Skip to content

നിനക്കായ് മാത്രം – ഭാഗം 8

  • by
benzy novel

മിഥുൻ ബൈക്കുമെടുത്ത് പെട്ടന്ന് സ്ഥലം വിട്ടു…

കൊച്ചേട്ടൻ്റെ തല്ല് ആദ്യമായതിനാൽ
പൂജക്ക് ഒത്തിരി നൊന്തു ..

നിന്നെ പഠിക്കാൻ അയച്ചത് ഇതിനായിരുന്നോടീ ….
നീയെന്താ .. വിചാരിച്ചത് …
അവൻ പൂജയുടെ കഴുത്തിൽ കുത്തി പിടിച്ചു..

ലാലു വിട്… വിടാൻ .. പ്രേംചന്ദ് ഇ ടയിൽ കയറി .. പ്രേംലാലിനെ പിടിച്ച് മാറ്റി…

എന്താ… എന്തായിവിടെ… ഗായത്രി (പൂജയുടെ അമ്മ) രംഗത്തെത്തി..

പൂജ .. കഴുത്തിൽ സ്വയം പിടിച്ച് കൊണ്ട് .. ശക്തിയിൽ ചുമയ്ക്കാൻ തുടങ്ങി….

ലാലു … ദേ.. ദേഹത്ത് കൈ വച്ചിട്ടുള്ള കളി വേണ്ടാ ട്ടോ?മേലിൽ ആവർത്തിക്കരുത്..
എന്തെങ്കിലും തെറ്റ് കണ്ടാൽ.ഓടി വന്ന് അക്രമിക്കുകയല്ല
വേണ്ടത്….സ്നേഹത്തോടെ പറഞ്ഞ് മനസ്സിലാക്കണം. എന്നിട്ടും മനസ്സിലായില്ലെങ്കിൽ ശാസിക്കാം ..
അതിലും ശരിയായില്ലങ്കിൽ ഞങ്ങൾ മാതാപിതാക്കളോട് പറയണം .. ഞങ്ങളെക്കൊണ്ട് പറ്റാതാകുമ്പോൾ മാത്രം
നിങ്ങൾ കൈവച്ചാൽ മതി…

സ്നേഹത്തിന് കുറവൊന്നും വരുത്തിയിട്ടില്ലലോ ഇത് വരെ.
ഇവളെക്കാരണം ഞാനിനി കൂട്ടുകാരുടെയിടയിലെങ്ങനെയിറങ്ങി നടക്കുമെന്നൊന്നും അമ്മക്കറിയണ്ടല്ലോ?

ഇവിടെ നിന്ന് കൊലവിളി നടത്താതെ അകത്ത് കയറി സംസാരിക്ക് ലാലു …
പ്രേം ചന്ദ് അവനെ പിടിച്ച് വലിച്ച് അകത്തിട്ടു

ചന്തുവേട്ടനറിയോ.. ഇവൾ ഇന്ന് എന്താ.. ചെയ്തതെന്ന് …

പറഞ്ഞാലല്ലേ … അറിയൂ..

ഈ പന്നല് ….. പ്രേംലാൽ വീണ്ടും ഒരടി കൊടുത്തു.

ട്ടാ… നിന്നോടല്ലേ പറഞ്ഞത്.
കൈ വക്കാതെ കാര്യം പറയാൻ..

ഇവൾ….മിഥുന് ഒരു കഥയെഴുതി കൊടുത്തു… വായിച്ചിട്ട്
അവൻ പറയാണ്… എരിയും പുളിയും മസാലയും കൂടിയിട്ട് … ഒരു വരി പോലും വായിക്കാൻ പറ്റിയില്ലെന്ന്.
ഇങ്ങനൊക്കെ വൃത്തികെട്ട രീതിയിൽ എഴുതാനും മാത്രം. ഇവിളിതൊക്കെ എങ്ങനെ പഠിച്ചൂന്നാ അവൻ ചോദിക്കുന്നത്.
മറ്റാരും കാണുന്നതിന് മുമ്പ് അവൻ വലിച്ച് കീറി കത്തിച്ച് ചാമ്പലാക്കിയത്രെ.

ആണോടീ..അസത്തേ. നീ
കുടുംബത്തിലെ മാനം കളയുമോടീ. നീയെൻ്റെ വയറ്റിൽ തന്നെ വന്നു കരുത്തല്ലോയെന്ന് പറഞ്ഞ് ഗായത്രിയുടെ വകയായിരുന്നു അടുത്ത പ്രഹരം.

അതെങ്ങനാ… ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ പ്രേമലേഖനമെഴുതി കഴിവ് തെളിയിച്ചവളല്ലേ … അതും അവന് തന്നെ. അവനായത് കൊണ്ട് കുടുംബത്തിന് ചീത്ത പേരുണ്ടായില്ല.

