Skip to content

നിനക്കായ് മാത്രം – 25, 26

benzy novel

കോളേജ് ബസിൽ കയറിയതും സൈറ പൂജയെ കണ്ടു സന്തോഷിച്ചു. എങ്കിലും സൈറയുടെ മുഖത്തെ സന്തോഷം പെട്ടന്ന് മാഞ്ഞ് പോയി.

കാരണം പൂജയുടെ മുഖത്ത് ഒട്ടും സന്തോഷമുണ്ടായിരുന്നില്ല.

എന്ത് പറ്റിയെടാ.. പൂജയുടെ അരികത്തിരിപ്പുറപ്പിച്ച് കൊണ്ട് സൈറ ചോദിച്ചു.

പൂജ വിശേഷങ്ങൾ ഒരോന്നായി സൈറയുമായി പങ്ക് വച്ചു.

എൻ്റെ മാതാവേ… സംഗതി കൈവിട്ടല്ലോടാ … ഇനിയിപ്പോ എന്ത് ചെയ്യും.

പൂജ ഒന്നും പറഞ്ഞില്ല. സൈറയുടെ തോളിൽ തല ചായ്ച്ചിരുന്നു..

പോട്ടെ! എന്തെങ്കിലും വഴി ദൈവം കാണിച്ചു തരുമായിരിക്കും.. എന്തുണ്ടായാലും പഠിത്തം മുടക്കല്ലേ.. മോളെ.. ഇന്നലെ നീ വരാതിരുന്നിട്ട് ഞാൻ ഒത്തിരി കരഞ്ഞു. പുലരുവോളം.

എന്തിനാ …? അതിനു മാത്രം എന്തുണ്ടായി.

പൂജ ഒന്നും മനസ്സിലാകാതെ സൈറയുടെ ചുമലിൽ നിന്നും മുഖമുയർത്തി അവളെ നോക്കി.

ശരിയാണല്ലോ.. കൺപോളയൊക്കെ വീർത്ത് കെട്ടീട്ടുണ്ടല്ലോ

ഇന്നലെ അല്ലു വന്നില്ല .

അവൻ വന്നില്ലെങ്കിൽ നിനക്കെന്താ. അതിന് നീ കരയുന്നതെന്തിനാ.

നീ.. മറന്നോ? അല്ലു വല്യ പപ്പയുടെ പിന്നാലെ പോയതാ. എൻ്റെ പപ്പയെയും മമ്മിയെയും കണ്ടെത്തി തരാമെന്ന് പറഞ്ഞിട്ടാണ് പോയത്.

ശരിയാണല്ലോ? എൻ്റെ ദുഃഖങ്ങൾക്കിടയിൽ ഞാൻ അത് മറന്നു .. സോറീടാ

നീ.. യൊന്നു സമാധാനമായിട്ടിരിക്കന്നേ…. ഒറ്റ ദിവസം കൊണ്ടെങ്ങനാ കണ്ടു പിടിക്കുന്നത്.ഇന്നലെയും അതിന് വേണ്ടി അലഞ്ഞിട്ടുണ്ടാവും. വിഷമിക്കേണ്ട.. നല്ല വാർത്തയായിരിക്കും നമ്മൾ കേൾക്കുന്നത്.

അങ്ങനെയായങ്കിൽ മതിയായിരുന്നു ..വെറുതെ.. ആരെങ്കിലും ഒരാളെങ്കിലും സ്വന്തമെന്ന് പറയാൻ ഉണ്ടെന്നറിഞ്ഞാൽ മതിയായിരുന്നു.

ഞാനും നമ്മുടെ വീട്ടുകാരുമൊന്നും നിൻ്റെ സ്വന്തമല്ലേ..

ആണ് … ന്നാലും.. വേണ്ടേടി. എനിക്കായിട്ടൊരു സ്വന്തം ..

ബസിൽ നിന്നിറങ്ങിയതും അവരുടെ കണ്ണുകൾ വാകമരചോടിലും ഗ്രൗണ്ടിലുമെല്ലാം പരതി നടന്നു.

അല്ലുവിനെ കാണാതെ സൈറയുടെ മുഖം പിന്നെയും മങ്ങി.ഇനിയും ഒരു മണിക്കൂർ ഉണ്ട്. ക്ലാസ്സിൽ കയറുന്നതിനു മുന്നേ ഒന്നിങ്ങുവന്നെങ്കിൽ മതിയായിരുന്നു.

എന്നാൽ അല്പം അകലെ

അജയിനൊപ്പം രാജമല്ലിച്ചോട്ടിൽ ഇവർ കാണാതെ മറഞ്ഞ് നിൽപ്പുണ്ടായിരുന്നു അലൻ .

വാ.. നമുക്കൊന്ന് നടക്കാം ..പൂജ സൈറയുടെ കൈ പിടിച്ച് രാജമല്ലി കൂ ട്ടങ്ങൾക്കരികിലെത്താറായതും അലൻ തെറ്റിദ്ധരിച്ചു. തന്നെ കണ്ടിട്ടാണ് അവരുടെ വരവെന്ന് കരുതി മുന്നിലേക്ക് വന്നു.

ആഹാ.. ഇവിടെ നില്പുണ്ടായിരുന്നോ?

പൂജ ചോദിച്ചു.

അതേല്ലോ? മിഥുൻ്റെ വിശേഷം അറിയാൻ കാത്ത് നില്ക്കയായിരുന്നു ..

