Skip to content

നിനക്കായ് മാത്രം – 30

benzy novel

പ്രേം ജിത്ത് വന്നു പൂജയുടെ മുഖം പിടിച്ചുയർത്തി…

അയ്യേ… കാള പോലെ വളർന്ന രണ്ടെണ്ണവും കൂടി കരയുന്ന കണ്ടില്ലേ.. എഴുന്നേറ്റേ.. എന്തായിപ്പോ ഉണ്ടായത്.
ഭദ്രയൊരു കഥ പറഞ്ഞതാ… ഗായത്രി പറഞ്ഞു..

കഥയല്ലമ്മേ അതെൻ്റെ ജീവിതം തന്നെയാണെന്നനിക്കറിയാം.. പക്ഷേ! അതൊരു ദുരന്തത്തിലേക്കാണ് പോകുന്നതെന്നെനിക്കറിയില്ലായിരുന്നു .. രാവിലെ പ്രാർത്ഥന ഹാളിലിരിക്കുമ്പോൾ ഞാൻ കണ്ടതാ .. വല്യ പപ്പയും അല്ലുവും മരിയ സിസ്റ്ററുടെ അരികിലേക്ക് പോകുന്നത്. പ്രാർത്ഥന കഴിഞ്ഞ് ഞാനോടിയവിടെയെത്തിയപ്പോൾ തത്ക്കാലം മാത്യുച്ചായൻ വന്ന വിവരം സൈറയറിയണ്ടന്ന്..മരിയസിസ്റ്റർ പറയുന്നത് കേട്ട് വരാന്തയിലെ തൂണിന് മുന്നിൽ മറഞ്ഞു നിന്ന ഞാൻ കേട്ടതാ.ഈ കാര്യങ്ങളെല്ലാം പൂജ തന്നെ സൈറയോട് പറയട്ടെയെന്ന്.

പോട്ടെ മോളെ. കരയല്ലേ?

ലാലുവേട്ടാ. എന്നെ ഏതെങ്കിലും ഒരു ചർച്ചിലൊന്നു കൊണ്ട് പോകുമോ…തനിച്ചിരുന്നൊന്ന് പ്രാർത്ഥിക്കണം ..

ഈ നട്ടപ്പാതിരക്കാ….. നേരം ഒന്നു വെളുത്തോട്ടെ! ചർച്ചിലോ.. അമ്പലത്തിലോ.. എവിടാന്ന് വച്ചാ കൊണ്ട് പോകാം.

കർത്താവിൻ്റെ തിരുമുന്നിൽ നിന്ന്
എനിക്കൊന്നു തനിച്ചിരുന്ന് കരയണം .. പിന്നെ പ്രാർത്ഥിക്കണം.. അമ്മേ……. ൻ്റെ ചങ്ക് പൊട്ടി പോകുന്നു .

പൂജാ .. മോള് .. മുറിയിൽ പൊയ്ക്കോ.. പ്രേംജിത്ത് പൂജയോട് പറഞ്ഞു.
തത്ക്കാലം.. സൈറമോള് ഇവിടിരുന്ന് പ്രാർത്ഥിക്ക് .. നേരം വെളുക്കുന്നതും കൊണ്ടു പോകാം.

പൂജയെഴുന്നേറ്റ് ഹാളിലിരുന്നു ..
എല്ലാപേരും .. പുറത്തിറങ്ങി.. സൈറ മുറിയുടെ വാതിൽ അടക്കാൻ തുടങ്ങിയതും.. പ്രേംലാൽ പറഞ്ഞു.

അതൊന്നും പറ്റില്ല… ഞാൻ സമ്മതിക്കില്ല…

ചാരട്ടെയേട്ടാ.. പ്ലീസ്…

ചാരിക്കോ… ഞങ്ങൾ ഇവിടെ തന്നെയുണ്ട്.. ഇത്തിരി നേരം കഴിയട്ടെ! നമുക്കെല്ലാർക്കും കുടി കുറെ പള്ളികളിൽ പോകാം.

ഉം.. സൈറ..സമ്മതിച്ചു…

പുറത്തിരുന്ന് എല്ലാരും കൂടി ഒരു യാത്രക്കുള്ള തീരുമാനമെടുത്തു ..

പ്രാർത്ഥന കഴിഞ്ഞ് സൈറ ചാരി വച്ച വാതിൽ തുറന്നു.

