Skip to content

നിനക്കായ് മാത്രം – 27, 28

benzy novel

ലിസിയാൻ്റിയുമിരിക്ക്.. എന്ന് പറഞ്ഞ് കൊണ്ട് അലൻ തുടങ്ങി.

മാത്യുച്ചായൻ പറഞ്ഞ് കാണുമെന്ന് വിശ്വസിക്കുന്നു .. ഞാൻ സൈറപഠിക്കുന്ന കോളേജിലാണ് പഠിക്കുന്നത്. എൻ്റെ ഫ്രണ്ട് പൂജ പറഞ്ഞ് സൈറയെ പറ്റിയറിയാം. രണ്ട് മൂന്ന് തവണ കണ്ടിട്ടുമുണ്ട്… എപ്പോഴും സങ്കടമൊളിപ്പിച്ച് വച്ചിരിക്കുന്ന ചെമ്പൻ കണ്ണുള്ള ഒരു സുന്ദരി കുട്ടീ…

പൂജയോടൊപ്പം കണ്ടിട്ടുണ്ടെങ്കിലും അധികം സംസാരിച്ചിട്ടില്ല. പൂജയെന്നോട് സൈറക്ക് വേണ്ടി ഒരു സഹായം ആവശ്യപ്പെട്ടു. ഞങ്ങളുടെ നഴ്സിങ്ങ് കോളജിൽ സൈറക്കൊരഡ്മിഷൻ കൊടുക്കാമോന്ന്.

സെൻ്റ് ഫിലോമിനാസിൽ നിന്നും വിളിച്ചിരുന്നു. എക്സാം കഴിഞ്ഞാൽ വലിയ പപ്പ കൊണ്ട് പോകുമെന്ന പ്രതീക്ഷയിലാണ് സൈറ. എന്നാൽ മാത്യുച്ഛായൻ എന്നോട് പറഞ്ഞു. അതൊക്കെ വെറുതെ പറയുന്നതാ.. കൊണ്ടുപോകാനാണെങ്കിൽ ഞാനെന്നേ കൊണ്ടു പോകുമായിരുന്നുവെന്ന്.അതൊക്കെ പിന്നീട് വലിയ ബുദ്ധിമുട്ടാകുമെന്ന് .

മാത്യുച്ചായൻ ഒരിക്കലും അങ്ങനെ പറയില്ല. ഡിഗ്രി കംപ്ലീറ്റ് ചെയ്തിട്ട് കൊണ്ടുവരുമെന്ന് കഴിഞ്ഞ തവണ പോയി വന്നപ്പോഴും പറഞ്ഞു..
ലിസി .. തറപ്പിച്ചു പറഞ്ഞു ..

ഇന്ന് ഞാൻ വന്നത് അതിനുള്ള പേപ്പേഴ്സ് ഒക്കെ തയ്യാറാക്കാനാണ്..

എന്ത് പേപ്പേഴ്സ് … ലിസിയാൻ്റിയുടെ ശബ്ദം ഒന്നു വിറച്ചുവെന്ന് അലന് മനസ്സിലായി.

സൈറയുടെ ഇനിയുള്ള എല്ലാ അവകാശങ്ങളും, അതായത് തുടർന്നുള്ള പഠനം. സ്ഥിരമായി ജോലി .. പഠനം.. വിവാഹം അങ്ങനെ .. സൈറയുടെ ജീവിതകാലം മുഴുവനുമുള്ള എല്ലാ കാര്യങ്ങളും ഏറ്റെടുക്കുന്നതിനുള്ള ചുമതല എൻ്റെ മമ്മയുടെ പേരിലുള്ള സയനോര ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുക്കുന്നതിനുള്ള വ്യവസ്ഥകളടങ്ങിയ കടലാസ്സുകൾ – അഥവാ ..സമ്മതപത്രം മുഴുവനും വായിച്ച് കേൾപ്പിക്കാനും ഇപ്പോഴുള്ള അവകാശിയായ മാത്യുച്ചായനിൽ നിന്നും ട്രസ്റ്റിലേക്ക് കൈമാറിയതായി ഒപ്പിട്ടു വാങ്ങാനും വേണ്ടിയാണ്.

ഇല്ല … ഇല്ല .. മാത്യുച്ചായൻ ഒരിക്കലും പറയില്ല.. സമ്മതിക്കില്ല ……..
ഇല്ല ..ഒരിക്കലും .. പറയില്ല… സം… മ് … മതിക്കില്ല.. അവളെയോർത്ത് പറയാത്തതും കരയാത്തതുമായ ദിവസങ്ങളില്ല.. ആ മനസ്സ് എനിക്കേ.. അറിയു.. എനിക്ക് മാത്രം.. ഞാൻ സമ്മതിക്കാത്തത് കൊണ്ട് മാത്രാ … അവളെ കൊണ്ട് വരാത്തത്.. മോൻ പറഞ്ഞ പൂജയെന്ന പെൺകുട്ടിയുടെ അമ്മയ്ക്ക് കൊടുക്കുമോന്ന് മരിയ വന്ന് പലപ്പോഴും ചോദിച്ചിട്ടുണ്ട് .. അപ്പോഴും മാത്യുച്ചായൻ സമ്മതിച്ചിട്ടില്ല. മാത്യുച്ചായനറിയാം എന്നെങ്കിലുമൊരിക്കൽ ഞാൻ സമ്മതിക്കുമെന്ന് … ങാ… ഒരു ഭ്രാന്തിയെ പ്പോലെ ലിസി പിന്നെയും .. പുലമ്പി .. പിന്നെ മുഖം.. പൊത്തി കരഞ്ഞു…

അങ്ങനെ എന്നെങ്കിലുമൊരിക്കൽ സമ്മതിച്ചതുകൊണ്ടെന്താ കാര്യം.

