Skip to content

നിനക്കായ് മാത്രം – 34

benzy novel

സബീറേ.. എൻ്റെ വീട്ടിലോട്ട് വിട് കേട്ടോ? മിഥുൻ ഓട്ടോ ഡ്രൈവറോട് പറഞ്ഞു ..

നിൻ്റെ വീട്ടിലോട്ടോ? എങ്കിൽ ഞാനിതിൽ നിന്നെടുത്ത് ചാടും.. സബീറിക്ക …..ഞാൻ ചുരിദാർ വാങ്ങാനായി ഇറങ്ങിയതാ.. ഇയാള് പറയുന്ന കേൾക്കല്ലേ… എന്നെ വീട്ടിലാക്കിയാൽ മതി കേട്ടോ?

മിഥുൻ്റെ ഫോണിൽ റിങ് വന്നിട്ടും മിഥുൻ ഫോണെടുത്തില്ല..
ഡിസ്പ്ലേയിൽ കാർത്തികയെന്ന് വന്നത് പൂജ കണ്ടു..
വീട്ടിൽ നിന്നല്പ ദൂരത്തിലെത്തിയ
പ്പോഴാണ് മിഥുൻ പൂജയെ വണ്ടിയിൽ പിടിച്ചിട്ടത്..
ഓട്ടോ ഡ്രൈവർ.. വണ്ടി നേരെ …പൂജയുടെ വീട്ടുമുറ്റത്തെത്തി…

ടോ… ൻ്റെ വീട്ടിലാ.. പോകാൻ പറഞ്ഞത് …

ശരിയാ.. പക്ഷേ… ഇവരുടെ വീട്ടിലെ’ ഉപ്പും ചോറുമാ എൻ്റേ ഈ ശരീരം ..പൂജ മിഥുൻ്റെ കൈ തട്ടി മാറ്റി.. പുറത്തിറങ്ങി.. സബീറും പുറത്തിറങ്ങി. മിഥുന്നറിയില്ലേ… ഇവരുടെ ബേക്കറി ഐറ്റംസ് ‘ ഷോപ്പുകളിൽ കൊടുക്കുന്നവരിൽ ഒരാള് ഞാനാ.. ഓട്ടോയും ഇവരുടേതാ .. കണ്ടില്ലേ.. വണ്ടിയുടെ പേര് …

മിഥുൻ വണ്ടിയുടെ പേര് നോക്കി..

പൂജാ ഭദ്ര..

താങ്ക് യൂ .. സബീറിക്കാ അറിഞ്ഞല്ലോ അമ്മ രാവിലെ പോയത്. എന്തായാലും ഇയളിത് നാറ്റിക്കും ..
സബീറിക്കായോട് ചോദിക്കുന്നവരോട് പറയണം .. എന്തായാലും മിഥുനെ ആ കുട്ടി കല്യാണം കഴിക്കില്ലെന്നുറപ്പാണെന്ന്..
കേട്ടല്ലോ?

സബീർ ചിരിച്ച് കൊണ്ട് പറഞ്ഞു ..പോട്ടെ!

ടീ …. മിഥുൻ പല്ലുകടിച്ചു..

ടീ.. പോടീന്ന് വീട്ടിലുള്ളവരെ പോയ് വിളിക്കടാ …..

മുറ്റത്ത് ഓടി വന്ന കാർത്തിക അന്തം വിട്ടു വിളിച്ചു. പൂജേ … നീയെന്തായീ കാണിച്ചത് …
ൻ്റെ പുന്നാര ഏട്ടത്തി കണ്ടില്ലായിരുന്നോ? കാണിച്ചതെന്താന്ന് അത് തന്നെയാ.

പൂജ കളിയാക്കി പറഞ്ഞു.

കല്യാണം കഴിഞ്ഞ് ഒരു കുടുംബത്തിൽ വന്ന് കയറുമ്പോൾ ഭർത്താവിനെ മാത്രം സ്നേഹിച്ചാൽ പോരാ.. ആ കുടുംബത്തെയും സ്നേഹിക്കണം.. ആ കടുംബത്തിൻ്റെ അഭിമാനം സ്വന്തം അഭിമാനമായി കരുതണം… അല്ലാതെ .. പതിയിരുന്ന് തന്ത്രപൂർവ്വം അപമാനിച്ചാലുണ്ടല്ലോ? ഇത് ഞാനിങ് പറിച്ചെടുക്കും. എന്ന് പറഞ്ഞ് പൂജ കാർത്തികയുടെ താലിയിൽ പിടിത്തമിട്ടു ..

