Skip to content

നിനക്കായ് മാത്രം – 45

  • by
benzy novel

ആൽബിച്ചാ.. ആൽബിച്ചൻ സൈറയെ നമ്മുടെ അന്നയെ പോലെ കണ്ടാൽ മതി അതാ.. നല്ലത്… അലൻ ആൽവിന്റെ മുഖത്ത് നോക്കാതെ പെട്ടന്നു പറഞ്ഞു..

നിനക്കെന്താ.. അങ്ങനെ തോന്നാൻ ദേ… ഇങ്ങോട്ട് നോക്ക്… നിനക്ക് പൂജയോട് ഉള്ളത് പോലെയൊരു പ്രണയമൊന്നുമല്ലിത്… ഒരിഷ്ടം .. ഒരാഗ്രഹം.. എൻ്റെ ആത്മാവിൽ നിന്നൊരു വിളി…. ഇവളാണ് നിൻ്റെ പെണ്ണെന്ന് ആരോ പറയുന്നു.

ഞാനിത് പറയുമ്പോൾ നീയായിരിക്കും കൂടുതൽ സന്തോഷിക്കുന്നതെന്ന് ഞാൻ വിചാരിച്ചു. ഇനി പിൻമാറാൻ പറ്റില്ല.മാത്യുങ്കിളിനോട് പപ്പ എല്ലാം സംസാരിക്കുകയും ചെയ്തു.

ആൽബിച്ചാ അവൾ നമ്മുടെ ഷാജനങ്കിളിൻ്റെ മോളാണോന്നാെരു സംശയം. മാത്യുച്ഛായൻ പറഞ്ഞിരുന്നതാ.. മോനെ പോലയൊ.. നമ്മുടെ സാജൻ ഇരുന്നതെന്ന്… എന്നെ കണ്ടപ്പോൾ ലിസിയാൻ്റി നന്നായി ഭയന്നിരുന്നു. സൈറയെ ട്രസ്റ്റ് ഏറ്റെടുക്കാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ അവർ ഉണ്ടായിരുന്ന തെളിവുകളെല്ലാം .. നശിപ്പിച്ചു കളഞ്ഞു.. വീട്ടിൽ വന്ന് ഞാൻ പഴയ ആൽബമെല്ലാം പരിശോധിച്ചപ്പോൾ ഷാജനങ്കിളിൻ്റെ ഒരു ഫോട്ടോ കിട്ടി.. പക്ഷേ… മുഖം. വ്യക്തമല്ലായിരുന്നു .. സ്റ്റുഡിയോയിൽ കൊണ്ട് പോയപ്പോൾ വരക്കാൻ പറ്റില്ലാന്നു തീർത്തു പറഞ്ഞു ..

അതൊരു സംശയമല്ലേ.. ഇനി അഥവാ സൈറ ഷാജനങ്കിളിൻ്റെ മോളാണെങ്കിൽ ഒത്തിരികൂടി നല്ലതല്ലേടാ.. എനിക്ക് ഒത്തിരിയൊത്തിരി സന്തോഷമായി.

ആൽബിച്ചാ… രക്തബന്ധമല്ലേ അത്

ഒന്നു പോടാ.. വല്യ കണ്ട് പിടിത്തവുമായി വന്നിരിക്കുന്നു .. ദേ…ഞാൻ പിന്മാറില്ല കേട്ടോ?. പപ്പയും മമ്മയും വല്യ സന്തോഷത്തിലാ. അന്ന പറയുന്നു.ഇപ്പോ തന്നെ പോയി വിളിച്ചോണ്ട് വരാൻ. ടാ … ബന്ധുക്കളാരെങ്കിലും ചോദിച്ചാൽ നമുക്ക് സന്തോഷത്തോടെ പറയാലോ? ഇത് ഞങ്ങടെ ഷാജനങ്കിളിൻ്റെ മോളാണെന്ന്. വേറാരെങ്കിലും കല്യാണം കഴിച്ച് കൊണ്ട് പോയാലോ.. എന്നും അവളെ അനാഥയന്നെന്ന് പറഞ്ഞ് കുറ്റപ്പെടുത്തി കൊണ്ടിരിക്കും. ഞാൻ നോക്കിയിട്ട് എൻ്റെ കയ്യിലാവുമ്പോ.. എല്ലാം .. ഭദ്രമാ… ഞാൻ മമ്മയോട് പറയട്ടെ! നിൻ്റെയീ സംശയം… മമ്മയ്ക്ക് ഒത്തിരി സന്തോഷമാവും ..

