Skip to content

നിനക്കായ് മാത്രം – 47

benzy novel

അലൻ ഐസകിന്റെ ജീവിതത്തിലെ ഒരു പ്രധാന ദിവസത്തിന്റെ തുടക്കം കുറിച്ചത്, ആൽവിൻ ഐസകിന്റെ ഫോൺ കാളിലൂടെയായിരുന്നു..

ആൽവിന്റെ ഫോൺ വന്നതും അലൻ മുഖം തിരുമ്മി എഴുന്നേറ്റു… ഫോണെടുത്തു ഗുഡ് മോണിങ് പറഞ്ഞു..

പൂജയുണർന്നിരുന്നതിനാൽ അലൻ പുറത്തിറങ്ങി..

എത്ര.. ഈസിയായാ ആൽബിച്ചൻ കാര്യങ്ങൾ ശരിയാക്കിയത്. അലൻ ഒരു നിമിഷം ഓർത്തു..

പ്രണയിക്കേണ്ടത് എങ്ങനെയെന്ന് പഠിപ്പിച്ച് തന്ന് സ്വന്തം കാര്യം അതി വേഗത്തിൽ നേടിയ മാഹാനായ ഗുരു വെന്താ.. ഈ കൊച്ച് വെളുപ്പാൻ കാലത്ത് . അല്ലു ചോദിച്ചു..

ഹ ഹ ഹ … ആൽവിൻ പൊട്ടി ചിരിച്ചു.. ന്റെ പൊന്നു മോനെ… പിണങ്ങാതെടാ.. ഇന്ന് അസ്തമയം വരെ സമയമുണ്ട്. നീ.. ഞാൻ പറയുന്ന പോലെ..

വേണ്ട. വേണ്ട. എന്റെ പ്രണയം.. ഞാൻ തനിച്ച് കൈകാര്യം ചെയ്ത് കൊള്ളാം.. ഇന്ന് സൂര്യാസ്തമയത്തിന് മുന്നെ … പൂജയ്ക്ക് എന്നോട് പ്രണയമുണ്ടെന്ന് ഞാൻ തെളിയിച്ചിരിക്കും.. അത് വരെ ഈ മൊബൈൽ ഓഫായിരിക്കും…

ട ടാ…. മോനെ… ആൽവിൻ പറയും മുൻപേ ഫോൺ ഓഫ് ചെയ്ത് അല്ലു.. അകത്തേക്ക് വന്നു.

പൂജാ തന്നെ ഞാൻ കൊണ്ടാക്കട്ടെ വീട്ടിൽ.

വേണ്ടല്ലൂ… അവരിങ് വന്നോട്ടെ!

എന്താല്ലൂ… എന്നെ പറഞ്ഞ് വിടാൻ ധൃതിയായോ?

അതല്ലടോ.. ഒരപരിചിതനെ പോലെ തന്റെ മുന്നിലിരിക്കാൻ വയ്യാഞ്ഞിട്ടാ.. അവരിങ്ങ് വരാൻ ഒത്തിരി വൈകുമല്ലോ..അത് വരെ ശ്വാസം മുട്ടിയിരിക്കാനെനിക്ക് വയ്യ.

അല്ലു എന്നെ പുറത്തേക്ക് ഒന്ന് കൊണ്ട് പോകാമോ?? ഏഴെട്ട് ദിവസമായ്.. ഇവിടെ. മരുന്നുമായ്.. മടുത്തു എനിക്ക്. എന്റെ കുടുംബത്തെ തിരിച്ച് കിട്ടിയ ദിവസമാ ഇന്ന്. എന്റെ ഈ സന്തോഷം നമുക്കൊരുമിച്ച് ആഘോഷിക്കാമോ അല്ലൂ….?
എങ്ങനെയെന്ന് അല്ലു പറഞ്ഞോ?

അത് വേണ്ട താൻ പറഞ്ഞോ ഞാൻ കൂടെയുണ്ട്..

ഉം. ശരി ആദ്യം നമുക്ക് ഫ്രഷായി വരാം എന്നിട്ട് ബ്രേക് ഫാസ്റ്റ് പുറത്തൂന്ന് കഴിക്കാം. അതിന് ശേഷം.. അടുത്തത് പറയാം..

രണ്ടാളും റെഡിയായി റൂം പൂട്ടി ഇറങ്ങി..
പൂജ വലിയ സന്തോഷത്തിലായിരുന്നുവെങ്കിലും അലന് യാതൊരു സന്തോഷവുമില്ലായിരുന്നു…
ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞതും ഒരു സിനിമയ്ക്ക് പോയാലോന്ന് പൂജ ചോദിച്ചു.

