Skip to content

നിനക്കായ് മാത്രം – 33

benzy novel

അല്പം ധൈര്യം സംഭരിച്ച് പൂജ സ്വന്തം മുറിയിലേക്ക് പാേയി പിന്നെ വാതിൽ കുറ്റിയിട്ടു.

എന്നിട്ട് അലനെ വിളിച്ചു.

ഹലോ പറയാതെ അലൻ സംസാരിച്ചു തുടങ്ങി ..
ഫോൺ കിട്ടിയിട്ട് എന്നെ ഒന്നു വിളിച്ച് കൂടിയില്ലല്ലോ .. രണ്ടാളും .. കുരങ്ങികൾ

അല്ലൂ… അല്ലു ശബ്ദം മാറ്റി സംസാരിച്ചത് കൊണ്ട് എനിക്കാകെ തെറ്റി.. ഞാനാകെ പ്രശ്നത്തിലാ..
പൂജ വിശദമായ് കാര്യങ്ങൾ പറഞ്ഞു ..

അടുത്ത പട്ടിണിസമരത്തിന് സമയമായീന്നർത്ഥം..

എന്തോ.. എനിക്കൊന്നും അറിയില്ല ..

പേടിക്കണ്ട.. വീട്ടുകാര് പറഞ്ഞാൽ കേട്ടില്ലെങ്കിലും നല്ല കൂട്ടുകാർ പറഞ്ഞാൽ അനുസരിക്കണം .. അനുസരിക്കോ?

കേൾക്കട്ടെ ! എന്നിട്ട് പറയാം.

എന്ത് പ്രശ്നമുണ്ടായാലും പട്ടിണി കിടക്കരുത്. സ്വന്തം ആരോഗ്യം കളഞ്ഞിട്ടുള്ള വാശിയൊന്നും വേണ്ടന്നഭിപ്രായക്കാരനാ.. ഞാൻ ..

നാളെ ഞങ്ങളുടെ സ്വീറ്റ് പപ്പായുടെയും സ്വീറ്റ് മമ്മായുടെയും
വിവാഹ വാർഷികമാ.. ചെറിയൊരു പാർട്ടി ഒരുക്കുന്നുണ്ട്… ഞങ്ങൾ ഫാമിലി മെമ്പേഴ്സും അടുത്ത സഹൃത്തക്കളും മാത്രം.. പിന്നെ അന്നയുടെ കുറച്ച് ഫ്രണ്ട്സും.

അല്ലൂൻ്റെയും ആൽബിച്ചൻ്റെയും
ഫ്രണ്ട്സിനെ ക്ഷണിച്ചില്ലേ..

ഫ്രണ്ട്സെന്ന പറയാൻ കുറെ പേരുണ്ട് എന്നാലും അത്ര ഫ്രണ്ട്സല്ല.. എൻ്റെ ഏറ്റവും നല്ല ഫ്രണ്ട് ആൽബിച്ചനാ .. ആൽബിച്ചന് ഞാനും.
പിന്നെ അജയ്.. അവനെ ക്ഷണിക്കണമെന്നുണ്ട്.

അപ്പോ .ഞാനും സൈറയും ഫ്രണ്ടല്ലേ…

ആണ് … പക്ഷേ…. കൂട്ട് കൂടാൻ കൊള്ളില്ല രണ്ടിനേം. ഒടുക്കത്തെ നിബന്ധനയും. അതാ.. ക്ഷണിക്കാത്തത്…

ആ ഓർമ്മ നല്ലതാ… പിന്നേയ്.. അല്ലൂ..എന്നെ ഇങ്ങോട്ട് വിളിക്കണ്ട…ഞാൻ അങ്ങോട്ട് വിളിക്കാം.. ന്നാൽ വക്കട്ടെ!

ബൈ… പറഞ്ഞ് ഫോൺ കട്ട് ചെയ്തു.

വൈകുന്നേരം
എല്ലാരും ടി.വി കാണുകയായിരുന്നു .. അപ്പോഴാണ് പ്രേംലാൽ വന്നത്..
സെറ്റിയിൽഗായത്രിയുടെ മടിയിൽ തലവെയ്ച്ച് കിടക്കുന്നുണ്ടായിരുന്നു ..
പൂജ ..

