Skip to content

നിനക്കായ് മാത്രം ഭാഗം – 3

  • by
benzy novel

ഭദ്രയല്ലേ… ഐ.സി.യു.വിൽ കിടക്കുന്നത്. അലൻ ചോദിച്ചു..

സിസ്റ്റർ  വന്നിട്ട് കുറെ സമയമായല്ലോ ?… വലിയ മാഡം.. വിളിക്കുന്നു. ഒരു നഴ്സ് വാതിൽക്കൽ വന്നു പറഞ്ഞതും. വിനയ സിസ്റ്റർ അവർക്കൊപ്പം വേഗത്തിൽ പോയി.

മമ്മ വന്നു… അലന് സന്തോഷമായി..
അവൻ മേശപ്പുറത്ത് നിന്നും ഫോണെടുത്ത് ഡയൽ ചെയ്തു.

രണ്ടാമത്തെ പ്രാവശ്യം കാൾ കണക്ടായി…

മമ്മാ….. പ്ളീസ് എനിക്ക് ഭദ്രയെ കാണണം.

നീ… റൂം ലോക്ക് ചെയ്ത് എൻ്റെ റൂമിലോട്ട് വന്നോ….
കാൾ കട്ടായ്..
അലൻ റൂം പൂട്ടി  മമ്മയുടെ ഓഫീസ് റൂമിലെത്തി.

അവിടെ ഡോക്ടർ ഫിനി ജാസ്മിനെ കണ്ട് അലൻ പുറകിലോട്ട് വലിഞ്ഞു.

കർത്താവേ… ഇത് പണിയാകും. കുരിശ് നെഞ്ചിൽ തറക്കുന്നതിന് മുൻപ് ഉയിര് പറത്താം.

അവൻ തിരികെ ഐ.സി.യുവിന് മുന്നിലെത്തി…
രണ്ടും കല്പിച്ച് അവൻ വാതിലിൽ മുട്ടി
ഒരു നഴ്‌സ് വന്നു  വാതിൽ തുറന്നു.

എന്താ.. വേണ്ടത് …

ദദ്രയെ കാണണം..

അകത്തേക്ക് ആരെയും കടത്തി വിടില്ല. നിങ്ങൾ ബഹളം വയ്ക്കരുത്..

മാറി.. നില്ക്ക്.   എനിക്കവളെ കണ്ടേ .. മതിയാകൂ… അലൻ ശബ്ദമുയർത്തി പറഞ്ഞ് കൊണ്ട് തന്നെ അകത്തേക്ക് കടക്കാൻ ശ്രമിച്ചതും തൊട്ടു പിറകിൽ നിന്നും ഒരു വിളി വന്നു.

അലൻ …

തൊട്ടു പിറകിൽ മമ്മാ..

പിന്നിൽ നിൽക്കുന്ന സയനോരയെ നോക്കി അലൻ പറഞ്ഞു.

മമ്മാ. ഇതു വരെ ഭദ്രയെ കാണാൻ ഇവർ എന്നെ അനവദിച്ചിട്ടില്ല.

വാ…. വരാൻ… സയനോര അലനെയും വിളിച്ച് 201 റൂമിലോട്ട് പോയ്.

അകത്ത് കയറി റൂം ലോക്ക് ചെയ്തു
എന്നിട്ട് വളരെ പതിയെ സ്നേഹത്തോടെ പറഞ്ഞു.’

നോക്ക്.. ഇത് നമ്മുടെ വീടല്ല .. ഹോസ്പിറ്റലാണ് .. ജോച്ചൻ ഇതുവരെയും കാര്യങ്ങൾ അറിഞ്ഞിട്ടില്ല. (ഐസക്ക് ജോണി നെ അവർ അങ്ങനെയാണ് വിളിക്കുന്നത്)

നിങ്ങൾക്കറിയാല്ലോ. ജോച്ചനറിയാത്ത ഒരു കാര്യവും എൻ്റെ ജീവിതത്തിലില്ലാന്ന്. എന്നിട്ടും ഞാനീ വിവരം അറിഞ്ഞിട്ട് ഈ നേരം വരെ അദ്ദേഹത്തോട് വിവരം പറയാതിരുന്നത് ജോച്ചൻ്റെ മനസ്സ് വിഷമിപ്പിക്കണ്ടന്ന് വിചാരിച്ചിട്ടാണ്.  അധികനേരം ഒളിച്ച് വക്കാനൊന്നും പറ്റില്ലെനിക്ക്.

