Skip to content

നിനക്കായ് മാത്രം – ഭാഗം 4

  • by
benzy novel

അമ്മാ… പ്ളീസ്..

ഏയ്….വിട്….വിടാൻ ..
വളരെ പതിയെ ഉള്ള ശബ്ദം കേട്ട് സയനോര ശ്രദ്ധിച്ചു …

ഭദ്ര  ഭയപ്പെട്ടത് പോലെ പിന്നെയും എന്തൊക്കെയോ. പറഞ്ഞു.

ഭദ്രാ … ഒന്നും .. പേടിക്കണ്ട. അമ്മ കൂടെയുണ്ട്…
സയനോര അവളെ മെല്ലെ .. തഴുകി …

സയനോരയുടെ വിരലിൽ അവൾ അമർത്തി പിടിച്ചു. പിന്നെയവൾ കരഞ്ഞു…
ഐ ലവ് യൂ …. അമ്മാ.. ഐ. ലവ യൂ …ഭദ്ര മയക്കത്തിൽ തേങ്ങി കരയുന്നത് കണ്ടപ്പോൾ സയനോരക്കും  സങ്കടമായി.

ഭദ്രാ .. മോളെ… അമ്മയടുത്ത് തന്നെയുണ്ട്…

സൈറക്ക് സയനോര മാഡം ഒരത്ഭുതമായ് തോന്നി. അല്ലൂ..നീ.. ഭാഗ്യമുള്ളവനാടാ. അവൾ മനസ്സിൽ പറഞ്ഞു.

സൈറാ… ഫിനിയെ വിളിക്ക്…

സൈറ വിളിച്ചയുടനെ ഫിനിയെത്തി.

ഫിനിയവളെ പരിശോധിച്ചു.. മാം .. ഉള്ളിലെ ഭയം കൊണ്ടുള്ള പനിയാണ്. കാര്യമായിട്ടുള്ള മെൻ്റൽ ഷോക്ക് കിട്ടിയിട്ടുണ്ട് ..

നാളെ.. ഡോക്ടർ ഷാൻ അഹമ്മദ് വരും. സർ വന്നാൽ നമ്മുക്ക്… ഭദ്രയുടെ മാനസിക പ്രശ്നങ്ങൾ പരിഹരിക്കാനാവും…

സൈറയ്ക്കറിയാവുന്ന കാര്യങ്ങൾ മാഡത്തിനോട് പറയൂ..

പറയാം. മാം ..സൈറ പറഞ്ഞു.

ആൽവിൻ സർ ഇപ്പോൾ ഇറങ്ങും. മാഡം വീട്ടിൽ പോകുന്നില്ലേ…

ഇല്ല ഫിനി… ഇനിയെൻ്റെ മോളെയും കൊണ്ടേ  പോകു .

അലൻ പുറത്തിരിപ്പുണ്ടായിരുന്നു .
എന്നെ കണ്ടതും .. ദേഷ്യത്തിൽ റൂമിലേക്ക് പോയി.. ഫിനി ജാസ്മിൻ പറഞ്ഞു..

സൈറയുടെ ഫോണിൽ കുറെ നേരായി .. മെസ്സേജ് വരുന്നുണ്ടായിരുന്നു ..

ആരും കാണാതെ.. സൈറ മേസ്സേജ് നോക്കി..

വാട്സാപ്പിൽ… അലൻ്റെ
മെസ്സേജ്

എടീ..സൈറേ. കള്ള തെണ്ടി .. നീയൊന്നും ഒരു കാലോം .. നന്നാകില്ല..
എന്നെയൊന്ന്  വിളിച്ചില്ല നീ… മരമാക്രി …
പോത്തേ:
കഴുതേ
കാട്ടു  കുരങ്ങി.
നീ… പുറത്തിറങ്ങുമല്ലോ… എപ്പഴായാലും..

അന്നു നിൻ്റെ അന്ത്യമാണ്. ഓർത്തോ
അവസാനമായി പറയാ..ചാകണ്ടങ്കിൽ അവളുടെ ഒരു വീഡിയോ .. അയക്കു …
ഞാനൊന്ന് കാണട്ടെ . അവളുടെ കണ്ടീഷൻ മോശമല്ലന്ന് ..

ഡോക്ടർ … അല്ലു .. ഒന്നു കണ്ടോട്ടെ!  സൈറ ചോദിച്ചു.

അല്ലു .. വിളിച്ചാൽ അവൾ ഉണരും..

ഇനിയിപ്പോൾ ഉണർത്തണ്ട. രണ്ട് മണിക്കൂറിനുള്ളിൽ ഭദ്ര നോർമലാകും.  ഇനിയുണരുമ്പോൾ എല്ലാം .. ശരിയാകും.. അപ്പോൾ അലനെ വിളിക്കാം.

