Skip to content

നിനക്കായ് മാത്രം – 41

  • by
benzy novel

സൈറവന്ന് പൂജയുടെ കിടക്കയുടെ ഓരത്തിരുന്നു. പൂജയുടെ കൈയ്യ് മെല്ലെ എടുത്ത് മാറ്റാൻ ശ്രമിച്ചു …

അടുത്ത നിമിഷം
പൂജ സൈറയുടെ കൈ തട്ടിമാറ്റി പറഞ്ഞു..

എന്നോട് മിണ്ടണ്ട… കൂടുതൽ പറയണമെന്നുണ്ടെങ്കിലും അലൻ്റെ പപ്പയെയും മമ്മയെയും .. ഓർത്ത് പൂജ സർവ്വ ദേഷ്യവും അടക്കിപ്പിടിച്ചു.

ദേ.. ഇങ്ങോട്ട് നോക്കടോ. ഞാനെൻ്റെ പപ്പയേം .. മമ്മയേം .. ഒന്നു പരിചയപ്പെടുത്തട്ടെ!

പൂജ ചമ്മലോടെ അവരെ നോക്കി ചിരിച്ചു.. പിന്നെ എഴുന്നേറ്റിരുന്നു.

ക്ഷീണമുണ്ടെങ്കിൽ കിടന്നോ… മോളെ… സയനോര പറഞ്ഞു ..

കുഴപ്പമില്ല .. ഞാനിരുന്നോളാം..

പൂജ .. സൈറ… ഇതെൻ്റെ സ്വീറ്റ് പപ്പ ഐസക് ജോൺ. അലൻ പപ്പയെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.

ഇത് എൻ്റെ സ്വിറ്റ് മമ്മ സയനോര ഐസക്. പപ്പയുടെ പിടി വിടാതെ തന്നെ .. മമ്മയെയും ചേർത്തു പിടിച്ചു അലൻ ..

മമ്മാ.. പപ്പാ.. ഇത് എൻ്റെ പ്രിയ സുഹൃത്ത്.. സൈറ. സൈറയെ കുറിച്ച് ഞാൻ ഒത്തിരി പറഞ്ഞ് തന്നിട്ടുണ്ടെങ്കിലും .. സൈറയുടെ ഒരു പ്രത്യേകതയെന്തെന്ന് വച്ചാൽ നമുക്കെന്തും പറയാം.. ചിരിച്ച് കൊണ്ട് മാത്രം പ്രതികരിക്കുന്ന പാവം പാവം.. പൂച്ചകണ്ണി.

സൈറ ചിരിച്ചു..

ഇത് എൻ്റെ പൂജാ ഭദ്ര. അലൻ പപ്പയെ നോക്കി.. കണ്ണിറുക്കി കാണിച്ചിട്ട് തുടർന്നു .. ഇനി പപ്പയും മമ്മയും എന്നോട് ക്ഷമിക്കണം ഒരു പ്രത്യേക സാഹചര്യത്തിൽ എനിക് പൂജയെ കല്യാണം കഴിച്ച് ഒളിപ്പിച്ചു താമസിപ്പിക്കേണ്ടി വന്നു.. പൊറുക്കണം രണ്ടാളും …

പൂജയത് ഒട്ടും പ്രതിക്ഷിച്ചില്ല. ഉള്ളിൽ ഇരച്ച് കയറി വന്ന ദേഷ്യം പിന്നെയും അടക്കി പിടിച്ചുവെങ്കിലും .. ഉള്ളിലെ ആ വികാരം .. മുഖത്ത് അങ്ങനെ തന്നെ പ്രതിഫലിച്ചു നിന്നു.

അലൻ അത് കാര്യമാക്കാതെ.. പൂജയെ നോക്കി പറഞ്ഞു… എൻ്റെ പൂജകുട്ടീ… താൻ പേടിക്കണ്ടടോ പപ്പയെയും മമ്മിയെയും അടുത്തറിയുമ്പോൾ തനിക്ക് മനസ്സിലാകും..

പൂജ പല്ല് ഞെരിക്കുന്ന ശബ്ദം അരികിലിരിക്കുന്ന സൈറയും .. അടുത്തു നിന്ന അലനും വ്യക്തമായും കേട്ടു ..