ദേ… അല്ലൂ…. അവൻ്റെ വിശേഷം അവനോട് ചോദിക്കണം. അല്ലാതെ എന്നോടല്ല. ഇനിയവനെ പറ്റിയെന്തെങ്കിലും എന്നോട് ചോദിച്ചാൽ ആ നിമിഷം ഞാനീ … സൗഹൃദം അവസാനിപ്പിക്കും.

രാവിലെ ചൂടിലാണല്ലോ? ഞാൻ പോണു.. വാടാ..അലൻ കിട്ടിയ അവസരം പാഴാക്കാതെ പോകാൻ തുടങ്ങി ..

സൈറയുടെ മിഴികൾ പിടയുന്നതും കണ്ണ് നിറയുന്നതും അലൻ കണ്ടില്ലെന്ന് നടിച്ചു മുന്നോട്ട് നടന്നു..

ഒന്നു നിന്നേ… പൂജ പറയുന്നത് കേട്ട് അലൻ നിന്നു..

അജയേട്ടാ. അല്പസമയം അല്ലൂനെ ഞങ്ങൾക്ക് തനിച്ച് വേണം .. പ്ലീസ്…

അതിനെന്താ ഞാനല്പസമയം കഴിഞ്ഞ് വരാം..

ഞാനും വരുന്നു .. അലൻ പറഞ്ഞു..

പൂജ മുന്നിൽ കടന്നു നിന്നു.

ഇവളെ കരയിച്ചിട്ട് അങ്ങനെ ഇപ്പേ പോകണ്ട.

അത് ഞാനും സൈറയും തമ്മിലുള്ള കാര്യമല്ലേ.. സൈറയോട് ഞാൻ ഞാൻ പറയാതിരിക്കോ?

പിന്നെന്താ തടസ്സം.

അല്ലൂ… എനിക്കറിയാം.. എനിക്കാരുമില്ലെന്ന്. എന്തായാലും ഞാൻ നേരിട്ടോളാം..പറഞ്ഞോ അല്ലൂ… പറയാതിരുന്നാലാ.. സങ്കടം..

സൈറപൊട്ടിക്കരഞ്ഞു..

വഴി തടസ്സപ്പെടുത്തി മുന്നിൽ നിന്ന പൂജയോട് അലൻ പറഞ്ഞു..

ഒന്നു ചേർത്തു പിടിക്കടോ?

പൂജ പല്ല് ഞെരിച്ചു.

ഞെരിക്കണ്ട.. സൈറയെ ചേർത്ത് പിടിക്കാനാ പറഞ്ഞത് ..

ഓ.. എനിക്കറിയാം.. നിന്നു വിളയാതെ കാര്യം പറയുന്നുണ്ടോ?

സൈറാ. ദേ.. നോക്ക്.. തുടക്കം മുതൽ വിസ്തരിച്ച് പറയണോ ചുരുക്കി പറയണോ?

വിസ്തരിച്ച് പറയണം. പൂജ പറഞ്ഞു.

അയ്യടാ.. കാര്യം അറിയാൻ എന്തൊരു

വിനയം? ഞാൻ മര്യാദക്ക് ഒരു കാര്യം ചോദിച്ച് വന്നപ്പോൾ എന്തൊരു ഗമ യാ ..അതും എൻ്റെ ഫ്രണ്ടിൻ്റെ മുന്നിൽ വച്ച് ..

എസ്.ഒ.ആർ.ആർ.വൈ.

എന്ത്?

സോറീന്ന്… സൈറയുടെ കാര്യം പറഞ്ഞാൽ ഉടൻ മിഥുൻ്റെ കാര്യം

പറയാം പോരേ..

മതി .. നമുക്കൊരു കോഫി കുടിച്ച് കാൻ്റീനിൽ ഇരുന്ന് പറയാം.

എന്താ പോരെ.. അലൻ ചോദിച്ചു.

സൈറ കണ്ണു തുടച്ച് അവർക്കൊപ്പം നടന്നു.. അവളുടെ ഉള്ളം ഉരുകുന്നുണ്ടെന്നും പ്രാർത്ഥിക്കുകയാണെന്നും പൂജയ്ക്കറിയാമായിരുന്നു .. അവളും ആത്മാർത്ഥമായി തന്നെ പ്രാർത്ഥിച്ചു. നല്ലത് കേൾക്കണേയെന്ന്..

കോഫി ഒരു ഇറക്കിനു ശേഷം അലൻ പറഞ്ഞ് തുടങ്ങി ..

എൻ്റെ അന്വേഷണം പൂർത്തിയായിട്ട് പറയാമെന്ന് കരുതിയതാ. അന്ന് ഞാൻ തൻ്റെ വലിയ പപ്പയുടെ പിന്നാലെ പോയി .. വീടും പരിസരവും ഒക്കെ കണ്ടു പിടിച്ചു. ചുറ്റുവട്ടത്ത് ചെറുതായൊന്ന് അന്വേഷിച്ചു.

സൈറക്ക് വലിയ പപ്പയുടെ പേരറിയാമോ?

ഉം.. മാത്യൂസ്…

വല്യ പപ്പയ്ക്ക് എത്ര മക്കളുണ്ടെന്ന റിയോ?

ഉം.. രണ്ട് പെൺകുട്ടികൾ..

പേരറിയോ?

ഉം.. സാറ, സാന്ദ്ര .

എന്നിട്ട് താനിതൊന്നും എന്നോട് പറയാത്തതെന്താ..

