Skip to content

നിനക്കായ് മാത്രം – ഭാഗം 6

  • by
benzy novel

ഞാൻ ചുമ്മാ പറഞ്ഞതാ.. സിസ് … മറ്റുള്ളവരുടെ സ്വകാര്യതയിൽ എത്തി നോക്കുന്നത് എനിക്കിഷ്ടമില്ല .

ഇത് എത്തി നോക്കുന്നതല്ലല്ലോ .. ചേട്ടാ.ഞങ്ങളറിഞ്ഞ് തരുന്നതല്ലേ

താനിത് ആർക്കോ, ഇഷ്ടത്തോടെ..കൊടുക്കാൻ പൊതിഞ്ഞ് വച്ചതല്ലേ.
അഴിക്കണ്ട.എന്താന്ന് പറഞ്ഞാൽ മതി. അലന് വല്ലായ്ക തോന്നി..

ശ്ശൊ… ഇങ്ങനൊരു സാധനം. ദേ.. ചേട്ടാ.. ഇവളെൻ്റെ പ്രിയ കൂട്ടുകാരിയാ. ഇവൾക്കൊരു സങ്കടം വന്നാൽ അത് പരിഹരിച്ചില്ലെങ്കിൽ എനിക്കുറക്കം വരില്ല കേട്ടോ?
ഞാൻ പണ്ടേ .. അങ്ങനെയാ..

കുളമാക്കതെടീ … പൂജ പതിയെ അവളുടെ ചെവിയിൽ പറഞ്ഞു…

ഉം… വേണ്ടല്ലേ…

ചേട്ടാ… വളച്ച് കെട്ടില്ലതെ കാര്യം പറയാം. ഈ
പൂജയെ വല്ലാതങ്ങ് ഇഷ്ടപ്പെടുന്ന ഒരാളുണ്ട്, ഈ കോളേജിൽ. ആ ആളിന് വേണ്ടി കൊണ്ട് വന്നതാ. പക്ഷേ അന്ന് ആ കക്ഷി വന്നില്ല. ചേട്ടൻ പറഞ്ഞത് പോലെ ഇഷ്ടത്തോടെ കൊടുക്കുന്നതൊന്നുമല്ല. ദേഷ്യത്തോടെ കൊടുക്കുന്നതാ.. ആളെയും ചേട്ടനറിയാം. എം. കേം.. രണ്ടാ വർഷം. ചേട്ടൻറെ ക്ലാസ്സിലാ. നിങ്ങളുടെ ക്ലാസ്സിലെ സുജചേച്ചിയാ .. രാവിലെ ബസിൽ വച്ച് വിവരങ്ങളൊക്കെ പറഞ്ഞത് .

ഇന്നെന്തായാലും ഇത് കൊടുക്കണം ബ്രോ.
അതിനു മുൻപ് ബ്രോയൊന്നു നോക്കന്നേ.. ഞങ്ങൾക്കൊരു പദേശവും തരാല്ലോ? ഞങ്ങളീ .. കോളേജിൽ വന്നിട്ട് മൂന്നാം വർഷമാ. ഫ്രണ്ട്സായി ബോയ് സുമാരെയൊന്നും കൂട്ടിയിട്ടില്ല.
അതിപ്പോ അബദ്ധമായി ..

ഈ ആൺകുട്ടികളുടെ ടേസ്റ്റൊന്നും ഞങ്ങൾക്ക് തീരെ വശമില്ല..
സുജചേച്ചിയാ .. പറഞ്ഞത് ചേട്ടൻ നല്ല ആളാ പെൺകുട്ടികൾക്ക് ധൈര്യമായിടപെടാമെന്ന്.

ദേ.. ഒന്നുകിൽ ബ്രോ.. ഇല്ലേൽ ചേട്ടൻ.. പതപ്പിക്കാതെ കാര്യം പറയ്‌…..അലൻ പറഞ്ഞു.

തത്ക്കാലം ക്ഷമിക്ക് ബ്രോചേട്ടാ… ശീലമില്ലാഞ്ഞിട്ടാ..

ഇന്നലെ തന്നെ ചേട്ടനീ പൊതി.. കയ്യിൽ കിട്ടീട്ട്..തുറന്നു പോലും നേക്കിയില്ല. അതു കൊണ്ട് തന്നെ സുജചേച്ചി പറഞ്ഞത്
ഞങ്ങൾ നൂറ്റൊന്നു ശതമാനവും വിശ്വസിച്ചു.