ആൽബിച്ചാ.. പ്ളീസ് പറയരുത്. ഞാൻ കാല് പിടിക്കാം.
ശ്ശെടാ .. അമ്പിനും വില്ലിനും അടുക്കുന്നില്ലല്ലോ നീ…

ആൽബിച്ചനെന്താ.. ഒന്നും അറിയാത്ത പോലെ. ഷാജനങ്കിൾ തിരിച്ച് വരുന്നതും കാത്ത് മമ്മയും ആൻ്റിമാരും ഇന്നും കാത്തിരിക്കുന്നു .. കർത്താവിൻ്റെ മുന്നിൽ അവർ കത്തിച്ച് കൂട്ടുന്ന മെഴുകുതിരിക്ക് കണക്കില്ല.. ഇരുപത് വർഷങ്ങൾ കഴിഞ്ഞു. ഷാജനങ്കിളിനെ കാണാതായിട്ട്. വരുമെന്ന പ്രതീക്ഷയോടെ അവർ ജീവിച്ചോട്ടെ! നമ്മുടെ മമ്മ സങ്കടപെടണ്ട …

നിനക്ക് വിഷമമാണെങ്കിൽ ഞാൻ പിൻമാറാം. മാത്യുച്ചായനോട് ഞാൻ പറയാം..

വേണ്ട ആൽബിച്ചാ എനിക്ക് സമ്മതം. സൈറ പാവാ…
ആൽബിച്ചനേ ചേരൂ. ആൽബിച്ചൻ പറഞ്ഞത് പോലെ മതി. പക്ഷേ… ഇത് നമ്മുടെ രണ്ട് പേരുടെയും മനസ്സിലിരുന്നാൽ മതി..
ആൽവിൻ അലനെ ചേർത്തു പിടിച്ചു എന്നിട്ട് പറഞ്ഞു.

നീ … പോയി.. സൈറയെ ഞാൻ വിളിക്കുന്നൂന്ന് പറ.

ഉം.. വിരട്ടാനല്ലേ.. പാവം.. ആൽബിച്ചനെ കാണുമ്പോൾ മുട്ടുവിറക്കും പാവത്തിന്.

ദേ… കാര്യം പറയണ്ടാട്ടോ?
ആൽവിൻ ഓർമ്മപ്പെടുത്തി..

അലൻ തിരികെ വന്ന് സൈറയോട് പറഞ്ഞു.

ആൽവിൻ്റെ മുന്നിൽ നിൽക്കുമ്പോൾ സൈറ വിചാരിച്ചു. മാതാവേ… കൊന്ന് തിന്നാണ്ടിരുന്നാ മതിയായിരുന്നു ..മുരടൻ ..

കറങ്ങുന്ന കസേരയിൽ പുറകിലോട്ട് ചാരിയിരുന്ന് ആൽവിൻ പറഞ്ഞു..

ഇരിക്ക് …

സൈറ ഇരുന്നു.

എൻ്റെ ചോദ്യങ്ങൾക്കു് മുഖത്ത് നോക്കി വേണം ഉത്തരം തരാൻ.

സൈറ കണ്ണുകൾ വിടർത്തി .. ആൽവിനെ നോക്കി..

ആൽവിൻ മനോഹരമായ ആ കണ്ണുകളിൽ നോക്കിയിരുന്നു. മമ്മയുടെ കണ്ണുകളിലും അലൻ്റെ കണ്ണുകളിലും നോക്കി ശീലിമുള്ളതിനാൽ പതറില്ലന്ന് ഉറപ്പാ..

സൈറ വിചാരിച്ചു … അല്ലൂനെ പോലെയല്ലാ.. വഷളനാണെന്ന് തോന്നുന്നു.. നോട്ടം കണ്ടിട്ട് …

താനെന്തിനാ .. എന്നോട് ലീവ് ആവശ്യപ്പെട്ടത്?