എന്നാൽ തൻ്റെ വലിയപപ്പഎന്നോട് പറഞ്ഞത് .. മൂന്ന് പെൺകുട്ടികളെന്നാ..

സൈറയുടെ ശരീരം ഒന്നു വിറച്ചു

അവൾ സൈറയുടെ കൈയ്യിൽ മുറുകെ പിടിച്ചു.

ട്രെയിനിൽ വച്ചേ ..ഞാൻ തൻ്റെ വലിയ പപ്പയുമായ് വല്യ കൂട്ടായ്..

വീട്ടിൽ കൂട്ടികൊണ്ട് പോയ് ലൈംജ്യെ സൊക്കെ തന്നു..

ദേ.. സൈറ.. പുളുവായിരിക്കും..

പുളുവോ? അലൻ സൈറയുടെ അച്ഛൻ്റെയും അമ്മയുടെയും കാര്യവും ..ലിസിയുടെ നീരസവും മറച്ച് വെച്ച് ബാക്കിയെല്ലാം പറഞ്ഞു.

ഇത്രയാ… ഞാൻ അറിഞ്ഞത്

സൈറക്കെന്ത് തോന്നുന്നു.?

അലൻ്റെ ചോദ്യത്തിന് മറുപടി പറയാതെ സൈറ ഇങ്ങനെ പറഞ്ഞു. വല്യപപ്പയോട് പറയാമായിരുന്നില്ലേ അല്ലുന്, സൈറയുടെ കോളേജിലാ പഠിക്കുന്നതെന്നും .. എൻ്റെ പപ്പയെയും മമ്മയെയും അന്വേഷിച്ചിറങ്ങിയതാണെന്നും .. അവരെ കുറിച്ചറിയണമെന്നും ..

പോകുമ്പോൾ അങ്ങനെയായിരുന്നില്ലല്ലോ? എന്തോ.. അവിടെ ചെന്നപ്പോൾ എനിക്കങ്ങനെ തോന്നിയില്ല. മൂന്നു പെൺകുട്ടികളാണെന്ന് പറഞ്ഞ തൻ്റെ വല്യപപ്പ മൂത്ത കൂട്ടിയുടെ പേര് പറഞ്ഞത് സൈറയെന്നായിരുന്നു. മാത്രവുമല്ല. അവൾ കോൺവെത്തിൽ നിന്നു പഠിക്കുന്നെന്നും സെൻ്റ് ഫിലോമിനാസി ലാണെന്നും പറഞ്ഞു.

നോ.. നോ.. വല്യപപ്പയല്ല. എൻ്റെ പപ്പ’.

ഉയരമുള്ള, നല്ല വെളുത്തിട്ട് ..നീണ്ട മൂക്കും .. നീലകണ്ണുകളുമുള്ള അല്ലൂനെ പോലൊരാൾ..

ടീ … പൂജ അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ വിളിച്ചു..

അങ്ങനൊരാൾ തന്നെയാ.. വല്യ പപ്പ എൻറെ പപ്പയാണോന്ന് ചോദിച്ചപ്പോൾ വല്യ പപ്പ പറഞ്ഞത് അല്ല .. നീലകണ്ണുകളുള്ള ഒരാളാണെന്ന്.. അങ്ങനെ ഒരു രൂപം സങ്കല്പിച്ച് നോക്കിയപ്പോഴൊന്നും സ്വപ്നം കണ്ടില്ല .. അന്ന് അല്ലൂനെ കണ്ടിട്ട് പോയ അന്ന് ഞാൻ കണ്ടു എൻ്റെ പപ്പയെ?

ഭ്രാന്ത് പറയാതെ മോളെ.. ഈ നീലകണ്ണുകഇ.. നിന്നെയങ്ങനെ ഒരു സ്വപ്നത്തിൽ എത്തിച്ചത്.

അലന് ശരിക്കും സങ്കടം തോന്നി.

അലൻ മൊബൈലെടുത്ത് ഐസക് ജോണിൻ്റെ ഫോട്ടോയെടുത്ത് സൈറക്കും പൂജക്കും നേരെ നീട്ടി.

ഇതാണെൻ്റെ സ്വീറ്റ് പപ്പ. ഐസക് ജോൺ. ഫോട്ടോ സൂം ചെയ്ത് കണ്ണുകൾ കാണിച്ചിട്ട് പറഞ്ഞു .. നീലകണ്ണല്ല കേട്ടോ? ദാ.. ഇതെൻ്റെ മമ്മയാ.. തന്നെ പോലെ പൂച്ച കണ്ണിയാ.. ചെറുപ്പത്തിലെ ഫോട്ടോസ് കണ്ടാൽ തന്നെ പോലയാ.

അല്ലുന് ഈ നീല കണ്ണെവിടുന്നാ കിട്ടിയത്..പൂജയുടെതായിരുന്നു ചോദ്യം.

റോഡിൽ കിടന്ന് കിട്ടിയതാ.. ഒന്നു പോയേ..

ൻ്റെ.. സൈറാ താൻ വിഷമിക്കാതെ.. ഉടനെ തന്നെ ഞാൻ ബാക്കി വിവരങ്ങൾ തരാം ..

തന്നെ അനിയത്തി സാറ ..ഒരു നാണക്കാരിയാന്ന് തോന്നുന്നു.. ഡിഗ്രി ഫസ്റ്റ് ഇയറാ..

