Skip to content

നിനക്കായ് മാത്രം – 36, 37

benzy novel

കഴിഞ്ഞ ദിവസങ്ങളിൽ ആഹാരം കഴിക്കാതിരുന്നിട്ട് കൂടി ശരീരത്തിന് ഇത്ര തളർച്ചയില്ലായിരുന്നു. ശരിരത്തിനെ തളർത്താതെ.. ബലപ്പെടുത്തിയിരുന്ന മനസ്സിനാണ് ഇപ്പോൾ ക്ഷീണം. ഭയം തന്നെ മൊത്തത്തിൽ വിഴുങ്ങിയിരിക്കുന്നു.പിടിക്കപ്പെട്ടാൽ തല്ലി കൊല്ലുമായിരിക്കും. അതിലൊന്നും സങ്കടമില്ല. അവന് കഴുത്ത് നീട്ടിക്കൊടുക്കേണ്ടി വരും അത് ….. അത് ഞാനെങ്ങനെ സഹിക്കും.. ൻ്റെ പൊന്നു ഭഗവതീ…

ആത്മഹത്യ ചെയ്യാൻ വയ്യാത്തിട്ടല്ല ഞാൻ ഇതൊക്കെ സഹിക്കുന്നത് . ഒരവസാന ശ്രമം.. കാത്തോളണേ… ഒളിഞ്ഞിരിക്കാനൊരിടം കാട്ടി തരണേ…. പൂജ ഉള്ളുരുകി പ്രാർത്ഥിച്ചു..

കണ്ടക്ടർ മുന്നിൽ നിന്ന് ടിക്കറ്റ് കൊടുത്ത് വരുന്നതേയുള്ളൂ…
പൂജയുടെ സീറ്റിനടുത്ത് ആരും ഇല്ല .. അവൾ സിം എടുത്ത് .. ഫോണിൽ ഇട്ടു.
ഒന്നാലോചിച്ച ശേഷം സൈറയെ വിളിച്ചു.

മറുതലക്കൽ സൈറയുടെ ഹലോ ശബ്ദം കേട്ടതും.. പൂജയുടെ ഹൃദയം അതിവേഗം തുടിച്ചു.. കണ്ണുകൾ നിറഞ്ഞു ..

പൂജാ … എന്താ .. നീ .. മിണ്ടാത്തത്…

ന്നാലും.. നീയെന്നെ മറന്നല്ലോ സൈറാ….?

പൂജ ശരിക്കും. തേങ്ങിപ്പോയി

എനിക്കറിയാം.. നീ .. കരയാണെന്ന്… ഞാൻ എത്ര വട്ടം വിളിച്ചൂ…. നീ.. ഓഫ് ചെയ്തതെന്തിനാ.. വിളിക്കണ്ടാന്ന് നീ തന്നെയല്ലേ… പറഞ്ഞത് … എന്നിട്ടും ഞാൻ മാറി മാറി ഏട്ടൻമാരെ വിളിച്ചു.. നിന്നെയൊന്ന് കാണാൻ കൊതിയായിട്ട് നിൻ്റെ കുടെ രണ്ട് ദിവസം നിക്കാനായ് ഞാനങ്ങോട്ട് വരുന്ന വരവാ.. ഇവിടെ റെയിൽവേ സ്റ്റേഷനിലെത്തി കേട്ടോ ഞാനും പപ്പയും.

നീ .. വൈകിപ്പോയ് സൈറാ.. ഞാൻ വിടുപേക്ഷിച്ചിറങ്ങി.

ഇറങ്ങേ ..എങ്ങോട്ട്? ഞെട്ടലോടെ സൈറ ചോദിച്ചു.

അ ….റി …യില്ല .. അറിയില്ലെനിക്ക് .. മരണത്തിലേക്കോ .. ജീവിതത്തിലേക്കോയെന്ന്.
ഒന്നും …. ഒന്നും ..അറിയില്ല. എൻ്റെ ഈ യാത്ര എങ്ങോട്ടെന്ന് പോലും..അറിയില്ല .. ഒന്ന് വിളിക്കണമെന്ന് തോന്നി വിളിച്ചു.
പിന്നെ… അല്ലുനോട് പറയണം .. അറിയാതെയാണെങ്കിലും അല്ലു വിനെ ഈ പ്രശ്നത്തിൽ ആരെങ്കിലും വലിച്ചിഴക്കുകയോ .. വിളിച്ചു മോശമായി
സംസാരിക്കുകയോ
ചെയ്തിട്ടുണ്ടെങ്കിൽ അവർക്കു വേണ്ടി ആത്മാർത്ഥമായി ഞാൻ ക്ഷമ ചോദിച്ചൂന്ന് അറിയിച്ചേക്കണേ…

എന്നെ..വെറുതെപറ്റിക്കുന്നതല്ലേ .. സൈറ ഭയത്തോടെ ചോദിച്ചു.
പൂജ മറുപടി പറഞ്ഞില്ല
എന്നെ ഇങ്ങനെ സങ്കടപ്പെടുത്താതെ മോളെ… നീയെവിടാന്ന് ഒന്ന് .. പറയ്യ്. ഞാനും പപ്പയും അങ്ങോട്ട് വരാം.

വേണ്ട … എന്നെയിനി.. ആരും .. കാണണ്ട … പൂജയിനി തനിച്ചാണ് .
തനിച്ച്. പൂജ തനിച്ചാ.. സങ്കടം കൊണ്ട് വാക്കുകൾ നഷ്ടപ്പെട്ടതും.. പൂജ ഫോൺ കട്ട് ചെയ്തു…

പൂജാ ..പൂജാ .. ഫോൺ കട്ടായതറിഞ്ഞതും .. സൈറ വിളി നിർത്തി..

എന്താ.. മോളെ.. മാത്യൂസ് ഉത്കണ്ഠയോടെ ചോദിച്ചു..