ഭുമിയിൽ പിറന്നു വീണ അന്ന് തന്നെ അച്ഛനും അമ്മയും നഷ്ടപ്പെട്ട നിർഭാഗ്യവതിയായ സൈറയെന്ന പെൺകുട്ടി അനാഥയാണെന്ന
റിയാതെ.. ലിസിയാൻ്റിയുടെ മാറിൽ പറ്റി ചേർന്ന് കരഞ്ഞത് അവൾക്ക് ജന്മം നൽകിയവർ എന്നെന്നേക്കുമാ
യി ഭൂമിയിൽ നിന്നും പടിയിറങ്ങി സ്വർഗ്ഗത്തിലേക്ക് പറന്നുയർന്നു എന്ന് അറിഞ്ഞിട്ടല്ല..

വിശന്നിട്ടാണ്..
അതു വരെ അമ്മയുടെ ഗർഭപാത്രത്തിനുള്ളിൽ സുരക്ഷിതമായ് കിടന്ന് പെട്ടന്ന് വലിയ ഒരു ലോകത്ത് എത്തിപ്പെട്ട അവൾക്കറിയില്ലായിരുന്നു… മൺമറഞ്ഞ് പോയവരാണവരാണ് അവളുടെ മാതാപിതാക്കളെന്ന് … അന്ന് വിശന്ന് വാവിട്ട് കരഞ്ഞപ്പോൾ സ്വന്തം മാറോട് ചേർത്ത് .. ഉമ്മകൾ കൊണ്ട് പൊതിഞ്ഞ ലിസിയാൻ്റിയായിരുന്നു അവൾക്കമ്മ.

ഒരാൾക്കും വിട്ടുതരില്ല ഒരു രാജകുമാരിയെപ്പോലെ വളർത്തുമെന്ന് അവളുടെ ബന്ധുക്കളോട് ആക്രോശിച്ച് സ്വന്തമാക്കിയ മാത്യുച്ചായനായിരുന്നു, അവൾക്ക് പപ്പ.കർത്താവിൻ്റെ അന്നത്തെ നിശ്ചയമായിരുന്നു അത്. അവൾ ആദ്യം ഉച്ചരിച്ച അമ്മേയെന്ന വിളിയിൽ അവളല്ലാതെ മറ്റൊരു ലോകമില്ലന്ന് വിശ്വസിച്ചു.. അവളുടെ പുഞ്ചിരിയിലും കൊഞ്ചലിലും നിങ്ങൾ എല്ലാം മറന്നിരുന്നു.. കുടുംബത്തിൽ പിന്നീട് വന്ന ഐശ്വര്യങ്ങളെല്ലാം .. അവൾ കൊണ്ട് വന്നതാണെന്ന് എല്ലാരോടും പറഞ്ഞു നടന്നു.. സ്വന്തം ഉദരത്തിൽ ഒരു കുഞ്ഞ് പിറന്നപ്പോഴും.. അത് .. രണ്ടാമത്തെ കുഞ്ഞും ആദ്യത്തേത് സൈറ മോളാണെന്നും മനസ്സിൽ ഉറപ്പിച്ചു തന്നെ ജീവിച്ചു നിങ്ങൾ രണ്ടാളും ..
പിന്നെയെപ്പോഴാ.. അവൾ
നിങ്ങൾക്ക ന്യയായത്.

അവളുടെ ബാല്യവും കൗമാരവുമെല്ലാം ഒറ്റക്ക് കരഞ്ഞ് തീർത്തു അവൾ..
ഉപേക്ഷിക്കപ്പെട്ട മൂന്നാം വയസ്സു മുതൽ ഈ ഇരുപതാം വയസ്സുവരെ അനാഥത്വത്തിൻ്റെ കൊടും ഭാരം ചുമക്കണമെന്നുള്ളത് കർത്താവിൻ്റെ പിന്നത്തെ നിശ്ചയമായിരുന്നു .. വിധിയെന്ന് നമ്മൾ പറയും.

അല്ല .. വിധിയല്ല.. ദൈവനിശ്ചയത്തെ അറിയാതെയോ.. അറിഞ്ഞോ.. ഞാൻ ധിക്കരിച്ചതാ.. ൻ്റെ സൈറ മോളെ അനാഥത്വത്തിലേക്ക് വലിച്ചെറിഞ്ഞ പാപിയാ.. ഞാൻ കൊടും പാപി..

