Skip to content

നിനക്കായ് മാത്രം – 21, 22

  • by
benzy novel
അലൻ തലയിൽ കൈവച്ച് നിശബ്ദനായി ഇരുന്നു പോയ്. സൈറയോട് ഞാനെന്ത് പറയും.. വേരോടെ കണ്ട് പിടിച്ച് കയ്യിൽ വച്ച് തരുo എന്ന് പറഞ്ഞിട്ട്.. അവളിത് എങ്ങന സഹിക്കും.
മുഖത്തെക്ക് ഒലിച്ചിറങ്ങിയ വിയർപ്പുകണങ്ങൾ കൈ കൊണ്ട് ഒപ്പിയെടുത്തു കൊണ്ടിരുന്നു അലൻ .
മാത്യൂസ് വീണ്ടും പറഞ്ഞ് തുടങ്ങി.
സൈറ മോളുടെ ബോഡിയുമായി അവർ നടന്നു നീങ്ങിയതും സൈറയുടെ കുഞ്ഞിനെ ഞാൻ അവരെ ഏൽപ്പിച്ചു
കൊണ്ട് പോടോ.. കൊണ്ട് പോയി വല്ല കുപ്പതൊട്ടിയിലും തള്ള്.. പിഴച്ച സന്തതിയെ.. അവളുടെ ആങ്ങള പറഞ്ഞു.
കൊണ്ട് പോകാം.. കുപ്പ തൊട്ടിയിലല്ല. എൻ്റെ വീട്ടിലേക്ക്. മണിമാളികയില്ലെങ്കിലും തരക്കേടില്ലാത്തൊരു വീടുണ്ട് .. രാജകുമാരിയെപ്പോലെ അല്ലെങ്കിലും പട്ടിണിയില്ലാതെ അവൾ വളരും.. എൻ്റെ നെഞ്ചിലിട്ട് വളർത്തും ഞാൻ.
കൊണ്ട് .. പോടോ.. നിന്ന് ചെലയ്ക്കാതെ എന്ന് പറഞ്ഞ് എനിക്ക് നേരെ ശബ്ദമുയർത്തി.
കൊണ്ട് പോകും.. അതിനു മുൻപ് അവകാശം ചോദിച്ച് വരില്ലെന്ന് .. രേഖാമൂലം .. എഴുതി ഒപ്പിട്ട് തന്നിട്ട് പോയാൽ മതി.
ഞാൻ കുഞ്ഞുമായി വഴി തടസ്സപ്പെട്ടുത്തി നിന്നു. കൂടി നിന്നവരും ആശുപത്രി അധഃകൃതരും ഇടപ്പെട്ടു. .. പോലീസ് വന്നു. ഞാൻ ആവശ്യപ്പെട്ട .. വ്യവസ്ഥകളോടെ കുഞ്ഞിനെ ഞങ്ങളെ ഏൽപ്പിച്ചു, സൈറയുടെ ബോഡിയുമായി അവർ പോയി.
സാജൻ്റെ ബോഡിയുമായി ഞങ്ങളും വന്നു.
സൈറയുടെ ഓർമ്മയക്കായി അവളുടെ കുഞ്ഞിന് സൈറയെന്ന് പേരിട്ടു.
മൂന്നു വയസ്സുവരെ രാജകുമാരിയായി വളർത്തി.. ഞാനും ലിസിയും അമ്മച്ചിയും അപ്പച്ചനുമെല്ലാം നിലത്ത് വക്കാതെ നോക്കി. ഒരു വർഷം കഴിഞ്ഞപ്പോൾ ലിസി ഗർഭിണിയായി. സാറ മോൾ ജനിച്ച
അന്ന് മുതൽ പ്രശനങ്ങളായി.
കുഞ്ഞ് വാവയെ അവൾക്കി
ഷ്ടമല്ലായിരുന്നു. ഒത്തിരി നിർബന്ധങ്ങൾ കാണിച്ച് സൈറമോൾ ലിസിയെ ബുദ്ധിമുട്ടിച്ചു..
കൊണ്ട് കള ഈ സായനത്തിനെ കൊണ്ട് കളയെന്ന് പറഞ്ഞ് സാറ മോളെ കാണുമ്പോഴൊക്കെ കരഞ്ഞ് നിലവിളിക്കും..