പറയാം.. പപ്പ ഞാൻ അല്ലൂനെ ഒന്ന് വിളിച്ചോട്ടെ!

അലൻ ഫോണെടുത്തതും .. സൈറ സംഭവം പറഞ്ഞു.

പൂജ .. വീട് വിട്ട് പോയന്നോ? എന്തുണ്ടായി.

എനിക്കറിയില്ല.. അല്ലൂ… അവളുടെ സംസാരത്തിലെന്തോ ..പന്തികേടുണ്ട്.

അലൻ പറഞ്ഞിട്ട് സൈറയുടെ ഫോൺ കട്ട് ചെയ്തു പൂജയെ വിളിച്ചു. റിങ് ഉണ്ട്..പക്ഷേ..എടുക്കുന്നില്ല.

കണ്ടക്ടർ വന്നതും പൂജ ടിക്കറ്റെടുത്തു. നൂറ്റി നാല് രൂപ ബസ് സ്റ്റാൻഡ് വരെ ഓട്ടോക്കു അറുപത് രൂപ കൊടുത്തു… .. ഇനി തുച്ഛമായ പൈസയുണ്ട് കയ്യിൽ.ജീവിക്കാനിത് പോരാ.. ഒന്ന് ചിന്തിച്ച്, ബാക്കി തുക പഴ്സിൽ നിക്ഷേപിച്ചു.

അലൻ്റെ ഫോണാണെന്നറിഞ്ഞിട്ടും പൂജ അത് സ്വീകരിച്ചില്ല.

ഉടൻ അലൻ്റെ മെസ്സേജ്‌ വന്നു..

പൂജാ .. താൻ തനിച്ചിതെങ്ങോട്ടാ..
ഫോണെടുക്ക്. അബദ്ധമൊന്നും കാണിക്കല്ലേ…

എടുക്കില്ലേ ഫോൺ … അടുത്ത മെസ്സേജ് …

എൻ്റെ സൗഹൃദത്തെ വിശ്വസിക്കുന്നുവെങ്കിൽ താൻ ഫോണെടുക്കും വീണ്ടും മെസ്സേജിനു ശേഷം .. റിങ് വന്നു..

പൂജ ഫോൺ നിശബ്ദമാക്കി ..

പൂജാ .. ഫോണെടുക്കില്ലേ… താൻ തനിച്ച് എങ്ങോട്ടാ.. ഒന്നു പറയെടോ… തീ..തീറ്റിക്കാതെ…
തന്നെ പോലുള്ള ഒരു പെൺകുട്ടി തനിച്ച് നടക്കുന്നത് കണ്ടാൽ ആപത്താ.. ഞാൻ പറയാതെ തന്നെ അറിയാമല്ലോ???
കഴുകൻ കണ്ണുമായ് കാത്തിരിപ്പുണ്ടാവും ഓരോന്ന്. എനിക്ക് എങ്ങനെ വേണമെങ്കിലും തന്നെ സഹായിക്കാൻ പറ്റും .. ഞാൻ വിളിക്കട്ടെ!

ഞാനീ പറയുന്നതെല്ലാം താൻ കാണുന്നുണ്ടല്ലോ.. അല്ലേ?

തന്നെ രക്ഷിക്കേണ്ടത് നല്ലൊരു സുഹൃത്ത് എന്ന നിലയിൽ എൻ്റെ കടമയാ.. അത് ഞാൻ ചെയ്യാം.. താൻ പറയുന്ന പോലെ ഒക്കെ ചെയ്യാം.. പ്ലീസ് ഫോണെടുക്കടോ….
സന്ദേശങ്ങൾ പലതരത്തിൽ അയച്ചിട്ടും .. യാതൊരു ഫലവുമില്ലന്ന് അറിഞ്ഞ അലൻ സൈറയെ വിവരം അറിയിച്ചു.

ഈ സമയം.. മാത്യൂസും സൈറയും. പൂജയുടെ വീട്ടിലെത്തി …

മരണ വീട്ടിലെ തിരക്കിനിടയിലൂടെ .. അമ്മേ.. യെന്ന് വിളിച്ച് സൈറ വീടിനകത്ത് കയറി.

ഉറക്കച്ചടവോടെ ഗായത്രിയെഴുന്നേറ്റ് വന്നു..
ഹാ.. ഇതാര് .. വാ… മോളെ.. ഗായത്രി .. സൈറയെ ചേർത്ത് പിടിച്ചു..

അമ്മേ.. ഈ പൂജ.. യെന്നെ പറ്റിക്കാൻ ഓരോന്ന് പറഞ്ഞതായിരിക്കും. ഇല്ലേ..

അവളെന്ത് പറഞ്ഞു .. ഗായത്രി സംശയത്തോടെ ചോദിച്ചു.

സൈറ കാര്യം പറഞ്ഞു..
കേട്ടതും ഗായത്രി ..പൂജയുടെ മുറിയിലേക്ക് ഓടി.ഭദ്രാ …. ഭദ്രാ …ന്ന് വിളിച്ച് കൊണ്ട് … വാതിൽ തുറന്ന ഗായത്രി പൂജയെ കാണാതെ.. ഞെട്ടിയെങ്കിലും .. ഓടി ചെന്ന് ബാത്റൂമിൻ്റെ വാതിൽ തുറന്നു…
പിന്നെ.. പുറത്തേക്കിറങ്ങാൻ തുടങ്ങിയതും മേശയിൽ ഡയറിയുടെ പുറത്ത് നാലായ് മടക്കിയ കടലാസ്സിൽ കണ്ണുടക്കിയ ഗായത്രി അതെടുത്ത് നിവർത്തി നോക്കി. …

അമ്മേ.. മാപ്പ്….. ഇരുള് കൊണ്ട് മൂടപ്പെട്ട അക്ഷരങ്ങൾ വായിച്ച് എടുത്തതും ഗായത്രി പിന്നിലേക്ക് മലർന്നു .. പിന്നാലെ വന്ന സൈറ ഗായത്രിയെ താങ്ങി പിടിച്ചു വിളിച്ചു.. അച്ഛാ… ലാലേട്ടാ.. ജിത്തുവേട്ടാ

വിളി കേട്ട് എല്ലാരും ഓടി വന്നു..

