Skip to content

നിനക്കായ് മാത്രം – 44

  • by
benzy novel

പൂജ.. അലനെ ശക്തിയായി പിടിച്ച് തള്ളി..

അലൻ കറങ്ങി കറങ്ങി ചെന്ന് കട്ടിലിൽ വീണു.

പൂജ …മുഖം പൊത്തി പൊട്ടി കരഞ്ഞു.

അലന് ശരിക്കും വിഷമം തോന്നി…
ശ്ശൊ.. വേണ്ടിയിരുന്നില്ല. അവൻ കട്ടിലിൽ വന്നിരുന്നു.. പട്ടുപോലെ….പവിഴം പോലുള്ള മൃദുലമായ ആ കവിൾ തടം തൻ്റെ ചുംബനമേറ്റ് ചുവന്ന് തുടുത്തിട്ടുണ്ടോയെന്ന് ഒന്നു നോക്കണമെന്ന് തോന്നിയെങ്കിലും മനസ്സ് ഉൾവലിഞ്ഞ് കളഞ്ഞു.

നല്ലൊരു സൗഹൃദമാണ് ഈ പ്രണയം കാരണം … ഉടഞ്ഞ് തകരുന്നതെന്ന് അതീവ ദു:ഖത്തോടെ അലൻ ഓർത്തു. പ്രണയം മനസ്സിലൊളിപ്പിച്ച് സൗഹൃദത്തോടെ.. സംസാരിക്കാനിനി പറ്റില്ല…

പാവം സഹിക്കാൻ പറ്റുന്നുണ്ടാവില്ല… അതാണീ .. കരച്ചിൽ… ആൽബിച്ചനാ .. എല്ലാത്തിനും കാരണം ..

ചുണ്ടുകൾക്ക് ഒരു ഭാരം. പ്രണയിനിയെ ചുംബിച്ചാൽ ചുണ്ടുകൾ പെരുക്കുമോ.
ആ …….പെരുക്കുമായിരിക്കും. അലൻ ചുണ്ട് കൂട്ടിപിടിച്ച് നോക്കാൻ ശ്രമിച്ചു.

ഈശോയേ….പെരുപ്പു മാത്രമല്ലല്ലോ? ചുണ്ടിൻ്റെ കോണിൽ നനവുമുണ്ട്… ചൂണ്ട് വിരൽ കൊണ്ട് .. അലൻ ഒന്നു തൊട്ടു നോക്കി..

ങേ… ചോര…

പ്ളിങ്ങ്…ഹും…. ഉം.. അലന് കരയണമെന്ന് തോന്നി.. ഛെയ്… നാണക്കേടാകുമല്ലോ? എഴുന്നേറ്റ് ചെന്ന് കണ്ണാടിയിൽ നോക്കി… ചുണ്ടിൻ്റെ കോണിൽ ചോര വരുന്നു. അവൻ ടവ്വലെടുത്തു. നന്നായി തുടച്ചു … ഛെയ്… ഇതിനി നീരു വച്ചാൽ പുറത്തിറങ്ങി നടക്കാൻ പറ്റില്ല… വേണ്ടായിരുന്നു … അലൻ മമ്മയുടെ ഷെൽഫ് തുറന്നു… ചെറിയൊരു ടവ്വലെടുത്തു.. ഇതിരിക്കട്ടെ ആരെങ്കിലും വരുമ്പോൾ മുഖം തുടച്ച് തുടച്ച് നിൽക്കാം.

പൂജയുടെ കരച്ചിൽ നിൽക്കുന്നില്ലാന്ന് കണ്ടപ്പോൾ അലൻ പൂജയുടെ അടുത്തേക്ക് പോയി…
ഇത്രയും അടുക്കണ്ട.. മൂർച്ചയേറിയ ഇനമാ… അല്പം ദൂരെ നിൽക്കാം. സ്വയം തിരുമാനമെടുത്ത് അലൻ നീങ്ങി നിന്ന് വിളിച്ചു.

പൂജാ …….

