Skip to content

നിനക്കായ് മാത്രം – ഭാഗം 2

benzy novel

പുറത്ത് നഴ്സ് വന്നു വാതിലിൽ രണ്ട് പ്രാവശ്യം മുട്ടി …

അലൻ്റെ വലത് കൈയ്യ് അപ്പോഴും ഇടത് നെഞ്ചിൽ തന്നെയായിരുന്നു. അവൻ്റെ കണ്ണിൽ പൂജയെന്ന സുന്ദരികുട്ടിയും. ചുണ്ടുകളിൽ പഴയ സിനിമാ ഗാനത്തിൻ്റെ വരികളും.

അവനും തെന്നലും, പാട്ടിൻ്റെ താളത്തിൽ മെല്ലെ ചാഞ്ചാടി …
അതു കണ്ട് തിരതള്ളി കടലും.

ശിലയോ …. കാവ്യശിലയോ ..
നീയൊരു പ്രണയഗീതകമോ …
ചന്ദനത്തിൽ… കടഞ്ഞെടുത്തൊരു സുന്ദരി … ശില്‌പം.

വാതിൽ ലോക്ക് ചെയ്യാതിരുന്ന
തിനാൽ നഴ്സ് അകത്തേക്ക് കയറി വന്നു..

ടോ… നഴ്സ് ഉറക്കെ വിളിച്ചു..
ശബ്ദം കേട്ട് അലൻ തിരിഞ്ഞു. സ്ഥലകാലബോധം വന്ന അലൻ ഒരു ചമ്മലോടെ ചോദിച്ചു…

എന്താ സിസ്റ്റർ.?

ഇതാരു ഹോസ്പിറ്റലാണ്. തൊട്ടടുത്ത് ഐസിയുവിൽ കിടക്കുന്നത് തൻ്റെ ഭാര്യയാണ്. അത് പോലെ, ഗുരുതരാവസ്ഥയിൽ കിടക്കുന്നവരും അല്ലാത്തവരുമായ് ഒത്തിരി പേരുണ്ട്. അവർക്ക് കൂട്ട് വന്നവരും ഡോക്ടേഴ്സും നഴ്സുമാരും മറ്റ് ജീവനക്കാരുമായ് വേറെ കുറെയധികം പേരും ..

ഞാ.. ഞാനെന്ത് ചെയ്തുന്നാ ..

തനിക്ക് അലറി വിളിക്കാനും.. പ്രേമഗാനം പാടാനുമുള്ള സ്ഥലമല്ലിത്.
തൊള്ള തുറന്നിങ്ങനെ പാടാനാണെങ്കിൽ ആ കടപ്പുറത്തെങ്ങാനും ചെന്നിരുന്ന്  പാടണം.

ഈ ബോർഡ് കണ്ടോ? നഴ്സ് ചൂണ്ടിയ ഭാഗത്തേക്ക് നോക്കി അലൻ
ശ് ….. ശ് .. എന്ന് എഴുതി ചുണ്ടിൽ വിരലമർത്തിയ ഒരു സുന്ദരിക്കുട്ടിയുടെ ചിത്രം.

അലൻ ചോദിച്ചു. സിസ്റ്ററുടെ മോളാ.

ടോ.. അത് നിശ്ശബ്ദത പാലിക്കുകയെന്നതിൻ്റെ സൂചനയെന്ന് പോലും അറിയില്ല അല്ലേ..

ഇല്ല. ഇപ്പോ അറിഞ്ഞു. സിസ്റ്ററിന് നേരത്തെ അറിയാമായിരുന്നല്ലോ?
എന്നിട്ടാണോ?  ഇതിന് നേരെ വന്നലറുന്നത്.

അല്ലാ… ഈ… തൊള്ളാ…. മീൻസ്?

സിസ്റ്റർ പല്ലു ഞെരിച്ചു.

തനിക്കെന്തിൻ്റെയോ .. കേടുണ്ട്. അല്ലെങ്കിൽ താനിങ്ങനൊന്നും പെരുമാറില്ല. സ്വന്തം ഭാര്യ ഐ സി യു വിൽ കിടക്കുമ്പോൾ .. പൂച്ചയെയും. പട്ടിയെയുമൊക്കെ  വിളിച്ച് ഐ …… ലവ്യൂന്ന് … പറയ്യോ?

ദേ.. സിസ്റ്ററേ എന്ത് വേണേലും പറഞ്ഞോ? എൻ്റെ പൂജയെ മൃഗങ്ങളുമായ് സാമ്യപ്പെടുത്തിയാൽ  അലൻ പകുതിയിൽ നിർത്തി.

താനെന്ത് ചെയ്യും. സിസ്റ്റർ ഭയങ്കര ദേഷ്യത്തിലായിരുന്നു.

എന്നാൽ അലൻ തണുത്ത മട്ടിൽ പറഞ്ഞു. തലേലിരിക്കുന്ന മുളക് പടക്ക് എടുത്ത് കടലിലെറിയും.

