Skip to content

നിനക്കായ് മാത്രം – 38

  • by
benzy novel

ചുറ്റിലും ഓടിക്കൂടിയവരും ബസ് ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും
വഴക്ക് പറഞ്ഞതൊന്നും അലൻ ശ്രദ്ധിച്ചതേയില്ല.. പൂജയെ എടുത്ത് കാറിൽ കിടത്തി കുറച്ച് മുന്നോട്ട് പോയ ശേഷം കാർ നിർത്തി കുപ്പിയിൽ നിന്നും കൈകുമ്പിളിലേക്ക് വെള്ളം പകർന്ന് പൂജയുടെ മുഖത്ത് തളിച്ചു. പൂജ കണ്ണുകൾ തുറന്നു. അലന് സമാധാനമായി. പൂജ ഡോർ തുറക്കാൻ ശ്രമിച്ചു.

പൂജാ .. വേണ്ട
തനിക്കിഷ്ടമില്ലാത്ത ഒരു കാര്യവും ഞാൻ ചെയ്യില്ല. എന്നെ വിശ്വസിക്കെന്നെ..

അല്ലൂ.. എനിക്ക് ഛർദ്ദിക്കാൻ വരുന്നു .. വാതിൽ തുറക്…

അല്ലു .വാതിൽ തുറന്നു… പൂജ. ഛർദ്ദി ലോട് ഛർദ്ദിൽ… വെള്ളം മാത്രം…
കഴിഞ്ഞതും അലൻ പറഞ്ഞു.

വാ..വന്ന് കയറ്…

അല്ലൂ… എനിക്ക് ഓടി രക്ഷപ്പെടാൻ വയ്യാത്തത് കൊണ്ടാ… എന്നെ – വിട്ടേക്ക് …

എനിക്കറിയാം അല്ലുയെന്നെ അവരെ ഏൽപ്പിക്കും. അല്ലുവിനെ ഇതിൽ പെടുത്താൻ ഞാനാഗ്രഹിക്കുന്നില്ല ..
എന്നെ വഴിയിലെങ്ങാനും ഇറക്കിവിട് അല്ലൂ… പളീസ്.. പൂജയുടെ നാവ് കുഴയുന്നുണ്ടായിരുന്നു ..

ഇപ്പോ .. തന്നെ ഞാൻ ഹോസ്പിറ്റലിലോട്ടാ കൊണ്ട് പോകുന്നത്. ഓടി രക്ഷപ്പെടാനുള്ള ആരോഗ്യം വീണ്ടെടുക്കുന്നത് വരെ ഞാൻ തന്നെ വിടില്ല. ആർക്കും വിട്ടുകൊടുക്കയുമില്ല. അലൻ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പൂജയെ
എത്തിച്ചു.

എന്ത് പറ്റിയതാ.. നഴ്സ് ചോദിച്ചു.

ഒന്നു തല ചുറ്റി വീണു. അലൻ പറഞ്ഞു..

അല്പം സമയം പുറത്ത് നിൽക്കു.ഡോക്ടർ പരിശോധിച്ചിട്ട് വിളിക്കാം..അലൻ പുറത്തിറങ്ങി നിന്നു…

അല്പ സമയം കഴിഞ്ഞ് …

സർ വൈഫിൻ്റെ ബോഡി വീക്കാണ്.. …അഡ്മിറ്റ് ചെയ്തിട്ടുണ്ട്

വൈ… ഫോ…. അയ്യേ… അലൻ ചുണ്ടു കോട്ടി നിന്നു.

സർ വരൂ റൂം കാണിച്ച് തരാം. നഴ്സ് മുന്നിൽ നടന്നു.

അര മണിക്കുറിനുള്ളിൽ ഭദ്രമാഡത്തിനെ കൊണ്ട് വരും. ബ്ലഡ് ചെക്ക്‌ ചെയ്യണം.
അലൻ തല കുലുക്കി.

