Skip to content

നിനക്കായ് മാത്രം – 23, 24

benzy novel

ക്ഷീണമുണ്ടോ ഇപ്പോൾ? ഡോ. ഷാൻ പൂജയോട് ചോദിച്ചു.

ഇല്ല ഡോക്ടർ.

എന്നാൽ പിന്നെ കേൾക്കാൻ ഞാൻ തയ്യാർ പറയാൻ പൂജ റെഡിയാണോ?

കേൾക്കണമെന്ന് നിർബ്ബന്ധമുണ്ടെങ്കിൽ ഡോക്ടറുടെ കുറേയെറെ സമയം നഷ്ടമാകും.

ഇന്നത്തെ എൻ്റെ വിലയേറിയ സമയം പൂജക്കുള്ളതാണ്. എന്താ.. പോരെ?

പൂജ പറഞ്ഞ് തുടങ്ങി ..

വീട് …. സ്കൂൾ…..കോളേജ് സൈറ മിഥുൻ അങ്ങനെ അങ്ങനെ എല്ലാം ..

സത്യസന്ധമായ ആ വിവരണം

കേട്ട് ഡോ. ഷാൻ പൂജയുടെ നിഷ്കളങ്കമായ ചിരിയും സംസാരവും.. ഭാവങ്ങളുമെല്ലാം .. മനസ്സിൽപകർത്തുകയായിരുന്നു.

മിഥുൻ ഹോസ്പിറ്റലിൽ ആയിട്ടും

പൂജ പോയി കാണാത്തതെന്ത്

കൊണ്ടാണ്?

മിഥുനേട്ടൻ മരിക്കാൻ വേണ്ടി ചെയ്തതാണെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നില്ല ഡോക്ടർ

എന്നിട്ട്, മിഥുൻ ഹോസ്പിറ്റൽ വിട്ട് വന്നിട്ടെന്തായി. പറയൂ ..

മിഥുനേട്ടൻ തിരികെ വരുന്നതിൻ്റെ അസ്വസ്ഥത കൂടി കൂടി വന്നു എനിക്ക്. എങ്കിലും അച്ഛൻ വരുന്നതിൻ്റെ സന്തോഷത്തിലായിരുന്നു ഞാൻ.

എനിക്ക് മൂന്ന് വയസ്സുള്ളപ്പോഴാണ് അച്ഛൻ ആദ്യമായ് വിദേശത്തേക്ക് പോകുന്നത്. പോകുന്നതിന് മുന്നെ അച്ഛൻ നിലത്ത് വയ്ക്കില്ല എന്നെ. വൈകുന്നേരങ്ങളിൽ മതിലിന് മുകളിൽ കയറ്റി ഇരുത്തിയിട്ട് അച്ഛൻ കൂട്ടുകാരോട് സംസാരിച്ചിരിക്കും.. അച്ചന് നല്ല രണ്ട് കൂട്ടുകാരുണ്ട്. അച്ഛൻറെ രാധണ്ണനും രാജീവേട്ടനും. രണ്ടാൾക്കുംഎന്നെ വല്യ ഇഷ്ടമായിരുന്നു. അച്ഛൻ പോയ ശേഷം അവരെന്നെ മതിലിൽ കയറ്റിയിരുത്തുകയും അടുത്തുള്ള കായൽ തീരത്ത് കൂടെ മാറി മാറി രണ്ട് പേരും തോളത്ത് ഇരുത്തി കൊണ്ടു നടക്കുകയും.. വള്ളത്തിൽ കയറ്റി തുഴഞ്ഞ് തുഴഞ്ഞ്.. തീരത്ത് വരുന്നത് വരെ ഓരോന്ന് പറഞ്ഞ് അച്ഛനെയോർത്തുള്ള എൻ്റെ സങ്കടങ്ങൾ മാറ്റുമായിരുന്നു.

പതിയെ പതിയെ.. അച്ഛനെ ഞാൻ മറന്നു. അച്ഛൻ വിളിക്കുമ്പോലെ രാധണ്ണനും രാജീവേട്ടനും എന്നാണ് ഞാനും വിളിച്ചിരുന്നത്. രണ്ട് വർഷം കഴിഞ്ഞപ്പോൾ അച്ഛൻ അവർക്ക് വിസ ശരിയാക്കി അവരെയങ്ങ് കൊണ്ട് പോയി. അന്ന് നിലവിളിച്ച് കരഞ്ഞു ഞാൻ. ആഹാരം തട്ടിയെറിഞ്ഞു. അമ്മ ആദ്യമായ് എന്നെ ഒത്തിരി തല്ലി..വെളിയിലറങ്ങി ഓടുമെന്ന് കരുതി എന്നെ മുറിയിൽ പൂട്ടിയിട്ടു. പിന്നെ അച്ഛൻ വരുന്നത് വരെ കുസൃതിയും തല്ലു വാങ്ങലും പതിവായി. എത്ര തല്ലിയലും രാത്രിയിൽ അമ്മയെ കെട്ടിപ്പിടിച്ചേ ഉറങ്ങൂ… ഞാൻ

എത്ര തല്ലിയാലും പകല് മുഴുവൻ അച്ചമ്മയോടും അപ്പൂപ്പനോടും ചുറ്റി കറങ്ങി നടന്നിട്ട് രാത്രിയിൽ അമ്മയെ കെട്ടിപിടിച്ച് കിടന്നില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല.. അമ്മയ്ക്കും .. അതേ.

എൻ്റെ പൊന്നു ഭദ്ര കുട്ടി വന്നേ.. യെന്ന് ഒരു വിളി കേട്ടാൽ മതി എൻ്റേ എല്ലാ സങ്കടവും മാറും.അമ്മയ്ക്ക് ഞാൻ ഭദ്രയാണ്.