എടോ..ഇങ്ങനെ മൂടി കെട്ടി ഏത് നേരോമിരിക്കാതെ .. ഹാപ്പിയയി ഇരിക്കണമെന്ന് പറഞ്ഞിട്ടുള്ള പല സന്ദർഭങ്ങളിലും നമുക്ക് ഇന്ന് ഒരു സിനിമയ്ക്ക് പോയാലോന്ന് പലവട്ടം ചോദിച്ചിട്ടുണ്ട്.. ഒരിക്കൽ പോലും സമ്മതിക്കാത്തയാളാ.. ഇപ്പോ..
എന്നെ സന്തോഷിപ്പിക്കാൻ വേണ്ടി മാത്രം പറയുന്നതാണെന്ന് അലന് മനസ്സിലായി. അലൻ പറഞ്ഞു..

തന്റെയിഷ്ടം.

കാറിലിരിക്കുമ്പോൾ പൂജ പറഞ്ഞു. ബൈക്ക് മതിയായിരുന്നു..

അത് ഞാൻ കല്യാണം കഴിക്കുന്ന എന്റെ പെണ്ണിനിരിക്കാനുള്ളതാ..

ഓ… അപ്പോ നല്ല കുട്ടിയായോ.. ഒത്തിരി സന്തോഷം അല്ലു…
ഹൊ… ഇപ്പഴാ.. മനസ്സൊന്നു ശാന്തമായത്.

അലൻ ചിരിച്ചു.. ഏത് സിനിമയ്ക്കാ പോകേണ്ടത്.

എനിക്ക് അരികിൽ ഈ പൂവ് കണ്ടാൽ മതി..

എന്നെയാണോ? എങ്കിൽ കണ്ടോളു…

ഏയ് അല്ല..റോഷൻ റമീസിന്റെ അരികിൽ ഈ പൂവ്. പൂജ ചിരിച്ചു.. സൈറ കൂടി വേണമായിരുന്നു ഇല്ലേ..അല്ലൂ.

ഉം.. അലൻ മുളി..

സിനിമ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ
പൂജ ചോദിച്ചു..

അല്ലൂ.. സിനിമ എങ്ങനെയുണ്ട്.
ഇഷ്ടായില്ലേ?

ഉം.. നല്ല .. ഫിലിമാ.. റോഷൻ റമീസിന്റെ ആദ്യ ഫിലിമാ. ഞാനിത് രണ്ടാം തവണയാ.
തനിക്ക് വിശക്കുന്നില്ലേ..

ഇല്ല… വിശപ്പില്ല.. എങ്കിലും.. അല്ലൂനൊപ്പം ഇരുന്ന് ഇന്ന് ഭക്ഷണം കഴിക്കണം എനിക്ക്.

അലൻ സമ്മതിച്ചു..
ഭക്ഷണം കഴിഞ്ഞ് കാറിലിരിക്കുമ്പോൾ അലൻ ചോദിച്ചു.
ഷോപ്പിങ്ങുണ്ടോ?

എനിക്കൊന്നും വാങ്ങാനില്ല.. ഇനിയിപ്പോ വീട്ടിൽ ചെന്നാൽ അറിയാം.. രണ്ടാളും കൂടി എന്നെ സന്തോഷിപ്പിക്കാൻ എന്തൊക്കെയാ വാങ്ങി കൂട്ടിയിരിക്കുന്നതെന്ന്. രാവിലെ മുതൽ ഫോൺ കംപ്ളൈന്റാ. അമ്മയെയോ.. സൈറയേയോ ഒന്നു വിളിക്കണം.. അല്ലൂന്റെ ഫോൺ ഒന്നു തരോ?

അലൻ ഫോൺ ഓണാക്കി കൊടുത്തു..

സൈറയോടും അമ്മയോടും മാറി മാറി പൂജ ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു.. അലൻ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചിരുന്നു.
എപ്പഴാ.. വരുന്നത്… ഇന്ന് വരുമോ?

ഓക്കെടീ… അപ്പോ.. വൈകിട്ട് കാണാം..

അല്ലൂ… അവർ അഞ്ച് മണിയ്ക്കെത്തും..

ഉം…ഇനിയെങ്ങോട്ടാ പോകേണ്ടത്.?

തിരിച്ചു പോകാം അല്ലൂ ഒരു രസവുമില്ല.

അതെന്താ..

ഞാൻ പറഞ്ഞതിന്റെ പേരിൽ അല്ലു അനുസരിച്ചു. അല്ലാതെ ഈ യാത്ര താത്പര്യമുണ്ടായിട്ടല്ലെന്ന് അല്ലൂന്റെ ഇരിപ്പ് കണ്ടാൽ മനസ്സിലാകും.

