Skip to content

നിനക്കായ് മാത്രം – ഭാഗം 7

  • by
benzy novel

വിദ്യാർത്ഥികളുടെ മുൻകൂർ ആവശ്യമനുസരിച്ച് സൗഹൃദ കൂട്ടായ്മയ്ക്ക് വേണ്ടി.. അന്ന് ഉച്ചയ്ക്ക് ശേഷം .. ക്ളാസ്സുണ്ടായിരുന്നില്ല …

വിദ്യാർത്ഥികളെല്ലാം .. സൗഹൃദം പങ്ക് വെയ്ക്കുന്ന ആഘോഷത്തിൻ്റെ ഭാഗമായ്, കലാപരിപാടികൾ സംഘടിപ്പിച്ചിരുന്നു..

ആഘോഷം കഴിയുന്നതിന് മുൻപ് സൈറയും പൂജയും വീണ്ടും വാകമരച്ചോട്ടിലെത്തി.

പൂജാ .. എൻ്റെയും നിൻ്റെയും. ജീവിതത്തിൽ ഇന്നേ വരെ .. ഒരു ആൺകുട്ടി സുഹൃത്തായി വന്നിട്ടില്ല.

വരാത്തതല്ലല്ലോ? നമ്മൾ വേണ്ടന്ന് വച്ചിട്ടല്ലേ … പൂജ പറഞ്ഞു.

ശരിയാടാ… എൽ.കെ.ജി.യു കെ ജി കഴിഞ്ഞതിൽ പിന്നെ പന്ത്രണ്ട് കൊല്ലവും ആൺകുട്ടികളില്ലാത്ത സ്കൂളിലാ നമ്മൾ പഠിച്ചത് .. കേളേജിൽ നിറയെ ആൺകുട്ടികളുണ്ടായിട്ടും കഴിഞ്ഞ രണ്ട് വർഷവും നമ്മൾ ഒന്നിനെയും കൂട്ടിനായി അടുപ്പിച്ചില്ല..
ഇനി നമ്മുടെ സിഗ്രി പൂർത്തിയാകാൻ ഏഴെട്ട് മാസങ്ങൾ ബാക്കിയുണ്ട്…

വേഷം കെട്ടുമായ് നടക്കുന്ന പലരെയും .. ചീത്ത പയ്യൻസെന്ന് കരുതി നമ്മൾ അകറ്റി നിർത്തി. തലമുടിയും താടിയും നീട്ടി വളർത്തിയവരെ കഞ്ചാവെന്ന് പറഞ്ഞ് ഭയത്തോടെ നോക്കി.
എന്നാൽ എന്ത് പാവമാ..
അവരൊക്കെ. മിക്കപ്പോഴും അകലെ നിന്നും അരികിൽ നിന്നുമൊക്കെ അവർ അവരുടെ കൂട്ടുകാരികളെ കെയർ ചെയ്യുന്നത് കാണുമ്പോൾ
മനസ്സ് കൊണ്ട് ഞാനവർക്ക് ഇപ്പോൾ ഒരു നൂറ് മാർക്കാ ഇടുന്നത്.

നീ .. വരാതിരുന്ന ഒരു ദിവസം
നമ്മുടെ ക്ലാസ്സിലെ ശാലിനിയുടെ അച്ഛനാക്സിഡൻ്റായ വാർത്തയറിഞ്ഞയുടൻ എത്ര ചെക്കന്മാരാ.. ബ്ലഡ് കൊടുക്കാനും കൂട്ടിരിക്കാനും കാഷ് അറേഞ്ച് ചെയ്യാനുമൊക്കെയായി ഓടി നടന്നത്.

പിന്നീട് അവളുടെ ചേച്ചിയുടെ കല്യാണത്തിന് ആഹാരം വിളമ്പാനും ഹാളിൽ സദ്യക്കുള്ള സാധനങ്ങളെത്തിക്കാനും വിടലങ്കരിക്കാനും ഒക്കെയായി വീട്ടിലുള്ളവരെക്കാൾ അധികാരത്തോടെ ഒത്തിരി സഹായം ചെയ്തു അവർ. അങ്ങനെ എത്രയെത്ര സംഭവങ്ങൾ.

അനാഥയായ എനിക്ക് ഇത് പോലെയെങ്കിലും ഒരാങ്ങള ചെക്കനെ വേണമെന്ന് ഞാനശിച്ച് പോകുന്നു.പിന്നെ..അനാഥത്വത്തിൻ്റെ നോവറിയിക്കാതിരിക്കാൻ ഏറ്റെടുത്ത് ആഹാരവും വസ്ത്രവും വിദ്യാഭ്യാസവും, നല്ല ശീലങ്ങൾ മാത്രവും ചൊല്ലി പഠിപ്പിച്ച് വളർത്തിയ എൻ്റെ ആ നല്ല സിസ്റ്റേഴ്സിനും അമ്മയെന്നും അച്ഛനെന്നും വിളിച്ചാൽ മതിയെന്ന് പറഞ്ഞ് എന്നെ നിന്നെ പോലെ കാണുന്ന നമ്മുടെ അച്ഛനമ്മമാർക്കും ഒരു ചീത്ത പേരാകരുതെന്ന് കരുതി മാത്രമാ.. ആ പാവങ്ങളുടെ മുന്നിൽ ഗൗരവത്തിൻ്റെ മുഖം മൂടിയണിഞ്ഞ് നടക്കുന്നത്. എന്നാൽ ആ ചേട്ടനെ പോലൊരാളുമായെങ്കിലും ഇന്നു സൗഹൃദം കൂടിയാലോന്ന്. ഒരാലോച ന.