ഗായത്രി ..രവീന്ദ്രനെ ഫോണിൽ വിളിച്ചു. വിവരങ്ങളെല്ലാം പറഞ്ഞു..

ഇപ്പോൾ മണി പന്ത്രണ്ട് .. നന്നായി കിടന്നുറങ്ങ് കേട്ടോ?… 4 മണിക്ക് നമുക്ക് പോകണം..

ചേട്ടാ.. ഏട്ടത്തിയോട് പറയ്യ് ? പ്രേംലാൽ പറഞ്ഞു..

ഉം… പ്രേംജിത്ത് മുറിയിലേക്ക് പോയി..

പൂജ .. നേരെ അടുക്കളയിൽ കയറി … ചപ്പാത്തിക് മാവ് കുഴച്ച് വച്ചു.

പോയി കിടക്ക് മോളെ… നമുക്ക് പുറത്തൂന്നെന്തെങ്കിലും കഴിക്കാലോ…

വേണ്ടേട്ടാ.. കിടന്നാലും ഉറക്കം വരില്ല.. അവളുടെകാര്യമോർത്തിട്ട്
ഉറങ്ങാനൊന്നും പറ്റില്ല.

എന്നാ പിന്നെ ഏട്ടത്തിയെ കൂടി ‘വിളിക്കാം..

യ്യോ.. വേണ്ട .. ഞാൻ തനിച്ച് ചെയ്തോളാം..

നീയും അമ്മയും. ഇങ്ങനെ അവരെ അടുക്കളയിൽ കയറ്റാതെ എല്ലാം .. ചെയ്തോ… നിൻ്റെ കല്യാണം കഴിയുമ്പോൾ പാടുപെടുന്നത് അമ്മയാ..

അപ്പോ .. കൊച്ചേട്ടൻ ഒന്നിനെ കൊണ്ട വരുമല്ലോ? പിന്നെന്താ .

ങാ.. അതിനിയെപ്പഴാ… നിൻ്റെ കല്യാണം ഇത്രയും നീട്ടണ്ടായിരുന്നു .. ഞാൻ കല്യാണം കഴിച്ചാൽ ജിത്തുവേട്ടനെ പോലെയൊന്നുമായിരിക്കില്ല ഞാൻ..

കാണാം. നമുക്ക്…

ഞാനെന്തെങ്കിലും ചെയ്യണോടാ?

വേണ്ട… കുളമാക്കണ്ട..സമയം ആകുമ്പോൾ എല്ലാം ഒന്ന് പാക്ക് ചെയ്യാൻ വന്നാൽ മതി..

ചിക്കനുണ്ടോ?

മുട്ടക്കറിയാണ്. കഴിക്കാൻ നേരത്ത്
വിരലുകൊണ്ട് ഒന്ന് ചിക്കിയാൽ മതി…

അയ്യട.. നട്ടപ്പാതിരക്ക് അവളുടെ ഒരു തമാശ..

മിഥുനേ കൂടി വിളിക്കായിരുന്നു …

വിളിച്ചോ.. പക്ഷേ! ഞാനുണ്ടാവില്ല ..

ചുമ്മാ പറഞ്ഞതാ .. പായ്ക്ക് ചെയ്യാൻ സമയം.. വിളിക്കു കേട്ടോ? ലാലു മുറിയിലേക്ക് പോയി.

ചപ്പാത്തി, മുട്ടക്കറി, ഫ്രൈഡ് റൈസ്, പരിപ്പ് കറി, അച്ചാർ, പപ്പടം. ചുക്കുവെള്ളം എല്ലാം തയ്യാറാക്കി വച്ച ശേഷം ..പൂജ അമ്മയുടെ മുറിയിലേക്ക് പോയി ..

മുറിയിലെ അരണ്ട വെളിച്ചത്തിൽ അമ്മയെ കെട്ടിപ്പിടിച്ച് കിടക്കുന്ന സൈറയുടെ മുഖം കുറച്ച് നേരം നോക്കി നിന്നു.. ഉറങ്ങാനൊന്നും സമയമില്ല. എങ്കിലും ശബ്ദമുണ്ടാക്കാതെ കട്ടിലിൽ കയറി സൈറയുടെ അരികിൽ കിടന്നു.. പിന്നെ മെല്ലെ കയ്യെടുത്ത് സൈറയെ പതിയെ ചുറ്റി പിടിച്ചു..
എന്നാൽ പൂജയുടെ കൈ സൈറ തട്ടിമാറ്റിയപ്പോൾ പൂജയ്ക്ക് ശരിക്കും സങ്കടം വന്നു. എങ്കിലും ആ അവസ്ഥയിൽ സൈറയെ ചൊടിപ്പിക്കാതെ.. എഴുന്നേറ്റു..

