Skip to content

നിനക്കായ് മാത്രം – ഭാഗം 9, 10

  • by
benzy novel

എങ്ങനെ സൈറയെ ആശ്വസിപ്പിക്കണമെന്നറിയാതെ.. അലൻ വിഷമിച്ചു.. നിമിഷ നേരത്തെ മൗനത്തിനു ശേഷം സൈറ പറഞ്ഞു.. ചേട്ടനറിയോ എന്നെ വാരിയെടുത്ത് മാറിലമർത്തിയ ആ അമ്മ ആരെന്ന് .

എൻ്റെ പൂജയുടെ അമ്മയാ…
ഒത്തിരി സ്നേഹമുള്ള ഒരമ്മയാ. അത് പോലൊരു നന്മ മനസ്സ് ഞാൻ ആരിലും കണ്ടിട്ടില്ല കേട്ടോ?
പിന്നെ വരുമ്പോഴെല്ലാം എന്നെയെടുത്ത് ഉമ്മ വയ്ക്കേം ഓമനിക്കേം ഒക്കെ ചെയ്യും.
അന്ന് തന്ന സ്നേഹത്തിന് അളവ് കൂടി കൂടി വന്നതല്ലാതെ ഒരിക്കലും കുറഞ്ഞിട്ടില്ല ഇന്നേ വരെയും. പൂജയ്ക്ക് എന്ത് കൊടുത്താലും അതൊക്കെ എനിക്കും വാങ്ങി തരും.

അമ്മയുടെ മനം നിറക്കാൻ മൂന്നു മക്കളുണ്ടായിട്ടും ഈ അനാഥ കുഞ്ഞിനോട് ഉള്ള സ്നേഹവും കരുണയുമൊക്കെ അടക്കി വയ്ക്കാൻ കഴിയാതെ നിറഞ്ഞ് കവിഞ്ഞപ്പോൾ അമ്മ വന്ന് അന്നത്തെ മദറിനോട് ചോദിച്ചു വത്രെ ഈകുഞ്ഞിനെഞങ്ങൾക്ക് തരുമോയെന്ന്.

ഇവിടുത്തെ നിയമം അതിന് അനുവദിക്കുന്നില്ലാന്നും.. ഈ കുഞ്ഞിന് അകന്ന ബന്ധത്തിൽ ഒരു അവകാശിയുണ്ടെന്നും, ആവശ്യപ്പെടുമ്പോൾ തിരികെ യേൽപ്പിക്കണമെന്നു വ്യവസ്ഥയുണ്ടെന്നും മരിയ മാത്യു സിസ്റ്റർ പറഞ്ഞു.

ആരാ? അലൻ ഉത്കണ്ഠയോടെ ചോദിച്ചു.

വലിയ പപ്പായെന്നാണ് ഞാൻ വിളിച്ചിരുന്നത് ..വർഷത്തിൽ ഒന്നു രണ്ട് തവണ എന്നെ കാണാൻ വരുമായിരുന്നു.

വല്യ പപ്പ വരുമ്പോഴൊക്കെ ഞാൻ ചോദിക്കുമായിരുന്നു. വെല്യ പപ്പാ ൻ്റെ പപ്പയാണോന്ന്

ങാ… പപ്പായാ..വല്യ പപ്പ

അറിവായപ്പോൾ ഞാൻ വീണ്ടും ഓരോന്നു ചോദിച്ചു.
വലിയ പപ്പാ എനിക് മമ്മയുണ്ടോ? എന്നെങ്കിലും വന്നു കൂട്ടികൊണ്ട് പോകാൻ ഒരു പപ്പയുണ്ടോ? കൂടെ പിറപ്പുകൾ ആരെങ്കിലും ……
നൂറു നൂറു ചോദ്യങ്ങൾ ചോദിച്ചി
ട്ടുണ്ട് പലപ്പോഴും. ഒറ്റത്തവണ പോലും വല്യ പപ്പ മറുപടി പറഞ്ഞില്ല.

വല്യപപ്പായെ പോലെയാണോ ൻ്റെ പപ്പായെ കാണാനെന്നെങ്കിലും .. പറയ് വല്യ പപ്പായെന്ന് ചേദിച്ച് കരഞ്ഞപ്പോൾ ഇത്ര മാത്രം പറഞ്ഞു..