ടീ … നിൻ്റെ അഹങ്കാരം ഇത്തിരി കൂടണുണ്ട്… കേട്ടോ… എന്ന് പറഞ്ഞ്
പൂജയെ തല്ലാനായി കൈയ്യിൽ പിടിച്ചു വലിച്ചു ..

ടാ .. വിട്. വയ്യാത്ത കുട്ടിയാ.. ദേഹത്ത് കൈവച്ചുള്ള കളി വേണ്ടെന്ന് ഞാൻ ഒരു ദിവസം താക്കീത് ചെയ്തതാ.
നിന്ന് കലി തുള്ളാതെ.. നീ…കാര്യം പറയ്യ്.

വയ്യാത്ത കുട്ടീ… മിഥുനെ തെണ്ടീന്ന് വിളിക്കാൻ അവൾക്കൊര സുഖവുമില്ലായിരുന്നല്ലോ?

തെണ്ടീന്ന് വിളിച്ചെന്നോ? നേരാണോ ഭദ്രാ ..

പൂജയെഴുന്നേറ്റ് ഇരുന്നുവെങ്കിലും മറുപടി പറഞ്ഞില്ല.

അവള് വാ തുറക്കില്ല .. ഞാൻ പറയാം. വരാൻ താമസിച്ചതെന്താന്ന് മിഥുൻ ചോദിച്ചപ്പോൾ ഞാൻ ഇവൾക്ക് വയ്യാത്തകാര്യം പറഞ്ഞു..

ഞാൻ വിളിച്ചാൽ ഫോണെടുക്കില്ലന്ന് അവൻ സങ്കടപ്പെടുന്നത് കണ്ടപ്പോൾ ഞാനാ ഫോൺ ചെയ്ത് കൊടുത്തത്
അവൻ സ്പീക്കർ ഓണാക്കി’ ..

ആ അലനാണെന്ന് കരുതിയവനോടവൾ …….. പറഞ്ഞത് കേട്ട് ഞാനാകെ .. നാറി … (പ്രേംലാൽ ഫോൺ സംഭാഷണം വിസ്തരിച്ചു)

അവനായത് കൊണ്ട് കൊള്ളാം വേറാരെങ്കിലും ആയിരുന്നെങ്കിൽ അപ്പോൾ ഈ ബന്ധം വേണ്ടെന്ന് പറഞ്ഞേനെ.. പ്രേംജിത്ത് പറഞ്ഞു.

ശ്ശൊ.. ഇവളെക്കാരണം ആകെ നാണക്കേടാകുമല്ലോ? ഗായത്രി തലയിൽ കൈവച്ചു.

കല്യാണം വച്ചു നീട്ടാതെ പെട്ടന്നങ്ങ് നടത്താൻ നോക്ക്.. രണ്ട് കെട്ട് ന്നൊക്കെ ഒരു ജ്യോത്സ്യനല്ലേ.. പറഞ്ഞത്. നമുക്കു വേറൊരിടത്ത് കൂടി നോക്കിക്കാം.. അമ്മേ..

കാർത്തികയത് പറഞ്ഞതും ..പൂജ ചാടിയെഴുന്നേറ്റു..

എന്നിട്ട് ചേട്ടത്തിയങ്ങ് കെട്ടിക്കോ.

ടി. പ്രേംജിത്ത് ചാടിയെഴുന്നേറ്റ് പൂജക്കൊരടി കൊടുത്തു.

തല്ലി കൊല്ല്… എല്ലാരും കൂടി .. കുറെ വർഷങ്ങളായി ഞാനവൻ്റെ പേരിൽ തെറ്റ് ചെയ്യാതെ ശിക്ഷക്കിപ്പെടുന്നു.. അപമാനിക്കപ്പെടുന്നു. എനിക്കിഷ്ടമില്ലാതിരുന്നിട്ടും ഞാനവനെ കല്യാണം കഴിക്കാമെന്ന് സമ്മതിച്ചത് നിങ്ങളൊടൊക്കെയുള്ള സ്നേഹകൂടുതലുകൊണ്ടാ.. ഇനിയെൻ്റെ ദേഹത്ത് കൈവച്ചാ.