മോളെ…ഭദ്രേ … ഗായത്രി വിളിച്ചു..
എന്താ …മ്മേ?

നമുക്കെന്തെങ്കിലും ഭക്ഷണം ഉണ്ടാക്കാമോ?
ഞാൻ ഏതാണ്ടൊക്കെ .. ഉണ്ടാക്കി വച്ചു…

എന്നിട്ട് ശബ്ദമൊന്നും കേട്ടില്ലല്ലോ?

ഒട്ടും ശബ്ദമുണ്ടാക്കാതെയാ ഉണ്ടാക്കിയത്…ശബ്ദമെങ്ങാനും .. കേട്ട് അടുത്ത വീട്ടിലെ പൂവൻകോഴിയെങ്ങാനും ഉണർന്നാലോ?

പൂജയത് പറഞ്ഞതും സൈറ ചിരിച്ചു പോയി..

നിനക്ക് മനസ്സിലായി അല്ലേ.. ആ മിഥുനിനെയാണ് പറഞ്ഞതെന്ന് …
പാവം..ഇവളെ അവന് കൊടുക്കാമെന്ന് പറഞ്ഞതിൽ പിന്നെ ഒരു ദിവസം പോലും ശല്യത്തിനു വന്നിട്ടില്ല …

വന്നാൽ തിളച്ച വെള്ളം ദേഹത്ത് വീഴുമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.

പൂജ മുറികടന്നു പോയതും ഗായത്രി തുടർന്നു ..

പാവം കുട്ടിയാ.. എത്ര തല്ലിയാലും..
എന്നെ കെട്ടിപിടിച്ചേ … കിടക്കു…
അവൻ്റെ കൈയ്യിൽ പിടിച്ച് കൊടുക്കാൻ ആദ്യമൊന്നുമെനിക്ക് ഇഷ്ടമുണ്ടായിരുന്നില്ല .. അവളെ പിരിയുന്ന കാര്യം ആലോചിച്ചപ്പോ
ഇത് തന്നെ മതിയെന്നു പിള്ളേരും അച്ഛനുമൊക്കെ പറഞ്ഞു .. ഞാനും ..സമ്മതിച്ചു.

മോളെഴുന്നേറ്റ് റെഡിയാക് …

പറഞ്ഞ സമയത്ത് തന്നെയവർ യാത്ര പുറപ്പെട്ടു.
പ്രേം ലാലായിരുന്നു വണ്ടിയോടിച്ചത്.
അരികിലെ സീറ്റിൽ പ്രേംജിത്ത് .. നടുവിൽ ഗായത്രിയും പ്രേംജിത്തിൻ്റെ ഭാര്യയും ഇരട്ട കുട്ടികളും. പിന്നിൽ പൂജയും സൈറയും .

കുറെ ദൂരം സഞ്ചരിച്ച ശേഷം .. വണ്ടി ഒരു ചർച്ചിന് മുന്നിൽ നിർത്തി..

സൈറയെ അകത്തേക്ക് കയറ്റി
കടൽ തീരത്തെ ആ പളളി നടയിൽ
ബാക്കിയുള്ളവർ നിന്നു..
കുറച്ച് സമയം കഴിഞ്ഞ് സൈറ വന്നു.. മുഖം കരഞ്ഞ് വീർത്തിരുന്നു. എങ്കിലും തിരയൊഴിഞ്ഞ കടലുപോലെ ശാന്തത തോന്നിച്ചിരുന്നു.. ഗായത്രിയവളെ ചേർത്ത് പിടിച്ചു പറഞ്ഞു.

