Skip to content

നിനക്കായ് മാത്രം – 46

  • by
benzy novel

ഗായത്രിയും മക്കളും സൈറയും വീട്ടുകാരും വരുന്നതും കാത്ത് സിറ്റൗട്ടിൽ കാത്തിരുന്നു.

സൈറ വന്നാൽ പൂജയെ വിളിച്ച് തരാൻ പറയണേ അമ്മേ.. ആദ്യം അമ്മ സംസാരിച്ചാൽ മതി..

പ്രേംലാൽ പറഞ്ഞു.

ഉം… അവളോട് ഞാനെന്താ പറയുകയെന്ന് ഒരു നിശ്ചയമില്ല.. തിരികെ വിളിച്ചാൽ ഭദ്രമോള് വരുമോ? ഗായത്രി സംശയം പ്രകടിപ്പിച്ചു..

കാല് പിടിച്ചിട്ടായാലും കൊണ്ട് വരണം നമുക്കവളെ. തുടർന്ന് പഠിപ്പിക്കണം.. പഠിക്കാനും റാങ്കു വാങ്ങാനുമൊക്കെ മിടുക്കിയാ ന്റെ പൊന്നുമോള് … ജ്യോത്സ്യർ പറഞ്ഞത് പോലെ സംഭവിച്ചു

അവർ ഓരോന്ന് പറഞ്ഞിരിക്കുമ്പോൾ മുറ്റത്ത് ഒരു ടാക്സി വന്നു നിന്നു..

അതിൽ നിന്നും മാത്യൂസും കുടുംബവും ഇറങ്ങി…

സൈറയെ കണ്ടതും പ്രേംജിത്തിന്റെ മക്കൾ സൈറാന്റീ….ന്ന് വിളിച്ച് ഓടിയരികിലെത്തി… ഒന്നിനെ സൈറയും ഒന്നിനെ സാറയും തുക്കിയെടുത്തു…

എല്ലാരും സന്തോഷത്തോടെ അകത്തേക്ക് കയറി…

ഇവളെന്താ.. ഒരു സന്തോഷവുമില്ലാതെ.. കാർത്തിക ചോദിച്ചു..

എന്താടീ..ഞങ്ങടെ അളിയൻ ചെക്കന്റെ പേര്… പ്രേംജിത്ത്( വെറുതെ ) ചോദിച്ചു..

ഞാൻ ചോദിച്ചില്ലേട്ടാ… എനിക്ക് ആരെയും ധിക്കരിക്കാൻ വയ്യാത്തത് കൊണ്ടാ..ഞാനീ വേഷം കെട്ടുന്നത്.. എനിക്ക് പഠിച്ചാൽ മതിയാരുന്നു..

അളിയൻ ചെക്കനെ കണ്ടിട്ട് ഇഷ്ടായില്ലെങ്കിൽ നമുക്ക് വേണ്ടന്ന് വയ്ക്കാം.. ഇല്ലേ.. ലിസിയാന്റി പ്രേംലാൽ ലിസിയെ നോക്കി ചുമ്മായെന്ന് ആംഗ്യം കാണിച്ചു..
ലിസി ചിരിച്ചു കൊണ്ട് തല കുലുക്കി.

നഴ്സിങ് കഴിഞ്ഞ് കല്യാണം മതിയെന്നാ.. പറയുന്നത്… പയ്യന് ഇവളെ പഠിപ്പിച്ച് ഡോക്ടറാക്കണമെന്നാ.. ആഗ്രഹം.. കല്യാണം കഴിഞ്ഞ് എൻട്രൻസ് കോച്ചിങ്ങിന് ചേർക്കാമെന്നൊക്കെ.. പറഞ്ഞു.. എല്ലാം എന്റെ മോളുടെ ഭാഗ്യം..പിന്നെ അധികം ദൂരത്തുമല്ല.. ഒരോട്ടോയിലാണെങ്കിൽ അരമണിക്കൂറിനുള്ളിലെത്താം..ലിസി പറഞ്ഞു.. പിന്നെ അവൾക്ക് പൂജമോള് ഇല്ലാത്തതിന്റെ സങ്കടം വേറെയും..