ജോച്ചൻ നാളെ ..രാവിലെയിവിടെയെത്തും അതുവരെയേ കാണൂ… ഈ ഒളിച്ച് കളി.

ഇത്രയും സീരിയസ്സായ ഒരു പ്രശ്നം ഉണ്ടായിട്ട്… നീയോ ആൽബിയോ ഈ വിവരം എന്നെ അറിയിച്ചിട്ടില്ല.

ആൽബിച്ചൻ അറിഞ്ഞിട്ടില്ല മമ്മാ…
എന്ന് നീ .. പറഞ്ഞാൽ മതിയോ..

ഞാനിവിടെയെത്തിയത്. ഫിനി പറഞ്ഞിട്ടാണ്. ഫിനി എന്നോട് പറയുന്നതിന് മുൻപേ .. ആൽബി യോടാ.. പറഞ്ഞത്.

ഈശോയേ……. കള്ള ശവം .. എന്തൊക്കെ പറഞ്ഞോ.. യെന്തോ.. അലൻ മനസ്സിൽ പറഞ്ഞു.ആ കാര്യത്തിൽ അല്പം ഭയന്ന് നിന്നു.

അല്ലൂ…പ്രശ്നം. നീ .. കരുതുമ്പോലല്ല.
അവളുടെ ബാഗിൽ നിന്നും. ഒരു ഡയറിയും.. ഒരു കത്തും.കിട്ടിയിട്ടുണ്ട്.അതൊരു
ആത്മഹത്യാ കുറിപ്പല്ലാന്നാര് കണ്ടു..

ഇത് നമ്മുടെ ഹോസ്പിറ്റൽ ആയത് കൊണ്ട് മാത്രമാണ്. ഫിനി അത് എന്നെ വിളിച്ച് പറഞ്ഞത് .

മമ്മാ.. നോക്കിയില്ലേ..

ഈ നേരം വരെ അത് തുറന്ന് നോക്കാനുള്ള ശക്തിയെനിക്ക് കിട്ടിയിട്ടില്ല .

ഒരു പെണ്ണിനെ സ്നേഹിച്ച്.. മറ്റൊരു പെണ്ണിൻ്റെ താലി കെട്ടുക. പിന്നെ വീണ്ടും പഴയ പെണ്ണിനെ സ്നേഹിക്കുക.  എവിടെന്നു… പഠിച്ചു അല്ലൂ നീ ഇത്തരം വൃത്തികേടാക്കെ .. ഞങ്ങൾ,  നിങ്ങൾ .. മക്കളെ മൂന്ന് പേരെയും അങ്ങനാണോ വളർത്തിയത്? എനിക്കും  നിങ്ങൾക്കും  വേണ്ടതിലധികം സമ്പാദിച്ചു.  നിങ്ങടെ പപ്പ. ഇപ്പോഴും സമ്പാദിക്കുന്നു. എന്നിട്ട്  പറയുന്നതെന്തെന്നോ ഇതൊന്നും മല്ല സയൻ  എൻ്റെ സമ്പാദ്യം. യാതൊരു വിധ ദുശ്ശീലങ്ങളും ഇല്ലാത്ത മൂന്നു മക്കളും നീയും.. എൻ്റെ മമ്മയും പപ്പായുമാ . ഞാൻ എപ്പോഴും വിടാതെ പിടിച്ചിരിക്കുന്ന എൻറെ സമ്പാദ്യം  അതു മാത്രമാണെന്ന്..

