Skip to content

നിനക്കായ് മാത്രം – 42

  • by
benzy novel

പൂജ ഉണരുമ്പോൾ അലൻ ഉണർന്ന് കിടക്കുന്നു. അതും പൂജയെയും നോക്കി.

അല്ലുവെന്താ… ഉറങ്ങാത്തത്…

ഉറക്കം വന്നില്ല … അല്ലു മറുപടി പറഞ്ഞു..

പൂജയെഴുന്നേറ്റ് ഇരുന്നു .

എന്ത് പറ്റി… അലനും എഴുന്നേറ്റിരുന്നു..

ഒന്നൂല്ല. സമയമെന്തായി…

അഞ്ച് മണി…

അല്ലൂ… ഇന്നല്ലേ… ആൽബിച്ചന് പെണ്ണുകാണാൻ പോകുന്നത് …

ഉം… താൻ വരുന്നോ…

ഈ അല്ലൂനോട് ഒന്നും പറയാൻ പറ്റില്ല… ഞാനാരാ ..കൂടെ.. വരാൻ

നീയെൻ്റെ പണ്ണല്ലേ… പിന്നെന്താ ..കൂടെ വന്നാൽ അലൻ മനസ്സിൽ പറഞ്ഞു..

ആൽബിച്ചൻ അല്ലൂനെ പോലെയല്ലാ.. ഒരു പാവം..

ഞാനെന്ത് ഭയങ്കരത്താ .. തന്നോട് കാണിച്ചത് ..

ഞാൻ വഴക്കിനില്ല .. എന്നെയെന്ന് ഡിസ്ചാർജ്ജ് ചെയ്യും..

ഒരാഴ്ച.

ഒരാഴ്ചയോ… അതിനെനിക്ക് കുഴപ്പമൊന്നുമില്ലല്ലോ?

തൻ്റെ ബോഡി .. ഒത്തിരി വീക്കാ…
ആരോഗ്യം വീണ്ടെടുക്കാതെ… വിടില്ല ഡോക്ടർ …

അല്ലു പറഞ്ഞാൽ വിടില്ലേ…

ദേ.. ഞാൻ എന്തെങ്കിലുംപറഞ്ഞാൽ കൂടി പോകും കേട്ടോ?

അല്ലു പറഞ്ഞോ…കൂടിപ്പോയാൽ കണക്കിനെടുത്ത് … ബാക്കി ഞാനങ്ങ് തന്നോളാം..

അയ്യടാ… രാവിലെ പല്ലു പോലും തേയ്ക്കാതെ.. ഒരു വളിച്ച കോമഡി .

അല്ലൂ…

ഉം…

ഡിസ്ചാർജായാൽ ഞാൻ വീട്ടിലോട്ട് പോയാലോന്ന് ആലോചിക്കുകയാണ്..

പെട്ടന്ന് പൊയ്ക്കോ.. കല്യാണ ഡേറ്റ് അടുത്ത് വരികയല്ലേ… അവൻ കാത്തിരിപ്പുണ്ടാവും..

അതോർക്കുമ്പോഴാ.. ഞാൻ മടിക്കുന്നത് ..

അല്ലൂനെന്താ .. ഇന്നലെ മുതൽ ഒരു വിഷമം..

അതിന് അല്ലു മറുപടി പറയാതെ എഴുന്നേറ്റ് ജനാല തുറന്നിട്ടു…. തണുത്ത കടൽ കാറ്റ്.. അകത്തേക്ക് കടന്നു വന്നു.. അലൻ ജനൽ ഭിത്തിയിൽ കയറിയിരുന്നു .. ഫോണെടുത്ത് ആൽബിച്ചനെ വിളിച്ചു.

ആൽബിച്ചാ. വണ്ടി വിടോ .. സൈറ വരുന്നത് വരെ.. വെയ്റ്റ് ചെയ്യാൻ വയ്യ… വല്ലാത്തൊരു തലവേദന..

ഉം… ശരി… അലൻ ഫോൺ വച്ചു..