പൂജാ ഭദ്രാ … നല്ല പേരാട്ടോ? പപ്പയ്ക്കിഷ്ടായി… പേരു മാത്രമല്ല കേട്ടോ? മോളെയും. ടോ.. സയൻ എങ്ങനുണ്ടടോ? നമ്മുടെ അല്ലൂൻ്റെ വൈഫ് …

അത് പിന്നെ നമ്മുടെ അല്ലൂൻ്റെ സെലക്ഷനല്ലേ.. എങ്ങനെ മോശമാകും ജോച്ചയാ..

ഐസക് ജോൺ ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ ഭദ്രാ ന്ന് വിളിക്കില്ല കേട്ടോ? പൂജാന്നേ.. വിളിക്കൂ .

പൂജ .. ഒന്ന് ചിരിച്ചെന്ന് വരുത്തി..

മോളെ, പപ്പയ്ക്ക് കുറച്ച് തിരക്കുണ്ട് .
അല്ലു പറഞ്ഞ് കാണുമല്ലോ? സയനോര കൺവെൻഷൻ സെൻ്ററിൻ്റെ അവസാന മിനുക്കുപണികൾ നടക്കുന്നിടത്ത്. ഒന്നു പോണം. സയനെ കൂട്ടാൻ വന്നതാ… അല്ലൂ.. കൂടെയുണ്ടാവും.. രാത്രി വരെ ആൽബിയും ഇടയ്ക്ക് ഇടക്കിടക്ക് വന്നോളും.

സൈറാ… ഇന്നലെ മുതൽ കൂടെ നിൽക്കുന്നതല്ലേ. അല്ലൂ മതിയല്ലോ അല്ലേ.. മോളെ… സയേനോര ചോദിച്ചു..

ഉത്തരം പറയാൻ രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല പൂജയ്ക്ക് ..

സൈറ മതി കൂട്ടിന്. അല്ലൂ വേണേൽ പോയൊന്ന് റെസ്‌റ്റെടുക്ക്. പൂജ .. കടുപ്പിച്ച് പറഞ്ഞു ..

അതെങ്ങനെ ശരിയാകും.. ഭർത്താവെന്ന നിലയിൽ അതെൻ്റെ ഉത്തരവാദിത്വമാ. നാളെ ഞാൻ ആൽബിച്ചൻ്റെ കൂടെ പെണ്ണുകാണലിന് പോയിട്ടുവരുന്നവരയുള്ള സമയം സൈറയിരുന്നാൽ മതി…

വച്ചിട്ടുണ്ട് ..ഞാൻ ഭർത്താവ് പോലും.. എല്ലാം .. കണക്കാ… പൂജ ദേഷ്യമടക്കി ഉള്ളിൽ പറഞ്ഞു.

സൈറ.. താൻ ഇവരോടൊപ്പം പൊയ്ക്കോ? പപ്പ ബസ് സ്റ്റോപ്പിലിറക്കും ..

വേണ്ടല്ലൂ… ഇവളെ കാണാൻ പപ്പയും അമ്മയും സാന്ദ്രയും സാൻ്റിയുമൊക്കെ വരുന്നുണ്ട്.. അവരുടെ കൂടെ പോകാം ഞാൻ..

എന്നാൽ പിന്നെ ഞങ്ങളിറങ്ങട്ടെ! അല്ലു .. ഒന്നു വന്നേ… സയനോരയും ഐസക് ജോണും യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങി. പിന്നാലെ അലനും .. തൊട്ടടുത്തുള്ള ആൽബിൻ്റെ ഓഫീസ് മുറിയിലേക്ക് പോയി.

സയൻ.. ഞാൻ മനസ്സിലാക്കിയിടത്തോളം .. ഇതൊരു വൺവേ ..ആണന്നാ.. സംശയം..

സംശയം.. വേണ്ട .. ജോച്ചാ .. ഇന്നലെ ഐസിയുവിൽ വച്ച് എനിക്കതുറപ്പായതാ..
പൂജ നല്ലൊരു കുട്ടിയാ..
കുടുംബത്തോട് വളരെയധികം അറ്റാച്ച്മെൻ്റുള്ള കൂട്ടത്തിലും. അത് കൊണ്ട് തന്നെയാ അവൾ കാത്തിരിക്കുന്നതും.