സാന്ദ്ര .. നയൻതിലും. മിടുക്കിയാ.. തന്നെ വല്യപപ്പയോട് വല്യ കാര്യാണ്. ചെന്നുടൻ ചോദിച്ചു. പപ്പാ.. സാറ ചേച്ചിയെ കണ്ടോന്ന്…

സൈറ ചിരിച്ചു കൊണ്ട് കണ്ണു തുടച്ചു.

അവിടുത്തെ മമ്മിയോ ??

സൈറ ചോദിച്ചു:

മമ്മിയെ കാണാൻ പറ്റിയില്ല. അലൻ കള്ളം പറഞ്ഞു.

ഇനി അല്ലു പറഞ്ഞ പോലെ വല്ലുപപ്പയാണ് സൈറയുടെ പപ്പയെങ്കിൽ എന്തിനുപേക്ഷിച്ചു.?

പൂജയുടെതായിരുന്നു ചോദ്യം.

ഈ സൈറ കുഞ്ഞിലെ മഹാ .. വികൃതിയായിരുന്നു.

സാറ .. ജനിച്ചതും ..ഈ. സാധനം.. അവിടമാകെ നാശമാക്കി … അല്ലൂ.. ആ കഥ പറഞ്ഞ് കൊടുത്തു..

പൂജ നിർത്താതെ .. ചിരിച്ചു.. സൈറ.. ചമ്മിയിരുന്നു

നല്ല ശീലം പഠിക്കാനാ.. കൊണ്ടാക്കിയത്.. എന്നിട്ട് പഠിച്ചോ?

കൊണ്ടു വന്നാക്കിയപ്പോഴേ ഈ സാധനത്തിനെ കൂട്ടുപിടിച്ചില്ലേ…

ഓ… പൂജ ഗോഷ്ടി കാണിച്ചു.

ഇന്ന് രാവിലെ അന്നയും ഞാനും ആൽബിച്ചനും കൂടിയാ വന്നത്..

അന്ന പറയാണ്… സൈറയെ കാണാൻ പോകാമോന്ന്…

ങാ..ഹ…. കൊണ്ട് വരാത്തതെന്താ..?

ഉം.. മമ്മായെ പോലെയാണോന്ന് ഞാനൊന്നു നോക്കട്ടെയെന്ന്..

എല്ലാരോടും പറഞ്ഞോ? കഥയൊക്കെ.

ആൽബിച്ചനോടെല്ലാം .. പറഞ്ഞു.. അന്നയോട് കുറച്ചും.

വണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്നാണോയെടുത്തത്.

ഉം.. മിഥുൻ്റെ കാര്യം പറയടോ 7.

പൂജയത് വിശദമായ് പറഞ്ഞു ..

സ്നേഹം കൂടിട്ട് കാണിക്കുന്ന കോപ്രായാ മിഥുൻ്റേത്. തന്നെയത്രയ്ക്കിഷ്ടമായിരിക്കും.. അവന് ..

സൈറയേ..ഡോക്ടറിനറിയോ? ഈ ഹോസ്പിറ്റലിൽ ഇവിടെ പഠിക്കുന്നുണ്ട്. എല്ലാം .. അല്ലൂൻ്റെ നല്ല മനസ്സ് ആയത് കൊണ്ടാ..

സൈറയെ അറിയില്ല .. ഇനി പരിചയപ്പെടാം. ഞാൻ ഇവിടെ പുതിയതാ..

എന്നിട്ട് പറയൂ.. മിഥുനെന്തായി..

എന്നിട്ടെന്താകാൻ. കൊച്ചേട്ടനോട് അങ്ങനെ ദേഷ്യപ്പെട്ടതിൻ്റെ കലി തീർക്കാൻ ജ്യോത്സരെ കണ്ട് ജാനുവരി പത്തിന് വിവാഹ നിശ്ചയത്തിന് തീയതി കുറിച്ചു ..

വലിയ ആർഭാടത്തോടെയും എൻ്റെ എതിർപ്പോടെയും വിവാഹ നിശ്ചയം നടന്നു

വിവാഹം നിശ്ചയിച്ചതിൻ്റെ പേരിൽ എത്ര ദിവസം പട്ടിണി കിടന്നു പൂജ..

ഡോക്ടർ ഷാനിൻ്റെ ചോദ്യം കേട്ട് പൂജ ചിരിച്ചു..

അങ്ങനെ കിടക്കാൻ നോക്കി.. പക്ഷേ! എല്ലാരും സ്നേഹത്തോടെ അടുത്ത് വന്ന് ഊട്ടി തരുമായിരുന്നു ..

എനിക്കിഷ്ടമില്ലാത്ത ഒരാളുമായി ജീവതം തുടങ്ങാൻ നിർബ്ബന്ധിച്ച വീട്ടുകാരെ മനസ്സുകൊണ്ട് മാറ്റി നിർത്തി വീടിനുള്ളിൽ എൻ്റേത് മാത്രമായ് ഒരു ലോകം സൃഷ്ടിച്ചൊതുങ്ങുമ്പോഴും സൈറയ്ക്ക് പപ്പയെയും മമ്മിയെയും അല്ലു കണ്ടെത്തി കൊടുക്കുമെന്ന് ഉറപ്പ് കൊടുത്തതിൻ്റെ സന്തോഷത്തിലായിരുന്നു ഞാൻ..

ആ വെള്ളിയാഴ്ച അല്ലു വീണ്ടും സൈറയ്ക്ക് വേണ്ടി ഇറങ്ങി തിരിച്ചു മരിയമംഗലത്തിന്.