അല്ലൂ… ഉറങ്ങാത്തത് കൊണ്ടാ.. തലവേദന… കുറച്ച് നേരം കിടന്നുറങ്ങ്..

താനൊന്നു ശല്യപ്പെടുത്താതെ മിണ്ടാതിരിക്കുന്നുണ്ടോ?

ഉം.. ശരി ..പൂജ .. കട്ടിലിൽ നിന്നെഴുന്നേറ്റു.. തല ചുറ്റി കറങ്ങും പോലെ തോന്നി.. പെട്ടന്നവൾ ഇരുന്നു .. ശരീരമാസകലം സൂചി കുത്തും പോലെ അവൾ കിടക്കയിലേക്കു് പതിയെ കിടന്നു..
മുറിയാകെ വട്ടം ചുറ്റുന്നു… ഫാനിനെക്കാൾ സ്പീഡിൽ താൻ കറങ്ങുന്നു.. അമ്മേയെന്ന് വിളിക്കാൻ നാവുകൾ ചലിക്കുന്നില്ല.

വാതിലിൽ മുട്ടുകേട്ട് അലൻ വാതിൽ തുറന്നു.. നഴ്സ് അകത്ത് കയറി…

എന്ത് പറ്റി…നെറ്റിയാകെ വിയർത്ത് കൈകൾ തണുത്ത് നനഞ്ഞു കുതിർന്നല്ലോ?

എന്ത് പറ്റിയെന്ന് നഴ്സ് ചോദിക്കുന്നത് കണ്ടാണ് അലൻ ശ്രദ്ധിച്ചത് ..

ബി.പി ചെക്ക് ചെയ്തു.. പെട്ടന്നെന്താ .. വിഷമിപ്പിക്കുന്ന യെന്തെങ്കിലും ഓർത്തോ … (ഡ്രിപ്പിട്ടു. കൊണ്ട് നഴ്സ് ചോദിച്ചു.)

സർ.. മാഡത്തിൻ്റെ ബോഡി വി ക്കാണ്.. ഡ്രിപ്പ് കഴിഞ്ഞാൽ നിർബന്ധിച്ച് അഹാരം കൊടുക്കണം. വൊമിറ്റ് ചെയ്യുന്നത് കാര്യമാക്കണ്ട. കട്ടിയുള്ള ആഹാരം കൊടുത്താൽ മതി.. ഫിനിമാഡo അര മണിക്കൂറിനുള്ളിൽ വരും..

പൂജയുടെ നെറ്റിയിലെ വിയർപ്പ് തുടച്ചു കൊണ്ട് നഴ്സ് ചോദിച്ചു.. റൂം ക്ലീൻ ചെയ്യാനാളെ വരാൻ പറയട്ടെ സർ

കുറച്ച് കഴിയട്ടെ! സൈറ വന്ന ശേഷം മതി
നഴ്സ് പോയതും .. അലൻ ചെയർ നീക്കി പൂജയുടെ അരികിലിരുന്നു ..

മനസ്സ് വല്ലാതെ വിഷമിച്ചാൽ മാത്രമേ ..താൻ കരയൂ .. ഇപ്പോ .. എന്ത് പറ്റി… സങ്കടപ്പെടാൻ

എഴുന്നേറ്റൊന്ന് നടക്കാനാവാത്തത് കൊണ്ടാ.. ആയി കഴിഞ്ഞാൽ അല്ലൂനെ ശല്യപ്പെട്ടുത്താൻ ഞാൻ നിൽക്കില്ല

ടോ.. എൻ്റെ വിഷമം താനെന്താ .. മനസ്സിലാക്കാത്തത്.. താനെനിക്ക് ശല്യമായത് കൊണ്ടാണോ.. ഞാൻ തൻ്റെ പിന്നാലെ നടക്കുന്നത് ..

ഇനിയെൻ്റെ പിന്നാലെ നടക്കണ്ട..