ഇയാളെന്നോട് മിണ്ടരുത് .. എനിക്കു്
കാണണ്ട തന്നെ… ഞാൻ ഇന്ന് തന്നെ ഡിസ്ചാർജ് വാങ്ങി പോകും നോക്കിക്കോ ? അപ്പോൾ എൻ്റെ പിന്നാലെ വന്നു പോകരുത്… എനിക്ക് വെറുപ്പാ നിങ്ങളോട്

വെറുക്കാൻ മാത്രം ഞാനെന്താ .. ചെയ്തത്.?

ചെയ്തതും പോരാ.. അതെന്താണെന്ന് കൂടി ഞാൻ പറയണം അല്ലേ…

താൻ അങ്ങനെ ആഗ്രഹിച്ചിട്ടല്ലേ .. .. ഞാൻ അങ്ങിനെ ചെയ്തത്.

ഞാൻ ആഗ്രഹിച്ചെന്നോ?

പിന്നാല്ലാതെ… ആഗ്രഹിച്ചൂന്നല്ല… അത് തുറന്ന് പറയുകയും ചെയ്തു… ഒരണായിരുന്നെങ്കിൽ എന്നെ …

നിർത്ത് … പൂജ കയ്യുയർത്തി കാണിച്ചു . ഈ നിമിഷം എനിക്ക് താനും മിഥുനുമെല്ലാം ഒരു കണക്കാ.. പതിയിരുന്ന് ആക്രമിക്കുന്ന കഴുകൻ.. എൻ്റെ അവശതയും ഗതികേടും ശരിക്കും മുതലെടുക്കാൻ ശ്രമിച്ചവർ. ഐ.. ഹേറ്റ് യൂ.

ദേ.. പൂജാ … എന്ത് വേണേലും പറഞ്ഞോ? പതിയിരുന്ന് ആക്രമിക്കേണ്ട കാര്യമൊന്നുമില്ല.. എനിക്ക് … ഇപ്പോ .. വേണമെങ്കിലും എനിക്കത് ചെയ്യാൻ പറ്റും …

പറ്റും .. എനിക്കറിയാം … തൻ്റെ ഹോസ്പിറ്റലല്ലേ … ഇവിടുള്ളവർ തനിക്കൊപ്പം നിൽക്കുമെന്ന നിൻ്റെ വിശ്വാസം .. നിന്നെ കൊണ്ടത് ചെയ്യിക്കും.. ഒരിക്കൽ കൂടി ആവർത്തിച്ച് നോക്ക്.. നിങ്ങളുടെ മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന് കീറി മുറിക്കാൻ ഒരു ശരീരം തരാം ഞാൻ. എല്ലാരുമുണ്ടായിട്ടും അനാഥത്വത്തിൻ്റെ ചുമടും പേറി നടക്കുന്ന എൻ്റെ ഈ ശരീരം ..മൃതദേഹം തേടി പോലും ആരും വരില്ല.. കൊണ്ട് പോയി പച്ചയ്ക്ക് തിന്നോ? പൂജ മുടിയൊക്കെ മാന്തി പറിച്ചു.

പോട്ട്.. മോളെ.. ക്ഷമിക്ക് .. അല്ലു മനപൂർവ്വം.. താണ് കൊടുത്തു.

ഇല്ല .. ക്ഷമിക്കില്ല ഞാൻ.
പൂജ ലാൻഡ് ലൈനിൽ നിന്നും ഡോക്ടറെ ഫോൺ ചെയ്യാൻ റിസീവർ കയ്യിലെടുത്തതും അല്ലു തടഞ്ഞ് കൊണ്ട് പറഞ്ഞു ..

താൻ പറയാൻ വന്ന സന്തോഷ വാർത്തയെന്തെന്നൊന്നും എനിക്കറിയില്ല. അറിയേം .. വേണ്ട. ദയവു് ചെയ്ത് എന്നോട് പിണങ്ങി മാത്രം പോകരുത്. പട്ടിണി കിടന്ന് പ്രതിഷേധിക്കാനും മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റിക്ക് കീറി മുറിക്കാനും പഠിക്കാൻ ഒരു ശരീരം കൊടുക്കാനും എനിക്കും കഴിയും. സിസ്ചാർജ് ചെയ്യാൻ ഇനി ഇന്നും നാളെയും മാത്രമേയുള്ളൂ.. അത് വരെ തൻ്റെ കൺവെട്ടത്ത് വരാതെ ഞാൻ പുറത്ത് കാവലിരുന്നോളം പൂജയുടെ മറുപടിക്ക് കാത്ത് നിൽക്കാതെ.. അലൻ മുറിയുടെ പുറത്തിറങ്ങി.