ഇനി കരയരുത്.. ചിലർ പറയും പോലെ മരിച്ച് പോയവരുടെ ആത്മാക്കൾക്ക് കാണാൻ കഴിയുമെങ്കിൽ നമ്മളെക്കാൾ ദുഃഖിക്കുന്നത് അവരായിരിക്കും. അങ്ങനെങ്കിൽ അവരെ നമ്മൾ കരയിക്കരുത്… കേട്ടോ? നീ ..ചിരിക്കുമ്പോൾ ആ ആത്മാക്കൾ സന്തോഷിക്കും. ദൈവത്തിൻ്റെ അനുഗ്രഹമുണ്ടാകുന്ന പ്രവൃത്തികൾ മാത്രം.. ചെയ്യുക.. നമ്മളെ സ്നേഹിക്കുന്നവരെ കരയിക്കാൻ പാടില്ല. എൻ്റെ മോൾക്കിനി നല്ലതേ തരൂ… ദൈവം..
ഉം… കരയില്ലമ്മേ .. ഞാൻ … പള്ളിയിലിരുന്നപ്പോൾ .. പപ്പയ്ക്കും മമ്മിക്കും വേണ്ടി പ്രാർത്ഥിച്ചപ്പോൾ മനസ്സൊന്നു സമാധാനപ്പെട്ട പോലെ.

വണ്ടി ഓടി തുടങ്ങി.

പൂജ നിരത്തിലേക്ക് നോക്കിയിരുന്നു. സൈറ പതുക്കെ പൂജയുടെ അരികിലേക്ക് നീങ്ങിയിരുന്നു ..
പൂജയത് ശ്രദ്ധിച്ചതായി ഭാവിച്ചില്ല.
അല്പ സമയം കഴിഞ്ഞ് സൈറ പൂജയുടെ തോളിൽ തലചായ്ച്ചു.
പിന്നെ വിളിച്ചു..

പൂജേ … എനിക്കപ്പോ.. അങ്ങനെ പെരുമാറാനാ തോന്നിയത്. ക്ഷമിക്കണേ.. മോളെ…

സാരല്യ ..പൂജ പറഞ്ഞു.

എല്ലാം കേട്ട് കഴിയുമ്പോൾ സന്തോഷിക്കാനായി ചില കാര്യങ്ങൾ പറയുമെന്ന് പറഞ്ഞല്ലോ…
അതെന്താന്ന് പറയ്യോ?

അത് .. കേട്ട കഴിയുമ്പോൾ നിനക്കതിനായില്ലെങ്കിൽ നീ .. ഈ ചില്ല് തകർത്ത് .. പുറത്തേക്കെങ്ങാനും എന്നെ എറിഞ്ഞാലോ…

പറ മോളെ… പ്ളീസ്… സൈറ കെഞ്ചി …

ഞാൻ പറഞ്ഞ് തന്നാൽ മതിയോ.. പ്രേംജിത്ത് ചോദിച്ചു..

ഉം.. പറയേട്ടാ പ്ളീസ്.. സൈറ കെഞ്ചി

നിന്നെ നിൻ്റെ വല്യപപ്പ കൊണ്ട് പോകുന്നു. ഇനി വലിയ പാപ്പാന്ന് വിളിക്കണ്ട.. പപ്പാന്ന് വിളിച്ചാൽ മതി.. ഈ ക്രിസ്തുമസ് അവധിക്കാലം.. നീ മരിയ മംഗലത്ത് നിൻ്റെ പപ്പയോടും മമ്മിയോടും അനിയത്തിമാരോടു
മൊപ്പം അടിച്ച് പൊളിക്കുന്നു. പിന്നെ അവധി കഴിഞ്ഞ് .. കോൺവെൻ്റിൽ.
പിന്നെയാണ്… വലിയൊരു സംഭവം..
എല്ലാ വെള്ളിയാഴ്ചയും പൂജയോടൊപ്പം നീ.. നമ്മുടെ വീട്ടിലാ വരുന്നത്. അത് കഴിഞ്ഞ് തിങ്കളാഴ്ച രണ്ടാളും ഒരുമിച്ച് കോളേജിൽ. എക്സാംവരെയങ്ങനെ അത് കഴിഞ്ഞ് പഠിത്തവും ജോലിയുമൊക്കെ മരിയ മംഗലത്ത് ‘ കാണണമെന്ന് തോന്നുമ്പോൾ നീ.. ഞങ്ങളെ കാണാൻ വരുന്നു .. ഞങ്ങൾ നിന്നെ കാണാൻ വരുന്നു … ഓണം ഇവിടെ, ക്രിസ്തുമസ് അവിടെ നല്ല രസല്ലേടീ..

