Skip to content

നിനക്കായ് മാത്രം – 31

benzy novel

പെർഫ്യൂമിൻ്റെയും പൗഡറിൻ്റെയും മനം മടുപ്പിക്കുന്ന ഗന്ധം അരികിൽ അനുഭവപ്പെട്ടപ്പോൾ പൂജ കണ്ണ് തുറന്നു. (കൂട്ടത്തിൽ സൈറയുടെ പിച്ചും കിട്ടിയിരുന്നു.)
മുഖത്തിന് തൊട്ടരുകിൽ തന്നെ ചുംബിക്കാനയുന്ന മിഥുൻ്റെ മുഖം .. പൂജ പെട്ടന്ന് പിന്നോട്ടാഞ്ഞു..

പരാജിതനായ മിഥുൻ പൂജയുടെ ഇടത് കയ്യിൽ പിടുത്തമിട്ടു.
പിന്നെ വളരെ പതുക്കെ പറഞ്ഞു ..പൂജാ പ്ളീസ് നാറ്റിക്കരുത്…

നാറ്റിക്കാതിരിക്കാനാ പറയുന്നത്. മിഥുനേട്ടാ… കൈ വിട്… വിടാൻ ഇല്ലെങ്കിൽ എന്നെ ശരിക്കും അറിയും.. നീ … പൂജ പല്ല് ഞെരിച്ചു..

ഇല്ല .. വിടില്ല ..നിയെൻ്റെ പെണ്ണാ.. എനിക്കവകാശപ്പെട്ട പെണ്ണ്. അവൻ പൂജയെ തന്നിലേക്ക് വലിച്ചടുപ്പിക്കാൻ ശ്രമിച്ചതും പൂജയുടെ വലത് കരം മിഥുൻ്റെ കവിളത്ത് ആഞ്ഞ് പതിച്ചു .. എന്നിട്ടും കലിയടങ്ങാതെ, ‘ അപ്രതീക്ഷിതമായ് കിട്ടിയ അടിയിൽ പിടി വിട്ടു പോയ മിഥുൻ്റെ നെഞ്ചത്ത് ചെരുപ്പു കൊണ്ടൊരേറും കൊടുത്തു. മിഥുൻ്റെ വെളുത്ത ഷർട്ടിൽ ചെളിയുടെ പാട് പതിഞ്ഞു.

നിൻ്റെ പെണ്ണോ? എൻ്റെയും നിൻ്റെയും വീട്ടുകാർ തമ്മിൽ തീരുമാനിച്ച് .. അങ്ങോട്ടും ഇങ്ങോട്ടും വിരലിലൊരു മോതിരമിട്ടതിൻ്റെ പേരിൽ ആണെങ്കിൽ ഞാൻ തറപ്പിച്ചു പറയാം ഞാൻ നിൻ്റെ ആരുമല്ല .. ആരും .. എൻ്റെ അച്ഛനെയും അമ്മയെയും ഞാൻ അങ്ങേയറ്റം സ്നേഹിക്കുന്നത് കൊണ്ട് മാത്രാ ….. എനിക്ക് ഇഷ്ടമില്ലാതിരുന്നിട്ട് കൂടി ഞാൻ വിരൽ നീട്ടി തന്നത്. അതിൻ്റെ പേരിലാണ് അവകാശം സ്ഥാപിച്ച് പരസ്യമായി നീയെന്നെ അപമാനിക്കാൻ ശ്രമിച്ചതെങ്കിൽ ഇത് ഊരി ദൂരേക്കെറിയും ഞാൻ.

ഒരു പെണ്ണിന് ഇഷ്ടമില്ലെങ്കിലും അവളെ മനസ്സിൽ സൂക്ഷിക്കാം. താലോലിക്കാം. അതവൾ അറിയില്ല. എന്നാൽ പെണ്ണിൻ്റെ സമ്മതമില്ലാതെ ദേഹത്ത് എങ്ങാനും തൊട്ടാലുണ്ടല്ലോ? ചെകിടത്ത് ഇത് പോലെ പാടുവീഴും ഒരിക്കലും മായാത്ത പാട്. ഓർത്തോ …

അജയും അലനും കൂടി മിഥുനെ മാറ്റി നിർത്തി.. സമാധാനിപ്പിച്ചു .. വിദ്യാർത്ഥികളിൽ ചിലർ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ മിഥുൻ ബൈക്കെടുത്ത് പുറത്തേക്ക് പോയി..

