Skip to content

നിനക്കായ് മാത്രം – 43

  • by
benzy novel

പേടിച്ചു പോയോ? അല്ലു സൈറയോട് ചോദിച്ചു..
പേടിച്ചോന്നോ… അര മണിക്കൂർ ……. ശ്വാസം മുട്ടി ചത്ത് പോകുമെന്ന് തന്നെ കരുതി…

പോട്ടെ… എൻ്റെ ആൽബിച്ചനല്ലേ… ക്ഷമിച്ചേക്ക് ..

ക്ഷമിച്ചല്ലേ… പറ്റൂ…

മമ്മയുടെ മുറിയുടെ വാതിൽക്കൽ എത്തിയതും അല്ലു പറഞ്ഞു ..

കട്ടയ്ക്ക് നിന്നോണം… കൈ വിടല്ലേ.

ധൈര്യമായിട്ട് നിക്കല്ലൂ… സൈറയല്ലേ പറയുന്നത്..

ഉം.. വാ… അവർ അകത്ത് കയറി..

ഹായ് ഇതെന്താ… റോസാപ്പൂവൊക്കെയായിട്ട് ..കണ്ട പാടേ ..പൂജ ചോദിച്ചു.. പൂ തരാനാണോ .. ആൽബിച്ചൻ നിന്നെ വിളിച്ചോണ്ട് പോയത്…

ഉം.. പൂ തരാനല്ല.. പൊങ്കാലയിടാനാ.. വിളിച്ചോണ്ട് പോയത്… ഇതെനിക്ക് നമ്മുടെ അല്ലു തന്നതാ…

അല്ലു ചെയർ നീക്കി പൂജയുടെ അരികിലായി ഇരുന്നു .. എന്നിട്ട് പറഞ്ഞു .. സയൻ പാലസിലെ.. പൂന്തോട്ടത്തിൽ അലൻ ഐസക് നട്ടുവളർത്തിയ .. സ്നേഹപുഷ്പങ്ങളാണ്…. ആ റോസാ പൂക്കൾ അലൻ അവൾക്കു് നേരെ നീട്ടീ…

പൂജ സന്തോഷത്തോടെ രണ്ടു കയ്യും നീട്ടി വാങ്ങി… അലൻ്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളി ചാടി..

ഇത്രയും പൂക്കളും എനിക്കോ? അവൾ ആ പൂക്കളുടെ സുഗന്ധം നന്നായി ആസ്വാദിച്ചു. മൂക്കിൻ തുമ്പത്ത് നിന്ന് ചുണ്ടോടടുപ്പിച്ചു .. പിന്നെ.. അവളുടെ കണ്ണിൽ നിന്നും കണ്ണീർ അടർന്നു വീണു…

എന്ത് പറ്റി… അലൻ ചോദിച്ചു..

വീട്ടിൽ ഞാനും നിറയെ റോസാചെടികൾ നട്ടുപിടിപ്പിച്ചിരുന്നു.. പല നിറങ്ങളിൽ .
നോക്കാനാളില്ലാതെ.. അതും . എന്നെപ്പോലെ വാടി കരിഞ്ഞിട്ടുണ്ടാവും.

സൈറ വന്നവളെ ചേർത്തു പിടിച്ചു. ഒന്നും കരിഞ്ഞിട്ടില്ല. നിറയെ പൂക്കളാ… ഒരേ .. മണത്തിൽ പല നിറങ്ങളിൽ മുറ്റം നിറയെ കാത്തു വച്ചിട്ടുണ്ട് … നമ്മുടെ അമ്മ … നിൻ്റെ മനം നിറയ്ക്കാൻ .

ഗൾഫിൽ പോയപ്പോൾ ഷംലാൻ്റിയോട് പറഞ്ഞിരുന്നു ഇടയ്ക്കൊന്ന് നനച്ചേക്കണേയെന്ന്.

സത്യം .. പൂജ കണ്ണു തുടച്ചു ..

സത്യം .. സത്യം .. സൈറ പൂജയുടെ കവിളത്ത് ചെറുതായ് പിച്ചി ..

താങ്ക് യൂ .. അല്ലൂ.