അല്ലാ.. വളച്ച് കെട്ടില്ലാതെ കര്യം പറയാമെന്ന് പറഞ്ഞിട്ട് ഇപ്പോ.. വളച്ച് ഒടിക്കുകയാണല്ലോ? അലൻ പറഞ്ഞു.

പറയാം..പെട്ടന്ന് പറയാം..ഇതി
നകത്ത് ഇവളെഴുതിയ ഒരു ചെറുകഥയാ. പുള്ളിക്കാരൻ പറഞ്ഞിട്ട് എഴുതിയതാ..

ഓഹോ.. എഴുത്തകാരിയാണല്ലേ?

ചേട്ടാ.. കഴിഞ്ഞ രണ്ട് വർഷമായി നമ്മുടെ കോളേജിലെ ചെറുകഥാ മത്സരത്തിൽ ഒന്നാം സ്ഥാനം ഇവൾക്കായിരുന്നു. മാഗസിനിലൊക്കെ അച്ഛടിച്ചു വന്നു. ഈ വർഷവും ഇവൾ പങ്കെടുക്കും. ഈ.. പറഞ്ഞ കക്ഷിക്ക് ഇവളെയിഷ്ടമാ
ണെങ്കിലും. ഇവളുടെകഥ
യൊന്നും ഇഷ്ടമില്ല.

അത്രയ്ക്ക് ബോറായിരിക്കും. അലൻ കളിയാക്കി പറഞ്ഞു..

അത് ചേട്ടൻ വായിക്കാത്തത് കൊണ്ട് പറയുന്നതാ. എന്നാൽ രണ്ട് ദിവസത്തിനു മുൻപു
ഇവളോടൊരു കഥയെഴുതി കൊടുക്കാൻ വളരെ സ്നേഹത്തോടെ പറഞ്ഞു കക്ഷി.
അക്ഷരങ്ങളെ സ്വന്തം ഉയിരിനെപ്പോലെ.. അതായത് ഈ എന്നെ പോലെ സ്നേഹി
ക്കുന്നത് കൊണ്ട് ഉറക്കം കളഞ്ഞ് ഇരുന്ന് എഴുതി പായ്ക്ക് ചെയ്തു കൊണ്ട് വന്നതാ.

എന്തെഴുതിയാലും ആദ്യം എന്നെ വായിച്ച് കേൾപ്പിക്കാറാണ്.. പതിവ്. ഇതും പാക്കിങ്ങിന് മുമ്പ് ഞാൻ വായിച്ചതാ.. പക്ഷേ! പൊതിഞ്ഞ ശേഷം .. ഇവളെന്നെ തൊടാൻ സമ്മതിച്ചില്ല. അതാ.. പിടിച്ച് വാങ്ങി ഓടിയത്.

എന്നാൽ പിന്നെ അങ്ങനെ തന്നെ കൊടുക്കുന്നതല്ലേ .. നല്ലത്..

അത് തന്നെയാ.. നല്ലത്… പക്ഷേ!
കല്യാണം കഴിക്കണം എന്നൊക്കെ പറഞ്ഞ് പിന്നാലെ നടക്കുന്ന പയ്യനല്ലേ… അതും ആദ്യമായ് കൊടുക്കുന്നത് … ചേട്ടൻ്റെ പെങ്ങള്മാര് വന്ന് പറയുന്നത് പോലെ കരുതിയാ മതി.

നീയതങ്ങ് കൊടുത്തേ..
പൂജ പൊതിയഴിച്ച് ഒരു ബോക്സ് അലനെയേൽപ്പിച്ചു

അലൻ മടിച്ച മടിച്ച് അത് തുറന്ന നോക്കി.
അതിൽ ഒരു നോട്ട്പാഡും ചെറിയ ഒരു ബോക്സും..
ചേട്ടനിത് വായിക്കുന്ന നേരം.. അതായത്, 15.. മിനിട്ട് അത്രയും വരോ.. ങാ..വരും വരും.
ചോദ്യവും ഉത്തരവും മെല്ലാം സൈറ തന്നെ പറഞ്ഞു.
ആ സമയം കാൻ്റീനിൽ ചെന്ന് ഞങ്ങളീ .. ബ്രേക് ഫാസ്റ്റ് കഴിച്ചോട്ടെ! ക്ലാസ്സു തുടങ്ങുന്നതിന് മുൻപ് ഇതൊക്കെ സെറ്റാക്കാൻ വേണ്ടി.
കഴിക്കാതോടിപോരുകയായിരുന്നു.
മറുപടി കാത്ത് നിൽക്കാതെ രണ്ടും നടന്നു നീങ്ങി.