ഉറങ്ങുവോളം.. അമ്മ പറയും.. ഇനിയെൻ്റെ മോള് അമ്മേടെന്ന് തല്ല് വാങ്ങരുത് കേട്ടോ? ദേഷ്യം വന്നാൽ അമ്മയ്ക്ക് കണ്ണ് കാണില്ലാ അതാ.. എൻ്റെ പൊന്നിനെ ഇത്രയധികം തല്ലിയത് ..

സ്കൂളിൽ ചേർത്തപ്പോൾ അവിടെ വച്ച് സൈറയെ കണ്ടു .. ആദ്യദിവസം തന്നെ അനുവാദം വാങ്ങി കൊണ്ട് .. എൻ്റമ്മയുടെ തോളിൽ പറ്റി കിടന്ന അവളോട് ദേഷ്യമായിരുന്നു. പിന്നെയിഷ്ടായി.. സ്നേഹായി… പിരിയാൻ കഴിയാത്ത ബന്ധമായി .

സൈറയ്ക്ക് പൂജയോട് ഇതേ .. സ്നേഹമുണ്ടോ?

ഇതിലധികം. അവളുടെ സ്നേഹം.. ഒന്നു വേറെയാ.. ഇങ്ങോട്ട് ഒരു നിമിഷം പോലും പിണങ്ങിയിട്ടേയില്ല .

പിന്നീട് അച്ഛൻ എനിക്കു് എട്ടു വയസ്സ് ഉള്ളപ്പോൾ ആണ് നാട്ടിൽ വന്നത്.

അച്ഛൻ എത്ര നിർബ്ബന്ധിച്ചിട്ടും .. ഞാൻ അച്ഛനരികിൽ പോയില്ല. അപരിചിതനായ ഒരാൾ.. അങ്ങനെയാ.. അച്ഛനെ പറ്റി തോന്നിയത്. കിടക്കാൻ സമയം അമ്മ വിളിച്ചിട്ടും ഞാനരികിൽ പോയില്ല. അച്ഛൻ പോകുന്നത് വരെ.. അച്ചമ്മയുടെ കൂടെ കിടന്നു.. അച്ഛൻ കൊണ്ട് വന്ന ചേക്ളേറ്റ് .. കളിപ്പാട്ടങ്ങൾ. ഫോക്കുകൾ അങ്ങനെ ഒരു കുട്ടിക്ക് കൗതുകം തോന്നുന്ന എല്ലാ.. സംഭവങ്ങളും. അച്ഛൻ ഓരോന്നായ് കാണിച്ചിട്ടും .. ഞാൻ അരികിൽ പോയില്ല. അച്ഛൻ അമ്മയോട് സങ്കടം പറയുന്നത് കേട്ട് .. മാനസികമായ് ഒരടുപ്പം ഉണ്ടാക്കിയെടുത്തപ്പേഴേക്കും .. ലീവ് കഴിഞ്ഞ് അച്ഛൻ പോകാറായി..

തനിക്ക് കിട്ടേണ്ട സമയം അച്ഛനൊപ്പം ചെലവഴിച്ചതിൽ അമ്മയോട് ദേഷ്യമായോ?

ഏയ്.. ഇല്ല .. ഒട്ടും. ഇല്ല .. എൻ്റെ അമ്മയെ എനിക്ക് മാത്രമല്ല.. എല്ലാർക്കു ഇഷ്ടമാ..

അതെന്താ?

അമ്മ എല്ലാരെയും സഹായിക്കും. അച്ഛൻ്റെ കുടുംബത്തിൽ എല്ലാർക്കും അമ്മ കഴിഞ്ഞേ

യുള്ളൂ.ബാക്കിയുള്ളവർ.

അമ്മ മറ്റുള്ളവരെ സഹായിക്കൂന്നതിന് അച്ഛൻ എതിരെന്നും പറയില്ല.

അവിടെ ആരുടെയങ്കിലും വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അമ്മയുടെയടുത്താ .പരിഹാരത്തിന് വരുന്നത് .

അവിടെ ചുറ്റിലും കുറെയേറെ

പാവങ്ങളായിരുന്നു താമസിച്ചിരുന്നത്. കുറെ വയ്യാവേലികൾ അമ്മ അറിഞ്ഞ് കൊണ്ട് ഏറ്റെടുത്തു. അങ്ങനെ ഏറ്റെടുത്ത വയ്യാവേലിയാണ് മിഥുനേട്ടനും കുടുംബവും.

ഞാൻ അച്ഛനെ അവഗണിച്ചത് അച്ചന് വലിയ സങ്കടായി .. പിന്നെയച്ഛൻ വർഷത്തിൽ ഒരിക്കൽ വരാൻ തുടങ്ങി…. ഞാനും അച്ഛനും വലിയ കൂട്ടായി അതോടെ വല്യട്ടേനും കൊച്ചേട്ടനും ഔട്ട്. പൂജ ചിരിച്ച് കൊണ്ട് .. പറഞ്ഞു. പിന്നെ മിഥു നേട്ടൻ്റെ കള്ളകഥയറിഞ്ഞ സമയത്ത് അച്ഛൻ ലീവിനു വന്നു.. എന്നെ ഒത്തിരി തല്ലി. പിന്നെയച്ഛൻ എന്നോടകലം പാലിച്ചു.. ഇതെല്ലാം .. മിഥു നേട്ടനെ വെറുക്കാൻ കാരണമായി..

മിഥുനേട്ടൻ എനിക്കെതിരെ കള്ള കഥകളുണ്ടാക്കിയതാണെന്ന് വെളിപ്പെട്ടതും കൊച്ചേട്ടൻ തല്ലിയതും. ആത്മഹത്യാ ശ്രമവും ഒക്കെ അറിഞ്ഞിട്ടാണ്. അച്ഛൻ്റെ വരവ്’

ഡോക്ടർ ശ്രദ്ധയോടെ കേട്ടിരുന്നു.

