Skip to content

നിനക്കായ് മാത്രം – 48

benzy novel

അല്ലൂ.. ഒരു സീനുണ്ടാക്കാതെ .. വിട്ടേക്ക്… അവൾ പൊയ്ക്കോട്ടെ!
നമുക്ക് പിന്നെ സമാധാനമായിട്ട് എന്തെങ്കിലും തീരുമാനമുണ്ടാക്കാം..
സൈറ പറയുന്നതെന്നും.. അലൻ കേട്ടില്ല. ഹൃദയത്തിൽ നിന്നും ചിറകടി യാച്ച കേൾപ്പിച്ച് എന്തോ.. ഒന്ന് പറന്ന് പോയ പോലെ… കാലുകളുടെ ശക്തി ചോർന്ന് പോകുന്നു… അരുതേയെന്ന് പറയാൻ പോലും നാവുയരുന്നില്ല..

ദേ.. മോളെ, മിഥുനെ ഏട്ടൻമാർ അടിച്ച് പഞ്ചറാക്കി ആശുപത്രിയിലാക്കിയ കാര്യമെല്ലാം അറിഞ്ഞല്ലോ അല്ലേ? നിശ്ചയിച്ച ഡേറ്റിൽ തന്നെ നമുക്ക് വിവാഹം നടത്തണം. മോള് ഏട്ടൻ പറയുന്നത് കേൾക്ക്. ആ താലിമാല
ഊരി കൊടുത്തിട്ട് പെട്ടന്ന് വാ. അമ്മ കാത്തിരിക്കുന്നു.. ഈ മണ്ണ് ചവിട്ടിയിറങ്ങാൻ വയ്യാത്തതുകൊണ്ടാ..ഞങ്ങൾ വണ്ടിയിൽ ഇരുത്തിയിട്ട് വന്നത്.

പൂജ.. മെല്ലെ അലന്റെയരികിലെത്തി..

അല്ലൂ… എന്നോട് പിണങ്ങല്ലേ അല്ലൂ.. എന്നെങ്കിലും ഒരിക്കൽ വീട്ടിലേക്ക് തിരികെയെത്തുമ്പോൾ..
ആരായാലും ശരി അവർ ചൂണ്ടി കാണിക്കുന്ന ഒരാളെ വിവാഹം കഴിക്കാമെന്ന് വാക്ക് കൊടുത്തിട്ട് വന്നവളാ..ഞാൻ. എനിക്കത് പാലിച്ചേ മതിയാവൂ.. പൂജയുടെ കണ്ണിൽ നിന്നും അടർന്നു വീണ വലിയ നീർതുള്ളികൾ പിന്നാലെ വരാനുള്ള തുള്ളികൾക്ക് ചാലൊരുക്കി കൊടുത്തു.

ഒരു പെണ്ണിന് വിവാഹം വരെ മാത്രമേ.. സ്വന്തം വീട്ടുകാരെ അനുസരിക്കാൻ കഴിയൂ… അത് കഴിഞ്ഞാൽ വിവാഹം കഴിക്കുന്ന പുരുഷനും വീട്ടുകാരും പറയുന്നത് അനുസരിച്ച് മാത്രം കഴിയണമെന്നാ നാട്ടുനടപ്പും വീട്ടുനടപ്പും… പിന്നീട് സ്വന്തം കുടുംബത്തെ മാറി നിന്ന് സ്നേഹിക്കാൻ മാത്രമേ.. പെണ്ണിന് കഴിയൂ. ഞാനെന്റെ മാതാപിതാക്കളോട് ചെയ്യേണ്ട കടമയാണിത്. അവരെ അപമാനിച്ചിറങ്ങിയ ഈ എട്ടു മാസവും വേദനിച്ച് ജീവിച്ചു മടുത്തു.. ഞാൻ. എന്റെ പേരിൽ അവർ ഒത്തിരി നാണക്കേട് സഹിച്ചിട്ടുണ്ടെന്നെനിക്കറിയാം. അതോർത്ത് കരയാത്ത ദിവസമില്ലായിരുന്നു.. ഇനിയും അവരെ ധിക്കരിച്ച് ജീവിക്കാനെനിക്ക് ആവില്ല അല്ലു.. ഞാൻ ചെയ്ത പാപം എനിക്ക് കഴുകി കളയാൻ കിട്ടിയ അവസരമാണ്.