അല്ലല്ല … നീല കണ്ണുകൾ ഉള്ള ഒരു സുന്ദരനാണ് നിൻ്റെ പപ്പായെന്ന് പറഞ്ഞു ..

വല്യ പപ്പയെങ്കിലും എന്നെ കൊണ്ട് പോ.. വല്യ പപ്പായെന്ന് പല തവണ പറഞ്ഞു ഞാൻ

ൻ്റെ മോളെ ഇപ്പോ.. കൊണ്ട് പോയി പട്ടിണിക്കിടാൻ വയ്യാത്തത് കൊണ്ടാ. മോള് പടിച്ച് കഴിയുമ്പോൾ ഒരു ദിവസം വല്യ പപ്പാ വന്ന് കൊണ്ട് പോകും. അത് വരെ ഒന്നും ചേദിച്ച് വല്യ പപ്പായെ വിഷമിപ്പിക്കരുതെന്ന് പറഞ്ഞു .

അതിന് ശേഷം .. ഞാൻ ഒന്നും ചോദിച്ചിട്ടില്ല ..

കാണാൻ വരുമ്പോൾ കൈ നിറയെ മിഠായിയും .. കുറെ ഉടുപ്പുകളും കുറച്ച് അധികം കാഷും സിസ്റ്ററെ ഏൽപ്പിക്കും.
പോകാൻ സമയത്ത് എന്നെ ചേർത്ത് നിർത്തി. നെറ്റിയിലും കവിളത്തും ഉമ്മയും നൽകും.

കൈവീശിയകലുമ്പോൾ ഹൃദയ
ത്തിനുള്ളിൽ ഒരു ചിറകടിയൊച്ച ഉയരും. കൂടെ പറന്നു ചെല്ലാൻ കഴിയാത്തതിൻ്റെ ആ പട പ ട ശബ്ദം നിലക്കുമ്പോഴേക്കും അനാഥരായ മറ്റ് കുട്ടികൾക്കൊപ്പം, ഒരു വലിയ മുറിയിലെ അരണ്ട വെളിച്ചത്തിൽ കണ്ണീരു നിറച്ച് മൗനമായ് ജീവിക്കാൻ ശീലിച്ച അല്ല അങ്ങനെ വിധിക്കപ്പെട്ട കുറെ കുരുന്നുകൾക്കൊപ്പം പ്രതീക്ഷകൾ അസ്തമിച്ച് എപ്പോഴോ എങ്ങനെയോ കിടന്നുറങ്ങും.

മമ്മയ്ക്കോ..പപ്പയ്ക്കോ മനസ്സിൽ ഒരുരൂപമുണ്ടാക്കിയെടുത്തിരുന്നില്ല ഞാൻ.

എന്നാൽ വല്യ പപ്പ പറഞ്ഞത് പോലെ ഒരു രൂപം ഇന്നലെ ഞാൻ കണ്ടു. നീലകണ്ണുകളുള്ള
ശാന്തമായി ചിരിക്കുന്ന.. ഒരു സുന്ദരരൂപം …പപ്പായെന്ന് വിളിച്ച് കൊണ്ട് ഓടിയരികത്തണയാൻ സ്വപനവും അനുവദിച്ചില്ല. (അത് അലൻ്റെ കണ്ണുകൾ കണ്ട ശേഷമാണന്നവൾ പറഞ്ഞില്ല.)

ഇപ്പോൾ രണ്ട് വർഷമായി വല്യ പപ്പ വന്നിട്ട് … ഡിഗ്രി കഴിഞ്ഞാൽ കൊണ്ട് പോകുമെന്ന് പറഞ്ഞുവെന്ന് ആനി സിസ്റ്റർ പറഞ്ഞിരുന്നു. വയ്യാണ്ടായി കാണും.. അതാ.. വരാത്തത്. തുടർച്ചയായി മൂന്ന് വർഷം വരെ വലിയ പപ്പാ.. വന്നില്ലെങ്കിൽ എന്നിലെ പൂർണ്ണ ഉത്തരവാദിത്വം ട്രസ്റ്റിന് തീരുമാനിക്കാമെന്ന് വ്യവസ്ഥയുണ്ട്.