ആൽബിച്ചാ… ചെറിയൊരു പ്രശ്നമുണ്ട്… അലൻ കാര്യങ്ങൾ വിശദമായി പറഞ്ഞു… പപ്പയും മമ്മയും ഒന്നും അറിയരുത്… സി ബിച്ചനെ വിളിച്ച് കാര്യം പറയണം… സ്റ്റേഷനിൽ അന്വേഷണം വരാൻ സാധ്യതയുണ്ട്..

എങ്ങനുണ്ട്. പൂജയ്ക്കിപ്പോൾ …

ഡോക്ടർ പരിശോധിക്കുന്നു…

നീയിങ്ങോട്ട് കൊണ്ട് വാ… ഇവിടെ നല്ല ട്രീറ്റ്മെൻ്റ് കൊടുക്കാല്ലോ?

അങ്ങനെയാ.. ഞാൻ വിചാരിച്ചത് .. പക്ഷേ! മമ്മയും പപ്പയും തെറ്റിദ്ധരിക്കും. ഫ്രണ്ടാന്ന് പറഞ്ഞാലും വിശ്വസിക്കില്ല…

അതിപ്പോ .. എനിക്കും ഇത്തിരി വിശ്വാസ കറവുണ്ടേ…

ധൈര്യമായ വിശ്വസിച്ചോ… ഇതൊരു സ്ട്രോങ് ഉടമ്പടിയാ…

ഉവ്വ്… ഉവ്വ്… അവസാനം ആ നിറം.. ഫിലിം പോലാകാതിരുന്നാൽ മതി…

ഒരിക്കലുമില്ല ആ… ഫിലിമിൽ എനിക്ക് ഇഷ്ടമില്ലാത്തതും .. ആ… എൻഡിങ്ങാണെന്ന് ആൽബിച്ചനറിയാല്ലോ…..

തുവെള്ള ഫ്രോക്ക് ധരിച്ച്, തലയിൽ മുത്തുകൾ പതിപ്പിച്ച നെറ്റും ചെറിയ ഒരു സ്വർണ്ണകിരീടവും വെച്ച് മുഖം വ്യക്തമല്ലാത്ത .. ഒരു ക്രിസ്ത്യാനി സുന്ദരികുട്ടിയെൻ്റെ സ്വപ്നത്തിൽ വരാറുണ്ട്… അത് എൻ്റെ ഇച്ഛായനും അറിയാല്ലോ?

മുഖം വ്യക്തമല്ലാത്ത ആളങ്ങെനാടാ .. സുന്ദരി കുട്ടിയാകുന്നത്?

അത് .. പിന്നെ… എന്നെ പോലെ .. ഒരു ചുള്ളൻ ചെക്കന്… കർത്താവു്: ഒരു ചുന്ദരികുട്ടിയെയല്ലേ… തരൂ…

ഉം…ഉം…. നീ …സൂക്ഷിക്കണം… ന്നെ. ഇടക്കിടക്ക് വിളിച്ച് വിവരം പറയണം .. കേട്ടോ?

ങാ… അലൻ സമ്മതിച്ചു.

പൂജയെ വാർഡിൽ കൊണ്ട് വന്നതും,

സർ…രാവിലെയും വൈകിട്ടും .. ഇഞ്ചക്ഷനുണ്ട്… ഇഞ്ചക്ഷനുള്ള മരുന്ന് പുറത്തൂന്ന് വാങ്ങണം.. നഴ്സ് പറഞ്ഞു.

ശരി സിസ്റ്റർ … അലൻ തുണ്ട് വാങ്ങി പൂജയുടെ അരികിലെത്തി..പൂജയുടെ ബെഡിനരികിൽ കസേര നീക്കിയിട്ടിരുന്നു.

ഇപ്പോ ..എങ്ങനുണ്ട്.

കുഴപ്പമില്ലന്ന് കണ്ണുകൾ പൂട്ടി മറുപടി പറഞ്ഞു…

അതേ… ഞാനീ മരുന്നു വാങ്ങാൻ പോട്ടെ! അടങ്ങി കിടക്കോ? അതോ..ചാടി പോകോ?