ആണോ.. അമ്മേ…

ങാ…സന്തോഷായോ?..

ഉം…..ഏതാണ്ടൊക്കെ … തോന്നുന്നു..

അത് കേട്ട് എല്ലാരും ചിരിച്ചു…

***********************************
പൂജയുടെ കഥയേക്കാൾ സൈറയുടെ കഥയാണ് പൂജ പറഞ്ഞത് .. ഡോക്ടർ പറഞ്ഞു:

അതെ.. ഡോക്ടർ .. മൂന്ന് വയസ്സുള്ളപ്പോൾ .. ഒരു.. മഞ്ഞു തുള്ളി പോലെ മനസ്സിലേക്ക് ഇറ്റുവീണതാണവൾ.. ഇന്നത് ഒരുറവയായിരിക്കുന്നു. പൂജ ചിരിച്ച് കൊണ്ട് പറഞ്ഞു ..

കേൾക്കട്ടെ! ബാക്കി കേൾക്കട്ടെ!

ആ യാത്രയിൽ പൂജയെ സന്തോഷിപ്പിക്കാൻ പറ്റുന്ന തരത്തിലൊക്കെ ഞങ്ങൾ ഓരോന്നും പറഞ്ഞ് കൊണ്ടേയിരുന്നു .. അടുത്ത രണ്ട് ദിവസങ്ങളിലും യാത്രയായിരുന്നു .. സിനിമ കാണൽ ഷോപ്പിങ് … അങ്ങനെ … അങ്ങനെ … സങ്കടപ്പെടാൻ ഒരവസരവും കൊടുത്തില്ല.. ഇതിനിടയിൽ അമ്മയുടെ ഫോണിൽ നിന്നും അല്ലുവിന് വിവരങൾ സന്ദേശങ്ങൾ ആയി അറിയിച്ചു.

സൈറയെ ക്രിസ്തുമസ് തലേന്ന് മരിയപുരത്തെത്തിക്കാമെന്ന് പറഞ്ഞെങ്കിലും അമ്മ വിട്ടില്ല …

ക്രിസ്തുമസിൻ്റ ന്നാണ് ഞങ്ങൾ അവളെ വല്യ പപ്പയുടെ വീട്ടിൽ എത്തിച്ചത്.

ലിസിയാൻ്റിക്ക് സൈറയെ ഫേസ് ചെയ്യാൻ വലിയ മടിയായിരുന്നു.
സൈറ ചെന്നവരെ പിന്നിലൂടെ കെട്ടിപ്പിടിച്ചു… ഒരു നിലവിളിയായിരുന്നു ആദ്യം കേട്ടത്… .. പിന്നെയവർ തളർന്നു വീണു ..
ഞങ്ങളെല്ലാപേരും ഭയന്നു പോയ് ..
ഇനി ബോധക്ഷയം ഉണ്ടായാൽ കൊടുക്കാനായി.. മരുന്നും ഗുളികയും ഉണ്ടായിരുന്നതിനാൽ ആശുപത്രിയിലെത്തിക്കേണ്ടി വന്നില്ല.

രാത്രിയാകേണ്ടി വന്നു ഞങ്ങൾക്ക് തിരികെ വരാൻ… ഇറങ്ങാൻ സമയം അമ്മ അവളെ ചേർത്ത് നിർത്തി പറഞ്ഞു. നിന്നെയെനിക്ക് വേണമെന്ന് വിചാരിച്ചതാ അമ്മ.
അർഹതപ്പെട്ടവരെ ഏൽപ്പിക്കാനാ. .. ദൈവം, അത് തരാതിരുന്നത് .. എങ്കിലും അമ്മയ്ക്ക് സന്തോഷമുണ്ട്… ഇവർ മോളെ പൊന്നുപോലെ നോക്കുമെന്നും … പലിശയടക്കം സ്നേഹിക്കുമെന്നും ഉറപ്പുണ്ട്. എന്തെങ്കിലും വിഷമത വന്നാൽ അമ്മയും അച്ഛനും ഏട്ടർമാരും നിൻ്റെ പൂജയുമൊക്കെയുണ്ടെന്നോർക്കണം

നീ ..വേണം .. ഇനിയീ കുടുംബത്തിൻ്റെ സന്തോഷവും സമാധാനവും ഇരട്ടിപ്പിക്കാൻ.. നിൻ്റെ അനിയത്തിമാരെ.. പൊന്നുപോലെ കരുതണം.. ലിസിയും. മാത്യുച്ചേട്ടനും എപ്പോഴെങ്കിലും ശാസിക്കേണ്ടിയോ.. ഒന്നു തല്ലേണ്ടിയോ.. വന്നാൽ അത് അവർക്ക് നിന്നോടുള്ള സ്നേഹത്തിൻ്റേയും കരുതലിൻ്റെയും വലിയ അടയാളമായി കാണണം കേട്ടോ?