പിന്നെ ഞാനെന്ത് ചെയ്യണമെന്നാ താൻ പറയുന്നത്…

നേരത്തേയൊക്കെ എന്നെ കാണാൻ വരുമ്പോഴും ഫോൺ വിളിക്കുമ്പോഴുമൊക്കെ അല്ലു വളരെ സന്തോഷത്തിലായിരുന്നല്ലോ സംസാരിക്കാറ്.? ഇന്നെനിക്ക് എന്റെ വീട്ടുകാരെ തിരിച്ച് കിട്ടിയപ്പോൾ അല്ലൂനൊരു സന്തോഷവുമില്ല അല്ലേ.

ഞാനെങ്ങനെ സന്തോഷിക്കും..

താൻ കണ്ടില്ലേ. തീയേറ്ററിലും.. പാർക്കിലും റസ്റ്റുറന്റ്കളിലുമെല്ലാം.. പ്രണയിക്കുന്നവരുടെ തിരക്കാ.. ഓരോരുത്തരും സന്തോഷം കൊണ്ട് പ്രണയ സമ്മാനം കൈമാറുന്ന ദിവസം. എന്റെ പ്രണയം താൻ അറിയുന്നു പോലുമില്ല..കഴിഞ്ഞ വാലന്റയിൻ ദിനം ഓർമ്മയുണ്ടോ തനിക്ക് ? മിഥുനെ തല്ലിയ ആ ദിവസം. ഇന്ന് അവൻ രണ്ട് കാലും തുക്കിയിട്ട് ഐ.സി.യുവിൽ കിടക്കുന്നു.. അവനെ ഈ ഗതിയിലാക്കിയത് നിന്റെ ഏട്ടൻമാരാണെങ്കിലും.. അതിന് കളമൊരുക്കിയത് ഞാനായിരുന്നു..

പൂജ ഞെട്ടലോടെ അലനെ നോക്കി.

സ്വപ്ന സുന്ദരിയെ കാണാനെന്ന് പറഞ്ഞ് കോളേജിൽ ചെന്നത് വിനിതയെ കാണാനായിരുന്നു. വിനീത അത്യാവശ്യമായ് കാണണമെന്ന് പറഞ്ഞിരുന്നു. അതിന് മുൻപ് വിനിത മിഥുനമായുള്ള ബന്ധത്തെ കുറിച്ചൊക്കെ എന്നോട് ഫോണിൽ പറഞ്ഞിരുന്നു.. പൂജയെ എങ്ങനെം കണ്ട് പിടിച്ച് കല്യാണം കഴിക്കുമെന്നും. എന്നെ ഇല്ലാതാക്കുമെന്നും. പിന്നെ തന്നോട് കണക്ക് ചോദിക്കുമെന്നും അതിന് ശേഷം വിനിതയെ കല്യാണം കഴിക്കുമെന്നുമൊക്കെ അവൻ പറഞ്ഞതിന്റെ ഓഡിയോ മെസ്സേജ് തന്റെ കൊച്ചേട്ടന് ഞാൻ മറ്റൊരു നമ്പരിൽ നിന്നും കൈമാറിയിരുന്നു… ലാലുവേട്ടൻ പലപ്പോഴും ഈ നമ്പരിൽ തിരിച്ചു വിളിച്ചു.. അജയ് തന്ന സിം ആയിരുന്നു അത്. ട്രൂ കാളറിൽ കൊച്ചണ്ണനെന്നാണ് കാണിക്കുന്നത്. അത് കൊണ്ട് തന്നെ എന്നെ സംശയിച്ചിരുന്നില്ല..

കോളേജിൽ വച്ച് വിനിത പറഞ്ഞു.. അവൾ ഗർഭിണിയാണെന്നും രക്ഷിക്കണമെന്നും.. ഞാൻ പറഞ്ഞതനുസരിച്ച് വിനീത എല്ലാം തന്റെ ഏട്ടന്മാരെ അറിയിച്ചു.. ഞാൻ പറഞ്ഞതനുസരിച്ചാണ് വിനിത മിഥുനെ രാത്രിയിൽ വീട്ടിൽ വിളിച്ച് വരുത്തിയതും പിന്നീടുള്ള സംഭവങ്ങൾ നടന്നതും.