⭐⭐⭐ ⭐⭐⭐ ⭐⭐⭐

നേരം പുലരുന്നേനു മുൻപേ അടുക്കളയിൽ നല്ല കോഴി വറുത്ത മണം കേട്ടുകൊണ്ടാണ് കാർത്തിക (പൂജയുടെ എട്ടത്തി.) ഉണർന്നടുക്കളയിലേക്ക് വന്നത്…

കിടന്നുറങ്ങാൻ സമ്മതിക്കില്ലല്ലോ .. നിങ്ങളെല്ലാപേരും കൂടി .

ഉം.. എന്ത് പറ്റി മോളെ.. ഗായത്രി ചോദിച്ചു

എനിക്കീ ചിക്കൻ ഫ്രൈയുടെ മണം കേട്ടാൽ ഉറക്കം വരില്ലമ്മേ ….

ഓ.. അല്ലാതെ വല്യേട്ടൻ വരുന്നതിൻ്റെ ഉറക്കകുറവല്ല അല്ലേ…?

അയ്യs … അതൊന്നുമല്ല .എപ്പഴാമ്മേ.. അവര് വരുന്നത് .

ലാലു എയർപോർട്ടിൽ പോയിരിക്കുന്നു. ഏഴു മണിയായി.

ബാക്കി ഞാൻ ചെയ്യാം അമ്മേ.. കാർത്തിക പറഞ്ഞത് കേട്ടു പൂജ പറഞ്ഞു.

ഇനിയൊന്നും ചെയ്യാനില്ല.. പ്ലേറ്റ് കഴുകി ഇരുന്നാൽ മതി.. മേശപ്പുറത്ത് സാധനം എത്തും. പിന്നെ.. വല്യേട്ടൻ വരുന്നില്ല. പോയിട്ട് കുറച്ച് ദിവസങ്ങളല്ലേ ആയിട്ടുള്ളൂ ..

ആണോ.. അമ്മേ.. കാർത്തിക സങ്കടത്തോടെ ചോദിച്ചു.

ഏയ് ഇവള് നിന്നെ വട്ടാക്കാൻ പറയുന്നതാ..

ഈ ചിക്കൻ പൊരിക്കണ്ടേ..അമ്മേ.. കാർത്തിക ചോദിച്ചു.

ചിക്കൻ അടച്ച് വച്ചിരുന്ന പാത്രം തുറന്ന് നോക്കി കാർത്തിക ചോദിച്ചു.

അത് ഞാൻ പിന്നെ പൊരിച്ചോളാം. എനിക്കിത് ചൂടോടെ ബ്രഡ്ൻ്റെ കൂടെ തട്ടണം.

തട്ടിക്കോ.. തട്ടിക്കോ.. ഇനിയെത്ര ദിവസം തട്ടാൻ പറ്റും ..

അതെന്താ.. കോഴികളെല്ലാം നാടു വിടാൻ പോണോ..ഏട്ടത്തി ..

കോഴികളല്ല ..നിന്നെ നാടുകടത്താൻ പോണു.. അതായത് കെട്ടിച്ചു വിടാൻ പോണുന്ന്.

കാർത്തി മോളേ.. മുറ്റത്ത് വണ്ടി വന്നോന്ന് നോക്ക്. ഗായത്രി മരുമകളെ കണ്ണ് കാണിച്ചു മാറ്റി.

അമ്മേ.. ഏട്ടത്തി പറഞ്ഞതിൻ്റെ അർത്ഥമെന്താ..

ഗായത്രി പാത്രങ്ങൾ ഓരോന്നായ് കഴുകിയടുക്കുന്നതിൽ ശ്രദ്ധിച്ചിരുന്നു..

അമ്മേ… പൂജ ചിണുങ്ങി ..പറയമ്മേ..

നിങ്ങളെന്നെ കല്യാണം കഴിപ്പിച്ചു വിടാനാണോ തീരുമാനം.

അച്ഛൻ വരുമ്പോൾ ചോദിക്ക്? അച്ഛനും ഏട്ടൻമാരും തീരുമാനിച്ചതാ.

എനിക്ക് പഠിക്കണം.. എം. എസ്. സി കൂടി കഴിഞ്ഞ് മതി ആലോചന

യൊക്കെ …

അത് മോള് അച്ഛനും ഏട്ടൻമാരും വരുമ്പോൾ പറഞ്ഞോ?

നിന്നെ മാത്രേ .. കെട്ടൂന്ന് പറഞ്ഞ് ചാകാൻ ഒരുത്തൻ നടക്കുകയല്ലേ..

അപ്പോൾ ആ തെണ്ടിയെയാണോ എനിക്ക് വേണ്ടി ആലോചിച്ചത്.

എങ്കിലവൻ എൻ്റെ ശവത്തിൽ ആയിരിക്കും താലി കെട്ടുന്നത് ..

മുറ്റത്ത് കാർ വന്ന ശബ്ദം കേട്ടപ്പോൾ ഗായത്രി ഓടി മുറ്റത്തെത്തി. പിന്നാലെ പൂജയും.

അച്ഛൻ്റെ മോളെന്താ .. വല്ലാതെ .. പൂജയെ ചേർത്ത് പിടിച്ച് രവീന്ദ്രൻ ചോദിച്ചു.

അച്ഛൻ്റെ മോളോ? പോകുമ്പോൾ അങ്ങനൊന്നുമല്ലല്ലോ പറഞ്ഞത്.

അസത്ത്, ഗുരുത്വം കെട്ടവൾ, കുംബത്തിൻ്റെ അന്തസ്സുകെടുത്താനുണ്ടായവൾ എനിക്ക് ഇങ്ങനെയൊരു മകളില്ല.. പിന്നെ പറഞ്ഞതൊന്നും നടുമുറ്റത്ത്‌ നിന്ന് പറയാൻ കൊള്ളില്ല ..