സൈറ വരുന്നത് കണ്ട് അലൻ ടവ്വൽ കൊണ്ട് ചുണ്ടു മറച്ചു.

താൻ നാളെ വരുമെന്നല്ലേ.. പറഞ്ഞത് .. പിന്നെന്താ .. പെട്ടന്ന് ..
അത് പിന്നെ…
സൈറ ഫോണെടുത്ത് അല്ലൂനെ കാണിച്ചു .. അലൻ ഫോണിലേക്കു് നോക്കി…

തനിക്ക് ഞാൻ ലീവ് നൽകിയത് പൂജയ്ക്ക് കൂട്ടിരിക്കാനും എൻ്റെ അനിയൻ്റെ കൂടെനിക്കാനുമാണ് അല്ലാതെ ചുറ്റി നടക്കാനല്ല.. നാളെ രാവിലെയിവിടെയെത്തി അല്ലു വിനൊപ്പം നിൽക്കുകയോ .. ക്ലാസ്സിന് കയറുകയോ ചെയ്തില്ലെങ്കിൽ നഴ്സിങ് ക്ലാസ്സും ജോലിയും ഞാനങ്ങ് ക്യാൻസൽ ചെയ്യും..ആൽവിൻ ഐസക്..

അത് കലക്കി..താനോടി പോയിട്ട് എന്ത് സന്തോഷ വാർത്തയാ .. കൂട്ടുകാരിക്ക് നേടികൊടുത്തത്.

അപ്പോ .. അല്ലു .. അറിഞ്ഞില്ലേ … പറയാതിരിക്കില്ലല്ലോ?

താൻ കാര്യം പറയെടോ?

അമ്മേം അച്ഛനും ഏട്ടൻമാരും പൂജയെ വിളിച്ച് കൊണ്ട് പോകാൻ വരാനിരിക്കയായിരുന്നു.

നെഞ്ചിനുള്ളിൽ വന്നു പതിച്ച ഇടി മുഴക്കം അലൻ്റെ ചുവടുകളെ ഒന്നിളക്കി … അത് ശ്രദ്ധിക്കാതെ സൈറ തുടർന്നു .. പൂജയെങ്ങനെ പ്രതികരിക്കുമെന്നും കൂടെ ചെല്ലാൻ വിസമ്മതിക്കുമോന്നുമൊക്കെയുള്ള ടെൻഷൻ കൊണ്ടാണെന്ന് തോന്നുന്നു.. അമ്മയ്ക്ക് ഒരു നെഞ്ച് വേദന.. പിന്നെ ഹോസ്പിറ്റലിൽ ഒക്കെയായിരുന്നു.

രണ്ട് ദിവസത്തിനു മുമ്പ് .. ജിത്തുവേട്ടനും ലാലുവേട്ടനും രാത്രി സിനിമയ്ക്ക് പോയിട്ട് തിരികെ വന്നപ്പോൾ വിനീതയുടെ വീടിൻ്റെ മതിൽ ആരോ ചാടി കടക്കുന്നത് കണ്ടു.. രണ്ടാളും കൂടി അയൽക്കാരെയൊക്കെ വിളിച്ചുണർത്തി കൊണ്ടു വന്നു വീട്ടുകാരെ വിളിച്ചുണർത്തി കാര്യം പറഞ്ഞു… അവർ ഭയന്ന് അകവും പുറവുമെല്ലാം പരിശോധിച്ച് കാണാതെ ഒടുവിൽ വിനിതയുടെ മുറി തുറന്നു നോക്കി.. കള്ളനെ കയ്യോടെ പിടികൂടി.. അയൽക്കാരിൽ ചിലർ ഞെട്ടിയെങ്കിലും ഏറ്റവും കൂടുതൽ ഞെട്ടിയത്.. ഏട്ടൻ മാരായിരുന്നു. ഏട്ടർമാർ മിഥുനെ ശരിക്കും പെരുമാറി കെട്ടിയിട്ടു .. പോലീസിൽ അറിയിക്കാൻ പോയപ്പോൾ .. വിനിത പറഞ്ഞു എല്ലാരും ചേർന്ന് പോലീസിലേൽപ്പിച്ചാൽ അവളുടെ വയറ്റിൽ കിടക്കുന്ന കൊച്ചിനച്ചനില്ലാതാകുമെന്ന് ..