ങാ…സംഭവിക്കേണ്ടത് ഒക്കെ.. സംഭവിച്ചു..അവളെ കൂട്ടി കൊണ്ട് വരണം.. മോളെ പൂജയെന്ത് പറഞ്ഞു.. ഞാൻ വിളിച്ചാൽ അവൾ വരോ? ഗായത്രി ആകാംക്ഷയോടെ ചോദിച്ചു.

അവൾക്ക് നമ്മൾ കഴിഞ്ഞേയുള്ളൂ… മറ്റെന്തും.. അമ്മ വിളിച്ചാൽ അവൾ ഓടി വരും..
എത്രവട്ടം ഞാൻ വിളിച്ചു.. ഞങ്ങളുടെ വീട്ടിൽ വന്ന് നിൽക്കാൻ. കേട്ടില്ലവൾ..അല്ലു നല്ലോണം പറഞ്ഞു അവരുടെ വീട്ടിൽ നിൽക്കാംന്ന്. കേൾക്കണ്ടേ…
ഹോസ്റ്റലിലായിരുന്നു.. താമസം അല്ലുനവളെന്ന് വച്ചാൽ ജീവനാ.. അവൾക്കും അല്ലൂനെ ഇഷ്ടാണ്… ഞാൻ വിളിച്ച് തരാം അമ്മേ…

സൈറ ഫോണടുത്ത് പൂജയെ വിളിച്ചു.
ശ്ശൊ. ഫോണോഫാമ്മേ… ഞാൻ അല്ലൂനെ വിളിച്ച് നോക്കട്ടെ! സൈറയെല്ലാപേരെയും നോക്കി…

കാർത്തു… വന്നകാലിൽ അവരെ നിർത്താതെ..എല്ലാർക്കും കുടിക്കാനെടുക്ക്… പ്രേംജിത്ത് ഒഴിഞ്ഞ് മാറി…

നിങ്ങള് വാന്നേ… കാർത്തിക സൈറയേയും.. സാന്ദ്രയേയും സാന്റിയേയും വിളിച്ച് അടുക്കളയിലേക്ക് പോയി.

കുറച്ച് കഴിഞ്ഞപ്പോൾ മുറ്റത്ത് ഐസക് ജോണിന്റെ വണ്ടി വന്നു നിന്നു.

ചെല്ല് മക്കളേ ….. ദേഷ്യമൊന്നും മനസ്സിൽ വെക്കണ്ട.. നമ്മുടെ സൈറ മോളെ ചോദിക്കാൻ വരുന്നതല്ലേ… നമ്മൾ വിചാരിച്ചാൽ പോലും ഇത്രയും നല്ലൊരു ബന്ധം അവൾക്ക് കിട്ടില്ല. അവളെ ഇത്രയും നാൾ കരയിപ്പിച്ചതിന് പകരം നൂറിരട്ടി മധുരം കൊടുത്തതാ ദൈവം. നമ്മളതിനെ ധിക്കരിക്കാൻ പാടില്ല.. ചെല്ല്…. ചെന്ന് കൂട്ടികൊണ്ട് വാ..

പ്രേംജിത്തും.. പ്രേംലാലും.. പുറത്തക്ക് പോയി.

ഗായത്രിയവരെ മാറി നിന്നു വീക്ഷിച്ചു.. ഒറ്റനോട്ടത്തിൽ ഗായത്രിക്ക് മൂവരെയും ഇഷ്ടപ്പെട്ടു.

പ്രേജിത്തും പ്രേംലാലും അവരെ അകത്തേക്ക് ക്ഷണിച്ചു..

ഹൃദ്യമായ് പുഞ്ചിരിച്ച് കൊണ്ട് അവർക്കൊപ്പം മൂന്നു പേരും അകത്ത് കയറി… ഗായത്രി.. അവർക്കിരിക്കാനിടം ചൂണ്ടികാണിച്ചു..

വണ്ടിയുടെ സൗണ്ട് കേട്ട് സാന്ദ്രയോടിയെത്തി.. എന്നിട്ട് അതേ.. വേഗതയിൽ അടുക്കളയിലേക്ക് തിരിച്ചോടി..

