Skip to content

നിനക്കായ് മാത്രം – 29

benzy novel

ൻ്റെ പൂജകുട്ടീ….. എനിക്കിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല മോളെ.. നിൻ്റെ കൂടെ സംസാരിച്ച് സംസാരിച്ച് അങ്ങനെ.. പുലരുവോളം.. ഒരു രാത്രി കിട്ടുമെന്ന് …

സത്യത്തിൽ ഞാനിപ്പോൾ അനുഭവിക്കുന്ന ഈ സന്തോഷം.. പറഞ്ഞറിയിക്കാൻ കഴിയുന്നില്ലെൻ്റെ പൂജേ,

തന്നെ ഇറുകെ പുണർന്ന സൈറയുടെ സന്തോഷം കണ്ടപ്പോൾ പൂജയുടെ ഹൃദയം കടുത്തവേദനയിൽ ഇപ്പോൾ നിലച്ചുപോകുമെന്ന് തോന്നി.. ഇവളുടെ ഈ സന്തോഷം തല്ലി കെടുത്തുന്നതെങ്ങനെയൻ്റെ ദൈവമേ.. ഒരു വഴി കാണിച്ചു തന്നെന്നെ സഹായിക്കണേയെന്ന് മനമുരുകി പ്രാർത്ഥിച്ച് കൊണ്ടിരുന്നു പൂജ.

അല്ലു .. ഇന്ന് കോളേജിൽ വന്നിട്ടുണ്ടാകുമോ.. പാവം. എനിക്ക് വേണ്ടി.. ഓടിയലയുന്നു.സൈറ പറഞ്ഞു.

ഒരു പിടിവള്ളി വീണു കിട്ടിയ നിമിഷം പൂജ പറഞ്ഞു

അല്ലു, വന്ന് പറയുന്നത് ഒരു പക്ഷേ നമുക്ക് സഹിക്കാൻ പറ്റാത്ത വാർത്തയാണെങ്കിലോ? പൂജ ചോദിച്ചു..

സിസ്റ്റർസും മദേഴ്സും ഞങ്ങളെ സഹിക്കാനും ക്ഷമിക്കാനും ഏറെ പഠിപ്പിച്ചു .. കർത്താവിൻ്റെ കല്പനകളെ മറികടക്കാനാവില്ലല്ലോ? എന്ത് ചെയ്യാനാവും നമുക്ക്… സഹിക്കും. അത്ര തന്നെ..

വാ.. നമുക്ക് കിടന്ന് സംസാരിക്കാം.. എന്തോ.. വല്ലാത്ത നടുവേദന.

ഉം.. ശരി .. കിടന്ന് സംസാരിക്കാം.

കുറച്ച് സമയം ലൈറ്റ് ഓഫ് ചെയ്യട്ടെ! കുറച്ച് കഴിഞ്ഞിടാം ..
ഓ.. അതു മതിയെൻ്റെ പൂജേ …

അല്പം കഴിഞ്ഞതും പൂജ വിളിച്ചു.

സൈറാ…

ഉം..

ഇതുപോലെ ഇരുട്ടിൽ എല്ലാ രാത്രികളും കോൺവെൻ്റ് മുറിയിലെ അടുക്കിയിട്ട കട്ടിലുകളിൽ ഒന്നിൽ നീ .. തേങ്ങി കരയുകയും പ്രാർത്ഥിക്കുകയും ഒക്കെ ചെയ്യുമായിരുന്നല്ലേ.. സ്വന്തം മമ്മിയെയും പപ്പയെയും ഒന്നു കാണാൻ…

ഉം.. സ്വപ്നത്തിലെങ്കിലും ഒന്നു കാണാൻ കഴിയണേയെന്ന് പ്രാർത്ഥിക്കാത്ത ദിവസങ്ങളില്ല. കാലമിത്രയും കഴിഞ്ഞിട്ടും കാണാതിരുന്ന സ്വപനം പക്ഷേ.. അല്ലുനോട് നമ്മൾ ആദ്യമായി സംസാരിച്ച ദിവസം കണ്ടു.ഞാൻ പറഞ്ഞല്ലോ നിന്നോട് പപ്പയെ സ്വപനം കണ്ട കാര്യം .. ഏതാണ്ട് നമ്മുടെ അല്ലുനെപോലെ തന്നെയാ..