ഫിനി ജാസ്മിൻ പോയതും .. സൈറ പറഞ്ഞു.. അല്ലു  രാവിലെ മുതലേ ഒന്നും കഴിച്ചിട്ടില്ല മാം ..

ഞാനെൻ്റെ ബാഗും ഫോണും .. റൂമിൽ വച്ചിട്ടാ .. വന്നത്.. സൈറയുടെ ഫോണൊന്നു തരാമോ ?

സൈറ ഫോൺ കൊടുത്തു.

സൈറയുടെ ഫോണിൽ നിന്നും ഒരു റിങ് പോയതേയുള്ളൂ. അലൻ ഫോണെടുത്തു…

കള്ള തെണ്ടി …
സയനോര ഫോൺ സ്പീക്കറിലിട്ടു. നിൻ്റെ അഹങ്കാരത്തിന് ഒരിക്കലും  നിന്നെയൊരുത്തനും വന്ന് കെട്ടില്ല
നോക്കിക്കോ. മൂക്കി പല്ലും മുളച്ച് മുതുകില്  കൂനും വീണ് .. മുടിയും നരച്ച് കവിളുo തുങ്ങി.രോഗിക
ളുടെയും ഡോക്ടേഴ്സിൻ്റെയും വായിലിരിക്കുന്നത് മുഴുവനും കേട്ട് കാലം കഴിക്കും നി… നോക്കിക്കോ..

എൻ്റെ പപ്പ  ഒന്ന് വന്നോട്ടെ!വന്നാൽ..ഉടൻ നിന്നെയിവിടുന്ന് കെട്ട് കെട്ടിക്കും ..
അന്നേരം.. എന്നെ അല്ലൂ… കില്ലൂ … ന്ന് വിളിച്ചോണ്ടെങ്ങാനും .. വന്നാൽ നിന്നെ ഇടിച്ച് പിഴിഞ്ഞ് ഇഞ്ചിച്ചാറാക്കും. എന്നിട്ട് നിന്നെ തിളക്കുന്ന ബിരിയാണി ചെമ്പിൽ തട്ടും..

അതല്ല .. കോംപ്രമൈസിന് തയ്യാറാണെങ്കിൽ .. മറ്റേ തെണ്ടിടെ ആ .. ഭദ്രകാളീടെ ഒരു ഫോട്ടോയെങ്കിലും അയക്ക് ..

എന്താടി ചൂലേ … നീയൊന്നും. മിണ്ടാത്തത് നിൻ്റെ അണ്ണാക്കിലും ആ കോട്ടിട്ട പിശാച് സിറിഞ്ചിടിച്ച് കേറ്റിയോ?

അങ്ങനൊന്നുമില്ല..എൻ്റെ മോൻ്റെ കൾച്ചർ കണ്ട് മമ്മാ.. ആവിയായി പോയതാ. സയനോര അത് പറയുമ്പോഴേക്കും .

മറുതലാക്കൽ ഫോൺ കട്ടായി ..
സൈറച്ചിരിച്ച് പോയി…

ആൽവിനെക്കുടിയൊന്ന് വിളിച്ചോട്ടെ!

സാറിൻ്റെ നമ്പർ അതിലില്ല.

എനിക്കറിയാം തന്നോളൂ.

റിങ് … പോയതല്ലാതെ എടുത്തില്ല.

സൈറക്ക് വിഷമമൊന്നുമില്ലേ.. അല്ലു പായുന്നത് കേട്ടിട്ട് …

ഉം.. ഹും. അല്ലു പാവാ..

അപ്പോഴേക്കും ആൽവിൻ ഇങ്ങോട്ട് വിളിച്ചു..

ഹലോ. ആരാ..

മോനേ… മമ്മയാടാ.

മമ്മാടെ ഫോണെന്ത് ചെയ്തു

മോനേ.. അത് റൂമിലായി പോയി.

മമ്മാ..  ഭദ്രയ്ക്കെങ്ങനെയുണ്ട്.

കഴപ്പമൊന്നുമില്ല. നാളെ രാവിലെ റൂമിലാക്കാമെന്നാ ഫിനി പറയുന്നത് .

ഇതാരുടെ ഫോണാ

ഭദ്രയുടെ കൂട്ടുകാരി… ഒരു സൈറ

ആ കുട്ടി പോയില്ലേ..

ഇല്ല .. മോനേ..
അല്ലൂ.. ഭക്ഷണമൊന്നും കഴിച്ചിട്ടില്ല .. നീയൊന്ന് ചെല്ല്. ഒന്നു സമാധാനിപ്പിക്ക് ഇല്ലെങ്കിൽ നമ്മളൊന്നും കാണാതെ പോയ ആ സംസ്കാരം അവനെ കൊണ്ട് എന്ത് ചെയ്യിക്കുമെന്ന് ഒരു പിടിയുമില്ല.  അവനേം വിളിച്ച് വീട്ടിൽ പോണം.. കേട്ടോ..
ഫ്രഷായി നാളെ വന്നാൽ മതി.