എന്റെ പൊന്നു ചേച്ചീ….. ചെക്കൻ പൊളിയാട്ടോ?
നല്ല … ചുന്ദരൻ ചേട്ടനാ… എനിക്ക് ഒത്തിരിയിഷ്ടായി.. വന്നേ… അവൾ സൈറയെ പിടിച്ച് വലിച്ച് ഹാളിൽ കൊണ്ട് വന്നു. കർട്ടന്റെ മറവിലൂടെ കാണിച്ച് കൊടുത്തു…

ഹെന്റമ്മോ… ഈ ..സാധനം എന്താ.. ഇവിടെ..? ടീ… ഇത്… ചെക്കനൊന്നുമല്ല.. ആൽവിൻ സാറാ.. അല്ലൂന്റെ ചേട്ടൻ. സാറാ..നീയാ.. ഫോണിങ്ങടുത്തേ.
സൈറ അല്ലൂനെ വിളിച്ചു..

അല്ലൂ… ഈ .. ആൽബിച്ചനെന്താ.. ഇവിടെ.. പൂജയുടെ വീട്ടിൽ …

പെണ്ണു ചോദിക്കാൻ വന്നതാ…

ന്റെ ഈശോയേ… ചങ്കിടിക്കുന്നു. സമ്മതിച്ചാ.. മതിയാരുന്നു. നിങ്ങള് രണ്ടാളും ഒരുമിച്ച് കണ്ടാൽ മതിയെ നിക്ക്..എന്താവോ എന്തോ എന്റെ മാതാവേ..

അല്ലു ചിരിയടക്കി പറഞ്ഞു..
ഒന്നും ഉണ്ടാവില്ല. തന്നെ കാണാൻ വന്നവരൊക്കെ പോയോ.

..ഇല്ല… വന്നിട്ടില്ല.. വരാതെ പോട്ടെ!

അല്ലു…. ചിരിച്ചു.

പൂജയുടെ ഫോൺ സ്വിച്ചോഫാണല്ലോ? അമ്മയ്ക്ക് സംസാരിക്കാനാ. അവർ പൂജയെ കൂട്ടികൊണ്ട് വരാനിരിക്കയാ..

ദേ… സൈറാ… ഒരു കാരണവശാലും ഇന്നും നാളെയും ഇങ്ങോട്ട് വിടരുത്..
താനെന്തെങ്കിലും പറഞ്ഞ് ഒതുക്കണം കേട്ടോ?

ഞാനേറ്റു..

ആൽബിച്ചനെന്ത് ചെയ്യുന്നു..

അവിടെ ഏട്ടൻമാരുമായ് സംസാരിക്കുന്നു..

ഉം.. ശരി. അലൻ ഫോൺ കട്ട് ചെയ്തു.

ഹാളിൽ …..

വീടുകണ്ട് പിടിക്കാൻ ബുദ്ധിമുട്ടുണ്ടായോ?എന്തെങ്കിലും ചോദിക്കണമല്ലോന്ന് കരുതി പ്രേംജിത്ത് ചോദിച്ചു..

അല്ലുമോൻ കൃത്യമായ് പറഞ്ഞ് തന്നു.. ഐസക് ജോൺ പറഞ്ഞു.
ഞങ്ങൾ വന്ന കാര്യം മാത്യൂസ് പറഞ്ഞ് കാണുമല്ലോ അല്ലേ?

ങാ..നിങ്ങളെ സന്തോഷത്തോടെ സ്വീകരിക്കാൻ ഞങ്ങൾ ഉമ്മറത്ത് കാത്തിരിക്കയായിരുന്നു.
സൈറമോളെ നിങ്ങളുടെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റുമ്പോൾ മരുമകളാന്ന് ആർക്കും തോന്നില്ല. മകളാന്നേ പറയൂ… അത്രയ്ക്കും സാമ്യമുണ്ട്. ഗായത്രി സയനോരയെ നോക്കി പറഞ്ഞു.

സയനോര ചിരിച്ചു. പിന്നെ ചോദിച്ചു.. സൈറയറിഞ്ഞോ ഞങ്ങളുടെ വരവിന്റെ ലക്ഷ്യം..

ഇത് വരെ പറഞ്ഞില്ല.