അലൻ ആ നോട്ട്പാഡ് മെല്ലെ തുറന്നു..

ആദ്യ പേജിൽ മനോഹരമായ കൈപ്പടയിൽ ഇങ്ങനെ മാത്രം എഴുതിയിരുന്നു ..

“രാപ്പാടികൾ ”

അലൻ കൗതുകത്തോടെ അടുത്ത പേജ് മറിച്ചു.

ആകാശ ചെരുവിലെ നക്ഷത്ര കൂടാരങ്ങളിൽ നിന്നും ചിറകൊച്ചയില്ലാത പറന്നിറങ്ങിയ രാപ്പാടികളാണ് നമ്മാൾ. എത്ര നേരം നിന്നെ നോക്കിയിരിക്കാനും ഞാൻ തയ്യാറാണ്. എന്നാലും.. രാവേറയൊയി. തിരികെ യാത്രയ്ക്ക് സമയമായി..

വടിവൊത്ത അക്ഷരങ്ങളിലൂടെ അലൻ്റെ കണ്ണുകൾ ഇഴഞ്ഞ് നീങ്ങി.

വായിച്ചു് തീർന്നപ്പേഴേക്കും
കാൻ്റീനിൽ നിന്നും അവരിങ്ങെത്തി..

സൂപ്പറാട്ടോ? അലൻ പൂജയെ അഭിനന്ദിച്ചു.
ഇതാണോ സമ്മാനം കിട്ടിയ കഥ?

അല്ല .. ഇത് ഇനി സമ്മാനം കിട്ടാനുള്ള കഥയാ.

പൂജാ .. ഈ സാധനത്തിനെ എങ്ങനെ സഹിക്കുന്നു ?

ബ്രോ.. ഞാനായിവളെ സഹിക്കുന്നത്. കണ്ടില്ലേ.. പണിയൊപ്പിച്ച് വയ്ക്കും.. സൈറയത് പരിഹരിക്കണം ..

എന്താ.. ഈ ചെറിയ ബോക്സ് ..

ധൈര്യമായിട്ട് തുറന്ന് നോക്കിക്കോ?

അലൻ അത് തുറന്നു. നോക്കി.. ഒന്നു രണ്ട വർണ്ണക്കടലാസ് അഴിച്ച് നോക്കിയ അലൻ പുരികം വളച്ച് സംശയത്തോടെ അവരെ നോക്കി ചോദിച്ചു.

എന്താ… ഇത് ..

ഓ… നേക്കെന്നെ ചേട്ടാ.

അലൻ വീണ്ടും പൊതി അഴിച്ചു .

രണ്ട് വാളൻ പുളിയും .. കുറച്ച് കാന്താരി മുളകും ..

ഇതെന്തിനാ …

പറയാം. അതേ…. പത്താം ക്ളാസ്സുമുതൽ ഇവളുടെ കൂടെ .. ഒരുത്തൻ കൂടിയതാ…ഒരു ഒഴിയാബാധ അവൻ ഇവളുടെ ചേട്ടൻ്റെ വലം കയ്യാണ്. പറിച്ചെടുക്കാൻ പറ്റാത്ത ബന്ധമാ..അവര് തമ്മിൽ …അത് കൊണ്ട് തന്നെ അയൽ വാസിയായ ഈ.. മരമാക്രി …
(ആ പ്രയോഗം കേട്ട് പൂജ ചിരിച്ചു. ..) കൂടെ കൂടെ ചേട്ടനെ കാണാനെന്ന് പറഞ്ഞു വീട്ടിൽ കയറിയിറങ്ങും. രണ്ട് ദിവസത്തിനു മുൻപ് ഇവളെഴുതിയ കഥ പിടിച്ച് വാങ്ങി വായിച്ചിട്ട് പറയാണ്. ഇതൊന്നും….. കഥയല്ലന്ന് …

നീ … ഇനി എനിക്ക് വേണ്ടി മാത്രം എഴുതിയാൽ മതിയെന്നും….. ഉടനെ മസാലചേർത്തൊന്നെഴുതി കൊടുക്കണമെന്നും ..എരിയും പുളിയും അല്പം കൂടുതലു വേണമെന്നും പറഞ്ഞു.