പറയാൻ പറ്റില്ല.. പൂജ പതിയെ പറഞ്ഞു..

എന്താേ … പറയാൻ പറ്റില്ലന്നോ… കൊല്ലും ഞാൻ…

പൂജ ചിരിച്ചു.

ഹൊ.. ആശ്വാസമായി ചിരിച്ചല്ലോ? എന്നാലും ..സിസ്റ്ററെ.. ഏൽപ്പിച്ചട്ടാണ് ഞാൻ പോകുന്നത്. പിന്നെ പുറത്ത് സെക്യൂരിറ്റിയോടും പറയും.. ഒരു പട്ടിണി കോലം ഇത് വഴി ചാടി പോകാൻ ശ്രമിച്ചാൽ തുക്കിയെടുത്ത് ബെഡിലെറിയണമെന്ന് . എനിക്ക് തന്നെ തീരെ വിശ്വാസമില്ല ….അലൻ പറഞ്ഞു

അപ്പോഴും പൂജ ചിരിച്ചു.

അലൻ മരുന്നും കുറച്ച് ഫ്രൂട്ട്സും വാങ്ങി വേഗം വന്നു… ഒരു ചെറിയ അടപ്പുള്ള രണ്ട് ചെറിയ ബക്കറ്റും വാങ്ങി വന്നു… എന്നിട്ട്

മാതളം പൊട്ടിച്ച് അരികിൽ വച്ചു കൊണ്ട് പറഞ്ഞു .. കഴിക്ക്..

എനിക്ക് വേണ്ട .. അല്ലൂ… വൊമിറ്റ് ചെയ്യാൻ തോന്നുന്നു…

അത് സാരല്യ .. അതിനാ .ഈ ബക്കറ്റ് .. എനിക്കറിയാം ഇയാള് ആഹാരം കഴിച്ചാൽ ഉടൻ ഛർദ്ദിക്കുമെന്ന് …കുറെ ദിവസം പട്ടിണി കിടന്ന് വയർ കേടാക്കീട്ടുണ്ടാവും..

സൈറയെ ഒന്ന് … വിളിക്ക് … അല്ലൂ…

താൻ എൻ്റെ കൂടെ ഉണ്ടെന്ന് പറയണോ?

ഊം……..ഹും…

പിന്നെന്ത് പറയണം .. താൻ പറഞ്ഞോ? ആ പാവത്തിനോട് കള്ളം പറയാൻ വയ്യെനിക്ക്.

ഇല്ലെങ്കിൽ വേണ്ട ..ഞാൻ വിളിക്കാം..
എൻ്റെ പേഴ്സിൽ നിന്നും ഫോണിങ്ങെടുക് അല്ലൂ….

ലൊക്കേഷൻ മനസ്സിലാക്കിയ വരിങ്ങെത്തും .. അലൻ ഓർമ്മപ്പെടുത്തി.

വരട്ടെ! മിഥുൻ്റെ കുടെ ജീവിക്കാൻ താത്പര്യമില്ലെന്ന് പോലീസ് സ്റ്റേഷനിലോ .. കോടതിയിലോ .. എഴുതി വയ്ക്കാമല്ലോ? എന്നിട്ട് വീട്ടുകാർ സ്വീകരിക്കുമെങ്കിൽ അവരോടൊപ്പം പോകാം..

എന്തായാലും ഇപ്പോ.. വിളിക്കണ്ട…
താനിത് കഴിച്ചിട്ട് ഛർദ്ദിക്കു കുട്ടീ….

വട്ടായോ….?

കുറെശ്ശെ … അല്ലു ചിരിച്ചു…

ഡ്രിപ്പ് തീർന്നാൽ പോകാമോ?

അറിയില്ല.
നഴ്സ് വന്നു. ഇഞ്ചക്ഷൻ ഡ്രിപ്പിട്ടു ..

പൂജ .. പതിയെ പതിയെ ഇഞ്ചക്ഷൻ്റെ മയക്കത്തിലേക്ക് വഴുതി പോയി.

