Skip to content

നിനക്കായ് മാത്രം – ഭാഗം 5

  • by
benzy novel

സൈറാ.. നീയൊന്നു നിന്നേടീ നീയെൻ്റെ പൊന്നല്ലേ…. ആവശ്യപ്പെടുന്നതെന്തും തരുമെന്ന് പറഞ്ഞല്ലോ.. ഞാൻ. പിന്നെന്താ …

വേണ്ടാ.. മോളെ.. എനിക്കിത് മതി.
ചുറ്റിനും കയ്യടിയും ആർപ്പുവിളിയും കൂടിയപ്പോൾ
പൂജ ഓട്ടം നിർത്തി, മുന്നിൽ കണ്ട വാകമരത്തിൻ്റെ അരികത്തേക്ക് ഓടിയണഞ് അലൻ്റെ മുന്നിൽ വന്നു നിന്നു കിതച്ചു. പിന്നെ മരത്തിൽ മുഖം ചേർത്തു ചാരി നിന്നു. അലന് പാവം തോന്നി. ആ നിമിഷം അലന് തൻ്റെ പെങ്ങൾ അന്നയെ ഓർമ്മ വന്നു. അന്നയുടെ കൈയ്യിലിരിക്കുന്ന
തെന്തങ്കിലും പിടിച്ചു വാങ്ങി..
വെറുതെയിട്ടോടിക്കും ഞാൻ.
ഒടുവിൽ ഇത് പോലെ കിതപ്പോടെ ആൽബിച്ചൻ്റെ നെഞ്ചിൽ വന്നണഞ്ഞ് കരയും. ഒടുവിൽ ആൽബിച്ചനത് എൻ്റെ കയ്യിൽ നിന്നും പിടിച്ച് വാങ്ങി അവൾക്ക് കൊടുക്കും.

പൂജയുടെ പിൻവിളി കേൾക്കാതിരുന്നപ്പോൾ സൈറ ഓട്ടത്തിൻ്റെ വേഗത കുറച്ചു തിരിഞ്ഞ് നോക്കി.
പൂജ ഒത്തിരി പിന്നിലാണ് . അവൾ ഓട്ടം മതിയാക്കിയെന്ന് മനസ്സിലായതും സൈറയും തിരിഞ്ഞ് വാകമര
ചോട്ടിലേക്ക് വന്നു നിന്നു.
കിതച്ചു.

സൈറയരികിലെത്തിയതും .. പൂജ പരിഭവത്തിൽ നടന്നു നീങ്ങി. അവരുടെ നേരമ്പോക്കാസ്വദിച്ചു നിന്നിരുന്ന അലൻ വാകമര
ത്തിൻ്റെ ഒരു കുല പൊട്ടിച്ച് സൈറയുടെ കൈയ്യിൽ കൊടുത്തു. പൂക്കുല വാങ്ങി കയ്യിൽ വച്ച് കൊണ്ട്, കിതപ്പ് കാരണം സംസാരിക്കാൻ കഴിയാതെയാണെങ്കിലും ഒരു വിധം സൈറ ചോദിച്ചു…

എന്തിനാ ..

ദേ. പൂജ നടക്കയല്ലേ..
താൻ തുള്ളിക്കോ.

അത് കേട്ടതും പരിസരത്ത് നിന്നവർ വിളിച്ച് കൂവി

പൊളിച്ചു മച്ചാ. പൊളിച്ചു..
അടുത്തായി നിന്ന ആൺകുട്ടികൾ അലൻ പറഞ്ഞതിനെ കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചു.
അവൾ പൂക്കുലയെടുത്ത് അലൻ്റെ നെഞ്ചത്തൊരേറ്.
എറിഞ്ഞ കൂട്ടത്തിൽ അവളുടെ കയ്യിലിരുന്ന വർണ്ണ കടലാസിൽ പൊതിഞ്ഞ ആ പൊതിയും താഴേക്ക് ഊർന്നു പോയി. ഏറ്
തടയാൻ കുനിഞ്ഞ അലൻ
പെട്ടന്ന് അത് കൈക്കലാക്കി .