പൂജാ ..വേണ്ടാ … വിട്…. കാർത്തിക ഭയന്ന് പറഞ്ഞു താലിയിൽ മുറുക്കെ പിടിച്ചു.

അങ്ങനെ മുറുക്കെ… പിടിച്ചോ .. ഒരിക്കലും നഷ്ടപ്പെടാതെ .. താലി മാത്രമല്ല…ഈ കുടുംബത്തെയും എന്ന് പറഞ്ഞ് താലിയുടെ പിടിത്തം വിട്ടു… പൂജ.

നിങ്ങളുടെ പ്രായത്തെയും ഈ കടുംബത്തിൽ ഞങ്ങൾ നിങ്ങൾക്ക് തന്ന പദവിയെയും ബഹുമാനിക്കുന്നത് കൊണ്ട് മാത്രമാ..
നിങ്ങളുടെ നാറിയ പ്രവർത്തിക്കു് ചെകിടടിച്ചൊന്ന് തരാത്തത്.

ഭ്രാന്താണോ ഏട്ടത്തീ.. ഇവൾക്ക്.. മിഥുൻ ചോദിച്ചു.

ഭ്രാന്ത് നിൻ്റെ തള്ളയ്ക്കാ… അത് കൊണ്ടാണല്ലോ.. നിന്നെ ഈ പ്രായത്തിലും തീറ്റി പോറ്റുന്നത് ഇവിടെ നിന്ന് കുരയ്ക്കാതെ ഇറങ്ങി പോടാ…ഇല്ലെങ്കിൽ തിളച്ചയെണ്ണ വീഴും നിൻ്റെമേൽ ..
പൂജയകത്ത് കയറി… മുറിയുടെ
വാതിലടച്ചു.

അപ്പോൾ തന്നെ സൈറയെ വിളിച്ചു നടന്ന കാര്യങ്ങൾ പറഞ്ഞു. ഒരു കാരണവശാലും അല്ലുവിനെ ഇങ്ങോട്ട് വിളിക്കരുതെന്ന് പറയണം .. ഇവിടാരെങ്കിലും ചോദിച്ചാൽ ഞാൻ നിന്നെ വിളിച്ചില്ലാന്നെ പറയാവൂ.. ഞാനീ .. കാൾ .ഡിലീറ്റ് ചെയ്യുവാണേ… മോളെ… ജീവൻ ബാക്കി കിട്ടിയാൽ ഞാൻ നിന്നെ വിളിച്ചിരിക്കും.. ബൈ…
പൂജ സിം .. ഊരി ജ്യൂവൽ ബോക്സിൻ്റെ സ്പോഞ്ചിനടിയിൽ വച്ചു..

തലമുടി അപ്പോഴും ഉണങ്ങിയിട്ടില്ലാ
ത്തതിനാൽ തലമുടി അഴിച്ചിട്ടു. നെറ്റിയിലെ പൊട്ടിളക്കി കണ്ണാടിയിൽ ഒട്ടിച്ചു…

അപ്പോഴേക്കും പ്രേംജിത്തും .. പ്രേംലാലുമെത്തി …

മുറ്റത്ത് വച്ച് തന്നെ .. മിഥുനും കാർത്തികയും കാര്യങ്ങളെല്ലാം പറഞ്ഞു.. മിഥുൻ്റെ കയ്യിൽ നിന്നും മോതിരവും വാങ്ങി പ്രേംജിത് മുന്നിലും പ്രേംലാൽ പിന്നിലുമായ് പൂജയുടെ മുറിയുടെ വാതിൽക്കലെത്തി.
കതകിൽ മുട്ടുകേട്ടതും ഒന്നു മടിച്ച ശേഷം അവൾ തുറന്നു.. മുന്നിൽ ഏട്ടൻമാർ …

ചോദ്യവും പറച്ചിലുമൊന്നുമില്ലാതെ… പ്രേംജിത്ത് അവളുടെ കഴുത്തിന് കുത്തിപ്പിടിച്ചു. എൻ്റെ പെണ്ണിൻ്റെ കഴുത്തിലെ താലിയെന്തിനാടി നീ.. പൊട്ടിക്കാൻ ശ്രമിച്ചത് ..
കണ്ണിൽ കണ്ട ക്രിസ്ത്യാനി ചെക്കനൊപ്പം ഒളിച്ചോടി പോകാൻ കഴിയാത്തത് കൊണ്ട് അവളുടെ മെക്കിട്ട് കേറുന്നോടീ..