കുഞ്ഞിന് പാല് കൊടുക്കുന്ന നേരമൊഴികെ മറ്റെല്ലാ നേരവും.. ലിസിയവളെ ഒക്കത്തിരുത്തി
കൊഞ്ചിക്കയും കഥ പറയുകയും
ഊട്ടുകയും പാട്ടു പാടി ഉറക്കുകയും ഒക്കെ ചെയ്യുമായിരുന്നു. സൈറൂൻ്റെ..കുഞ്ഞ് വാവയല്ലേ.. വളരുമ്പോൾ സൈറ കുട്ടിയാ.. കുഞ്ഞ് വാവയെ കൈപ്പിടിച്ച് സ്കൂളിൽ കൊണ്ട് പേകേണ്ടത്. എന്നൊക്കെ പറഞ്ഞ് സൈറ മോളെ സമാധാനിപ്പിക്കേം ഒക്കെ ചെയ്യുമായിരുന്നു.
അപ്പോഴൊക്കെ സമാധാനിക്കുമെങ്കിലും. തരം കിട്ടുമ്പോഴൊക്കെ അവൾ സാറയെ ഉപദ്രവിക്കും.
കണ്ണിൽ അള്ളി പിടിക്കുക പൊക്കിളിൽ വിരൽ തിരുകി കയറ്റുക .. കയ്യിൽ കിട്ടുന്ന സാധനങ്ങളൊക്കെ എടുത്ത് സാറ മോളുടെ പുറത്തെറിയുക അങ്ങനെ പറയണ്ട.. എന്തും ചെയ്ത് തുടങ്ങി. പിന്നെ ചെറിയ ചെറിയ തല്ലൊക്കെ അമ്മച്ചി കൊടുത്തു തുടങ്ങി ..
കുറച്ച് സമയം ഞാൻ റോഡിലൊക്കെ കൊണ്ട് പോയി വണ്ടിയൊക്കെ കാണിച്ച് കൊടുക്കും..
എൻ്റെ അപ്പച്ചൻ്റെ ജ്യേഷ്ഠൻ്റെ മകൾ സിസ്റ്റർ മരിയ ഫിലോമിനാസിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. ആ സമയം.. ഇടയ്ക്കു വീട്ടിൽ വന്നു അവൾ.
അന്നൊരു സംഭവം ഉണ്ടായി.
ലിസി കുട്ടികളെ ഉറക്കി കിടത്തിയിട്ട് കുളിക്കാൻ പോയി. ആ സമയം സൈറയുണർന്ന് കട്ടിലിൽ കിടന്ന സാറയെ കട്ടിലിൽ നിന്ന് വലിച്ച് താഴെയിട്ടു. ഒരു നിലവിളി പോലുമില്ലാതെ സാറ മോൾ അബോധാവസ്ഥയിലായി.
കുളി കഴിഞ്ഞ് വന്ന ലിസി നിലവിളിയോടെ ബോധം കെട്ട് വീണു. മരിയയും അമ്മച്ചിയും ഓടി വന്ന് രണ്ട് പേരെയും ആശുപത്രിയിലെത്തിച്ചു. കർത്താവു് കാത്തു രണ്ട് പേർക്കും കുഴപ്പമൊന്നുമുണ്ടായില്ല.
എന്നാൽ ആ ശല്യത്തെ അവിടെ നിന്ന് ഒഴിപ്പിക്കാതെ വീട്ടിലേക്കില്ലെന്ന് പറഞ്ഞ് ലിസി സാറ മോളെയും കൊണ്ട് അവളുടെ വീട്ടിൽ പോയി.
ലിസിയെ കാണാതെ കരഞ്ഞ് കരഞ്ഞ് സൈറ ഒരു പരുവമായി. മരിയയുടെ സ്നേഹത്തോ
ടെയുള്ള പെരുമാറ്റവും കളിപ്പിക്കലുമൊക്കെയായപ്പോൾ മരിയയുമായ് അവൾ കുടുതൽ ഇണങ്ങി. ഞാൻ ഏറെ നിർബ്ബന്ധിച്ചിട്ടും കുഞ്ഞിനെയും കൊണ്ട് തിരികെ വരാൻ ലിസി കൂട്ടാക്കിയില്ല.
ഒടുവിൽ ലിസിയുടെ അറിവോടെയും സമ്മതത്തോടെയും മരിയ സൈറ മോളെ ഏറ്റെടുത്തു. സെൻ്റ് ഫിലോമിനാസിൽ മരിയക്കൊപ്പം
ഞാനും പോയിരുന്നു.