ശരിയമ്മേന്ന്.. പറഞ്ഞവൾ അമ്മയെ കെട്ടി പിടിച്ചുകരഞ്ഞു..

ഇറങ്ങാൻ സമയം അമ്മ ഒന്നുകൂടി എല്ലാ പേരെയും ഓർമ്മിപ്പിച്ചു.
ഭദ്ര മോളുടെ വിവാഹ നിശ്ചയത്തിന് ഒരാഴ്ചയ്ക്ക് മുൻപേ വന്നേക്കണേ… ഒരാളുപോലും ഒഴിവാകരുതെ….

ക്രിസ്തുമസ് അവധി കഴിഞ്ഞു .. കോളേജ് തുറന്നു..
വിവാഹ നിശ്ചയത്തിൻ്റെ സന്തോഷത്തിലായിരുന്നു ഞാനൊഴികെ എല്ലാപേരും.

*** **** *** *** ****

അല്ലൂ..നീയെന്താ .. പറയുന്നത് … ഇതൊക്കെ കേട്ടിട്ടെൻ്റെ തല പെരുക്കുന്നു. മറ്റൊരാളുമായ് വിവാഹ നിശ്ചയം കഴിഞ്ഞ പെണ്ണിനെയാണോ..നീ.. താലികെട്ടി ഒളിപ്പിച്ചു താമസിപ്പിച്ചിരിക്കുന്നത് ..

മമ്മാ…. ഞാൻ പറയട്ടെ!

വേണ്ട… വേണ്ട:യെനിക്കൊന്നും കേൾക്കണ്ട.. സയനോര മുറിവിട്ടു പോയ് .. അലൻ വല്ലാതെ അസ്വസ്ഥനായി..

അലൻ ജനാലയ്ക്കരികിലേക്ക് നീങ്ങി നിന്നു..

ജനാലയ്ക്കപ്പുറം ശക്തമായി കൊണ്ടിരിക്കുന്ന പൊൻവെയിലിൽ തിരമാലകൾ വെട്ടിതിളങ്ങുന്നുണ്ടായിരുന്നു. തീരമൊഴിഞ്ഞിരിക്കുന്നത് കൊണ്ടാവാം .. തിരകൾക്കിത്ര ശാന്തത . ഈ മനസ്സൊന്നു ശാന്തമാകണമെങ്കിൽ പൂജയെ ഒന്നു കാണണം.. ഒന്നര ദിവസമായിരിക്കുന്നു.

റൂം .. ക്ലീൻ ചെയ്യാൻ വന്നവർ ചുവരിലെ ചെറിയ കലണ്ടറിൽ നിന്നും തലേ ദിവസത്തെ തിയതി കുറിച്ച പേപ്പർ കീറി ബാസ്കറ്റിലിട്ടു.

ഫെബ്രുവരി അഞ്ച്… അലൻ ഉരുവിട്ടു

ഫെബ്രുവരി 14 .വാലൻ്റയ്ൻ ദിനം

പ്രണയ ദിനം ആഗതമായി കൊണ്ടിരിക്കുന്നു ..

നിറങ്ങളും സ്വപ്നങ്ങളും നിറഞ്ഞൊഴുകുന്ന കലാലയത്തിൻ്റെ,
ഇനിയൊരിക്കലും തിരിച്ച് കിട്ടാത്ത ആ നല്ല ഓർമ്മകളിലേക്ക്, അന്നത്തെ സൗഹൃദത്തിൻ്റെയും ഇന്നത്തെ പ്രണയത്തിൻ്റെയും സ്വർഗ്ഗീയ അനുഭൂതിയിലേക്ക് അലൻ്റെ മനസ്സ് ഒരു വർണ്ണ ചിറക് വിടർത്തി പറന്നുയർന്നു.