ലിസി മുഖം പൊത്തി പൊട്ടി പൊട്ടി കരഞ്ഞു.. കണ്ടു നിന്ന സാന്ദ്രയും കരയുന്നുണ്ടായിരുന്നു. സാധനങ്ങളും വാങ്ങി വന്ന അലന് സംസാരിക്കാൻ അവസരമൊരുക്കി പുറത്ത് മറഞ്ഞ് നിന്ന മത്യൂസ് അകത്തേക്ക് വന്നു.

എന്താ… ഒന്നും അറിയാത്ത പോലെ അയാൾ ചോദിച്ചു..

അപ്പച്ചാ … സൈറ ചേച്ചിയെ ഇവരുടെ ട്രസ്റ്റിന് കൊടുക്കാമെന്ന് അപ്പച്ചൻ സമ്മതിച്ചോ?

ഉം.. മാത്യൂസ് മൂളി ..

എന്തിനാ .. അപ്പച്ചാ .. അങ്ങനെ ചെയ്യുന്നത് ..

അതിനെന്താ .. ഇപ്പോ നിൽക്കുന്നിടത്തതിനേക്കാളും .. കൂടുതൽ സൗകര്യങ്ങൾ ഒരുക്കി കൊടുക്കേണ്ടേ.. മോളേ.. ഞാൻ ..
ൻ്റെ കാലം കഴിഞ്ഞാൽ ആരുമില്ല അവൾക്ക്.
സുഖമില്ലാതെ.. ഓപ്പറേഷനും റെസ്റ്റുമായി രണ്ട് വർഷം ഞാൻ വീട്ടിൽ കിടന്നു.. അന്നെൻ്റെ സൈറമോള് ഒത്തിരി വിഷമിച്ചു വല്ലപ്പോഴും വന്ന് തിരിഞ്ഞ് നോക്കുന്ന ഏക ബന്ധുവും തന്നെ കൈവിട്ടെന്ന് … പെട്ടൊന്നൊരിക്കൽ എൻ്റെ ജീവൻ നിന്നു പോകും.. കുറച്ച് ദിവസം നിങ്ങളെല്ലാരെയും പോലെ കരഞ്ഞ് തീർക്കേണ്ട അവൾ മാത്രം ഒന്നുമറിയാതെ വഴി കണ്ണുമായ് കാത്തിരിക്കും.. അവളുടെ വലിയ പപ്പയെ.. അതിനെക്കാളും നല്ലതല്ലേ ൻ്റെ കുട്ടി യോട് എൻ്റെ ഗതികേട് പറഞ്ഞ് മനസ്സിലാക്കി മറ്റൊരിടത്തേക്ക് മാറ്റുന്നത് ..

അങ്ങനൊന്നും പറയല്ലേ.. അപ്പച്ചാ …
ഇങ്ങട്ടെക്ക് കൊണ്ടു വന്നോ…
അമ്മയൊന്നും പറയില്ല.. ഇല്ലേ യമ്മേ…

എൻ്റെ നിറവയറിനുള്ളിൽ സാറ മോളെ ചുമന്ന് നടക്കുമ്പോൾ എൻ്റെ ഈ ഇടുപ്പിൽ രണ്ട് വയസ്സുള്ള സൈറ മോള് എപ്പോഴും ഉണ്ടാവും..

മാത്യൂച്ചായനുൾപ്പെടെ എല്ലാരും പറയും.. നിലത്ത് വയ്ക്കടി … അവള് നടന്നു കളിച്ചോളുമെന്ന് …
ഞാൻ വയ്ക്കില്ലപ്പോഴും ഉറങ്ങുമ്പോഴും അവളെൻ്റെ മാറിലായിരിക്കും. അവളുടെ ശ്വാസം നെഞ്ചിൽ തട്ടിയില്ലെങ്കിൽ എനിക്കും. ഉറക്കം വരില്ലായിരുന്നു .. സാറ ജനിച്ച ശേഷവും കൂടുതൽ ശ്രദ്ധിച്ചത് അവളെയായിരുന്നു ..പക്ഷേ! ആ സംഭവത്തിനു ശേഷം .. ആശുപത്രിയിൽ വച്ച് ബോധം വന്നപ്പോൾ അരികിൽ ചിരിച്ച് കൊണ്ട് കിടന്നുറങ്ങുന്ന സാറ മോളെ ജീവനോടെ കണ്ടപ്പോഴാ.. എനിക്ക് ആശ്വാസമായത് …
സൈറ മോളോട് അപ്പോഴും ദേഷ്യമില്ലായിരുന്നു .
സൈറയെ ചോദിക്കുമ്പോഴൊക്കെ ..
എന്നാൽ എൻ്റെ അപ്പച്ചനും അമ്മച്ചിയും ഓരോന്നു പറഞ്ഞെന്നെ വിഷമിപ്പിച്ചു .. കട്ടിലിൽ നിന്നും താഴെ വീണു കുഞ്ഞിനെന്തെങ്കിലും പറ്റിയിരുന്നെങ്കിൽ നിൻ്റെ സൈറയിപ്പോൾ ദുർഗുണ പരിഹാര പാഠശാലയിൽ കിടന്നേനെ.