കുറെക്കാലം മറഞ്ഞ് നിന്നവളെ കണ്ടാൽ മതിയെന്ന് മരിയ പറഞ്ഞു.. നേരിൽ കാണാൻ തുടങ്ങിയപ്പോൾ മരിയ സൈറ മോളോട് പറഞ്ഞു. ഇത് വല്യ പപ്പയാണെന്ന്.. പപ്പയെന്ന് വിളിച്ച് നാവ് കൊണ്ട് വല്യ പപ്പയെന്ന് വിളിച്ചു തുടങ്ങി അവൾ
ആദ്യമായ് അവളെ പിരിഞ്ഞപ്പോൾ നെഞ്ചേൽ കൊളുത്തി പിടിച്ച വേദനയാ.. പിന്നീടെന്നും എന്നെ കാർന്ന് തിന്നുകൊണ്ടിരുന്നത് .. _ അവളെപ്പറ്റി മാത്രേ .. യെനിക്ക് ചിന്തയുള്ളൂ. അന്നും ഇന്നും. മരിയ കൂടെയുണ്ടായിരുന്നത് മാത്രമാണ് എൻ്റെ ഏക ആശ്വാസം
സൈറക്കറിയില്ല.. മരിയ ആരെന്ന് ..
മരിയ എപ്പോഴും പറയും.. ശാല്യങ്ങളോ കുസൃതിയോ.. ഒന്നും ഇത് വരെ കാണിച്ചിട്ടില്ലെന്ന് …
കന്യാസ്ത്രീയൊന്നുമാക്കില്ല. പറ്റാവുന്നത്രയും പഠിപ്പിക്കും. കൊള്ളാവുന്ന ഒരു ചെറുക്കൻ്റെ കയ്യിൽ പിടിച്ച് കൊടുക്കണം. അതു കഴിഞ്ഞേയുളൂ.. സാറക്കും സമീറക്കും .. അതുവരെയെന്നെയങ്ങ് വിളിക്കല്ലേയെന്ന് ഒരു പ്രാർത്ഥനയേയുള്ളൂ. കർത്താവ് കൈവിടില്ലെന്ന് തന്നെയാ എൻ്റെ വിശ്വാസം .. മാത്യൂസ് കരച്ചിലിൻ്റെ വക്കോളമെത്തി.
കൈവിടില്ല .. മാത്യുച്ചായൻ്റെ ആഗ്രഹങ്ങൾ മാത്യുച്ചായൻ വിചാരിച്ചതിനേക്കാൾ ഭംഗിയായി കർത്താവ്വ്, നടത്തി തരും.. എന്നിട്ട് നമുക്ക് ആ സമ്പത്ത് കുടി പേരിനറ്റം ചേർക്കണം കേട്ടോ?
മാത്യു സമ്പത്ത് എന്താ.
മാത്യൂസ് ചിരിച്ചെന്ന് വരുത്തി.
സൈറയുടെ പപ്പയുടെ ആൾക്കാരെയൊന്നും അറിയില്ലേ. അലൻ ചോദിച്ചു.
അമ്മ നന്നേ ചെറുപ്പത്തിലേ മരിച്ചു.. അപ്പച്ചൻ ഒരു മുക്കുടിയനായിരുന്നു.
മക്കൾ അയാൾക്ക് ബാധ്യതയായി മറിയപ്പോൾ അയാൾ അവരെ ഉപേക്ഷിച്ച് പോയി.. പിന്നീടെപ്പോഴോ .. മരിച്ച് പോയിന്നറിഞ്ഞുവെത്രെ..സാജന് മൂന്ന് ചേച്ചിമാരായിരുന്നു. അതിൽ മൂത്തയാൾ നഴ്സ് ആയിരുന്നു. വിവാഹം കഴിഞ്ഞു വിദേത്ത് പോയി. ആ കുട്ടിയാ പിന്നെ കുടുംബം നോക്കിയത്. ചേച്ചിമാർ അവിവാഹിതരായി നിൽക്കുമ്പോൾ താൻ ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നെന്നും , അവൾ ഗർഭിണിയായത് കൊണ്ട് വിളിച്ചിറക്കി കൊണ്ട് പോയി രജിസ്റ്റർ മാര്യേജ് നടത്തി ഒളിപ്പിച്ച് താമസിച്ചിരിക്കുന്നുവെന്നും ചേച്ചിമാരെ അറിയിക്കാൻ അവന് നാണക്കേടിനേക്കാൾ സങ്കടമായിരുന്നു. ഇടയ്ക്കിക്ക് വീട്ടിൽ പോകുമായിരുന്നു.