വാലൻറെയ്ൻ ദിനാഘോഷമായ ആ ദിവസം .. എൽ.എം.സി പുതുതലമുറയുടെ പ്രണയം നോക്കി കാണുകയാണ്. കലാലയത്തിൻ്റെ മുക്കിലും മൂലയിലുമൊക്കെ പ്രണയിക്കുന്നവർ പരസ്പരം പ്രണയ സമ്മാനം കൈമാറാനുള്ള തിരക്കിലാണ്. പ്രണയ ദിനമാഘോഷിക്കാൻ പലരും പുതുവസ്ത്രങ്ങളിഞ്ഞെത്തിയിരിക്കുന്നു. അതൊക്കെ കണ്ടാസ്വദിക്കുന്ന തിരക്കിൽ
മറ്റു ചിലർ.

എന്നാൽ ഇതിലൊന്നും പെടാതെ വാകമരത്തിൻ്റെ ചോട്ടിൽ അലനും അജയും എന്തോ.. കാര്യമായ് സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു.അപ്പോഴാണ് അവിടേക്ക് .. മിഥുൻ വന്നത്..

അലൻ പൂജ വന്നോടാ …

ഞാൻ ഇപ്പോ .. വന്നതേയുള്ളൂ അളിയാ.

ടാ .. ഈ വർഷം നീയാർക്കാടാ പ്രണയ സമ്മാനം കൊടുക്കന്നത്..
അജയ് ചോദിച്ചു.

അതൊക്കെയുണ്ട് മോനേ. കാത്തിരുന്ന് കാണാം. പിന്നിലേക്ക് നീട്ടി വളർത്തിയ തലമുടി ഒന്നു കുടഞ്ഞ് മിഥുൻ പറഞ്ഞു…

പൂജയ്ക്ക് അല്ലാതാർക്കാ ..

അലൻ ബ്രോ.. സമ്മതിച്ചു നിന്നെ. ഇത്ര കൃത്യമായി നിനക്കെങ്ങനെ മനസ്സിലായി. മിഥുൻ അലനെ ഇറുകെ പുണർന്നു.

അതിപ്പോ ഈ കോളേജിലെ തൂണിനും തുരുമ്പിനു പോലുമറിയാമല്ലോ? പൂജ നിൻ്റെ പെണ്ണാണെന്ന്. പോരാത്തതിന് മോതിരമാറ്റവും കഴിഞ്ഞില്ലേ.

മിഥുൻ്റെ സുന്ദരമായ മുഖം ഒന്ന് കൂടി സുന്ദരമായ്..

മച്ചൂ.. എന്ത് സമ്മാനമാ കൊടുക്കുന്നത്. അജയ് ചോദിച്ചു.

അവളൊട്ടും റൊമാൻ്റിക്കല്ലടാ.. എന്നാൽ അവളെ ഞാൻ ഇന്നു മുതൽ റൊമാൻ്റിക്കാക്കും.

അതെങ്ങനെ?

നീ.. കണ്ടോ? എങ്ങനാന്ന്. കാണാൻ പോണ പൂരം .. കണ്ടറിഞ്ഞോടാ മക്കൾസേ….

ദേ.. പൂജയും സൈറയും.

ഇളം റോസ് നിറത്തിൽ ഉള്ള ഒരു സാദാ ചുരിദാറായിരുന്നു അവളുടെ വേഷം അതും മുമ്പൊന്ന് രണ്ട് തവണ ഇട്ടതായിരുന്നു. ആ നിറം അവൾക്ക് പതിവിലേറെ ഭംഗി നൽകിയിരുന്നു. പതിവില്ലതെ പാതി മെടഞ്ഞിട്ട തലമുടി മുന്നിലേക്കെടുത്തിട്ടിരുന്നു..
അവർ നടന്നരികിലെത്തിയതും അലൻ പറഞ്ഞു…

ഹായ് പൂജ ഈ പ്രണയ ദിനം നിങ്ങൾക്കായ് ഒരുങ്ങി കഴിഞ്ഞിരിക്കുന്നു .. മറ്റ് പ്രണയിതാക്കൾക്ക് കിട്ടാത്ത ഒരു ഭാഗ്യം കൂടി നിങ്ങൾക്കു് കിട്ടിയിരിക്കുന്നു ..