അമ്പട കേമാ .. സണ്ണി കുട്ടാ… അലൻ്റെ കൈയിലെ ടവൽ അറിയാതെ മാറിപ്പോയി…

അല്ലൂ… ഇതെന്താ.. ചുണ്ട് പൊട്ടിയിരിക്കുന്നല്ലോ?

അത് .. ഹത് പിന്നെ പട്ടെന്ന് തിരിഞ്ഞതും ഡോറിൻ്റെ വക്കിൽ ചെന്നിടിച്ചു..

ഹൊ.. ശ്രദ്ധിക്കണ്ടേ… അതെങ്ങനാ..ഇപ്പോ ശ്രദ്ധ മുഴുവൻ പൂജയെ കുറിച്ചാണല്ലോ?

ഉം…ഉം.. അതെ…

വേദനയുണ്ടോ?
ഏയ്… ഇല്ല … നല്ല സുഖം..

കാര്യങ്ങളറിഞ്ഞപ്പോൾ നമ്മുടെ പൂജ കുട്ടിയെന്ത് പറഞ്ഞു.

വീട്ടുകാരെയൊക്കെ കിട്ടിയതല്ലേ.. സന്തോഷം ഉണ്ടാവാതിരിക്കാ? അവൾക്കിനി അവരുണ്ടല്ലോ?

ഏയ്… അതവളോട് പറഞ്ഞിട്ടില്ല ഞാൻ. അല്ലൂന് തന്ന വാക്കു് ഞാൻ തെറ്റിക്കോ? ഹോസ്പിറ്റലിലാണെന്ന് പറഞ്ഞാൽ ആ നിമിഷം അവരെത്തും. അതിനു മുമ്പു് അല്ലൂനെ ഇഷ്ടമാണെന്ന് പറയിക്കണം. നിങ്ങൾ ഒന്നാകണം.
നിങ്ങളൊന്നിക്കാനും മിഥുൻ അവളുടെ തലയിൽ നിന്നൊഴിയാനും
കോളേജില് വച്ചേ … ഞാൻ മാതാവിൻ്റെ രൂപത്തിൽ മെഴുകുതിരി വക്കുമായിരുന്നു.

താനാള് കൊള്ളാലോ? അലന് ശരിക്കും സൈറയോടുള്ള ഇഷ്ടം കൂടി ..
ഞങ്ങൾ ഒന്നിച്ചത് കൊണ്ട് മാത്രം
ഞങ്ങൾക്കു് സന്തോഷമാകുമോ?

തനിക്കും നല്ലൊരു ചെക്കനെ കണ്ട് പിടിക്കണം.

അത് വേണ്ട കേട്ടോ? നഴ്സിങ് കഴിഞ്ഞ് എനിക്കിവിടെ സേവനം അനുഷ്ഠിക്കാനുള്ള അവസരം തന്നാൽ മതി.. അപ്പോ .. എനിക്ക് നിങ്ങളെയെപ്പോഴും കാണാമല്ലോ?

പോയേ… പോയ് ആ തല്ല് കൊള്ളിയെ കണ്ടിട്ട് വാ..

അല്ലൂ.. ആൽബിച്ചനോട് പറഞ്ഞ് എന്നെ വഴക്കിൽ നിന് രക്ഷിക്കണേ..

ആൽബിച്ചനിവിടില്ല. നാളെയെ വരൂ..

ഹൊ.. ഇന്ന് രക്ഷപ്പെട്ടു.

പൂജയുടെ മുറിയിൽ പോയി കുറച്ച് സമയം കഴിഞ്ഞ് സൈറ വന്നു അലനെ നോക്കി.. എന്നിട്ട് പറഞ്ഞു.
ചുണ്ടിലെന്താന്നാ പറഞ്ഞത്.

അല്ലു ..മുഖം തിരിച്ച് നിന്നു..

സംഭവിച്ചതേ സംഭവിച്ചു.. ഇഷ്ടാന്ന് പറയുന്നത് വരെ ..വിടരുതായിരുന്നു.