അത് നിൻ്റെ പപ്പയ്ക്ക് നീലകണ്ണുകളാണെന്ന് പറഞ്ഞ കാര്യം മനസ്സിൽ പതിഞ്ഞ് കിടക്കുകയായിരുന്നത് കൊണ്ടാ അല്ലൂനെ കണ്ട ദിവസം തന്നെ സ്വപനം കണ്ടത്.

ഞാൻ നിന്നെ ഒന്ന് കരയിക്കട്ടെ!

എന്തിന്?

സൈറ ചിരിച്ചുകൊണ്ടിരുട്ടിലും പൂജയുടെ കവിളിൽ പിടിത്തമിട്ടു.

കഴിഞ്ഞ ദിവസം അല്ലു നമ്മളോട് പറഞ്ഞതൊക്കെ കേട്ടിട്ട് ഞാൻ നിന്നെ വീണ്ടും കഥാപാത്രമാക്കിയൊരു കഥയെഴുതാൻ തീരുമാനിച്ചു..

പറഞ്ഞോ, ഞാൻ കരയാൻ റെഡിയാ ..

മാർച്ചിൽ എനിക്കും ..നിനക്കും.. ഇരുപത് വയസ്സാകും ഇല്ലേ

ഉം..ഞാനാ.. മൂത്തത്..

മൂന്ന് ദിവസത്തേ മൂപ്പൊന്നും മൂപ്പല്ല പോത്തേ… ..

എന്നാൽ മൂത്തില്ല കാളേ ….. കഥ പറയ്…
ഞാൻ കേൾക്കട്ടെ! നിൻ്റെ ഭാവനയിൽ എൻ്റെ വിധിയെന്താണെന്ന്..

കഥ കേട്ട് കരഞ്ഞ് കരഞ്ഞ് ഇന്ന് തന്നെ കോൺവെൻ്റ്കാര് വന്ന് കൊണ്ട് പോകാനിടയാകരുത് … കേട്ടല്ലോ?

നീ.. പറയെടീ …

ഞങ്ങൾക്ക് നിന്നെ വേണം.
മൂന്ന് വയസ്സിൽ കണ്ട് മുട്ടിയവരാ നമ്മൾ. നമ്മുടെ കൗമാരം പടിയിറങ്ങാനിനി രണ്ടര മാസം തികച്ചില്ല.. ഈ കാലമത്രയും നമ്മൾ സ്നേഹത്തോടെ ജീവിച്ചു .. ഇനിയുള്ള കാലവും സ്നേഹത്തോടെ ജീവിക്കണം .. ഒരിക്കലും പിരിയാതെ. എനിക്കെന്ത് വാങ്ങിയാലും അത് പോലൊന്ന് നിനക്കും വാങ്ങും നമ്മുടെയമ്മ. ഞാൻ കോളേജിലേക്ക് വരാൻ ഇറങ്ങുമ്പോൾ അമ്മയുടെ ഒരോർമ്മപ്പെടുത്തലുണ്ട്.. സൈറമോൾക്കുള്ള പൊതി മറക്കല്ലേ… പൊതിയെടുത്തോ … അവൾക്കുള്ള പൊതിക്കുടിയെടുത്തേക്ക്.. എന്നൊക്കെ.. അമ്മയായാലും ചേട്ടൻമാരായാലും ശരി
രണ്ടനിയത്തിമാരെന്നാ പറയുന്നത്… അച്ഛൻ നിനക്കായ് കൊണ്ടുവരുന്ന സ്വർണ്ണം പോലും അമ്മ ഇവിടെ എൻറെ ആഭരണങ്ങൾക്കൊപ്പം സൂക്ഷിച്ചിട്ടുണ്ട്.

അതെനിക്കറിയരുതോ… എൻ്റെ അമ്മയെ. ദൈവം അങ്ങനെയാ.. ഒന്നു നഷ്ടപ്പെട്ടുത്തുമ്പോൾ പകരം വയ്ക്കാനാവില്ലെങ്കിലും.. അതിനെ മറികടക്കാൻ പാകത്തിൽ മറ്റൊന്നിനെ തരും.. അങ്ങനെ തന്നതാ എനിക്കെൻ്റെ അമ്മയെ..