പൂജയുടെ മുറിയിൽ അമ്മ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ട് പ്രേംലാൽ ചോദിച്ചു.

കള്ള തെണ്ടി നമ്മളെ ചതിച്ചോ?

വെള്ളം മുഖത്ത് തളിച്ച് പ്രേംജിത്തും പ്രേം ലാലും കൂടി കുലുക്കി വിളിച്ചപ്പോൾ കണ്ണ് തുറന്ന ഗായത്രി പൊട്ടികരയാൻ തുടങ്ങി ..

എന്തിനാ .. കരയുന്നത് .. അപ്പുറത്തെ ഷാജഹാനെ ഖബറടക്കുന്ന നേരമായി… .. ഒച്ചവെച്ച് ആരെയും അറിയിക്കണ്ട. അവളും ചത്തൂന്ന് അങ്ങ് കരുതിയാ മതി. രവീന്ദ്രൻ പറഞ്ഞു.

കൊണ്ട് പോയ തെണ്ടിടെ പേരിൽ ഇപ്പോൾ തന്നെ കേസ് കൊടുക്കാം.
പ്രേംജിത് എഴുന്നേറ്റ്..

അല്ലൂൻ്റെ കൂടെ പോയതല്ലന്ന് പറഞ്ഞ് മനസ്സിലാക്കാൻ സൈറ എത്ര ശ്രമിച്ചിട്ടും രണ്ട് പേരും അടങ്ങുന്നില്ലന്ന് കണ്ടപ്പോൾ
കാർത്തിക പറഞ്ഞു ..

ഇപ്പോഴത്തെ നിയമം അറിയാല്ലോ?
വെറുതെ നാണം കെടാമെന്ന് മാത്രം..

ലാലു പൂജയെ ഫോണിൽ വിളിച്ചു നോക്കി..

സ്വിച്ച് ഡ് ഓഫ്

സൈറ ഡയറി തുറന്ന് നോക്കി..

എന്നെ ജീവനേക്കാളേറെ സ്നേഹിക്കുന്ന എൻ്റെ അമ്മയും അച്ഛനും എൻ്റെ ഏട്ടൻമാരും അറിയാൻ

എത്ര തല്ലു കൊണ്ടിട്ടായാലും .. ചങ്ങലക്കിട്ട് പൂട്ടിയാലും ഞാനാരെയും വെറുക്കില്ല കേട്ടോ? അത്രയ്ക്കിഷ്ടാ…നിങ്ങളളെ. ആരെവിട്ടെങ്ങും പോകേം ഇല്ല ..
അല്ലു എൻ്റെ നല്ല സുഹൃത്താണ്.. അതിനെ എൻ്റെ പേരും പറഞ്ഞ് വെറുതെ ഉപദ്രവിക്കരുത്… പ്ളീസ്.. എന്നെയിങ്ങനെ എത്ര കാലം ഉപദ്രവിച്ചാലും..നിങ്ങളിലെ ആരയും എൻ്റെ ഹൃദയത്തിൽ നിന്ന് പറിച്ചെറിഞ്ഞ് മരണത്തിലേക്കോ .. മറ്റൊരു സ്ഥലത്തേക്കോ .. ഓടി പോകില്ല ഞാൻ … എന്നാൽ ഉടനെയെന്നെ അവന് വിവാഹം നടത്തി കൊടുക്കാൻ നിങ്ങൾ തീരുമാനിച്ചാൽ അത് കൊണ്ട് മാത്രം..
ചിലപ്പോൾ മേൽപ്പറഞ്ഞ രണ്ടിലൊന്ന് ചെയ്തിരിക്കും.. ഒരു കുറ്റബോധവുമില്ലാതെ. പക്ഷേ… വഴിപിഴക്കില്ല ഞാൻ. അമ്മ പറഞ്ഞ പോലെ .. അമ്മേടെ മോൾ ഒരിക്കലും ചീത്തയാകില്ല … ഞാൻ പറഞ്ഞ പോലെ മിഥുനെ മാറ്റി പകരം ഒരാളെ എന്നെ ഏൽപ്പിക്കാമെന്ന് നിങ്ങൾക്ക് തോന്നുന്ന നിമിഷം ..അത് എനിക്കും കൂടി ബോധ്യപ്പെടുന്ന സമയത്ത് ഞാൻ നിങ്ങളുടെ അരികിൽ വന്നു ചേരും. ഇത് .. എൻ്റെ കുടുംബത്തിന് പൂജാ ഭദ്ര തരുന്ന വാക്കാ… ഇങ്ങനെയെഴുതി വച്ചുന്നേയുള്ളൂ …..ചിന്തിച്ചത് പ്രവർത്തിക്കാൻ തോന്നുന്ന ഒരു സമയം വന്ന് പെട്ടാൽ എഴുതാൻ പറ്റിയില്ലെങ്കിലോ…

മകൾ ഓടി പോയതല്ല, കെട്ടാനെന്ന് പറഞ്ഞ് നടക്കുന്ന ഒരുത്തൻ്റെ ശല്യം സഹിക്കാതെ ബാംഗ്ളൂരുള്ള കുഞ്ഞായുടെ വീട്ടിൽ കൊണ്ട് നിർത്തിയതാണെന്ന് ധൈര്യമായ് പറഞ്ഞോ..ഞാൻ മടങ്ങി വരും. നിങ്ങളില്ലാതെ ഒരു ജീവിതമില്ല.. നിങ്ങളുടെ പൂജാ ഭദ്രയ്ക്ക്.