അമ്മയുടെയും ഏട്ടൻ്റെയും മുന്നിൽ ഇങ്ങനെ അപമാനി
തയായി നിൽക്കുന്നതിനേക്കാൾ, ഈ നിൽപ്പിൽ എൻ്റെജീവനെടു
ക്കണേയെൻ്റെ ഭഗവാനേയെന്ന് പൂജ മനമുരുകി പ്രാർത്ഥിച്ചു.

നിന്ന് മോങ്ങാതെ കേറി പോടീ … അകത്ത് .

വല്യേട്ടൻ്റെ കല്പന കൂടി കിട്ടിയതുംഅവൾമുറിയിലേ
ക്കോടി…

കട്ടിലിൽ ചെന്ന് വീണ് തലയിണയിൽ മുഖമമർത്തിയവൾ പൊട്ടി പൊട്ടി കരഞ്ഞു..

ഒരുക്കി നിർത്തിയിട്ട് തന്നെ കൂട്ടാതെ ബീച്ചിൽ പോയ വല്യേട്ടനോടോ ..
തല്ലിയ കൊച്ചേട്ടനോടോ .. അമ്മയോടോ ഒന്നുo പൂജയ്ക്ക് ദേഷ്യം തോന്നിയില്ല …അവനോടു മാത്രം.. ആ മിഥുൻ ദേവിനോട് മാത്രമായിരുന്നു ദേഷ്യം.

എത്ര കരഞ്ഞിട്ടും പൂജയുടെ സങ്കടം മാറിയിരുന്നില്ല ..

മിഥുൻ … നിനക്കെന്നെ .. അപമാനപ്പെടുത്താനേ.. കഴിയൂ … സ്വന്തമാക്കാൻ കഴിയില്ല.. അങ്ങനെ സ്വന്തമാക്കണമെങ്കിൽ നീയെന്നെ പലപ്പോഴായി അപമാനിച്ചതിൽ നിൻ്റെ പങ്കു നീ എൻ്റെ വീട്ടിൽ അറിയിച്ച് കുറ്റസമ്മതം നടത്തണം … അതിന് ശേഷം എൻ്റെ വീട്ടുകാർ നിനക്ക് മാപ്പു തന്നാൽ ഞാൻ നിൻ്റെ പെണ്ണ്…

തന്നെ വിളിക്കാതെ രാത്രിയിൽ എല്ലാരും അത്താഴം കഴിച്ചതും അവളുടെ സങ്കടങ്ങൾ കൂട്ടി.

ഓരോന്നോർത്ത് എപ്പോഴോ പൂജ ഉറങ്ങി..

****** ******* **********

രാവിലെ കേളേജ് ബസിൽ സൈറ കയറുമ്പോൾ പതിവ് സ്ഥലത്ത് പൂജയെ കാണാതെ അവളുടെ കണ്ണുകൾ ചുറ്റും പരതി… നിരാശയോടെ .. സീറ്റിൽ വന്നിരുന്നപ്പോൾ ..സൈറക്കു വല്ലാത്തെ വിഷമം തോന്നി…

ഒത്തിരി നേരം അവളുമായ് സംസാരിക്കാനും സ്നേഹം പങ്ക് വയ്ക്കുവാനുമായി മാത്രമാണ് ഈ ഫസ്റ്റ് ട്രിപ്പ് എടുത്തത് തന്നെ..

അടുത്ത ട്രിപ്പിൽ വരുമായിരിക്കും.. അതോ… വരില്ലേ …

ഒരു മൊബൈലില്ലാത്തതിൻ്റെ പ്രയാസം ഈയിടെയായി കൂടുതലാ.
അമ്മ രണ്ടാൾക്കും ഫോൺ വാങ്ങി തരാമെന്ന് പറഞ്ഞതാണ്. കോൺവെൻ്റിൽ അനുവദിക്കാ
ത്തതിനാൽ അത് നടന്നില്ല.. എനിക്കില്ലാതെ.. അവൾക്കും വേണ്ടന്ന് പറഞ്ഞു.
സ്നേഹിച്ച് കൊല്ലുമവൾ.

പൂജാ ..നീയെനിക് നിന്നിലൂടെയും നിൻ്റെ വീട്ടുകാരിലൂടെയും നേടി തന്ന സഹായങ്ങൾ എപ്പോഴെങ്കിലും തിരിച്ചു വീടണമെന്ന് തോന്നിയാൽ ചിലപ്പോൾ പറ്റുമായിരിക്കും.. എന്നാൽ നിങ്ങൾ തന്നതും ഇപ്പേഴും തരുന്നതുമായ സ്നേഹത്തിന് എൻ്റെ ആയുസ്സിലെ മുഴുവൻ സ്നേഹം തന്നാലും മതിയാവില്ല മോളെ

ബസ് കോളേജിലെത്തിയതും .. സൈറയിറങ്ങി കാറ്റാടി തണലിൽ വന്ന് വെറും നിലത്തിരുന്നു.