കയ്യ് വച്ചാലെന്ത് ചെയ്യുമെടീ നീ…

പ്രേംജിത്ത് അവളുടെ കയ്യ് പിടിച്ച് തിരിച്ചു.

ജിത്തു .. വിട്….വിടാൻ … ഗായത്രി ശബ്ദമുയർത്തി. പ്രേംജിത്ത് പിടി വിട്ടു..

മറ്റെന്തിന് വേണേലും തല്ലിക്കോ.. അല്ലാതെ അവൻ്റെ പേരും പറഞ്ഞിനി ആരെങ്കിലും എൻ്റെ ദേഹത്ത് കൈ വച്ചാൽ ഈ മോതിരമഴിച്ച് കയ്യിൽ വച്ച് തരും.. അതിലും ശരിയായില്ലെങ്കിൽ ഈ ശരീരം ഞാൻ കത്തിച്ച് കളയും..

പ്രതികരണം കാത്തു നിൽക്കാതെ. തൻ്റെ മുറിയിൽ കയറി വാതിലടച്ചു പൂജ.

രാവിലെ മുതൽ പുതിയ തീരുമാനവുമായാണ് പൂജയുറക്കം ഉണർന്നത്.

ഇക്കുറി പട്ടിണിസമരമല്ലായിരുന്നു. അടുക്കള സമരവും ചേട്ടൻമാരോടും അമ്മയോടും ഏട്ടത്തിയോടും മൗനവ്രതവും. ..

അലൻപറഞ്ഞിട്ടൊന്നുമായിരുന്നില്ലത്. കാർത്തികയ്ക്കിട്ടൊരു പണി… പ്രേംജിത്ത് നാട്ടിലുള്ളത് കൊണ്ട് അടുക്കളയിൽ കടക്കാതെ മടി പിടിച്ചിരിക്കാൻ കഴിയില്ലായിരുന്നു കാർത്തികക്ക് ..

എട്ടു മണിയായിട്ടും പൂജ കോഫി കൊണ്ട് വരാതിരുന്നപ്പോൾ
പ്രേംജിത് കാർത്തികയോട് കോഫി കൊണ്ട് വരാൻ പറഞ്ഞു.

അടുക്കളയിൽ കയറിയതും കാർത്തികയുടെ കണ്ണ് തള്ളി. തലേ ദിവസം പൂജ പിണങ്ങി പോയതിനാൽ സിങ്ക് നിറയെ പാത്രം കുന്നുകൂടി കിടക്കുന്നു ..
അമ്മയും എത്തിയിട്ടില്ല ..

എൻ്റീശ്വരാ.. ഇത്രയും കഴുകിയെടുക്കുമ്പോഴേക്കും .. ഉച്ചയാകും. ആകെ വിഷമിച്ച് അങ്ങനെ നില്ക്കുമ്പോഴേക്കും കുളി കഴിഞ്ഞ് പൂജ അടുക്കളയിൽ വന്നു.

ഹാവൂ… രക്ഷപ്പെട്ടു. കാർത്തിക ദീർഘശ്വാസം വിട്ടു.

സത്യത്തിൽ ഇന്നലെ ഞാനത് നിന്നെ വേദനിപ്പിക്കാൻ പറഞ്ഞതായിരുന്നില്ല. പറഞ്ഞതോർത്ത് എനിക്കിന്നലെ ഒരു പോള കണ്ണടക്കാനായില്ല.. രാവിലെയാ ഒന്ന് മയങ്ങിയത്. ഏട്ടന് കോഫിയെടുക്കാൻ വന്നതാ.

പൂജ ഒരു പാത്രമെടുത്ത് വെള്ളം തിളപ്പിച്ചു .. ഒരു ഗ്ലാസ്സിൽ പഞ്ചസാരയും കോഫിമേറ്റും നെസ് കഫേയുമിട്ടു… തിളച്ച വെള്ളമതിലേക്ക് പകർന്ന് രണ്ടടിയടിച്ചു.. ഒരു ചെറിയ പ്ലേറ്റിൽ നാല് പീസ് ബ്രഡുമെടുത്ത് സ്വന്തം മുറിയിലേക്ക് പോയി..