ഇതൊക്കെ ഞാൻ ചെയ്തത് തന്റെ നിരപരാധിത്വം തെളിയിക്കാനും തന്റെ കുടുംബത്തെ തനിക്ക് തിരിച്ച് പിടിച്ച് തരാനും, പിന്നെ ജീവിതാന്ത്യം വരെ എന്നോടൊപ്പം കൂട്ടാനും വേണ്ടിയാ. എന്റെ പ്രാണന്റെ തുടിപ്പായി താൻ മാറി കഴിഞ്ഞു. തന്നെ പിരിയാനാവില്ലെനിക്ക്. ഞാൻ സ്വപ്നം കണ്ടു പോയ്..
തനിക്ക് തന്റെ കുടുംബത്തെ തിരികെ കിട്ടിയപ്പോൾ വീണുടഞ്ഞതെന്റെ സ്വപ്നമാ.

അങ്ങനെ സ്വപ്നം കാണാനും സൗഹൃദത്തിന്റെ മറവിൽ നിന്ന് കൊണ്ട് മറ്റൊരു തരത്തിൽ എന്നെ കാണാനും മാത്രം എന്തെങ്കിലും പ്രലോഭനങ്ങൾ.. എന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടോ അല്ലൂ.. എപ്പോഴെങ്കിലും?

ഇല്ല.. ഒരിക്കലുമില്ല… എപ്പോഴും താൻ ഒരു കരുതൽ എടുക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു. താൻ പറയുന്നതൊക്കെ നൂറു ശതമാനം ശരിയായിരിക്കാം.. എന്നാൽ എനിക്ക് അറിയില്ല. എന്നാ.. എപ്പഴാ..എന്റെ മനസ്സ് ഈ നിലയിൽ സഞ്ചരിച്ചതെന്ന് ..
എന്റെ സ്വപ്ന സുന്ദരിക്ക് നിന്റെ മുഖമായതെപ്പോഴെന്നെനിക്കറിയില്ല പൂജാ …… എന്നെ വിശ്വസിക്ക്.

നിന്നോട് സംസാരിച്ച് തിരികെ പോകുമ്പോൾ അനുഭവപ്പെടുന്ന മനസ്സിന്റെ ശൂന്യത.. ഉത്സാഹമില്ലായ്മ ഒന്നും തന്നിൽ നിന്ന് മാറിനിന്നത് കൊണ്ടാണെന്ന് എനിക്ക് അറിയില്ലായിരുന്നു. അമ്മയും ഏട്ടൻമാരും നാട്ടിലെത്തിയപ്പോൾ സൈറ പറഞ്ഞു.. വീട്ടുകാർപൂജയെ തിരികെ വിളിക്കുമായിരിക്കുമെന്ന്. ഞാനതേ പറ്റി ചിന്തിച്ചു. താനില്ലാത്ത ആ നിമിഷം ഭ്രാന്ത് പിടിക്കുമെന്ന തോന്നി..എന്റെ മനസ്സിനെ പലപ്പോഴും വിലക്കി നിർത്താൻ ഞാൻ ശ്രമിച്ചു..

തന്നെ കാണാതിരിക്കാനായ് കാണാൻ വരുന്നത് ഒഴിവാക്കാൻ ശ്രമിച്ചു നോക്കി.. മൂന്ന് ദിവസം ഫോണടുക്കാതെയും നോക്കി…എന്നിട്ടും എന്റെ തീരുമാനങ്ങളെ തട്ടിയെറിഞ്ഞെന്റെ മനസ്സും ശരീരവും തന്നെ കാണാൻ ഓടിയെത്തി. അപ്പോഴേക്കും നീ ഐ. സി.യുവിൽ. എനിക്ക് നിന്നെ വേണം പുജാ… നീയെന്നിൽ നിന്നകലുന്ന നിമിഷം അടുത്ത് വരും തോറും എന്റെ ഹൃദയതാളം തെറ്റായി മിടിക്കുന്നു. താൻ പോയാൽ എന്റെ ചങ്കിടിപ്പ് തന്നെ നിന്ന് പോകും. വളരെ കുറച്ച് സമയം.. മാത്രം ഇനി നമുക്കിടയിൽ . താൻ നന്നായി ആലോചിക്ക്.

കാർ സയനോര മിഷൻ ഹോസ്പിറ്റലിന്റെ പുറകിലെ പാർക്കിങ് ഏരിയയിൽ ഒതുക്കി.. മുറിയുടെ താക്കോൽ എടുത്ത് പൂജയുടെ കയ്യിൽ കൊടുത്തു.. താൻ പൊയ്ക്കോ.. ഞാനങ്ങ് വരാം..
അലൻ കടൽ തീരത്തേക്ക് നടന്നു പോയി..

കുറച്ച് നേരം അത് നോക്കി നിന്ന ശേഷം പൂജയും പിന്നാലെ പോയി.
കൽഭിത്തിയിൽ അലനൊപ്പം പൂജയും ചെന്ന് ഇരുന്നു..