ങാ.. മമ്മാ… പപ്പാ.. വന്നു.ഞാ നേതാണ്ടൊക്കെ പറഞ്ഞു.

പറഞ്ഞോ? പപ്പയെന്ത്‌ പറഞ്ഞു.

കുറച്ച് വിഷമമായി … ന്നിട്ട് സയനെന്താ വിളിക്കാത്തതെന്ന് ചോദിച്ചു.

അത് കേട്ടപ്പോൾ സയനോരക്ക് വല്ലാത്ത സങ്കടമായ്.

ഞാൻ. പറഞ്ഞു… മമ്മാ… ഭദ്രയുടെ കൂടെ .. ഐ.സി.യു.വിലാണെന്നും
മമ്മാ.. പപ്പയോട് പറയാൻ എന്നെ ഏൽപ്പിച്ചുവെന്നും .. പറഞ്ഞു.

എന്നിട്ട് പപ്പയെവിടെ?

വീട്ടിലുണ്ട്…

ങാ.. പോകുന്നതിന് മുൻപ് ഫോണും ബാഗുമൊന്നെടുത്ത് തരണം കേട്ടോ?

ശരി.. മമ്മാ

സൈറ  ഈ രാത്രി നമ്മൾ ഭദ്രക്ക് വേണ്ടി ഉണർന്നിരിക്കയല്ലേ..
എനിക്ക് സൈറയെ കുറിച്ചും .. പൂജയെ കുറിച്ചും അറിയണം. പറയാൻ സൈറ തയ്യാറാണോ?

എന്നെകുറിച്ചെന്ത് പറയാൻ മാം.
അല്ലു .. തമാശ പറഞ്ഞതാണെങ്കിലും അതിൽ നല്ലൊരു ഭാഗം സത്യവുമാണ്…
മുകളിലാകാശം  താഴെ ഭുമി … നടുവിൽ ഈ സൈറയും. അല്ലും ..പൂജയുമില്ലെങ്കിൽ സൈറയുടെ ശരീരം  മണ്ണിലെ ചിതലും ആത്മാവ് ആകാശത്തിലെ
നക്ഷത്രവുമാകുമായിരുന്നു ..
എന്നാൽ പൂജയെ കുറിച്ച് പറയുമ്പോൾ സൈറയെ കുറിച്ചും .. പറയേണ്ടി വരും..

പച്ച കർട്ടൻ വലിച്ച് മാറ്റി.. സയനോര അവളെ കിടക്കയുടെ ഓരത്തിരുത്തി… പിന്നെ കസേര നീക്കി അവളുടെ അരികിലിരുന്നു.

സെൻ്റ് ഫിലാമിനാസിലെ കോൺവെൻ്റ് സ്കൂളിൽ ഒന്നാം ക്ളാസ്സു മുതൽ പന്ത്രണ്ടാം തരം വരെ ഒരേ ബഞ്ചിൽ അടുത്തടുത്ത് ഇരുന്ന് മനസ്സൊന്നായവരാ ഞങ്ങൾ. അവൾക്ക് വേദനിച്ചാൽ എനിക്കും.  എനിക്കു് വേദനിച്ചാൽ  അവൾക്കും.. സഹിക്കില്ല… ചെറിയ ക്ലാസ്സുകളിൽ പൂജയെ കൊണ്ടാക്കാനും വിളിച്ച കൊണ്ട് പോകാനും വരാറുണ്ടായിരുന്ന പൂജയുടെ അമ്മ ഈ അനാഥയായ സൈറക്കും .. പതിയെ പതിയെ.. അമ്മയായി.. സൈറയുടെ കണ്ണുകൾ നിറഞ്ഞ് തുകി.  കോൺവെൻ്റ്കാരുടെ സമ്മതത്തോടെ എൻ്റെ തുടർ പഠനത്തിനുള്ള ഉത്തര വാദിത്വം ഏറ്റെടുത്ത് അമ്മ പുജക്കൊപ്പം എന്നെയും കോളേജിൽ ചേർത്തു. ചില നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം  സൈറ.. പൂജയെ പറ്റി പറഞ്ഞ് തുടങ്ങി…

**           **           **       **         *
ഈ സമയം അലൻ

ചെയ്..  ന്ന് പറഞ്ഞു. കെെ ചുവരിലിടിച്ചു.

സൈറയോട് അങ്ങനെ പറഞ്ഞതിനേക്കാൾ മമ്മ.. അത് കേട്ടല്ലോയെന്നോർത്ത് .. ആകെ വിഷമത്തിലായിരുന്നു.