ഒളിച്ചോടാൻ നോക്കിയെന്നോ ..പൂജ ശബ്ദിക്കാനാകാതെ ചിന്തിച്ചു .ൻ്റെ ദേവീ…… പാവം അല്ലൂം.. ഇതിനിടയിൽ പെടുന്നല്ലോ..

നിശ്ചയ മോതിരം ഊരി കളഞ്ഞത് ആരോട് ചോദിച്ചിട്ടാടീ..പ്രേംലാൽ പൂജയുടെ വലത് മുട്ടിൽ ചവിട്ടി:

വേദന കൊണ്ടവൾ അറിയാതെ വിളിച്ചതും .. മിഥുൻ അകത്തേക്ക് വന്നു… എന്തായിത്
ആരെങ്കിലുമൊക്കെ .. കേൾക്കുമല്ലോ? ഇപ്പോ.. നമ്മളിത്ര പേരല്ലേ.. അറിഞ്ഞുള്ളൂ… പോട്ടെ…
ദയവ് ചെയ്ത്
എൻ്റെ മുന്നിലിട്ട് തല്ലല്ലേ… എനിക്ക് സഹിക്കാനാവില്ല… ഞാൻ ക്ഷമിച്ചല്ലോ … പിന്നെന്താ … മിഥുൻ കണ്ണു തുടച്ചു ..

അത് കണ്ട് പൂജയുടെ ഏട്ടൻമാർ വിഷമിച്ചു.

മിഥുൻ ഞങ്ങൾ ഇവൾക്ക് വേണ്ടി… നിന്നോട് മാപ്പു ചോദിക്കയാണ്.. നീ … മറന്നുകള … ഇവളെ… നിന്നെ യിഷ്ടമില്ലാത്ത ഒരുത്തിയെ നിനക്കെന്തിനാ.. പ്രേംലാൽ പറഞ്ഞു. മിഥുനും പൂജയും അതൊട്ടും പ്രതീക്ഷിച്ചില്ല..

അടിയുടെ വേദന മറന്നു പോയ് പൂ ജ … എന്നാൽ മിഥുൻ ചുവരിൽ മുഖം ചേർത്തു കരഞ്ഞു.

എനിക്ക് പറ്റില്ല… ലാലു … ഇവളെ മറക്കാൻ .. ഈ ഒരു ചോദ്യം ൻ്റെ പൂജ അവഗണിക്കുമ്പോഴൊക്കെ ഞാൻ എന്നോട് തന്നെ ചോദിച്ചു നോക്കിയതാ.. ഒന്നല്ല .. പലവട്ടം .. അറിയില്ലെനിക്ക് ഇവളോടുള്ള സ്നേഹത്തിൻ്റെ ആഴ മെത്രയാണെന്ന്…. അതിനേക്കാൾ ഞാനങ്ങ് മരിച്ച് കളയാം… മിഥുൻ ചുവരിൽ മുഖം ചേർത്ത് പൊട്ടി കരഞ്ഞു..

കള്ളൻ: ഇതൊരൊഴിയാബാധയായി എന്നിൽ തന്നെ കൂടിയല്ലോ.. ഭഗവതി… എന്നെ രക്ഷിക്കണേ… പൂജ മനസ്സുരുകി പ്രാർത്ഥിച്ചു.

ആ മോതിരം ഞാൻ വീണ്ടും അണിയാം .. ആ വിരലിൽ. അവളെ മറക്കണമെന്ന് മാത്രം പറയരുത്…. പിന്നെ… മരണമേയുള്ളുയെൻ്റെ വഴിയിൽ … മിഥുൻ കൈ കൂപ്പി ..