അലൻ വിശ്വാസം വരാതെ സൈറയെ അന്തം വിട്ടു നോക്കി..

അമ്പടി കേമീ … സണ്ണി കുട്ടീ….

***** ****** ****** ******

ഉച്ചയൂണ് പൂജയെ കൊണ്ട് നിർബ്ബന്ധിച്ച് കഴിപ്പിച്ചു

മോളെ.. ഇന്ന് വരെ നീ പറയുന്നതേ ഞാനനുസരിച്ചിട്ടുള്ളു… എനിക്ക് വേണ്ടി നീയൊരു കാര്യം അനുസരിക്കോ?

അവൻ്റെ വക്കാലത്താണെങ്കിൽ ഇവിടെ നടക്കില്ല..

അവനെന്നോ? എന്തെല്ലാം ചെറ്റത്തരം കാണിച്ചു ആ മിഥുൻ എന്നിട്ട് മിക്കപ്പോഴും നീ.. മിഥുനേട്ടനെന്നേ പറഞ്ഞിട്ടുള്ളു: അല്ലൂനെ നീ …

നിർത്ത് സൈറാ…അവനെന്നെ നോട്ടം കൊണ്ടേ വഷളത്തരം കാട്ടാൻ ശ്രമിച്ചിട്ടുള്ളൂ.. അതിനുമപ്പുറം ശ്രമിച്ചപ്പോൾ കണക്കിന് കൊടുത്തിട്ടുമുണ്ട്. ഇവനെ ഞാൻ വെറുതെ വിട്ടെങ്കിൽ അവനെനിക്കു തന്ന നല്ല നല്ല ഉപകരങ്ങൾ മറക്കാൻ പറ്റാത്തത് കൊണ്ടാ..

ആണോ.. എങ്കിൽ നീ .. ഇനിയുള്ള രണ്ടേ രണ്ട് ദിവസം .. അല്ലൂനെ അകറ്റി നിർത്തരുത് .. മിഥുൻ്റെ കാര്യത്തിൽ ഒരു തീരുമാനമായ സ്ഥിതിക്ക് ..നാളെയോ .. മറ്റന്നാളോ .. അമ്മയും അച്ഛനും ഇവിടെ വരുമെന്ന് എൻ്റെ മനസ്സ് പറയുന്നു. ആ സമയത്ത് നമ്മൾ അല്ലൂനോട് നന്ദികേട് കാട്ടിയെന്ന് അല്ലൂന് തോന്നരുത് ..

വിശന്നിരിപ്പുണ്ടാവും പുറത്ത്… ഞാൻ
വിളിക്കട്ടെ!

അവരുടെ ഹോസ്പിറ്റലല്ലേ … എൻ്റെ സമ്മതമെന്തിനാ …

ശരി .. നല്ല കുട്ടിയാന്ന്, സൈറക്കറിയുമ്പോലെ ആർക്കും അറിയില്ലല്ലോന്ന് പറഞ്ഞ്.. സൈറ അലനെ അകത്ത് വിളിച്ച് കൊണ്ട് വന്നു .. ടെഡി ബിയർ ദൂരെ കിടക്കുന്നത് അലൻ കണ്ടു..
പരസ്പരം മിണ്ടാതെ ആ രാത്രി കടന്നു പോയി.. പുലരുമ്പോൾ ടെഡി ബിയർ കെട്ടി പിടിച്ച് കിടക്കുന്ന പൂജയെയാണ് കണ്ടത്..

ഇന്ന് പ്രോമിസ് ഡേയാണ്.

എൻ്റെ പ്രണയത്തിന് ഉറപ്പ് കൊടുക്കേണ്ട ദിവസം ..ജീവിതകാലം മുഴുവൻ പിരിയില്ലെന്നുള്ള ഉറപ്പ്.. പകരം പൂജ ഉണരുമ്പോൾ ഇനിയൊരിക്കലും ശല്യപ്പെടുത്തില്ലെന്നുള്ള ഉറപ്പ് കൊടുക്കണം.

റും ക്ലീൻ ചെയ്യാനാള് വന്നപ്പോൾ അലൻ പുറത്തിറങ്ങി നിന്നു. പിന്നീട് ഫിനി ഡോക്ടർ വന്നപ്പോഴാണ് അകത്ത് കയറിയത്..