പോകാൻ സമയം അല്ലു സൈറയോട് പറഞ്ഞു. നന്നായി പ്രാർത്ഥിക്കണം

സംഗതി നടന്നാലും ഇല്ലെങ്കിലും സന്തോഷമായിരിക്കണം. എല്ലാം പുഞ്ചിരിയോടെ ഫെയ്സ് ചെയ്യുന്നത് കൊണ്ടാ.. ഈ പൂജയുടെ മുഖത്ത് എപ്പോഴും ഒരു പ്രസരിപ്പ് .. ഇഷ്ടമില്ലാത്ത ഒരു ചെക്കനെ കെട്ടേണ്ടി വരുമെന്നറിഞ്ഞിട്ടും .. ഇളിച്ച് നിക്കണ കണ്ടില്ലേ.. മ്മടെ ചങ്ങായി …

മതി.. മതി.. കൊമ്പത്തെത്തിച്ചിട്ട് ചില്ലകുലുക്കി തള്ളിയിടാനല്ലേന്ന് ഞാനും..

അല്ലടോ.. ശരിക്കും .. പറഞ്ഞതാ.

സൈറ കാണാതെ അല്ലു കൈവെള്ളയിൽ പേന കൊണ്ടെഴുതിയ അക്ഷരങ്ങൾ എന്നെ കാണിച്ചു. എനിക്ക് തനിച്ചൊന്ന് സംസാരിക്കണം.

ഞാൻ സൈറയോട് പറഞ്ഞു ..ടീ.. മോളെ.. നീയൊന്നങ്ങോട്ട് മാറി നിന്നേ.. ഞാനീ അല്ലൂനോടൊരു സ്വകാര്യം പറഞ്ഞോട്ടെ!

സൈറ അല്പം മാറി നിന്നിട്ട് ചോദിച്ചു. മതിയോ?

നി.. ചുമ്മാതൊന്ന് നടക്കു് ഞാൻ പറഞ്ഞതും അവൾ നടന്നു..

പിന്നീട് എനിക്കും പറഞ്ഞ് തരൂല്ലോ.. അല്ലേന്ന് സൈറ

തരാടീ … നി… യൊന്ന് നടന്ന് തുടങ്ങ്…

എന്നിട്ട് എന്താ.. അല്ലൂന്ന് ചോദിച്ചതും

അതേയ് സൈറയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ഞാനറിഞ്ഞിട്ടുണ്ട് . പക്ഷേ.. ഇപ്പോൾ അത് പറയാൻ അനുവാദമില്ല.ഞാൻ മാത്യുച്ചായന് വാക്കു് കൊടുത്തു പോയ് ..

എന്നാ .. പിന്നെയെന്തിനാ.. ഇപ്പോ .. എന്നോട് പറഞ്ഞ് ടെൻഷനാക്കിയത്..

അതല്ലടോ കാര്യം.. സൈറയെ പഴയതിലും കൂടുതലായി സ്നേഹിക്കണം. കരുതൽ അല്പം കൂടുതൽ വേണം. സത്യങ്ങൾ അറിയുമ്പോൾ അവൾ തളരരുത് ..

പ്ലീസ് അല്ലൂ… എന്നോട് പറയ്.. ഞാൻ കരച്ചിലിൻ്റെ വക്കോളമെത്തിയിരുന്നു .

ൻ്റെ സൈറക്കാരുമില്ലന്ന വാർത്ത യെനിക്കു്പോലും താങ്ങാനാവുമായിരുന്നില്ല.

ദേ.. വിഷമിക്കാനല്ല പറഞ്ഞത് .

പോയിട്ട് വരുമ്പോൾ തന്നോട് ഞാൻ എല്ലാം പറയാം. ആൽബിച്ചനോട് ഞാൻ വിവരങ്ങളെല്ലാം പറഞ്ഞു. അടുത്ത വർഷം അഡ്മിഷനും താമസവും ഓക്കെയാണ്. പപ്പയും മമ്മിയും അറിയുമ്പോൾ അവൾക്കു് നല്ലൊരു പയ്യനെ കണ്ടെത്തി വിവാഹവും കഴിപ്പിച്ച് കൊടുക്കും.

അല്ലൂന് അവളെ സ്നേഹിച്ച് കൂടെ.. ന്നിട്ട് അവളെ കല്യാണം കഴിച്ച് കൂടെ. യെന്ന് ഞാൻ ആത്മാർത്ഥമായും ചോദിച്ചു..

ദേ.. അനാവശ്യം പറയരുത് കേട്ടോ? താനെൻ്റെ സുഹൃത്താണ്.. സൈറ സുഹൃത്താണെങ്കിലും അന്നയുടെ സ്ഥാനത്താ ഞാനവളെ കാണുന്നത്.

ഇനിയൊരിക്കൽക്കൂടി താനിതാവശ്യപ്പെട്ടാൽ തൻ്റെ സൗഹൃദം അന്ന് കട്ട് ചെയ്യും ഞാൻ..

ഛെയ്.. മൂഡ് കളഞ്ഞു. എന്ന് പറഞ് അല്ലു .ചെറുവിരലിലെ നഖം കടിച്ചു തുപ്പി..

എനിക്കും .. വല്ലാത്ത ചമ്മല് തോന്നി.. അത് മറച്ച് പിടിച്ച് ഞാൻ പറഞ്ഞു.