താങ്ക് യൂ …പോരാ.. ഇനി ആറ് ദിവസം നമ്മൾ മൂന്നു പേരും ഇവിടെ ഉണ്ട്. അടിച്ച് പൊളിക്കണം. കരയാൻ പാടില്ല .. ആഹാരം കഴിക്കണം ..ആരോഗ്യം വീണ്ടെടുക്കണം.. മിടുക്കി കുട്ടിയാകണം. പിന്നെ.. ഇതെൻ്റെ ഹൃദയമാണ്… വാടാതെ സൂക്ഷിക്കണം.

എന്നാൽ ഞാൻ പോയിട്ട് വരട്ടെ!

പൂജ തല കുലുക്കി…

അലൻ സന്തോഷത്തോടെ പുറത്തേക്ക് പോയി…

വൈകിട്ട് ആറ് മണിയായപ്പോൾ അലൻ തിരിച്ചെത്തി.

അലനെ കണ്ടതും .. രണ്ടാളും .. ഒരുമിച്ചു. ചോദിച്ചു..

ഏട്ടത്തി എങ്ങനെയുണ്ട്…

ഒന്നും നടന്നില്ല:

നടന്നില്ലേ.. ആതെന്താ…

നാളത്തേക്ക് മാറ്റി വച്ചു..

എന്ത് പറ്റി…

ഞാൻ താഴെ ചെന്നപ്പോൾ കാറിനു ചുറ്റും ആൾക്കാർ .. ആൽബിച്ചൻ കാറിൽ കയറാൻ നേരം കാലൊന്ന് തെറ്റി… എക്സ്റേയിൽ കുഴപ്പമൊന്നുമില്ല.
പക്ഷേ! കാല് നിലത്തൂന്നാൻ പറ്റുന്നില്ല. ബാൻഡേജ് ചുറ്റി. ഇപ്പോൾ വീട്ടിൽ റെസ്റ്റാ…

ശ്ശൊ.. അല്ലുവെന്തിനാ പിന്നെ വന്നത്…

ഞാൻ നല്ലോണം പറഞ്ഞു നോക്കി… സമ്മതിക്കണ്ടേ… ഞങ്ങൾ മക്കൾക്കാർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ പിന്നെ പപ്പയും മമ്മയും അരികത്തുന്ന് മാറില്ല.

തൻ്റെ കൗൺസിലിങ് കഴിഞ്ഞോ?

ഉം…

സൈറാ.. സന്ധ്യയായ് തനിച്ച് പോകണ്ട. ഞാൻ കൊണ്ടാക്കാം. ഇല്ലെങ്കിൽ ഇവിടെ നിന്നോ, ഞാൻ അപ്പുറത്ത് ആ സെക്ഷനിൽ കിടക്കാം.

വേണ്ടല്ലൂ… പപ്പ വരും…

വീട്ടിൽ അന്നയും വന്നിട്ടുണ്ട് . കൂടെ വരാൻ നിന്ന താ . അൽബിച്ചൻ വിട്ടില്ല.

ആൽബിച്ചനങ്ങനാ.. അവളെന്ന് പറഞ്ഞാൽ ജിവനാ.. നാളെ ആൽബിച്ചൻ കൊണ്ട് വരാമെന്ന് പറഞ്ഞിരിക്കയാ.

നടക്കാൻ പറ്റിയാൽ നാളെ വരും..

പൂജയെ ഭക്ഷണവും കഴിപ്പിച്ച് എട്ട് മണിയായപ്പോൾ മാത്യൂസിനൊപ്പം സൈറപ്പോയി.

ആൽവിനെയോർത്ത് അല്ലുവിനൊരു മനസ്സമാധാനവുമില്ലാത്തതിനാൽ പൂജയോട് അധികം സംസാരിക്കാനൊന്നും നിന്നില്ല. ഇടയ്ക്കിടക് ആൽവിനെ വിളിച്ച് കാലിൻ്റെ വേദനയെങ്ങനെയുണ്ടെന്ന് അന്വേഷിച്ചു കൊണ്ടിരുന്നു.

ണ്ടാ .. കുഴപ്പമില്ല നടക്കാൻ പറ്റുന്നുണ്ട്. ആൽവിൻ പറഞ്ഞു.

ഹൊ.. സമാധാനമായി… നാളെ നാലു മണിയാകാൻ കാത്തിരിക്കുകയാ.. എനിക്ക് ഡോക്ടറേടത്തിയെ കാണാൻ കൊതിയായി.