ഇതിൽ കൂടുതൽ അറിയണമെങ്കിൽ സ്കൂളിൽ വച്ച് ഒന്നാം സമ്മാനം കിട്ടിയ കാരുണ്യ കടൽ വഴിയെന്ന
പൂജയുടെ കഥ വായിക്ക് ബ്രോ..
എൻ്റെ കണ്ണിൽ നിന്നും അടർന്നു വീഴുന്ന കണ്ണീർ മുത്തുകൾ ഓരോന്നും പെറുക്കിയെടുത്ത് അക്ഷരങ്ങളാക്കി നിരത്തി വച്ച ആ കഥയിൽ അനാഥരായ സൈറമാരെ കുറിച്ചു പറയുന്നുണ്ടവൾ…

ങാ.. ചേട്ടാ.. ബോറടിച്ചോ. ആദ്യമായിട്ടാ ഒരാൺ കുട്ടിയോട് ഇത്രയധികം സംസാരിച്ചത് . മറ്റൊന്നും തോന്നരുത്.

ബോറടിക്കയല്ല. ദേഷ്യം തോന്നുകയാ.
സ്വന്തം സുഖത്തിന് വേണ്ടി മാത്രം കഞ്ഞുങ്ങളെ ജനിപ്പിച്ച് … പിന്നീട് എവിടെയെങ്കിലും വലിച്ചെറിയുന്ന
വരോട് മാത്രം.. തോന്നുന്ന ദേഷ്യം ..

അങ്ങനൊന്നും പറയല്ലേ… കൂടെ നിർത്താൻ കഴിയാത്ത എന്തെങ്കിലും സാഹചര്യം::

പിന്നെയ് ……… എന്ത് സാഹചര്യം, അലൻ സൈറയെ തുടരാനനുവദിച്ചില്ല.
എത്ര മോശ സാഹചര്യത്തിലും .. സ്വന്തം കുഞ്ഞിനെ മാറോട് ചേർത്ത് നിർത്തി വളർത്തുന്നവരാകണം അമ്മമാർ. ആരോഗ്യവും ബുദ്ധിയും ആവശ്യത്തിലധികം കഴിവുമുള്ള അവർ എന്താ.. ചെയ്യുന്നത് കുഞ്ഞുങ്ങളെ ജനിപ്പിച്ച് ..ഓർമ്മയോ.. ബുദ്ധിയോ.. എന്തിന് കണ്ണു പോലും തുറക്കുന്നതിന് മുമ്പ് വല്ല കാട്ടിലോ, ഇത് പോലെ വല്ലയിടങ്ങളിലോ .. വലിച്ചെറിയും.. സ്വന്തം ..സുഖം വെടിഞ്ഞ് അശരണർക്കു് വേണ്ടി മാത്രം ജീവിക്കുന്ന കർത്താവിൻ്റെ മണവാട്ടികളുടെയോ.. നന്മ നിറഞ്ഞ മറ്റു കൈകളിലോയെ ത്തുന്നത് കൊണ്ട് മാത്രം ജീവിച്ച് പോകുന്നയെത്രയെത്ര ജന്മങ്ങൾ നാം കാണുന്നു.

ഒരു നേരത്തെ ആഹാരത്തിന് വേണ്ടിയോ വസ്ത്രത്തിന് വേണ്ടിയോ.. മറ്റുള്ളവരുടെ മുന്നിൽ നീട്ടുന്ന ഭിക്ഷാ പാത്രം ഒരു കയ്യിൽ മുറുക്കെ പിടിക്കുമ്പോഴും മറുകയ്യിൽ സ്വന്തം കുഞ്ഞിനെ ഒക്കത്ത് ഇരുത്തി.. തെരുവുകൾ തോറും യാചിച്ച് നടക്കുന്ന ചില അമ്മമാരെ കണ്ട് പടിക്കട്ടെ! ചോര കുഞ്ഞിനെ വലിച്ചെറിയുന്ന ഒരോ അമ്മയും അച്ഛനുമൊക്കെ ..