പ്രസവസമയത്ത് പോകാൻ കഴിയില്ലാന്നും പോയില്ലെങ്കിൽ പെങ്ങളുമാർ വിഷമിക്കുമെന്നും, അരിയാവുന്നത് കൊണ്ട് ദൂരെെയവിടെയോ .. നല്ലൊരു ജോലിക്ക് വേണ്ടി. ഇൻ്റർവ്യൂവിന് പോകയാണെന്നും .. കിട്ടിയാൽ രണ്ട് മൂന്നു മാസം കഴിഞ്ഞേ വരുള്ളുവെന്നും പറഞ്ഞാണ് അവസാനം അവിടന്ന് ഇറങ്ങിയത്. അഡ്രസ്സോ വീട്ടുകാരുടെ പേരോ ചോദിച്ചാൽ കള്ളം പറയണ്ടാന്ന് കരുതിയാവും മൗനമായ് കുനിഞ്ഞിരിക്കും.
പിന്നെ.. പിന്നെ.. ഞങ്ങൾ ഒന്നും ചോദിക്കില്ല.
മരിച്ച ശേഷം അവരുടെ ബാഗിലോ .. മറ്റോ.. ഐ ഡി കാർഡോ .. സർട്ടിഫിക്കറ്റോ.. എന്തെങ്കിലും ഉണ്ടോന്ന് നോക്കിയിരുന്നോ…
പാളത്തിൽ തലവെയ്ക്കാ
നിറങ്ങിയവർക്ക്, എന്ത് ഐ ഡി കാർഡ് .. എന്ത് സർട്ടിഫിക്കറ്റ്’
മോൻ്റെ കൂട്ടുകാരനെ കണ്ടില്ലല്ലോ?
മാത്യുച്ചായൻ പൊയ്ക്കോ.. ഞാൻ കുറച്ച് നേരം ചർച്ചിലിരിക്കട്ടെ!
ഞാനും വരുന്നു ..
മാത്യുച്ചായൻ എന്നെ വിശ്വസിച്ച് ഇത്രയും കാര്യങ്ങൾ പറഞ്ഞ സ്ഥിതിക്ക് ഞാൻ ഒന്നും മറച്ച് വെയ്ക്കുന്നില്ല .ഈ മുഖത്ത് നോക്കി കള്ളം പറയാനെനിക്കിനി വയ്യാഞ്ഞിട്ടാ.സൈറയുടെ ഒരു കൂട്ടുകാരി പറഞ്ഞിട്ട് ഞാൻ മാത്യുച്ചായന് പിന്നാലെ കൂടിയതാ..
മാത്യുസിൻ്റെ മുഖത്ത് സങ്കടവും ദേഷ്യവും ഭയവുമൊക്കെ ഇടകലർന്ന ഒരു സമ്മിശ്ര വികാരം പ്രകടമായി.
അപ്പോ …നീ.. ഐസക് സാറിൻ്റെ മോനല്ലേ…
ആണ്? പറഞ്ഞതെല്ലാ സത്യമാണ്..
പൂജയാണോ നിന്നെ പറഞ്ഞ് വിട്ടത്? ആരായാലും ശരി എൻ്റെ സൈറ മോളെ ഞാനാർക്കും വിട്ടു കൊടുക്കില്ല. ആർക്കും … അയാൾ പുലമ്പികൊണ്ടേയിരുന്നു ..
എൻ്റെ സൈറ മോളെ മരണത്തിലേക്കു് തള്ളിവിടരുത്..
മാത്യൂസ് പൊട്ടി കരഞ്ഞ് കൊണ്ട് അലന് നേരെ കൈകൂപ്പി ..
അലൻ പെട്ടന്നയാളെ ചേർത്ത് പിടിച്ചു..
കരയാതെ.. അവളൊന്നും അറിയണ്ട.. മാത്യുച്ചായനാ .. അവളുടെ പപ്പ .. അറിയുമ്പോൾ അങ്ങനെയറിഞ്ഞാൽ മതി. അങ്ങനെയെങ്കിലും അറിയണം. ഇല്ലെങ്കിലാ.. അവൾ തകർന്ന് പോകുന്നത്.
പിന്നീട് മാത്യുച്ചായന്എന്ന് തോന്നുന്നോ? അന്ന് പറഞ്ഞാൽ മതി. അല്ലാതെ .. ഞാൻ സൈറയുടെ കൂട്ടുകാരിയോട് ഒന്നും പറയില്ല. പോരെ..
നാളെ .. ഞാൻ ഇവിടെ വരാം. എനിക്ക്. മാത്യൂച്ച’യനെ ഒന്നു കൂടി കാണണം.. അത് വരെ പിണങ്ങരുത്.