തൻ്റെ തൊപ്പിയെയാണ് മുളക് പടക്കെന്ന് പറയുന്നതെന്ന് മനസ്സിലായ സിസ്റ്ററിൻ്റെ സർവ്വ നിയന്ത്രണവും വിട്ടു.

നോക്കിക്കോ.. തൻ്റെ ഈ മര്യാദകേടിന് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ പരാതി നൽകും. നഴ്സ് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും.

സിസ്റ്റർ ഒന്നു നിന്നേ.

സിസ്റ്റർ അവിടെയെത്തുന്നതിന് മുന്നേ .. നിങ്ങളെ കുറിച്ച് എൻ്റെ പരാതിയവിടെയെത്തിരിക്കും.

തൻ്റെ പരാതിയോ? അതിന് ഞാനെന്ത് ചെയ്തു… നഴസ്  പുരികം ചുളിച്ചു.

ഒരു നഴ്സിന് വേണ്ട ഒരു യോഗ്യതയും.  സിസ്റ്റർക്കില്ല..

അത് നിശ്ചിയിക്കുന്നത്  താനാണോ?

അതെ …. ഈ അലൻ ഐസക് തന്നയാ..
നഴ്സിൻ്റെ മുഖത്ത് പ്രത്യേകിച്ച് ഒരു ഭാവവ്യത്യാസവും വന്നില്ലന്നത്, അലൻ ശ്രദ്ധിച്ചു.
അതവഗണിച്ചവൻ പറഞ്ഞു.

ഈ സയനോരാ .. മിഷൻ ഹോസ്പിറ്റലിൻ്റെ മൂന്നിലൊരവകാശിയായ അലൻ ഐസകിനെ നിങ്ങൾക്കറി
യില്ലായിരിക്കും. എന്നാൽ ഹോസ്പിറ്റൽ രേഖകൾക്ക് വൃക്തമായി അറിയാം. ഇതിൻ്റെ സ്ഥാപകനായ ഐസക് ജോണിൻ്റെ രണ്ടാമത്തെ പുത്രൻ ആണ് അലൻ ഐസക് എന്ന്.  നിങ്ങൾ പരാതി കൊടുക്കാൻ  പോകുന്ന ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ആൽവിൻ ഐസക് ആരെന്നറി
യാമോ? ഞാൻ ആൽബിച്ചായെന്ന് വിളിക്കുന്ന എൻ്റെ  സ്വന്തം ജ്യേഷ്ഠൻ.

നഴ്സിൻ്റെ മുഖത്ത്  ഭയവും സങ്കടവും വന്നു നിറഞ്ഞു.

ഒരു നഴ്സ് എന്നാൽ ഞങ്ങൾ മനസ്സിലും അല്ലാതെയും  ഒറ്റ  വാക്കിൽ പറയുന്ന ഒരർത്ഥമുണ്ട്.  മാലാഖ.  നഴ്സുമാരുടെ  പെരുമാറ്റത്തിലുള്ള വിനയവും, ക്ഷമയും,  വെറും ക്ഷമയല്ല  ദീർഘക്ഷമയും,  നിസ്വാർത്ഥ സ്നേഹും..പരിചരണവും നിങ്ങൾ രോഗികളിൽ അർപ്പിക്കുമ്പോൾ  ഞങ്ങൾ നിങ്ങൾക്കു മാത്രം  നൽകുന്ന ഒരു പേരാ .. അത് .. ഭൂമിയിലെ മാലാഖമാരെന്ന്. അങ്ങനെ ഒരു മാലാഖയുടെ പേരിൽ തുടങ്ങിയതാണ്  ഈ സയനോര മിഷൻ ഹോസ്പിറ്റൽ.

ഈ സയനോര . അരെന്നറിയുമോ.. സിസ്റ്റർക്ക് ഞങ്ങളുടെ സ്വീറ്റ് മമ്മ. ഞാൻ നേരത്തേ പറഞ്ഞ ഗുണങ്ങളൊക്കെയുള്ള ഒരമ്മ. സ്വീറ്റ് ലേഡി വളർത്തിയ മകനായത് കൊണ്ടാ, സിസ്റ്ററിനെ ഞാൻ സിസ്റ്ററെന്നല്ലാതെ വേറൊരു വാക്കിലും വിളിക്കാതിരുന്നത്. അതേ .. സമയം എന്നെക്കാൾ ഒരു വയസ്സിൻ്റെയെങ്കിലും പ്രായ കുറവുണ്ടായിട്ടും ഒരു നഴ്സിൻ്റെ ഒരു ഗുണവുമില്ലാതെ സിസ്റ്ററെന്നെ താനെന്നും ..എടോന്നും. ഇയാളെന്നുമൊക്കെ വിശേഷിപ്പിച്ചു.