നിൻ്റെ വല്യപപ്പ നിന്നെ ഞങ്ങൾക്കു് തരാത്ത കുറവേ ഉണ്ടായിരുന്നുള്ളൂ…
അതെന്ത് കൊണ്ടാ.. എന്നായാലും നിന്നെ അവർക്ക് വേണം. ഞങ്ങൾക്ക് തന്നാൽ തിരികെ കൊടുത്തില്ലെങ്കിലോയെന്ന് ഭയന്ന് തന്നെയാവും അതിന് വിസമ്മതിച്ചത്.
അല്ലു പറഞ്ഞപ്പോലെ വല്യ പപ്പയാണ് നിൻ്റെ പപ്പയെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എങ്കിലും എൻ്റെ കഥയിൽ വല്യ പപ്പ തന്നെ നിൻ്റെ പപ്പയാകും.

അല്ലു പറഞ്ഞത് ഞാനും വിശ്വസിച്ചിട്ടില്ല ..ഞാൻ ചോദിച്ചപ്പോൾ ഒരിക്കൽ വല്യ പപ്പ പറഞ്ഞിരുന്നു.. നിന്നെപ്പോലെ ചെമ്പൻ കണ്ണുകളല്ല.. നീലകണ്ണുകളാണെന്ന്. പപ്പയെ കുറിച്ച് ചോദിക്കരുതെന്നും പറഞ്ഞിരുന്നു.

അതെ .. അതായിരിക്കും.. സത്യം .. അങ്ങനെയെങ്കിൽ.നിൻ്റെ മമ്മിക്കും പപ്പയ്ക്ക്മെന്ത് സംഭവിച്ചു. അതാണ് ഞാൻ പറയാൻ പോകുന്ന കഥ.. അല്പം ക്രൂരമായ് നിനക്ക് തോന്നും..

സൈറ ഒന്നും മിണ്ടിയില്ല..

കഥ കേട്ട് നിനക്കു സഹിക്കാൻ പറ്റുന്നില്ലെങ്കിൽ നീയെന്നെ കെട്ടിപിടിച്ച് കരയണം .

കരഞ്ഞെല്ലാം കഴിയുമ്പോൾ …..നിൻ്റെ ജീവിതത്തിലിനിവരാൻ പോകുന്ന സന്തോഷങ്ങളയും നേട്ടങ്ങളെയും കുറിച്ച് ഞാൻ പറഞ്ഞ് തരും.. അപ്പോൾ നിനക്കത് ഒരാശ്വാസമായി തോന്നില്ല. പിന്നീട് നിൻ്റെ ജീവിതത്തിലെന്നും അത് അശ്യാസമായി തന്നെ തുടരും.

ശ്ശെടാ .. സാധാരണ നീ കഥ പറഞ്ഞു കേൾപ്പിക്കുമ്പോൾ മുഖവുരയൊന്നും ഉണ്ടാകില്ലല്ലോ .. ഇതെന്ത് പറ്റി..
പറയെടീ.. വേഗം ..