ഓ… അത് ശരി ബമ്പർ പണിയാണല്ലോ? അലൻ ചിരിച്ചു..

ആ.. ലാസ്റ്റ് പേജ് വായിച്ചോ?

പൂജയുടെ ചോദ്യം കേട്ടു … അലൻ അവസാന പേജ് മറിച്ച് നോക്കി

മിഥുനേട്ടോ.. പറഞ്ഞ പോലെ കഥ മാറ്റിയെഴുതിയിട്ടുണ്ട് … മസാലയും വച്ചിട്ടുണ്ട് … പിന്നെ മിഥുനേട്ടൻ്റെ എരിവും പുളിയും
എനിക്കറിയില്ലല്ലോ? അത് കൊണ്ട് നല്ല വിളഞ്ഞ കാന്താരിയും നാടൻ പുളിയും വച്ചിട്ടുണ്ട്. ആവശ്യാനുസരണം
കഥയിലെവിടാന്നു വെച്ചാൽ ചേർ ത്തോളൂ …

അലൻ വായിച്ച് കഴിഞ്ഞതും പൊട്ടി ചിരിച്ചു..

സൈറ പറഞ്ഞു. അല്ല ചേട്ടാ..
ഇത് പൊതിഞ്ഞ് കെട്ടിയപ്പോ.. എന്നോട് പറഞ്ഞില്ല.. ഇത് തുറന്നാൽ ആ മധുര പുളി ഞാനകത്താക്കിയാലോന്ന് കരുതിയാ ..എന്നിൽ നിന്നൊളിപ്പിച്ചതും .. ഇപ്പോ .. അത് കൊടുക്കണ്ടന്ന് പറയുന്നു …

ഞാൻ സമ്മതിക്കോ.. അവൻ്റെ വീട്ടിൽ ഒരു സുന്ദരി കുട്ടിയുണ്ട്.. അവളാണ് കഥയെഴുതിയെങ്കിൽ
അവനിങ്ങനെ ആവശ്യപ്പെടോ? ചേട്ടൻ പറ.. ഇവിടെയാ.. ചേട്ടൻ്റെ ഉപദേശം വേണ്ടത് …

ഇന്നലെ സൺഡേയായിരുന്നത് കൊണ്ട് ഇന്നാ എല്ലാരും ഫ്രണ്ട് ഷിപ്പ് ഡേ.. ആഘോഷിക്കുന്നത് ..
രണ്ട് പെൺസുഹൃത്ത്ക്കളെന്ന് കരുതി ചേട്ടനൊരു ഉപദേശം തന്നോ? മറിച്ചൊന്ന് ഞങ്ങൾക്കില്ല.. സൈറ പറഞ്ഞ് നിർത്തി.

ഇതിലിത്ര ആലോചിക്കാനെന്തിരിക്കുന്നു. ധൈര്യമായ് കൊടുത്തോ?

ഏയ്……ഏയ്

സൈറ.. സന്തോഷം കൊണ്ട് തുള്ളി ചാടിയപ്പോൾ അലൻ പൂജയോട്പറഞ്ഞു..

ഈ മൊതല് കളയണ്ട .. കേട്ടോ?

സൈറ..ചിരിച്ച് കൊണ്ട് പറഞ്ഞു: താങ്ക് യൂ ..ചേട്ടാ..

എന്നാൽ പെട്ടന്ന് പായ്ക്ക് ചെയ്യ്.. ക്ലാസ്സു തുടങ്ങാൻ സമയമായി..
പൂജ പായ്ക്ക് ചെയ്യാൻ തുടങ്ങിയതും അലൻ പറഞ്ഞു…

നിക്ക് …നിക്ക്

റിട്ടൺ ബൈ. പൂജ ന്ന് കൂടി എഴുത് …

പൂജ അലൻ കൊടുത്ത പേന വാങ്ങി എഴുതി തുടങ്ങി ..

അലൻ പൂജയുടെ എഴുത്തിൻ്റെ മനോഹാരിത നോക്കി നിന്നു…

അടിവരയിട്ട് നിർത്തിയ ആ അക്ഷരങ്ങളിൽ അലൻ ഒന്നുകൂടി കണ്ണോടിച്ചു…
By
പൂജാഭദ്ര

അലൻ ആ പേര് മനസ്സിൽ ഉച്ഛരിച്ചു.

പൂജാഭദ്ര

(തുടരും)

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

❤️❤️ ബെൻസി ❤️❤️❤️

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.1/5 - (7 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!