മാം .. ഇന്നെന്നെ ഡിസ്ചാർജ് ചെയ്യാമോ?

നാളെ മാഡം വന്നിട്ട് ഡിസ്ചാർജ് ചെയ്യും. സന്തോഷമായോ? ഇപ്പോ.. എങ്ങനെ ആരോഗ്യം മെച്ചപ്പെട്ടന്ന് തോന്നുന്നോ?

ഉം.. നല്ലരോഗ്യമുള്ള ഒരാളെ തള്ളി താഴെയിടാനൊക്കെ പറ്റുമെന്ന് തോന്നുന്നു.. കളിയാക്കിയതാണെന്ന് അലനു മനസ്സിലായി.

സൈറ വന്നതും അലൻ ആൽവിൻ്റെ മുറിയിൽ പോയി …

അലൻ്റെ ചുണ്ട് കണ്ടതും അൽവിൻ ചോദിച്ചു.. എന്ത് പറ്റിയടാ.. ചുണ്ടൊക്കെ .. പറിച്ചെടുത്തോ.. ഭദ്രകാളി… എന്നിട്ട് പൊട്ടി ചിരിച്ചു.. ആൽവിൻ്റെ മുഴക്കമുള്ള ചിരി കേട്ട് അലന് ദേഷ്യം .. വന്നു..

ആ ഭദ്രകാളി കാലി തൂക്കി നിലത്തടിക്കാത്തത് ഭാഗ്യം..

ദേ.. ദേ.. ഇച്ചായാ.. വേണ്ടാ ട്ടോ? ഇത് ..ഡോറിൽ തട്ടിയതാ..

ഉവ്വ് …ഉവ്വ്… ട്ട.. നിന്നോട് ഞാൻ പറഞ്ഞതല്ലേ… ആ രണ്ട് ദിവസം വെറുതെ വിട്ടേക്കാൻ …

അതൊക്കെ പോട്ടെ! അടിച്ച് പിരിഞ്ചോ .. രണ്ടും.

ഉം… അലൻ മൂളി ..

ഇന്നലെയെന്താ .. ഡോക്ടറേച്ചിയെ കാണാൻ പോകാത്തത്.

എന്താന്നറിയില്ല വല്ലാത്തൊരു തലവേദന. വരാൻ പറ്റില്ലെന്ന് .ഞാൻ വിളിച്ചു പറയാനിരുന്നതാ.. അതിനു മുന്നെ പപ്പയെ വിളിച്ച് അവർ പറഞ്ഞു .. ചെക്കനിഷ്ടമില്ലെങ്കിൽ അത് തുറന്ന് പറയുന്നതല്ലേ .. നല്ലതെന്ന്. അവര് വേറെ ചെക്കനെ നോക്കാമെന്ന് പറഞ്ഞു.

ഇച്ഛായനൊത്തിരി സ്വപനം കണ്ടതല്ലേ… ഡോക്ടർ വേണമെന്ന്.

അതൊന്നും സാരമില്ല. പപ്പ വന്ന് എന്നോട് ചോദിക്കയാണ്.. എൻ്റെ പൊന്നുമോനേ.. ഈ തലവേദനക്കും കാലുക്കിനും പിന്നിൽ ഒരു പ്രണയം ഒളിച്ചിരിപ്പുണ്ടോന്ന്..

ഞാനാകെ .. ചമ്മി നാറി

ഉണ്ടോ… അലന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു.

ഉണ്ടോന്ന് ചോദിച്ചാൽ ഉണ്ട് … ഇല്ലേന്ന് ചോദിച്ചാൽ… അപ്പഴും ഉണ്ട്.

ഈ പ്രണയമെന്ന് പറയുന്നത് അവസരം വരുമ്പോൾ പറയാമെന്ന് കരുതി മാറ്റി വെക്കാനുള്ളതല്ലല്ലോ?

ഡോക്ടറാണോ?

ഇല്ല.. പഠിപ്പിച്ചു ഡോക്ടറാക്കണം ..

എന്താ .. പേര്.

ആൽവിൻ മേശപ്പുറത്ത് കയറിയിരുന്നു അലൻ്റെ കയ്യെടുത്ത് തൻ്റെ കൈക്കുള്ളിൽ വച്ചു. എന്നിട്ട് പറഞ്ഞു.