തന്നെ വല്യ പപ്പ വന്നാൽ ആ നിമിഷം എന്നെ അറിയിക്ക്..തൻ്റെ കുടുംബത്തിൻ്റെ അടിവേരുവരെ കണ്ടെത്തി തരും ഞങ്ങൾ. പയ്യൻമാർ വിചാരിച്ചാൽ നടക്കാത്തതായ് ഒന്നുമില്ല.

ഇനി അഥവാ ..തൻ്റെ വല്യ പപ്പ വന്നില്ലെങ്കിലും താൻ പേടിക്കണ്ട.

പൂജയുടെ അമ്മയുടെ കാര്യം പറഞ്ഞ പോലെ എത്ര മക്കളെ കിട്ടിയാലും മതിവരാത്ത ഒരമ്മയെ തരാം .. ആ അമ്മയും അവരുടെ മക്കളും ഒന്ന് മനസ്സിൽ കണ്ടാൽ മതി അത് സാധിച്ച് കൊടുക്കുന്ന ഒരു പപ്പയെയും തരാം. അങ്ങ് ബ്ലൂ മൗണ്ട് സിറ്റിയിൽ തിരക്കൊഴിഞ്ഞ ഒരറ്റത്ത് സയൺ പാലസിൽ ഒരു മാലാഖയായ് ജീവിതകാലം മുഴുവൻ താമസിക്കാം.

മിഴിച്ച് നോക്കിയ സൈറയെ നോക്കി.. അലൻ വീണ്ടും പറഞ്ഞു ആണെടോ,
പൂച്ചക്കണ്ണീ ……

സൈറമിഴികൾ വിടർത്തി ചിരിച്ചു..
പിന്നെ പറഞ്ഞു …

ഇപ്പോ വിളിച്ചത് പൂജ കേൾക്കണ്ട.

അതെന്താ.

നാലാം ക്ളാസ്സിൽ പഠിക്കുമ്പോൾ
ഒരു കുട്ടിയെന്നെ പൂച്ച കണ്ണിയെന്ന് വിളിച്ചതിന് അവളെന്ത് ചെയ്തെന്നോ?
ക്ലാസ്സുമുറിയിലിരുന്ന ചൂരലെടുത്ത് ആദ്യം അവളുടെ കണ്ണിലടിച്ചു. പിന്നെ
ഒരിടവും ബാക്കി വെച്ചില്ല.

റ്റി.സി. കൊടുത്ത് പറഞ്ഞ് വിടാനിരുന്നതായിരുന്നു. പിന്നെ അമ്മയും അച്ഛനും കോൺവെൻ്റിന് നൽകുന്ന വലിയ സംഭാവനകൾ ഓർത്തുമാത്രം സിസ്റ്റർ ചെറിയ തല്ലു കൊടുത്ത് വെറുതെ വിട്ടു..

തൻ്റെ പൂജ ചട്ടമ്പിയാ …

അതും കേൾക്കണ്ടവൾ.

അന്നത്തെ സംഭവത്തിന് ടീച്ചർ അവളോട് ചട്ടമ്പിയാണോന്ന് ചോദിച്ചപോൾ അവൾ ടീച്ചറിൻ്റെ കൈത്തണ്ട കടിച്ച് മുറിച്ച് എടുത്തു.

അപ്പോ .. ആ മൊതലിനെ സൂക്ഷിക്കണമെന്നർത്ഥം.

സൈറ ചിരിച്ചിട്ട് പറഞ്ഞു ..പാവാ..നല്ല കുട്ടിയാ.. സ്നേഹിക്കാൻ മാത്രം അറിയുന്നവൾ.

അപ്പോഴേക്കും കോളേജ് ബസ് വന്നു

അതിൽ നിന്നും ഒരോരുത്തരായി ഇറങ്ങി.. അവസാനം ഇറങ്ങിയ പൂജയെ കണ്ട് സൈറയുടെ മനസ്സ് സന്തോഷം കൊണ്ട് തുള്ളി ചാടി..