കാർത്തികയ്ക്കറിയാമായിരുന്നു .. രാവിലെ അതവൾക്കു് പതിവാണെന്ന്… അത് കഴിഞ്ഞ് വരുമല്ലോ? സ്വയം ആശ്വസിച്ചത് വെറുതെയായിരുന്നു .. പൂജ തിരികെ വന്ന് ചായ കപ്പും ചായ പാത്രവും കഴുകി കമിഴ്ത്തി അടുക്കളവിട്ടു.

ഗായത്രി ഉണർന്ന് വന്നപ്പോഴേക്കും .. കാർത്തികക്കു് സമാധാനമായി..

പൂജ വന്നില്ലേ മോളെ…

വന്നമ്മേ .. കോഫി അവൾക്ക് മത്രം ഇട്ട് കൊണ്ട് പോയി..

ഹൊ.. സമാധാനമായി.. പട്ടിണി കിടക്കാതിരുന്നത് നന്നായി… കല്യാണ നിശ്ചയം കഴിഞ്ഞ കുട്ടിയെയിനി തല്ലുന്നത് ശരിയല്ല..

കുട്ടി… കാർത്തിക ഉള്ളിൽ പറഞ്ഞു.. കൊഞ്ചിച്ചു .. വഷളാക്കി ..

ഇനിയമ്മ ചെയ്തോളു മെ ന്നവൾക്കറിയാം. ഞാനിത് പ്രേമേട്ടന് കൊട്ത്തിട്ടു വരാമെന്ന് പറഞ്ഞ് കോഫിയുമായി മുങ്ങി. ..

ഒന്ന് രണ്ട് ദിവസം അങ്ങനെ തന്നെ പോയി … അടുക്കളപ്പണികളെല്ലാം ഗായത്രി തന്നെ ചെയ്യുന്നത് കണ്ട് പ്രേംജിത്ത് കാർത്തികയെ ഇടക്കിടക്ക് വഴക്ക് പറഞ്ഞ് കൊണ്ടിരുന്നു.. അമ്മ കഷ്ടപ്പെടുന്നത് കണ്ട് പൂജ സമരം അവസാനിപ്പിച്ച് അടുക്കളയിൽ കയറി ..

മിഥുൻ താമസിച്ചിരുന്ന വീടിൻ്റെ അടുത്ത മതിലിനകത്ത് പൂജയുടെ ക്ലാസ്സിൽ പഠിച്ച ഒരു പെൺകുട്ടിയുണ്ടായിരുന്നു. വിനിത
അവൾ ഇടക്കൊക്കെ കമ്പ്യൂട്ടർ കോഴ്സിനു പോകാമോന്ന് ചോദിച്ച് പൂജയെയും സൈറയെയും വിളിക്കാറുണ്ടായിരുന്നു ..

ഡിഗ്രി റിസൾട്ടിൻ്റെ തലേ ദിവസം
പൂജ സൈറയെ വിളിച്ചു.

റിസൾട്ടിൻ്റെ പിറ്റേ ദിവസം നമുക്കെല്ലാപേർക്കും കൂടി കോളജിലൊത്ത് കൂടാമെന്ന് പറഞ്ഞത് ഓർമ്മയുണ്ടല്ലോ? അതോ.. കാല് വാരോ?

ഞാൻ റെഡി.. പപ്പ കൂടെ വരാംന്ന് പറഞ്ഞു .. പിന്നെ അലൂം അജയേട്ടനും വരും കേട്ടോ? സൈറ പറഞ്ഞു.

അതെന്തിനാ.. അവരുടെ റിസൾട്ട് അടുത്ത മാസമല്ലേ ….

വെറുതെ. പിന്നേ .. നീ .. മിഥുനിൻ്റെ വാട്ട്സ് ആപ്പ് സ്റ്റാറ്റസ് കണ്ടോ?