വൈകിട്ട് സമയത്താണ് സൈറ വിളിച്ചത്…

അല്ലൂ.. എന്തെങ്കിലും അറിഞ്ഞോ?

ങാ.. ഇടക്ക് ഫോൺ കിട്ടിയായിരുന്നു ..

എന്നിട്ട് … സൈറ ഉത്കണ്ഠപ്പെട്ടു.

ഞാൻ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു … അങ്ങേട്ടെക്കില്ലാന്ന് തീർത്തു പറഞ്ഞു പൂജ .. സൈറയെ വിളിച്ചോളാമെന്ന് പറഞ്ഞു കട്ട് ചെയ്തു .. അവിടെയെന്തായി പോലീസ് അന്വേഷണം തുടങ്ങിയോ? മിഥുൻ അറിഞ്ഞോ?

പോലീസിൽ പരാതി കൊടുത്താൽ ആകെ നാണക്കേടാണെന്നും … പോലീസുകാരു പറയുന്ന ആക്ഷേപം മുഴുവൻ കേൾക്കേണ്ടി വരുമെന്ന് പറഞ്ഞ്, ഇന്നൊരു ദിവസം കൂടി കഴിഞ്ഞ് പരാതി കൊടുക്കാമെന്ന് പറഞ്ഞു അച്ഛൻ.
അവർ അല്ലൂനൊപ്പം ഉണ്ടെന്ന് തന്നെ വിശ്വസിക്കുന്നു .. ഏട്ടൻമാർ കട്ട കലിപ്പിലാ..കയ്യിൽ കിട്ടിയാൽ രണ്ടിനേം.. ശരിയാക്കുമെന്ന് പറഞ്ഞിരിക്കയാണ്. മിഥുനോട് പൂജയുടെ കുഞ്ഞ വന്ന് കൊണ്ട് പോയെന്ന് പറഞ്ഞു. വിശ്വസിച്ചോന്നു അറിയില്ല .. ഏട്ടത്തി ഒറ്റാതിരുന്നാൽ മതി..

അമ്മയും അച്ഛനും ..

എഴുന്നേറ്റിട്ടുമില്ല. വെള്ളം കുടിച്ചിട്ടുമില്ല.. രണ്ടാളും .. എന്നാലും.. ഇവളിതെവിടെ പോയി. അല്ലൂ.. വിചാരിച്ചാൽ അവളെ രക്ഷിക്കാനാവും..

എങ്ങനെ?

എന്തെങ്കിലും ഒരു ജോലിയും താമസിക്കാനൊരു ഹോസ്റ്ലും അറേയ്ഞ്ച് ചെയ്താൽ
അവൾ സേഫാകും ..

നോക്കട്ടെ വിളിക്കുമ്പോൾ സംസാരിച്ച് നോക്കാം. താനെന്തെങ്കിലും കഴിച്ചോ…

ഞാനവള് സേഫായി ന്നറിയാതെ.. ഒന്നും കഴിക്കില്ല.

വെറുതെ വയറ് കേടാക്കണ്ട..

വെയ്ക്കട്ടെ! ഇവിടൊരള് വന്നു. അലൻ ഫോൺ വച്ചു..

ഇഞ്ചക്ഷൻ്റെ ഡ്രിപ് ബോട്ടിൽ അഴിക്കാൻ വന്ന നഴ്സ് അലനോട് ചോദിച്ചു..

എന്ത് കാര്യത്തിന് വഴക്കിട്ടിട്ടാ ഭാര്യ.. വെയ്ൻ കട്ട് ചെയ്തത്..

എത്ര വർഷമായി നഴ്സ് ജോലിയിൽ പ്രവേശിച്ചിട്ട്.

നാല് വർഷം നഴ്സ് പറഞ്ഞു ..

നാലു വർഷമായിട്ടും വെയ്ൻ കട്ടായാവരുടെ കയ്യ് എങ്ങനെയിരിക്കുമെന്നറിയില്ലേ… നഴ്സിന് ..

നഴ്സ് ഒന്നു ചമ്മിയെങ്കിലും മറുപടി പറഞ്ഞു.