നീ .. കിടന്നോ.. ഗുഡ് നൈറ്റ്…

ഓകെ.. ഇച്ചായാ ഗുഡ് നൈറ്റ്..

പൂജാ .. ഗുഡ് നൈറ്റ്. അല്ലു പറഞ്ഞു.

ഗുഡ് നൈറ്റ് പൂജയും പറഞ്ഞു.

അലൻ എങ്ങനൊക്കെ.. ശ്രമിച്ചിട്ടും അവനുറക്കം വന്നില്ല … നാളെ … പ്രൊപ്പോസ് ഡേയാണ് … തൻ്റെ പ്രണയം പൂജയെ അറിയിക്കേണ്ട ദിവസം… അറിയിച്ചേ… പറ്റൂ… എങ്ങനെ… എപ്പോ .അലൻ എഴുന്നേറ്റ് മുറിക്കു പുറത്തിറങ്ങി… ആൽവിനെ
വിളിച്ചു..

ആൽബിച്ചാ… എനിക്ക് പൂജയെ പ്രൊപ്പോസ് ചെയ്യാൻ രണ്ട് വരി പറഞ്ഞ് തരാമോ …..

ടാ..ഇതൊന്നും ആരും പറഞ്ഞ് തരേണ്ടതില്ല. സ്വന്തം ഹൃദയത്തിൽ നിന്നും ആത്മാർത്ഥമായി പറയേണ്ടതാ നീ .. നിൻ്റെ ഹൃദയത്തോട് ചോദിക്ക്… എപ്പഴാ.. എങ്ങനെയാന്നൊക്കെ… അറിയാത്ത സാഹിത്യമൊന്നും കലർത്തി കുളമാക്കരുത്… ലൈഫ് കോഞ്ഞാട്ടയാകും പിന്നെ… നിനക്ക് പറ്റും … ചെല്ല്… നന്നായി ആലോചിക്ക്..

ഉം.. അലൻ വരാന്തയിലെ ചെയറിൽ ഓരോന്നാലോചിച്ച് അവിടെ തന്നെ ഇരുന്നു ..

ഒരു മണിയായപ്പോൾ .. ബെഡിൽ അലനെ കാണാതെ.. മൊബൈലെടുത്ത് വിളിച്ചു..

അല്ലൂ എവിടെയാ..

ഞാൻ പുറത്തണ്ടടോ… ഉറക്കം വരാത്തത് കൊണ്ട് ഇവിടെ വന്നിരുന്നു…

പുറത്ത് ഒറ്റക്കിരുന്ന് എന്ത് ചിന്തിക്കുകയാ..

അരികിൽ നീ .. ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ ഒരു മാത്ര വെറുതെ നിനച്ച് പോയി… ഒരു മാത്ര വെറുതെ നിനച്ച് പോയ് . അലൻ പാടി

ഒരു മാത്രയല്ല അല്ലൂ….

പിന്നെ….

ഒരു മരമാക്രി വെറുതെ നിനച്ച് പോയി…ന്ന് പാടിക്കോ?

അലൻ ചിരിച്ചു…

ഞാനും വരട്ടെ! പൂജ ചോദിച്ചു.

വേണ്ട… ഞാനെത്തി കഴിഞ്ഞു …

അലൻ അകത്ത് കയറി വാതിലടച്ചു കിടക്കയിൽ വന്നിരുന്നു…

എന്ത് പറ്റി… പൂജ ചോദിച്ചു..

എൻ്റെ ഇടനെഞ്ചിൽ ഒരു പ്രണയ തുടിപ്പ് … അതിങ്ങനെ എന്നെ വല്ലാതെ… അസ്വസ്ഥനാക്കുന്നു.

ആരോടാ … പ്രണയം.. പ്രണയ സുന്ദരി സ്വപനത്തിൽ നിന്നും മറ നീക്കി പുറത്ത് വന്നോ കേൾക്കട്ടെ!

ഉം.. വന്നു… ഇന്ന് പുലരുമ്പോൾ എനിക്കവളോട് എൻ്റെ പ്രണയം പറയണം. കുറച്ച് സമയം താനാ കുട്ടിയായ് എൻ്റെ മുന്നിൽ നിൽക്കുമോ? ചെറിയ ഒരു പ്രാക്ടീസ്

ഉം.. പൂജയെഴുന്നേറ്റ് നിന്നു…

ഇന്നലെ രാവിലെ ഞാൻ തന്ന പൂവെവിടെ?