ഞാനൊന്നും നോക്കില്ല. ഇനി നോക്കിയെന്ന് കണ്ടാൽ പിന്നെ ആ മൊതലിനെ സഹിക്കാനാവില്ലെനിക്ക് ..

എന്താ .. സ്റ്റാറ്റസിൽ

ഞാൻ സ്ക്രീൻ ഷോട്ടയക്കാം.. നീ .. നോക്ക്… പറ്റിയാലിത് മൂപ്പിച്ചെടുക്കാം..

ശരി .. യെന്നാൽ പെട്ടന്നയക്ക് ..

മെസ്സേജ് വന്നതും പൂജയെടുത്തു നോക്കി…

ഹോസ്പിറ്റൽ ബെഡിൽ വിനിത കിടക്കുന്നു .. വെള്ള ബനിയനും ഒരു ഷോർട്സും വേഷം. അരികിൽ മിഥുൻ .. ഓറഞ്ച് അല്ലി അവളുടെ വായിൽ വയ്ക്കുന്നു ..

ടീ.. മോളെ…ഇത് മൂപ്പിച്ചാൽ പോര..
പൊരിച്ചടുക്കണം. ഞാൻ വിളിക്കാം.. കേട്ടോ?

പൂജ സൈറക്ക് മെസ്സേജ് അയച്ച ശേഷം നേരെ ഹാളിൽ ചെന്നു .. അമ്മ ടി.വി.യിൽ ശ്രദ്ധിച്ചിരിക്കുന്നു.

അമ്മേ.. ഇതൊന്ന് നോക്ക്, പൂജ ഫോട്ടോ അമ്മയ്ക്ക് നേരെ നീട്ടി..

ഇത് നമ്മുടെ മിഥുനല്ലേ.. ഈ കുട്ടി… സുധ ചേച്ചീടെ മോളല്ലേ .. വിനിത … ഇവൾക്കിതെന്ത് പറ്റി…

ബെസ്റ്റ് …അമ്മേ…അവൾക്കെന്ത് പറ്റിയെന്ന് പിന്നെ ചിന്തിക്കാം.ഇത് കണ്ടിട്ട് അമ്മയ്ക്കൊന്നും തോന്നുന്നില്ലേ..

എന്ത് തോന്നാൻ അടുത്തിരുന്ന പ്രേംലാൽ പറഞ്ഞു. ഞങ്ങടെ കൂട്ടുകാരൻ്റെ പെങ്ങളാ. വേറൊരർത്ഥത്തിൽ അതിനെ കാണണ്ട …

അപ്പോ .. ഞാനും കൂട്ടുകാരൻ്റെ പെങ്ങളല്ലേ .. ഇവിടെന്താ അർത്ഥം മാറി പോയത്..

അവള് ഓരോ കാരണം കണ്ട് പിടിച്ച് വന്നിരിക്കുന്നു ..

ഞാൻ കണ്ട് പിടിച്ചതല്ല.. ഓരോരുത്തര് കണ്ടിട്ട് അയച്ച് തന്നതാ… കെട്ടാൻ പോണ ചെക്കൻ്റെ ഗുണം ..

ഒരു പെങ്ങളെപോലെയാ അവന് അവൾ. എപ്പോഴും പറയും അവൻ

അവളുടെ സ്ഥാനത്ത് ഞാനും അവൻ്റെ സ്ഥാനത്ത് എൻ്റെ ഒരു കൂട്ടുകാരനോ .. കൂട്ടുകാരിയുടെ സഹോദരനോ ആണ് എൻ്റെ കട്ടിലിൽ ഓരത്തിരുന്ന് എന്നെ ഊട്ടിയാൽ കൊച്ചേട്ടനംഗീകരിക്കോ?

ഊട്ടുന്നവൻ്റെ മുട്ടുകാല് തല്ലിയൊടിക്കും.. ചേട്ടൻമാര് രണ്ട് പേരും ഒരുമിച്ച് പറഞ്ഞു ..

അത് കൊള്ളാം.. മിഥുനെയല്ല തല്ലേണ്ടത് … ഇവനൊക്കെ വായ പൊളിച്ച് കൊടുക്കുന്നവളെയാ.. തല്ലേണ്ടത് ..