മാപ്പ്….ഈ. തെറ്റ്… ശരിയാകുന്ന ഒരു ദിവസം വന്നാൽ മാത്രം എന്നോട് പൊറുത്താൽ മതി…
നിങ്ങളുടെ മാത്രം പൂജാ ഭദ്ര

സൈറ.. നിറഞ്ഞ കണ്ണുകളോടെ ഡയറി അമ്മയെ കാണിച്ചു.

പൂജയുടെ കണ്ണുകൾ ഈറനായ് അപ്പോഴും ഇരുന്നു. അലൻ്റെ സന്ദേശവും വിളിയും വന്നു കൊണ്ടേയിരുന്നു.

തന്നെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാർ പോലീസിൽ പരാതി കൊടുത്താൽ ആദ്യം പോലീസ് ചോദ്യം ചെയ്യുന്നത് എന്നെയായിരിക്കും. താനൊന്ന് എടുക്ക്… ഇല്ലെങ്കിൽ ഞാനുമെന്തെങ്കിലും ചെയ്യും..

അതേറ്റു .. അടുത്ത വിളിയിൽ പൂജ ഫോണെടുത്തു .

പൂജാ ..നിയെവിടയാ..

പറയില്ല അല്ലൂ.. നിർബ്ബന്ധിക്കേണ്ട..

പറയണ്ടാ.. എന്താ .. പ്ലാൻ അതെങ്കിലും പറയ്..

അറിയില്ല.

അറിയില്ലേ..
ദേ… അല്ലുനോടാകളി. മര്യാദക്ക് പറഞ്ഞോ? താൻ ഫോൺ കട്ട് ചെയ്താലും കണ്ടു പിടിക്കും ഞാൻ.

പ്ളീസ് അല്ലൂ… എന്നെ വിട്ടേക്ക് ..

വിടാം .. എവിടാന്ന് പറ… മിഥുൻ്റെ കയ്യിൽ പെട്ടാൽ താൻ ഒന്ന് ആലോചിച്ച് നോക്ക്.. അവനിന്നലെ എന്നെ വിളിച്ചു മോശമായെന്തൊക്കെയോ.. പറഞ്ഞു. തൊട്ടടുത്ത മുഹൂർത്തിൽ
നിങ്ങടെ വീടിനടുത്തുള്ള ഏതോ അമ്പലത്തിൽ വച്ച് താലികെട്ടു തിരുമാനിച്ചുവെന്ന്. പിടക്കപ്പെട്ടാൽ നേരെ ക്ഷേത്രത്തിൽ കൊണ്ട് പോയി താലികെട്ടും അവൻ.

എന്ത് വന്നാലും അല്ലുവിനെ ഞാനിതിൽ പെടുത്തില്ല…

ഉറപ്പാണോ?

ഉറപ്പ്? ഞാൻ ഫോൺ ഓഫ് ചെയ്യുന്നേ.. ലൊക്കേഷൻ മനസ്സിലാക്കി എന്നെ ആരെങ്കിലും ഫോളോ ചെയ്യും. ഈ നല്ല മനസ്സ് ഞാൻ മരണം വരെ ഓർക്കും..

പൂജ ഫോൺ കട്ട് ചെയ്തു ..

അലൻ .. തലയിൽ കയ്യ് വെച്ചിരുന്നു പോയ് .

പെട്ടന്ന് ഫ്രഷായി.. ഇറങ്ങി..

ആൽബിച്ചാ.. ഞാനൊരിടം വരെ അത്യാവശ്യമായ് പോകാണേ

എന്ത് പറ്റി ..നീയാകെ.. ടെൻഷനിലാണോ? വന്നിട്ട് പറയാം. എത്ര തിരക്കുണ്ടായാലും വിളിക്കുമ്പോൾ ഫോണെടുത്തേക്കണേ..

ങാ.. ഇതാണ് പോക്കെങ്കിൽ ഞാൻ തന്നെ വിളിക്കേണ്ടി വരും..

സൈറയുടെ കോൾ…

പറഞ്ഞോ.. സൈറ.. എന്തെങ്കിലും അറിവ് കട്ടിയോ?

ഇല്ലേ… താൻ ഇനിയെന്നെ തത്ക്കാലം വിളിക്കണ്ട.. പൂജ ഫോൺ ഓഫ് ചെയ്തു കഴിഞ്ഞു .. വണ്ടിയോടിക്കയാണ്… ഞാൻ വിളിക്കാം.

പൂജയോട് സംസാരിക്കുമ്പോൾ അതൊരു ബസാണെന്ന് മനസ്സിലാക്കിയിരുന്നു അലൻ

ആരോ.. മന്താരക്കാവ്ന്ന് ടിക്കറ്റ് ചോദിക്കുന്നത് അവ്യക്തമായ് കേട്ടു ..
പിന്നെ.. പന്തുരുട്ടി ആളിറങ്ങാനുണ്ടോയെന്നു ചോദിക്കുന്നത് വ്യക്തമായും കേട്ടു …
അങ്ങനെയെങ്കിൽ …
ഇവിടെ ബ്ലൂ മൗണ്ട് സ്റ്റാൻഡിൽ തന്നെ വെയിറ്റ് ചെയ്യുന്നതാവും നല്ലത്.. ഇവിടുന്ന് മന്താരക്കാവിലേക്ക് … 7 കിലോമീറ്റുണ്ട്.. അലൻ ഓരോന്ന് കണക്ക് കൂട്ടി.. വണ്ടിയോടിച്ച് കൊണ്ടിരുന്നു. ഇനി.. വഴിയിലെങ്ങാനും ഇറങ്ങിയാലോ…
അങ്ങോട്ടേക്ക് വിടാം ..

അലൻ പൂജയെ.. വിളിച്ചു.. ഓണാക്കിയിട്ടില്ല …
എതിരെ വരുന്ന ബസുകളുടെ ബോർഡ് നോക്കി യാത്ര തുടർന്നു …

ഒടുവിൽ.. അതാ.. വരുന്നു ..
മന്താരക്കാവ് ബോർഡ് ഉള്ള ബസ്… അലൻ്റെ മനസ്സ് ഒരുപിടച്ചിലോടെയും പൂജയെ കാണിച്ചു തരണേയെന്ന പ്രാർത്ഥനയോടും ബസിനുള്ളിലേക്ക് നോക്കി..