എന്തോ.. എങ്ങനെ. പൂജയവളെ കളിയാക്കി ..

പ്രണയമാണോ? പനിയുണ്ടോന്ന് നോക്കട്ടെ. പൂജ സൈറയുടെ നെറ്റിയിൽ തൊട്ടു ..

പോടി.. പ്രണയവും മണ്ണാങ്കട്ട യൊന്നുമല്ല. കളി പറഞ്ഞതുമല്ല. എൻ്റെ ഈ പൂച്ചകണ്ണുകളും .. അവൻ്റെ ആ നീല കണ്ണുകളും നീ.. ശ്രദ്ധിച്ചോ..
ആ. ഞാനെങ്ങും ശ്രദ്ധിച്ചില്ല…

ഇന്നലെ രാത്രി മുഴുവൻ ഞാനുറങ്ങിയില്ല.

ഇത് അത് തന്നെ. അനുവാദമില്ലാതെ കടന്നു വരുന്ന ആ രോഗം. അസ്ഥിയിൽ കയറി പിടിക്കുന്ന പ്രണയരോഗം.

ഒരിക്കലുമല്ല. പഠിത്തം കഴിഞ്ഞാൽ ഞാൻ. സിസ്റ്ററാകണമെന്ന് മദറിനോട് പറയാൻ പോകുകയാ. ജർമ്മനിയിലോ ഇറ്റലിയിലോ പോയി പഠിക്കും. പിന്നെ ആരുമില്ലാത്തവർക്ക് വേണ്ടി സേവനമനുഷ്ഠിച്ച് മരണം വരെ ജീവിക്കും.

ദുഷ്ടേ…… അതാണ് മനസ്സിലിരുപ്പ് ഇല്ലേ? കൊന്നു കുഴിച്ച് മൂടും ഞാൻ. നീയെൻ്റെ മാത്രം സിസ്റ്ററായാൽ മതി..
അറുത്ത കയ്ക്ക് ഉപ്പു തേയ്ക്കാത്തവളാ.. സിസ്റ്ററാകാൻ പോകുന്നത് …

അതേ …ഉപ്പു തേച്ചാൽ നീറുമെന്ന് നിനക്കറിയില്ലേ.

പൂജാ .. ഞാൻ പറയുന്നതൊന്ന് കേൾക്കൂന്നേ….
ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത പപ്പയുടെ മുഖമായിരുന്നു ഇന്നലെ മനസ്സ് നിറയെ.അതിനു കാരണം ആ ചേട്ടൻ്റെ കണ്ണുകളായിരുന്നു. വലിയ പപ്പ പറയുമായിരുന്നു നിൻ്റെ പപ്പയുടെ കണ്ണുകൾ. നിൻ്റെതു പോലെ ചെമ്പിച്ചതല്ല.. നീലിച്ചതായിരുന്നു
വെന്ന്. കണ്ണടയ്ക്കുമ്പോൾ രൂപമില്ലാത്ത ആ മുഖത്ത് ഞാൻ കണ്ടിരുന്നത് രണ്ട് നീല കണ്ണുകൾ മാത്രമായിരുന്നു. എന്നാൽ ഞാനിന്നലെ ആദ്യമായ് പപ്പയെ കണ്ടു. നല്ല ഭംഗിയായിരുന്നു ..

പൂജാ ……
വിളി കേട്ട് രണ്ടാളും തിരിഞ്ഞ് നോക്കി.

മിഥുൻ ദേവ് …

നല്ല ഉയരവും. അതിനു യോജിച്ച വണ്ണവുo ഉള്ള വെളുത്ത് സുമുഖനായ ചെറുപ്പക്കാരൻ..
മുന്നിലേക്ക് ചാഞ്ഞ് വീഴുന്ന നിളൻ തലമുടി പിന്നിലേക്ക് ഒതുക്കിയൊതുക്കി .. ഓടിയും നടന്നും അവൻ അരികിലെത്തി …

താനെനിക്കെന്തോ .. സ്പെഷ്യൽ ഐറ്റം കൊണ്ട് വന്നിട്ടുണ്ടെന്നു് സുജ പറഞ്ഞു.