അലൻ ഒരു ഓട്ടോ വിളിച്ചു.. ബ്ലൂ മൗണ്ട് വരെ പോകാമോ?
അലൻ മാത്യുസിനെ നിർബ്ബന്ധിച്ച് ഓട്ടോയിൽ കയറ്റി ബേക്കറിയുടെ മുന്നിൽ ഇറക്കി മാത്യുസിനെ…
തിരിഞ്ഞ നോക്കാതെ നടന്ന മതും സിനോട് അലൻ വിളിച്ച ചോദിച്ചു.
പിണക്കമാണോ?
മാത്യൂസ് തിരിഞ്ഞ് നോക്കിയെങ്കിലും
അയാൾക്കു് ചിരിക്കാൻ കഴിഞ്ഞില്ല.
എന്നാൽ അലന് നേരെ അയാൾ കൈ വീശി കാണിച്ചു.
**** ***** ***** **** ****
അന്ന് നീ .. വിഷമിച്ചു വീട്ടിൽ വന്നപ്പോൾ എൻ്റെ മോനെ പപ്പാ.. ഒത്തിരി വഴക്ക് പറഞ്ഞല്ലോ? അല്ലേ.. കാര്യങ്ങൾ
പറയാത്തതെന്താ.. അന്ന് ..
അതിനെങ്ങനാ.. കൂട്ടത്തോടെയല്ലേ.. ആക്രമിക്കാൻ വന്നത്.. കൊച്ചു കാന്താരി പോലും എന്നെ വെറുതെ വിട്ടില്ല. മമ്മ മാത്രമാ എന്നെയൊന്നും പറയാതിരുന്നത്.
പിന്നീട്, പപ്പയ്ക്ക് തിരക്കായിരുന്നു .. പിന്നെ ഞാൻ ആൽബിച്ചനോടും മമ്മയോടും എല്ലാം പറഞ്ഞു.
എൻ്റെ പിന്നാലെ നടന്ന് സയൻ ഓരോന്ന് പറഞ്ഞിരുന്നു. ..സൈറ, മാത്യൂസ്.. അഡ്മിഷൻ എന്നൊക്കെ. യെസ്. ഞാനോർക്കുന്നു. എന്ത് കൊണ്ടോ അതിന് ഞാൻ അന്ന് വലിയ പ്രാധാന്യം കൊടുത്തില്ല.
പപ്പ കണ്ടിട്ടില്ലല്ലോ? സൈറയേ… കാണണം. പപ്പയുടെ സയനെ പോലെ മൂക്കൊക്കെ നീണ്ട് ചെമ്പൻ കണ്ണുകളും .. വെളുത്ത നിറവും.. ഒതുക്കമുള്ള സംസാരവും ഒന്നൂടൊന്നു ശ്രഡിച്ചാൽ മമ്മ തന്നെ.
കുടുംബം കലക്കല്ലേ മോനേ. ആൽവിൻ പറഞ്ഞു.
ആർക്കും കലക്കാനാവില്ലടാ.. മക്കളേ… സയനും ഞാനും തമ്മിലുള്ള ബന്ധം.
അല്ലെങ്കിലും കലങ്ങാനെന്തിരിക്കുന്നു. സൈറ
സാജൻറെയും സൈറയുടെയും മകൾ? നമ്മുടെ രണ്ടു കുടുംബത്തിലും സാജൻ എന്നൊരാൾ ഇല്ല.
ആൽബീ… നീ കണ്ടിട്ടുണ്ടോ സൈറയേ?..ഇവൻ പറയുന്നത് നേരാണോ?
സയനെപോലെയാണോ?
ഹോസ്പിറ്റലിലുണ്ടായിട്ടും ഇത്രനാളും ഞാൻ കാണാൻ ശ്രമിച്ചിട്ടില്ല. ഇന്നലെ കണ്ടു പപ്പാ.
ഐ.സി.യു.വിൽ പൂജയ്ക്ക് കൂട്ടിനുണ്ട് ആ കുട്ടീ. മമ്മാ യെ പോലാണോയെന്ന് ചോദിച്ചാൽ, പപ്പായ്ക്കറിയാല്ലോ? ഇവനെ പോലെ പെൺകുട്ടികളെ കണ്ടാൽ വിസ്തരിച്ച് നോക്കുന്ന സ്വഭാവം എനിക്കില്ലന്ന്.
അയ്യടാ.. നോക്കാത്തൊരാൾ. അലൻ ആൽവിനെ നോക്കി മുഖം ചുളിച്ചു.