പോട്ടെ! അച്ഛൻ ഇപ്പഴല്ലേ .. സത്യം അറിഞ്ഞത്.അതല്ലേ ..ൻ്റെ പൊന്നുമോളുടയെട്ത്ത് ഓടി വന്നത്.. ഇതിനൊരു പരിഹാരം കണ്ടിട്ടേ .. അച്ഛനിനി പോണളൂ. പോരെ?

പരിഹാരം ഉണ്ടാക്കുന്നത് എന്നെ സന്തോഷിപ്പിക്കാനാകണം .. അല്ലാതെ .. എന്നെ സങ്കടപ്പെടുത്തുന്നതാകരുത്. എങ്കിൽ എനിക്ക് തിരിച്ചും സങ്കടപ്പെടുത്തേണ്ടി വരും. പൂജ ദേഷ്യത്തിൽ അകത്തേക്ക് പോകുന്നത് കണ്ട് പ്രേംജിത്ത് ചോദിച്ചു.

എന്താമ്മേ.. അവളറിഞ്ഞോ?

ഉം.. ഗായത്രി മൂളി.

അമ്മയെന്തിനാ ഇപ്പോ .. അത് പറയാൻ പോയത്.. പ്രേം ലാൽ ചോദിച്ചു:

ഞാനല്ലടാ.. ഈ കാർത്തിയാ ..

പറഞ്ഞത് ..

ഓഹ്.. ഇവളോടെന്തിനാ അമ്മ പറയാൻ പോയത്. ഈ മന്ദബുദ്ധി കേൾക്കവെ ആരെങ്കിലും എന്തെങ്കിലും പറയ്യോ.? പ്രേംജിത്ത് ദേഷ്യത്തിൽ പറഞ്ഞു ..

ഇനി അതും പറഞ്ഞ് രണ്ടാളും വഴക്ക് കൂടണ്ട .. നല്ലോരു ദിവസായിട്ട്.

ഗായത്രി പറഞ്ഞു..

ചിരിയും കളിയും തമാശയുമൊക്കെയായി എല്ലാരും ഒത്തുകൂടിയെങ്കിലും ..പൂജയുടെ മനസ്സിൽ പറ്റപിടിച്ച കാർമേഘം മുഖത്ത് പ്രതിഫലിച്ച് തന്നെ നിന്നു.

ഉച്ചയൂണിന് മുന്നെ വീട്ടിൽ വന്നെത്തിയ അതിഥികളെ കൂടി കണ്ടപ്പോൾ. ഒളിപ്പിച്ച് വച്ച കാർമേഘങ്ങൾ നേർത്ത തുള്ളികളായ് പൂജയുടെ കണ്ണിൽ പെയ്യാൻ പാകത്തിൽ ഒതുങ്ങി നിന്നു.

പൂജയുടെ ഹൃദയം പടപടാന്ന് മിടിച്ചു. അച്ചമ്മ .. അപ്പൂപ്പൻ ചെറിയച്ചൻ രമയാൻ്റി ..സതീഷങ്കിൾ.

ഏടത്തിയും അമ്മയും പറഞ്ഞ പോലെ

ഇത് കല്യാണ ആലോചനയാണ് .. പുജ നിന്നരുകി.. പെയ്യാൻ വെമ്പുന്ന മിഴിനീരിനെ മുഖമുന്നുയർത്തി ഒതുക്കുവാൻ ശ്രമിച്ചങ്കിലും അത് വഴുതി വീഴുക തന്നെ ചെയതു, ഇരു കോണിലൂടെയും ..

അരികിലിരുന്ന കാർത്തിക ചോദിച്ചു..

എന്തേടീ.. കരയുന്നത്.

കരയ്യേ.. ഉള്ള മുളക് പൊടി മുഴുവനും കറിയിൽ വാരി തട്ടിയിട്ടുണ്ട് .. മനുഷ്യനെ നീറ്റി കൊല്ലാൻ …

നീ.. തന്നെയല്ലേ..വാരി തട്ടിയത് ..ന്നിട്ട് ഞങ്ങൾക്കൊന്നും നീറിയില്ലല്ലോ?

ശവത്തിൽ കുത്താണ്. ശവം .. എന്ന്

മനസ്സിൽ പറഞ്ഞ് കൊണ്ട് പ്ലേറ്റും കൊണ്ട് പൂജയെഴുന്നേറ്റു.

മോളെ… നീയെന്താ .. ഞങ്ങൾ വന്നതും എഴുന്നേറ്റ് പോകുന്നത്? രവീന്ദ്രൻ്റെ പെങ്ങൾ ചോദിച്ചു.

ദേ..വരുന്നു രമാൻ്റീ…. നന്നായി എരിയുന്നു .. ഞാനല്പം തണുത്ത വെള്ളം കുടിച്ചിട്ട് വരാം.. പൂജ തിരിഞ്ഞ് നോക്കാതെ

അടുക്കളയിലേക്ക് പോയി. ഒന്ന് പൊട്ടി കരയാനാണ് ഓടി വന്നതെങ്കിലും അവിടെയെത്തിയപ്പോൾ പൂജയുടെ സങ്കടം മാറി. പുറത്ത് മതിലിനരികിൽ 1ഒരു തലയെത്തി വലിയുന്നു. ഷർട്ടിൻ്റെ നീല നിറം കണ്ടാണ് പൂജ ശ്രദ്ധിച്ചത്.മിഥുൻ. ഊണ് മുറിയിലെ സംസാരം മതിലിനരികിൽ ചേർന്ന് നിന്ന് ചെവി കൂർപ്പിച്ച് കേൾക്കാൻ ശ്രമിക്കുകയാണ്. ഊണ് മുറി അടുക്കളയോട് ചേർന്നാണ് ഉള്ളത്.. പൂജ .. പ്ലേറ്റിലുണ്ടായിരുന്ന ചിക്കൻ കറിയുടെ കൂടെ പാനിൽ നിന്നും കുറച്ച് ചാറ് കൂടിയെടുത്ത് .. ചെറിയൊരു പാത്രത്തിൽ ഒഴിച്ച് അതിൽകുറച്ച് ചൂടുവെള്ള