എന്നാൽ അവൾ അടുത്തെത്തിയതും ആ സന്തോഷം അസ്തമിച്ചു

നന്നായി ഉറങ്ങാത്തതിൻ്റെയും നന്നായി കരഞ്ഞതിൻ്റെയും ലക്ഷണങ്ങൾ പൂജയുടെ മുഖത്ത് വ്യക്തമായിരുന്നു. വെളുത്ത് തുടുത്ത ആ മുഖത്ത് വലത് കവിളിൽ നീലിച്ച വിരൽ പാടുകൾ, ചുണ്ടിൻ്റെ വലത് കോണിൽ ചോര തടിപ്പ്, വീർത്ത് കെട്ടിയ കൺ പോളകൾ. ഇതെല്ലാം കണ്ടിട്ട്
ചോദ്യവുംപറച്ചിലുമൊന്നുമില്ലാതെ തന്നെ സൈറ പൂജാന്ന് വിളിച്ച് അവളുടെ കൈ പിടിച്ചു സ്വന്തം കൈവെള്ളയിലാക്കി.

വിട ടീ … കൈയ്യിൽ നല്ല നീരുണ്ട് . തിരിക്കാനും പാടാ… എന്ന് പറഞ്ഞ് തോളത്തെ ബാഗ് അലക്ഷ്യമായ് നിലത്തേക്കിട്ടു .. പിന്നെ നിലത്തേക്ക് ഇരിക്കാൻ തുടങ്ങി പൂജ..

ഇവിടെ ഇരിക്കണ്ട.. മഞ്ഞ് വീണ് മുഴുവനും നനഞ്ഞിരിക്കുകയാ.. നമുക്കാ .. രാജമല്ലി ചോട്ടിലോ.. കാൻ്റീനിലോ പോയിരിക്കാം.. വാ..എല്ലാരും ശ്രദ്ധിക്കുന്നുണ്ട്..

അവർ നടന്ന് രാജമല്ലി ചോട്ടിലെ സിമൻ്റ് ബഞ്ചിലിരുന്നു.
കാര്യമറിയാൻ പിന്നാലെ ചെന്ന അലൻ മരകൊമ്പിൽ സ്ഥാനം പിടിച്ചു..

ആ തെണ്ടി വീണ്ടും കളിച്ചോ. സൈറ ചോദിച്ചു..

ഉം.. പൂജ മുഖത്ത് നോക്കാതെ.. മൂളി ..

സൈറ വിരലുകൾ കൊണ്ട് താടിയിൽ പിടിച്ച് പൂജയുടെ മുഖം ഉയർത്തിയതും ..
പൂജ മിഴികളടച്ചുപിടിച്ചു.. കെട്ടി നിർത്തിയിരുന്ന കണ്ണീർ മഴയായി പെയതിറങ്ങി…
ചുണ്ടുകളുടെ വിതുമ്പൽ കൂടിയ പോൾ പൂജ ചെറുതായ് വിറക്കാൻ തുടങ്ങി.
സൈറയവളെ അടക്കിപിടിച്ചു..

പോട്ടെ! എനിക്കറിയാം. ആ കരിമ്പോത്തിനെ നിൻ്റെ ജീവിതത്തിൽ നിന്നും തുരത്തിയോടിക്കുന്ന കാര്യം സൈറയേറ്റന്നേ.. കരയാതെ.

അലൻ ചിന്തിച്ചു .. അപ്പോ .. മിഥു നല്ല .. അവൻ വെളുത്തിട്ടാണ്.. ഇത് കറുത്തിട്ടാരോ ആണ്. ക ….രി… മ്പോ…. ത്ത്… അലൻ അക്ഷരങ്ങൾ പതിയെ കൂട്ടിച്ചേർത്തു ഒന്നുരുവിട്ടു

അല്പം കഴിഞ്ഞ് സൈറയുടെ തോളിൽ നിന്നു മുഖമുയർത്തി പൂജ ചോദിച്ചു.

എങ്ങനെ.? പറ… അവെനയെങ്ങനെ ഓടിക്കും…

അതൊക്കെ വഴിയുണ്ട് ഞാൻ പറഞ്ഞ് തരാം. നീ കാര്യം.. പറയ് എന്താ.. ഉണ്ടായത് ആ ഊളൻ നമ്മൾ കൊടുത്ത പണി തിരിച്ചടിച്ചോ?