ഒരു ചെറുഗ്രാമത്തിലെ ഒരു ക്രിസ്തീയ കുടുംബം .. സാമുവലും ജെസീറ്റയുമെന്ന് പേരുള്ള ദമ്പതികൾക്ക് നാലു മക്കളായിരുന്നു …. മൂന്നു പെണ്ണം ഒരാൺതരിയുമടങ്ങുന്ന ആ ചെറിയ കുടുംബം സന്തോഷത്തോടെ കഴിയാൻ കാരണം സാമുവലെന്ന ഗൃഹനാഥനായിരുന്നു .. സാമുവലിനെ കർത്താവിനൊത്തിരിയിഷ്ടമായതിനാൽ കർത്താവ് സാമുവലിനെ തിരിച്ച് വിളിച്ചു. ദാരിദ്യം മൂർച്ചിക്കുന്നതിന്‌ മുൻപേ ജസീറ്റയെയും കർത്താവങ്ങ് വിളിച്ചു.. അപ്പോൾ മൂത്ത പെൺകുട്ടി ആൻസി ജനറൽ നഴ്സിങ് കഴിഞ്ഞ് ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ. തനിക്ക് താഴെയുള്ള അനിയത്തിമാരെയും കുഞ്ഞനുജനെയും ചേർത്ത് പിടിച്ച് ദിവസങ്ങളോളം കരഞ്ഞു. പിന്നീട് അനിയത്തിമാരെയും കുഞ്ഞനുജനെയും ആൻസി നന്നായി കഷ്ടപ്പെട്ട് പഠിപ്പിച്ചു.ആൻസിയെ ഇഷ്ടപ്പെട്ട ഒരു സമ്പന്ന കുടുംബം വിദേശത്ത് ആൻസിക്ക് നഴ്സായി ജോലി ശരിയാക്കി കൊടുത്തു. നാല് വർഷ o കഴിഞ്ഞപ്പോൾ സാജൻ ഡിഗ്രി കഴിഞ്ഞു. പകൽ ജോലിയെന്തെങ്കിലും ചെയ്ത് വീട്ടിലിരുന്ന് പഠിക്കാൻ തീരുമാനിച്ചു.
ആൻസി സുന്ദരിയും നല്ല അടക്കവും ഒതുക്കുമുള്ള കുട്ടിയായത് കൊണ്ട് വിദേശത്ത് ജോലി വാങ്ങി കൊടുത്ത ആ കുംബം അവരുടെ മകന് വേണ്ടി ആൻസിണ്ട് വിവാഹാലോചന നടത്തി..
ആദ്യം വിസമ്മതിച്ചുവെങ്കിലും അനിയത്തിമാരുടെയും സാജൻ്റെയും
നിർബ്ബന്ധത്തിനു വഴങ്ങി ആൻസി വിവാഹത്തിന് സമ്മതിച്ചു.

സാജൻ, ജോലി ചെയ്യുന്ന പൈസയും ആൻസി അയച്ച് കൊടുക്കുന്ന പൈസയും എല്ലാം ചേർത്ത് രണ്ടാമത്തെ ചേച്ചി നാൻസിയുടെ വിവാഹത്തിനായി കരുതി വയ്ക്കുന്നുണ്ടായിരുന്നു.

പ്ളസ് ടുവിന് പഠിച്ചു കൊണ്ടിരുന്നപ്പോൾ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു സാജൻ സഹോദരിമാരിൽ നിന്നും ഈ കാര്യം സാജൻ ഒളിപ്പിച്ചു വെച്ചിരുന്നു .പിരി യാനാകാത്ത വിധം സാജനുമായ് അടുത്തു പോയ പെൺകുട്ടി താൻ ഗർഭിണിയാണെന്ന് സാജനെ അറിയിക്കുന്നു. പക്വതയില്ലാത്ത നേരത്ത് തോന്നിയ ആ തെറ്റ് തിരുത്താൻ സാജൻ തയ്യാറായി.. കുറ്റബോധം കാരണം ജോലിക്കുള്ള ഇൻ്റർവ്യൂവിനെന്ന് പറഞ്ഞ് പെൺകുട്ടിയെയും കൂട്ടി ഒളിച്ചോടി.
സമ്പന്നരായ പെൺകുട്ടിയുടെ വീട്ടുകാർ ആക്രമിക്കാനായി പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയ സാജൻ പെൺകുട്ടിയുമായ് മരിക്കാനായി റെയിൽവേ … ട്രാക്കിൽ തലവെയ്ച്ചു കിടന്നു..

മാത്യൂസെന്ന ചെറുപ്പക്കാരനും ലിസിയെന്നെ പെൺകുട്ടിയും വിവാഹ വിരുന്നു സര്ക്കാരം കഴിഞ്ഞ് മടങ്ങി വരുന്ന വഴിയിൽ അവരെ കണ്ടു. രക്ഷിച്ചു ..

സൈറ കിതച്ചു കൊണ്ട് പൂജയെ ഇറു കെ പിടിച്ചു.. പെട്ടെന്നൊന്ന് പറയ്യ്..
കഥയാണെങ്കിലും വല്ലാത്തൊരു സന്തോഷം തേന്നുന്നു.. അത് പോലെ സങ്കടവും ..