പൂജ ചൂണ്ടി കാണിച്ച സ്ഥലത്തേക്ക് അലൻ നോക്കി..
മേശപ്പുറത്ത് .. ഒരു ഗ്ലാസ്സിൽ വെള്ളമൊഴിച്ച് വാടാതെ റോസാപുഷ്പങ്ങൾ വച്ചിരിക്കുന്നത് കണ്ടപ്പോൾ അലന് ഒത്തിരി സന്തോഷമായി.

തനിക്കെന്തെങ്കിലും ഉപദേശം തരാനുണ്ടോ?

ഉം… ആദ്യമായ് പ്രണയം അറിയിക്കുമ്പോൾ ഹൃദയത്തിൻ്റെ ഭാഷയിൽ അറിയിക്കണം… അപ്പോൾ ആരുടെയും ഉപദേശം .. പാടില്ലന്നാ എൻ്റെ അഭിപ്രായം…

ഓകെ. ഒരു പുരുഷൻ തൻ്റെ പ്രണയം ആദ്യമായ് പറയുമ്പോൾ ആ പെൺകുട്ടിക്കൂണ്ടാകുന്ന എല്ലാ ഭാവങ്ങളോടും താൻ നിൽക്കണം. ആ ഭാവം കാണാൻ വേണ്ടി മാത്രം .. ഞാൻ പൂജായെന്ന് വിളിക്കും..

ഉം… ശരി ..

പിന്നെ.. താൻ തെറ്റിദ്ധരിച്ച് എന്നെ കെട്ടിപ്പിടിക്കരുത് കേട്ടോ?

അയ്യടാ… അതിന് പൂജ വേറെ ജനിക്കണം.. കളിക്കാതെ പെട്ടന്ന്
പറഞ്ഞോ… ഞാനും കാണട്ടെ!
അല്ലൂൻ്റെ പ്രണയത്തിൻ പെർഫോമൻസ്…

അലൻ ഗ്ലാസ്സിൽ നിന്നും ഒരു പൂവ് എടുത്ത് ..പൂജയുടെ അരികിലെത്തി …

പിന്നെ അലൻ പൂജയെ നോക്കി… അവൻ്റെ നീല മിഴി രണ്ടും പ്രണയാർദ്രമായ്. പൂജയുടെ മിഴികൾ അലൻ്റെ കണ്ണുകളെ പൂട്ടിയിട്ടു

കുറച്ച് നിമിഷങ്ങൾ മൗനമായ് കടന്നു പോയ് ..
പൂജാ …. കാതരമാം അവൻ്റെ ശബ്ദത്തെ അവൾ സ്വീകരിച്ചു.

ഉം.. അവൾ വിളി കേട്ടു …

എൻ്റെ പ്രാണനിലെവിടെയോ .. ഞാൻ പോലുമറിയാതെ നിനക്കായ് മാത്രം ഒളിപ്പിച്ചുവെച്ച എൻ്റെയീ പ്രണയത്തെ ഞാൻ നിനക്കായ് നൽകുന്നു… (കൂടുതൽ പറഞ്ഞ് കുളമാക്കാൻ അലൻ ശ്രമിച്ചില്ല.)റോസപൂവ് അവൾക്ക് നേരെ നീട്ടി..)

പൂജ പൂവ് വാങ്ങി… പിന്നെ… പറഞ്ഞു…നിൻ്റെ പ്രണയത്തെ ഞാൻ എൻ്റെ നെഞ്ചോട് ചേർത്ത് വച്ച് മരണം വരെ… നിനക്കായ് ജീവിക്കും …ഐ ലവ് യൂ

പൂജ തമാശക്ക് പോലും അങ്ങനെ പറയുമെന്ന് അലന് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല. ഒരു പ്രശ്നവുമില്ലാതെ… തൻ്റെ പ്രണയത്തിൻ്റെ രണ്ടാം ദിവസം .. വിശ്വസിക്കാൻ പറ്റാത്ത തരത്തിൽ വിജയിച്ചപ്പോൾ പൂജയെ കോരിയെടുത്ത് തൻ്റെ നെഞ്ചോട് ചേർക്കാൻ വെമ്പുന്നുണ്ടായിരുന്നു അലൻ്റെ ഹൃദയം..