വുമെടുത്ത് മിക്സ് ചെയ്തു. എന്നിട്ട് അടുക്കള കതക് പകുതി തുറന്ന് .. വാതിൽ പകുതി മറവിൽ നിന്ന് കൊണ്ട് വീശിയൊരേറ് ………

അയ്യോ.. ൻ്റെമ്മേ.. ഒരു നിലവിളി ..പൂജ ചിരിച്ച് കൊണ്ടാണ് ഊണ് മുറിയിലെത്തിയത്…

ഗായത്രിയും മറ്റുള്ളവരും ശരിക്കും നിലവിളി കേട്ടു .

പുറത്തെന്താ.. .. ഒരു നിലവിളി എല്ലാരും എഴുന്നേൽക്കാൻ ശ്രമിച്ചു…

അതേതോ .. പട്ടിക്കേറ് കൊണ്ട് നിലവിളിച്ചതാ.. നിങ്ങളിരിക് ഞാൻ ജ്യൂസെടുക്കാം പൂജ വീണ്ടും അടുക്കളയിലെത്തി. പിന്നാലെ ഗായത്രിയും എത്തി..

നീയെന്ത് പണിയാ.. വീണ്ടും ഒപ്പിച്ചത് ..

എന്ത്? പൂജ അജ്ഞത നടിച്ചു.

അത് മിഥുൻ്റെ ശബ്ദമാണന്നെനിക്ക് മനസ്സിലായി. ആശുപത്രിയിൽ നിന്നി ങ്ങോട്ട് വന്നതേയുള്ളൂ. ഇപ്പോൾ നാട്ടുകാരോരോന്ന് ചോദിച്ചു തുടങ്ങി.

ഫ്രിഡ്ജിൽ നിന്നും ഐസ് വാട്ടർ എടുത്ത് ഗായത്രിയുടെ കയ്യിൽ കൊടുത്തിട്ട് പൂജ അവിടുന്ന് മുങ്ങി.

അച്ഛമ്മേ… പൂജ അച്ഛമ്മയെകെട്ടി പിടിച്ചുമ്മവെച്ചു.

അച്ചമ്മേടെ മോളു പുതിയ കഥയൊക്കെ എഴുതിയോ?

പുതിയ കഥയുണ്ടാക്കിയത് കൊണ്ടല്ലേ അമ്മേ.. നമ്മൾ ഓടി പിടിച്ച് ഇന്ന് ഇവിടെ വന്നത്..

ജ്യൂസുമായ് വന്ന ഗായത്രിയുടെ മുഖം വല്ലാതായ് .. ഗായത്രി സങ്കടത്തോടെ രവീന്ദ്രനെ നോക്കി.

അതെന്താടീ…. ൻ്റെ മോളുണ്ടാക്കിയ കഥ.. രവീന്ദ്രൻ അനിയത്തിയോട് ചോദിച്ചു..

കഥയുണ്ടാക്കിയില്ലെങ്കിൽ പിന്നെന്തിനാ രവിയേട്ടാ.. ഒരു ഗതിയുമില്ലാത്ത ഒരുത്തൻ്റെ കയ്യിൽ ഇവളെ എട്ടനും ഏട്ടത്തിയും മക്കളും കൂടി കെട്ടിച്ചയക്കാൻ ശ്രമിക്കുന്നത്

അവളൊരു കഥയുമുണ്ടാക്കിയില്ല. അവൾക്കവനെയിഷ്ടവുമല്ല. പിന്നെ അവളുടെ പിന്നാലെ നടന്ന് ചീത്ത പേരുണ്ടാക്കാതിരിക്കാനുമല്ല ഞാനിതേ പറ്റി ആലോചിക്കുന്നത്.

എൻ്റെ മോൾക്ക് വേണ്ടി മരിക്കാൻ തയ്യാറായവനാ അവൻ. അത്രയ്ക്കും അവന് അവളെ ഇഷ്ടമാണെങ്കിൽ അവന് കൈ പിടിച്ച് കൊടുക്കുന്നതല്ലേ .. ശരിയെന്ന് ഞങ്ങളാലോചിച്ചു ..അതിനൊരു തീരുമാനമാക്കാനാ.. എല്ലാരെയും വിളിപ്പിച്ചത്. വേറൊരുത്തൻ്റെ കയ്യിൽ പിടിച്ചേൽപ്പിച്ചാൽ അവൻ ചത്ത് കളയുമെന്ന് പറയുന്നു. അവനെ ന്തെങ്കിലും ചെയ്താൽ എൻ്റെ കുട്ടിയുടെ ജീവിതത്തെ ബാധിക്കും. എൻ്റെ മോള് തെറ്റ് ചെയ്തിട്ടില്ലാന്ന് പറഞ്ഞാലും ആരും വിശ്വസിക്കില്ല. സ്വന്തം അച്ഛൻ പെങ്ങളായ നീ.. പോലും.. എൻ്റെ മോളെ സംശയിച്ചു.. പിന്നെ നാട്ടുകാരുടെ കാര്യം പറയാനുണ്ടോ?

എന്നാലും എൻ്റെ ഏട്ടാ.. കേറി കിടക്കാനൊരിടവുമില്ല. തറവാട്ട് മഹിമയുമില്ല. തലയ്ക്ക് വെളിവില്ലാത്ത ഒരു തള്ളയും. ഇതിനെക്കാൾ ഭേദം. കടലില് പിടിച്ച് തള്ളുന്നതാ..