അപ്പോൾ നമുക്ക് കാര്യത്തിലേക്ക് കടക്കാം.. ഇല്ലേ.. മാത്യൂസ്… ഐസക് ജോൺ പറഞ്ഞു..

ഞാൻ മോളെ വിളിക്കാം.
ഗായത്രി അകത്തേക്ക് വന്നു.

ഭദ്രയാണോടീ… ഫോണിൽ.

ഇല്ലമ്മേ.. അല്ലുവായിരുന്നു. ..

മോളെ .. മുറിയിൽ ചുരിദാറിരിപ്പുണ്ട്.
പോയി വേഗം മാറി.വാ…

ഇത് മതിയമ്മേ… സൈറ.. കൊഞ്ചി.. കൊണ്ട് പറഞ്ഞു..

വേണ്ട… വേണ്ട… ഫോൺ വന്നയുടൻ ലാലു പോയി… വാങ്ങിച്ച് കൊണ്ട് വന്നതാ.. ഇട്ടില്ലെങ്കിൽ അവന് ദേഷ്യം വരും..

ചേച്ചി.. വന്നേ… സാറ.. വിളിച്ച്കൊണ്ട് പോയി..

ഇളം നീല നിറത്തിൽ വെളുത്ത പൂക്കളും മുത്തും പതിപ്പിച്ച ചുരിദാർ .
അതിനിണങ്ങുന്ന ഷാളും . സൈറയ്ക്കും അനിയത്തിമാർക്കും ഒത്തിരിയിഷ്ടായി..
ഒരുങ്ങി കഴിഞ്ഞതും, എന്റെ ചുന്ദരി കുട്ടിക്ക് ആ ആൽവിൻ സാറ് മതിയായിരുന്നു.. സാന്ദ്ര പറഞ്ഞു..

ടീ. പതുക്കെ. അവരെങ്ങാനും കേൾക്കും..നിങ്ങടെ ചേച്ചിക്ക് വലിയ മോഹങ്ങളൊന്നുമില്ല കേട്ടോ?

ആൽവിൻ സാറിന്റെ സ്വഭാവത്തിലൊരാളാണെങ്കിൽ ലൈഫ് കോഞ്ഞാട്ടയാ..

അതെന്താ.. ചേച്ചീ….

ഒരു മയവുമില്ലാത്ത മുരടനാ… ആൽവിൻ സാറുണ്ടെങ്കിൽ സൂചിവീഴുന്ന ശബ്ദം പോലും. ഉച്ചത്തിൽ കേൾക്കും.. അത്രയ്ക്ക് നിശബ്ദമായിരിക്കും. ഓഫീസ് സെക്ഷൻ..

മോളെ…. സൈറാ..ദേ നിന്നെ നിന്റെ മാഡം വിളിക്കുന്നു. ലിസിയും രംഗത്തെത്തി.

സൈറ ഹാളിൽ ചെന്നതും സയനോര മാഡത്തിനും വലിയ സാറിനും നമസ്കാരം പറഞ്ഞു.. അവൾ നോക്കുമ്പോൾ ഹാളിന് പുറത്ത് സിറ്റൗട്ടിൽ പൂജയെ കുറിച്ചാണെന്ന് തോന്നുന്നു ആൽവിൻ സർ ചേട്ടൻമാരോട് ഗൗരവമായ് എന്തോ സംസാരിക്കുന്നു.

ഹൊ..ഭാഗ്യം.. കാണാതെ രക്ഷപട്ടു. സൈറ മനസ്സിൽ കർത്താവിന് സ്തുതി പറഞ്ഞു..

വാ.. ഇവിടിരിക്ക്…ന്ന് പറഞ്ഞ് സയനോര കൈപിടിച്ച് അരികിലിരുത്തിയിട്ട ചോദിച്ചു.ജോലിയൊക്കെ വേണ്ടന്ന് വച്ചോ?

ഞാൻ.. അത്… പിന്നെ… സൈറ വാക്കുകൾ വിക്കി… ഞാൻ ചായ എടുത്തിട്ട് വരാം…. മാം..

ദേ… ജോലി മതിയാക്കിയ സ്ഥിതിക്ക് മാമെന്ന് വിളിക്കണ്ട.. ന്റെ കുട്ടികളെ പോലെ മമ്മാന്ന് വിളിച്ചാൽ മതി..