ഉം … ആ കള്ള പഴങ്കഞ്ഞി, കാന്താരിയും വാളൻപുളിയും കിട്ടിയ പാടെ പഴങ്കഞ്ഞി ചട്ടിയിലിട്ട് ഞരടി മോന്തൂന്നാ ഞാൻ വിചാരിച്ചത് ..
അങ്ങനെ ചെയ്തില്ലന്ന് മാത്രമല്ല.. തിരിച്ച് പണിയേം .. ചെയ്തു ..

എങ്ങനെ?

അവൻ കൊച്ചേട്ടനോട് പറഞ്ഞു .. ഞാനെന്തോ ..വൃത്തികേടൊക്കെഎഴുതി പിടിപ്പിച്ചുന്ന്.

ൻ്റെ… മാതാവേ… എന്നിട്ട് .. കേട്ട പാടെ കൊച്ചേട്ടൻ വിശ്വസിച്ചോ അതൊക്കെ.

അത് കേട്ട പാടെ .. കൊച്ചേട്ടൻ വിശ്വസിച്ചൂന്ന് മാത്രമല്ല.. അവൻ്റെ മുന്നിലിട്ട് തന്നെ അടിയും പൊട്ടിച്ചു..

അപ്പോ .. അമ്മയല്ലേ തല്ലിയത്.നിൻ്റെ ശബ്ദമെന്താ.. അടഞ്ഞിരിക്കുന്നത്.

പൂജ വിശദമായ് കാര്യം പറഞ്ഞു.
നിനക്ക് നാവെടുത്ത് പറഞ്ഞുടായിരുന്നോ.. അത് വാങ്ങി വായിച്ച് നോക്കാൻ.
അതെങ്ങനാ… വാശിയല്ലേ. വിശ്വസിക്കുന്നവർ വിശ്വസിച്ചാൽ മതിയെന്നല്ലേ നിൻ്റെ മട്ട്.

അലൻ അന്നയെ ഓർത്തു ഞാനും ആൽബിച്ചനും അന്നയെ നുള്ളി പോലും നോവിച്ചിട്ടില്ല. പക്ഷേ! ഇതു മാതിരി വേലയൊപ്പിച്ചാലോ?

ഏയ്…ഇല്ല. പൂജ ചെയ്തത് തന്നെയാ ശരി.. ഉടൻ അലൻ പറഞ്ഞു:

അതേയ്.. ഇന്ന് പിന്നെ ഈ കോലത്തിൽ വരാതിരുന്നൂടായിരുന്നോ? കവിളത്തെ കരിവാളിപ്പ് നന്നായി അറിയും കേട്ടോ?

പൂജഅപ്പോഴാണ്ശബ്ദത്തിനുടമയെ കണ്ടത്..

അവൾ അലനെ തുറിച്ച് നോക്കി..

നോക്കണ്ടടോ? നല്ല .. പാടുണ്ട് ..ഞാൻ നിങ്ങളെ സഹായിക്കാന്നേ….

ഇവളുടെ കയ്യിൽ നിന്നും ആ പൊതി തിരികെ വാങ്ങി തന്ന ഉപകാരത്തിന് ഇങ്ങനെ പിന്നാലെ കൂടണ്ടാ നിങ്ങൾ ..

അലൻ ചമ്മി. എന്നാലും അത് മറച്ച് വെച്ച് പറഞ്ഞു.

സ്നേഹം കൊണ്ട് പറഞ്ഞതാ.

സ്നേഹോ.. ആർക്കു് ആരോട്.
അലൻ ഒന്നു പകച്ചു ..

രണ്ട് ദിവസം കണ്ട ഉടനെയങ്ങ് സ്നേഹം തോന്നാൻ എന്ത് ബന്ധമാ.. ഇയാൾക്ക് ഞങ്ങളോട്

അതിപ്പോ സ്നേഹിക്കുമ്പോഴല്ലേ .. ബന്ധം ഉണ്ടാകുന്നത് ..

തനിക്കു ഇപ്പോ…ഞങ്ങളോട് തോന്നുന്നത് ഒരിഷ്ടമോ ..ആകർഷണമോ ആണ്.അത് എന്തായാലും വച്ച് വളർത്തണ്ടാ.. എന്നോടായാലും.. ദേ.. ഇവളോടായാലും. പൂജ സൈറയേ.. ചൂണ്ടി പറഞ്ഞു..