അത് പൂജ പറഞ്ഞത് നൂറ് ശതമാനം ശരിയാ. (അങ്ങനെ സപ്പോർട്ട് ചെയ്തില്ലെങ്കിൽ നാളെ അടുക്കളയിൽ കയറേണ്ടി വരുമെന്നുള്ളത് കൊണ്ട് മാത്രം അവൾ സപ്പോർട്ട് ചെയ്തു.)

സത്യം .. പറഞ്ഞാൽ അവൻ ഞരമ്പു് മുറിച്ചതാ.. ഇതിനൊക്കെ കാരണം.

രാത്രിയിൽ പൂജയുടെ മുറിയിൽ വന്ന്
ഗായത്രി പറഞ്ഞു..

ഭദ്രാ … ഇനിയും സമയമുണ്ടല്ലോ… നന്നായി പ്രാർത്ഥിച്ച് കിടക്… അവനെന്തെങ്കിലുമൊക്കെ കാണിച്ച് നിൻ്റെ തലയിൽ നിന്നൊഴിഞ്ഞ് പോകട്ടെയെന്നാ.. അമ്മ വിചാരിക്കുന്നത് .. ഒന്നാം തീയതി … അമ്മ.. അച്ഛൻ്റെ അടുത്ത് പോകുമ്പോൾ .. അച്ചമ്മേം അപ്പൂപ്പനും ഇവിടെ വന്ന് നിൽക്കും
അമ്മ വരുന്നത് വരെ എൻ്റെ മോള് ഏട്ടന്മാരുമായി വഴക്കൊന്നുമുണ്ടാക്കരുത്…
സന്തോഷം കൊണ്ട് അമ്മയെ എടുത്തുയർത്തണമെന്ന് തോന്നി
അതിന് കഴിയാതെ വന്നപ്പോൾ ഗായത്രിയെ കെട്ടിപ്പിടിച്ച് വട്ടം കറക്കി …

വിട് ഭദ്രേ …ഈ കട്ടീടെ .. ഒരു..കാര്യം.. ഗായത്രി ചിരിച്ച് കൊണ്ട് പറഞ്ഞു ..

റിസൾട്ട് വന്നപ്പോൾ എല്ലാർക്കും സന്തോഷമായി.. തൊണ്ണൂറ്റൊന്ന് ശതമാനം മാർക്ക് വാങ്ങി പാസ്സായിരിക്കുന്നു .. സൈറക്കു് എമ്പത്തേഴ് ശതമാനം ..

കോളേജിൽ അല്ലു വരുമെന്ന് പറഞ്ഞെങ്കിലും വന്നില്ല ..

വൈകുന്നേരം അഭിനന്ദനമറിയിച്ച് അല്ലു വിളിച്ചു..

അഭിനന്ദനങ്ങൾ പ്രിയ മിത്രമേ…

താങ്ക് യൂ …താങ്ക് യൂ …

കോളേജ് ഫസ്റ്റായതിന് പിന്നെയും അഭിനന്ദനങ്ങൾ…

പിന്നെയും ..താങ്ക് യൂ …

അല്ലു ചിരിച്ചു. ഭാവി വരൻ എന്ത് സമ്മാനം തന്നു..

ഞാൻ ഫോൺ കട്ട് ചെയ്യണോ?

വേണ്ടായേ…

പിന്നെ.. അല്ലു .. വേറൊരു സന്തോഷമുണ്ട്… മിഥുൻറെ ഫോട്ടോയുടെ കാര്യവും അമ്മ പറഞ്ഞ കാര്യവും എല്ലാം പൂജ പറഞ്ഞു..

ആഹാ… തനിക്ക് നല്ലതേ.. വരൂ… താൻ നല്ല കുട്ടിയാ..

കളിയാക്കിയതല്ലല്ലോ?

ഏയ്.. കാര്യമായിട്ടാക്കിയതാടോ?