കൈ നീട്ടടീ … അതൊരലർച്ചയായിരുന്നു .. പ്രേംജിത് മോതിരം മിഥുന് കൊടുത്തു.

മിഥുൻ്റെ മനസ്സ് തുള്ളി തുടിച്ചു…

ഇല്ല .. ഈ മോതിരം ഞാനിനി അണിയില്ല. പൂജയുടെ വാക്കുകൾക്ക് കടുപ്പം കുടി.

നിൻ്റെ സമ്മതം ആർക്കു വേണം .. പിടിക്കേട്ടാ… രണ്ടു പേരും കൂടി പിടിച്ച് വച്ചു. മിഥുൻ വീണ്ടും പൂജയുടെ വിരലിൽ മോതിരമണിയിച്ചു.

അപമാനഭാരത്താൽ നെഞ്ച് പൊട്ടിപോയത് പോലെ തോന്നി പൂജക്ക് ..

ഇവളെ തല്ലിയിട്ട് കാര്യമില്ല. ആ… ചെറ്റയെ തല്ലിയൊടിക്കയാ വേണ്ടത്..

എവിടെ ടീ..ഫോൺ … കട്ടിലിൻ്റെ പുറത്തിരുന്ന ഫോണെടുത്ത് ചവിട്ടി പൊട്ടിച്ചു… പ്രേംലാൽ ..

മിഥുൻ സന്തോഷത്തോടെ പുറത്തിറങ്ങി. പിന്നാലെ പൂജയുടെ ചേട്ടൻമാരും.

തിരിഞ്ഞ് നോക്കിയപ്പോൾ ..പൂജ മോതിരം ഊരാൻ ശ്രമിക്കുന്നത് കണ്ട് പ്രേംജിത്ത് തിരികെ വന്ന് അവളുടെ മുടിയിൽ പിടിത്തമിട്ടു. എന്നാൽ അവനെ തള്ളിയിട്ടവൾ പുറത്തേക് ഓടി..
ലാലേ. പിടിക്കെന്ന്‌ പറയാൻ തുടങ്ങിയതും.ലാൽ പിടിത്തമിട്ടു…

പിന്നെ പൂജയെ പൊതിരെ തല്ലി:
ദയവ് ചെയ്ത് ഇങ്ങനെയിട്ട് തല്ലാതെ കെട്ടിയിട് അവളെ.. അല്ലെങ്കിൽ എന്തെങ്കിലും ചെയ്ത് ചത്തു കളിയും എൻ്റെ ഭദ്ര…. മിഥുൻ തന്ത്രപൂർവ്വം പറഞ്ഞൊപ്പിച്ചു.

പോടാ..
ഇറങ്ങി പോടാ.. പട്ടീ ..പൂജ സ്വന്തം തലമുടി പിച്ചു വലിച്ചു.

മിഥുൻ നീ.. തത്കാലം പൊയ്ക്കോ..
അമ്മ വരുന്നത് വരെ ഇങ്ങോട്ട് വരണ്ട ..
ശരി… ഞാൻ വിളിക്കാം.. മിഥുൻ പുറത്ത് പോയി…

ഏട്ടാ. ദേ… അമ്മ കാർത്തിക ഫോൺ പ്രേംജിത്തിൻ്റെ കയ്യിൽ കൊടുത്തു…

പ്രേംജിത് കാര്യങ്ങൾ വിശദമായി പറഞ്ഞു. അമ്മയോട്

ഇല്ല .. ഞാൻ വിശ്വസിക്കില്ല.. എൻ്റെ മോളാ അവൾ .. ചീത്ത വഴിക്ക് നടക്കില്ലെൻ്റെ ഭദ്ര..നമ്മളെ ചതിക്കാനാവില്ലവൾക്ക്… ഗായത്രി പൊട്ടി കരഞ്ഞു…

രവീന്ദ്രൻ ഗായത്രിയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി സംസാരിച്ചു.

അച്ഛാ ഇവൾക്ക് ഭ്രാന്താണെന്നാ തോന്നുന്നത്.