നമ്മൾ അത് കണ്ടില്ലെന്ന് നടിക്കരുത്.. വെറുതെ ചീത്ത പേരുണ്ടാക്കി .. ആൽബിൻ്റെ പെണ്ണുകാണൽ മുടക്കേണ്ടന്ന് കരുതിയാ .. പേഷ്യൻ്റസിൻ്റെ റൂമിൽ നിന്നും… മാറ്റി.. ഇവിടെ കൊണ്ട് കിടത്തിയത്. എന്നാൽ ആരുമില്ലാത്തതിൻ്റെ പേരിൽ കൈവിടാനും പറ്റില്ല. നിൻ്റെ മനസ്സിൽ അവൾക്ക് ഇങ്ങനൊരു സ്ഥാനം ഉണ്ടെന്ന് മനസ്സിലായത് ഈ അടുത്ത ദിവസമല്ലേ. താലി കെട്ടി എട്ട് മാസം വരെ നിനക്കങ്ങനെയൊരിഷ്ടം തോന്നിയില്ലല്ലോ? അത് കൊണ്ട് തുടച്ച് മാറ്റാൻ വളരെ..എളുപ്പമായിരിക്കും.

തുടച്ച് മാറ്റേ… മമ്മയെന്താ .. ഈ പറയുന്നത്. ഉള്ളിൻ്റെയുള്ളിൽ അവളോട് ഇങ്ങനെയും ഒരിഷ്ടമുണ്ടെന്ന് ഞാൻ അറിഞ്ഞത് ഇന്നലെയാ …അവൾ .. ഐ സി യു വിലാണെന്നറിഞ്ഞ നിമിഷം.. ൻ്റെ ഹൃദയം നിലച്ച് പോയന്നാ ഞാൻ കരുതിയത്… ഇടനെഞ്ചിെലെ ആ ശബ്ദം അകന്ന് പോയപ്പോഴാ അറിഞ്ഞത്…. അവിടം നിറയെ പൂജയായിരുന്നുവെന്ന് .. പരിശുദ്ധമായൊരു പ്രണയം ഞങ്ങളുടെ സൗഹൃദങ്ങളിൽ ഒളിച്ചിരിപ്പുണ്ടായിരുന്നുവെന്ന്

മമ്മാ.. പ്ളീസ് മമ്മാ..എനിക്ക് വേണമവളെ.

വേണമെന്ന് പറഞ്ഞാലുടൻ വാങ്ങി തരാൻ ഷോപ്പിങ്ങ് മാളിൽ വില്പനയ്ക്ക് വച്ചിരിക്കുന്ന പാവയൊന്നുമല്ലല്ലോ പൂജ.. പ്രതികരിക്കാൻ കഴിവുള്ള ഒരു പെൺകുട്ടിയാ.. നീയി .. പറയുന്ന സ്നേഹവും പ്രണയവുമൊന്നുമവൾക്കില്ലല്ലോ?

അലൻ തല കുനിച്ചു..
ജോച്ചാ .. ഞാനിന്ന് രാവില മുതൽ പറയുന്നതാ.. ഭദ്രയോട് … മോളെ.. നമുക്ക് വീട്ടിൽ പോകാം.. ആൽബി മോൻ്റെ കല്യാണം ഉടൻ ഉണ്ടാവും.. അന്ന് രണ്ട് വിവാഹവും ഒരുമിച്ച് നടത്താമെന്നൊക്കെ…

എന്നിട്ടെന്ത് പറഞ്ഞു ..പൂജ

ആൻ്റീ… ആൻ്റി കരുതുമ്പോrലെ അല്ല. അല്ലു ഒരിക്കലും എന്നെ മറ്റൊരു തരത്തിൽ കാണില്ല.. എനിക്കത്രയ്ക്ക് വിശ്വാസമാ. ആ വിശ്വാസമാ.. ഞാൻ ജീവിച്ചിരിക്കുന്നതിന് ഏറ്റവും വലിയ കാരണം. ആ വിശ്വാസം നഷ്ടപ്പെട്ടാൽ പൂജയെ അല്ലു പിന്നെ ഒരിക്കലും .. കാണില്ലന്ന്

അലൻ ഞെട്ടിപ്പോയി.