അല്ലു… ഈ പ്രണയം എന്നാലെന്താ…

അലൻ അവളെ തുറിച്ച് നോക്കി .. പിന്നെ പറഞ്ഞു.

നമ്മുടെ കോളേജിന്റെ മുൻവശത്തെ കണാരേട്ടന്റെ തട്ടുകടയിലെ ചില്ലുപെട്ടിയിലിരിക്കുന്ന ഉണ്ടം.. പൊരിയില്ലേ.. അതേ….. അത് തന്നയല്ലേ.. പ്രണയം.. അല്ല..പിന്നെ ..

പൂജ ചിരിച്ചു.. ഈ അല്ലൂനെയാ എനിക്കിഷ്ടം. എപ്പോഴും തമാശയൊക്കെ..പറഞ്ഞ് ഇങ്ങനെ .

അല്ലൂ… ഈ കടല് കണ്ടോ? എന്ത് ഭംഗിയാല്ലേ… സൈറക്ക് ഈ ഇരമ്പലും ആർത്തലച്ച് വരുന്ന തിരമാലകളുമൊക്കെ.. ഭയമാ.. എന്നാൽ എനിക്കീ കടലിങ്ങനെ നോക്കിയിരിക്കാൻ ഒത്തിരിയിഷ്ടാ..
ഈ കടലലകൾക് മീതെ നടക്കാനും ഇതിന്റെ ആഴങ്ങളിലേക്ക് മുങ്ങി അടിതട്ടിലേക്ക് എത്താനും.. പിന്നെ തിരമാലകൾക്കൊപ്പം പൊങ്ങി തിരികെ വരാനും.. ഒക്കെ സാധിച്ചെങ്കിലെന്ന് തോന്നാറുണ്ട്.

കടല് കാണുമ്പോഴൊക്കെ..
തീരത്തോടിയണഞ്ഞ് ഈ തിരമാലകളെ വാരിപുണരാൻ
വല്ലാത്തൊരു അഭിനിവേഷമാണ്. നിർവ്വചിക്കാൻ കഴിയാത്ത ഈ തീക്ഷ്ണമായ വികാരത്തെ ഞാൻ പ്രണയമെന്ന് വിളിച്ചോട്ടെ! പിന്നെയും തോന്നി.. പലതിനോടും..പുഴയോട് മഴയോട് കാറ്റിനോട്.. ദേ.. ചുവന്ന് തുടുക്കാൻ വെമ്പി നിൽക്കുന്ന ഈ മാനത്തോട് വെൺ മേഘങ്ങളോട് പൂക്കളോട് ചെടികളോട് എന്തിന്….. ഈ പ്രപഞ്ചത്തിലെ ഭംഗിയുള്ള …. മണമുള്ള …..
അത്ഭുതവും കൗതുകവും തോന്നുന്ന പലതിനോടും.. എനിക്കിതേ വികാരമാണ് . ഒരിക്കലും സ്വന്തമാക്കാൻ കഴിയാത്തതിനോട് നമുക്ക് അടങ്ങാത്ത പ്രണയമായിരിക്കും.. അതിനെ അനശ്വര പ്രണയം.. എന്ന് ഞാൻ ഉറപ്പിക്കുന്നു..

ഇതേ … പോലെ വിവാഹത്തിന് മുൻപ് സ്ത്രീക്കും പുരുഷനും ഉണ്ടാകാറുണ്ട്.. മനസ്സിൽ നിന്നും സ്വന്തമാക്കിയ ശരീരത്തിനിയിൽ ഇടയിൽ പെട്ട് ഈ പ്രണയത്തിന്റെ
തീക്ഷണത കുറഞ്ഞ് കുറഞ്ഞ് വരും

അല്ലു. പറ . വിവാഹം കഴിയുന്നതോടെ സ്ത്രീയും പുരുഷനും തമ്മിലുള്ള പ്രണയം… ഇങ്ങനെ തീക്ഷ്ണമാകുമോ? പിന്നെയെല്ലാ ഒരു ചടങ്ങായി മാറില്ലേ…

എനിക്ക് മറ്റുള്ളവരുടെ കാര്യം ഒന്നും അറിയില്ല..എന്റെ പപ്പയും മമ്മയും പിന്നെ എന്റെ ഗ്രാൻപായും ഗ്രാൻറ്മായും..എന്റെ കൺമുന്നിൽ ഇന്നും ഒരത്ഭുതമായ് മുന്നിലുണ്ട്.. ഇതിൽ പപ്പയും മമ്മയും പിണങ്ങി ഞങ്ങൾ കണ്ടിട്ടില്ല.. ഇങ്ങനെ ഓരോന്നു പറഞ്ഞ് സമയം തള്ളികളയല്ലേ… പൂജ എനിക്ക് തന്നെ വേണം. പ്ളീസ് … സുഹൃത്തായ് കൂടെ നിന്നാൽ മതി.. താൻ ആവശ്യപെടുന്ന കാലം വരെ ..ഞാൻ തന്നെയങ്ങനെ മാത്രം കണ്ടോളാം.