ഭ്രാന്താണെങ്കിൽ ചങ്ങലക്കിടടാ.. ഇവിടുത്തെ ആവശ്യം കഴിഞ്ഞാൽ അമ്മയോടൊപ്പം ഞാനും വരാം. തത്ക്കാലം കെട്ടിയിട് അല്ലെങ്കിൽ അവൾ എന്തെങ്കിലും കടുംകയ്യ് ചെയ്യും.. അച്ഛനും അമ്മയും വന്നില്ലേ.. ഇത് വരെ …

ഇല്ലച്ചാ .. അച്ചമ്മയ്ക്ക് ശ്വാസം മുട്ട് കൂടുതലായി ഹോസ്പിറ്റലിൽ അഡ്മിറ്റാ..

ങാ.. ഞങ്ങൾ പെട്ടെന്നെത്താം.. നീ .. ഞാൻ പറഞ്ഞത് പോലെ ചെയ്യ്…

പൂജ പൊട്ടി കരഞ്ഞു… ജനലിൽ അവളുടെ രണ്ട് കയ്യും പിടിച്ച് കെട്ടിയിട്ടു. എന്നിട്ട് മുറിയും ചാരിയവർ പുറത്തിറങ്ങി.
ഉച്ചകഴിഞ്ഞപ്പോൾ പ്രേംജിത്തിൻ്റെ കുട്ടി മുറിയിൽ വന്നു ..

പൂജാൻ്റീ… എന്തിനാ .. പൂജാൻ്റിയെ കെട്ടിയിട്ടിരിക്കുന്നേ..

പൂജ .. കുട്ടിയെ നോക്കി ചിരിച്ചു.. ന്നിട്ട് പറഞ്ഞു .. അറിയില്ല പൊന്നുസേ

അമ്മൂസെവിടെ..

അവള് കുളിച്ചാൻ പോയി..

വാൻ്റീ.. നമുക്ക് കളിക്കാം.

പൊന്നുസ് ഇത് അയിച്ച് തരട്ടെ.. പൂജാൻ്റീ..

പൊന്നുസിനെ കൊണ്ട് പറ്റില്ല…
ൻ്റെ പൊന്നുസ് പൂജാൻ്റിയുടെ മോതിരമൂരി തരാമോ ..

ങാ.. ഇതാണോ?

അതല്ല .. അടുത്തത്?

ഇത് …

യെസ്…

അധികം മുറുക്കമില്ലാത്തതിനാൽ പൊന്നൂസ് അധികം ബുദ്ധിമുട്ടില്ലാതെ ഊരിയെടുത്തു …

ഹേയ്… അവൾ തുള്ളി ചാടി..
ഇനി.. ഇത് പൊനൂസിൻ്റെ അച്ഛൻ്റെ കയ്യിൽ കൊണ്ട് കൊടുത്തിട്ട് പറയണം. പൂജാൻ്റി തന്നതാണെന്ന്…

അല്പം കഴിഞ്ഞപ്പോൾ പ്രേംജിത്ത് വന്നു..

നിനക് തല്ല് കൊണ്ട് മതിയായില്ലേടീ..

എൻ്റെ തല മുടികെട്ടണം.. എന്നെ അഴിച്ച് വിട്..

കാർത്തികേ… ഇങ്ങോട്ട് വാ… അവളുടെ തലമുടിയൊന്ന് കെട്ടി കൊടുക്ക്…

മനസ്സില്ലാ മനസ്സോടെ കാർത്തിക മുടി മെടഞ്ഞ് ഹെയർ ബാൻഡിട്ടു.

വല്യേട്ടാ.. എന്നെ ഒന്നഴിച്ച് വിട് നിലത്തിരുന്നിട്ട് എൻ്റെ കാലു രണ്ടും പെരുത്ത് വേദനിക്കുന്നു.

വേദനിക്കട്ടെ!

ഞാൻ കല് തടവി ശരിയാക്കിയ ശേഷം വേണമെങ്കിൽ വീണ്ടും കെട്ടിയിട്ടോ?

പ്രേംജിത്തിൻ്റെ മനസ്സലിഞ്ഞു.. എന്ത് കുറുമ്പുകാട്ടിയാലും .. തല്ലിയിട്ടില്ലാത്ത കുട്ടിയാ .. ഇപ്പോ .. കൈവക്കേണ്ടി വന്നത്… ഓർത്തപ്പോൾ ശരിക്കും .. സങ്കടവും വന്നു..ഏത് കാലാ പെരുത്തത്?