ആത്മാവിൽ നിന്ന് കൺട്രോൽ —
കൺടോൽ ….. എന്ന് മുഴങ്ങിയത് കൊണ്ട് മാത്രം വിറയാർന്ന ശബ്ദത്തിൽ അലനും തിരികെ പറഞ്ഞു .’ഐ.. ലവ്യൂ …

നാളെയെപ്പഴാ.. പോകുന്നത്.

സൈറ വന്നാലുടൻ ഞാൻ പോകും..മുന്നിൽ കൊണ്ട് വന്ന് നിർത്തുന്നത് വരെ എൻ്റെ പ്രണയിനിയെ കുറിച്ച് ‌ ചോദിക്കാൻ പാടില്ല .. ആൽബിച്ചൻ്റെ പെണ്ണുകാണൽ കഴിഞ്ഞേ .. ഞാൻ വരും

സമ്മതിച്ചു.

രാവിലെ 8 മണിയായപ്പോൾ സൈറയെത്തി… അപ്പോൾ തന്നെ അലൻ പോയി.

കേട്ടോടീ .. നമ്മുടെ അല്ലുനൊരു പ്രണയം..

ഉം.. എനിക്കും തോന്നി..

എന്നിട്ടെന്താ.. നീ പറയാത്തത്…

ഇന്ന് തോന്നിയതേയുള്ളൂ… വേണ്ടാരുന്നു.. അല്ലൂ.. നിന്നെ പ്രണയിച്ചാൽ മതിയായിരുന്നു.

നീയെന്നെ അങ്ങനെയാ മനസ്സിലാക്കിയത്… അല്ലുവിനെ ഞാൻ എന്നോളം .. സ്നേഹിക്കുന്നു .അവനൊരു പെണ്ണായാൽ മതിയായിരുന്നു. അല്ലെങ്കിൽ ഞാനൊരാണായാൽ മതിയായിരുന്നു. അതിരുകളോ .. ഉടമ്പടികളോ.. ഇല്ലാത്തൊരു സൗഹൃദം.. എന്ത് രസായിരിക്കും…

എന്തൊക്കെയാ… കഴിക്കാൻ കൊണ്ട് വന്നത്…

ഒന്നും കൊണ്ട് വന്നില്ല … ആൽവിൻ സാറും ആനും വരുന്നുണ്ട്. അവരുടെ കയ്യിൽ നമുക്കുള്ള ഭക്ഷണം കൊടുത്തു വിടുമെന്ന് …

പറഞ്ഞത് പോലെ ആൽവിനും ആനും വന്നു..
ആൽബിച്ചാ…. എനിക്ക് വിശ്വസിക്കാനാകുന്നില്ല. സൈറയെ തിരിച്ചും മറിച്ചും പിടിച്ച് കൊണ്ട് ആൻ പറഞ്ഞു.

സൈറാ.. നല്ല പേരാട്ടോ?

താങ്ക് യൂ ..

സോറി ..പൂജ … സൈറയെ കണ്ടപ്പോൾ ഞാൻ മറന്നു പോയ് എങ്ങനുണ്ട്.

ഉം.. ബെറ്റർ ആയിട്ടുണ്ട് … പൂജ മറുപടി പറഞ്ഞു…

എവിടെ എൻ്റെ കുറുമ്പൻ ഇച്ചായൻ.

സൈറ വന്നപ്പോൾ പോയി…

ആൽബിച്ചാ.. കാലിനിപ്പോ എങ്ങനുണ്ട്?

കുഴപ്പമില്ല … ശരിയായിട്ടുണ്ട് .
വൈകുന്നേരം വരെ അന്ന ഇവിടെയുണ്ട് കേട്ടോ?

ആൽബിച്ചൻ പൊക്കോ.. ഞാനിവരെ രണ്ടിനേം.. കത്തി വച്ച്
ഇവിടിരുന്നോളാം.
ആൽവിൻ ചിരിച്ചു കൊണ്ട് പുറത്തേക്ക് പോയി..

****** ****** ********* *****
ഏഴ് മണിയായപ്പോൾ അലൻ വന്നു..

അന്നയുള്ളതല്ലേ… വീടുവരെ പോയി …

മാത്യുച്ഛായാ …. എന്ത്ണ്ട് വിശേഷം…

നല്ല വിശേഷം മോനെ.. സന്തോഷായിരിക്കുന്നു എല്ലാരും… സൈറയും മാത്യുച്ചായനും പോയി കഴിഞ്ഞപ്പോൾ .പൂജ ചോദിച്ചു.