പിന്നെ ഒരു വിഷമമുണ്ട്..അമ്മ മറ്റന്നാൾ പത്ത് ദിവസം ഇവിടില്ല. അച്ഛൻ്റടുത്ത് പോണു.. അമ്മേടെ പേരിൽ ആണ് അവിടെ ഒരു ഷോപ്പ് എടുത്തിരിക്കുന്നത്. അതിൻ്റെ എന്തോ.. പേപ്പേഴ്സ് ശരിയാക്കാനാ..

വല്യേട്ടൻ പോണുണ്ടോ കൂടെ…

ഇല്ല .. അമ്മ വന്നിട്ടേ .. പോകു…എനിക്കു കൂട്ടിന് അച്ഛമ്മേം ..അപ്പൂപ്പനും വരും..

വയ്ക്കട്ടെ! അല്ലൂ… അച്ഛന് കൊണ്ട് പോകാൻ കുറച്ച് സാധനങ്ങളൊക്കെ ഉണ്ടാക്കുന്നു അമ്മ. സഹയിക്കട്ടെ!

ഓകെ..വച്ചോളൂ…

ഒന്നാം തീയതി രാവിലെ

അമ്മേ…. ഞാൻ പത്ത് മണിക്ക് പോയി എനിക്കും സൈറക്കും സ്രസ്സ് വാങ്ങാമേ..

ങാ.. ഞാൻ പറഞ്ഞ തോർമ്മയുണ്ടല്ലോ ആരോടും വഴക്കുണ്ടാക്കരുത്.

ഇല്ലാ… പൂജ ഗായത്രിയെ ഉമ്മ വച്ചു.

രാവിലെ 5 മണിക്ക് ഗായത്രി പോയി…

പത്ത് മണിയായപ്പോൾ പൂജ ഒരുങ്ങി കോളേജ് ബാഗുമെടുത്ത് ഇറങ്ങി.

ഏട്ടത്തി .. ഞാൻ ഡ്രസ്സെടുക്കാൻ പോവാണേ…

ഒറ്റക്കോ? ഏട്ടൻമാർ വന്നിട്ട് പോകാം..
ഇല്ലെങ്കിൽ അച്ഛമ്മേം. അപ്പൂപ്പനുമിങ്ങെത്തിയിട്ട് പോകാന്നേ…

ഏട്ടത്തിയുടെ വെപ്രാളം കണ്ടാൽ തോന്നും. ഞാനിതാദ്യമായാ ഡ്രസ്സെടുക്കാൻ പോകുന്നതെന്ന്.

പോകാനിറങ്ങിയതും അല്ലുവിൻ്റെ കോൾ ..

പറഞ്ഞോ.. അല്ലൂ…

ങാ.. ഞാനിറങ്ങി..

ങാ.. ഫോണെടുത്തിട്ടുണ്ട് .. പക്ഷേ സ്വിച്ച്ഡ് ഓഫായിരിക്കും.
വയ്ക്കട്ടെ! പറഞ്ഞ പോലെ ചെയ്യാം.. സൈറ അറിയണ്ട കേട്ടോ?

പൂജ ഫോൺ സ്വിച്ച് ഓഫ് ചെയ്തു ബാഗിലിട്ടു ഷോപ്പിങ് മാളിലേക്ക് നടന്നു..

ഈ സമയം ഫോൺ സംഭാഷണം തെറ്റിദ്ധരിച്ച് പ്രേംജിത്തിനെയും പ്രേംലാലിനെയും വിളിച്ചു പറഞ്ഞു കാർത്തിക,പൂജ ആ ക്രിസ്ത്യാനിചെക്കനൊപ്പം ഒളിച്ചോടിയെന്ന്.
ഞാൻ പറഞ്ഞുവെന്ന് പറയരുതെന്ന് പറഞ്ഞ് മിഥുനെയും അറിയിച്ചു.

ഇതൊന്നും അറിയാതെ നടന്നു പൊയ്കൊണ്ടിരുന്ന പൂജയുടെ അരികിൽ മിഥുൻ ഒരോട്ടോയിൽ എത്തി. പിന്നെ പിടിച്ചു വലിച്ച് ഓട്ടോയിൽ തളളിയിട്ടു ..

(തുടരും).

5/5 - (3 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “നിനക്കായ് മാത്രം – 33”

Leave a Reply

Don`t copy text!