കട്ട് ചെയ്യാൻ അറിയാത്തവർ കട്ട് ചെയ്താൽ ഇങ്ങനെയിരിക്കും. നഴ്സ് ചിരിച്ച് കൊണ്ട് പുറത്തേക്ക് പോയതും ..

പൂജ ദേഷ്യത്തിൽ അലനെ നോക്കി..

ഉം.. എന്താ …

അലനെന്തിനാ .. ഭാര്യയെന്ന് പറഞ്ഞത് ..

ൻ്റെ പൊന്നേ… ഞാനൊന്നും പറഞ്ഞില്ല… ആ രാക്ഷസി ഊഹിച്ച് പറഞ്ഞതാ..

സൈറ വിളിച്ച കാര്യം പറഞ്ഞു അലൻ ..

പൂജ ഫോൺ ഓൺ ചെയ്തു ..
സൈറയെ വിളിച്ചു.

സൈറ ഒറ്റ കരച്ചിൽ പൂജാ .. എങ്ങോട്ടും തനിച്ച് പോകല്ലേ. നീ അല്ലുനെ വിളിക്ക്. അല്ലുവിനോട് ഞാനെല്ലാ പറഞ്ഞിട്ടുണ്ട്. ശ്വാസം വിടാതെ സൈറ ഉപദേശിച്ചുകൊണ്ടിരുന്നു..

നീ .. രണ്ടു മൂന്ന് ദിവസം കൂടി അമ്മയ്ക്കൊപ്പം.. നിൽക്കണം …

നീ സുരക്ഷിതയായില്ലെങ്കിൽ ഞാൻ എന്തെങ്കിലും ചെയ്യും..

നീ .. സമാധാനമായിരിക്കു ഞാൻ അല്ലുനെ വിളിക്കാം.

ഇപ്പോ … ഞാൻ ഓഫ് ചെയ്യും.. കേട്ടോ ?

വിളിക്കണേ എന്നെ … ഇരുട്ടുന്നതിന് മുൻപേ .. നീ .. അല്ലുൻറെ അടുത്തെത്തണം.

ഉം… പൂജ ഫോൺ വച്ചു.

അല്ലൂ… പൂജ വിളിച്ചു.

ഉം…

എനിക്കൊരു സഹായം ചെയ്യാമോ?

പറഞ്ഞോ?

ഇവിടുന്ന് ഇറങ്ങിയാൽ എനിക്കു മമ്മയുടെ പേരിലുള്ള അനാഥാലയത്തിൽ ഒരിടം തരുമോ..

പിന്നേയ്… ഒന്നിനെ അനാഥാലയത്തിൽ നിന്നിറക്കാൻ വേണ്ടി.. കർത്താവിൻ്റെ തിരുസന്നിധിയിൽ നിങ്ങൾ രണ്ടാളും അറിയാതെ ഒത്തിരി മെഴുകുതിരി കത്തിച്ചവനാ ഈ ഞാൻ.. എന്നിട്ട് കർത്താവിനോട് യാചിച്ചു പറഞ്ഞു ..ആരെയും എല്ലാക്കാലവും അനാഥരാക്കല്ലേന്ന്.

തനിക്കെങ്ങനെ തോന്നുന്നു എന്നോടിങ്ങനെ ആവശ്യപ്പെടാൻ .. സയനോര ട്രസ്റ്റ് പപ്പയ്ക് ബിസിനസ്.
സ്ഥാപനമല്ല… അതിനു വേണ്ടി ആരിൽ നിന്നും സംഭാവന വാങ്ങിയിട്ടില്ല .. നിർബ്ബന്ധപൂർവ്വം ആരെങ്കിലും കൊടുത്താൽ അത് അന്തേവാസികളുടെ ആവശ്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ചെലവഴിക്കും. മറ്റു സ്ഥാപനങ്ങളുടെ ലാഭവിഹിതം കൊണ്ട് കെട്ടിപൊക്കിയതാ അത്. എത്ര സൗകര്യങ്ങളൊരുക്കിയാലും അവരെ നമുക്കൊരിക്കലും സന്തോഷിപ്പിക്കാനാവില്ലെന്നാ പപ്പ പറയുന്നത്. അത് കൊണ്ട് തനിക്കവിടെ സന്തോഷം കിട്ടില്ല ..ഒട്ടും നിവർത്തിയില്ലാത്തവർക്കും.. ആരോരുമില്ലാത്തവർക്ക് കിടക്കാനുമുള്ള സ്ഥലമാ അത് … അല്ലാതെ തന്നെപ്പോലെ ഉറ്റവരും ഉടയവരും ഉള്ളവരാരും അവിടില്ല ..