ലിസിയും മാത്യൂസും ഗായത്രിയും. സൈറയുടെ അടുത്ത ഭാവവും ഞെട്ടലും കാണാൻ കാത്തിരിക്കുകയായിരുന്നു.

കാർത്തികയും സാറയും രണ്ട് ട്രേയിയിൽ ചായ കൊണ്ട് വന്നു..

മോളെ ഇത് നിന്റെ സാറിന് കൊടുക്ക്..ഒരു ട്രേ ചായ വാങ്ങി സൈറയുടെ കയ്യിൽ കൊടുത്തിട്ട് ഗായത്രി പറഞ്ഞു..

അമ്മ കൊടുക്കമ്മേ… ഞാൻ കൊടുത്താൽ തുളുമ്പി പോകും..

അത് സാരമില്ല.. മോള് കൊടുക്ക് ലിസിയും നിർബന്ധിച്ചു.

സൈറ ചായയുമായ് പുറത്തേക്കിറങ്ങി.

ഇളം നീല തുണിയിൽ പൊതിഞ്ഞ ഒരു വെണ്ണക്കല്ലു പോലെ തന്റെ അരികിലേക്ക് നടന്നടുക്കുന്ന സൈറയുടെ നിഷകളങ്കമായ മുഖം.. ആൽവിൻ നോക്കി നിന്നു..

പ്രേംലാലും പ്രേംജിത്തും ചായയുമായ് സിറ്റാട്ടിൽ നിന്നും അവരെ മാത്രമാക്കി അകത്തേക്ക് പോയി..

ആൽവിൻ അവശേഷിച്ച ചായ എടുത്തു.. സൈറ തിരിഞ്ഞ് നടന്നു..

താനൊന്നു നിന്നേ… ആൽവിന്റെ ശബ്ദം കേട്ട് പിടിച്ച് കെട്ടിയ പോലെ നിന്നു പോയി സൈറ.

ഒരു കവിൾ കുടിച്ച ശേഷം അലൻ ചോദിച്ചു.. താനുണ്ടാക്കിയതാണോ ചായ?

അല്ല..കാർത്തികേടത്തിയുണ്ടാക്കിയതാ..

ഉം…ഞാനിവിടെ വന്നതെന്തിനാന്നറിയോ?

ഉം.. പൂജയുടെ കാര്യം സംസാരിക്കാൻ.. സൈറ പതിയെ പറഞ്ഞു..

അല്ല ട്ടോ? .. സൈറയുടെ കാര്യം സംസാരിക്കാനാ..
സൈറ കണ്ണുകൾ വിടർത്തി ആൽവിനെ നോക്കി..

സൈറയുടെ മൂക്കിൻ തുമ്പത്ത് ഉരുണ്ട് കൂടിയവിയർപ്പുതുള്ളികൾ ചൂണ്ടുവിരലിൽ തൊട്ടെടുക്കാൻ തോന്നി ആൽവിനപ്പോൾ .

ആൽവിൻ ചായ കുടിച്ച് കുടിച്ച് പറഞ്ഞു.മാത്യുങ്കിളിനോട് ഞാൻ ചോദിച്ചിരുന്നു, തന്നെ എനിക്ക് കെട്ടിച്ച് തരുമോന്ന് .. വീട്ടിലെല്ലാപേരും സമ്മതിച്ചു.. ഇനി തന്റെ സമ്മതമാ.. വേണ്ടത്…

ആൽവിൻ മറുപടിക്കായ് സൈറയെ നോക്കി മുന്നിൽ സൈറയെ കണ്ടില്ല. നോക്കിയപ്പോൾ നിലത്ത് കിടക്കുന്നു..
പപ്പാ… ആൽവിൻ ഉറക്കെ വിളിച്ചു..

എല്ലാരും ഓടിയെത്തി. മുഖത്ത് വെള്ളം തളിച്ചു. മുഖമൊന്ന് കുടഞ്ഞ ശേഷം സൈറ കണ്ണു തുറന്നു…

****** ******* ******* ******

അല്ലൂ.. എനിക്ക് സൈറയെ ഒന്നു വിളിച്ച് തരോ.. കാര്യം അറിയാഞ്ഞിട്ട് ഒരു രസവുമില്ല.