നിങ്ങൾ പറഞ്ഞ സ്നേഹമെന്ന വാക്കിനെ ഞാൻ കാണുന്നത്, നിങ്ങൾ കാണുമ്പോലല്ല .

ആ വലിയ സത്യത്തെ …….
ആ മഹത്തായ പ്രതിഭാസത്തെ…. വാക്കുകൾ കൊണ്ട് നിർവ്വചിക്കാൻ കഴിയാത്ത ആ വികാരത്തെ ….
സ്നേഹമെന്ന എൻ്റെ വിശ്വാസത്തെ …….. ഒരുപാടൊരുപാട് വില കല്പിക്കുന്നുണ്ട് ഞാൻ. പറഞ്ഞാൽ തീരാത്ത അർത്ഥങ്ങളുണ്ട് ആ വാക്കിന്, അളക്കാൻ കഴിയാത്ത വ്യാപ്തിയുണ്ട് അതിന്,
അതൊരിക്കലും പെട്ടന്ന് പൊട്ടി മുളക്കില്ല. കണ്ടും …… നോക്കിയും……..കേട്ടും പറഞ്ഞും, അറിഞ്ഞും, അനുഭവിച്ചും,
അടുത്തിടപഴകിയും പതിയെ പതിയെ നമ്മൾ പോലുമറിയാതെ ഉള്ളിൻ്റെ യുള്ളിൽനിന്നും പൊട്ടി
യൊലിക്കുന്ന ഒരുറവയാണത്. കെടുക്കുന്തോറും .. ഊറിക്കുടുന്ന ആത്മാർത്ഥമായ ആ ഒഴുക്കിന് അവസാനമുണ്ടാകില്ല. അല്ലാതെ മുന്നിൽ വന്ന് നിൽക്കുന്ന ഒരളെ കണ്ടയുടനെ സ്നേഹമുണ്ടാവില്ല. ബന്ധമുണ്ടാവില്ല.. പൂജ കടുപ്പിച്ചു പറഞ്ഞു നിർത്തി.

അങ്ങനെയെങ്കിൽ ഒരു പരിചയവുമില്ലാത്തവർ തമ്മിൽ വിവാഹം കഴിഞ്ഞയുടനെ വല്യ സ്നേഹമാണെന്നൊക്കെ പറയുന്നതോ? അത് പെട്ടന്നുണ്ടാകുന്ന ബന്ധല്ലേ…

അല്ല .. ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള കണ്ടുമുട്ടൽ. അതായത് പെണ്ണു കാണുമ്പോൾ തോന്നുന്ന പരസ്പര ഇഷ്ടം.. ഇഷ്ടപ്പെട്ടില്ലെങ്കിലും.. ഇതാണ് ഇനിയെൻ്റെ പാതിയെന്ന തോന്നൽ, വീട്ടുകാർ തമ്മിലുള്ള വാക്കുറപ്പിക്കൽ, മുന്നോട്ടുള്ള ജീവിതം, ഇനി ഒന്നിച്ചാണെന്നുള്ള തിരിച്ചറിയൽ, പിന്നീടുള്ള സ്വപ്നങ്ങൾ,ഇത്രയുമൊക്കെയാകുമ്പോൾ ഇഷ്ടത്തോടെ മനസ്സുകൾ തമ്മിൽ കൈ
കോർക്കുമ്പോൾ ഉണ്ടാകുന്ന
വിശ്വാസം .. കെട്ടുറപ്പ് ഒക്കെ കഴിഞ്ഞാ.. കല്യാണം.. നടക്കുന്നത് .അവർക്കൊരു കുഞ്ഞ് ജനിക്കുമ്പോഴും അങ്ങനെയാ.