അന്തേവാസിയായിട്ടല്ല.. ഒരു ജോലിക്കാരിയായി മതി.. ഭയമില്ലാതെ ഒന്നുറങ്ങാൻ.

തനിക്കവിടത്തെ ജോലി ശരിയാവില്ല. ഒന്നാമത്.. ഈ അവസ്ഥയിൽ തൻ്റെ മനസ്സ് കൂടുതൽ വിഷമിക്കയേ ഉള്ളൂ… താൻ സമാധാനമായിരിക്ക് ഒരു ജോലിയല്ലേ.. വേണ്ടത്.. പിന്നെ താമസിക്കാനിടവും .. അത് ഞാൻ ശരിയാക്കി തരും..പോരെ…

മതി… പൂജയുടെ മിഴികൾ ഒന്നു തിളങ്ങി.

പകരം .. ഞാൻ പറയുന്ന വ്യവസ്ഥകൾ പാലിക്കേണ്ടി വരും.. സമ്മതമാണോ?

കേൾക്കട്ടെ! പൂജയ്ക്കാ കാംക്ഷയായ് …

എന്ന് തന്നെ വീട്ടുകാർ സ്വീകരിക്കുന്നുവോ.. അന്നുവരെ തൻ്റെ ഗാർഡിയൻ ഞാനായിരിക്കും.. ഞാനറിയാതെ.. താൻ ചലിക്കാൻ പാടില്ല ..

നൂറുവട്ടം സമ്മതം ..പൂജ സമ്മതിച്ചു.

വാക്കു് മാറരുത് അലൻ ഓർമ്മപ്പിച്ചു .
പൂജാ ഭദ്ര വാക്കു് പറഞ്ഞാൽ വാക്കാ…

തനിക്ക് ഭദ്രയെന്ന പേരായിഷ്ടം അല്ലേ…

ഉം.. അമ്മയിട്ട പേരാ .. അത് പറയുമ്പോൾ ഒരു ..ഗൗരവം ഉണ്ട്.

****** ****** ******* ******

ഹോസ്പിറ്റൽ ബില്ലടക്കാൻ പോയ അലനെ കാണാതെയായപ്പോൾ പൂജ ഫോണിൽ വിളിച്ചു.

ബി പ് … ബി പ് ശബ്ദം മാത്രം.. ഇതെവിടെ പോയി ..

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അലൻ വന്നു..

എന്താ .. അല്ലൂ.. താമസിച്ചത് ..

അതിന് മറുപടി പറയാതെ കയ്യിലിരുന്ന കവറിൽ നിന്ന് രണ്ട് ചെരുപ്പെടുത്ത് നിലത്ത് വച്ചിട്ട് പറഞ്ഞു. പാകമാണോന്ന് നോക്ക്..

പൂജ മടിച്ചു നിന്നു..

ഗാർഡിയനാ… വ്യവസ്ഥ മറന്നോ?

പൂജ ചെരിപ് കാലിലിട്ടു .. നല്ല .. പാകമാണല്ലോ? എങ്ങനെ സൈസ് അറിഞ്ഞു …

അന്ന് താൻ മിഥുനെ എറിയാൻ ചെരിപ്പുയർത്തിയില്ലേ.. അന്ന് കണ്ടതാ .. (അലൻ വെറുതെ പറഞ്ഞു.)

ഓ.. വല്യ തമാശ..