നിന്നിലൂടെ തകരുന്നത് ഞാൻ വിടാതെ പിടിച്ചിരിക്കുന്ന എൻ്റെ ജോച്ചൻ്റെ മനസ്സാ.
അവരുടെ കണ്ണുകൾ നിറഞ്ഞ് തുകി …

മമ്മാ… പ്ളീസ്… കരയരുത്…

അല്ലൂ.. മിണ്ടരുത് .. നീ …

അവൾ ……ഭദ്ര..പിച്ചും.. പേയും .. പറയുന്നുണ്ട് ഇപ്പോഴും.  ഞാനറിഞ്ഞൂന്നറിഞ്ഞപ്പോൾ ആൽബിയാ .. പറഞ്ഞത് .. കുടുംബത്തിൻ്റെ മാനത്തെക്കാൾ ആ പെൺകുട്ടിയുടെ  ജീവനാണ് മമ്മാ.. പ്രാധാനം.. അത് കൊണ്ട്  മമ്മാ ഭദ്രക്ക്  കൂട്ടിരിക്കണമെന്ന് …

നിന്നപ്പോലെ ജീവിതം തമാശയായി കാണുന്നവനല്ല
എൻ്റെ ആൽബി.
ഫിനി പറഞ്ഞത് അനുസരിച്ച്.  നാളെ രാവിലെ ഭദയെ റൂമിലോട്ട്  മാറ്റും  അത് വരെ നീയിവിടെ അടങ്ങിയിരുന്നോണം.

അതു പറ്റിയില്ലെങ്കിൽ വീട്ടിൽ പോയിരിക്ക്. ഗ്രാനിക്കും.. ഗ്രാൻ്റ്പാക്കും കൂട്ടാകും.

ഐ.സി.യു.വിൽ ഭദ്രയുടെ കൂടെ ഞാനിരുന്നോളാം. നാളെ റൂമിലവളെ കൊണ്ട്  വരുമ്പോൾ, അല്ലൂ നിൻ്റെ മനസ്സിൽ നിന്ന് ആ പൂജാ മന്ത്രണം മാറ്റി ഭദ്രയെ മനസ്സിൽ കുടിയിരുത്തിയിരി
ക്കണം. ഇല്ലെങ്കിൽ നീയെൻ്റെ മോനല്ലാന്നൊന്നും ഞാൻ പറയില്ല.. പകരം നിനക്ക് മമ്മയില്ലാന്നോർത്തോ?.

മമ്മാ.. എനിക്ക് പറയാനുള്ളതൊന്നു കേൾക്കു്  മമ്മാ… പ്ളീസ്..

സയനോരാ .. അത് ശ്രദ്ധിക്കാതെ..
പുറത്തേക്ക് പോയി..

ഇത്.  സയനോര. നാല്പത്തഞ്ച് വയസ്സ്. സുന്ദരിയും സുമുഖയുമായ ഇവർക്ക്  പാവങ്ങളോടും അനാഥരോടും രോഗികളോടുമുള്ള കുടുംബത്തോടുമുള്ള നിസ്വാർത്ഥ സേവനത്തിന് സ്നേഹസമ്പന്നനായ ഭർത്താവ് ഐസക് ജോൺപടുത്തുയർത്തി കൊടുത്ത സ്നേഹസമ്മാനമാണ്. സയനോര മിഷൻ ഹോസ്പിറ്റലും. സയനോരാ ചാരിറ്റബിൾ ട്രസ്റ്റും .

ഈ സ്നേഹനിധികൾക്ക് .. മൂന്നു മക്കൾ..

ആൽവിൻ ഐസക് … (ആൽബി)
അലൻ ഐസക് ( അല്ലൂ )
ആൻ ഐസക്. (അന്ന)

ഐ.സി.യു.വിനകത്ത് കയറി വാതിലടച്ചു. സയനോര

ഭദ്ര മയക്കത്തിലാണ്. വെളുത്ത വസ്ത്രങ്ങൾ പുതച്ച് കിടക്കുന്ന ആ സുന്ദരമായ മുഖം കണ്ടപ്പോൾ സയനോരയുടെ മാതൃത്വം.. ഉണർന്നു അവർ ഭദ്രയുടെ അരികിലിരുന്ന് അവളുടെ നെറുകയിൽ തലോടി.

കുറെ സമയം കഴിഞ്ഞാണ്. അവർ അല്പം മാറി തന്നെ നോക്കി നിൽക്കുന്ന ഒരു സുന്ദരികുട്ടിയെ കണ്ടത്. ശരിക്കും  ഒരു മാലാഖ തന്നെ.  പീലിയെഴുതിയ ചെമ്പൻ കണ്ണുകളിലേക്ക് സയനോര മിഴിയെടുക്കാതെ  നോക്കുന്നത് കണ്ട് അവൾ രണ്ട് കയ്യും കൂപ്പി.