ഞാൻ തിരിച്ചെടുത്തു .. ഇനി പറയില്ല.. നല്ലൊരു കാര്യത്തിന് പോകുന്നതല്ലേ .. മൂഡ് ഓഫാകണ്ട.

നമ്മുടെ മൂന്ന് പേരുടെയും സൗഹൃദം വഴിമാറരുത് എന്ന് തീരുമാനിച്ചവരല്ലെ നമ്മൾ. അങ്ങനൊക്കെ പറഞ്ഞത് കൊണ്ടാ.. നിങ്ങളുടെ കൂടെ ഞാൻ കൂടിയത് തന്നെയെന്ന് അല്ലു പറയുമ്പോൾ ആ മനസ്സിൻ്റെ വലിപ്പം ഞാൻ തിരിച്ചറിയുകയായിരുന്നു. ധൈര്യമായ് ഈ ആൺ സുഹൃത്തിനെ കൂടെ കൂട്ടാൻ തന്നെ ഞാൻ തീരുമാനിച്ചു.

ഇതേ സമയം അലൻ സയനോരയോട് ഓരോന്നു പറയുകയായിരുന്നു ..

സേഫാകില്ലാന്ന് ഒരു തോന്നൽ. അതാ… അത്ര പാവമാ.. എൻ്റെ സൈറ..അമ്മയും അച്ഛനും പറഞ്ഞു.. സൈറക്കും നല്ലൊരു പയ്യനെ നോക്കണമെന്ന്.

അന്ന് കോളേജിൽ നിന്നും വീട്ടിലേക്കുള്ള യാത്രയിൽ വല്യ പപ്പായുടെ വീട്ടിൽ കയറിയിട്ടാണ് അല്ലു വീട്ടിൽ പോയത്..

ഇതേ സമയം അലൻ സയനോരയോട് ഓരോന്നു പറയുകയായിരുന്നു ..

മമ്മാ.. ഈ..ഡോക്ടറെന്താ ..പൂജയെ

വിടാത്തത്.

നീയൊന്നടങ്ങ് അവൾക്കു് കുഴപ്പമൊന്നുമില്ല.. ഇന്നും നാളെയും കഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യും.

ആൽബിയുടെ കല്യാണം കഴിയുന്നത് വരെ അവളെ നഴ്സിങ്ങ് കോളേജ് ഹോസ്റ്റലിലെങ്ങാനും നിർത്തണം.

നാളെ ഞാൻ ഭദ്രേ .. നോക്കിക്കോളാം.. നീയും പപ്പയും ആൽബിയും കൂടെ പോയി ആ ഡോക്ടറു കുട്ടിയെ കാണണം. ഒരു ഡോക്ടർക്കേ .. കല്യാണം കഴിച്ചു കൊടുക്കൂന്നായിരുന്നു അവർ ആരോടോ .. പറഞ്ഞത് .. പിന്നെ ആൽബി മോനെയവർക്ക് അത്രയ്ക്കിഷ്ടയി.. അവൻ MBBS ന് പോയി മതിയാക്കി വന്നപ്പോൾ അവൻ ഞങ്ങളോട് പറഞ്ഞത് ഇപ്പോഴും.. ഓർമ്മയുണ്ട്. എനിക്ക് ഡോക്ടറാകാനൊന്നും പറ്റില്ല… മനസ്സിനെ എത്ര ബലപ്പെടുത്താൻ ശ്രമിച്ചിട്ടും പറ്റുന്നില്ല. നമുക്കു് അന്നയെ പഠിപ്പിച്ച് ഡോക്ടറാക്കാം.. പപ്പയ്ക്കും മമ്മിക്കും ഇഷ്ടമുള്ള ഒരു ഡോക്ടറ് പെൺകുട്ടിയെ.. കണ്ട് പിടിച്ച് എനിക്ക് വിവാഹപ്രായം ആകുമ്പോൾ കല്യാണം കഴിപ്പിച്ച്

തന്നാൽ മതിയെന്ന്… രണ്ട് മൂന്ന് നല്ല ആലോചനകളൊക്കെ വന്നപ്പോഴും അവൻ പറഞ്ഞു ഡോക്ടർ മതി പപ്പായെന്ന്.. ഇതെന്തായാലും ഇങ്ങോട്ട് വന്ന ആലോചനയാ..

ചർച്ചിൽ വച്ച് ഞാനും അന്നയും .. അവളെ കണ്ടു ..

പൂജയുടെ അത്ര കൊള്ളാമോ? അതേ ..പോലെ നല്ല ഭംഗിണ്ടാവണം. എൻ്റെ ആൽബിച്ചൻ്റെ പെണ്ണും. ഇല്ലെങ്കിൽ ഞാൻ സമ്മതിക്കില്ല.

അവൻ്റെ സമ്മതം ചോദിച്ചിട്ടാണോ നീ കല്യാണം കഴിച്ചത് ..

ങാ.. ആൽബിച്ചനെല്ലാം. അറിയാം..

അപ്പോൾ സൈറ റൂമിലേക്ക് വന്നു..

ദേ.. മമ്മാ.. ഈ സൈറയെ കണ്ടപ്പോൾ മമ്മയ്ക്കെന്ത് തോന്നി.. മമ്മ ശരിക്കും ചെറുപ്പത്തിലിങ്ങനാണോയിരുന്നത്,

ങാ.. ഏതാണ്ടൊക്കെ ..

