Skip to content

നിനക്കായ് മാത്രം – 32

benzy novel

അടുക്കളയിൽ ജോലി ചെയ്യുന്ന തിരക്കിലായിരുന്നു .. ഗായത്രി. പ്രേംലാൽ അങ്ങോട്ടേക്ക് വന്നു..

അമ്മേ.. ഞാനൊന്നു പുറത്ത് പോവാണ് ..

ഇത്ര .. രാവിലെയെങ്ങോട്ടാ? ഇന്ന് ഞായറാഴ്ചയല്ലേ?

മിഥുൻ്റെ വീടുവരെ?

രാവിലെയെന്താ വിശേഷിച്ച്.

പ്രത്യേകിച്ചൊന്നുമില്ല..

ചട്ടമ്പിയെഴുന്നേറ്റില്ലേ. പൂജയെ കുറിച്ചാണ് ചോദ്യം ..

എന്നും എനിക്ക് മുന്നെ കുളിച്ച് .. അടുക്കളയിൽ കയറുന്നതാ.. സൈറമോള് പോയ സങ്കടേം പറഞ്ഞിന്നലെ പാതിരാത്രിയില് എൻ്റെ അരികിൽ വന്നു കിടന്നു. പാവം കുട്ടിയാ…ആ മിഥുനിങ്ങോട്ട് വന്നില്ലായിരുന്നെങ്കിൽ അവൾക്കു് നല്ലൊരു ബന്ധം കിട്ടുമായിരുന്നു ..

അവനെന്താ ..ഒരു കുഴപ്പം.. സമ്പത്ത് അല്പം കുറവുണ്ടായതാണോ? ഇപ്പോഴത്തെ പ്രശ്നം..

അതല്ല .. ഏഴെട്ട് വർഷം ഒരു മതിലിനപ്പുറം കണ്ടിട്ടും അവൾക്ക് അവനെ ഇഷ്ടപ്പെടാൻ കഴിയുന്നില്ല. അവൾക്കിഷ്ടമില്ലാത്ത ഒരു ബന്ധമാണ് നമ്മളെല്ലാരും കൂടിയവളുടെ തലയിൽ കെട്ടി വയ്ക്കുന്നത്.

അത് കൊണ്ട് അമ്മയിത് വേണ്ടന്ന് വക്കാൻ പോവാണോ? എങ്കിൽ അന്ന് ഞാൻ തീവണ്ടിക്ക് തല വയ്ക്കും…

ലാലൂ … നീയെന്തായീ പറയുന്നത് .. അവനെ കണ്ട് നീയും പഠിച്ചോ? സ്വയം ജീവനെടുക്കാൻ ശ്രമിച്ചവൻ്റെ കൂടെ കൂടി നീയും.. അവനെപ്പോലെ ഓരോന്ന് പറഞ്ഞോ? ഇഷ്ടമില്ലെങ്കിൽ കൂടി നമ്മളോടുള്ള സ്നേഹം കൊണ്ടാ അവൾ ഇതൊക്കെ സമ്മതിച്ചു തന്നത് .. അതാരും മറക്കണ്ട..

അന്നത്തെ അടി സംഭവത്തിൽ അവന് നല്ല വിഷമമുണ്ട്. അതാ.. അവൻ ഇങ്ങോട്ടൊന്നും വരാത്തത്. അവന് ഇവളോട് ഭ്രാന്തമായ സ്നേഹമാണ്.ഒരു കൂട്ടുകാരനെന്ന നിലയിൽ എനിക്ക് വീണ്ടും വീണ്ടും തറപ്പിച്ചു പറയാനാകും .. അവനെ പോലെ നല്ല സ്വഭാവമുള്ള ഒരു പയ്യനെ കിട്ടുന്നത് അവളുടെ ഭാഗ്യമാ..

ഇങ്ങോട്ട് വരാതിരിക്കാനും കാണാതിരിക്കാനുമാ.. ഞാൻ അവരെ വീടുപണിയുടെ കാര്യം പറഞ്ഞ് അങ്ങേട്ടേക്കു് വിട്ടത്… ങാ. ഇനിയും കുറെ മാസങ്ങൾ ഉണ്ടല്ലോ? അതിനിടയിൽ അവളുടെ മനസ്സുമാറുമായിരിക്കും..

പോകുന്നേനു മുൻപേ അവളെയൊന്ന് വിളിച്ചിട്ട് പൊയ്ക്കോ..

പൂജകുട്ടിയേ… പൂ… ജകുട്ടീ… ന്ന് വിളിച്ച് പ്രേംലാൽ അമ്മയുടെ മുറിയിലെത്തി.

പൂജ തലവഴിയെ മൂടി പുതച്ചു കിടക്കുന്നു.
പ്രേംലാൽ പുതപ്പ് തലയിൽ നിന്നൽപ്പം താഴ്ത്തി ..