നീ .. സൈറയെ വിട്ട് പൂജയെ പറ്റി പറയടാ.. പപ്പ കേൾക്കട്ടെ! നിൻ്റെ ഒളിച്ച് വെച്ച കഥകളൊക്കെ.
ആൽവിൻ പറഞ്ഞു.
വരുന്ന ഫ്രൈഡേയ് ഹൗസ് സർജൻസി കഴിഞ്ഞ് ഗോമസിൻ്റെ മകൾ വരുന്നുണ്ട്. നമ്മുടെ ഹോസ്പിറ്റലിൽ വർക്ക് ചെയ്യാൻ നാൻസി മോൾക്ക് താത്പര്യമുണ്ട്. ആൽബി മോന് വേണ്ടി നാൻസി മോളെ ചോദിക്കാൻ പോകുവാ .. ഞാനും സയനും ഈ സൺഡേ.
അത് കഴിയും വരെ പൂജയുടെ കാര്യം പുറത്തറിയരുത്. കേട്ടല്ലോ?
എല്ലാരും അറിഞ്ഞ് വേണം പൂജ ഈ വീട്ടിൽ വരാൻ. രണ്ടാളുടെയും കല്യാണം ഒരുമിച്ച് നടത്തണമെന്നുണ്ട് പപ്പയക്ക്.
ഇനി പറഞ്ഞോ? പൂജയെ കുറിച്ച്. ഐസക്, അലൻ്റെ അരികിൽ വന്നിരുന്നു.
അള്ളാഹു അക്ബർ…. അള്ളാഹു അക്ബർ.. തൊട്ടടുത്തെ പള്ളിയിൽ നിന്നും ബാങ്കുവിളിയുയർന്നു.
യ്യോ.. പപ്പാ… സുബഹി ബാങ്ക് …. അഞ്ച് മണിയാകാൻ പോകുന്നു .. ഞാൻ പോയി ഫ്രഷാകട്ടെ! മറുപടി കാക്കാതെ അലൻ മുറിയിലേക്ക് പോയി…
ഇവൻ്റെ കാര്യം. ആൽവിൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
*******************
പൂജയെ വാർഡിൽ കൊണ്ട് വരാനുള്ള സമയം ആയതും അലൻ്റെ നെഞ്ച് പിടച്ചു തുടങ്ങി. ഇങ്ങോട്ട് വരും വരെ എന്താവേശമായിരുന്നു എനിക്ക്. എവിടെ പോയി ആവേശമൊക്കെ? ഇന്ന് എൻ്റെയുള്ളിലെ സ്നേഹം പൂമലരായ് അവളിൽ പെയ്തിറങ്ങും. ഓരോ മലരും അവളുടെ ഹൃദയത്തെ തൊട്ടുണർത്തിയെൻ്റെ സ്നേഹമറിയിക്കും. അപ്പോൾ അവൾ അല്ലൂ…… അല്ല .. അങ്ങനെയല്ല. എൻ്റെ അല്ലൂന്ന് വിളിച്ചെൻ്റെ മാറിലണയും .. ഞാനാ നിമിഷം അവളെ വാരിപ്പുണരും. അപ്പോൾ ഞാനാ ചെവിയിൽ മന്ത്രിക്കും. പൂജാ .. ഐ ലവ് യൂന്ന്.
ഇല്ല ..നീ.. ഒന്നും പറയില്ല അല്ലൂ… ഒന്നും. നിനക്കൊന്നിനും ആവില്ല.
അലൻ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.
ആദ്യം റൂമിൽ വന്നത് സൈറയായിരുന്നു.
ഹായ് അല്ലൂ… സൈറ പറഞ്ഞു..
അലൻ സൈറയെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി..
എന്താ.. ഇങ്ങനെ നോക്കുന്നത്? സൈറ പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു.
ഒന്നു പോണുണ്ടോ? അലൻ പല്ല് ഞെരിച്ചു.
അലൻ്റെ മനസ്സ് വായിച്ചറിഞ്ഞ സൈറ ചോദിച്ചു..
അല്ലൂ… ഇവിടെയെവിടെയോ ..ഒരു പട പട ശബ്ദം കേൾക്കുന്നില്ലേ…?
തന്നെ കളിയാക്കുന്നതെന്ന് മനസ്സിലാക്കി അലൻ പറഞ്ഞു..
കേൾക്കുന്നുണ്ട്.. കേൾക്കുന്നുണ്ട് .