ശ്ശൊ.. കട്ടികളുടെ മുന്നിൽ വച്ച് തല്ലേണ്ടിയില്ലായിരുന്നു .. അലൻ പറഞ്ഞു..

ആഹാ.. തല്ലാനല്ല.. കൊല്ലാനാ തോന്നിയത്.? പൂജ അലനെ തറപ്പിച്ച് നോക്കി..

എന്തൊക്കെയായാലും തന്നെ കല്യാണം കഴിക്കാൻ പോകുന്ന ചെക്കനല്ലേ.. ഒന്നു പേടിപ്പിച്ച് വിട്ടാൽ മതിയായിരുന്നു ..

കല്യാണം കഴിക്കാൻ പോകുന്നതല്ലേയുള്ളൂ.. കഴിച്ചില്ലല്ലോ?

ടീ.. അവൻ വീട്ടിൽ ചെന്ന് പ്രശ്നമുണ്ടാക്കോ? സൈറ പേടിയോടെ ചോദിച്ചു..

ഉണ്ടാക്കട്ടെ! ഇല്ലെങ്കിൽ ഞാനുണ്ടാക്കും.

പോട്ടെ! സമാധാനപ്പെട് … സൈറ അവളെ ചേർത്തു പിടിച്ചു.

അപ്പോഴാണ് നിലത്ത് വീണു കിടന്ന റോസാപ്പൂ പൂജയുടെ കണ്ണിൽ പെട്ടത്…

അവൻ്റെ ഒരു … പൂവും .. പ്രണയവും .. മണ്ണാ……ങ്കട്ട .. അവളത് കാലുകൊണ്ട് ഞെരിച്ചു.പിന്നെ ആഞ്ഞൊരു ചവിട്ടും..

അവൻ്റെ പൂന്തോട്ടത്തിൽ നട്ടുവളർത്തിയതാണെത്രെ..വക്കു് പൊട്ടിയ രണ്ട് ചെടി ചട്ടിയാണ് അവൻ്റെ വീട്ടിലെ പൂന്തോട്ടം.

അതും രണ്ടും താൻ തന്നെയായിരിക്കും പൊട്ടിച്ചത് ..
അല്ലു തമാശയാണ് പറഞ്ഞതെങ്കിലും . അതിലെ സത്യം ഉൾക്കൊണ്ട് പൂജ ചിരിച്ചു.

കാര്യമെന്തെന്നറിയാനായ് നൗഫലും അരുണും അജയിനെ അവരുടെ അടുത്തേക്ക് വിളിച്ചു.

അജയ് പോയതും അലൻ പറഞ്ഞു..

ൻ്റെ പൊന്നോ…സബാ ട്ടോ? കലക്കി..

പൂജയുടെ കണ്ണുകൾ വിടർന്നു ..
അപ്പോ .. നേരത്തെ പറഞ്ഞതോ?

അത്…ചുമ്മാ… താൻ ചെയ്തത് തന്നെയാ ശരി.. തൻ്റെ അടി ഓല കീറ് വന്ന് തട്ടിയത് പോലെയേ അവന് വേദനിച്ചിട്ടുവെങ്കിലും .. ഒരാണിനേറ്റ ഈ അപമാനം അവൻ ഒരിക്കലും മറക്കില്ല .. അതൊരു പകയായ് അവൻ്റെ നെഞ്ചിലെരിയും..

മറക്കരുത്… എന്നും ഓർക്കാനാ.. ഓല കിറ് തട്ടിയത് പോലാണെങ്കിലും ഒന്നു കൊടുത്തത്. പ ക യാ യി ട്ടാണെങ്കിലും .. അതവൻ്റെ നെഞ്ചിൽ കിടന്നെരിയണം.

കട്ടികളുടെയിടയിൽ അവൻ ഒന്നു ഷൈൻ ചെയ്യാൻ നോക്കിയതാ…
ഈ അടിക്ക് അവൻ പ്രതികാരം ചെയ്യുന്നത് കല്യാണം കഴിഞ്ഞിട്ടായിരിക്കും.സൂക്ഷിക്കണം ..

ശരിയാടീ … ഇനിയവൻ പോയ് ഞരമ്പെങ്ങാനും കട്ട് ചെയ്യോ?

ചെയ്യട്ടെ! നാശം.. എന്തോ.. ചെയ്യട്ടെ!
എൻ്റെ തലയിൽ നിന്നൊന്ന് ഒഴിയണേയെന്നാണ് ഞാനേത് നേരവും പ്രാർത്ഥിക്കുന്നത്.