എന്താ പേര്?

സൈറ

സൈറാ… സയനോര പറഞ്ഞ് നോക്കി.. നല്ല പേരാട്ടോ?

സൈറ ചിരിച്ചു.

സയനോരക്ക്  കൗതുകമായി .. ഇത് .. ഞാനാണോ? ഇരുപത്തഞ്ച് വർഷങ്ങൾക്കു മുൻപ് .. ഇതുപോലൊരു വേഷത്തിൽ ഞാനും ഇങ്ങനെ തന്നെയല്ലേ ചിരിച്ചത്. എവിടെയോ തൻ്റെ ചെറുപ്പം ചൂണ്ടിക്കാണിക്കുന്നുണ്ടോ? അതോ.. നഴ്സുമാരോടുള്ള അമിതമായ ഇഷ്ടം കൊണ്ട് തനിക്ക് തോന്നുന്നതോ?

ഭദ്രയുടെയും അല്ലൂൻ്റെയും കൂട്ടുകാരിയാ.. അല്ലേ?

സൈറക്ക് അത്ഭുതമായി.

ങാ.. മാം ..

നഴ്സിങ് കംപ്ളീറ്റ് ആയില്ലല്ലോ? പിന്നെന്താ .. ഇവിടെ.

ഡ്യൂട്ടിക്ക് … ആതിര സിസ്റ്റർ ഉണ്ട്.

ഞാൻ ലീവ് എടുത്തു.  ഇവൾക്ക് വേണ്ടി.. ആൽവിൻ  സാറിൻ്റെ കാല് പിടിച്ച് വന്നതാ മാം ..

സയനോര ഫോണെടുത്ത് , അലനെ വിളച്ചു ..

അല്ലൂ… നിൻ്റെ ഭദ്രക്ക് കുഴപ്പമൊന്നുമില്ല.. ഇവിടെ സൈറയുണ്ട് കൂടെ.

എന്നിട്ട് …ആ … കുരങ്ങിപോലും വന്നു വിവരം പറഞ്ഞില്ലല്ലോ?

നി വെച്ചോ? ഇനി നാളെ കണ്ടാൽ മതി.. ഞാൻ പറഞ്ഞ കാര്യം മറക്കരുതെൻ്റെ പൊന്നുമോൻ…

സൈറയെ…. എന്താ … വിളിച്ച തെന്നറിയ്യോ എൻ്റെ മോൻ…

ഉം… കുരങ്ങീന്നാവും.. എന്നോട് പറഞ്ഞിട്ടുണ്ട് … താനൊരു നഴ്സിൻ്റെയൂണിഫോമൊക്കെയിട്ട്… നിന്നാൽ എൻ്റെ മമ്മായെ പോലെയാന്ന്. അങ്ങനെ  പറയേം .. ചെയ്യും. വാ.. തുറന്നാൽ കുരങ്ങിന്നൊ .. കള്ള തെണ്ടീന്നോ…. ഒക്കെ വിളിക്കും.. പറഞ്ഞിട്ട്
മുത്തുമണി കിലുങ്ങും പോലെ സൈറ ചിരിച്ചു..

മാഡം.. ഭാഗ്യവതിയാ ..

അതെന്താ…

അല്ലുനെ പോലൊരു മോനെ കിട്ടിയതിൽ …. പിന്നെ ദേ.. ഈ കുറുമ്പിയേം ..

അല്ലൂന്നാണോ.. സൈറ അവനെ വിളിക്കുന്നത് …

പൂജയാ…. ആദ്യം അങ്ങനെ വിളിച്ചത്. പിന്നെ ഞങ്ങൾ ഫ്രണ്ട്സ് എല്ലാം .. വിളിച്ചു…

പൂജയെ സൈറയ്ക്കറിയ്യോ?

സൈറ … അത് പ്രതീക്ഷിച്ചില്ലെന്ന് സൈറയുടെ പിടയുന്ന കണ്ണുകളിലൂടെ സയനോരക്കു മനസ്സിലായി..

(തുടരും)

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

❤️❤️ ബെൻസി ❤️❤️❤️

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.4/5 - (10 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!