ഇല്ല ..നടക്കില്ല… ഞാൻ മുന്നിൽ നടക്കും.. താനെൻ്റെ തൊട്ടുപിന്നിൽ.

സൈറയൊന്നു വന്നോട്ടെ! ഞാൻ പോകുമല്ലോ.. പിന്നെ വൈകുന്നേരം വരെ തനിക്ക് എൻ്റെ ശല്യം ഉണ്ടാകില്ല.. പോരെ..

വൈകുന്നേരവും സൈറയിരുന്നാൽ മതി

അതങ്ങ് പള്ളിയിൽ പറഞ്ഞാൽ മതി..

വാതിലിൽ മുട്ടി സൈറ കടന്നു വന്നു.

എങ്ങനുണ്ടെടീ … സൈറ ചോദിച്ചു.

സൈറ നീ.. യൊന്ന് അമ്മയോട് പറയാമോ.. മരിച്ചു പോകുന്നതിന് മുന്നെ എനിക്കെല്ലാരെയും കാണണമെന്ന് … എന്നെ വന്ന് കൂട്ടികൊണ്ട് പോകാൻ ……..

നീ.. സമാധാനായിരിക്കു… അവർ.. വരും .. അവർക്കാർക്കും .. ഇപ്പോ .. നിന്നോട് ഒരു പിണക്കവുമില്ല..

അങ്ങനെ പറഞ്ഞോ? ങേ … പറയ് അങ്ങനെ പറഞ്ഞോ?

ഉം.. എല്ലാരും നിന്നെ കുറിച്ചും അല്ലു നെ കുറിച്ചും ചോദിച്ചു..

ഞാൻ ഹോസ്പിറ്റലിലാണെന്ന് പറയെടീ … അമ്മയോടി വരും..

പറയാം.. മൂന്ന് നാല് ദിവസം കൂടി കഴിയട്ടെ! അല്ലെങ്കിൽ ഇവർ അല്ലൂനെ കുറ്റം പറയും.. കൊണ്ട് പോയി പട്ടിണികിട്ടുവെന്ന് … സൈറ പൂജയുടെ നെറ്റിയിലുമ്മ വച്ച് സമാധാനിപ്പിച്ചു ..

എന്നാ പിന്നെ അല്ലു പൊയ്ക്കോ?
പൂജ പറഞ്ഞു..

അയ്യടാ.. പറഞ്ഞ് വിടാനെന്താ .. ധൃതി.. ഞാൻ പോണില്ല.. ആൽബിച്ച നിങ്ങോട്ട് വരും..

അപ്പോ .. ഡ്രെസ്സ് ഇതോ?

താനതോർത്ത് ടെൻഷനാകണ്ട..

ടി. നീയിവിടെ രാത്രിയും പകലും എനിക്കൊപ്പം നിക്കാമോ…?

നിക്കാനെനിക്കു് ഒത്തിരി സന്തോഷാ.. പക്ഷേ! അല്ലുനെ പോലെയല്ലടി ഈ അല്ലുൻ്റെ ആൽബിച്ചൻ. അധിക സമയം ഇവിടെ കിടന്ന് കറങ്ങരുതെന്നാ.. ഓർഡർ. അല്ലും അല്ലൂൻ്റെ മമ്മയും പറഞ്ഞിട്ടാ ഞാനിവിടെ നിൽക്കുന്നത് തന്നെ. യാദൃശ്ചികമായ് അവിടെയും: ഇവിടെയും വച്ച് കണ്ടാൽ ദഹിപ്പിക്കുന്ന ഒരു നോട്ടമുണ്ട്.. ഹൊ… ജീവൻ പോകുമെന്ന മട്ടാകും .. അപ്പോ … എൻ്റെ സ്ഥാനത്ത് നിയെങ്ങാനുമായിരുന്നെങ്കിൽ ആ സാധനത്തിനെ തൂക്കിയെടുത്ത് കടലിലെറിയുമായിരുന്നു.