അങ്ങനൊന്നും പറയല്ലേ അമ്മച്ചി … അവൾ ..കുഞ്ഞല്ലേന്നാ.. ഞാൻ പറഞ്ഞത് ..
ഡിസ്ചാർജായി വീട്ടിലോട്ട് വന്നോണം.. ആ കുഞ്ഞിനെ വല്ലയിടത്തും കൊണ്ട് കളഞ്ഞിട്ടേ .. നിന്നെയങ്ങോട്ട് വിടത്തുള്ളന്ന് അമ്മച്ചി പറഞ്ഞപ്പോൾ ഞാനനുഭവിച്ച വേദനയിന്നുമുണ്ടെൻ്റെ നെഞ്ചിൽ.
മാത്യുച്ചായനെ തെറ്റിദ്ധരിപ്പിച്ച് എന്നെ വീട്ടിൽ കൊണ്ട് പോയി..

വീട്ടിൽ ചെന്ന് നിന്നപ്പോൾ കാണുന്ന സ്വപ്നങ്ങളെല്ലാം .. ചീത്ത സ്വപ്നങ്ങളായിരുന്നു .. സൈറ മോള് സാറ മോളെ തൂക്കിയെടുത്തെറിയുന്നതും .. സാറ മോള് വെള്ളത്തിൽ മുങ്ങി ശ്വാസം കിട്ടാതെ മുങ്ങി ചാകുന്നതുമൊക്കെ കണ്ടപ്പോൾ എനിക്ക് ഭയമായി .. മരിയയുമായി വല്യ അടുപ്പത്തിലാണെന്നും .. നിന്നെ യന്വേഷിക്കാറില്ലെന്നും .. മാത്യുച്ചായൻ വന്നു പറഞ്ഞു. മരി യക്കൊപ്പം സെൻ്റ് ഫിലോമിനാസിൽ കൊണ്ട് നിർത്താൻ പോണന്ന് പറഞ്ഞപ്പോൾ എന്നിലെ സ്വാർത്ഥതയുണർന്നു പ്രവർത്തിച്ചു.
നശിച്ച ആ ദിവസം എൻ്റെ നാവ് എന്നെ കൊണ്ടത് പറയിച്ചു. അവളെയെനിക്കിനി വേണ്ടന്ന്..
ലിസി അലമുറയിട്ട് കരഞ്ഞു..

ഇനിയെന്തിനാ.. കരയുന്നത്. മാത്യൂസ് പറഞ്ഞു ..
മോനാ.. പേപ്പറിങ്ങ് തന്നോ.. ഞാനൊപ്പിട്ട് തരാം..

വേണ്ട… മാത്യുച്ചായാ.. ഒപ്പിടണ്ട .. പതിനേഴ് വർഷം.. ഞാൻ ആരും കാണാതെ കരഞ്ഞ് തീർത്തതാ..

ഒരിക്കലെങ്കിലും നീ .. പറഞ്ഞിട്ടുണ്ടോ? അവളെയൊന്ന് കാണണമെന്ന്. മക്കള് വളർന്നില്ലേ.. അപ്പോഴെങ്കിലും നീ പറഞ്ഞോ ഒരു ക്രിസ്തുമസിനെങ്കിലും അവൾക്കൊരു പിടി ചോറ് കൊടുക്കണമെന്ന് ..

കുറ്റബോധം കൊണ്ടാ.. മാത്യുച്ചാ ..

ആ പറഞ്ഞ ബോധം മരണം വരെ നിന്നെ വേട്ടയാടും.

എത്ര കണ്ണീരൊഴുക്കിയാലും എൻ്റെ പാപത്തിന്പരിഹാരമാകില്ലന്നറിയാം.
മരിയയും മാത്യുച്ചായനുമൊപ്പമാണ് അവളെന്നാശ്വാസമുണ്ടായിരുന്നു.

മാത്യുച്ചായനൊന്നു പുറത്ത് നിന്നേ.. ഞാൻ ലിസിയാൻ്റിയോട് അല്പം സംസാരിച്ചോട്ടെ!

അലൻ പറഞ്ഞത് കേട്ട് മാത്യൂസ് പുറത്തേക്ക് പോയി..

ലിഡിയാൻ്റി .. വന്നതൊക്കെ .. മറക്ക്.. എന്നിട്ട് ലിസിയാൻ്റി പറഞ്ഞോ? ഞാനെന്താ ചെയ്യേണ്ടത്.

മോനെല്ലാം .. സൈറ മോളോട് പറഞ്ഞോ? ദുഷ്ടയും പാപിയുമായിരുന്ന ഒരു വളർത്തമ്മയുണ്ടെന്ന്. പൊറുക്കാൻ പറ്റുമെങ്കിൽ പൊറുത്ത് തന്ന് ..കൂടെ വന്ന് നിന്നോളാൻ. അവൾ തരുന്ന എന്ത് ശിക്ഷയും ഏറ്റോളാമെന്ന്.

നാളെ എനിക്കൊപ്പം പോരുന്നോ.. സങ്കടങ്ങളെല്ലാം നേരിട്ട് പറഞ്ഞ ശേഷം സൈറ തീരുമാനിക്കട്ടെ!
എന്താ വേണ്ടതെന്ന് ..