ഈ സ്നേഹം കെട്ടടങ്ങും.. ഈ ജാതിയും മതവുമൊന്നും കാണാത്ത അല്ലൂന്റെ ഈ പ്രണയം ജീവിത വഴിയിൽ ജാതിയും മതവും നമ്മളെ തുറിച്ച് നോക്കും… നമ്മൾ നീയും.. ഞാനുമാകും. അതിന്റെ പേരിൽ ജീവിതം നശിപ്പിക്കേണ്ടി വരും എനിക്ക് തുറന്ന് പറയട്ടെ അല്ലൂ… ഈ സൗഹൃദം എനിക്കവസാനം വരെ വേണം.. അതിനെ വിവാഹത്തിലോട്ട് വലിച്ചിഴക്കാൻ താത്പര്യമില്ല. സന്തോഷത്തോടെ പിരിയാം.. നമുക്ക് …

പൂജ ബാഗ് തുറന്ന് എ.ടി.എം. കാർഡും ഒരു കടലാസും എടുത്ത് അലന് നേരെ നീട്ടി..

എന്തായിത് ….?

അലൻ ഹോസ്പിറ്റൽ ബില്ലുകൂടാതെ എന്റെ കഴുത്തിൽ കിടക്കുന്ന ഈ മാലയുൾപ്പെടെ എനിക്ക് വേണ്ടി ചിലവാക്കിയ തുകയുടെ ലിസ്റ്റാണ് ഇത്. എന്റെ എട്ടുമാസത്തെ ശമ്പളം അത് പോലെയുണ്ട്. ഇത് ഒന്നുമല്ലന്നറിയാം.. ഞാൻ പോകുമ്പോൾ അല്ലൂന് ബാക്കി നിർത്തി പോകുന്ന ഈ കാഷ് ഞാൻ തന്നു തീർക്കും. തന്നില്ലെങ്കിൽ അല്ലു അങ്ങ് ക്ഷമിച്ചേക്കണം. എനിക്കെന്റെ കുടുംബത്തെ വേണം.

ഒന്നു നിർത്തുന്നുണ്ടോ? താൻ… താനുണ്ടല്ലോ.. സാഡിസ്റ്റാ.. ഒരു സുഹൃത്തായി പോലും തനിക്ക് നീതി പുലർത്താനായില്ലെന്ന് ഞാൻ പുച്ഛത്തോടെ പറയട്ടെ!
തനിക്ക് ഇപ്പോഴും.. തന്റെ കുടുംബം മാത്രം വലുതാ… എനിക്ക്മുണ്ട് ഒരു കുടുംബം.. തന്നെ പോലെ തന്നെ ഞാനും മനസ്സിൽ കരുതിയതാ… ഉറപ്പിച്ചതാ. പപ്പയും മമ്മയും ചൂണ്ടി കാണിച്ച് തരുന്ന ഒരു പെൺകുട്ടിയെ മാത്രമേ… എന്റെ ഹൃദയത്തിൽ ചേർത്ത് വയ്ക്കുള്ളൂന്നു. അത് കൊണ്ട് തന്നെ പ്രണയാഭ്യർത്ഥനയുമായ് വന്നവരെയൊന്നും ഞാൻ അടുപ്പിച്ചില്ല. ഞാൻ തന്റെയും സൈറയുടെയും സൗഹൃദം പങ്ക് വയ്ക്കുമ്പോൾ ഒരിക്കൽ പോലും എന്റെ മനസ്സ് പതറിയിട്ടില്ല. ആരോരുമില്ലാതെ വീട്ടിൽ നിന്നിറങ്ങിയ തന്നെ സംരക്ഷിച്ചപ്പോഴും.. എന്റെ മനസ്സിൽ അങ്ങനൊന്നുമില്ലായിരുന്നു.. നിറഞ്ഞ മനസ്സോടെയാ.. ഞാൻ തനിക്ക് വേണ്ടി ഓരോ .. കാര്യവും ചെയ്തത്.
പിന്നെയപ്പോഴാ താനെന്റെ മനസ്സിൽ സൗഹൃദത്തിനുമപ്പുറം ഒരു പ്രണയ മഴ പെയ്യിച്ചതെന്ന് അറിയില്ല. ആ പ്രണയത്തിന്റെ തേന്മഴ ഒരിക്കലും തോരാതെ നിനക്കായ് മാത്രം ചെയ്തിറങ്ങും..എന്നെ വിട്ട് നീ ലോകത്തിന്റെ ഏത് കോണിൽ പോയി ഒളിച്ചാലും ശരി വിടില്ല. ഞാൻ..