പൂ ….പൂജയ്ക്ക് കൂട്ടിരിക്കാൻ ..

എന്നിട്ട് കഴിഞ്ഞ ദിവസം എവിടേക്കാ മുങ്ങിയത് …

അമ്മേ.. കാണാൻ …….

എന്നാലിനി അമ്മയെ കണ്ടോണ്ട് വീട്ടിലിരുന്നാൽ മതി.. റെക്കമെൻഡേഷനുമായ് ആരെയും ഇങ്ങോട്ട് പറഞ്ഞ് വിടുകയും വേണ്ട … കേട്ടല്ലോ?

സൈറയുടെ കണ്ണുകൾ നിറഞ്ഞു.

കരഞ്ഞിട്ടൊന്നും കാര്യമില്ല. ഇത് എന്റെ തീരുമാനമല്ല കേട്ടോ?. ഇനി താൻ എന്ത് പഠിക്കണമെന്നും എന്ത് ജോലി ചെയ്യണമെന്നും തീരുമാനിക്കുന്നത് … തന്നെ കെട്ടാൻ പോണ ആളാ.. മനസ്സിലായില്ലേ.. തന്നെ പെണ്ണു കാണാൻ ഒരാള് വരുന്നു. തന്നെ കൂട്ടി കൊണ്ട് പോകാൻ തന്റെ പപ്പ ഇപ്പോൾ റിസപ്ഷനിലെത്തിയിട്ടുണ്ടാവും.

താനെന്തിനാ സങ്കടപ്പെടുന്നത്…
ഇന്ന് പ്രോമിസ് ഡേയാണ്.. അലൻ പൂജയ്ക്ക് പ്രോമീസ് കൊടുക്കുന്ന ദിവസം. ഇതേ .. ദിവസം ഇയാളുടെ ജീവിതത്തിലും ഒരാൾ വന്ന് ചേരുന്നു…എന്നറിഞ്ഞിട്ടും സൈറയുടെ മുഖമെന്താ വല്ലാതെ?

ജീവിതത്തിലേക്കു കൂട്ടി കൊണ്ട് പോകാനും ജീവതകാലം മുഴുവൻ ഒരുമിച്ച് ജീവിക്കാനുമാഗ്രഹിച്ച് തന്റെ മുന്നിലെത്തുന്ന ആൾ ജീവിത കാലം മുഴുവൻ തന്നെ കൈ വിടില്ലെന്നുറപ്പുമായി വരുമ്പോൾ ഇങ്ങനെ കരഞ്ഞ് നിൽക്കരുത് കേട്ടോ? പുഞ്ചിരി വേണം ഈ മുഖത്ത് ..

സൈറ കുനിഞ്ഞ് ഇരുന്നു.

ശരി സൈറ പൊയ്ക്കോ? ആൽവിൻ ലാപ് ടോപ്പിലേക്ക് ശ്രദ്ധ തിരിച്ചു.

സൈറ പൂജയുടെ അരികിലെത്തുമ്പോൾ അലനെയവിടെയെങ്ങും കണ്ടില്ല..
ചെന്നപാടേ അവൾ പൂജയെ കെട്ടിപിടിച്ചു കരഞ്ഞു..

ടീ.. എന്താ.. ആൽബിച്ചൻ വഴക്ക് പറഞ്ഞോ?
സൈറാ.. പറയെന്നേ… എന്നെ കൂടി.. വിഷമിപ്പിക്കാതെ.. സൈറ കരഞ്ഞ് കൊണ്ട് തന്നെ കാര്യം പറഞ്ഞു…

ആഹാ.. അതിനാണോ.. നീ.. കരയുന്നത്… നല്ല കാര്യമല്ലേ…

ഒരു നല്ലതുമല്ല… എനിക്ക് നഴ്സിങ് കംപ്ളീറ്റ് ചെയ്യണം.. നീയൊന്ന് പപ്പയോട് പറയെടീ… ഞാൻ എതിര് പറഞ്ഞാൽ പപ്പ വിചാരിക്കും.. സ്വന്തം പപ്പയല്ലാത്തത് കൊണ്ടാന്ന് ..