രണ്ടും.

ങാ ഏട്ടനും എട്ടത്തിയും കുടി തടവി തരാം ..

പൂജ കാർത്തികയെ നോക്കി…
കാർത്തിക തിരിച്ചും..

നോക്കി നിൽക്കാതെ വന്ന് തടവ് കാർത്തികേ… മടിച്ച് മടിച്ചാണെങ്കിലും പ്രേംജിത്തിനൊപ്പം ..കാർത്തികയും വന്ന് പൂജയുടെ കാല് തടവി …

മനപ്പൂർവ്വം തന്നെ കൊണ്ട് കാലു പിടിപ്പിച്ചതാണെന്ന് കാർത്തികക്കു മനസ്സിലായി…

നോക്ക്… എല്ലാം ..പോട്ടെ … തല്ലേണ്ടി വന്നതിൽ ഞങ്ങൾക്കു് വിഷമമുണ്ട്… ഇങ്ങനൊക്കെ കാണിച്ചാൽ ആരായാലും തല്ലിപ്പോകും. .. ആ വേലയല്ലേ നീ.. കാണിച്ചത്.
ആരും ആഹാരം കഴിച്ചിട്ടില്ല ..

മോൾക്ക് കുറച്ച് ചോറ് കൊണ്ടു തരട്ടെ!

എനിക്കൊന്നും വേണ്ട.

ദേ.. എട്ടത്തി എന്തൊക്കെ കറികളാ.. ഉണ്ടാക്കിയതെന്നറിയാമോ?

കുമ്പളങ്ങ കറി.. അവിയൽ സാമ്പാർ .. മാങ്ങ കടുകിട്ടത്.. മോര് പപ്പടം.. പിന്നെ അയല പുളിയിട്ടതും പൊരിച്ച മീനും. ഇതല്ലേ … ഇതൊക്കെ ഞാൻ ഉണ്ടാക്കി വച്ചിട്ടാ ചുരിദാർ വാങ്ങാൻ പോയത്..
പ്രേംജിത്ത് കാർത്തികയെ നോക്കി..
കാർത്തിക മുഖം കുനിച്ചു കേൾക്കാത്ത മട്ടിൽ നിന്നു.
എന്നാ പിന്നെ കുറച്ച് ചോറ് ഇങ്ങെടുക് … കാർത്തികേ..

എനിക്കൊന്നും വേണ്ട…
ആദ്യം എൻ്റെ കെട്ടഴിക്ക് ..ഇല്ലെങ്കിൽ ജലപാനം കുടിക്കില്ല ഞാൻ..
ഒരു കയ്യെങ്കിലുമഴിച്ച് താ… എൻ്റെ മുക്കു് ചൊറിയട്ടെ!

നീ.. ചൊറിയണ്ട…….. അച്ഛനും അമ്മയും വന്നിട്ട് ചൊറിഞ്ഞാൽ മതി… അവളിങ്ങനെ ഓരോ .. അടവുമെടുക്കും.. ഏട്ടനിതിനൊന്നും. തുള്ളണ്ട .. ……

ആര് തുള്ളുന്നു… എനിക്കറിയില്ലേ.. ഇവളെ…

ഇതിനിടയിൽ അയൽക്കാരിൽ ചിലർ കേട്ടത് ശരിയാണോന്ന് വിളിച്ച് ചോദിച്ചു കൊണ്ടിരുന്നു.

വൈകുന്നേരം ലാലുവിൻ്റെ മൊബൈലിൽ സൈറ.. വിളിച്ചു.