ഏയ്… സൈറാ…

ശബ്ദം കേട്ട് നോക്കിയ സൈറ അലനെ കണ്ട് എഴുന്നേറ്റ് നിന്നു..

ഏയ്.. റെസ്പക്റ്റൊന്നും വേണ്ട…

അയ്യടാ… അത് കൊണ്ടല്ലാ. ഇരുന്നപ്പോഴേ വിചാരിച്ചു എഴുന്നേൾക്കാൻ നിറയെ കാറ്റാടി മുള്ളുകൾ

കൂട്ടുകാരി വന്നില്ലേ…

ഇല്ലേട്ടാ.. കണ്ടില്ല .. ഇങ്ങനെ സംഭവിക്കുന്നതല്ല.
ഉച്ച വരെയേ .. ക്ലാസ്സുള്ളൂന്ന് വിചാരിച്ചിട്ടാവും..

ഇല്ലില്ല .. അങ്ങനുള്ള ദിവസം ഞങ്ങൾ രണ്ടാളും വരാതിരിക്കില്ല.. എല്ലാരും. പ്രോഗ്രാം കാണുമ്പോൾ ഞങ്ങൾ രണ്ടു പേരും .. ഈ കോളജിൻ്റെ എല്ലാ വഴികളിലൂടെയും നടക്കും..

ചേട്ടനറിയോ… ഇവിടുള്ള എല്ലാ മരങ്ങളുടെയും തെങ്ങുകളുടെ
യും എണ്ണം ഞങ്ങൾക്കറിയാം.
എത്രമരങ്ങൾ.. എന്തൊക്കെയിനങ്ങൾ .ഏതൊക്കെ പൂക്കുന്നു .. ഏതൊക്കെ പൂക്കുന്നില്ല. ആരൊക്കെ ലൈൻ വലിക്കുന്നു.എവിടെയൊക്കെ
എർത്തുണ്ട് ..

ങാഹാ.. ഞാൻ വിചാരിച്ച പോലല്ലാ.. കാന്താരികളാണ്.

പെട്ടന്ന് ഓർമ്മ വന്നതു പോലെ സൈറ പറഞ്ഞു..

ചേട്ടായിനി.. കാന്താരിമുളക് പ്രശ്നമുണ്ടാക്കി കാണോ?

അതിപ്പോ..എന്ത്പ്രശ്നമുണ്ടാക്കാനാ.. ആരെങ്കിലും അറിഞ്ഞാ നാറുമെന്ന് കരുതി.. മൂടിവയ്
ക്കാനേ ശ്രമിക്കു.. മിഥുൻ

അതെ .. അവനത് മൂടിവയ്ക്കുക തന്നെ ചെയ്യും.. ന്നിട്ട് പൂജയ്ക്ക വൻ പണിയും.. അതും പൂജയുടെ വീട്ടുകാരെ കൊണ്ട് തന്നെ കൊടുപ്പിക്കും. എനിക്ക് പേടിയാകുന്നു..

മൊബൈലെടുത്ത് ഒന്ന് വിളിച്ചാലറിയാല്ലോ?

അതിനാ മഹത്തായ സംഭവം കയ്യിലില്ലല്ലോ?

ഞാൻ തരാം .. അലൻ ഫോൺ സൈറക്ക് നേരെ നീട്ടി..

വരട്ടെ! കുറച്ചു കൂടി വെയ്റ്റ് ചെയ്യാം..
സെക്കൻ്റ് ട്രിപ്പിൽ അവൾ വരുമായിരിക്കും..

പൂജയുടെ വീട്ടിൽആരൊ
ക്കെയുണ്ട്? അലൻ ചോദിച്ചു..

അച്ഛൻ ശിവദത്ത്, വിദേശത്ത് സൂപ്പർ മാർക്കറ്റ് നടത്തുന്നു. അമ്മ ഗായതി കുടുംബിനി. പിന്നെ മക്കളിൽ ഒന്നാമൻ പ്രേംജിത്ത്, ഞങ്ങളുടെ വല്യേട്ടൻ. അച്ഛൻ്റെ കൂടെ വിദേശത്താ. ഇപ്പോ നാട്ടിലുണ്ട്..കല്യാണം കഴിഞ്ഞു. പ്രിയേട്ടത്തി. രണ്ടിരട്ട കുട്ടികൾ. രണ്ട് വയസ്സ്. അവർ വീട്ടിലുണ്ട്.. അടുത്തത് പ്രേംലാൽ ഞങ്ങളുടെ കൊച്ചേട്ടൻ. ഡിഗ്രിക്ക് ഇവിടെയാ പഠിച്ചത്.കൂടെ തന്നെ ഫോട്ടോഗ്രാഫിയും വീഡിയോ എഡിറ്റിങ്ങും പഠിച്ചു.പിന്നെ അതുമായി ബന്ധപ്പെട്ട് ഇപ്പോഴും പഠിക്കുന്നു. സിറ്റിയിൽ ലാൽ ക്രിയേഷൻസ് എന്ന പേരിൽ ഒരു സ്ഥാപനം നടത്തുന്നുണ്ട്.. ആ മിഥുൻ്റെ കൂട്ടുകെട്ട് മാറ്റിയാൽ നൂറു ശതമാനം നല്ലതാ.. പിന്നെ എൻ്റെ എല്ലാമെല്ലാമായ പൂജാ ഭദ്രയും. അതാണവരുടെ കുടുംബം.