പപ്പയൊന്നു കാണട്ടെ.. അപ്പോഴറിയാം ..

സൈറ ചിരിച്ചു.

പപ്പാ. വന്നാൽ പപ്പയുടെ കൂടെ ഞാൻ വീട്ടിലേക്ക് പോകും. ആൽബിയുണ്ടല്ലോയിവിടെ?

മാം .. ആൽബിസാറിനോട് പറഞ്ഞ്… എന്നെ പൂജയുടെ കൂടെ നിൽക്കാനുള്ള പെർമിഷൻ വാങ്ങി തരാമോ ..?

അതൊന്നും പറ്റില്ല.. പോയേ… ഞാനുണ്ട്.. പൂജയെ നോക്കാൻ .

പ്ലീസ് അല്ലൂ… ഞാൻ കൂടെ നിക്കുന്നത് അവൾക്ക് കൂടുതൽ സന്തോഷമാകും .. ‘

അയ്യടാ സന്തോഷിക്കാൻ പറ്റിയ ഒരു മൊതല് …

നീയെപ്പോഴും ഇവളോട് കയർത്തിട്ടാണോടാ .. സംസാരിക്കുന്നത് ..

ഇന്നലെ ഒരൊറ്റ ദിവസം കൊണ്ട് .. ഞാനീ സാധനത്തെ വെറുത്തു .. പണ്ടാരടങ്ങി…

സൈറ ചിരിച്ചു.

എല്ലാം ചിരിച്ച് കൊണ്ട് കൈകാര്യം ചെയ്യുന്നത് ‘ഇവളുടെ ഒരു പ്രത്യേകതയാണെന്ന് തോന്നുന്നു..

പ്രത്യേ: …കത…പിന്നെയ്..ഒരു..പ്രത്യേ…. കത. മമ്മ നിൽക്കുന്നത് കൊണ്ടാ..ഇല്ലെങ്കിൽ കാണായിരുന്നു .. കഴുത്തിന് ചുറ്റും നാവാ..

ശ്ശൊ.. ചുമ്മാതാ മാം.സൈറ.. പിന്നെയും ചിരിച്ചു.. ഇന്നലെ ഫോണെടുക്കാത്തതിൻ്റെ ദേഷ്യമിങ്ങനെ അപവാദം പറഞ്ഞ് തീർക്കുന്നതാ.. ഈ അല്ലു ..

സയനോര ചിരിച്ചു.. പിന്നെ പറഞ്ഞു .. ഇന്നലെ അവളുടെയും പൂജയുടെയും കഥ കേൾക്കുകയായിരുന്നു. ജോച്ചൻ വന്നാൽ എനിക്ക് പോണം..ബാക്കി പറയ് മോളെ.

ഞാൻ പറയും.. താൻ പോയി പൂജയെ നോക്ക്… എന്നിട്ട് ആ ഡോക്ടറുടെ മുറിയുടെ പുറത്ത് പോയ് കവൽ നിൽക്കു്. പൂജയുയുമായ് വന്നാൽ മതി.

ഞാൻ പോകാം.. ൻ്റെ കഥയല്ലേ.. പറയുന്നത്. ൻ്റെ മനുഷ്യദൈവമല്ലേ പറയുന്നത് അനുസരിക്കാതെ നിവർത്തിയില്ലല്ലോ?

സൈറ ചിരിച്ച് കൊണ്ട് നടന്നകന്നു.. ഇന്നലെ പപ്പയെല്ലാം .. ചോദിച്ചു.. മമ്മയെയും കൊണ്ട് പപ്പ വീട്ടിലേക്ക് പോകുമ്പോൾ ഇനി ഞാൻ പറയുന്ന കാര്യങ്ങൾ പപ്പയ്ക്ക് മമ്മ പറഞ്ഞ് കൊടുക്കണം. അലൻ പറഞ്ഞ് തുടങ്ങി.

******* ********* ******

അലൻ മാത്യൂസിൻ്റെ വീട്ടിലെത്തുമ്പോൾ സമയം അഞ്ചര.

ബേക്കറി ഷോപ്പ് ക്ലോസ്സ് ചെയ്തിരുന്നു. അലൻ നേരെ വീട്ടിലെത്തി … വാതിൽ പാതി ചാരിയിരുന്നു .. അലൻ കാളിങ് സ്വിച്ചിൽ വിരലമർത്തി.

ബെൽ കേട്ടതും.. സാന്ദ്രയോടി വന്നു.

അമ്മാ….. ദേ.. മറ്റേ .. ചേട്ടൻ…

മറ്റേ ചേട്ടനോ? ലിസി .. സാരി തുമ്പിൽ മുഖം തുടച്ച് തുടച്ച് അവിടേക്ക് വന്നു..

അലനെ കണ്ടതും അവർ ഒരു വിളറിയ ചിരി ചിരിച്ചു.

മാത്യൂച്ചായനില്ലേ…

ഉണ്ടാരുന്നു.. കടയിലേക്ക് കുറച്ച് സാധനങ്ങൾ വാങ്ങാനായി .. ബ്ലൂ മൗണ്ടിൽ പോയി. അര മണിക്കൂറായി കാണും..