ഭാഗ്യമോ? അതെന്താ..? പൂജ ചോദിച്ചു.
മരണം വരെ പ്രണിയിക്കാനുള്ള ലൈസൻസ്. വിവാഹ മോതിരത്തിൽ ചൂണ്ടി അലൻ പറഞ്ഞു…

ഇത് ലൈസൻസല്ല.. അല്ലൂ.. ലേണേഴ്സാ .. പരസ്പരം പഠിക്കാനുള്ള അവസരം .. ലൈസൻസിനിനി പതിമൂന്ന് മാസം ഉണ്ട്… ഇല്ലേ.. മിഥുനേട്ടാ..

നിന്നെ പ്രണയിക്കാൻ എനിക്ക് ലൈസൻസൊന്നും വേണ്ട പൂജ കുട്ടീ…

പൂജ കുട്ടിയോ? അപ്പോ … ഭദ്രയെന്ന വിളി മറന്നോ? സൈറ ചോദിച്ചു.

ഇവളെന്നോട് സോറി..പൂജ
പൂജ എന്നോട് എപ്പോഴും ദേഷ്യത്തിൽ ഇടപ്പെടുന്നത് കൊണ്ട് മാത്രമാ… അങ്ങനൊക്കെ വിളിച്ചത്.. എന്നാൽ പൂജയിപ്പോൾ അങ്ങനല്ല .. കാര്യങ്ങൾ അതിൻ്റെതായ ഗൗരവത്തിൽ എടുത്തിരിക്കുന്നു ..

എന്നാൽ പിന്നെ ഞങ്ങൾ കട്ടുറുമ്പാകുന്നില്ല .. നിങ്ങൾ പ്രണയം സമ്മാനം കൈമാറിക്കോ?

അത് വേണ്ടളിയാ .. ഞാൻ ആദ്യമായ് പൂജയ്ക്ക് കൊടുക്കുന്ന സമ്മാനമാ.. എൻ്റെ പ്രിയ സുഹൃത്ത്ക്കൾ എന്ന നിലയിൽ നിങ്ങളുടെ സാന്നിദ്ധ്യത്തിൽ കൊടുക്കുന്നതാ ഇഷ്ടം. മിഥുൻ തൻ്റെ ബാഗിൽ നിന്നും കടും ചുവപ്പ് നിറത്തിലുള്ള രണ്ടിലകളോട് കൂടിയ ഒരു റോസാപ്പൂവ് എടുത്ത് പൂജയുടെ നേർക്ക് നീട്ടി.

ഇത് പൂജയ്ക്ക് വേണ്ടി.. എൻ്റെ തോട്ടത്തിൽ നട്ട് നനച്ച് എൻ്റെ പ്രണയം പോലെ വിടർത്തിയെടുത്തതാ.. ഇത് ഒരു സമ്മാനമല്ല എൻ്റെ പ്രണയമാണ്.

ഒന്നു മടിച്ചിട്ട് പൂജയത് വാങ്ങി..

അപ്പോ .. സമ്മാനം വേറെയുണ്ടോ? അജയ് ചോദിച്ചു.

ഉണ്ടല്ലോ.. മിഥുൻ പറഞ്ഞു.

പൂജ .. കണ്ണടച്ചു കൊണ്ട് .. ഈ പൂവൊന്നു മണപ്പിച്ചേ… അപ്പോഴേക്കും സമ്മാനം റെഡി..

കണ്ണടയ്ക്കുന്നതെന്തിനാ..? പൂജ ചോദിച്ചു.

അടയ്ക്കെന്നേ… മിഥുൻ വീണ്ടും പറഞ്ഞു..

ഞങ്ങളൊക്കെയില്ലേ.. നീ … ധൈര്യമായടച്ചോ .. സൈറ ചെവിയിൽ പറഞ്ഞു.

മനസ്സില്ലാ.. മനസ്സോടെ. പൂജ കണ്ണുകൾ അടച്ചു..
ഒരു നിമിഷം.
മിഥുൻ്റെ ചുണ്ടുകൾ പൂജയുടെ കവിളത്ത് ചുംബിക്കാൻ ആഞ്ഞു ..

അടച്ചുപിടിച്ച കണ്ണുകളുമായ് പൂജ നിന്നു..

(തുടരും)

3.7/5 - (3 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “നിനക്കായ് മാത്രം – 30”

Leave a Reply

Don`t copy text!