ഒരു കുഞ്ഞിനോട് തോന്നുന്ന ഒരിഷ്ടം .അത് ആഗ്രഹമായി മാറുമ്പോൾ ഒരു കുഞ്ഞിനെ സ്വന്തമാക്കാനുള്ള സ്വപ്നങ്ങൾ നെയ്യും. ആ സ്വപ്നം ലക്ഷ്യത്തിൽ എത്തിയാൽ ….. അവരുടെ വയറ്റിൽ ജനിക്കുന്ന അവരുടെ സ്നേഹത്തിൻ്റെ അംശത്തെ അവർ സ്നേഹിച്ച് തുടങ്ങും ആർക്കും ഒരിക്കലും മുറിച്ച് മാറ്റാൻ പറ്റാത്ത ഒരു ബന്ധം ഉടലെടുക്കും. ചിലപ്പോൾ ഇതെൻ്റെ മാത്രം കാഴ്ചപ്പാടാടായിരിക്കും.. ഇല്ലെങ്കിൽ എൻ്റെ പ്രായത്തിൻ്റെ പക്വത കുറവായിരിക്കാം. അതു കൊണ്ട് പറയാണ് ഇയാൾ ഞങ്ങളോട് മിണ്ടാൻ വരണ്ട .

മനസ്സിലിട്ട് നെയത് ഉറപ്പിച്ചതാണ് സ്നേഹ ബന്ധമെങ്കിൽ മുറിച്ച് മാറ്റിയാൽമുറിയാത്തതാണെങ്കിൽ മനസ്സിലിട്ട് നെയ്തു
കൂട്ടിയിട്ട് സൈറയുടെ മാതാ
പിതാക്കളെന്താ മകൾ എന്ന ഈ സ്നേഹത്തെ വലിച്ചെറിഞ്ഞത്…

അതിനു മറുപടി സൈറയോടാണവൾ പഞ്ഞത്.

ഓഹോ… ഒരു മണിക്കൂർ ഞാൻ മാറി നിന്നപ്പോൾ നിൻ്റെ ജീവചരിത്രം മുഴുവൻ ഇന്നലെ കണ്ട ഒരാണിനു മുന്നിൽ നിരത്തി വച്ചു അല്ലേ നീ… കൊള്ളാം സൈറാ.. നീ … മിടുക്കിയാ.

പൂജാ … ഞാൻ ..

മിണ്ടരുത് നീ …. പൂജയല്ല ഞാൻ
പൂജാ ഭദ്ര

പൂജാഭദ്രയെങ്കിൽ പൂജാഭദ്ര. ഈ ചേട്ടൻ പാവമാണെ പൂജാ ഭദ്രാ …

നിന്നോടാ .. പറഞ്ഞത് മിണ്ടരുതെന്ന്. പൂജാഭദ്രയും സൈറയും ഇനി രണ്ടാ.. രണ്ട്.. നമുക്കിനി രണ്ട് വഴികൾ..

എൻ്റെ വഴികളിൽ ഞാൻ മാത്രം ..
നിൻ്റെ വഴികളിൽ ദേ.. ഈ മരത്തലയനെ കൂടി കൂട്ടിക്കോ…

അലനെ ഒന്നു കുടി തറപ്പിച്ച് നോക്കി പൂജാ ബാഗ് എടുത്ത് ക്ലാസ്സ് മുറി ലക്ഷ്യമാക്കി നടന്നു.

സൈറക്കാകെ സങ്കടമായി.

ചേട്ടാ.. അവൾക്ക് വേണ്ടി ഞാൻ മാപ്പ് പറയാണ്. അവൾ അവന് നേരെ .. കൈകൂപ്പി.

ഇതെന്ത് സാധനാ …യ്യോ..ശരിക്കും .. ഭദ്രകാളിയെ പോലെയല്ലേ… അറഞ്ഞ് തുള്ളിയത്.

അങ്ങനൊന്നും പറയല്ലേ… ബ്രോ.. അവള് പാവമാ.

ഒരിക്കൽ ഭദ്രകാളിയെന്ന് മിഥുൻ വിളിച്ചത് കൊണ്ടാ.. ഈ അഞ്ച് വർഷവും എല്ലാ ദവസവും അഞ്ച് നേരമെങ്കിലും കൺമുന്നിൽ കണ്ടിട്ടും .. മനസ്സിൻ്റെ കോണിൻ്റെ
ഏഴയലത്ത് പോലും അവളാ മിഥുനെന്നവനെ കേറ്റിയിരു
ത്താത്തത്..

(തുടരും)

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

❤️❤️ ബെൻസി ❤️❤️❤️

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.5/5 - (11 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!