വേണ്ട.. അതിനുള്ള ശക്തിയൊന്നുമെനിക്കില്ല. പറഞ്ഞ് കഴിയും മുൻപേ ലിസി കുഴഞ്ഞ് വീണു. അലൻ്റെ കൈകളിൽ

എന്താ… അല്ലൂ… ഇതൊക്കെ ? ലിസിക്ക് കുഴപ്പമെന്തെങ്കിലും സംഭവിച്ചോ? സയനോര ഉത്കണ്ഠയോടെ ചോദിച്ചു.

ഇല്ല മമ്മാ.ഞാൻ ഒരു ടാക്സി പിടിച്ച് ഉടൻ തന്നെ ഇവിടെയെത്തിച്ചു. ആൽബിച്ചനെ വിളിച്ച് പറഞ്ഞ് അപ്പോൾ തന്നെ തീവ്ര പരിചരണത്തിനുള്ള ഏർപ്പാടുണ്ടാക്കി.
ഡോക്ടർ തരകൻ ആയിരുന്നു. അറ്റൻഡ് ചെയ്തത്.
ഒരു മണിക്കൂറിനുള്ളിൽ ലിസിയാൻ്റി ഓക്കയായി .. എങ്കിലും ക്ഷീണിതയായതിനാൽ അഡ്മിറ്റ് ചെയ്തു. എന്നാൽ കിടക്കാൻ കൂട്ടാക്കിയില്ല.. വയസ്സായ അമ്മാമ്മയും പെൺകുട്ടികളും തനിച്ചേയുള്ളൂ.. പോകാമെന്ന് പറഞ്ഞ് വാശി പിടിച്ചു ലിസിയാൻ്റി.

ഹോസ്പിറ്റലിൽ നിന്നും ലിസിയാൻ്റിയെ വീട്ടിലെത്തിച്ചു.
സൈറയും സാന്ദ്രയും ഓടി വന്നമ്മയെ കെട്ടി പിടിച്ചു കരഞ്ഞു..

യാത്ര പറഞ്ഞിറങ്ങാൻ നേരം ലിസിയാൻ്റി എൻ്റെ കയ്യ് പിടിച്ച് പറഞ്ഞു ..

സൈറയെ ഞങ്ങൾക്ക് വേണം ..

അത് കേട്ടപ്പോർ എനിക്ക് ഒത്തിരി സന്തോഷമായി.

മാത്യുച്ചായൻ പറഞ്ഞു. മറ്റന്നാൾ രാവിലെ ഞാനെൻ്റെ മോളെ കാണാൻ വരും.
എല്ലാം .. അറിയട്ടെ! ഒന്നും ഒളിക്കുന്നില്ല. അറിയട്ടെ അവൾ. മരിയ അതിൻ്റെ രീതിക്ക് പറഞ്ഞോളും.. ഇനി എൻ്റെ മരണം വരെ ഞാനവളെ കരയിക്കില്ല.

എന്നാൽ പിന്നെ മാത്യുച്ചായൻ എനിക്കൊപ്പം വന്നോ?

നമുക്ക് ബൈക്കിൽ പോകാമെന്ന് പറഞ്ഞപ്പോൾ .. മാത്യുച്ചായൻ പറഞ്ഞു..

ഞാനില്ല.. നിങ്ങള് പയ്യൻമാരുടെ വണ്ടിയിലിരുന്ന് മരണപ്പാച്ചില് പായാനൊന്നും ഞാനില്ല. ബൈക്ക് വീട്ടിൽ വച്ചേച്ച്, മോനും വാ എനിക്കൊപ്പം. .. നമുക്കെന്തെങ്കിലും മിണ്ടീം പറഞ്ഞും പോകാം.. സൈറ മോളുടെ മുന്നിലെത്തുമ്പോൾ എനിക്ക് മോൻ അടുത്തുണ്ടെങ്കിൽ ഒരു ആശ്വാസമാ.

രാവിലെ 6.30ന് ഒരു ട്രെയിനുണ്ട്. എട്ട് മണിയാകുമ്പോൾ അവിടെയെത്തും.

ഞാൻ സമ്മതിച്ച് പടിയിറങ്ങുമ്പോൾ . സാറയും, സാന്ദ്രയും പിന്നാലെ കൂടി.
ചേട്ടാ… ചേച്ചിയുടെ ഫോട്ടോയുണ്ടോ മൊബൈലിൽ?

ഒന്നു കാണാനാ..

യ്യോ.. ഇലല്ലോ? ഉണ്ടെങ്കിലും കാണിച്ച് തരില്ല.. ഇനി നേരിൽ കണ്ടാൽ മതി. ഈ ക്രിസ്തുമസ് ചേച്ചിക്കൊപ്പം അടിച്ച് പൊളിക്കാൻ തയ്യാറായിരുന്നോ.. നല്ല സ്നേഹമുള്ള ചേച്ചിയാ ..

സന്തോഷം പൂത്തുലഞ്ഞ അവരുടെ മുഖവും കണ്ടാണ് ഞാൻ അന്ന് വീട്ടിലെത്തിയത്.