തനിക്കറിയോ? കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാൻ പ്രണയ ദിനങ്ങൾ തനിച്ചാഘോഷിക്കയാ..

എനിക്കറിയാമായിരുന്നു.. ഞാൻ നിന്നു തരികയായിരുന്നു.. എന്ത് കൊണ്ടെന്നാൽ അല്ലു ഒരു നല്ല ഹൃദയത്തിനുടമയായത് കൊണ്ട് വേദനിപ്പിക്കണ്ടാന്ന് വച്ചതാ….പൂജ. പറഞ്ഞു..

കടലിനോടും കാക്കയോടും പൂച്ചയോടും മാത്രമല്ല തനിക്കെന്നോടും പ്രണയമാ.. ഒടുങ്ങാത്ത പ്രണയം..താൻ മനപൂർവ്വം പറയുന്നതാ.. ഇല്ലെന്ന് നടിക്കുന്നതാ..

കഷ്ടം .. എനിക്ക് അല്ലുവിനെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. ഞാൻ പോണു.. പൂജ എഴുന്നേറ്റു.

നില്ക്ക് …അല്ലു ശബ്ദമുയർത്തി..

പൂജ നിന്നു.

ബോധ്യപ്പെടുത്തിയിട്ട് പോയാൽ മതി..
അന്ന് കോളേജിൽ മാതാവിന്റെ മുന്നിൽ കുടമരത്തിനു ചോട്ടിൽ നിന്ന് കണ്ണിൽ കണ്ണിൽ നോക്കി ഉടമ്പടിയുണ്ടാക്കിയ അതേ.. പോലെ… തനിക്കിന്നും അതേ.. സൗഹൃദമാണെന്ന് തെളിയിക്ക്…
ആർത്തിരമ്പുന്ന ഈ കടലിനും ചുവന്ന് തുടത്ത് നിൽക്കുന്ന ഈ ആകാശത്തെയും സാക്ഷി നിർത്തി തന്റെ സൗഹൃദം തെളിയിച്ചിട്ട് പോയാൽ മതി..

തെളിഞ്ഞാൽ പൂജ ചോദിച്ചു.

പൂജാഭദ്രയുടെ വഴിയിൽ പ്രണയ മഴ പെയ്യിക്കാൻ ഈ അലൻ ഐസക്ക് വരില്ല.. മറിച്ച് സംഭവിച്ചാൽ പൂജാഭദ്രയെന്റെ സ്വന്തം.

സമ്മതം ..

പൂജ അലന്റെ കണ്ണുകളിൽ നോക്കി.. അലൻ പൂജയുടെ കണ്ണിലും..

പ്രണയ തിരമാലകളവരുടെ പാദങ്ങളെ നക്കിയെടുത്തു.
കടൽ നീലിമയേക്കാൾ നീലിച്ച അലന്റെ കണ്ണുകളിൽ നോക്കി നിന്നപ്പോൾ അലന്റെ ഹൃദയത്തിൽ നിന്നും പ്രണയ ഗാനം കേൾക്കുന്നത് പോലെ തോന്നി പൂജയ്ക്ക്

ഇനിയുമെൻ്റെ പ്രണനിൽ അലിഞ്ഞിടാതെ..
വഴിപിരിഞ്ഞെങ്ങോ അകന്നിടുമ്പോൾ
നിനക്കായ് മാത്രം ഉരുകും കരളിനെ കാണാതെ.. പോകരുതേ..
മലരേ… പൂജാ .. മലരേ…

പ്രേമാർദ്രമാം ഈ കണ്ണുകൾ തന്റെ ശരീരത്തെ തളർത്തുന്നുണ്ടോ.. തന്റെ പാദങ്ങൾ നനഞ്ഞമണ്ണിൽ താഴ്ന്ന് പോകുന്നത് പോലെ… ഇത് വരെ കാണാത്ത .. ഒരു കാന്തശക്തി തന്നെ ആഹൃദയത്തിലേക്ക് വലിച്ചടുപ്പിക്കുന്നു.. .. കടലിനേ ക്കേൾ ആഴത്തിൽ അല്ലൂന്റെ കണ്ണുകളിൽ പ്രണയത്തിൻ തിരകൾ തന്നിലേക്ക് അലയടിച്ചെത്തുന്നു.. പൂജയുടെ അധരങ്ങൾ വിറപൂണ്ടു ഒരു നിമിഷം അവളുടെ കണ്ണുകൾ ഒന്നു ചിമ്മി..