പൂജ വിറക്കുന്നത് കണ്ട്, പ്രേംലാൽ നെറ്റിയിൽ കയ്യ് വച്ച് നോക്കി.

അമ്മാ.. ഇങ്ങോട്ടൊന്ന് വന്നേ… ദേ.. ചുട്ടുപൊള്ളുന്ന പനിയാ.
ഗായത്രിയോടി വന്നു,നെറ്റിയിൽ കൈയമർത്തി നോക്കി..

ശരിയാണല്ലോ… മോളെ..
ഭദ്രാ …കണ്ണുതുറന്നേ… ഗായത്രി പൂജയെ കുലുക്കി വിളിച്ചു.

പൂജ കണ്ണു തുറന്നു..

എഴുന്നേൽക് നമുക്ക് ആശുപത്രിയിൽ പോകാം..

വേണ്ടമ്മേ.. കുറച്ച് കഴിഞ്ഞ് ശരിയാകും.. പൂജ എഴുനേൽക്കാൻ ശ്രമിച്ചു.

വേണ്ട .. കിടന്നോ..
ലാലു .. നീ ..പോകാൻ വരട്ടെ! സലിൽ ഡോക്ടറിനെ കണ്ട് കാര്യം പറഞ്ഞ് മരുന്നു വാങ്ങി കൊണ്ട് വാ കേട്ടോ?

വേണ്ടമ്മേ.. അമ്മേടെ കൈ കൊണ്ട് അസ്സലൊരു ചുക്ക് കാപ്പിയിട്ട് തന്നാൽ മതി..

അവൾ ഇന്നലെ രാത്രിയിവിടുന്ന് പോയതാ…ചെന്നയുടൻ വിളിക്കാമെന്ന് പറഞ്ഞ് പോയതാ..നേരമിത്രേം ആയി…

കണ്ടോമ്മേ.. ഇത് .. സൈറപോയതിൻ്റെ പനിയാ..

ആണോ ഭദ്രകുട്ടീ..

ഞാനീ .. കുന്ത്രാണ്ടവും പിടിച്ച് ഇന്നലെ മുതലിരിക്കയാ.. അമ്മേ..(കൈയ്യിലെ ഫോൺ ചൂണ്ടി കാട്ടി പറഞ്ഞു.)

നിനക്കൊന്ന് വിളിച്ചാലെന്താ… ഗായത്രി ചോദിച്ചു.

അതു വേണ്ട .. ഇങ്ങോട്ട് വിളിക്കട്ടെ!
ഞാനല്ലല്ലോ …അവളെ ഇട്ട് പോയത്.. അവളല്ലേ എന്നെ ഇട്ടിട്ട് പോയത്..
ഞാൻ കാപ്പിയെടുക്കാം.. ഗായത്രി ചിരിച്ച് കൊണ്ട് അടുക്കളയിലേക്ക് പോയി..

എടീ.. നിന്നെ പോലെയല്ലവൾ. സംഗതി ഞാനിന്നലെയാണ് രണ്ടാൾക്കും ഫോൺ വാങ്ങി തന്നതെങ്കിലും, അവൾക്കിതൊന്നും കൈകാര്യം ചെയ്ത് പരിചയമുണ്ടാവില്ല. എല്ലാം ഒന്നു പഠിപ്പിച്ച് കൊടുക്കുന്നതിന് മുൻപ് മാത്യുങ്കിളും -ലിസിയാൻ്റിയും വിളിച്ച് കൊണ്ട് പോയില്ലേ….

ശരിയാ.. ഞാനതോർത്തില്ല.. പാവം.. ന്ന് പറഞ്ഞ്. പൂജയെഴുന്നേറ്റ് ഇരുന്നു.

ഫോണിങ്ങ് തന്നേ.. ഞാൻ വിളിക്കാം..

കോൺടാക്ട് ലിസ്റ്റിൽ സൈറ മാത്രം

വേറെ ഫ്രണ്ട്സൊന്നുമില്ലേടീ..

അങ്ങനെ .. വലിയ അടുപ്പമുള്ള ആരുമില്ല.

ഫോണെടുത്തത് ലിസിയായിരുന്നു ..

പൂജ മോളെ..

പൂജയല്ലാൻ്റി ലാലുവാ

മേനോ.. ഇന്നലെയിങ്ങെത്തിയപ്പോൾ ഒത്തിരി ലേറ്റായി.. വെള്ളം മാറി കുളിച്ചിട്ടാവും.. സൈറ മോൾക്ക് ചെറിയ പനിയുണ്ട്.. ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ തുടങ്ങിയതാ..