പിൻനിരയിൽ നിന്നും രണ്ടാമത് .. സീറ്റിൽ ചാരി കണ്ണുകളടച്ചിരിക്കുന്ന പെൺകുട്ടിയെ കണ്ടതും .. അലൻ നെഞ്ചിൽ കുരിശു വരച്ചു .. പിന്നെ വണ്ടി മുന്നോട്ടെടുത്ത് വളച്ച് മ ന്താ ര ക്കാവ് ബസിന് പിന്നാലെ യാത്രയായി.

ബസ് മ ന്താ ര ക്കാവ് സ്റ്റാൻഡിലേക്ക് കയറിയതും .. കാർ സൈഡൊതുക്കി അലൻ ബസിനു പിന്നാലെയോടി:

ബസിൽ നിന്നും ഓരോരുത്തരായി ഇറങ്ങി. അലൻ അല്പം മാറി നിന്നു.. ബസിൽ നിന്നും ഇറങ്ങിയ പൂജയെ കണ്ട് അലൻ ശരിക്കും ഞെട്ടി. ചുണ്ടിന് വലത് വശം.. ചോര പൊട്ടിയുണങ്ങിയ പാടുകൾ, വെളുത്ത് സുന്ദരമായ ആ മുഖത്ത് കറുത്ത നിറത്തിൽ എടുത്ത് കാണുന്നു. കൺ മഷിയെഴുതാതെ കരഞ്ഞ് കലങ്ങിയ കണ്ണുകൾ … മുടി പിന്നിൽ മെടഞ്ഞിട്ടുണ്ടെങ്കിലും മുൻവശംപാറി പറന്ന് കിടപ്പുണ്ടായിരുന്നു. കമ്മലോ മാലയോ വളയോ ഒന്നും അണിഞ്ഞിട്ടില്ല .. ചെരുപ്പു പോലും ഇല്ല .. ഒറ്റനോട്ടത്തിൽ തന്നെ അറിയാം ആകെ .. അവശയാണെന്ന്…
യാത്രക്കാരോരുത്തരായ് നടന്നു നീങ്ങി.

ഇനിയെങ്ങോട്ടെന്ന് ആലോചിച്ചങ്ങനെ നിന്നു അവൾ. പെട്ടന്ന് മുന്നിൽ വന്ന് നിന്ന ആളെ കണ്ട് പുജ ഞെട്ടിപ്പോയ്… വിശ്വസിക്കാനായില്ല തൻ്റെ കണ്ണുകളെ .

അ….ല….ൻ .. അവൾ പതിയെ ഉരുവിട്ടു.
അവിടെ അലനെയവൾ ഒട്ടും പ്രതിക്ഷിച്ചില്ല.

അതെ… അലൻ തന്നെ. അലനോടാ .. കളി… ചോദിച്ചപ്പോ .. എന്തൊരു ഗമയായിരുന്നു. കോലം കണ്ടില്ലേ.. വാ…പോകാം..

എവിടേക്ക്?പൂജയുടെ സ്വരം കടുത്തിരുന്നു.

എവിടേക്കായാലും.. വന്നേ പറ്റൂ… കണ്ടെത്തിയ സ്ഥിതിക്ക് കൊണ്ടേ .. പോകൂ… അലൻ അല്പം ഗൗരവം കലർത്തി പറഞ്ഞു.

പിന്നേയ്… ആരും കൊണ്ടു പോകില്ല.
അല്ലൂ..പോ… എന്നെ.. എൻ്റെ വഴിക്ക് വിട്.

പെരുവഴിയിലേക്കോ? പൂജാ… സീനാക്കാതെ.. പോരെൻ്റെ കൂടെ .

ഇല്ല .. ഞാൻ വരില്ല. എൻ്റെ കാര്യത്തിൽ അല്ലൂന്നെന്താ കാര്യം..

ദേ… ആഞ്ഞാ കോഞ്ഞ വർത്തമാനം പറയാതെ മര്യാദക്കെൻ്റെ കൂടെ വന്നോ? ഇല്ലെങ്കിൽ ഞാൻ തുക്കിയെടുത്ത് കൊണ്ട് പോകും.. പറഞ്ഞില്ലാന്ന് വേണ്ട ..

അല്ലുവെന്താ.. ആ മിഥുനിന് പഠിക്കുകയാണോ?

ആ പോത്തിനെ പോലെ…. നന്നാ പിന്നാ.. പറയുന്നവനല്ല ഈ അലൻ ഐസക്. താൻ വരുന്നുണ്ടോ? അതോ തുക്കിയെടുക്കണോ?

പൂജ അലൻ പറയുന്നത് കേൾക്കാതെ മുന്നോട്ട് നടന്നു.

എന്നാൽ വലത് കയ്യെത്തി.. അലൻ പൂജയുടെ ഇടത് കയ്യിൽ പിടിത്തമിട്ടു.

അപ്രതീക്ഷിതമായ് കയ്യിൽ പിടിത്തം വീണ പൂജ.. ഉറക്കെ .. വിളിച്ചു…

ആ….. വിട്.. വിട്…. വിടാൻ (ചങ്ങലയുരഞ്ഞ് മുറിവ് ഉണങ്ങി വരുന്നതേ.. ഉണ്ടായിരുന്നുള്ളൂ.)