അത്. ശരിയാ… അത് പാടില്ല.. നീയാദ്യം ചെക്കനെ കാണടീ… കെട്ടുന്നത് പിന്നയല്ലേ…

സൈറാ… പപ്പ താഴെ വെയിറ്റ് ചെയ്യുന്നു. പെട്ടന്ന് ചെല്ല്… ചെല്ല്.. അലൻ ധൃതി കൂട്ടി..

****** ****** ****** ******

ഗായത്രി ..പൂജയുടെ ഡയറി കുറിപ്പ് വീണ്ടും വീണ്ടും വായിച്ചു നോക്കി മുറിയിൽ കിടക്കുകയായിരുന്നു .. അപ്പോഴാണ് പ്രേം ലാൽ അങ്ങോട്ട് വന്നത്… അമ്മേ… സൈറയെന്താ .. രാവിലെ തന്നെ പോയത്…

അവൾക്ക് പ്രാക്ടിക്കൽ ക്ളാസ്സുള്ള കാര്യം മറന്നു പോയെന്നാ പറഞ്ഞത് … ങ്ങാ… അവളുടെ കല്യാണം കഴിയുമ്പോൾ സൈറ മോളും വരാതാവും..

ലാലേ..ലാലേ…….
പ്രേംജിത്തും അവിടെയെത്തി..
ടാ …ആ… മിഥുൻ്റെ കാലും കയ്യും ഒടിഞ്ഞ് ആശുപത്രിയിൽ ഓപ്പറേഷൻ തീയറ്ററിലാണന്നൊ .. പറയുന്നത്.

അശ്ശോ… ന്ന് വിളിച്ച് ഗായത്രി വായ് പൊത്തി.
തല്ലി കൊന്ന് പൂജയുടെ മുന്നിലിട്ട് എൻ്റെ മോളോട് മാപ്പും പറഞ്ഞ് ജയിലിൽ പോയി കിടക്കാൻ തീരുമാനിച്ചതാ ഞാൻ.
അതിനിടയിലാ… ആ വിനിത ഇടയിൽ കയറി കാലിൽ വീഴലും മാപ്പു പറച്ചിലും.. ആ പന്ന തെണ്ടി ആശുപത്രീന്ന് ഇങ്ങ് വരട്ടെ! ബാക്കി കൂടി കൊടുക്കണുണ്ട് ഞാൻ …

നീയൊറ്റയൊരുത്തനാ.. അവന് ആവശ്യമില്ലാത്ത സ്വാതന്ത്ര്യം കൊടുത്ത് പൂജയുടെ ഭാവി തുലച്ചത് പ്രേംജിത്ത് പറഞ്ഞു ..

ഓഹോ.. ഇപ്പോ .. എൻ്റെ മാത്രം തലയിലായോ?

പിന്നല്ലാതെ… അവനെ പറ്റി പറയുമ്പോ നൂറ് നാവായിരുന്നല്ലോ നിനക്ക്..

ഉത്തരവാദിത്തമുള്ള ഏട്ടനെന്താ .. എതിർക്കാതിരുന്നത്. അന്ന് ഏട്ടനും വല്യ മതിപ്പായിരുന്നല്ലോ അവനെ ?

അത്…. പിന്നെ നീയല്ലേ.. പറഞ്ഞത് .. പുകവലിയില്ല … മദ്യപാനമില്ല. കൂട്ടുകെട്ടില്ല .. യാതോരുവിധ ദുശ്ശീലവുമില്ലന്നൊക്കെ പാടി പുകഴ് ത്തുമ്പോൾ ഞാനറിഞ്ഞോ..
നമ്മുടെ അനിയത്തിക് വേണ്ടി നീ ..മോശപ്പെട്ട ഒരുത്തനെ കൊണ്ടു വരില്ലെന്ന് ഞാനും വിചാരിച്ചു.