******* ********* ******
തിങ്കളാഴ്ച.

സെൻ്റ്ഫിലോമിനാസിലെത്തിയപ്പോൾ അലൻ്റെ കൈ മുറുകെ പിടിച്ചു മാത്യൂസ്’

എന്ത് പറ്റി… അലൻ ചോദിച്ചു.

എനിക്ക് വയ്യ മോനെ.. മരിയ പറഞ്ഞു.മാത്യുച്ചായൻ തന്നെ വിവരങ്ങളെല്ലാം .. പറയണമെന്ന് …

എന്ന് പറഞ്ഞാലെങ്ങനാ… കുറച്ച് കൂടി ധൈര്യം കാണിച്ചേ പറ്റൂ…

എന്തായാലും .. മാത്യുച്ചയൻ ചെല്ല്…
ഞാനിവിടെ നിൽക്കാം ..

അത്.. പറ്റില്ല… മോനും കൂടി, വാ..

അലനും മാത്യൂസും മരിയസിസ്റ്ററുടെ റൂമിലെത്തി. കുറെയധികം സമയം സംസാരിച്ച ശേഷം അവർ ഒരു തീരുമാനത്തിലെത്തി.

പൂജയുടെ സാന്നിദ്ധ്യത്തിലോ…. പൂജ യെ കൊണ്ട് പറയിക്കുകയോ ചെയ്യാമെന്ന്.

എങ്കിൽ പൂജ കോളേജിൽ പോകാനിറങ്ങുന്നതിന് മുൻപ് പൂജയുടെ വീട്ടിലെത്തണം, മരിയ പറഞ്ഞു. സൈറയെ കോളേജിൽ വിട ണ്ടന്ന് ജെയൻ സിസ്റ്ററോട് പറഞ്ഞ് അവർ പൂജയുടെ വീട്ടിലെത്തി ..

ഗായത്രി മുറ്റത്ത് നിന്ന് ചെടികൾ നനയ്ക്കുകയായിരുന്നു ..
ഗേറ്റ് തുറന്നകത്തേക്ക് വന്ന മരിയ സിസ്റ്ററെയും രണ്ടപരിചിതരെയും കണ്ട് .. ഗായത്രി .. ചെടി നനയ്ക്കൽ നിർത്തി.. അവർക്കരികിലെത്തി .

എന്താ സിസ്റ്ററെ…….രാവിലെ …

പെട്ടന്നിവിടം വരെ വരേണ്ട ഒരാവശ്യം വന്നു. ഇത് സൈറയുടെ വല്യപപ്പയാ..
ഇത് .. അലൻ ഐസക്..

അലൻ ഗായത്രിയെ നോക്കി കൈകൂപ്പി .
ഗായത്രി അലനെ നോക്കി ചിരിച്ചു.
വരൂ.. അകത്തിരിക്കാം.

അവർ അകത്ത് കയറി.. സോഫയിൽ ഇരുന്നു .. അലൻ അവിടെ നിന്നു…

പൂജയെവിടെ. മരിയസിസ്റ്റർ ചോദിച്ചു.

അവളടുക്കളയിലാ..
ങാഹാ.. പാചകമൊക്കെ ചെയ്യോ?
സിസ്റ്റർ ചോദിച്ചു…

ങാ.. ഞാൻ ചെയ്യിക്കുന്നതല്ല.ചെറുതിലേ എൻ്റെ സാരിയിൽ തൂങ്ങി .. അടുക്കളയിൽ തന്നെ നിൽക്കും. ഓരോന്ന് കണ്ടും കേട്ടും പടിച്ച്.. ഇപ്പോ .. എല്ലാം തനിയെ ചെയ്യും.. മടിയൊന്നുമില്ല..
ഭദ്രാ .. ഒന്നിങ്ങ് വന്നേ…
ഗായത്രി നീട്ടി വിളിച്ചു.

നനഞ്ഞ തലമുടി വിടർത്തിയിട്ട് … ഇളം നീല നിറത്തിലുള്ള ഒരു ബനിയൻ ടോപ്പും.. കറുത്ത നിറത്തിലുള്ള ഒരു ബനിയൻ പാൻ്റുമിട്ട് പൂജ കടന്നു വന്നപ്പോൾ ഒട്ടും പ്രതിക്ഷാതെ തന്നെയിവിടെ കാണുമ്പോൾ ഉണ്ടാകുന്ന ഭാവ പകർച്ചകൾ ആസ്വദിക്കാൻ കാത്തു നിൽക്കുകയായിരുന്നു .. അലൻ ..

മരിയ സിസ്റ്ററേ കണ്ടതും ..പൂജയത് ഭൂതപ്പെട്ടു..
ഗുഡ് മോണിങ് സിസ്റ്റർ എന്ന് പറഞ്ഞ് നോക്കുമ്പോൾ അരികത്ത് നിൽക്കുന്ന അലനെ കണ്ട് പൂജ അന്തം വിട്ടു.

അല്ലൂ…. അവൾ അറിയാതെ വിളിച്ചു..