സൈറ അകത്ത് കയറി വാതിൽ അടക്കാതിരുന്നതിനാൽ അവിടേക്ക് വന്ന ആൽബിൻ എല്ലാം .. കേട്ടു …

പൂജയും അലനും ആൽബിനെ കണ്ടിരുന്നതിനാൽ അവർ ചിരിയടക്കിപ്പിടിച്ചു.

രണ്ട് പേരുടെയും കയ്യാങ്കളി കണ്ട് തിരിഞ്ഞ് .. നോക്കിയ സൈറയുടെ
നാവിൽ നിന്ന് ങ്ഹാ ‘ന്നൊര് ശബ്ദം പുറത്ത് വന്നു.. നില്ക്കുന്ന നില്‌പിൽ ഉരുകി തീരുമെന്ന് തോന്നി സൈറയ്ക്ക്…

പോട്ടെ.. യെന്ന് അല്ലു സൈറക്ക് വേണ്ടി കണ്ണ് കൊണ്ട് ആൽവിനോട പേക്ഷിച്ചു.

താനെൻ്റെ ഓഫീസ് റൂമിൽ വെയ്റ്റ് ചെയ്യ്… ഞാനിതാ വരുന്നു … ഉം..

മറുത്തൊരക്ഷരം പറയാതെ സൈറ നടന്ന് നീങ്ങുന്നത് കണ്ടപ്പോൾ പൂജക്ക് സങ്കടം വന്നു..

ദാ.. ഡ്രസ്സ് നീ കൂളിച്ച്..വേഗം റെഡിയായി.. എൻ്റെ ഓഫീസ് റൂമിലോട്ട് വാ.. പോയി വന്നിട്ട് എനിക്ക് ഒന്നു രണ്ട് കാര്യങ്ങളുണ്ട്.

പൂജാ .. എങ്ങനുണ്ട്.. ആൽബിൻ പൂജയോട് ചോദിച്ചു.

കുഴപ്പമില്ല .. ശരിയായി വരുന്നുണ്ട്…

ഗുഡ്… ആൽബിൻ തിരിഞ്ഞ് നടന്നു..

അതേ… അവളൊരു പാവാ… ആരെങ്കിലും വഴക്ക് പറഞ്ഞാൽ മൂന്ന് ദിവസം പനിച്ച് കിടക്കും .. അതാ.. ശീലം.. സൈറയെ രക്ഷിക്കാൻ പൂജ ഒരു ശ്രമം നടത്തി…

ആണോ? പനിക്കട്ടെ! ഇവിടെ മിടുക്കരായ ഡോക്ടേഴ്സുണ്ട് … പറഞ്ഞിട്ട് ആൽവിൻ ഡോർ അടച്ച് പുറത്തേക്കു് പോയി.

അവളെ കരയിച്ചാൽ ഞാൻ തുക്കിയെടുത്ത് കടലിലെറിയും.. പൂജ പിറുപിറുത്തു. അലൻ ചിരിച്ച് കൊണ്ട് കർട്ടൻ വലിച്ച് നീക്കി… ബാത്റൂമിലേക്ക് പോയി.

കുളി കഴിഞ്ഞ് തിരിച്ച് വന്നതും പൂജ സംശയം പറഞ്ഞു.. സൈറയെ പറഞ്ഞ് വിട്ടു കാണുമോ … അതോ.. ഭയന്നിട്ട് അവൾക്കെന്തെങ്കിലും ..

ഏയ്… അങ്ങനൊന്നുമുണ്ടാവില്ല.
എൻ്റെആൽബിച്ചനെ നിങ്ങൾക്കറിയാത്തത്കൊണ്ടാ…
ശുദ്ധനാ ..

ദേ.. അല്ലൂ… അവളെയിങ് കൊണ്ട് വിട് കേട്ടോ? അണിഞ്ഞൊരുങ്ങിയത് മതി .. ഇങ്ങനൊരുങ്ങാൻ അല്ലൂൻ്റെ പെണ്ണുകാണലല്ലല്ലോ?