അതും. കലക്കി മച്ചാ ..
ചേട്ടോ.. പൊളിച്ചു….. സംഗതി “സബാ ട്ടോ ”

ഏയ്… പൂജാ ..ഒന്നു നിന്നേ…

പൂജ തിരിഞ്ഞ് നോക്കി..
ഇതാ… അലൻ അവൾക്ക് നേരെ ആ.. പൊതി നീട്ടി.
പൂജ നടന്ന് അലനരികിലെത്തി.

ഞാനിത്
തരാം പകരം എനിക്ക് എന്ത് തരും..അലൻ ചോദിച്ചു.

പൂജ ബാഗിൽ നിന്നും ഒരു ചേക്ലേറ്റ് എടുത്ത് അലന് നേരെ നീട്ടിയിട്ട് ചോദിച്ചു ഇതു മതിയോ?

ഇതു വേണ്ട .. ഈ.. പൊതിയിലെ
ന്താണെന്ന് പറഞ്ഞാൽ മതി..

നാളെ പറഞ്ഞാൽ മതിയോ?

ഉം… എങ്ങനെ വിശ്വസിക്കും .

അതൊന്നും എനിക്കറിയില്ല
ഈ പൂജ വാക്ക് മാറ്റി പറയുന്ന ആളല്ല. വിശ്വാസമുണ്ടെങ്കിൽ തന്നേക്ക് .
ഇല്ലെങ്കിൽ ഇത് നഷ്ടപ്പെട്ടുന്ന് ഞാൻ കരുതാം.

ശരി. നാളെ ഇവിടെ ഞാൻ കാത്തു നിൽക്കും..അലൻ ഓർമ്മപ്പെടുത്തി കൊണ്ട്, അതവൾക്ക് നൽകി. പൂജ പൊതി വാങ്ങി ബാഗിൽ സൂക്ഷിച്ച് വച്ചു..

വാടി.. നിന്ന് വിയർത്തത് മതി . വാ… ചമ്മി നിന്ന സൈറയുടെ കൈ പിടിച്ച് വലിച്ചു അവൾ മുന്നോട്ട് നടന്നു..
കുറച്ച് മുന്നോട്ട് പോയ പൂജ ഒന്ന് തിരിഞ്ഞ് നോക്കി.
എന്നിട്ട് അലനെ നോക്കി നന്ദിസൂചകമായ് ഒന്നു ചിരിച്ചു.

അലയടിച്ചെത്തിയ വലിയ ഒരു തിരമാല കൽഭിത്തിയിൽ വന്നിടിച്ച് അലൻ്റെ ഓർമ്മകൾ മുറിപ്പെടുത്തി തിരികെ പോയി.
മുഖത്ത് വന്ന് പതിച്ച ഉപ്പു ജലം നാവിൽ തട്ടിയപ്പോൾ അവൻ ചാടിയെഴുന്നേറ്റ് തുപ്പിക്കളഞ്ഞു.
ജീൻസിൻ്റെ പോക്കറ്റിൽ നിന്നും തുവാലയെടുത്ത് … മുഖം .. തുടച്ചു.

എന്നിട്ട് തിരമാലകളോട് പറഞ്ഞു ..
പ്രണയവും .. ഇങ്ങനെ തന്നെയല്ലേ? വരുന്ന
വരവിൻ്റെ തുടക്കത്തിൽ ഇത്ര ശക്തിയുണ്ടെന്ന് തോന്നില്ല … പിന്നെ ഒരു ഇരമ്പലാ… അത് കഴിഞ്ഞാലോ.. സ്നേഹത്തിൻ്റെ ഒരു തിരതള്ളൽ. പിന്നെ ആരെയും ..വകവയ്ക്കാതെ ഉയർന്നു പൊങ്ങി ശക്തിയോടെ വന്നു നെഞ്ചടക്കി ഒരു പിടിത്തമാണ്. പിടി വീണാലോ അത് ചങ്കും കൊണ്ടേ … പോകൂ.