ഞാൻ മഹിമയും പേരുമൊന്നും നോക്കുന്നില്ല ..ലാലൂൻ്റെ കൂട്ടുകാരനാ. യാതൊരു ദുശ്ശീലവുമില്ല. പഠിത്തം കഴിഞ്ഞാൽ ജോലിയായില്ലെങ്കിൽ ഞാനും പിള്ളേരും കൂടി ദുബായ്ക്ക് കൊണ്ട് പോകും.. ൻ്റെ പൂജമോളെ സ്വന്തം ജീവൻ പോലെ നോക്കുമെന്നുറപ്പായത് കൊണ്ടാ.. ഞാൻ ആലോചിച്ചത്. പിന്നെ കേറി കിടക്കാനിടം .. ആ വീടും സ്ഥലവും പൂജമോളുടെ പേരിലെഴുതിയാൽ വീടായില്ലേ.. ആലോചിച്ചപ്പോ .. ഞങ്ങൾക്ക് അവളെ എന്നും കൺവെട്ടത്ത് കാണേം ചെയ്യാം..

അച്ഛനും അമ്മയുമെന്ത്‌ പറയുന്നു?

രവീന്ദ്രൻ ചോദിച്ചു.

നീയെന്ത് തീരുമാനിച്ചാലും നല്ലതിലെ വന്നിട്ടുളളൂന്ന് അമ്മയ്ക്കറിയാല്ലോ? പിന്നെ നമ്മുടെ കുഞ്ഞിടെയിഷ്ടം ചോദിച്ച് വേണം ചെയ്യാൻ..

അതെന്തിനാമ്മേ ചോദിക്കുന്നത്. അവൾക്കിഷ്ടം കാണാതിരിക്കോ.. രണ്ടും കൂടിയുള്ള പരിപാടിയല്ലാന്ന് ആരു കണ്ടു.

അത് കേട്ടതും പൂജ കരഞ്ഞ് കൊണ്ട് .. അകത്തേക്ക് ഓടി..

ഞങ്ങളുടെ കുഞ്ഞിയൊന്നും ചെയ്തിട്ടില്ല. അവൾക്കവനെയിഷ്ടവുമല്ല .. അവനിവള് ഇല്ലെങ്കിൽ ചാവുമെന്ന് പറഞ്ഞ് ഞങ്ങളുടെ കാല് പിടിക്കുന്നു .. പ്രേംലാൽ പറഞ്ഞു.

ഓരോന്ന് പറഞ്ഞ്.. വഴക്കാകണ്ട.. അളിയൻ തീരുമാനിക്ക്. ഞങ്ങൾ കൂടെയുണ്ട്. സതീഷൻ ( രമയുടെ ഭർത്താവ്) പറഞ്ഞു..

ജാതകം കൂടി നോക്കട്ടെ! പഠിത്തമൊക്കെ കല്യാണം കഴിഞ്ഞ് മതി. രവീന്ദ്രൻ തറപ്പിച്ചു പറഞ്ഞു.

വൈകുന്നേരത്തെ ചായ കുടി കഴിഞ്ഞ് എല്ലാരും പോകാൻ ഇറങ്ങി.

പൂജയെ ഒത്തിരി വിളിച്ച ശേഷമാണ് അവൾ വാതിൽ തുറന്നത്..

മോളെ.. ഞങ്ങളിറങ്ങാണ്.. ആൻ്റിയോട് പിണങ്ങിയോ.

പോട്ടെ! മറന്ന് കള ..രമ പൂജയുടെ

തലയിൽ തലോടികൊണ്ട് പറഞ്ഞു.

അച്ചമ്മേം അപ്പൂപ്പനും പോവാണോ?

പൂജ ചോദിച്ചു.

അപ്പുപ്പനുമായിട്ട് രണ്ടീസം കഴിഞ്ഞ് വരാം.. ന്നിട്ട് കല്യാണം കഴിഞ്ഞേ ..പോകൂ. ൻ്റെ കുഞ്ഞിക്ക് സന്തോഷായില്ലേ?

കല്ല്യാണോ? എനിക്ക് പഠിക്കണം.

അച്ചമ്മേ .. അച്ഛനോട് ഒന്നു പറഞ്ഞേ..ആ.. പന്നയെ എനിക്കിഷ്ടമല്ലെന്ന് ..

നി.. പന്നയെന്നല്ലേ.. വിളിച്ചുള്ളു… നിൻ്റെ അപ്പൂപ്പനെൻ്റെ പിന്നാലെ നടന്ന് ശല്യം ചെയ്ത് കല്യാണാലോചനയുമായ് വീട്ടുമുറ്റത്തെത്തിയപ്പോൾ ഞാൻ വിളിക്കാത്ത തെറിയൊന്നുമില്ല.

ഇപ്പോഴോ അപ്പൂപ്പനില്ലാതെ അച്ഛമ്മക്കുറക്കം വരില്ല.

മോള് നന്നായി പ്രാർത്ഥിച്ച് കിടക്കു് എല്ലാം .. ശരിയാകും. അച്ചമ്മയല്ലേ പറയുന്നത് ..

എല്ലാരും തിരികെ പോയതും പൂജ മുറിയsച്ചിരുന്നു. പ്രാർത്ഥിച്ചു, കരഞ്ഞു. പിന്നെയുറക്കമായി.

പൂജ ഉണർന്നപ്പോൾ സന്ധ്യയായ്. എഴുന്നേറ്റ് പെട്ടെന്നൊരു കുളി നടത്തി… പൂജാമുറിയിൽ കയറി .. വിളക്ക് കൊളുത്തി പ്രാർത്ഥിച്ചു.