സ്റ്റാൻഡിൽ നിന്നവരിൽ ചിലർ അടുത്തു വരുന്നത് കണ്ട് .. അലൻ പൂജയുടെ ചെവിയിൽ പറഞ്ഞു…
മിണ്ടാതെ .. എൻ്റെ കൂടെ വന്നോ? ഇല്ലെങ്കിൽ പോലീസ് സ്റ്റേഷനിൽ പോകേണ്ടി വരും…

എന്താ … എന്താ … പട്ടാ പകല് എന്ന് ഉറക്കെ ചോദിച്ച് കൊണ്ട് ഒന്നു രണ്ട് പേർ അരികിലെത്തിയതും .. മറ്റു ചിലരും ചുറ്റും കൂടി …

ഒന്നൂല്യ .. ചേട്ടാ.. പ്ളസ് ടുവിന് തോറ്റതിന് അച്ഛനൊന്നു വഴക്കു പറഞ്ഞു .. ചാകാനെന്നും പറഞ്ഞിറങ്ങിയതാ.. അലൻ പറഞ്ഞു..

ആണോ കൊച്ചേ…സത്യമാണോ?

പൂജ ഒന്നും മിണ്ടാതെ .. കുനിഞ്ഞ് നിന്നു.. മുത്തുമണികൾ കൊഴിയും പോലെ കണ്ണീർ ഇറ്റുവീണു കൊണ്ടിരുന്നു.

പൂജ കരയുന്നത് കണ്ടപ്പോൾ അലനും സങ്കടം വന്നു.

ഓ.. അതാണ് കാര്യം..

മോളെ ജയവും തോൽവിയുമൊക്കെ സർവ്വസാധാരണമാ.. ചേട്ടനെ വിഷമിപ്പിക്കാതെ.. കൂടെ ചെല്ല്..
കൂട്ടത്തിലൊരാൾ പറഞ്ഞു.

വാ.. മോളെ… ഏട്ടനല്ലേ.. വിളിക്കുന്നത് …അങ്ങനെ പറയുമ്പോൾ പൂജ തന്നെ ദഹിപ്പിച്ച് ഒരു നോട്ടം നോക്കുമെന്ന് അലൻ പ്രതീക്ഷിച്ചു പക്ഷേ! അതുണ്ടായില്ല.

അലൻ കയ്യിലെ പിടി വിട്ടില്ലായിരുന്നു.
പൂജ മിണ്ടാതെ അലനൊപ്പം നടന്നു.

കാറിൻ്റെ മുൻ വാതിൽ തുറന്ന് കൊടുത്തു. പൂജ കയറിയിരുന്നു ..
അലനും കാറിൽ കയറി

പൂജ രണ്ടും കയ്യും കൊണ്ട് മുഖം പൊത്തി കരഞ്ഞു.

പൂജാ സങ്കടപ്പെടാതെ … ഇപ്പോ .. തനിക്കെന്നോട് ദേഷ്യം തോന്നും..
സമാധാനമായിട്ടൊന്നാലോചിക്ക്. അപ്പോൾ മനസ്സിലാകും. തൻ്റെ നല്ലതിനാ ഇതൊക്കെ ചെയ്തതെന്ന്.
പൂജ മുഖം തുടച്ച് കണ്ണുകളടച്ച് സീറ്റിൽ ചാരിയിരുന്നു ..

അലൻ വണ്ടി സ്റ്റാർട്ട് ചെയ്തു നോക്കിയപ്പോൾ തൻ്റെ കൈവെള്ളയിൽ ചോര നിറം കണ്ട്
പൂജയുടെ കയ്യിലേക്ക് നോക്കി..

പൂജാ .. ഈ കയ്യെങ്ങനെയാ.. മുറിഞ്ഞത്. മുഴുവൻ ചോരയാണല്ലോ?

അലൻ കയ്യിൽ തൊടുമെന്ന് ഭയന്ന് പൂജ പെട്ടന്ന് പറഞ്ഞു ..

തൊടണ്ട ..

ഞാൻ തൊടോന്നുമില്ല.. താൻ പറ…

തൊടില്ല .. പിടിച്ച് വലിക്കേയുള്ളൂ… മനുഷ്യൻ്റെ ജീവൻ പോയി… കൈ വേദനിച്ചിട്ടാ .. അലറി വിളിച്ചത്… അല്ലാതെ … ആൾക്കാർ വന്ന് രക്ഷിക്കുമെന്ന് കരുതിയിട്ടല്ല. പിന്നെ പോലീസ് സ്റ്റേഷനിൽ കയറാൻ ഭയമുണ്ടായിട്ടുമല്ല.

അത് താൻ മര്യാദക്ക് വണ്ടിയിൽ കയറാൻ പറഞ്ഞിട്ട് കയറാഞ്ഞിട്ടല്ലേ … സോറി.. ഇനി.. തൊടാൻ പറഞ്ഞാലും തൊടില്ല .. പോരെ.. വഴക്ക് വേണ്ടടോ.. താൻ പറ.. ഈ വരവും ഈ ചോര പാടുമൊക്കെ എല്ലാം.

അലൻ ഫസ്റ്റ എയ്ഡ് ബോക്സ് തുറന്നു കൊടുത്തു.. ദാ.. മുറിവൊക്കെ തുടച്ച് മരുന്നും വച്ചോ .. എന്നിട്ട് കാര്യം പറഞ്ഞാൽ മതി. അലൻ കാർ റോഡരികത്തുള്ള ഒരു ജ്യൂസ് പാർലറിനരികിലൊതുക്കി.

വാ.. അലൻ വിളിച്ചു..
മേശക്കപ്പുറവും ഇപ്പുറവും ഇരുന്ന് കൊണ്ട് അലൻ പൂജ പറയുന്ന കാര്യങ്ങൾ വിശ്വസിക്കാനാകാതെ കേട്ടിരുന്നു.

സത്യം പറയാലോ .. ആ.. പന്ന മോനുണ്ടല്ലോ.. മിഥുൻ’ ഞാൻ ഫോണെടുക്കാഞ്ഞതിനാൽ അവനിന്നലെ വാട്സാപ്പിലൂടെ .. ഓഡിയോ തെറിയായിരുന്നു. അവൻ്റെ മുട്ടു കാല് ഞാനിങ്ങെടുക്കാമെന്ന് കരുതിയതാ..