സൈറയെപ്പറ്റി കേട്ട കഥകൾ വള്ളി പുള്ളിവിടാതെ.. പൂജ പറഞ്ഞ് കേൾപ്പിച്ചു. പറയുമ്പോൾ ഒരു തേങ്ങലു പോലും വരാതിരിക്കാൻ പൂജ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

നിർത്ത്…. നിർത്ത് … സൈറക്കു് വാക്കുകൾ നഷ്ടപ്പെട്ടു. ആ വാക്കുകൾ തന്നെ അവൾ പുലമ്പികൊണ്ടിരുന്നു. പൂജയെ തള്ളിമാറ്റി കട്ടിലിൽ എഴുന്നേറ്റിരുന്ന് മുഖം പൊത്തി പൊട്ടി പൊട്ടി കരഞ്ഞു.

പിന്നെ കരച്ചിലിനിടയിൽ തേങ്ങി തേങ്ങിയിങ്ങനെ പറഞ്ഞു ..
എന്തിനാടീ.. പൂജേ … കൊന്നത് …

സൈറാ… മോളെ.. ഇത് കഥയല്ലേ?

അല്ല .. അല്ല… അല്ല … ഇത് കഥയല്ല…സൈറവീണ്ടും പൊട്ടിക്കരഞ്ഞു.. ഇത് കഥയല്ല.

അല്ല… നീയൊരിക്കൽ എന്നോട് പറഞ്ഞത് ഞാൻ മറന്നിട്ടില്ല.
“മരണം ഭയാനാകമായ സത്യമാണ്.. ” പ്രിയപ്പെട്ടവർ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന ഭയത്തെക്കാൾ കാഠിന്യമുള്ളതുമണെന്ന്. കഥ പറഞ്ഞും എഴുതിയും ഞാൻ ഭാവനയിൽ സൃഷ്ടിക്കുന്ന എൻ്റെ കഥാപാത്രങ്ങളെ ഒരിക്കലും കൊല്ലില്ല. കൊല്ലാൻ കഴിയില്ല. എൻ്റെ കഥകൾ അവസാനം സന്തോഷകരമായ അവസാനം ആയിരിക്കുമെന്ന് … എന്നിട്ട് നീയെന്താ .. ചെയ്തത് എൻ്റെ ജീവിതത്തെ കഥയാക്കി … കൊന്നുകളഞ്ഞില്ലേ … രണ്ടിനേം… എന്നെങ്കിലുമൊരിക്കൽ വരുമെന്ന് സ്വപ്നം കണ്ടോട്ടെയെന്ന്… അങ്ങനെ പ്രതീക്ഷിച്ചോട്ടെയെന്ന് വിചാരിച്ചില്ലല്ലോടീ.. നീ ……

പൂജ കട്ടിലിനുമുകളിൽ ഇരുന്ന് മുട്ടുകൾ രണ്ടും കൂട്ടി പിടിച്ച് മട്ടിൽ മുഖം പൂഴ്ത്തി കരഞ്ഞു.

വാതിലിൽ എല്ലാം കേട്ടു നിന്ന ഗായത്രിയും പ്രേംലാലും പ്രേംജിത്തും
അകത്തേക്ക് കയറി വന്നു..?

മോളെ സൈറാ എന്താ ..

സൈറ ഗായത്രിയുടെ നെഞ്ചിലേക്ക് വീണു ഗായത്രിയെ ചുറ്റിപ്പിടിച്ചു…
കരയാതെ.. ഗായത്രി സൈറയുടെ മുടിയും മുതുകത്തും തഴുകി കൊണ്ടിരുന്നു.

ദേ.. നോക്ക് നീ കരയുന്നത് കൊണ്ടാ അവളും കരയുന്നത് .. ഞാനെത്ര തല്ലിയാലും ഒരു തുള്ളി കണ്ണ് നീർ പൊഴിക്കാത്തവളാ… കരയണ കരച്ചില് കണ്ടോ?

സൈറ മറുപടിയൊന്നും പറയാതെ
ഗായത്രിയെ മുറുകെ പിടിച്ചു.

(തുടരും)

4.2/5 - (5 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “നിനക്കായ് മാത്രം – 29”

Leave a Reply

Don`t copy text!