പിന്നെ പുറത്ത് വന്നപ്പോൾ ഏട്ടത്തിയും കുട്ടികളും മാത്രം..

അമ്മേം .. അച്ഛനും എവിടെ ഏട്ടത്തി ..

എല്ലാരും കൂടി ജ്യോത്സരെ കാണാൻ പോയ് .

ഈ തൃസന്ധ്യക്കോ?

അച്ചമ്മേം .. അപ്പൂപ്പനും ഇറങ്ങിയപ്പോഴെ… അവരിറങ്ങി..

എല്ലാരും പോയിട്ടിങ്ങ് വരട്ടെ! എൻ്റെ സമ്മതമില്ലാതെ നടത്തുന്നത് ഒന്നു കാണണമെനിക്ക് ..

അവൻ നല്ലൊരു പയ്യനല്ലേ. നിനക്ക് സമ്മതിച്ചാലെന്താ കുഴപ്പം.

പൂജ കാർത്തികയെ തറപ്പിച്ചൊന്നു നോക്കി.

അമ്മേടെം ഏട്ടൻമാരെയും തല്ല് കൊള്ളണ്ടങ്കിൽ മിണ്ടാതെ സമ്മതിച്ചേക്ക്. അതാ ബുദ്ധി..

തല്ല് കൂടുതൽ കൊണ്ടാലും ശരി .

പൂജയുടെ തല അവൻ്റെ താലിക്ക് മുന്നിൽ കുനിയില്ല. ഇതു വെറും വാക്കല്ല.

പൂജ അകത്തേക്ക് വന്നു.

ജ്യോത്സ്യരെ കണ്ട് വന്ന ശേഷം .. അച്ഛനും അമ്മയും പൂജയുടെ അരികിൽ വന്നു.

പഠിത്തം കഴിഞ്ഞിട്ടാണെങ്കിൽ നീ സമ്മതിക്കാമെന്ന് പറഞ്ഞല്ലോ.. മോളെ.. അത് സത്യമാണോ? ഗായത്രി ചോദിച്ചു.

അവൻ തന്നെ എന്നെ കല്യാണം കഴിക്കണമെന്ന് എന്താ ഇത്ര നിർബ്ബന്ധം അച്ഛനും അമ്മക്കും ..

എൻ്റെ പൊന്നേ… സത്യം പറഞ്ഞാൽ ആ ചെക്കനെയെനിക്കിഷ്ട

മല്ലായിരുന്നു.ഒന്നൂടൊന്നാലോചിച്ചപ്പോൾ പാവം തോന്നുന്നു.. നിന്നെയത്രയ്ക്കിഷ്ടപ്പെടുന്ന ഒരാളെ കണ്ടില്ലെന്ന് വക്കുന്നതെങ്ങനെയാ.. മോളെ.

വെറുതെയോരോന്ന് പറഞ്ഞ് എൻ്റെ സങ്കടം കൂട്ടാൻ രണ്ടാളും നിക്കണ്ട.

അവനെന്നോടുള്ളത് സ്നേഹമല്ല. ഒരു ഭ്രാന്തമായ വാശിയാണ്. അവൻ്റെ വാശിക്ക് ബലി കൊടുക്കുന്നത് എൻ്റെ ജീവിതമാണോ? മരിക്കേണ്ടി വരുമെനിക്ക് …

നീ വേറെയാരെയെങ്കിലും കണ്ട് വച്ചിരിക്കുന്നോ? ഗായത്രി ചൂടായി.

യ്യോ… ഇല്ല … ഇല്ല .. പൂജ ദേഷ്യത്തിൽ പറഞ്ഞു.

ഇവനൊഴികെ ആരായാലും ഞാൻ സമ്മതിക്കാം.

അതൊരു ഭിക്ഷക്കാരനോ .. കുഷ്ഠരോഗിയോ.. ആരായാലും വേണ്ടില്ല .. ഞാൻ സന്തോഷത്തോടെ.. സമ്മതിക്കാം ..

നിനക്കും വാശിയാ.. അവൻ്റെ മുന്നിൽ തോറ്റു പോകുമെന്ന വാശി .

ഞങ്ങളിത് ഉറപ്പിക്കും.രവീന്ദ്രൻ തറപ്പിച്ചു പറഞ്ഞു.

മാർച്ച് .. മൂന്നാം തീയതി എൻ്റെ മോൾക്കു് ഇരുപത് വയസ്സാകും.

പതിനഞ്ചാം തീയതി നിശ്ചയത്തിന് പറ്റിയ ഒരു ദിവസമുണ്ട്. അന്ന് നിശ്ചയം നടത്തി വച്ചിട്ട്. എക്സാമൊക്കെ കഴിഞ്ഞ് റിസൾട്ടൊക്കെ വന്ന ശേഷം നിനക്ക്’

എം.എസ്.സിക്ക് ചേരാം.. അത് കഴിഞ്ഞ് .. അടുത്ത മാർച്ചിൽ ഇതേ ഡേറ്റിൽ വിവാഹം. അത് കഴിഞ്ഞ് രണ്ടാം വർഷം.. മിഥുൻ്റെ വീട്ടിൽ നിന്ന് നിനക്ക് എം എസ് സി പൂർത്തിയാക്കാം. വിളിച്ചാൽ വിളിപുറത്ത് തന്നെ ഞങ്ങളുണ്ട്. എന്തിനും. പിന്നെന്താ ..