നാളെയായിരുന്നെങ്കിൽ ഞാനും വീട്ടിലേക്ക് വരാമായിരുന്നു.
സിസ്റ്ററോട് ചോദിച്ചിട്ട് ഞാനും വരട്ടെ!

അതൊന്നും സാരല്യ… ഞാൻ മാനേജ് ചെയ്തോളാം..

അന്ന് ക്ളാസ്സു കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ പൂജയ്ക്ക് ഒട്ടും ഭയം തോന്നിയില്ല ..

ബാഗ് കൊണ്ട് മുറിയിൽ വച്ച് ശേഷം പൂജ നേരെ പാചകപുരയിൽ ചെന്ന് ഒരു വിറക് ക്ഷണം എടുത്ത് നേരെ ഗായത്രിയുടെ അരികിലെത്തി.

ദാ… പൂജ വിറക് ക്ഷണം അമ്മയ്ക്ക് നേരെ നീട്ടി…

എന്താത്…?

പൂജ കോളേജിൽ നടന്ന കാര്യം അതേപടി അമ്മയോട് പറഞ്ഞു ..

ഗായത്രിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു ..

ഗായത്രി പൂജയുടെ കയ്യിൽ നിന്നും വിറക് കഷണം വാങ്ങി പുറത്തേക്കെറിഞ്ഞു..

ഇതിന് നിന്നെയെന്തിനാ.. തല്ലുന്നത്.
അന്തസുള്ള ഒരു പെൺകുട്ടി ചെയ്യുന്നതേ .. നീയും ചെയ്തുള്ളൂ..
നന്നായി…

വീട് പുതുക്കി പണിയാനാണെന്ന് പറഞ്ഞ്.. ഇവിടുന്ന് മാറ്റാം. അവരെ ..
കല്യാണം വരെ കാണണ്ടവൻ നിന്നെ …

പൂജ അടക്കാനാവാത്ത സന്തോഷത്തോടെ..ഗായത്രിയെ കെട്ടിപ്പിടിച്ചുമ്മവച്ചു.

എന്തായാലും നിൻ്റെ ഏട്ടൻമാർ കൂടി വന്നോട്ടെ!
സംസാരിച്ച് നിൽക്കുമ്പോൾ ലത
അങ്ങോട്ടേക്ക് വന്നു…

മോളെ.. ഭദ്രേ … മിഥുൻ വന്നില്ലല്ലോ??
അവനെ കണ്ടായിരുന്നോ?

ഇല്ലാൻ്റി രാവിലെ കണ്ടായിരുന്നു ..
പിന്നെ കണ്ടേയില്ല …

ലത… ഇരിക്കൂ. ഒരു സുപ്രധാന കാര്യം പറയാനുണ്ട്..

എന്താ ..?

ഭദ്രേടെ അച്ഛൻ വിളിച്ചിരുന്നു. അദ്ദേഹത്തിൻ്റെ വലിയമ്മയുടെ ഒരു വീട്. ലേക് സൈഡിൽ ഒഴിഞ്ഞ് കിടപ്പുണ്ട്. കല്യാണം വരെ.. അങ്ങോട്ടേക്ക് മാറി താമസിക്കാനുള്ള ഏർപ്പാടുണ്ടാക്കാൻ പറഞ്ഞു..

ലതയുടെ മുഖം ഒന്നു മങ്ങി …

വീട് പൂജയുടെ പേരിലല്ലേ .. ഒറ്റ നിലയല്ലേയുള്ളൂ.. ഒന്നു പുതുക്കി പണിയണം.. താഴെ രണ്ട് മുറിയും ഒരു കാർ പോർച്ചും ഇറക്കി ..മുകളിലൊരു നിലയും കൂടി കെട്ടി പണി പൂർത്തിയാക്കി മിഥുൻ്റെയും ഇവളുടെയും പേരിലാക്കി രജിസ്റ്റർ ചെയ്യാനാ..

ഇക്കുറി ലതയുടെ മുഖം തെളിഞ്ഞു

അതിനെന്താ .. ഗായത്രി .. എപ്പഴാന്ന് പറഞ്ഞാൽ മതി.. ഉടനെ തുടങ്ങുന്നുണ്ടോ?

നിങ്ങള് മാറിയാൽ ഉടൻ തുടങ്ങും. കല്യാണവും പാല് കാച്ചും ഒരുമിച്ച് നടത്താം..