ആണല്ലോ?.. ഞാനും അങ്ങനെ തന്നെ വിചാരിച്ചു. ഒരിക്കൽ അവനെ തല്ലി ചതച്ചപ്പോൾ പോയി ഞരമ്പ് മുറിച്ച് ആശുപത്രിയിൽ കിടന്നിട്ട് നിൻ്റെ പെങ്ങളില്ലാതെ ജീവിക്കാൻ പറ്റില്ലെന്നും പൂജയെതിർത്താൽ വീണ്ടും ഇത് തന്നെ ചെയ്യുമെന്ന് ആവർത്തിച്ച് ആവർത്തിച്ച് പറഞ്ഞപ്പോൾ ഞാനവനെ സപ്പോർട്ട് ചെയ്തു .. എതിർക്കാൻ നിങ്ങൾ ആരും അപ്പോൾ തുനിഞ്ഞില്ല.. ഞാൻ നാട്ടിലില്ലാതിരുന്ന സമയത്ത് അവൻ പെൺകുട്ടികളെ പാട്ടിലാക്കി ഗർഭം സമ്മാനിക്കുമെന്നൊന്നും ഞാൻ കരുതിയില്ല.

നിർത്ത്.. കഴിഞ്ഞതിനെ കുറിച്ച് പറഞ്ഞ് രണ്ടും കൂടി തെറ്റണ്ട ……
അവനെ തല്ലിയതിൻ്റെ പേരിൽ പോലീസെങ്ങാനും വരോന്നാ എൻ്റെ പേടി..?

പോലീസ് ആരെന്ന് പറഞ്ഞു പിടിക്കും അമ്മേ… അവനെ കയ്യ് വെക്കാത്ത ആരും നാട്ടിലില്ലന്നാ ഷംലാത്ത പറഞ്ഞത്
കാർത്തികയും രംഗത്തെത്തി… അച്ഛനാ വിളിച്ചത്. ഞാൻ കാര്യം പറഞ്ഞു.
ഇനിയിപ്പോ മിഥുൻ തലേന്നൊഴിഞ്ഞല്ലോ. അച്ഛനും പൂജയും ഉടനെ വരുമോന്ന്…ഷംലാത്ത ചോദിച്ചു.

അമ്മ ഒന്ന് വിളിച്ച് നോക്കമ്മേ .. കാണാൻ കൊതിയാവുന്നു… പ്രേംലാൽ പറഞ്ഞു..

നമ്പരൊക്കെയെന്നേ… അവൾ മാറ്റി … ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞു .. നമ്മൾ നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞ കള്ളങ്ങൾ അവർ വിശ്വസിച്ചിട്ടൊന്നുമില്ല.. എങ്കിലും അവൾ തിരികെ വന്നാൽ അതൊക്കെ അവർ വിശ്വസിക്കുമായിരിക്കും..
എന്നാലും അവളുടെ ഭാവി തുലഞ്ഞില്ലേ ….. നമ്മളെല്ലാരും കൂടി തുലച്ചില്ലേ. തെറ്റൊന്നും സംഭവിച്ചിട്ടില്ലാന്ന് സൈറ പറഞ്ഞു… എങ്കിലും എട്ടു മാസം ഒരാണിനൊപ്പം കഴിഞ്ഞ പെണ്ണിനെ ആര് കെട്ടും ന്നാ.. ..

ഭാവിയൊക്കെ നമുക്കു് പിന്നെ തീരുമാനിക്കാം.. അമ്മ സൈറയെ വിളിച്ച് ചോദിക്ക് പൂജ കാര്യങ്ങളൊക്കെ അറിഞ്ഞോ.. തിരികെ വരോന്നൊക്കെ… പ്രേംജിത് പറഞ്ഞു

ഗായത്രി സൈറയെ വിളിക്കാൻ തുടങ്ങിയതും മാത്യൂസിന്റെ കാൾ ഇങ്ങോട്ട് വന്നു..

വളരെയധികം സന്തോഷത്തോടെയാണ് അമ്മ സംസാരിക്കുന്നതെന്ന് കണ്ടപ്പോൾ പ്രേംലാലും പ്രേംജിത്തും… അമ്മയുടെ ചെവിയുടെ അരികിൽ ചെവി കൊണ്ട് വച്ചു..