തോളോട് തോൾ ചേർന്നിരുന്നു ഞാൻ കണ്ണീരോടെ പറയുന്നത് കേൾക്കാൻ നിങ്ങൾക്കാവുന്നില്ല .. പിന്നെയാണോ ഒരു മതിലിനപ്പുറം നിന്ന് ഞാൻ വിളിച്ചാൽ വിളി കേൾക്കുന്നത്. അവൻ വന്ന് പറയുന്ന കള്ളത്തരമൊക്കെ കേട്ട് കയ്യിൽ കിട്ടുന്നതൊക്കെ .. കൊണ്ട് എന്നെ തല്ലി ചതച്ചു. എന്നിട്ട് തെറ്റ് ചെയ്ത വന് ഒപ്പം കൂടി നിന്ന് എൻ്റെ ജീവിതം ചോദിക്കല്ലേന്ന് പറയച്ഛാ. ഈ അമ്മയോട്.

എഴുത്തുകാരിയല്ലേ.. വാചക കസറത്ത് അല്പം കൂടും.. രവിയേട്ടനിതൊന്നും വകവയ്ക്കണ്ട ..

നിൻ്റെ മനസ്സൊന്ന് സമാധാനമായി വരാനാ.. അച്ഛൻ ഒരു വർഷം കഴിഞ്ഞ് കല്യാണം മതിയെന്ന് വച്ചത് .. നിശ്ചയത്തിനും ഇനി നാലഞ്ച് മാസമുണ്ട്… പിന്നെന്താ .. രവീന്ദ്രൻ പറഞ്ഞു.

അല്ലാതെ ..ജ്യോത്സൻ പറഞ്ഞിട്ടല്ല അല്ലേ.. അച്ഛാ.. പൂജ വെറുതെ ചോദിച്ചു. രവീന്ദ്രനും ഗായത്രിയും ചമ്മലൊളിപ്പിച്ചു.

അതേടീ … ജ്യോത്സ്യൻ പറഞ്ഞിട്ട് തന്നെയാ.ഇപ്പോ കല്യാണം നടത്തിയാൽ നിനക്ക് രണ്ട് കെട്ടേണ്ടി വരും. ഉള്ളതെല്ലാം തന്ന് ഒറ്റ പ്രാവശ്യം കെട്ടിച്ചാൽ മതിയെന്ന് ഞങ്ങളങ്ങ് തീരുമാനിച്ചു.

പ്രേംലാൽ അങ്ങോട്ടേക്ക് വന്നു പറഞ്ഞു.

അല്ലെങ്കിലും ഒരു വർഷം കഴിഞ്ഞ് അവനെയാണ് എന്നെ കൊണ്ട് കെട്ടിക്കുന്നതെങ്കിൽ രണ്ടാമതൊന്ന് എനിക്ക് കെട്ടേണ്ടി വരും..

ടീ… പ്രേം ലാൽ കൈയ്യോങ്ങിയടക്കാൻ പോയതും .

ഗായത്രി തടഞ്ഞു..

കൊച്ചേട്ടനെന്താ .. ഇത്ര നിർബ്ബന്ധം .. എന്നെ അവനെ കൊണ്ട് തന്നെ കെട്ടിക്കണമെന്ന് .. എന്നെ കൊടുത്താൽ പകരം അവൻ്റെ പെങ്ങളെ തരാമെന്ന് പറഞ്ഞോ?

ഇപ്രാവശ്യം. ലാലിൻ്റെ കൈപ്ത്തി പൂജയുടെ കവിളിൽ ആഞ്ഞു പതിഞ്ഞു.

രാത്രിയുടെ നിശബ്ദതയിൽ പൂജയുടെ തേങ്ങലുകൾ പതിയെ നിലച്ചിട്ടും .. ഉറങ്ങാൻ കഴിയാതെ തിരിഞ്ഞ് മറിഞ്ഞ് കിടക്കുമ്പോൾ നേരമൊന്നു വെളുത്തെങ്കിൽ സൈറയുടെ അരികിലൊന്നു എത്താൻ പൂജയുടെ മനസ്സ് നിമിഷങ്ങളെണ്ണി തീർക്കുകയായിരുന്നു.

കുറച്ച് മാത്രം അകലെ സെൻ്റ്‌ ഫിലോമിനാസിലെ കോൺവെൻ്റിൽ സൈറയും ഉറക്കം വരാതെ നനഞ്ഞ കണ്ണുകൾ തുറന്ന് പിടിച്ച് പ്രാർത്ഥിക്കുകയായിരുന്നു .. നേരമൊന്നു പുലർന്നെങ്കിൽ.. പൂജയുടെ അരികിലൊന്ന് എത്താൻ വേണ്ടി…

തൻ്റെ അച്ഛനേയും അമ്മയേയും കണ്ടെത്തി തരാമെന്ന് പറഞ്ഞ് പോയ.. അല്ലുവും ഇന്ന് കോളേജിലെത്തിയില്ലന്നുള്ളത് സൈറയെ ഒത്തിരി വേദനിപ്പിച്ചു .. കോളേജിൻ്റെ മുക്കിലും മൂലയിലുമെല്ലാം .. അലനെ അന്വേഷിക്കുമ്പോൾ അവൾ അനുഭവിച്ച ദു:ഖങ്ങൾ ഒന്നു പറഞ്ഞ് കരയാൻ നാളെയെങ്കിലും പൂജ യൊന്നു വന്നെങ്കിൽ എന്ന് സൈറ പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു .

അങ്ങ് ഒരുപാടകലെ സയൻ പാലസിൽ സൈറയെ അഭിമുഖീകരിക്കാൻ കഴിയാതെ കോളേജിൽ പോകാതിരുന്ന അലൻ നാളെയും എങ്ങനെ സൈറയെ അഭിമുഖീകരിക്കുമെന്ന് കരുതി ഈ രാത്രി പുലരാതിരുന്നെങ്കിലെന്ന് പ്രാർത്ഥിച്ച് കൊണ്ടിരുന്നു.

(തുടരും)

3.7/5 - (6 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “നിനക്കായ് മാത്രം – 23, 24”

Leave a Reply

Don`t copy text!