തത്ക്കാലം എൻ്റെ മോനവളുടെ മുന്നിൽ നാണം കെടാൻ നിൽക്കണ്ട.. പ്രണയവും .. മണ്ണാങ്കട്ടയുമൊക്കെ ..
ഉള്ളിൽ തന്നെ കുഴിച്ച് മുടിയാൽ മതി..

മറ്റന്നാൾ നമുക്ക് പൂജയുടെ വീടു വരെയൊന്ന് പോയാലോ ജോച്ചാ ..

എന്തിന്? അലൻ പെട്ടന്നു ചോദിച്ചു..

പൂജയെ കൂട്ടികൊണ്ട് പോകാൻ പറയാൻ..

എന്നിട്ടെന്തിനാ.. കൊലയ്ക്ക് കൊടുക്കാനോ?

ഇനിയവർ ഒന്നും ചെയ്യില്ല .. ഞാൻ സംസാരിക്കാം പൂജയുടെ അമ്മയോട് ..

മമ്മയെന്താ .. അനിയത്തിപ്രാവ് സിനിമയിലെ ശ്രീവിദ്യയാകാൻ പോകയാണോ?

അങ്ങനെയെങ്കിൽ അങ്ങനെ ..ചില സിനിമകളും കഥകളുമൊക്കെ .. അങ്ങനെയാ.. നമുക്കു് നല്ല പാഠങ്ങൾ കാണിച്ചു തരും. നല്ലതൊക്കെ ജീവിതത്തിൽ പകർത്തുന്നത് കൊണ്ട് ഒരു ദോഷവുമില്ല..

ഞാൻ കൊടുക്കില്ല പൂജയെ ആർക്കും ..എനിക്ക് വേണമവളെ..

ഇല്ല ..എൻ്റെ ഉയിരിനെ.. കാക്കാനും ആത്മാവ് പകുത്ത് നൽകാനും .. എനിക്കവളെ തന്നെ വേണം.. അലൻ ഉറപ്പിച്ചു പറഞ്ഞു.

ജോച്ചൻ വന്നേ.. നമുക്ക് പോകാം. സയനോര മുറിവിട്ടു പോയി ..

ഐസക് ജോൺ അലൻ്റെ അരികത്ത് വന്നു പറഞ്ഞു ..

പപ്പ കൂടെയുണ്ട്.. പണ്ടൊരിക്കൽ നിങ്ങടെ ഗ്രാനിയെ ശുശ്രൂഷിക്കാൻ നിങ്ങളുടെ മമ്മ വന്ന സമയത്ത് .. പപ്പയ്ക്ക് മമ്മയോട് ഇത് പോലെ ഒരു ട ക് ടക് .. പ്രണയം… അതിങ്ങനെ കൂടിക്കൂടി വന്നു… എൻ്റെ ഇഷ്ടം പറഞ്ഞപ്പോൾ ആദ്യം ആ കണ്ണുകൾ നിറഞ്ഞു .. പിന്നെ രണ്ട് കയ്യും നെഞ്ചിൽ കൂപ്പി ഒരു ഡയലോഗ്.

ആൽബിനും.. അലനും കാത് കൂർപ്പിച്ചു നിന്ന് മമ്മയുടെ അന്നത്തെ ഡയലോഗ് എന്തെന്നറിയാൻ…

ഞാൻ ഒരു പാവമാ.. ചേർത്തു പിടിക്കാൻ ദാരിദ്യം മാത്രം കൂട്ടിനുള്ള ഒരു കുടുംബത്തിലെ മുത്ത മകളാ.. ഞാൻ … താഴെയുള്ളവരെ .. പഠിപ്പിച്ച് ഒരു നിലയിലെത്തിക്കേണ്ടതാ … ദയവ് ചെയ്ത് ഉപദ്രവിക്കരുത്.. ഇവിടുത്തെ ജോലി കൊണ്ട് കിട്ടുന്ന കാശ് കൊണ്ട് വേണം .. വീട്ടിലെ പട്ടിണി മാറ്റാൻ … ദൈവത്തെയോർത്ത് എന്നെ ഈ പേരു പറഞ്ഞ് ഉപദ്രവിക്കരുതെന്ന് …

എന്നിട്ട് ….. രണ്ടാളും ഒരുമിച്ച് ചോദിച്ചു.