എന്നോടുള്ള ദേഷ്യത്തിന് ഫോൺ എറിഞ്ഞ് പൊട്ടിക്കുമ്പോ.. ഓർക്കണമായിരുന്നു..

ഒന്നു താ കള്ളകുട്ടീ…. പ്ളീസ് .. പൂജ കെഞ്ചി..

അലൻ ആൽവിനെ വിളിച്ചു വിശേഷം ചോദിച്ചു..

കാര്യങ്ങൾ കേട്ടശേഷം .. അലൻ പറഞ്ഞു.. ആൽബിച്ചന് അങ്ങനെ വേണം.. ആ പാവത്തിനെ ചില്ലറ വിരട്ടാണോ വിരട്ടിയത്.
ഫോൺ കട്ടായി… അലൻ നിർത്താതെ ചിരിക്കുന്നത് കണ്ടിട്ട് പൂജ ചോദിച്ചു..

എന്താ…എന്താ…അല്ലൂ…

അലൻ കാര്യങ്ങൾ പറഞ്ഞു.. ഒടുവിൽ ആൽബിച്ചനോട് എല്ലാരും പറഞ്ഞു റൂമിൽ ചെന്ന് സംസാരിക്കാൻ. അവിടെ ചെന്നപ്പോൾ സൈറ ബാത്റൂമിലാണെന്ന് പറഞ്ഞുവെത്രെ സാന്ദ്രയും സൈറയും….

മനസ്സിലായില്ലേ..മ്മടെ സൈറക്ക് ലൂസ് മോഷൻ…

പൂജയത് കേട്ടതും പൊട്ടിചിരിച്ചു പോയ്..അവളുടെ ഒരു കാര്യം..

അവർ വീട്ടിൽ നിന്ന് ഭക്ഷണമൊക്കെ കഴിച്ചോ?

അമ്മ നന്നായി സത്കരിച്ചുന്നാ. ആൽബിച്ചൻ പറഞ്ഞത്..

അത് പിന്നെ രണ്ട് പെൺമക്കൾ ചെന്ന് കയറുന്ന വീട്ടിലെ ആൾക്കരെയല്ലേ.. സത്കരിച്ചത്. മോശമാകാൻ വഴിയില്ലല്ലോ?

ദേ പിന്നെം.. ചൊറിഞ്ഞു ചൊറിഞ്ഞ് അവിടെയെത്തി.. അങ്ങനെ സംഭവിച്ചാൽ കാക്കയുണ്ടല്ലോ.. കാക്ക.. അത് അന്ന് മുതൽ മലർന്നു പറക്കും..

നല്ല രസായിരിക്കുമല്ലേ… കാക്ക മലർന്നു പറക്കുന്നത് കാണാൻ.. അന്നെങ്കിലും അത് മലർന്ന് പറന്നില്ലെങ്കിൽ ഞാൻ മലർത്തി പറത്തിയിരിക്കും. നോക്കിക്കോ..
പിന്നെ താനെത്ര തുള്ളിയാലും
തന്നേം കൊണ്ടേ.. പോകൂ… ഈ അലൻ ഐസക്.

കാണാം.. പൂജ പറഞ്ഞു. നാളെ ഞാനിവിടുന്നിറങ്ങുമ്പോൾ എന്റെ പിന്നാലെ വരരുത്.. ചെന്ന് കയറാൻ വീടുമില്ല.. വീട്ടുകാരുമില്ല. എങ്കിലും ഞാൻ നാളെയിവിടുന്ന് പോയിരിക്കും.. പൂജ തന്റെ സാധനങ്ങളൊക്കെ ബാഗിൽ പായ്ക്ക് ചെയ്തു.. അലൻ തിരകളെ നോക്കി ജാനാലപ്പടിയിൽ ഇരുന്നു..

പൂജ ഫോൺ ചാർജിൽ നിന്നും ഇളക്കി സ്വിച്ച് ഓൺ ചെയ്തു. ഹൊ.. ഭാഗ്യം … ഓണായി. ചീത്തയായിന്ന് വിചാരിച്ചതാ .
ആ നിമിഷം പൂജയുടെ ഫോൺ ശബ്ദിച്ചു..