പനിയോ? ക്രിസ്തുമസ് ലീവിന് വന്നപ്പോൾ കുളിച്ച വെള്ളം തന്നെയല്ലേ..ആൻ്റിയിത് വെള്ളം മാറി കളിച്ചതിൻ്റെയൊന്നുമല്ല .. വിരഹമാ.. വിരഹം.. ആൻ്റി .. ഇവിടൊരാൾക്കും പനിയാ.. ആൻ്റി ഫോണൊന്നവൾക്ക് കൊടുത്തേ..

ദാ.. മോളെ.. ലിസി .. ഫോൺ സൈറയ്ക്ക് കൊടുത്തു…

പറഞ്ഞോ.. ലാലുവേട്ടാ..

അതെ….. ഇവിടൊരാൾ കടുത്ത പിണക്കത്തിലാ.. പിന്നെ കടുത്ത പനിയും .. സന്തോഷായിരിക്കാനാ.. ഫോൺ വാങ്ങി തന്നത്.
ഞാൻ കൊടുക്കാം.. രണ്ടാളും സംസാരിച്ച് പിണക്കവും പനിയുമൊക്കെ മാറ്റ്.. വീഡിയോ കാൾ ചെയ്യാനറിയോ..

ങാ.. സാന്ദ്രയ്ക്കും സൈറയ്ക്കും അറിയാം.. ഞാൻ കട്ട്‌ ചെയ്തിട്ട് വിളിക്കായേട്ടാ.. …. സൈറ ഫോൺ കട്ട് ചെയ്തു.

സൈറയുടെ കാൾ വന്ന സമയത്ത് ഗായത്രി ചുക്ക് കാപ്പിയുമായി വന്നു..

അമ്മേ.. എനിക്കും .. തായോ.. ഇച്ചിരി കാപ്പി … സൈറ ചിരിച്ച് കൊണ്ട് പാഞ്ഞു..

പിന്നെ… കാപ്പിയല്ല രണ്ടടിയാ തരേണ്ടത് .. എല്ലാം പറഞ്ഞ് വിട്ടതല്ലേ… പിരിഞ്ഞിട്ടില്ലാന്ന് ഉറപ്പിക്കാനല്ലേ.. ലാലു .. രണ്ടാൾക്കും ഫോൺ വാങ്ങി തന്നത് … എന്നിട്ട് രണ്ടും കൂടി പനിയടിച്ച് ഞങ്ങളെ വിഷമിപ്പിക്കാൻ.

കോൺവെൻ്റിൽ ആയിരുന്നപ്പോഴാണെങ്കിൽ നേരം പുലർന്നാൽ ഇവളെ കാണാൻ പറ്റുമെന്നുറപ്പുണ്ടായിരുന്നു. എന്നാലിപ്പോ.. ഒരു പിടിയും .. ഇല്ല ..

എന്നാ പിന്നെ രണ്ടും കൂടി കത്തി വച്ചോ .. ഞങ്ങള് പോണു.. വാ..മ്മേ.. അമ്മയുടെ കൈ പിടിച്ച് വലിച്ച് കൊണ്ട് പ്രേംലാൽ പോയി ..

ഇടക്കിടക്ക് ചുക്ക് കാപ്പി കുടിക്കുന്നുണ്ടായിരുന്നു പൂജ..
രണ്ടാളും കുറെ സമയം.. സംസാരിച്ചു.

ഇനിയെപ്പഴാ.. കാണുക..പൂജ.. ചിരിച്ചു കൊണ്ട് ചോദിച്ചു.

റിസൾട്ടിന് … സൈറ പറഞ്ഞു.

പിന്നെ നമുക്ക് ഫാമിലി ഗ്രൂപ്പ് തുടങ്ങണം കേട്ടോ? പൂജ പറഞ്ഞു..

ങാ.. പിന്നെ അല്ലുന് നമ്പര് കൊടുക്കണ്ടേ… സൈറ ചോദിച്ചു.

ങാ.. കൊടുക്കാം. വരട്ടെ!

പപ്പയെ വിളിച്ചിരുന്നു. ..കുറച്ച് കഴിഞ്ഞ് എന്നെ അങ്ങോട്ട് വിളിക്കാൻ പറഞ്ഞു. ബുധനാഴ്ച മുതൽ ഹോസ്പിറ്റലിൽ ജോലിക്ക് പോകാൻ പറഞ്ഞു.

കോളടിച്ചല്ലോ?

ശരിയാ.. പക്ഷേ! നീ.. കൂടിയുണ്ടായിരുന്നെങ്കിൽ എനിക്ക് ഒത്തിരി സന്തോഷം ആകുമായിരുന്നു.ങാ.. സത്യം പറഞ്ഞാൽ എൻ്റെ പനി പകുതിയും പോയ് … സൈറ പറഞ്ഞു.