ആ പിടിത്തം നമ്മൾ എന്നേക്കും വേണമെന്ന് ആഗ്രഹിച്ചതാണെ
ങ്കിൽ …. നെഞ്ച് വിരിച്ച് കട്ടയ്ക്ക് കൂടെയങ്ങ് പോകും. ഇനിയഥവാ നീ ഇപ്പോ .. വന്നു ഉണർത്തിയ പോലെ അല്പമാണെങ്കിലും ഒട്ടിപിടിച്ചാൽ പോകാൻ വലിയ പാടാ. ദേ… കണ്ടില്ലേ.. അലൻ പിന്നെയും മുഖം അമർത്തി തുടച്ചു …

അലൻ എഴുന്നേറ്റ് മണൽ കൂനയുടെ അടുത്തേക്ക് പോയി… താരനാഥൻ്റെ സാമ്രാജ്യത്തിനു താഴെ നറുനിലാവിൽ പൂത്ത് ഉലഞ്ഞ നക്ഷത്രങ്ങളും ചന്ദന നിലാവൊത്ത താര നാഥനെയും നോക്കി മണൽ പുറത്ത് രണ്ടു കൈയ്യും തലയിണയാക്കി അവൻ കിടന്നു.

അന്ന് പൂജ ആദ്യമായ് തനിക്ക് സമ്മാനിച്ച ഒരു പുഞ്ചിരിയായിരുന്നു അത് .. അന്ന് അത് ഒരു പ്രത്യേകതയില്ലാത്ത വെറും ചിരി മാത്രം.

എന്നാൽ ഇന്ന് ഓർക്കുമ്പോൾ ധാരാളം പ്രത്യേകത തോന്നുന്നു ആ ചിരിക്ക് … പൊട്ടി വിടർന്ന പവിഴാധരങ്ങൾക്കിടയിലൂടെ … വെള്ളാരം കല്ലുകൾ പോലുള്ള പല്ലുകൾ കാട്ടി അവൾ ചിരിക്കുമ്പോൾ ആ ചിരിക്ക് ഈ നക്ഷത്രങ്ങളെക്കാൾ ശോഭയായിരുന്നു. നിലാവ് പോലെ അവൾ നടന്നു നീങ്ങുമ്പോൾ അന്ന് നെഞ്ചിനുള്ളിൽ ഇരുൾ പരന്നിരുന്നില്ല .. എന്നാൽ ഇന്ന് അവളില്ലെങ്കിൽ ഇരുട്ടാണ് ഈ നെഞ്ചകമാകെ ….

ചന്ദ്രബിംബത്തെ നോക്കിയവൻ പറഞ്ഞു.നിന്നെ പോലെയെന്നും ചിരിക്കുന്ന നിലാവാകണ
മെനിക്ക്.
എന്നിട്ടാ വെട്ടം എൻ്റെ പെണ്ണിൻ്റെ കണ്ണിൽ ചൊരിയണം.. എന്നിട്ടത് മിന്നുമ്പോൾ ….നക്ഷത്രങ്ങളെപ്പോൾ തിളങ്ങുമ്പോൾ ……അവൾ എന്നോട് പറയുമായിരിക്കും.

അല്ലൂ… ഈ നിലവിനെക്കാൾ ഭംഗിയുണ്ട് നിറമുള്ള നിൻ്റെ മനസ്സിന്, മഞ്ഞു വീണ് കളിരുന്ന നിൻ്റെ മാറിൽ ഒളിമങ്ങാത്ത സ്നേഹം കൊണ്ട് ഒരുമലർ
മെത്ത തീർത്ത് നിൻ്റെ കുളിരു മാറ്റും ഞാൻ…

പറയുമോ.. പൂജാ എന്നെങ്കിലും …..

നെഞ്ചിലെ പ്രാണൻ പോകും വരെയും കാത്തിരിക്കാം.. ഞാൻ .

പറയും.. എൻ്റെ പ്രണയം.. അവൾ അറിയാഞ്ഞിട്ടല്ലേ …
ഇങ്ങനെ പറഞ്ഞില്ലെങ്കിലും. എനിക്കൊപ്പം ജീവിക്കാമെന്നെങ്കിലും .. പറഞ്ഞാൽ മതിയായിരുന്നു.

പറഞ്ഞിരുന്നെങ്കിൽ ഒറ്റക്കുള്ള
ഈ ഭ്രാന്ത് .. പറച്ചിൽ നിർത്താമായിരുന്നു.

അലൻ വീണ്ടും ഓർമ്മകളുടെ കൂട്ടിലായി.
പിറ്റേ ദിവസം വാകമരചോട്ടിൽ കാത്തിരിക്കും എന്ന് പറഞ്ഞെങ്കിലും അലൻ അതപ്പോൾ തന്നെ മറന്നു. അടുത്ത ദിവസം ശനിയാഴ്ചയാണെന്ന് അലൻ അറിഞ്ഞിരുന്നില്ല. അന്നു വൈകിട്ട് കോളേജ് ഹോസ്റ്റലിൽ നിന്നും വീട്ടിലേക്ക് യാത്രയായി

വീട്ടിലേക്ക് പോകാൻ കോളേജ് ബസിൽ കയറുമ്പോൾ … സൈറ ചോദിച്ചു.