ലാലുവേട്ടാ….. ഈ പൂജയെന്താ .. ഫോണെടുക്കാത്തത്…

ങ്ങാ.. അവളിനി ഫോണെടുക്കില്ല. നിൻ്റെ പ്രിയ കൂട്ടുകാരിയല്ലേ… ‘ന്നിട്ട് അവളാ… അല്ലുവിൻ്റെ കൂടെ ഒളിച്ചോടി പോകുന്ന വിവരം നിന്നോടു പറഞ്ഞില്ലേ …

സൈറ ശരിക്കും ഞെട്ടി…
ഒളിച്ചോടുകയോ …ലാലുവേട്ടൻ എന്തായീ .. പറയുന്നത് .. അവര് തമ്മിൽ അങ്ങനൊന്നുമില്ലാ… നിങ്ങളെയൊക്കെ ആരോ.. തെറ്റിദ്ധരിപ്പിച്ചതാ…

ഒരു തെറ്റിദ്ധാരണയുമില്ല.കാർത്തി
കേട്ടത്തി കേട്ടു നിന്നത് കൊണ്ട് കയ്യോടെ പിടികൂടി.. സൈറയറിയേണ്ടന്ന് പ്രത്യേകം പാഞ്ഞു..

ഏട്ടാ അത് മറ്റെന്തെങ്കിലും കാര്യമായിരിക്കും.. എനിക്കുറപ്പുണ്ട് .. ഞാനറിയാതെ അവൾ ഒന്നും ചെയ്യില്ല.

പെറ്റമ്മയെ ചതിക്കുന്നവൾക്ക് നിന്നെ ചതിക്കാനാണോ പാട്’

നീ.. തത്കാലം അവളോട് സംസാരിക്കണ്ട. ആ അല്ലു നിന്നെ വിളിക്കുമെങ്കിൽ പറഞ്ഞേക് വെളുക്കുന്നതിന് മുൻപ് അവൻ്റെ മുട്ട് കാല് ഞാനിങെടുക്കുമെന്ന് ..

ലാലുവേട്ടാ.. ആ.. മിഥുനേട്ടൻ പറയുന്നത് കേട്ട് എടുത്ത് ചാടല്ലേ…
ആ.. അല്ലു .. ഇപ്പോ .. സിംഗപ്പൂരിലാ.. സൈറ കളവ് പറഞ്ഞു.

പ്രേംലാൽ ഫോൺ വെച്ച ശേഷം .. സൈറ അലനെ വിളിച്ചു. കാര്യം പറഞ്ഞു..

അലന് ശരിക്കും പ്രയാസമായി.

രാത്രിയിൽ പൂജ ബാത്റൂമിൽ പോണമെന്ന് ബഹളം വച്ചപ്പോൾ കാർത്തിക തനിക്കിവൾ മനപ്പൂർവ്വം പണിയുണ്ടാക്കിയാലോയെന്ന് ഭയന്ന് കെട്ടഴിച്ചു കൊടുത്തു.

ബാത്റൂമിൽ നിന്ന് പുറത്തിറങ്ങിയ പൂജയെ കെട്ടിയിടാൻ വന്നപ്പോൾ കാർത്തികയെ പിടിച്ചു തള്ളിയവൾ പുറത്തേക്ക് ഓടി..

നിർഭാഗ്യമെന്ന് പറയട്ടെ മുറ്റത്ത് മിഥുനമായ് സംസാരിച്ചിരുന്ന ലാൽ പി ടി കൂടി ..

പ്രധാന വാതിൽ പൂട്ടാതിരിക്കുന്ന സമയം അല്പം തുറന്നിടുന്നതിനുപയോഗിച്ചിരുന്ന ചങ്ങലയഴിച്ച് .. ജനലിൻ്റെ മുകളിലത്തെ കമ്പിയിലും ഒരു കയ്യിലുമായ് ലോക്കിട്ടു.

വാതിലടച്ച് എല്ലാരും പുറത്ത്പോയ്.
മിഥുൻ തിരികെ വന്ന് … ജനൽ പാളി തുറന്നിട്ടു.. അവനറിയാമായിരുന്നു .. അവൾക്കു് ഇരുട്ടിനെ ഭയമാണെന്ന്..
പിന്നെ ചിരിച്ച് കൊണ്ട് പറഞ്ഞു ..