നിനക്കറിയോ ഈ കുട്ടിയെ.. ഗായത്രിയുടെ ചോദ്യം കേട്ട് ബാക്കി വന്ന ഭാവങ്ങളെ പണിപ്പെട്ടു ഉള്ളിലൊതുക്കിയവൾ പറഞ്ഞു.

ങാ.. മിഥുനേട്ടൻ്റെ ഫ്രണ്ടാ.. പൂജ പറഞ്ഞു.

ങാ.. ഹാ. ഇരിക്ക് മോനേ… ഗായത്രി അലനോട് പറഞ്ഞു ..

മിഥുനെ മോൾക്ക് വേണ്ടി ആലോചിച്ച് വെച്ചിട്ടുണ്ട് .. മിഥുനെ പറ്റിയെന്താ .. അഭിപ്രായം.

നല്ല അഭിപ്രായമേയുള്ളൂ അമ്മേ…അലൻ പറഞ്ഞു.

ദുഷ്ടൻ.. പൂജ പതിയെ പറഞ്ഞു

അവൾ അങ്ങനെയൊരു വാക്ക് തന്നെ വിളിച്ചിട്ടുണ്ടാവുമെന്ന് അലന് അറിയാമായിരുന്നു.

ഇത് സൈറയുടെ വല്യ പപ്പയാ..
ഗായത്രിയോടും പൂജയോടുമായ് മരിയ വീണ്ടും പറഞ്ഞു. പിന്നെ എൻ്റെ ബ്രദറുമാ ..

എന്നിട്ട് സിസ്റ്റർ പറഞ്ഞില്ലല്ലോ ഇതുവരെ? ഗായത്രി പരിഭവം പറഞ്ഞു..
അതിനുള്ള മറുപടി മരിയ സിസ്റ്ററുടെ
പുഞ്ചിരിയായിരുന്നു.

പൂജയകത്ത് പോയി ചായയും ബിസ്കറ്റുമായ് വന്നു.

സൈറയെ ക്രിസ്തുമസ് ലീവിന് കൊണ്ട് പോകട്ടെയെന്ന് ചോദിക്കാൻ വന്നതാ..മാത്യുച്ചായൻ’

ഗായത്രി ..സിസ്റ്ററെ പൂർത്തിയാക്കാനനുവദിക്കാതെ പറഞ്ഞു.

നല്ലത് വരും.. ഇനിയെങ്കിലും എൻ്റെ കുട്ടിക്ക് അവൾക്ക് വേണ്ടപെട്ടവരെ കിട്ടട്ടെ.

അവളെ കണ്ട അന്ന് മുതൽ മരിയ മാത്യുന്ന് പറഞ്ഞ് വേറൊരു സിസ്റ്ററുണ്ടല്ലോ അവിടെ? അവരോട് സ്വന്തമാക്കി കോട്ടെയെന്ന് ചോദിക്കുന്നതാ ഞങ്ങൾ.

‘ന്നിട്ട് സ്വന്തമാക്കാൻ പോയിട്ട് ഒരു ദിവസം പോലും ഞങ്ങൾക്കൊപ്പം അവളെ വിട്ടില്ല .. എല്ലാ. സന്തോഷങ്ങൾക്കിടയിലും .. അവൾ ഞങ്ങളുടെ ദു:ഖമാണ്. എപ്പഴാ.. കൊണ്ട് പോകുന്നത്. അവളുടെ അച്ഛൻ്റെയും അമ്മയെയും ഏൽപ്പിക്കാൻ തന്നെയാണോ കൊണ്ട് പോകുന്നത്.

അപ്പോഴും മാത്യൂസ് മൗനമായിരുന്നു ..

ചായ കപ്പ് ടീപ്പോയിൽ വെച്ച് കൊണ്ട് മരിയ പറഞ്ഞു… ഇനി കുറച്ച് വർഷം ഞാൻ ഇറ്റലിയിലായിരിക്കും. പോകുന്നതിന് മുൻപു് മാത്യുച്ചായൻ്റെ കയ്യിൽ തിരിച്ചേൽപ്പിക്കാൻ കഴിയുന്നത് ഒരു സമാധാനം ആണ്. മറ്റന്നാൾ ക്രിസ്തുമസ് ലീവ് തുടങ്ങുകയാണ്. ഇന്നു മുതൽ ക്രിസ്തുമസ് തലേന്ന് വരെയവൾ നിങ്ങൾക്കൊപ്പം നിൽക്കട്ടെ!

പൂജ സന്തോഷം കൊണ്ടോടി വന്ന് മരിയയെ കെട്ടിപിടിച്ചു.. അലൻ അത് കണ്ട് സന്തോഷിച്ചു.
മോളെ സൈറയെ ഇവിടെ നിർത്തുന്നതിന് പിന്നിൽ മറ്റൊരു ഉദ്ദേശം കൂടിയുണ്ട്..

ഗായത്രിയും പൂജയും ഉത്കണ്ഠയോടെ സിസ്റ്ററെ നോക്കി..

മരിയ ആ കഥയവരോട് പറഞ്ഞു .. അലൻ്റെ പങ്ക് ഉൾപ്പെടെ ലിസി ഹോസ്പിറ്റലിലായത് വരെ..