ദാ.. ഇതിൽ ചുരിദാർ ഉണ്ട് .. ഞാൻ ബില്ലടച്ച് വരുമ്പോഴേക്കും റെഡിയായി നിൽക്കു്.

എനിക്ക് ..വേണ്ട ..

അതെന്താ?.

ഇത് മതി .

പിന്നേ … രണ്ട് ദിവസമായി ഇട്ടിരിക്കുന്ന ഡ്രസ്സല്ലേ.. അഭിമാനപ്രശ്നമാണോ?

പൂജ മിണ്ടിയില്ല..

ഒരാഴ്ച കഴിഞ്ഞാൽ ജോലിക്കാരിയല്ലേ… ശമ്പളം കിട്ടുമ്പോൾ തന്നാൽ മതി. ബില്ലുണ്ട്. സൂക്ഷിച്ച് വച്ചോ .. അലൻ പുറത്തിറങ്ങി..

പൂജ കവറിൽ നിന്നും ഡ്രസ്സ് പുറത്തെടുത്തു. തനിക്കിഷ്ടപ്പെട്ട ഇളം റോസ് നിറത്തിലുള്ള ടോപ്പും ബോട്ടവും.. പിന്നെ.. ചീപ്പ്, പൗഡർ, കൺമഷി. ഹെയർ ബാൻഡ്’, പൊട്ട് ക്യൂടെക്സ്’. പൂജയുടെ കണ്ണുകൾ നിറഞ്ഞു .. കൊച്ചേട്ടൻ ഡ്രസ്സ് വാങ്ങി തരുമ്പോളിങ്ങനെയാ.. അതിശയിച്ചു പോകും ഞാൻ.
കുറച്ച് സമയം അങ്ങനെ നിന്ന് പോയി അവൾ

ആശുപത്രിയിൽ നിന്നിറങ്ങിയ അവർ ബ്ലൂമൗണ്ട് നഗരത്തിലെ പുതിയ ഒരു ടെക്സ്റ്റൈൽ ഷോപ്പിനു മുന്നിൽ ഇറങ്ങി ..

എന്താ .. ഇവിടെ..

ക്ഷീണം മാറിയാലുടൻ ജോലിക്ക് പോകണ്ടേ… മാറിയുടുക്കാൻ കുറച്ച് ഡ്രസ്സ് വാങ്ങിക്കോ.. ഞാൻ വാങ്ങിയാൽ ശരിയാകില്ല.തനിക്കാവശ്യമുള്ളതൊക്കെ .. വാങ്ങിക്കോ.. സോപ്പ്’ പേസ്റ്റ്, ബ്രഷ്… എണ്ണ .. ഒന്നും മറന്ന് പോകരുത്.. പിന്നെ രണ്ട് കമ്മൽ വാങ്ങിക്കാൻ മറക്കരുത്…. ഹോസ്റ്റലിൽ കേറിയാൽ ഒരു കാര്യത്തിനും തനിച്ച് പുറത്തിnങ്ങേണ്ടി വരരുത് .. എല്ലാം .. ഇവിടെ.. കിട്ടും.. വിഷമിക്കണ്ടടോ..പലിശ സഹിതം പിന്നീട് തന്നാൽ മതി..

വാങ്ങണം.. എങ്കിലേ… എനിക്ക് വാങ്ങാൻ തോന്നു…

തീർച്ചയായും.. താൻ വാ..

സാധനങ്ങളൊക്കെ .. വാങ്ങി ഭക്ഷണവും കഴിച്ച് നേരെയവർ ബീച്ചിലെത്തി.

കടൽ കരയിലെത്തിയപ്പോൾ അലൻ പറഞ്ഞു. ഈ തീരം വഴി നാല്പത് മിനിറ്റ് നടന്നാൽ മമ്മയുടെ പേരിലുള്ള സയനോര ഹോസ്പിറ്റലിലെത്താം.