മിഥുനോട് കളിച്ചാൽ ഇങ്ങനിരിക്കും.. ശരിക്കും .. ചങ്ങലക്കിടേണ്ടത് നിൻ്റെ കാലാണ് ..മിക്കവാറും നേരം വെളുക്കുമ്പോൾ അത് വേണ്ടി വരും..
ഈ ഇരുള് നിന്നെ വിഴുങ്ങാൻ വരുമ്പോൾ നീ .. ഭയന്ന് നിലവിളിക്കും.
പിന്നെ.. പുലരുമ്പോൾ നിൻ്റെ മുന്നിൽ വന്ന് നിൽക്കുന്നവർക്കൊക്കെ ഇരുണ്ട നിറമായിരിക്കും.. അവരുടെ മുഖത്തേക്ക് പിന്നെയും പിന്നെയും സൂക്ഷിച്ചു നോക്കും.. വെളിച്ചത്തിനായി…… അപ്പോൾ അവർ വെളുത്ത പല്ലുകൾ കാട്ടി ചിരിക്കും… അത് .. കണ്ട് നീ … പൊട്ടി ചിരിക്കും.. പിന്നെയൊരിക്കലും നിലയക്കാത്ത ചിരി …..

ഇറങ്ങി പോടാ.. വൃത്തികെട്ടവനെ …

തന്നെയന്യേഷിച്ച് ലാലു .. വരുന്നുവെന്ന് മനസ്സിലായതും .. മിഥുൻ പുറത്തിറങ്ങി…

ജനൽ കമ്പിയിൽ മുഖം ചേർത്ത് .. അവൾ ശബ്ദമില്ലാതെ കരഞ്ഞു…

ഞാൻ അനാഥയായിരിക്കുന്നു. മിഥുനെന്ന വിഷജന്തുവിന് .. അവനു മുന്നിൽ കീഴടങ്ങുന്നതിന് പകരം ..ഒരു ഭ്രാന്തിയായി മാറുന്നത് തന്നെയാവും ഭേദം.. അവൾ ഇരുട്ടിൽ തുറിച്ച് നോക്കി നിന്നു.. കാൽ കഴക്കുന്നത് വരെ.

ഇരുട്ടിന് കനം വച്ചു .ചെറുതായി ഭയം ശരീരത്തെ തണുപ്പിക്കാൻ തുടങ്ങി ..പൂജ ജനലിന് താഴെ നിലത്ത് ഇരുന്ന് ഇരുട്ടിനെ മറഞ്ഞിരിക്കാൻ ഒരു ശ്രമം നടത്തി… പക്ഷേ നിലത്തെത്തുന്നില്ല .. മതിലിൽ തന്നെ നോക്കി കരയുന്ന പൂച്ചയുടെ ശബ്ദം കേട്ടവൾ ഞെട്ടി വിറച്ചു. മതിലിനപ്പുറം ഇരുണ്ട മരങ്ങൾക്ക് നടുവിലുടെ അരിച്ചിറങ്ങുന്ന ചെറിയ വെളിച്ചത്തിനു പോലും മനുഷ്യൻ്റെയും മൃഗങ്ങളുടെയും രൂപമാണെന്നവൾക്ക് തോന്നി.
ഒന്നലറി വിളിക്കാനായി ശ്രമിച്ചു.
പക്ഷേ! നാവ് ചലിക്കുന്നില്ല… കയ്യെത്തി ജനൽപാളി കുറ്റിയിടാൻ ശ്രമിച്ചു: … കഴിയാതെയവൾ ഭയന്ന് വിറച്ചു..

(തുടരും)

5/5 - (2 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “നിനക്കായ് മാത്രം – 34”

  1. This is too much, enthoru kadatha , oru novel vayikanee ithiri time pass othri happiness vendiyaane allathe ulla positivity kalayanalla eee yugathilum undooo kettiyittu adikkalum athum swantham sister, oristam.undayirunnu.friendship kandu vaayikan thudangiyatha but ellam poyiii. So nirthunnu evide vachu

    1. ശരി സഹോദരി.. ഇത് വരെയുള്ള എല്ലാ വയനക്കും സന്തോഷം .. ഇത് ഒരു കഥയായ് കാണണം. തുടർന്ന് വായിക്കാൻ ഒരിക്കലും നിർബ്ബന്ധിക്കില്ല. ഞാനും അങ്ങനെയാണ്. ഇഷ്ടപ്പെട്ടില്ലെങ്കിൽ മതിയാക്കും തുറന്ന് പറഞ്ഞതിന് ഒത്തിരി നന്ദി സന്തോഷം.
      ബോറടിപ്പിച്ചതിന് എന്റെ ഒരു ക്ഷമയും.

Leave a Reply

Don`t copy text!