എന്നിട്ടെന്താകാൻ ഒരു നാട് മുഴുവൻ വിറപ്പിച്ച് … സ്നേഹിച്ച പെണ്ണിനെ പട്ടാപകൽ തുക്കിയെടുത്ത് വിട്ടുമുറ്റത്ത് കൊണ്ട് നിർത്തിയിട്ട് പോയി കട്ടൻ കാപ്പി തിളപ്പിക്കാൻ പറഞ്ഞ ജോണിൻ്റെ മോനല്ലേ.. ഞാൻ ..വിടോ.? ഒന്നോ രണ്ടോ .. ദിവസത്തേക്കു് തോന്നിയ ഇഷ്ടമല്ലല്ലോ? ജീവിതാവസാനം വരെ കൂടെ വേണമെന്നാഗ്രഹിച്ചതല്ലേ… വളരെ കഷ്ടപ്പെട്ടിട്ടാണെങ്കിലും സ്വന്തമാക്കിയില്ലേ… പിന്നെന്താ …

നീ .. ധൈര്യമായ് മുന്നോട്ട് പൊയ്ക്കോ? പപ്പയുണ്ട് കൂടെ… ആൽബി ..പറഞ്ഞ് കൊടുക് കേട്ടോ
നല്ല ഐഡിയ വല്ലതും..

പപ്പാ… ബിസിനസ്സിൽ ഐഡിയ ഒക്കെ ഈസി.. പക്ഷേ! ഈ പ്രണയവും പെണ്ണുമൊന്നും എൻ്റെ സബ്ജക്ട അല്ല കേട്ടോ?

അതൊക്കെ .. പറ്റും ഞാനിറങ്ങട്ടെ! ഇപ്പോൾ തന്നെ കുറെ ലേറ്റായി.

ആൽവിൻ ഐസകിൻ്റെ കവിളത്ത് ഒരുമ്മ കൊടുത്തു…

ഇത് പതിവുള്ളതല്ലല്ലോ? ഐസക് ജോൺ ആൽവിനോട് ചോദിച്ചു.

ഞങ്ങൾക്ക് നല്ലൊരു മമ്മയെ തന്നതിന്.

മക്കളെ രണ്ടും ചേർത്ത് പിടിച്ച ശേഷം ചിരിച്ച് കൊണ്ട് ഐസക് പുറത്തേക്കിറങ്ങി.

ആൽബിച്ചാ.. എന്തെങ്കിലും ഐഡിയ ഉണ്ടോ?

ഏയ്… എനിക്കൊരയ്ഡിയയുമില്ല..
നീയല്ലേ.. പറഞ്ഞത് .. നിറമെന്ന ഫിലിമിൻ്റെ എൻഡിങ് …

ബാക്കി പറയാനനുവദിക്കാതെ
അലൻ ആൽവിൻ്റെ വായ്‌ പൊത്തി പിടിച്ചു. എന്നിട്ട് പറഞ്ഞു.

അത് സി നി മി … സിനിമക്കത് കൊള്ളില്ല. ഇത് ജീവിതം ജീവിതത്തിന് ഇതാ… നല്ലത്.
പ്രണയിച്ച് ജീവിക്കണം പ്രണയിച്ച് മരിക്കണം ..

നീ .. തത്കാലം ചെല്ല്… ഞാനൊന്നാലോചിക്കട്ടെ! വീട്ടിൽ പോകും മുൻപ് ഞാനങ്ങോട്ട് വരാം..

അലൻ പൂജയുടെ റൂമിൽ പോകുമ്പോൾ .. അവിടെ മാത്യൂസും കുടുംബവുമുണ്ട്.

കുറെ നിമിഷത്തെ സന്തോഷകരമായ നിമിഷങ്ങൾക്കു് ശേഷം ..മാത്യൂസും കുടുംബവും യാത്ര പറഞ്ഞിറങ്ങി…

രണ്ടാളും തനിച്ചായ നിമിഷം …

അല്ലൂ.. തമാശക്ക് പോലും അങ്ങനെ
പറയുന്നത് എനിക്കിഷ്ടമല്ല..

എങ്ങനെ പറഞ്ഞൂന്ന്…

അല്ലൂ… നൊന്നും അറിയില്ല .. അല്ലേ…

പറയാതെ ഞാനെങ്ങനെ അറിയും..