ആ ലാപ് ടോപ് തിരിച്ച് നോക്ക്
അലൻ പെട്ടന്ന് തിരിച്ച് നോക്കി…
അലൻ അറിയാതെ എഴുന്നേറ്റു പോയി.

സൈറ…

വിശ്വസിക്കാൻ പറ്റുന്നില്ല അല്ലേ…
ആദ്യമായ് ഞാനവളെ കണ്ട ദിവസം
ഡോ..ശ്യം. പറഞ്ഞു. അന്നയെന്താ റിസപ്ഷനില്ലെന്ന് .അന്നയെ കണ്ടിട്ടില്ലാത്ത പലരും വന്ന് പറഞ്ഞു .. സർ..സിസ്റ്ററെന്താ. എം.ബി.ബി.എസ് മതിയാക്കിയോ ന്ന്..

നീ പറഞ്ഞിട്ടുള്ളത് കൊണ്ട് ഞാൻ തിരുത്തി പറഞ്ഞു.. പിന്നിട് പലപ്പോഴും ഞാൻ ദൂരെ നിന്ന് വാച്ച് ചെയ്തു. ചലനങ്ങൾ ശ്രദ്ധിച്ചു.. ഇപ്പോൾ ഐ സി യു വിൽ വച്ച് അടുത്ത് കണ്ടു.. എന്തോ.. എനിക്ക് വല്ലാതങ്ങ് പിടിച്ചു.
മമ്മ പപ്പയോട് പറഞ്ഞു കേട്ടു ..
ഭദ്ര അല്ലുനെ മറ്റൊരു തരത്തിൽ കാണില്ലാത്രെ. അവളെ സ്നേഹിച്ച സമയം സൈറയെ സ്നേഹിക്കാൻ തോന്നാത്തതെന്താന്..

അത് കേട്ടിരുന്നത് കൊണ്ട് പപ് ചോദിച്ചപ്പോൾ ഞാൻ മടിക്കാതെ പറഞ്ഞു..

നീയെന്താ .. മിണ്ടാത്തത്.. നീ – നോക്കിക്കോ….. സൈറയുള്ളിടത്തേക്ക് പൂജപറന്നെത്തും .ഇനിയവൾക്കു് പിൻമാറാൻ കഴിയില്ല..

നിനക്കെന്താ ഒരു സന്തോഷമില്ലാത്തത്. ഞാൻ കരുതി.. ഇതറിയുമ്പോൾ നിയെന്നെ സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ചുമ്മ വയ്ക്കുമെന്ന്

ഒരാൾക്ക് സന്തോഷം വന്നതിൻ്റെ അടയാളം.. കരിഞ്ഞു തുടങ്ങിയില്ല … അലൻ ആൽവിനോട് കാര്യങ്ങളെല്ലാം പറഞ്ഞു..

പോട്ട ടാ .. എത്ര സ്നേഹിക്കുന്ന പുരുഷനായാലും കല്യാണത്തിന് മുൻപ് ദേഹത്ത് തൊടുന്നത് ഇഷ്ടമില്ലാത്തവരാ .. മിക്കപെൺകുട്ടികളും. പൂജ ചെയ്തതാ… ശരി… നീ .. പോയി .. പ്രോമിസ് ചെയ്യ്… എന്നിട്ട് സൈറയെ ഞാൻ വിളിക്കുന്നുന്ന് പറയ്യ്.. തത്കാലം സൈറ അറിയണ്ട.. മമ്മയും പപ്പയും വൈകിട്ട് പെണ്ണ് ചോദിക്കാൻ പോകുന്നു .. നിന്നെ അത് കഴിഞ്ഞറിയിച്ചാൽ മതിയെന്നാ പറഞ്ഞത് …

ആൽബിച്ചനിങ് വന്നേ.. സൈറയെ കുറിച്ച് എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്.
സൈറ.. അലനെ കാണൺ പുറത്തിറങ്ങിയപ്പോൾ രണ്ട് പേരും… ഗൗരവമായ് എന്തോ.. ചർച്ച ചെയ്യുന്നത് കണ്ടു…

(തുടരും)

4.5/5 - (4 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!