അതേ..പുറത്താ ആ ശബ്ദം കേൾക്കുന്നത്. നിന്നെ കെട്ടാൻ ഒരു കോന്ത്രപല്ലൻ കാളവണ്ടിയിൽ വരുന്ന ശബ്ദമാ കേട്ടത്..ചെല്ല്.. പുറത്തോട്ട് ചെല്ല്.
ബെഡിൽ ഷീറ്റ് വിരിക്കുന്നതിനിടയിൽ സൈറ പറഞ്ഞു. ഏയ്…..കാളവണ്ടിയാകാൻ വഴിയില്ല. ഇന്നലെ ഐസിയുവിൽ പൂജക്ക് കൂട്ടിരിക്കമ്പോൾ ഞാനറിയാതൊന്നുമായങ്ങി. അപ്പോൾ കാളവണ്ടിയിലല്ല കുതിരപ്പുറത്താ ഒരാൾ വന്നത്. കോന്ത്രപ്പല്ലനൊന്നുമല്ല അല്ലൂ…
അല്ലൂനെക്കാൾ ഭംഗിയുള്ള ഒരാൾ കയ്യിലൊരു പുഷ്പഹാരവുമായ വന്നത്.
അതെയ് .. അത് കുതിരയുമല്ല പുഷ്പഹാരവുമല്ല .. പോത്താ.. അസ്സല് പോത്ത്. നിന്നെ കൊണ്ട് പോകാനുള്ള കയറുമായ് വന്നതാ.
സൈറ ചിരിച്ച് കൊണ്ട് നിവർന്നു.
സത്യം പറയട്ടെ! അല്ലുനെ ഇങ്ങനെ ദേഷ്യ ഭാവത്തിൽ കാണാൻ നല്ല ഭംഗീണ്ട് ..
സൈറാ.. നീയൊന്നു പോയേ… ഞാനിവിടെ ഭ്രാന്തെടുത്തിരിക്കുകയാ.. അതിനിടയിലാ.. ഒരു മാതിരി ..കീറ് തമാശയുമായ് വരവ്വ്..
ഞാൻ പോകാം.. പക്ഷേ! ഇവിടെയെന്തോ.. വല്ലാതെ ..ഒന്ന് മണക്കുന്നല്ലോ.. സൈറ മുറിക്ക് ചുറ്റും മണം പിടിച്ചു.
എന്ത് മണം.
അതോ…. ഒരു .. പ്രണയം പൂത്ത് ഉലഞ്ഞപോലൊരു മണം…
അലൻ ചിരിച്ചു..
അയ്യടാ… ചിരി കണ്ടില്ലേ… സൈറ കളിയാക്കി .
മമ്മയെവിടെ സൈറാ..
മമ്മയിപ്പോൾ വരും.
പൂജ.. അലൻ മടിച്ച് ചോദിച്ചു..
അവളെ സൈക്യാട്രിസ്റ്റിൻ്റെ റൂമിൽ കൊണ്ട് പോയി
അവൾക്ക് മുഴു വട്ടായാ..
ദേ… അല്ലൂ.. എന്നെയെന്ത് വേണേലും പറഞ്ഞോ? പക്ഷേ! എൻ്റെ പൂജയെ മാത്രം ഒന്നും പറയരുത്.
അല്ലെങ്കിലും ഈനാംപേച്ചിക്ക് മരപ്പട്ടിയാണല്ലോ.. കൂട്ട് ..
അല്ലൂ..മാമിനോട് പറഞ്ഞ്.. പൂജയ്ക്ക് കൂട്ടിന് എന്നെ തന്നെ ഇരുത്താൻ പറയുമോ?
ഇല്ല .. പറയില്ല. കൂട്ടിന് ഞാനുണ്ടിവിടെ..
ഞാൻ പറഞ്ഞോളും. മാംമിനോട് പറഞ്ഞോളാം. സൈറ ഗേച്ചി വക
ഡോ ഷാൻ അഹമ്മദ് എന്ന് എഴുതിയ ബോർഡിനു മുന്നിൽ ഡോ.ഷാനിനഭിമുഖമായ്. പൂജയിരുന്നു.
ഡോ. ഷാൻ പൂജയെ നോക്കി മന്ദഹസിച്ചു.
പൂജയും ചിരിച്ചു.
പൂജാ .. ഭദ്ര…ഡോ. ഷാൻ ആ .. പേര് പറഞ്ഞ് നോക്കി..
മനോഹരമായ പേര് ആരാ ഈ പേരിട്ടത്.