അവിടെയാണോ.. എനിക്കു് ജോലി ….
തത്ക്കാലം അവിടെ ശരിയാകില്ല. മിഥുൻ അവിടെയെത്തും .. നിശ്ചയം കഴിഞ്ഞ ഫോട്ടോയൊക്കെ കാണിച്ച് സീനുണ്ടാക്കും..

പിന്നെയെ വിടയാ..

അതൊക്കെ സമയത്ത് ഗാർഡിയൻ ചൂണ്ടി കാണിച്ച് തരും..

വൈകിട്ട് 7 മണിക്ക് മുന്നേ .. ഹോസ്റ്റലിലെത്തണം. വിവാഹിതരെയും ജോലിക്കാരെയും മാത്രമേ അവിടെ താമസിപ്പിക്കു.

യ്യോ.. പിന്നെന്ത് ചെയ്യും..

എല്ലാം ശരിയാക്കിയിട്ടുണ്ട്. ആൽബിച്ചനാ .. ശരിയാക്കിയത്…
വലിയ ആൾക്കാരുടെ കൂടെ താമസിച്ച് തനിക്കു് വിവരമുണ്ടാകട്ടെയെന്ന് ഞാനുമങ് തീരുമാനിച്ചു.. ഹോസ്പിറ്റലിൽ പറയാതെ ഞാൻ തൻ്റെ ഭർത്താവായി .. ഗതികേട് നോക്കണേ… നമ്മുടെ .. ദേ.. ഇപ്പോ .. ഹോസ്റ്റലിലും .. ഒരു കണക്കിനതാ .. നല്ലത്.. തന്നെ ആ പേരിൽ വന്ന് കാണാല്ലോ?

ആ.. പാറയുടെ മുകളിൽ കാണുന്നത് മോസ്കാണോ? പൂജ.. ചോദിച്ചു.

ങാ.. അങ്ങോട്ട് പോകണോ?

വേണ്ട…

അലൻ പോക്കറ്റിൽ നിന്നും ഒരു മാലയെടുത്ത് പൂജയുടെ കയ്യിൽ കൊടുത്തു…

ദാ.. കഴുത്തിലിട്ടോ..

ഇത് … താലിമാലയല്ലേ… എനിക്ക് വേണ്ട ..

പിന്നെ.. വാ.. നമുക്ക് എൻ്റെ വീട്ടിൽ പോകാം. ഇന്ന് തനിക്ക് കെട്ടിപിടിച്ച് കിടക്കാൻ … എൻ്റെ മമ്മയെ തരാം ..
ഇല്ലെങ്കിൽ എൻ്റെ അന്നയെ തരാം .. അവളിന്ന് വരും.. എന്ത് പറയുന്നു … നാളെ നമുക്കു് വേറെയെവിടെയെങ്കിലും നോക്കാം..
എന്ത് പറയുന്നു .. സമയമില്ല

മനസ്സൊട്ടുമില്ലാതെ..പൂജ മാല വാങ്ങി. തലയിലിട്ടു… എന്നാൽ അത് താഴേക്കിറങ്ങിയില്ല .

പൂജ തിരിച്ചെടുത്ത് കൊളുത്തഴിക്കാൻ പാടുപെട്ടു.

ഇങ്ങേട്ടെടുക്ക്… അലൻ വാങ്ങി കൊളുത്തഴിച്ച് പൂജയുടെ കഴുത്തിൽ കെട്ടി ..

സൂര്യൻ്റെ ചുവപ്പ് …പരന്ന് കിടന്ന ആകാശത്തേക്ക് നോക്കി നിന്ന പൂജ ഭയന്ന് ഞെട്ടിത്തിരിഞ്ഞു …

ആ ചുവന്ന സന്ധ്യയിൽ
ആ മുഹൂർത്തത്തിന് സാക്ഷിയായ കടൽ തിരയിളക്കിയോടിയെത്തി. പള്ളിയിൽ നിന്നും ബാങ്കിൻ്റെ ധ്വനി മുഴങ്ങി കേട്ടു …

അള്ളാഹു …..അക്ബർ

അള്ളാഹു ..അക്ബർ…
(തുടരും)

5/5 - (5 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!