കോളേജിൽ നിന്നും നേരെ ഇങ്ങോട്ട് വരുമെന്ന് പറഞ്ഞിരുന്നു. എന്നാൽ പിന്നെ ഞാൻ ചർച്ചിലിരിക്കാം. (അലൻ ആവശ്യപ്പെട്ടതനുസരിച്ച്

അലൻ വരുന്നൂന്ന് അറിഞ്ഞ് മാത്യൂസ് മനപ്പൂർവ്വം മാറി നിന്നതായിരുന്നു. ലിസിയുമായ് സൈറയെ കുറിച്ച് സംസാരിക്കാൻ)

അത് വേണ്ട. ഇവിടെ ഇരുന്നോളൂ.. പറഞ്ഞിരുന്നു, വരും, വന്നാൽ ഇരിക്കാൻ പറയണമെന്ന് .

ലിസി ചൂണ്ടിയ കസേരയിലേക്കു അലൻ ഇരുന്നു ..

ആരാ.. ലിസിയേ … അവിടെ ..

അകത്ത് നിന്നു. ചട്ടയും മുണ്ടും ധരിച്ച ഒരു വൃദ്ധ വരാന്തയിലേക്ക് വന്നു നിന്നു..

കഴിഞ്ഞയാഴ്ച ഇവിടെ വന്ന സിനിമാ നടനാ. അമ്മാമ്മേ … സാന്ദ്ര വൃദ്ധയെ കൈ പിടിച്ച് അവളുടെ അരികിൽ നിർത്തി…

അലൻ കാര്യം മനസ്സിലാകാതെ .. ലിസിയെയും സാന്ദ്രയെയും നോക്കി

അന്ന് മോൻ ഗേറ്റ് കടന്ന് പോകുന്നത് കണ്ടിട്ട് വന്ന് മാത്യൂച്ചയനോട് വലിയ വഴക്കായിരുന്നു. സിനിമാ നടനെ കൊണ്ട് വന്നിട്ട് കാണിച്ച് കൊടുത്തില്ലാന്ന് പറഞ്ഞു.

ഈയിടെയായി .. അല്പം ഓർമ്മപ്പിശകാ.. ചെറിയ കുട്ടികളുടെ പ്രകതോം.. മാത്യുച്ചായൻ്റെ അമ്മയാ..

അവർ അലനരികിലേക്ക് നീങ്ങി നിന്നു. പിന്നെ സൂക്ഷിച്ച് നോക്കി. പിന്നെ സന്തോഷത്തോടെ പറഞ്ഞു..

അല്ലാ.. നമ്മുടെ സാജനല്ലേ.. ഇത് .

അലൻ ശരിക്കും ഞെട്ടി..

അല്ലമ്മേ .. ഇത് … മാത്യുച്ചായന് രക്ഷിച്ച മാഡത്തിൻ്റെ മകനാ..

ആണോ? നമ്മുടെ സാജനെ കണ്ടപോലെ….

അമ്മയ്ക്ക് സാജനെ വല്യ ഇഷ്ടായിരുന്നു .. അവൻ കഴിഞ്ഞേ .. മാത്യുച്ചായനുള്ളൂന്ന്.. പറയുമായിരുന്നു .. അവരുടെ മരണം വല്ലാതെ തളർത്തിയിരുന്നു. ഞങ്ങളെ എല്ലാ പേരെയും ..

അപ്പച്ചൻ എളുപ്പത്തിൽ ആരുമായിട്ടടുക്കുന്നതല്ല. സാജൻ പപ്പയെ ഓർമ്മ വന്നത് കൊണ്ടാ ചേട്ടനുമായ് അടുത്തത്. സാന്ദ്ര പറഞ്ഞു.

എന്നിട്ട് മാത്യുച്ഛായൻ എന്നോടൊന്നും പറഞ്ഞില്ലല്ലോ?

സാന്ദ്രാ.. അമ്മയെ അകത്ത് കൊണ്ട് പോ… മോളെ…

സാന്ദ്ര അവരെ അകത്തേക് കൊണ്ട് പോയി…

ലിസിയാൻ്റിക്കങ്ങനെ തോന്നിയോ?സൈറയുടെ പപ്പ എന്നെ പോലെയായിരുന്നോ? അലൻ ചോദിച്ചു..

അതിപ്പോ .. ലോകത്ത് ഒരാളെപ്പോലെ ഏഴു പേരുണ്ടെന്നാ പറയുന്നത് .. കണ്ണുകൾ മാത്രമേ .. അത് പോലുള്ളൂ. പിന്നെ മിശ വയ്ക്കില്ലായിരുന്നു .കറുത്ത നിറമായിരുന്നു .. ഉയരം തീരെ കുറവായിരുന്നു .. താടിയുടെ വലത് വശത്തായി .. ഒരു പെരുവിരൽ വലിപ്പത്തിൽ മറുകുണ്ടായിരുന്നു.

മാത്യുച്ചായനെ കണ്ടിട്ട് പ്രത്യേകിച്ചെന്തെങ്കിലും ..ലിസി.. ചോദിച്ചു.

ഉണ്ട്.. അലൻ മാത്യൂസുമായ് ഫോണിൽ ചർച്ച ചെയ്ത കാര്യങ്ങൾ പറയാൻ അവസരം ഒത്തുവന്നതിൻ്റെ സന്തോഷത്തിൽ അലൻ പറഞ്ഞ് തുടങ്ങി.

( തുടരും).

4/5 - (3 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “നിനക്കായ് മാത്രം – 25, 26”

    1. കുറച്ചുടെ വെയ്റ്റ് 😄♥️♥️♥️♥️♥️♥️..🍬🍬🍬🍬🍬🍬

Leave a Reply

Don`t copy text!