മമ്മയെന്ത് വിചാരിച്ചിട്ടുണ്ടാവും. എന്നെ പറ്റി.. എല്ലാത്തിനും നീയാ.. പൂജാ .. കാരണം .. നിന്നെ ഞാൻ സ്വന്തമാക്കുക തന്നെ.. ചെയ്യും..

അലൻ കടൽ തീരത്തേക്ക് നോക്കി..ആളൊഴിഞ്ഞ് കൊണ്ടിരുന്ന കടൽ തീരം കാണാൻ പ്രത്യേക ഭംഗി ണ്ട്. പുലരുവോളം.. തിരകളെണ്ണി .. നമുക്കാ കടൽ തീരത്ത് .. ഇരിക്കണം. പൂജ … കടൽ കാറ്റേറ്റ് നിൻ്റെ മിഴികളുറങ്ങുമ്പോൾ നിയെൻ്റെ തോളിൽ തലചായ്ച്ചുറങ്ങണം.. അപ്പോൾ നിനക്കു കുളിരാതിരിക്കാൽ ഞാൻ നിന്നെ നെഞ്ചോട് ചേർത്തുവക്കും.

നിലവ് വിരിച്ചു കടൽ തീരത്ത് ഓളങ്ങൾ വെള്ളി തുണ്ടുകളായ് മിന്നിതിളങ്ങുന്നുണ്ട്. അവശേഷിച്ച കുറച്ച് ആളുകൾ   നിഴൽ ചിത്രങ്ങൾ പോലെ കറുത്തിരുണ്ട് കാണപ്പെട്ടു. അലൻ മൊബൈലെടുത്ത് .. പൂജയുടെ ചിത്രം കുറച്ച് നേരം നോക്കി… പിന്നെ ഫോൺ പോക്കറ്റിലിട്ട് കടൽതീരം ലക്ഷ്യമാക്കി നടന്നു.

സൈറ ഐ സി യു വിൽ പൂജയുടെ കഥ പറയുമ്പോൾ .. തീരത്തെ   കൽഭിത്തിയിൽ തിരകളെ നോക്കിയിരിക്കുമ്പോൾ അലൻ്റെ മനസ്സു തീരകാറ്റിനെ കൂട്ടുപിടിച്ച് …കലാലയത്തിൻ്റെ  രാജമല്ലി കൂട്ടങ്ങൾക്കിടയിലൂടെ യോടുന്ന രണ്ട് പെൺകുട്ടികൾക്കരികിലെത്തി.
🌹🌹🌹🌹🌹🌹🌹🌹🌹🌹
സൈറാ… നിൽക്ക് , നിൽക്കാനാ.. പറഞ്ഞത് … അതിങ്ങ് തന്നോ.

തരില്ല. മോളെ… ചുണയുണ്ടെങ്കിൽ എന്നെ തോല്പിച്ച് വാങ്ങിക്കോ?

എനിക്കു് തിരെ വയ്യാട്ടോ? സൈറാ… ഇങ്ങനെ ഓടാൻ പാടില്ലാന്ന് ഡോക്ടർ പറഞ്ഞിട്ടുള്ളതാ.. അതാ… ഞാൻ

നിർത്തെൻ്റെ പൂജാ … നിന്നെയെനിക്കറിയില്ലേ… കള്ളം പറഞ്ഞ് രക്ഷപ്പെടാൻ നീ കഴിഞ്ഞേ … ഈ ലോകത്ത് ആരും ഉള്ളൂ…

അത് ഇങ്ങ് തന്നോ… സൈറ.
പത്ത് വല്യ ചോക് ലേറ്റ് വാങ്ങി തരാം ..

അങ്ങനെ അടവുകളോരോന്നിറക്ക് മോളെ… എന്നിട്ട് നിൻ്റെ അവസാനത്തെ അടവിങ്ങ് പോരട്ടെ!

ഇളം വെയിലത്ത് ഗ്രൗണ്ടിനു ചുറ്റും അവരുടെ ഓട്ടം കണ്ട് … രാജമല്ലി ചോട്ടിലും തണൽമരത്തിൻ്റെ ചില്ലയിലും താഴത്തും എല്ലാമുണ്ടാ
യിരുന്ന ആൺകുട്ടികളും പെൺകുട്ടികളുമൊന്നടങ്കം. ആർപ്പുവിളിച്ചും. കൈയ്യടിച്ചും പ്രോത്സാഹിപ്പിക്കുമ്പോൾ വാകമര ചില്ലയിലെ ഒരു ചാഞ്ഞ കൊമ്പിൽ ഒരു കാഴ്ചക്കാരനായ് അലൻ  വെറുതെ നോക്കി നിന്നു.

(തുടരും)

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

❤️❤️ ബെൻസി ❤️❤️❤️

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.6/5 - (7 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!