പപ്പയോടും മമ്മയോടും എന്നെ വൈഫെന്ന് പരിചയപ്പെടുത്തിയതെന്തിനാന്ന്…

അതിന് താനല്ലേ… ഇടയാക്കിയത്..

ഞാനോ..

പിന്നല്ലാതെ… പട്ടിണി കിടന്ന് ഇവിടെ ഐ. സി.യു. വിൽ കൊണ്ട് വന്നതെന്നെയല്ലല്ലോ … തന്നെയല്ലേ…
എന്തെങ്കിലും സംഭവിച്ചെങ്കിൽ തന്നെ ഇപ്പോൾ വേണ്ടാത്ത തൻ്റെ കുടുംബം എന്നെ പോലീസ് സ്റ്റേഷനിൽ കേറ്റി എൻ്റെ കുടുംബത്തെ നാണം കെടുത്തുമായിരുന്നു ..

അത് ജോലി.. നഷ്ടപ്പെട്ടന്ന് വിചാരിച്ചപ്പോൾ … എനിക്കൊന്നും കഴിക്കാൻ തോന്നിയില്ല .. പിന്നെ സൈറയും വിളിച്ചില്ല.. അല്ലൂനെ ഞാനെത്ര വട്ടം വിളിച്ചു. ഒരിക്കൽ പോലും.. തിരിച്ച് വിളിച്ചില്ല. എല്ലാർക്കും ഞാൻ വേണ്ടാതായി എന്ന് തോന്നിയപ്പോൾ .. തിരിച്ച് വിളിക്കുമ്പോൾ കഴിക്കാമെന്ന് വിചാരിച്ചു കാത്തിരുന്നു. ഒടുവിൽ കാത്തിരിപ്പിനൊപ്പം പട്ടിണിയും നീണ്ടു പോയി.അതു പറഞ്ഞപ്പോൾ പൂജയുടെ കണ്ണുകൾ നിറഞ്ഞു .

എന്തിനാ .. കരയുന്നത് .. എങ്ങനെ വിളിക്കാനാ… ഒടുക്കത്തെ ഡിമാൻ്റ ല്ലേ… പത്ത് മണിക്ക് മുന്നെ വിളിക്കണം..അര മണിക്കൂറിൽ കൂടുതൽ സംസാരിക്കാൻ പാടില്ല ..

മടുത്തു പോയി …

പിന്നെന്തിനാ .. ഇവിടെ വന്ന് നിൽക്കുന്നത് .. ഞാൻ ആരുമല്ലന്ന് പറയരുതായിരുന്നോ? എന്നിട്ട് വഴിയിലേക്ക് ഇറക്കി വിട്ടുകൂ ടായിരുന്നോ?

അങ്ങനെ വഴിയിലിറക്കി വിടാനല്ല.. വഴിയിൽ കാത്ത് നിന്ന് കൂടെ കൂട്ടിയത്… ഇഷ്ടം കൊണ്ട് തന്നെയാ.
ഇനി തന്നെ ഞാൻ ഹോസ്റ്റലിലൊന്നും വിടില്ല .. തനിക്കിനി ഞാൻ എന്നും കാവലാ.. ഇഷ്ടമില്ലെങ്കിൽ ആ കടലിൽ വലിച്ചെറിഞ്ഞിട്ട് എങ്ങോട്ടോ .. പൊയ്ക്കോ

അലൻ മുഖം .. തിരിച്ചു.. നിന്നു..

സിസ്റ്റർ വന്നു ഇഞ്ചക്ഷനെടുതത് തിരികെ പോയി…

ചെറിയ മയക്കത്തിലേക്ക് വഴുതി വീഴുമ്പോൾ അവളുടെ ചുണ്ടുകൾ പതിയെ ശബ്ദിച്ചു.

അല്ലൂ… എന്നെ … എൻ്റെ വീട്ടിലെത്തിക്കാമോ?

എത്തിക്കാം … നിൻ്റെ വീട്ടിലല്ല. അല്ലൂൻ്റെ വീട്ടിൽ… മിണ്ടാതെ കിടന്നോ?

ഒന്നും കേൾക്കാതെ അവൾ ഉറങ്ങി..