എൻ്റെ പെണ്ണിനെ ഞാൻ കണ്ടോണ്ടിരിക്കയല്ലേ…

പൂജ കലിതുള്ളുന്നതിന് മുൻപ് അല്ലു പറഞ്ഞു ..തമാശയാടോ… താനൻ്റെ ചങ്ങാതി കുരങ്ങല്ലേ….

പൂജ ചിരിച്ചു..

അലൻ ആൽവിൻ്റെ ഓഫീസ് മുറിയിലെത്തി..

ആൽവിൻ ലാപ്ടോപ്പ് നിവർത്തി എന്തോ.. കാര്യമായ് സെർച്ച് ചെയ്യുന്നു… സൈറയെ ഒരു കസേരയിൽ വികൃതി കാട്ടിയ കുട്ടിയെ പിടിച്ചിരുത്തിയിരിക്കുന്ന പോലെ ഇരുത്തിയിരിക്കുന്നു ..
കരഞ് മുഖം കലങ്ങിയിട്ടുണ്ട് …

ആൽബിച്ചാ.. ഇതെന്താ.. ഒരു പുതിയ മുഖം.. സൈറയെ ഇച്ചായനെന്തിനാ കരയിച്ചത്.
ആൽബിൻ കറങ്ങുന്ന കസേര തിരിച്ച് സൈറയെ നോക്കി.

കരയാനൊന്നും ഞാൻ പറഞ്ഞില്ല..
ഇരിക്കാൻ പറഞ്ഞു.. അനുസരിച്ചില്ല. കടുപ്പിച്ചൊന്നു പറഞ്ഞു .. ഇരുന്നു. ഞാനെൻ്റെ ജോലി ചെയ്തു. അത്ര തന്നെ…

ടാ …. പൂജയോട് നിൻ്റെ പ്രണയം അറിയിക്കനൊരു സഹായി സൈറയാണെന്നല്ലേ.. പറഞ്ഞത്
അതിനും കൂടെയാ.. വിളിച്ചത്..

അതിന് വാലൻ്റയ്ൻസ് ഡേക്ക് ഇനിയും ഏഴ് ദിവസമുണ്ടല്ലോ?

നി.. പ്രണയ ദിനമല്ല ആഘോഷിക്കേണ്ടത് പ്രണയവാരമാണ് ആഘോഷിക്കേണ്ടത്. അതായത് വാലൻ്റയ്ൻ വീക്ക് ..അഞ്ചു വർഷം കോളേജിൽ പഠിച്ചിട്ടും നിനക്കതറിയില്ലേ…

അതല്ലാ… പൂജയോടെ ങ്ങനാന്നാ ..ആൽബിച്ചൻ പറ.. ഞാനെന്തിനും റെഡി…

ഇന്ന് റോസ് ഡേയാണ് പ്രണയിക്കുന്നവർ പരസ്പരം റോസാ പൂക്കൾ കൈമാറുന്ന ദിവസം.

ഇതിപ്പോ .. ഒറ്റയ്ക്ക് കൈമാറാനേ.. പറ്റൂ… അലൻ താടിക്ക് കൈ കൊടുത്തു…

ഒറ്റയ്ക്ക് എങ്കിൽ ഒറ്റയ്ക്ക്. ആൽബിൻ പറഞ്ഞു…

നാളെ പ്രോപ്പോസ് ഡേയാണ്
നിനക്ക് അവളോടുള്ള പ്രണയം തുറന്ന് പറയുന്ന ദിവസം..

തുലഞ്ഞു… ആൽബിച്ചൻ ഒരു ശവപ്പെട്ടിക്കോർഡർ ചെയ്തു വച്ചോ ..

സൈറ ചിരിച്ചു പോയെങ്കിലും പെട്ടന്ന് അടക്കിപ്പിടിച്ചു.

ആരെങ്കിലും ഒരാൾ പ്രണയം അറിയിച്ചേ മതിയാകൂ.. അത് നാളെ നീ …അറിയിക്കണം…

മറ്റന്നാൾ.. .ചോക്ലേറ്റ് ഡേ..അന്ന് നീ ..പൂജയ്ക്കിഷ്ടമുള്ള ചോക്ളേറ്റ് വാങ്ങി കൊടുക്കണം….