ലത പോയ ശേഷം പൂജ ഗായത്രിയെ ഒന്നു കൂടി കെട്ടി പിടിച്ചു.

എൻ്റമ്മേ.. ഇത്ര പെട്ടന്ന് എങ്ങനെ .. കള്ളം പറഞ്ഞൊപ്പിക്കാൻ കഴിയുന്നു.

കള്ളമൊന്നുമല്ല .. കുറച്ച് ദിവസമായ് അച്ഛൻ പറയുന്നു.

ഛേയ്.. പൂജ മുഖം കുടഞ്ഞു ‘

എന്താടീ …

ഒന്നൂല്ല.. പൂജ ദേഷ്യത്തിൽ മുറിയിലേക്ക് പോയ്.ഒന്നു
രണ്ടാഴ്ചയ്ക്കുള്ളിൽ മിഥുനും കുടുംബവും വീടൊഴിഞ്ഞ് പോയി..
പ്രേംലാലിനായിരുന്നു ഏറെ.. സങ്കടം..

കുറച്ച് ദിവസങ്ങൾക്കു് ശേഷമാണ് മിഥുൻ പിന്നെ കോളേജിൽ എത്തിയത്.

പൂജയെ കാണിക്കാനായ് പെൺകുട്ടികളുമായ് സൗഹൃദം തുടങ്ങി… ചിലരെ ബൈക്കിനു പിന്നിലിരുത്തി കറങ്ങി.

ഇതൊന്നും പൂജയെ ബാധിച്ചില്ല.
മിഥുൻ്റെ ശല്യമില്ലാതെ ദിനങ്ങൾ അങ്ങനെ കടന്നു പോയി..

എക്സാം കഴിഞ്ഞ് പിരിയുന്ന ദിവസം

അലൻ ചോദിച്ചു. എങ്ങനുണ്ട്… ഇന്നത്തെ എക്സാം ..

സൂപ്പറായിരുന്നു. പൂജ പറഞ്ഞു..

കുഴപ്പമില്ലാതെ. പോയി .. സൈറ പറഞ്ഞു.

കേട്ടോ.. അല്ലൂ. ഇവളിപ്പോൾ മഹാ .. ഉഴപ്പാ.. ഏത് നേരവും അനിയത്തിമാരെ കുറിച്ചും.. പപ്പയെയും മമ്മിയെയുമൊക്കെ കുറിച്ചാ.. ചിന്ത .

സൈറ.. പിരിച്ചു കൊണ്ട് ചോദിച്ചു.

അല്ലുയിനിയെന്താ….പരിപാടി..

ഏതെങ്കിലും ഒരു സ്ഥാപനത്തിൻ്റെ ഉത്തരവാദിത്വം എന്നെയേൽപ്പിക്കാനിരിക്കയാണ് പപ്പയും മമ്മയും .എനിക്കാണേൽ ഇതൊന്നും തലേലെടുത്തുവക്കാൻ വയ്യടോ? ഒരു സിക്സ് മന്ത്സ്.. ചെറിയ മമ്മിക്കൊപ്പം പോയി നിന്നാൽ കൊള്ളാമെന്നുണ്ട്.പപ്പ
സമ്മതിക്കുമോന്നറിയില്ല.

ഉത്തരവാദിത്വങ്ങളിൽ നിന്ന് മുങ്ങാനാ പരിപാടിയല്ലേ… എവിടെയാ ചെറിയ മമ്മിയുടെ വിട് ..

സിംഗപ്പൂരിൽ…..

സിംഗപ്പൂരിലോ.. ഉഗാണ്ടയിലോ .. എവിടയാ പൊയ്ക്കോ.. അതിന് മുൻപ് സൈറയുടെ കാര്യം മറക്കരുത്. പൂജ ഓർമ്മ പെടുത്തി.

ഞങ്ങളുടെ ഹോസ്പിറ്റലിൽ റിസപ്ഷനിൽ സൈറക്ക് ഒരു ജോലി ആൽബിച്ചനോട് പറഞ്ഞിട്ടുണ്ട്.

ജോലി ചെയ്തു കൊണ്ട് പഠിക്കട്ടെ! അഡ്മിഷനാകുന്നത് വരെ വെറുതെയിരിക്കണ്ടല്ലോ?

നിനക്ക് നഴ്സിങ് പഠിക്കണോടീ … കോഴ്സ് തീർന്നിട്ടേ …കല്യാണം കഴിക്കാൻ പറ്റൂ.. പൂജ ചോദിച്ചു.