മിഥുനേട്ടൻ പറഞ്ഞ പോലെ ഞാനൊരു കഥയെഴുതി കൊണ്ട് വന്നു. വീട്ടിൽ ചെന്നിട്ട് വായിച്ചാൽ മതി..

മിഥുൻ ദേവിൻ്റെ മുഖം സന്തോഷത്താൽ ചുവന്ന് തുടുത്തു.

അവൻ അത് വാങ്ങി.
നീ …. വാ… ഞങ്ങളുടെ ഡാൻസ് പ്രോഗ്രാമുണ്ട്.

നടക്കട്ടെ.. ഞങ്ങൾ പോകുന്നു …
വാടീ …
പൂജ സൈറയെയും വിളിച്ച് നടന്ന് നീങ്ങി..

ഹേയ്… ശബ്ദം കേട്ട് രണ്ടാളും തിരിഞ്ഞ് നോക്കി.

അലൻ ..

അലൻ അവരുടെ അരികിലേക്ക് വന്നു.. മിഥുൻ ദേവാണോ? നിങ്ങൾ പറഞ്ഞ ആ കക്ഷി.

യെസ്… അതു തന്നെ. അവൻ അത് വീട് വരെയൊന്നും എത്തിക്കില്ല.. അതിന് മുൻപ് പൊട്ടിച്ച് നോക്കും.. അത് കൊണ്ടാ.. പ്രോഗ്രാമിനൊന്നും ഞങ്ങൾ നിക്കാതെ.. പോകുന്നത്.

അവൻ നല്ല പയ്യനാട്ടോ? എൻ്റെ അറിവിൽ ചെറിയ ഒരു പരാതി പോലും മിഥുനെ പറ്റി ആരും പറഞ്ഞ് കേട്ടിട്ടില്ല കേട്ടോ?

ഒ.കെ. നിങ്ങൾ രണ്ടാളുടെയും ഈ നല്ല സൗഹൃദം എന്നും ഇത് പോലെ നിലനിൽക്കട്ടെയെന്ന് ഈ സൗഹൃദ ദിനത്തിൽ ഞാനാശംസിക്കുന്നു.

താങ്ക് യൂ ..ചേട്ടാ.

അവർ.. നടന്നു നീങ്ങി…

പൂജ വീട്ടിലെത്തിയപ്പോൾ
ഉമ്മറത്ത് പൂജയുടെ മൂത്ത സഹോദരൻ പ്രേം ചന്ദ്
നിൽപ്പുണ്ടായിരുന്നു .

എന്താ മോളെ.. നേരത്തെ ..

വല്യേട്ടനറിയില്ലേ….. ഫ്രണ്ട് ഷിപ്പ് ഡേയാഘോഷമാ. ഞങ്ങളിങ് പോന്നു..

നല്ലത്… നീ .. റെഡിയായി വാ നമുക്കെല്ലാർക്കും കൂടി ബീച്ചിൽ പോകാം. കൊച്ചു കാന്താരികൾ രണ്ടും .. ഭയങ്കര ശല്യം ..

കാന്താരികൾ എന്നു പറഞ്ഞതും
പൂജയുടെ വയറിൽ നിന്നും ഒരു എരിച്ചിൽ നെഞ്ചിൽ ചെന്ന് തറച്ചു ..

ടീ.. നീയെന്ത്.. ആലോചിക്കുവാണ്.
പെട്ടന്ന് റെഡിയാക്

ഞാൻ ദേ .. റെഡി.. ഏട്ടത്തി ….
ഏ.. ട്ടത്തി

എന്തിനാ ഭദ്രാ .. നീയിങ്ങനെ ഉച്ചത്തിൽ വിളിച്ച് കൂകുന്നത് …

എങ്ങനെ കൂകാതിരിക്കും .. എൻ്റമ്മേ… ഇന്ന് വല്യേട്ടൻ്റെ പോക്കറ്റ്
വലിച്ച് കീറാൻ ഒരവസരം..പടിവാതിൽക്കൽ കാത്തിരുന്നെൻ്റമ്മ കുട്ടീ….
ഞാൻ പെട്ടന്ന് റെഡിയാകട്ടെ! ബാഗ് അമ്മയുടെ തോളിൽ തുക്കി അവൾ മുറിയിൽ കയറി വാതിലടച്ചു.

പോകാനായി എല്ലാപേരും റെഡിയായി ഉമ്മറെത്തിയതും
മിഥുൻ ദേവിനെ പിന്നിലിരുത്തി.. പ്രേംലാൽ (പൂജയുടെ ഇളയ സഹോദരൻ)ബെെക്കിൽ വീട്ടു മുറ്റത്തെത്തി….

ബൈക്കിൽ നിന്നിറങ്ങി വീട്ടിലേക്ക് കയറിയ പ്രേംലാലിൻ്റെ കൈ പത്തി ശക്തിയോടെ പൂജയുടെ കവിളിൽ
പതിഞ്ഞു.

(തുടരും)

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

❤️❤️ ബെൻസി ❤️❤️❤️

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.5/5 - (2 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!