അത് സക്സസാവും.. മഴുവനും തിന്നും….. ഈ സാധനത്തിന് പോലും കൊടുക്കില്ല. സൈറയെ ചൂണ്ടി പറഞ്ഞു..

അതിനടുത്ത ദിവസം ടെഡി ഡേ
അന്ന് ഏതെങ്കിലും ടോയ്സ് സമ്മാനമായി കൊടുക്കണം.

പതിനൊന്നാം തിയതി .. പ്രോമിസ് ഡേ ഒരിക്കലും പിരിയില്ലെന്നുറപ്പ്.. കൊടുക്കണം..

പന്ത്രണ്ടാം തിയതിയും പതിമൂന്നാം തീയതിയും ഒഴിവാക്കുന്നതായിരിക്കും നല്ലത്..

അതെന്താ…

ശവപ്പെട്ടി വേണ്ടിവരും.
കിസ്സ് ഡേയും ഹഗ്ഗ് ഡേയുമാണ് …

ദേ.. ഇച്ചായാ.. ഇത്രയും നേരം കൊതിപ്പിച്ചിട്ടിപ്പോ… പറഞ്ഞ് പേടിപ്പിക്കുന്നോ …

സൈറാ.. കൈവിടല്ലേ.. കൂടെ നിൽക്കണേ… അല്ലു സൈറയെ നോക്കി പറഞ്ഞു…

സൈറ ചെറുതായി തല കുലുക്കി…

പിന്നെ പതിനാലാം തീയതി അന്നേ … പൂജയെ ഡിസ്ചാർജ് ചെയ്യൂള്ളൂ…… ഫിനിയോട് ഞാൻ പറഞ്ഞിട്ടുണ്ട്.
അന്ന് രണ്ടാളും കൂടി പ്രണയദിനം ശരിക്കും ആഘോഷിക്കണം .. ബീച്ചിലും പാർക്കിലും ഫിലിമിനുമൊക്കെയായി ചുറ്റിയടിച്ചോളണം.

അപ്പോഴേക്കും ആൽവിൻ്റെ ഫോൺ റിങ്ങ് ചെയ്തു….
ആൽവിൻ ഫോണെടുത്തു .

പപ്പാ.. ഞങ്ങൾ റെഡിയാ .. ആൽവിൻ ഫോൺ കട്ട് ചെയ്തു…

ടാ .. പപ്പയും മമ്മയും തിരിച്ചു കഴിഞ്ഞു. നിങ്ങൾ ചെല്ല്. പെട്ടന്ന് റോസ് കൊടുത്തിട്ട് വന്നോ.. ഞാൻ താഴെ കാണും…

കടും ചുവപ്പ് നിറത്തിലുള്ള ഒരു പിടി പൂക്കൾ എടുത്തു അലൻ്റെ കയ്യിൽ കൊടുത്തു… എന്നിട്ട് അതിൽ നിന്നും ഒരു പൂവു തിരിച്ചെടുത്തു .. എന്നിട്ട് അത് സൈറക്ക് നേരെ നീട്ടി… സൈറ മടിച്ച് നിന്നെങ്കിലും ആൽവിൻ വഴക്ക് പറയുമെന്ന് കരുതി കൈ നീട്ടി വാങ്ങി…

അതെന്തിനാ … അല്ലൂ.. ചോദിച്ചു.

ടാ സൈറയുടെ കയ്യിലൊന്നിരിക്കട്ടെ

പൂജ സംശയിക്കാതിരിക്കാനാ…

അത് നല്ലതാന്ന് പറഞ്ഞ് ചുവന്ന റോസാപുഷ്പങ്ങളുമായ് അവർ രണ്ടു പേരും പൂജയുടെ മുറിയിലേക്ക് ചുവടുകൾ വച്ചു..

(തുടരും)

5/5 - (4 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!