ഹേയ്…. അലൻ തിരയേക്കാളുയരത്തിൽ പൊങ്ങി.. താണു..

തിരയുടെ തുള്ളി വീണിട്ടാ… അടഞ്ഞത് …. പൂജ തർക്കിച്ചു.

പൂജാ വേണ്ടാ..നീ.. പിന്മാറിയാൽ.. അടുത്ത വർഷം പ്രണയദിനം വാലൻ റെയ്ൻ ദിനമെന്നല്ല അറിയാൻ പോകുന്നത്…

പിന്നെ..?

പ്രണയം മനസ്സിലൊളിപ്പിച്ച് പിൻമാറാൻ ശ്രമിച്ച പ്രണയിനിയെ തുക്കിയട്ടുത്ത് കടലിന്റെ ആഴങ്ങളിലേക്ക് പോയ അലന്റെ ദിനം എന്ന പേരിൽ പ്രണയദിനം അറിയപ്പെടും..

വിടില്ല ഞാൻ അലൻ പുജയുടെ അരികിലേക്ക്.. നടന്നടുത്തു പൂജ. ചുവടുകൾ പിന്നോട്ട് വച്ചു..

വേണ്ട.. അല്ലൂ.. വേണ്ടാട്ടോ… പൂജ പാവാ.. വിട്ടേക്ക് ന്ന് പറഞ്ഞ് ഓടി . പിന്നാലെയോടിയ അലൻ അവളുടെ മെടഞ്ഞിട്ട മുടിയിൽ പിടിത്തമിട്ടു..പിന്നെ… ഒരു ചുവട് വേഗത്തിൽ വച്ച് പൂജയെ പിന്നിലേക്ക് വലിച്ച് ഇരുകൈകളാൽ കോരികയട്ടെത്തു. നീ.. യെന്റെ പെണ്ണാ..ഞാൻ നിനക്കായ് മാത്രം ജനിച്ചവനും.. പിന്നെ കടലിലേക്ക് കൊണ്ട് പോയി…

എന്റെ മോള് പറ.. കടലിനെ പ്രണയിക്കണോ? അല്ലൂനെ പ്രണയിക്കണോ?

അല്ലൂ …..ന്നെ ……താഴെയിറക്ക് …. പ്ളീസ് അല്ലൂ…. ഞാൻ അല്ലു പറയും പോലെ കേൾക്കാം..

വാക്ക് മാറ്റോ?

പൂജാ ഭദ്ര വാക്ക് മാറ്റുന്നവളല്ല..

അലൻ പൂജയെ കരയിൽ നിർത്തി.

മധുരമായൊന്ന് പറയടോ? ഐ ലവ് യൂന്ന് …

മനസ്സില്ല . മനസ്സിൽ തോന്നട്ടെ. അപ്പോ.. പറയാം.. ചുരിദാർ പിഴിഞ്ഞ് വെള്ളം കളയുമ്പോൾ പിന്നിൽ നിന്നൊരു വിളി.

പൂജാ…

വിളികേട്ട ഭാഗത്തേക്ക് രണ്ടാളും നോക്കി..
സൈറയോടി വരുന്നു.. പിന്നാലെ വന്ന പ്രേംജിത്തും പ്രേം ലാലും ..
അരികിലെത്തിയതും
രണ്ട് പേരും പൂജയെ ചേർത്തു പിടിച്ചു.. പിന്നെ അല്ലൂനോട് പറഞ്ഞു..

താങ്ക്സ്..

ഞാൻ പറഞ്ഞ് നോക്കി അല്ലൂ… നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ പൂജയുടെ കല്യാണം നടക്കും.

മുറച്ചെറുക്കനാ.. വിഷ്ണു ന്നാ.. പേര്…

മോളാ മാലയൂരി.. കൊടുത്തിട്ട് പെട്ടന്ന് വന്നോ? അമ്മ വണ്ടിയിലുണ്ട്.. നിറഞ്ഞ കണ്ണുകളോടെ പൂജ അല്ലുനെ നോക്കി..

(തുടരും)

എന്ത് സംഭവിച്ചാലും കഥയാണെന്ന് കരുതി സമാധാനിക്കണം.. ഞാനുണ്ട് കൂടെ…😃😃😃😃

4.6/5 - (5 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “നിനക്കായ് മാത്രം – 47”

Leave a Reply

Don`t copy text!