പൂജാ ഭദ്ര.. നല്ല പേര്.

ആളും നല്ലതാ.. സൈറ പറഞ്ഞു.

ഉവ്വേ… സമ്മതിച്ചു. അലൻ കൈ കൂപ്പി ..

നിങ്ങൾ തമ്മിൽ പിണങ്ങാറുണ്ടോ?

ഉം പത്ത് മിനിറ്റിലധികം നീണ്ട് നിൽക്കില്ല ആ പിണക്കം…

ഇനി തൻ്റെ കഥ പറയൂ… സൈറ..

എനിക്കങ്ങനെ പറയാനൊന്നുമില്ല
ബ്രോ.
സ്വന്തമെന്ന് പറയാനായാലും, വേണ്ടന്ന് തളളിക്കളയാനായാലും.. വെറും മൂന്നക്ഷരം മാത്രമേ സൈറക്കുള്ളൂ..
അലൻ അവളെ നോക്കി.. ചോദിച്ചു..

തെളിച്ച് പറയടോ?

എത്ര മായ്ച്ച് കളയാൻ ശ്രമിച്ചാലും തെളിഞ്ഞ് നിൽക്കുന്ന മൂന്നക്ഷരം

” അനാഥ.. ” സൈറയുടെ നീളൻ മിഴികളിൽ തെളിഞ്ഞ ഈറനിൽ നോക്കാൻ അലന് ബുദ്ധിമുട്ട് തോന്നി.

കോൺവെൻ്റിൽ എൽ.കെ.ജി ക്ലാസ്സിൽ പഠിക്കുമ്പോൾ നീളൻ തലമുടി വിടർത്തിയിട്ട് വിടർന്ന കരിമഷി കണ്ണുള്ള ഒരു അമ്മ ഒരു സുന്ദരിക്കുട്ടിയെo പിടിച്ച് വരാന്തയിൽ വന്നു നിന്നപ്പോൾ എനിക്ക് തോന്നിയ ഒരു ആകർഷണം. വിരലുറഞ്ചി നിന്ന ഞാൻ മടിക്കാതെ പോയി ആ അമ്മയോട് പറഞ്ഞു.

ഈ മോൾക്കേ … പനിയാ. എന്നെ ഒന്നെടുക്കാമോന്ന്,
ചോദിച്ചപ്പോൾ എല്ലാരും നോക്കി നിൽക്കെ സ്വന്തം കുട്ടിയുടെ പിടിവിട്ട് എന്നെ വാരിയെടുത്ത് നെഞ്ചോട് ചേർത്ത് വച്ച് മുഖത്തിലും കഴുത്തിലും തലയിലുമെല്ലാം മാറി മാറി ഉമ്മ വയ്ക്കുമ്പോൾ ചുറ്റിനും നിന്ന അമ്മമാരിലാരോ ഒരാൾ പറഞ്ഞ വാക്കാണ് അനാഥ..ഞാനാദ്യമായ് തിരിച്ചറിഞ്ഞ വാക്ക് പിന്നിട് ഒരിക്കലും മറക്കാതെ ഓർത്ത് വച്ച വാക്ക് . ആ അമ്മയുടെ മാറിൽ മുഖം ചേർത്ത് ഇരുന്നപ്പോൾ ഒരു പതച്ചിൽ എൻ്റെ നെഞ്ചിൽ ഉയർന്നുപൊങ്ങിയതിന്നും ഓർമ്മയുണ്ട്.എന്തിനെന്നറിയാതെ തേങ്ങുന്ന നിമിഷങ്ങളിൽ ഞാനെന്നോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.

ആരാ.. ഈ “ഞാനാരാ ” ???. വാക്കുകൾ ഒതുക്കുമ്പോൾ അടർന്നു പൊട്ടാറായ നീർമുത്തുകൾ നോക്കി നിൽക്കേ … അലൻ ഐസകിൻ്റെ കണ്ണിലും നേരിയ നനവ് പടർന്നിരുന്നു.

(തുടരും)

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

❤️❤️ ബെൻസി ❤️❤️❤️

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (4 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!