വഴക്കിനൊന്നും പോണ്ട ട്ടോ?
അവൻ്റെ സംസ്കാരത്തിലേക്ക് പോയാൽ നമ്മൾ ഒത്തിരി താഴോട്ടിറങ്ങേണ്ടി വരും. ഇന്നലെങ്കിൽ നാളെ … കൊച്ചേട്ടൻ്റെ കൈക്ക് തന്നെയാ.. പണിയുണ്ടാകുക.

തെണ്ടിത്തരം കാട്ടിയാ.. പിന്നെ ചുമ്മാതിരിക്കണോ… ഞാൻ

തെണ്ടി … അലൻ പൂജയെ പഴയ പവറിലേക്ക് കൊണ്ട് വരാൻ ഓരോന്ന് പറഞ്ഞു.

വെറും തെണ്ടിയല്ല… ലോകതെണ്ടിയാ… പറഞ്ഞിട്ട് പൂജ ഒന്ന് നിവർന്നിരുന്നു.

ഓറഞ്ച് ജ്യൂസ് കുടിച്ച് പൈസയും കൊടുത്ത് പുറത്തിറങ്ങിയതും..
അലൻ പറഞ്ഞു..

ഇത്ര ദുഷ്ടരാണ് തൻ്റെ വീട്ടുകാരെന്ന് ഞാനറിഞ്ഞില്ല..

ദേ.. അല്ലൂ.. സംഗതിയൊക്കെ ശരിയാ. എൻ്റെ വീട്ടുകാരെ ആരും കുറ്റം പറയുന്നത് എനിക്കിഷ്ടമില്ല.

ഓ.. അത് .. കൊണ്ടാ.. തന്നെ .. ഇടിച്ച് പിഴിഞ്ഞെടുത്തത്.. അപ്പോഴേക്കും അലൻ്റെ ഫോൺ റിങ് ചെയ്തു ..

സൈറയാ.. അലൻ പൂജയോട് പറഞ്ഞു ..

പൂജ അലന് നേരെ കൈകൂപ്പി ..

കാണിച്ച് കൊടുക്കല്ലേ.. അല്ലൂ…

സൈറയും എൻ്റെ ഫ്രണ്ടല്ലേ… തന്നെ കാണാതെ.. അയാളും വിഷമിക്കുകയാ ഞാനെങ്ങനാ കള്ളം പറയുന്നത്.

പ്ളീസ് അല്ലു ..
തത്കാലം കള്ളം പറയുന്നേ. അവൾ ഇപ്പോൾ എൻ്റെ വീട്ടിലാണ് ..കുറച്ച് ദിവസം മതി..അത്വരെയൊന്നും എൻ്റെ വീട്ടുകാർക്കെന്നെ പിരിഞ്ഞിരിക്കാനാവില്ല.. അത്രക്കും .. സ്നേഹാ .. അവർക്കെന്നോട്.. എനിക്ക് വേണ്ടി.. അവർ മിഥുനെ ഒഴിവാക്കുക തന്നെ ചെയ്യും.. അതു വരെ, അതുവരെ.. മാത്രം .. പ്ളീസ്…

ഓകെ…താനിങ്ങനെ കരയാതെ. ഞാൻ എന്തെങ്കിലും പറഞ്ഞ് നില്ക്കാം ..

അടുത്ത റിങ്ങിന് അലൻ ഫോണെടുത്തു.

ഹലോ.. സൈറ എന്തായി.. എന്തെങ്കിലും അറിഞ്ഞോ?

അപ്പോ .. അല്ലൂൻ്റെ ഫോണവളെടുത്തില്ലേ …

ഏയ്.. എങ്കിൽ ഞാൻ ചോദിക്കോ?

പോലീസിൽ പരാതിയെന്തെങ്കിലും കൊടുത്തോ?

കൊടുക്കാൻ പോകുന്നെന്ന് പറഞ്ഞു.. അമ്മയ്ക്ക് തീരെ വയ്യ… ശ്വാസമുട്ടാണ്… ഇതാദ്യമായാ. വല്യ പപ്പ എന്നെ ഇവിടെ നിർത്തിയിട്ട് പോയി .. ഞാൻ രണ്ട് ദിവസം ഇവിടെ കാണും..

പിന്നേ…. അല്ലൂ… അമ്മക്ക് അല്ലൂനോട് സംസാരിച്ചാൽ കൊള്ളാമെന്നുണ്ട്.. കൊടുക്കട്ടെ!

ഒന്ന് സംശയിച്ച ശേഷം ങാ… ന്ന് പറഞ്ഞ്.. അലൻ പൂജയെ നോക്കി..

മോനേ… യെന്ന് വിളിച്ചപ്പോഴേക്കും .. ഗായത്രി പൊട്ടികരഞ്ഞു..

അത് കേട്ടപ്പോൾ അലനും സങ്കടമായി..
അമ്മേ.. കരയാതെ.. പൂജയെ നമുക്ക് കണ്ടു പിടിക്കാം.

മോനും പൂജയും തമ്മിൽ സുഹൃത് ബന്ധം മാത്രമേയുള്ളുവെന്നും . മോൻ നല്ലൊരു വ്യക്തിയാണെന്നും സൈറയാണയിട്ടു പറഞ്ഞു .. ഒരു സഹായം ചോദിച്ച് ൻ്റെ ഭദ്ര വിളിച്ചാൽ തന്നേക്കണേ എൻ്റെ മോളെ ഞങ്ങൾക്ക്… അവൾ വിളിച്ചാൽ പറയണം .. മിഥുനെ വേണ്ടങ്കിൽ വേണ്ട .. അതിൻ്റെ പേരിൽ ആരും ഒന്നും പറയില്ല. ഞങ്ങൾക്ക് അവളെ പിരിഞ്ഞിരിക്കാൻ കഴിയില്ല.. തനിച്ചൊരിടത്തും പോയിട്ടില്ലവൾ. പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാൻ പോയിരിക്കയാ മക്കൾ.. എങ്കിലും. ഇരുട്ടിയാൾ എൻ്റെ മോളെ ആരെങ്കിലും .. പിടിച്ച് കൊണ്ട് പോകും..