എന്ത് പറ്റി അല്ലൂ… വരാൻ ലേറ്റായല്ലോ? എട്ടത്തിയെങ്ങനെ?

ഇന്നും നടന്നില്ല… ആൽബിച്ചൻ്റെ ഫ്രണ്ടിനാക്സിഡൻ്റ്.. മെഡിക്കൽ കോളേജിൽ ആയിരുന്നു. ആൽബിചച്ചൻ.

ഇവിടെ അന്നയും മമ്മയും ഗ്രാനിയും ഗ്രാൻപ യുമെല്ലാം വന്നിരുന്നു. എന്നെ കാണാൻ .. ആൽബിച്ചൻ വരുന്നതും കാത്ത്… ഇവിടെ അഞ്ച് മണി വരെ ഇരുന്നു ..

എങ്ങനുണ്ട് എൻ്റെ അന്നയും. ഗ്രാനിയും ഗ്രാൻപായും

ഒത്തിരിയിഷ്ടായി..

പ്രണയിനി എന്ത് പറഞ്ഞു ..
ഇവിടുന്ന് നേരെ .. നമ്മുടെ കോളേജിൽ പോയി .. .. വാകമരചോട്ടിലും കുടമര ചോട്ടിലുമെല്ലാം ഞങ്ങൾ ഒത്തുകൂടി.

അപ്പോ … ചെലവ് ചെയ്യണം കേട്ടോ?

നാളെ.. ചെയ്യാം..

****** ******** ******* ******

ചോക്ളേറ്റ് ഡേ …

അന്ന് അലൻ പുറത്ത് പോയ് ഒരു മണിക്കൂറിനുള്ളിൽ തിരികെ വന്നു.
നേരെ ആൽബിൻ്റെ ക്യാബിനിൽ പോയി ..

രണ്ട് ബോക്സ് നിറയെ വിലകൂടിയ ചോക്ലേറ്റ് എടുത്ത് മേശപ്പുറത്ത് വച്ചു.

ഒരു ബോക്സ് ചോക്ലേറ്റ് ആർക്കാ ..ഇച്ചായാ… അന്നക്കാണോ?

അല്ല … സൈറക്ക്… നീ … സൈറയെ വിളിക്കു…

സൈറക്കോ.. ആൽബിച്ചാ… സത്യം പറ… എന്താ .. ഇടപാട്

നീ … വിളിക്ക് ഇടപാടെന്തെന്ന് പറയാം.

ആൽബിൻ മമ്മയെ.. ഫോൺ ചെയ്തു ആ സമയം

മമ്മാ.. ഇന്നെപ്പഴാ പെണ്ണുകാണൽ സമയം…

ഒകെ.ഞാൻ റെഡി.. മമ്മാ.. വിളിച്ചാൽ മതി.. ഫോൺ വച്ച ശേഷം .. ആൽബിൻ അലനോട് പറഞ്ഞു.

നീ കരുതുംപോലെ ഇടപാടൊന്നുമില്ലന്ന് മനസ്സിലായോ?

പേടിച്ച് പേടിച്ചാണ് സൈറ വന്നതെങ്കിലും
അല്ലുവിനെ കണ്ടതും അവൾക്ക് സമാധാനമായി..

പൂജക്ക് അല്ലു കൊടുക്കുന്ന ചോക്ളേറ്റ് മുഴുവനും .. സൈറ പൂജയെ കൊണ്ട് കഴിപ്പിക്കണം .. തനിക്ക് കഴിക്കാൻ തോന്നുമ്പോൾ ഇതിൽ നിന്നും കഴിക്കണം.
ആൽവിൻ ബോക്സിൻ്റെ മുകൾവശം തുറന്ന് സൈറക്കു് കൊടുത്തു.
സൈറയുടെ കണ്ണും തള്ളി വായും തുറന്ന് പോയ് ..

ശരി… നിങ്ങള് പൊയ്ക്കോ?

രണ്ട് പേരും വാതിലിനരികിലെത്തിയതും .. ആൽവിൻ വിളിച്ചു..

സൈറാ.. അതിൽ നിന്നും ഒരു ചോക്ലേറ്റ് ഇങ്ങ് തരാമോ?