സൈറമാളുടെ ഭാവിയെ പറ്റി ഞാൻ ഒത്തിരി ആശങ്കപെട്ടിരുന്നു.. ദൈവം അവൾക്ക് നല്ലൊരു വഴി കാണിച്ചിരിക്കുന്നു എന്ന് കരുതിയാൽ മതി.. അതിനെന്താ.. ഞങ്ങൾക്ക് സന്തോഷമേയുള്ളൂ… ഞങ്ങളും അതാഗ്രഹിച്ചതല്ലേ… അപ്പോ.. നേരിൽ കാണാം..
ഗായത്രി ഫോൺ വച്ചിട്ട് മക്കളോടായി പറഞ്ഞു..

നമ്മുടെ സൈറയെ ആ അല്ലൂന്റെ ചേട്ടന് കല്യാണം കഴിച്ച് കൊടുക്കോന്ന്.. അല്ലൂന്റെ പപ്പയും മമ്മയും ചോദിച്ചൂന്ന് …

സൈറയോട് പയ്യനാരാന്ന് പറഞ്ഞിട്ടില്ല. . വൈകിട്ട് നാലുമണിക്ക് അവർ വരുമെന്ന് … നമ്മളവളെ ദത്തെടുക്കാൻ ആഗ്രഹിച്ചതല്ലേ… പെണ്ണുകാണൽ ഇവിടെയും കല്യാണം അവിടെ വച്ചും നടത്തുന്നതിൽ എതിർപ്പുണ്ടോന്ന് ചോദിച്ചതാ മാത്യൂസ്…

നിങ്ങള് പോയി കുറച്ച് ചിക്കനും മട്ടനും ഒക്കെ വാങ്ങി വേഗം ..വാ.. ഒന്നിനും ഒരു കുറവു വരരുത്..

ആ.. അല്ലും വരോ? പ്രേംലാൽ ചോദിച്ചു.

******* ********* ********

ടോ.. ഇന്നലെ മുതൽ താനെന്നോട് പിണങ്ങിയിരിക്കുന്നല്ലോ.. മിണ്ടാറായില്ലേ ഇത് വരെ .. അലൻ പൂജയോട് ചോദിച്ചു..

പൂജ.. മൈൻഡ് ചെയ്തില്ല..

ഇനിയിപ്പോ .. അച്ഛനും അമ്മയും ഏട്ടൻമാരുമൊക്കെ വരുമല്ലോ..പിന്നെ അല്ലൂനോടെന്തിന് മിണ്ടണം അല്ലേ…

കയ്യിലിരിപ്പ് നന്നല്ല.. അതെന്താ മറന്ന് പോയോ ? പൂജ അലനെ നോക്കാതെ തന്നെ പറഞ്ഞു..

മനഷ്യനായാൽ നന്ദി വേണം..നന്ദി… അലൻ പറഞ്ഞു..

കാണിക്കുന്ന പോക്രിത്തരങ്ങൾക്ക് നന്ദിയല്ല നല്ല തല്ലാ തരേണ്ടത്…

ഞാനെന്ത് പോക്രിത്തരമാണ് കാണിച്ചത്…

എന്നെ കൊണ്ടൊന്നും പറയിക്കണ്ട…

അപ്പോ.. താനിനി എന്നോട് ഒരിക്കലും മിണ്ടില്ലാന്നാണോ?

ങാ..ചിലപ്പോൾ…ഇപ്പോഴെന്തായാലും മിണ്ടാൻ മനസ്സില്ല..

താൻ മിണ്ടണ്ട.. ഞാൻ മിണ്ടാം.. സന്തോഷമുള്ള ഒരു കാര്യം പറയട്ടെ!

പൂജ അലനെ നോക്കി..

ഇന്നേ.. ‘ന്റെ ‘.. പൊന്നുമമ്മയും പൊന്നു പപ്പയും ഗ്രാനിയും ഗ്രാൻപായും ആൽബിച്ചനും എന്റെ ചക്കര അന്നയും കൂടി..തന്റെ വീട്ടിലോട്ട് പോയിരിക്കയാ….