അച്ഛൻ പുജാന്നും അമ്മ ഭദ്രാന്നും
അങ്ങനെ പൂജാ ഭദ്രയായ്..
ഞാൻ പൂജാന്ന് വിളിക്കണോ? ഭദ്രാന്ന് വിളിക്കണോ?
ഡോക്ടർക്ക് ഇഷ്ടമുള്ളത്.
എനിക്ക് പൂജാന്ന് വിളിക്കാനായിഷ്ടം.
മറ്റുള്ളവർ പൂജയെ എന്ത് പേരിൽ വിളിക്കുന്നതായിഷ്ടം
അങ്ങനൊന്നുമില്ല.. പേര് രണ്ടാക്കി വിളിക്കുന്നതും ഒന്നായി വിളിക്കുന്നതും ഇഷ്ടാണ്..
ആഹാരം കഴിക്കുന്നതിനെക്കാൾ ‘കഴിക്കാതിരിക്കുമ്പോഴാണ് ശക്തിയും ധൈര്യവും കൂടുതലുള്ളതെന്ന് തോന്നാറുണ്ടോ?
പൂജ ചമ്മലോടെ ഒന്നു ചിരിച്ചു..
ചിരിച്ചപ്പോൾ പൂജയുടെ കണ്ണുകൾ അടഞ്ഞു തുറന്നു..
പൂജയുടെ ചിരി കാണാൻ നല്ല ഭംഗിയുണ്ട്. എന്നാൽ എനിക്ക് വേണ്ടത്. ഈ ചിരിക്കൊപ്പം എൻ്റെ ചോദ്യത്തിന് ഭംഗിയുള്ള മറുപടിയാണ്.
അങ്ങനൊന്നും വിചാരിച്ചല്ല. സഹിക്കാൻ പറ്റാത്ത സങ്കടം വരുമ്പോൾ ഭക്ഷണം കഴിക്കാൻ തോന്നില്ല ..
ഹോസ്പിറ്റലിൽ വരേണ്ടി വന്ന സാഹചര്യത്തിന് തൊട്ടു മുൻപ് എത്ര ദിവസം പട്ടിണി കിടന്നു.
ഒർത്തു പറഞ്ഞാൽ മതി.
ആറ് ദിവസം..
ആ സങ്കടം പുജക്ക് എന്നോട് ഷെയർ ചെയ്യാമോ?
പ്രത്യേകിച്ചൊന്നുമില്ല.
വീട്ടിലാരെക്കെയുണ്ട്? അവരൊക്കെ എന്ത് ചെയ്യുന്നു. എന്ന് തുടങ്ങി കുറെ കാര്യങ്ങൾ പൂജയോട് ഡോക്ടർ ചോദിച്ചു.
പൂജ എല്ലാത്തിനും കൃത്യമായ മറുപടി നൽകി..
വിവാഹം കഴിഞ്ഞിട്ടെത്ര നാളായി.
ഏഴ് മാസം,
ഹസ്ബൻഡ് എന്ത് ചെയ്യുന്നു.
പൂജയുടെ മിഴികൾ നിറഞ്ഞു .. അധരങ്ങൾ വിറകൊണ്ടു.
ഉത്തരം പറയാതെ മുഖം കുനിച്ചു..
എനിക്കറിയാം. പൂജാ ഭദ്രയെന്ന ഈ സുന്ദരി കുട്ടിക്ക് കളവ് പറയാനറിയില്ല .. കളവ് പറയുന്നവരെ ഇഷ്ടവുമല്ല. അല്ലേ…
എന്നോട് കളവ് പറയാൻ ആഗ്രഹിക്കുന്നില്ല പൂജ. അതാണ് മൗനം. സ്നേഹിക്കുന്നവർക്ക് ഒരു ആപത്ത് വരുന്നത് പൂജയ്ക്ക് സഹിക്കാൻ കഴിയില്ല.. സമാധാനമായി പറഞ്ഞാൽ മതി. പൂജയെ പറ്റി എല്ലാം അറിയണമെന്നുണ്ട്. ഞാൻ വെയ്റ്റ് ചെയ്യാം..
പറയാൻ താത്പര്യമില്ലെങ്കിൽ റൂമിലേക്ക് തിരിച്ച് പോകാം..
ഒരു ഡോക്ടർ എന്ന നിലയിൽ പൂജയുടെ മനസ്സിൽ ചേക്കേറിയ ഭയം ഞാൻ പിഴുതെറിഞ്ഞ് തരും.. വിശ്വസിക്കാം..
3.5/5 - (4 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!