എൻ്റെ പനി മുഴുവനും പോയ് ..അത് പിന്നെ നീ വിളിച്ചിട്ടൊന്നുമല്ല ..ൻ്റെ ചുന്ദരിയമ്മയുണ്ടാക്കിയ ചുക്ക് കാപ്പി കുടിച്ചിട്ടാ.

ഓ… സമ്മതിച്ചേ… സൈറ പൊട്ടി ചിരിച്ച് കൊണ്ട് പറഞ്ഞു.

ഇപ്പോ .. വയ്ക്കട്ടെ! വിളിച്ചാൽ എടുക്കണേ..

ബൈ… പറഞ്ഞ് പൂജ പിന്നെയും പുതപ്പിനുള്ളിൽ വലിഞ്ഞു..

അര മണിക്കൂർ കഴിഞ്ഞതും. പൂജയ്ക്ക് കാൾ വന്നു..
പരിചയമില്ലാത്ത നമ്പരിലേക്ക് റിങ് തീരുന്നത് വരെ അവൾ നോക്കി കിടന്നു..

ആരായിരിക്കും.. ഫാമിലി നമ്പർസ് എല്ലാം .. സേവ് ചെയ്തിട്ടുണ്ട് .. പിന്നെ.. ഇതാരാ ..

വീണ്ടും വീണ്ടും കേട്ടപ്പോൾ പൂജ ഫോണെടുത്തു.

ഹലോ.. ആരാ..

പനി കുറവുണ്ടോ?

മിഥുൻ … പൂജ പല്ല് ഞെരിച്ചു..

ഏയ്… പനി കുറവുണ്ടോ?

വച്ചിട്ട് പോടാ.. പൂജ ഫോൺ കട്ട് ചെയ്തു…

വീണ്ടും റിങ് .. ശബ്ദം കുറച്ച് വച്ചു പൂജ.

എടുക്കുന്നില്ലാന്ന് കണ്ടപ്പോൾ വാട്സാപ്പ് മെസ്സേജ് തുരുതുരെ വന്നു കൊണ്ടിരുന്നു. അവൾ മെസ്സേജ് നോക്കി..

ഏയ്.. ഫോണെടുക്ക്..

എന്നെ മനസ്സിലായില്ലേ..

ഞാനാ.. അല്ലൂ..

പൂജ പ്രൊഫൈൽ പിക്ചർ എടുത്ത് നോക്കി…അലനും ഗ്രാൻപായും ഗ്രാനിയും ചേർന്നുള്ള ചിത്രം.

പൂജ വാ പൊളിച്ചു.

പിന്നെ പെട്ടന്ന് മെസ്സേജ് ടൈപ്പ് ചെയ്തു.

സോറി.. അല്ലൂ… സത്യം .. ഫോണിലൂടെ കേട്ടപ്പോൾ മിഥുൻ്റെ ശബ്ദം പോൽ തോന്നി.. അതാ.. റിയലി സോറി…

ഉടൻ ഫോൺ റിങ് കേട്ടു ..

അലൻ ആണെന്ന് കരുതി ഫോൺ എടുത്തയുടൻ പൂജ പറഞ്ഞു.

സോറി.. അല്ലു .. ഫോണിലൂടെ കേൾക്കുമ്പോൾ ആ തെണ്ടീടെ അതേ .. ശബ്ദം..

ഏത് തെണ്ടിടെ ?? മറുതലയ്ക്കൽ നിന്നു ചോദ്യം.

മിഥുൻ തെണ്ടീടെ .. അല്ലാതാരെയാ.. ഞാൻ തെണ്ടീന്ന്.. വിളിക്കുന്നത്.

പൂജാ .. നിൻ്റെ സ്നേഹത്തിന് വേണ്ടിയാ.. നിൻ്റെ ഈ വാക്കുകൾ ഞാൻ സഹിക്കുന്നത്. ഞാൻ ലാലുവിനോട് ചോദിച്ചിട്ടാ നിന്നെ വിളിച്ചത്.. ഞാൽ ലാലുവിന് കൊടുക്കാം..

അത് ശരിക്കും മിഥുനാണെന്നറിഞ്ഞതും പുരു ഫോൺ കട്ട് ചെയ്തു. കൊച്ചേട്ടൻ വന്നാലുണ്ടാകുന്ന പുകിലോർത്ത് പൂജ ശരിക്കും ഞെട്ടി.. ശരീരം ചുട്ടുപഴുത്ത് പനിക്കുന്നത് ഇപ്പോഴാണെന്നവൾക്ക് തോന്നി. അപ്പോൾ വീണ്ടും വന്ന അലൻ്റെ കാൾ എടുക്കാൻ കഴിയാതെ ശരീരം വിറ ബാധിച്ചു തുടങ്ങിയിരുന്നു.

(തുടരും)

5/5 - (3 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “നിനക്കായ് മാത്രം – 32”

Leave a Reply

Don`t copy text!