പൂജ ഫോണെടുത്തു..ഹലോ.. പറഞ്ഞു..

മറു തലയ്ക്കൽ നിശ്ശബ്ദത.. ഒന്നു ശ്രദ്ധിച്ചപ്പോൾ ഒരു തേങ്ങലിന്റെ നേരത്ത ശബ്ദം പോലെ..പിന്നെയും ചെവികൂർപ്പിച്ചപ്പോൾ പൊട്ടി കരച്ചിൽ പിടിച്ചടക്കും പോലെ..

സൈറാ…നീ… കരയാണോ? എന്താ.. പറ്റിയത്?

ഞാൻ അമ്മയാടാ.. ഗായത്രി പൊട്ടിക്കരഞ്ഞു പോയി.

അം..മ്…മ്മ… അമ്മ… പൂജയുടെ ശബ്ദവും പുറത്ത് വന്നില്ല..
കർട്ടനിൽ പിടിച്ച് പൊട്ടി കരഞ്ഞ് കൊണ്ട് പൂജ.. കർട്ടനപ്പുറം നടന്നു നീങ്ങുന്നത് കണ്ട് അലന്റെ നെഞ്ചിടിപ്പ് കൂടി..
ഭയന്നത് സംഭവിക്കാൻ പോകുന്നു..
വീട്ടുകാരെ കിട്ടിയാൽ പിന്നെ പൂജയുടെ തീരുമാനങ്ങൾക്ക് ശക്തി കൂടും..

സൈറയെ വിളിക്കാനായ് അലൻ ഫോണടുത്തു.അപ്പോഴാണ് റെസറയുടെ മെസ്സേജ്… കണ്ടത്..
അല്ലൂ ……എല്ലാം.. കൈവിട്ടു..അല്ലൂന്റെ മമ്മയാ പൂജാഹോസ്പിറ്റലിലാണെന്ന് പറഞ്ഞത്.. എല്ലാരും ഇന്ന് തന്നെ പുറപ്പെടാനിരുന്നതാ.. അല്ലൂന്റെ മമ്മയും പപ്പയും പറഞ്ഞത് കൊണ്ടാ നാളത്തേക്ക് ആക്കിയത്. ഡിസ്ചാർജ് ചെയ്യുന്ന സമയത്ത് അവരെത്തും. നാളെയെന്തായാലും അവർ വരും.. രണ്ട് കാസ്റ്റായത് കൊണ്ട് നിങ്ങടെ കല്യാണം എന്തായാലും നടക്കില്ല. നേരിട്ട് പറയാൻ ബുദ്ധിമുട്ടുണ്ട്.. ഞാൻ പ്രാർത്ഥിക്കാം..

അലന് താൻ തലകീഴായ് മറിയുന്നത് പോലെ തോന്നി… വണ്ടുകൾ കൂട്ടത്തോടെ തലയ്ക്കകത്ത് വട്ടമിട്ട് പറക്കുന്നത് പോലെ. പൂജവരുമ്പോൾ തന്റെ കണ്ണുകൾ നിറയുന്നത് കാണാതിരിക്കാനായ് അലൻ പുറത്തേക്കിറങ്ങി പോയ്.

പത്ത് മണി കഴിഞ്ഞ ശേഷമാണ് അലൻ റൂമിലെത്തിയത്. തിരികെ വന്നയുടൻ കയറി കിടന്നു..

അല്ലു എവിടെ പോയതാ… ഞാനെത്ര വട്ടം വിളിച്ചു.. എന്റെ പ്രാർത്ഥന ദൈവം കേട്ടു അല്ലു.. നാളെ അമ്മയും.. വല്യേട്ടനും കൊച്ചേട്ടനുമെല്ലാം വരും. എന്നെ കൊണ്ട് പോകാൻ.. പിന്നെയും പൂജയെന്തൊക്കെയോ.. പറഞ്ഞു.. അലൻ വെറുതെ മൂളി… കേട്ടു.

നേരമൊന്നു പുലരാനവളാശിച്ചപോൾ പുലരാതിരിക്കാൻ അലൻ പ്രാർത്ഥിച്ചു.