സൈറ.. ഒരു വലിയ ചേക്ലേറ്റ് എടുത്ത് ആൽവിന് നേരെ നീട്ടി..
അലൻ ആൽവിനെ ആദ്യം കാണും പോലെ നോക്കി നിന്നു..

ചോക്ളേറ്റ് കിട്ടിയതും പൂജയ്ക്ക് സന്തോഷമായ്.
😋🍬🍬🍬🍬🍬🍬🍬🍬😋

ടെഡി ഡേ

ടെഡി വാങ്ങാൻ പോകുമ്പോൾ അലൻ ആൽവിനോട് ചോദിച്ചു.
സൈറക്കും വാങ്ങണോ?

വേണ്ട വേണ്ട.. അതൊന്നും അത് താങ്ങില്ല ..

വലിയൊരു ടെഡി.. പൂജയ്ക്ക് സമ്മാനമായി കിട്ടിയപ്പോൾ പൂജയുടെ കണ്ണ് നിറഞ്ഞു.
തന്നെ ഹോസ്റ്റലിൻ്റെ വാതിലിൽ കൊണ്ട് നിർത്തി യാത്ര പറഞ്ഞ് പോയ അല്ലു .. പിന്നെയും തിരികെ വന്നു. കയ്യിലൊരു ടെഡിബിയർ ഉണ്ടായിരുന്നു. എൻ്റെ കയ്യിൽ തന്നിട്ട് പറഞ്ഞു .. തനിക്കിഷ്ടല്ലേ… സങ്കടം കൊണ്ട് സഹിക്കാൻ പറ്റാതെ വരുമ്പോൾ ഇതിനെ കെട്ടിപിടിച്ചോ ന്ന് പറഞ്ഞു.

ഇപ്പോ .. ദേ.. അതിനേക്കാൾ വലുത് …

താങ്ക് യൂ .. അല്ലൂ…
പൂജാ നാളെ രാവിലെ ഞാൻ നമ്മുടെ അമ്മേടടുത്തു പോകും.. പതിമൂന്നാം തിയതി തിരികെ വരും. സാന്ദ്രയെ പറഞ്ഞ് വിടാം കൂട്ടിന് ..

വേണ്ട സൈറാ

ആൽബിച്ചനോട് പറഞ്ഞിട്ട് പോണം.. കേട്ടോ?

എനിക്ക് വയ്യ.. ആ സാധനത്തിനെ കാണുമ്പോൾ മുട്ടു വിറക്കും.

അലൻ ചിരിച്ചു…

******* ****** ******* *******

കിസ്സ് ഡേ…

പ്രത്യേകിച്ചൊന്നും ചെയ്യാൻ അലൻ്റെ മനസ്സ് തയ്യാറല്ലായിരുന്നു … പൂജയിൽ നിന്നും ഇപ്പോൾ കിട്ടുന്ന പരിഗണന നഷ്ടപ്പെടുത്താൻ അലന് താത്പര്യമില്ലായിരുന്നു. ആൽവിനും അത് നല്ലതെന്ന് പറഞ്ഞിരുന്നു.

ഹഗ്ഗ് ഡേ

പുറത്ത് പോയ് വന്ന അലൻ പൂജയുടെ മുഖത്തെ സന്തോഷം കണ്ടിട്ട് ചോദിച്ചു.

എന്ത് പറ്റി… വല്യ സന്തോഷത്തിലാണല്ലോ?

അതേ .. അല്ലൂ… സന്തോഷം കൊണ്ടെനിക്ക് നിക്കാനേ വയ്യ ..

സത്യം പറയട്ടെ ഞാനൊരാണായിരുന്നെങ്കിൽ അല്ലൂനെ .. കെട്ടിപ്പിടിച്ചൊരുമ്മ തരുമായിരുന്നു. അത്രയ്ക്ക് സന്തോഷം…

അതിനെന്താ .. ഞാനൊരാണണല്ലോ?. ഞാനങ്ങനെ ചെയ്താലും മതിയല്ലോ?പറഞ്ഞതും അലൻ പൂജയെ കെട്ടിപ്പിടിച്ചു കവിളത്തൊരുമ്മ കൊടുത്തു കൊണ്ട്
ഹഗ്ഗ് ഡേയുടെ കേട് തീർത്തു.

(തുടരും)

5/5 - (4 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!