ഗായത്രി കരഞ്ഞ് കരഞ്ഞ് തളർന്നിരുന്നുവെന്ന് അലന് മനസ്സിലായി..

അമ്മേ.. കരയാതിരിക്ക്.. ഞാൻ തന്നെ കണ്ട് പിടിച്ച് പൂജയെ ഇരുട്ടുന്നതിന് മുൻപ് അമ്മേടെ കയ്യിലെത്തിച്ചിരിക്കും. അലനാ പറയുന്നത് ..

പൂജ .. ചുവടുകൾ പിന്നോട്ട് വച്ചു..

അലൻ ഫോൺ കട്ട് ചെയ്തു.

അലനെന്നെ വീട്ടിലേൽപ്പിക്കാൻ പോകാണോ? പൂജ ദേഷ്യത്തിൽ നോക്കി..

പാവം.. അമ്മ.. കരഞ്ഞ് കരഞ്ഞ് ഒരു പരുവമായി.. ശ്വാസം മുട്ടീട്ട് പറയുന്ന വാക്കുകളൊന്നും മനസ്സിലാകുന്നില്ലായിരുന്നു. മിഥുനെ കൊണ്ട് തന്നെ കല്യാണം കഴിപ്പിക്കില്ലെന്ന്‌ ഉറപ്പു തന്നിട്ടുണ്ട് ..

പൂജയ്ക്കിനി അലനെന്നൊരു പ്രണ്ടില്ല .. പോ… എനിക്ക് കാണണ്ട ..

നോക്ക്.. പോലീസ് ഇന്നല്ലെങ്കിൽ നാളെ തന്നെ കണ്ടെത്തും. കേരളാ പോലീസിൻ്റെ പവർ തനിക്കറിയാഞ്ഞിട്ടാ.

അത് കൊണ്ട് ? .. ഞാൻ നേരത്തെ ചുമ്മാ പറഞ്ഞതല്ല പോലീസിനെ ഭയന്നിട്ടല്ല ഞാൻ കൈയ്യിൽ നിന്ന് ചോരയൊഴുകിയിട്ടും അല്ലുൻ്റെ കൂടെ വന്നത് മറുത്തൊന്ന് ഞാൻ പറഞ്ഞാൽ നാട്ടുകാര് അല്ലൂനെ തല്ലി കൊല്ലുമെന്ന് കരുതിയത് കൊണ്ട് മാത്രം.. പിന്നെ പോലീസ് പിടിക്കട്ടെ! അത് തന്നെയാ വേണ്ടത്. കേരളാപോലീസിൻ്റെ പവറിനു മുന്നിൽ നിന്ന് തന്നെ മിഥുനെ ഒഴിവാക്കിയല്ലാതെ വീട്ടുകാർക്കൊപ്പമില്ലെന്ന് പൂജയുടെ പവറും കാണിച്ച് കൊടുക്കണം എനിക്ക് ..

അലൻ ചിരിച്ചു.

എന്നാൽ വാ.. നമുക്ക് ബ്ലൂ മൗണ്ട് പോലീസ് സ്റ്റേഷനിൽ പോകാം.. പപ്പയുടെ ജ്യേഷ്ഠൻ്റെ മകൻ സിബിച്ച നാ അവിടുത്തെ എസ്.ഐ.

ഇല്ല … ഞാൻ വരില്ല.. അല്ലു എന്നെ പറ്റിച്ചു. പൂജയിനി ജീവിക്കില്ല. പറഞ്ഞ് തീരും മുൻപേ .. മുന്നിലേക്ക് വന്നു കൊണ്ടിരുന്ന സൂപ്പർ ഫാസ്റ്റ് ബസിനു മുന്നിലേക്ക് പൂജ ചാടി..

വണ്ടി ബ്രേക്ക് പിടിച്ചതിൻ്റെ വലിയൊരു ശബ്ദം മുഴങ്ങിയതും.. സമീപത്തുള്ള വരും. യാത്രക്കാരും റോഡിലേക്ക്‌ നോക്കി

അലൻ ചാടി പൂജയെ പിടിച്ചു ആ നിമിഷം തന്നെ. മാനസിക സംഘർഷം കൊണ്ടാവണം പൂജ ബോധം മറഞ്ഞ് അലൻ്റെ കയ്യിൽ നിന്നും താഴേക്ക് ഊർന്ന്.. പോയ്.

ഹൃദയത്തിനടിതട്ടിലെവിടെയോ നൊമ്പരം കൊണ്ട് വിങ്ങിപ്പൊട്ടി പോയ അലൻ നിലത്തേക്ക് പോകാൻ തുടങ്ങിയ പൂജയെ തൻ്റെ നെഞ്ചോടടക്കി പിടിച്ചു. അന്ന് അലൻ പോലുമറിഞ്ഞിട്ടുണ്ടായിരുന്നില്ല അവൻ്റെ ഹൃദയം പറഞ്ഞത് …

ഇല്ല…. ആർക്കും വിട്ടുകൊടുക്കില്ല ഞാൻ … ഈ പ്രപഞ്ചത്തിലെ ഒന്നിനും.

പൂജാ നിനക്കായ് മാത്രം തുടിക്കുമീ ഹൃദയം എന്ന് അലൻ്റെ ഹൃദയം പറഞ്ഞത് പൂജയും കേട്ടില്ല.❤️❤️

(തുടരും)

ഒരഭിപ്രായം പറഞ്ഞൂടെ കൂട്ടുകാരെ….✍️✍️✍️

4.6/5 - (10 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “നിനക്കായ് മാത്രം – 36, 37”

Leave a Reply

Don`t copy text!