സോറി.. സർ. ഞാനാളറിയാതെ പാഞ്ഞ് പോയതാണ്.. റിപ്പോർട്ട് ചെയ്യരുത്.. നഴ്സിൻ്റെ കണ്ണുകൾ  നിറഞ്ഞു.

ഓകെ. ഓകെ.അലൻ ചിരിച്ച് കൊണ്ട് പറഞ്ഞു .. ഡോക്ടർക്കും .. എന്നെ മനസ്സിലായിട്ടില്ല. സിസ്റ്റർ പോയി പറയൊന്നും വേണ്ട… സാധാരണ എല്ലാ രോഗികൾക്കും കിട്ടുന്ന പരിഗണന മതിയവൾക്കും.ഇവിടെ രോഗികളെയെല്ലാം ഒരേ കണ്ണിൽ കാണണമെന്ന് പറയുന്ന ഒരു പപ്പയുടെ മകനാ ഞാൻ.

ഇല്ല സർ. പറയില്ല.

സിസ്റ്ററുടെ പേരെന്താ .

വിനയ.

ബെസ്റ്റ് … സ്വഭാവത്തിന് പറ്റിയ   പേര് വിനയം തീരെയില്ല അലൻ ചിരിച്ച് കൊണ്ട് പറഞ്ഞു

വിനയമൊക്കെയുണ്ട് സർ .. ഭദ്രമാഡം അബോധാവസ്ഥയിൽ പോലും.. സാറിൻ്റെ പേരാ പറയുന്നത്.
സാറിവിടെ… ഇങ്ങനൊക്കെ കാണിക്കുന്നത് .. കണ്ടപ്പോൾ അറിയാതെ പറഞ്ഞു പോയതാണ്.

അലൻ്റെ ശരീരവും മനസ്സും ഒന്നു തളർന്നു. ആ നീലകണ്ണുകളിൽ നിർ പൊടിഞ്ഞു.

ഭദ്രയ്ക്കിപ്പോയെങ്ങനാ.. സിസ്റ്ററേ..

നല്ല ക്ഷീണമുണ്ട്. കണ്ണു തുറന്നാലും.
താനേ.. അടയും.

ഫിനി മാഡത്തിന് ഭദ്രയെ എങ്ങനെ അറിയാം.

അറിയില്ല സർ.. മാഡത്തിൻ്റെ വണ്ടിയിലാ ഭദ്ര മാഡത്തിനെ  കൊണ്ട് വന്നത്.

എനിക്കൊന്ന് കാണാൻ പറ്റോ?

ഇല്ല സർ പെർമിഷനില്ലാതെ.. കാണാൻ പറ്റില്ല..

ഡോക്ടറോട് ഞാൻ സംസാരിക്കാം..

കാര്യമില്ല സർ… ഫിനിമാഡത്തിൻ്റെ പെർമിഷനല്ല വേണ്ടത്. സയനോര മാഡത്തിൻ്റെയാ.

മമ്മയോ.. മമ്മയെങ്ങനറിഞ്ഞു?

അതും അറിയില്ല …

അതെ, ആരെ കടത്തിവിട്ടാലും. സാറിനെ അകത്ത് കയറ്റരുതെന്ന് പറഞ്ഞു.

അലന്നൊന്നു ചമ്മി..

ഞാൻ പോട്ടെ! സർ…

അപ്പോ .. ഞാനിവിടെ നിന്നിട്ടും കാര്യമില്ല അല്ലേ..

സർ. ഈ പൂജ.. ആരാ?ഭദ്രമാഡത്തിനെ എന്താ  ഇഷ്ടമില്ലാത്തത് ?

അല്ല സിസ്റ്ററേ…ഈ തിരമാലകളെന്താ .. ഇങ്ങനെ ..

വിനയ സിസ്റ്റർ കടലിലേക്ക് നോക്കി ചോദിച്ചു. എങ്ങനെ…

അല്ലാ…തിരികെ പോകാനാണെങ്കിൽ പിന്നെയെന്തിനാ.. തള്ളി തള്ളി വരുന്നത്. അങ്ങനെ ഞാനറിയാതെ.. എൻ്റെ മനസ്സിലേക്ക് തള്ളി തള്ളി വരുന്ന ഒരു കടലാണവൾ. പിന്നെയും  പിന്നെയും, നുരഞ്ഞും പതഞ്ഞും വന്ന് എൻ്റെയുള്ളിലെ പ്രണയത്തെ
നൂപുരധ്വനികളാക്കിയ എൻ്റെ മാത്രം .. പ്രണയ കടൽ….

അപ്പോൾ ഭദ്ര?

(തുടരും)

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

എല്ലാരും അഭിപ്രയം പറയണം. പ്ളീസ്

❤️❤️ ബെൻസി ❤️❤️❤️

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.7/5 - (8 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “നിനക്കായ് മാത്രം – ഭാഗം 2”

Leave a Reply

Don`t copy text!