പൂജ ഗായത്രിയെ ചുറ്റിപ്പിടിച്ച് തോളിൽ മുഖം ചായ്ച്ചു കരഞ്ഞു.

ഗായത്രിയുടെ കണ്ണും നിറഞ്ഞിരുന്നു.
മരിയ എഴുന്നേറ്റ് പൂജയെ തനിക് നേരെ തിരിച്ച് നിർത്തിയിട്ട് പറഞ്ഞു..
മോളും അമ്മയും വേണം ആ കഥ അവളോട് പറയാൻ.

ഞാനോ.. സിസ്റ്ററേ…

ങാ.. മോളു തന്നെ…

എനിക്കു … കഴിയില്ല … അവളെ കാണുമ്പോൾ തന്നെ ഞാൻ കരഞ്ഞ് .. പോകും. അല്ലു പറയട്ടെ!

അലൻ .. പറയുന്നതിനൊരു പരിധിയുണ്ട്.ഇത് മോളെ കൊണ്ട് പറ്റും.
ഇച്ചായാ..വൈകുന്നേരം ഞാനവളുമായ് വരാം. തത്ക്കാലം ഇച്ചായൻ അവളെ കാണണ്ട ക്രിസ്തുമസ് തലേന്നോ… അന്നോ.. ഞാനവളെ കൊണ്ട് വരാം.ലീവ് കഴിഞ്ഞ് തിരികെ .. കൊണ്ട് വരണം .. ഫൈനൽ എക്സാം വരെ… അവൾ കോൺവെൻ്റിൽ തന്നെ നിൽക്കട്ടെ.
ശനിയും ഞായറും.. പൂജയുടെ കൂടെ നിർത്താം. അവളുടെ ദു:ഖങ്ങളുടെ കട്ടി കുറയ്ക്കാൻ ഇതേ … വഴിയുളൂ..

ഗായത്രി അലനരികിലെത്തി .. ഇങ്ങനെ പറഞ്ഞു.
ഈ ചെറുപ്രായത്തിൽ തൻ്റേതല്ലാത്ത വലിയ ഒരു ദൗത്യം ഏറ്റെടുത്ത് ഭംഗിയായി പൂർത്തിയാക്കാൻ കഴിഞ്ഞത് മോൻ്റെ നല്ല മനസ്സൊന്നു കൊണ്ട് മാത്രാ ..

അലൻ ഗായത്രിയുടെ കയ്യ് പിടിച്ച് വച്ച് പറഞ്ഞു…

അമ്മേടെ ഈ നല്ല വാക്കുകൾ എന്നും എൻ്റെ മനസ്സിലുണ്ടാവും.

എല്ലാരും പോയതും ഗായത്രി ചോദിച്ചു.. അലനെ നീയെന്താ .. അല്ലൂന്ന് വിളിച്ചത്..

അത് അല്ലൂന്നാണ് എനിക്കറിയാവുന്നത് .. അലനെന്ന് ഞാനിപ്പോഴാ.. അറിയുന്നത്..
ഞാനുമിന്ന് കോളേജിൽ പോകുന്നില്ല. ഞാൻ കോൺവെൻ്റിൽ പോയിട്ട് വൈകിട്ട് അവളുമായിട്ട് വരും.. കേട്ടോ?

ഉം… ഞാനച്ചനെ വിളിച്ച് കാര്യം പറയട്ടെ!

അന്ന് വൈകിട്ട് മരിയ സിസ്റ്ററിനും. പൂജയ്കുമൊപ്പം സൈറ പൂജയുടെ വീട്ടിലെത്തി ..

സൈറക്ക് വേണ്ടി ഗായത്രി ഇഷ്ടപ്പെട്ട വിഭവങ്ങളെല്ലാം ഒരുക്കി വച്ചിരുന്നു.
സന്തോഷിക്കേണ്ട നിമിഷങ്ങളായിരുന്നിട്ടും ആർക്കും സന്തോഷിക്കാൻ കഴിഞ്ഞില്ല.
പ്രേംജിത്തിൻ്റെ ഇരട്ട കുട്ടികളെ കൊഞ്ചി കുന്നതിനിടയിൽ പൂജയുടെയും വീട്ടുകാരുടെയും സന്തോഷം മങ്ങുന്നത് അവൾ ശ്രദ്ധിച്ചതേയില്ല.

കിടക്കാൻ നേരം പൂജ സൈറകേൾക്കാതെ ഗായത്രിയോട് പറഞ്ഞു. അമ്മയുടെ മുറിയിൽ കിടക്കാം .. ഞങ്ങൾ.. ഒരു മണിക്കൂറിനുള്ളിൽ കാര്യം പറയാം.. ഞാൻ .. അത് കഴിഞ്ഞാൽ വൈകാതെ തന്നെ അമ്മ.. അവിടെ യെത്തണം .. കേട്ടോ?

ഉം.. ഗായത്രി ചെറുതായി മൂളി.

(തുടരും)

4/5 - (5 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “നിനക്കായ് മാത്രം – 27, 28”

Leave a Reply

Don`t copy text!