ടീ.. നീയെനിക്ക് കാണിച്ച് തരാതെ.. നാളെ ആ പൊതി അവന് കാണിച്ച് കൊടുക്കുമോ?

സൈഡ് സീറ്റ് പിടിച്ച് ഇരുന്ന് പൂജ പറഞ്ഞു.
ങാ.. കൊടുക്കും. നാളെയല്ല.. തിങ്കളാഴ്ച ..

അപ്പോ .. എനിക്കോ…?

നീ… എന്നെ ആ ഗ്രൗണ്ട് മുഴുവൻ ചുറ്റിച്ചില്ലേ… അത് മതി

ഓഹോ… ഒരു ചുള്ളൻ ചെക്കനെ കണ്ടപ്പോൾ നീ .. യെന്നെ.. മറന്നു അല്ലേ..

ങാ. മറന്നു… മാത്രവുമല്ല .. തിങ്കളാഴ്ച ഫ്രണ്ട് ഷിപ് ഡേയാ.. അന്ന് ആ .. സ്റ്റൈലൻ ചെക്കനെ ഞാനെൻ്റെ ഫ്രണ്ടാക്കി … നിന്നെ വല്ല വേസ്റ്റ് ബാസ്കറ്റിലും എറിയും..

എന്നാ .. പിന്നെ.. ആ ചേക്ളേറ്റ് ഇങ്ങെടുക്ക്… അതിൽ തുടങ്ങിയ ബന്ധം .. അതിൽ തന്നെ അവസാനിപ്പിക്കാം…

എന്തോ… എങ്ങനെ? ഒന്നൂടെ പറയ്യോ… മിണ്ടരുത് … ആ. ചെക്കൻ മാരുടെ മുമ്പിലുടെയെന്നെ ഓടിച്ചതിന് നിനക്ക് ചേക്ളേറ്റ് അല്ല അസല് പെടയാ.. തരേണ്ടത്.

കോൺവെൻ്റ് എത്തുന്നത് വരെ.. രണ്ടാളും മിണ്ടിയില്ല. അവിടെയെത്തിയതും. സൈറ യെഴുന്നേറ്റു. ഞാൻ പോണു..

പൂജ ചോക്ലേറ്റെടുത്ത് സൈറക്ക് നേരെ നീട്ടി..

പറ്റിക്കോ? സൈറ സംശയം പ്രകടിപ്പിച്ചു’

പിടിച്ചോ? അപ്പോ തിങ്കളാഴ്ച കാണാം

******* *********

എൽ. എം. സി യിലെ വിദ്യാർത്ഥികളും വിദ്യാർത്ഥിനികളും സൗഹൃദദിന ആഘോഷിക്കുന്ന തിരക്കിലാണ്.

പൂജയും സൈറയും വാകമരചോട്ടിലെത്തി. മര കൊമ്പിലിരുന്ന് മൊബൈലിൽ കളിക്കുകയായിരുന്നു അലൻ..

ചേട്ടാ… കാത്തിരുന്ന് ബോറടിച്ചോ?
സൈറ ചോദിച്ചു.

ശബ്ദം കേട്ട് അലൻ മുഖമുയർത്തി നോക്കി..

എന്നോടാണോ?

പിന്നല്ലാണ്ട് … ഇന്നലെ പറഞ്ഞ കാര്യം മറന്നോ? പൊതി… വേണ്ടേ…

പൊതിയോ… ദേ… കൊച്ചേ അവസാന വർഷമാ… ചീത്ത പേരുണ്ടാക്കല്ലേ… അലൻ മരത്തിൽ നിന്നും ചാടിയിറങ്ങി.

എന്താ… ഇനി പറഞ്ഞോ?

പൂജ ബാഗിൽ നിന്നും പൊതിയെടുത്ത് അലന് നേരെ നീട്ടി.

(തുടരും)

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

❤️❤️ ബെൻസി ❤️❤️❤️

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.2/5 - (4 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!