അതു മതി… ഒരു കുടുംബം എനിക്ക് ഇപ്പോ..കിട്ടിയതേയുള്ളൂ… അവരോടൊപ്പം കുറെ നാൾ അടിച്ച് പൊളിച്ച് ജീവിക്കണം ..

അവിടെ അങ്ങനൊന്നും നിയമമില്ല.. കടുത്ത നിയമങ്ങൾ ഒന്നും ഒരിടത്തും ൻ്റെ സ്വീറ്റ് പപ്പ എഴുതിപിടിപ്പിച്ചിട്ടില്ല .. വിവാഹം കഴിക്കുന്നതിനൊന്നും തടസ്സമില്ല.. കോഴ്സ് കംപ്ളീറ്റ് ചെയ്യണമെന്നേയുള്ളൂ.

അലൻ പറഞ്ഞു.. നമ്മുടെ സൗഹൃദം ഇവിടെ അവസാനിക്കുകയാണ് അല്ലേ..

അതെന്താ… അല്ലൂ.. അങ്ങനെ ..സൈറ ചോദിച്ചു.

ഏയ് പൂജാ .. തന്നെയെനിക്ക് ശരിക്കും മിസ്സ് ചെയ്യും. നിങ്ങൾക്ക് രണ്ടാൾക്കും ഒരു ഫോൺ പോലുമില്ലല്ലോ? എങ്കിലും സൈറയെ എനിക്ക് ഹോസ്പിറ്റലിൽ വച്ച് ..കാണാൻ പറ്റും വീട്ടിലും ചെന്നും കാണാം..

ആര് പറഞ്ഞു ഫോണില്ലാന്ന്.. ഇവളുടെ കോൺവെൻ്റിൽ ഫോൺ ഉപയോഗിക്കാൻ പാടില്ലാത്തത് കൊണ്ടല്ലേ. കഴിഞ്ഞ വർഷം അച്ഛൻ ഞങ്ങൾക്കു് രണ്ടാൾക്കും… ഫോൺ കൊണ്ട് തന്നതാ.. ഇവർക്കത് പറ്റില്ലല്ലോ? അത് കൊണ്ട് ഞാനുമെടുത്തില്ല.ഒരെണ്ണം.. കൊച്ചേട്ടനെടുത്തു .. മറ്റേത് ആ മരമാക്രിക്ക് കൊടുത്തു.. അത് വെച്ചവൻ പെൺകുട്ടികളുടെ തോളിൽ കയ്യിട്ടും .. ബൈക്കിൽ കൂടെയിരുത്തിയും മുഖത്തോരോ ഗോഷ്ടി കാട്ടിയും സെൾഫിയെടുത്ത് അങ്ങനെ .. രസിക്കയാ.. കഴുത ..

സൈറപോയ് കഴിഞ്ഞാൽ ഞാൻ ശരിക്കും സങ്കടപ്പെടുമെന്ന് കരുതി ഇന്നലെ കൊച്ചേട്ടൻ പറഞ്ഞു..

വിഷമിക്കണ്ട… രണ്ടാൾക്കും.. ഞാനടിപൊളി ഫോൺ വാങ്ങി തരുമെന്ന് .

വിളിക്കോ.. രണ്ടാളും എന്നെ. താനും വാടോ.. ബ്ലൂ മൗണ്ടിൽ അവിടെ തനിക്ക് എം എസ് .സി ചെയ്യാം..

ഞാനെങ്ങും ഇല്ല. എനിക്കെൻ്റെ വീടും വീട്ടുകാരും ഉള്ളിടത്ത് പഠിച്ചാൽ മതി..
അല്ലൂ… ഫോൺ നമ്പർ തന്നോ?

ഞങ്ങൾ ഇന്നൊരുമിച്ചാ.. രണ്ട് ദിവസം കഴിഞ്ഞേ .. ഇവളെ വിടുന്നുള്ളൂ. ഭുമി ഉരുണ്ടതല്ലേ.. നമുക്ക് എവിടെയെങ്കിലും വച്ചു കാണാം… അല്ലു പറഞ്ഞു..

തീർച്ചയായും. സൈറയും പൂജയും ഒരുമിച്ച് പറഞ്ഞു ..

(തുടരും)

3.7/5 - (3 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “നിനക്കായ് മാത്രം – 31”

Leave a Reply

Don`t copy text!