പൂജ ഉണരുന്നോൾ അടുത്ത ബെഡിൽ തലയിണയും കെട്ടിപിടിച്ച് ഉറങ്ങുന്ന അല്ലുവിനെയാണ് കണ്ടത്.

അല്ലുന്ന് വിളിക്കാൻ തുടങ്ങുമ്പോഴേക്കും ഡോർ ബെൽ ശബ്ദിച്ചു. അല്ലു ഉണർന്ന് ഡോർ തുറന്നു…

ആൽബിച്ചനാരുന്നോ?

ദേ.. മമ്മാ.. ബോബി ചേട്ടൻ്റെ കൈവശം രണ്ടാൾക്കും ഭക്ഷണം കൊടുത്തു വിട്ടു.. ഞാനിറങ്ങുന്നു.

എങ്ങനുണ്ട്? പൂജയെ നോക്കി അലൻ ചോദിച്ചു..

ക്ഷീണമുണ്ട്.. പൂജയുടെ ശബ്ദത്തിലും അതനുഭപ്പെട്ടു..

തനിച്ചെഴുന്നേൽക്കരുത്… തല ചുറ്റി വീഴും.. കേട്ടല്ലോ?
നീയൊന്നിങ്ങ് വന്നേ.. ആൽവിൻ അലനെയും വിളിച്ച് പുറത്തിറങ്ങി.

ഡാ … ഐഡിയ കിട്ടി …

ആൽബിൻ അലനോട് ചെവിയിൽ പറഞ്ഞു ..

നടക്കോ? ഇത് ഇനം വേറെയാ…

നീ .. യൊന്ന് ശ്രമിക്കു…

ഭക്ഷണവും കഴിച്ച് രണ്ട് പേരും കിടന്നു.. അലൻ ലൈറ്റ് അണച്ചു.

വേണ്ട .. അണക്കണ്ട.. പൂജ പറഞ്ഞു..

വേണ്ടങ്കിൽ പറഞ്ഞാൽ പോരെ… ഒച്ചവെയ്ക്കുന്നതെന്തിനാ.. അലൻ ലൈറ്റിട്ടു..

തനിക്കെന്നെ പേടിയാ.. ഈ ലോകത്ത്
എന്തിനെയങ്കിലും പേടിയില്ലെങ്കിൽ അത് അല്ലുവിനെയാ. ഇയാളെ യെനിക്കത്രയ്ക്കിഷ്ടാ.
അലൻ്റെ നീലകണ്ണുകൾ വെട്ടിതിളങ്ങി അവൻ ചോദിച്ചു. എത്രമാത്രം?.

അതൊന്നും അറിയില്ല … ഈ ഇഷ്ടം.. നമ്മുടെ മരണം വരെ… ഉണ്ടാവണേയെന്നാ എൻ്റെ പ്രാർത്ഥന.

അതുണ്ടാവുമല്ലോ?

നമ്മുടെ മൂന്നു പേരുടെയും . ജീവിത പങ്കാളികൾ സമ്മതിക്കുമോ?

പ്ളിങ്… ഹും.. അലൻ ലൈറ്റ് ഓഫ് ചെയ്തു ..ദേഷ്യത്തിൽ

ലൈറ്റ് ഇടല്ലൂ… പ്ളീസ്…

ഇല്ല .. താൻ കിടന്നുറങ്ങ്… എനിക്കുറക്കം വരുന്നു …

കുറെ സമയം കഴിഞ്ഞ് പൂജ വിളിച്ചു… അല്ലൂ..

ഉം.. എന്താ …

ഉറങ്ങിയോ..

ഇല്ല …

എന്താ … ആലോചിക്കുന്നത് …

അതിനു മറുപടിയായി അലൻ ഒരു സിനിമാ ഗാനം പാടി.

ഒന്നിനുമല്ലാതെ… എന്തിനോ തോന്നിയൊരിഷ്ടം … എനിക്കെപ്പഴോ.. തോന്നിയൊരിഷ്ടം ..

പാട്ട് തീർന്നപ്പോഴേക്കും പൂജ ഉറങ്ങി…
എന്നാൽ ആൽവിൻ പറഞ്ഞ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ചാലോചിച്ച് ..ഉറങ്ങാതെ കിടന്നു.

(തുടരും).

4.2/5 - (5 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!