് കിടക്കുന്നു
ണ്ടായിരുന്നു.
നടന്നു പോകുമ്പോൾ ചെടി ഉടക്കിപ്പിടിച്ചെടുത്ത സാരി തുമ്പ് വലിച്ചെടുക്കുമ്പോഴാണ് അല്പം ദുരെ റെയിൽ പാളത്തിൽ ആരോ തല വെച്ച് കിടക്കുന്നത് കണ്ടത്.. ഞങ്ങൾ പെട്ടന്ന് തന്നെ അങ്ങോട്ടേക്ക്
ഓടിയെത്തിയപ്പോഴാണ്
ഒന്നല്ല രണ്ട് പേർ.
അകലെ നിന്നും ടെയിനിൻ്റെ ചൂളം വിളിയടുത്തടുത്ത് വരുന്നു.
രണ്ടിനെയും വലിച്ചെടുത്ത് പാളത്തിനിപ്പുറം ഇട്ടതും. ട്രെയിൻ കടന്നു പോയതും ഒരുമിച്ചിരുന്നു..
മരിക്കാൻ തെല്ലും ഭയമില്ലാതെ പാളത്തിൽ കിടന്നിരുന്ന അവർ ഞങ്ങളുടെ ചോദ്യങ്ങൾക്കു മുന്നിൽ ഭയന്നു വിറച്ചു.
അരണ്ട വെളിച്ചത്തിലും അവൻ്റെ നീലകണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. ട്രെയിനിൽ വച്ച് മോനെ കണ്ടപ്പോൾ എനിക്കോർമ്മ വന്നത് സൈറയുടെ പപ്പയെ ആയിരുന്നു.
എന്നെപ്പോലെ ആയിരുന്നോ? അലൻ ഹൃദയമിടിപ്പോടെ ചോദിച്ചു.
കണ്ണുകൾ ഇങ്ങനെയായിരുന്നു.
വഴിയിൽ ഉപേക്ഷിച്ച് പോകാൻ ലിസി സമ്മതിച്ചില്ല. വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നപ്പോൾ അമ്മച്ചിയും അപ്പച്ചനുമൊന്നും എതിർത്തില്ല..
പ്രായപൂർത്തിയാകാത്ത പയ്യനായിരുന്നു.മൂന്നാഴ്ച തികയുന്നത് വരെ ഒളിക്കാനൊരിടം..
വീട്ടുകാരറിയാതെ രണ്ടാളും .. ഒളിച്ചോടാൻ കാരണം പെൺകുട്ടി നാലുമാസം ഗർഭിണിയായിരുന്നു.
എന്തായാലും നാല് മാസം വരെ അവരെ അന്വേഷിച്ച് ആരും വന്നില്ല.
അവരെ കൊണ്ട ഞങ്ങൾക്കു് ഒരു ബുദ്ധിമുട്ടുണ്ടായില്ല.
എന്താ.. അവരുടെ ..പേര്?
സാജനും സൈറയും
ജോലിക്കെന്തെങ്കിലും പോണമെന്ന്
സാജൻ നിർബ്ബന്ധം പിടിച്ചെങ്കിലും .. 4 മാസം വരെ ഞങ്ങൾ വിട്ടില്ല. എന്നാൽ അഞ്ചാം മാസം ഒരു മൊബൈൽ കമ്പനിയിൽ അവൻ ജോലിക്ക് കയറി.
സൈറയുടെ പ്രസവം അടുത്ത സമയം അവളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ലിസിയും ഞാനും കൂട്ടിരുന്നു. സൈറയുടെ അപ്പനും രണ്ട് ജ്യേഷ്ഠൻമാരും ഹോസ്പിറ്റലിൽ സൈറയെ കാണാൻ വന്നിരുന്നു. പ്രസവം കഴിഞ്ഞ് മൂന്നാളെയും കൊണ്ടേ .. പോകുന്നുള്ളുവെന്ന് പറഞ്ഞ് ആശുപത്രിയിൽ കാവലിരുന്നു. സൈറയെ ലേബർ റൂമിൽ കയറ്റി. മരുന്നു വാങ്ങാൻ പുറത്ത് പോയ സാജൻ ജിവനില്ലാതെ ആശുപത്രിയിലെത്തി. ആരോ മറഞ്ഞിരുന്ന് തലയ്ക്കടിക്കുകയായിരുന്നു. സുന്ദരികുട്ടിയുമായ് പുറത്ത് വന്ന നഴ്സ് കുഞ്ഞിനെ ലിസിയുടെ കയ്യിൽ കൊടുത്തു.ഡോക്ടേഴ്സ് എതിർത്തിട്ടും സൈറയെ വീട്ടുകാർ ഡിസ്ചാർജ് വാങ്ങി അപ്പോൾ തന്നെ വീട്ടിലേക്ക് കൊണ്ട് പോകാൻ ശ്രമിച്ചു.
സാജൻ ഇല്ലാതെ ഞാനെങ്ങുമില്ലെന്നും .. സാജനെ കാണണമെന്നും അവൾ അലറി വിളിച്ചു. മാത്യുച്ചായാ …ലിസി.. ചേച്ചി.. എന്നെ സാജനില്ലതെ കൂടെവിടല്ലേ.. യെന്നവൾ കരഞ്ഞു പറഞ്ഞു .. കരച്ചിലിൻ്റെ ശക്തി കൂടിയപ്പോൾ അവളുടെ ഇളയ ആങ്ങള വിളിച്ചു.. പാഞ്ഞു.
അവളുടെ ഒരു സാജൻ അവൻ ചത്തു തുലഞ്ഞടീ.. ആരോ .. തല്ലി കൊന്നു ശവം മോർച്ചറിയിലുണ്ട്..
സാജാ… അവൾ അലറി വിളിച്ചു..
ലിസിയുടെ കയ്യിലിരുന്ന് ആദ്യമായ് കരഞ്ഞ എൻ്റെ കുഞ്ഞ് സൈറമോൾ അറിഞ്ഞിരുന്നില്ല. അവളുടെ അമ്മയുടെ അവസാനത്തെ ശബ്ദമാണെന്നും .. തനിക്ക് ജൻമം നൽകിയവർ രണ്ടും അവളെ അനാഥയാക്കി പറന്നകന്നുവെന്നും.
4.1/5 - (7 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!