എന്തിന്? പൂജ പുരികം ചുളിച്ചു…

പെണ്ണു ചോദിക്കാൻ… അലൻ പറഞ്ഞു…

പൂജ ചാടിയെഴുന്നേറ്റു. പെണ്ണ് ചോദിക്കാനോ? അല്ലൂ ആരോട് ചോദിച്ചിട്ടാ.. അവരെ അങ്ങോട്ട് പറഞ്ഞ് വിട്ടത്. വീണ്ടും വീണ്ടും അല്ലു എന്നെ ഇൻസൾട്ട് ചെയ്യുകയാണ്.
എന്റെ സമ്മതമില്ലാതെ പെണ്ണു ചോദിക്കാൻ പറഞ്ഞ് വിട്ടിരിക്കുന്നു. ആ മിഥുന്റെ തനിനിറം ഞാനവർക്ക് തെളിയിച്ച് കൊടുത്ത് എന്നോടുള്ള ദേഷ്യം മാറ്റിയെടുത്തതേയുള്ളൂ… അതിനു മുന്നേ.. അടുത്ത പൊല്ലാപ്പുമായ് ചെന്നിരിക്കുന്നു..
അല്ലു വെറും ദുഷ്ടനാ…ദുഷ്ടൻ .
ഞാൻ ഒരിക്കലും സമ്മതിക്കില്ല…

അതിന് തന്റെ സമ്മതമെന്തിനാ.
ഞങ്ങളിത് എന്ത് വില കൊടുത്തും നേടിയിരിക്കും നോക്കിക്കോ?

അല്ലെങ്കിലും താനെന്തിനാ ഇങ്ങനെ തുള്ളുന്നത്… ബുദ്ധിയുള്ള ആരെങ്കിലും തന്നെ പെണ്ണു ചോദിച്ച് പോവോ? അവർ സൈറയെ ചോദിക്കാനാ.. പോയത്…

പൂജ ചമ്മി നാറിയെങ്കിലും വിശ്വസിക്കാനാകാതെ അവളുടെ മിഴികൾ വിടർന്നു…

സത്യാണോ.. അല്ലൂ…എന്നിട്ട് ആ തെണ്ടി… ഒരു വാക് പറഞ്ഞില്ല…എന്നോട്…

ആ പാവം അറിഞ്ഞിട്ടില്ല…

എനിക്ക് സന്തോഷം കൊണ്ട് എന്ത് ചെയ്യണമെന്നറിയില്ല….

നിർത്ത്… നിർത്ത് … ഒരു പ്രാവശ്യം സഹായിച്ചതിന്റെ പാട് കാരണം പുറത്തിറങ്ങി നടക്കാൻ വയ്യ മനുഷ്യന് അലൻ ചുണ്ടിൽ വിരൽ തൊട്ടു കൊണ്ട് പറഞ്ഞു…

പൂജാപാെട്ടി ചിരിച്ചു..പോട്ടെ… കിട്ടാവുന്നതിൽ വച്ചേറ്റവും വലിയ സൗഭാഗ്യം എന്റെ സൈറയ്ക്ക് നേടി കൊടുത്തതല്ലേ… ഞാൻ ക്ഷമിച്ചിരിക്കുന്നു… അല്ലൂ… നിങ്ങടെ കുടുംബം എനിക്ക് വലിയ അത്ഭുതമായാ തോന്നുന്നത്…
പൂച്ച കണ്ണിയും നീലകണ്ണനും നല്ല ചേർച്ചയാ…

അയ്യടാ…ന്റെ മോള് അങ്ങനാവിചാരിച്ചേക്കണേ ….. സൈറയെ കെട്ടുന്നത് സുന്ദരനും സുമുഖനും സദ്ഗുണ സമ്പന്നനും എന്റെ എല്ലാമെല്ലാമായ ചങ്ക് ബ്രോ.. ആൽവിൻ ഐസക് ആണ്…

അടുത്ത് ഞെട്ടാൻ അവസരം കൊടുക്കാതെ അലൻ തുടർന്നു.

ദേ… അഡ്വാൻസായിട്ടാരു കാര്യം പറയാം… പിണങ്ങിയാ.. കൊല്ലും ഞാൻ… ഈ ചുള്ളൻ ചെക്കൻ ന്റെ ഈ മുത്തിനെ മാത്രെ… കെട്ടു…

യൂ…… പൂജ ചാടിയെഴുന്നേറ്റു..

യൂ… മാത്രം പോരാ.. മുന്നിൽ ഐ.. ലവ്… ന്ന് കൂടി പറയ് മുത്തേ….

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
(തുടരും)

5/5 - (4 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!