പൂജയ്ക്ക് മനസ്സിലായി അലനും ഇന്നുറക്കം വരില്ല.. പിരിയുന്നതിൽ വിഷമമുണ്ട്. അല്ലു…നമ്മൾ രണ്ടും രണ്ട് ധ്രുവങ്ങളിൽ ജീവിച്ച് കൊണ്ട് സൗഹൃദം നിലനിർത്തേണ്ടവർ മാത്രം. ജീവിതവുമായ് പൊരുത്തപ്പെട്ടേ… മതിയാകൂ….
അവൾ ഓരോന്ന് ഓർത്തു ഉറങ്ങാതെ കിടന്നു..
ഇന്നലെ വരെ തിരമാലകളുടെ ശബ്ദം അസ്വസ്ഥമായിരുന്നു തനിക്ക് തിരമാലകളെ നോക്കാൻ ഒരിക്കൽ പോലും ശ്രമിച്ചിരുന്നില്ല….. എന്നാൽ ഇപ്പോൾ ആ സംഗീതം കാതിനിമ്പമായ് മാറിയിരിക്കുന്നു…ആ.. തിരതള്ളൽ ഒന്നു അടുത്തു കാണാൻ കൊതിയാകുന്നു.

അല്ലൂ…

ഉം…. അലൻ മൂളി..

എനിക്കിന്ന് കിടന്നാൽ ഉറക്കം വരില്ല അല്ലൂ…നമുക്കെന്തെങ്കിലും ഒക്കെ.. സംസാരിച്ചിരിക്കാമോ…..

ഏയ്…എന്തെങ്കിലും ഒന്നു പറ അല്ലൂ… പ്ളീസ് ..

അലൻ ഒരു പാട്ടു .. പാടി

ഇനിയെൻ പ്രണയത്തിൻ നാളുകളാ…
നീയെൻ ഹൃദയത്തിൽ താളമായ് …
അറിയാതെ… പറയാതെ.. എന്നിലെ
പ്രണയം നിനക്കായ് മാത്രം തുടിക്കുന്നിതാ…

ഇനിയെൻ ഹൃദയത്തിൻ വാടിയിൽ നീ ..
പൂജാ മലരായ് വിരിഞ്ഞിടുമ്പോൾ ..
നിനക്കായ് മാത്രം നിറയും മധുവിനെ
നുകരാതെ പോകരുതേ… ഒന്നും .. അറിയാതെ പോകരുതേ..

ഇനിയുമെൻ പ്രാണനിൽ അലിഞ്ഞിടാതെ..
വഴിപിരിഞ്ഞെങ്ങോ അകന്നിടുമ്പോൾ
നിനക്കായ് മാത്രം ഉരുകും കരളിനെ കാണാതെ.. പോകരുതേ..
മലരേ… പൂജാ .. മലരേ…

അത്രയുമായപ്പോഴേക്കും സങ്കടം സഹിക്കാൻ കഴിയാതെ അലൻ പാട്ട് നിർത്തി..

പൂജയ്ക്ക് മനസ്സിലായി. ഞാൻ കരുതിയതിലധികം അലൻ എന്നെ സ്നേഹിക്കുന്നു… അശ്വസിപ്പിച്ച് നിർത്താൻ വാക്കുകളില്ല തന്റെ കയ്യിൽ. അവളുടെ കണ്ണുകളിലും നനവു പടർന്നു..

ഈ എട്ടു മാസവും ഞാൻ സങ്കടപെടാതിരിക്കാൻ ഒപ്പം നിന്നയാളാ.. നാളെ ഞാൻ പൊയ്കഴിഞ്ഞാൽ ഒരു പക്ഷേ അല്ലൂനെ കാണാൻ അവസരം ഉണ്ടായെന്ന്‌ വരില്ല..
പൂജയെഴുന്നേറ്റിരുന്നു.

അടുത്ത പ്രഭാതം.

പ്രണയിക്കുന്നവർക്ക് പ്രാധാന്യമുള്ള ആ ദി . പുലർന്ന് കഴിഞ്ഞു..

ഫെബ്രുവരി പതിനാല്

(തുടരും)

5/5 - (4 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!