അല്ലു, എന്നെ മനസ്സിലാക്കണം. ഈ താലി അന്ന് അല്ലു വെറുതെ കെട്ടിയതല്ലേ… ഒരിക്കൽ കഴുത്തിൽ വീഴുന്ന താലി മരണം വരെ അവിടെ തന്നെയുണ്ടാവേണേയെന്നേ ഏതൊരു പെണ്ണും ആഗ്രഹിക്കൂ.. ഈ താലിയെനിക്ക് നൽകിയ സംരക്ഷണവും വിലയും ശരിക്കും അനുഭവിച്ചത് കൊണ്ട് പറയാണ്.
ഇതെനിക്ക് അഴിച്ച് മാറ്റാനാവില്ല അല്ലു.. ഇത് അഴിച്ചെടുക്കണോ… സംരക്ഷിക്കണോയെന്ന് തീരുമാനിക്കേണ്ടത് അല്ലുവാ .. പൂജാ അലന് മുന്നിൽ നിന്ന് വിതുമ്പി.

അലൻ ഒരു കുതിപ്പിന് പൂജയുടെ സഹോദരൻമാരുടെയുത്തെത്തി.

ജിത്തുവേട്ടാ…ലാലേ…നിങ്ങടെ പൂജയെ എനിക്ക് തന്നൂടെ .. പൊന്നുപോലെ നോക്കി കൊളളാം ഞാൻ . അത്രയ്ക്കും സ്നേഹിച്ച് പോയ്… വല്ലാണ്ട്.

കൈ രണ്ടും കൂട്ടിപിടിച്ച് നെറ്റിയിൽ മുട്ടിച്ച് അലൻ കരഞ്ഞു.
അലൻ കരയുന്നത് കണ്ടപ്പോൾ പൂജയ്ക്കും കരച്ചിലടക്കാനായില്ല…

പ്രേംലാൽ പ്രേംജിത്തിനെ നോക്കി..

പ്രേംജിത്ത് അലനടുത്തേക്ക് നീങ്ങി നിന്നു..എന്നിട്ട് പറഞ്ഞു.

ഞങ്ങൾക്ക് പോയിട്ട് കുറെ കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്. സമയം കളയാതെ വേഗം അഴിച്ചെടുക്ക്.

പറഞ്ഞത് കേട്ടില്ലേ… അഴിച്ചടുക്കാൻ …..
എന്നിട്ട് കുറച്ചൂടി ബലമുള്ള ഒരെണ്ണം കെട്ടി കൊടുക്ക് ഞങ്ങളുടെ മോൾക്ക് …

കേട്ടത് വിശ്വസിക്കാനാകാതെ അലൻ പ്രേംജിത്തിനെ കെട്ടിപിടിച്ച് പൊട്ടികരഞ്ഞു.

പൂജയ്ക്കും കേട്ടത് വിശ്വസിക്കാനായില്ല.. നിന്നപ്പോൾ സൈറ പറഞ്ഞു..

സന്തോഷായോടീ…

ഉം.. അവൾ സൈറയെ ഇറുകെ ഇറുകെ പുണർന്നു…

സൈറയുടെ പരിപാടിയാ കേട്ടോ? പ്രേംലാൽ പറഞ്ഞു..

അത് കേട്ടതും.. പൂജ ടീ..ന്ന് വിളിച്ച് സൈറയെ രണ്ടിടി കൊടുത്തു..

സൈറയോടി പ്രേംലാലിന്റെ അരികിലെത്തി..എന്നിട്ട് പറഞ്ഞു.. എന്നെ പറ്റിച്ചില്ലേ.. രണ്ടാളും. നേരത്തെ ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ… ആ ലൂസ് മോഷനൊഴിവാക്കാമായിരുന്നു….
അത് കേട്ട് എല്ലാരും ചിരിച്ചു.

ലാലേട്ടാ.. നല്ലൊരു മുഹുർത്തം നോക്കി താലിഅഴിക്കാം.. അത് വരെ ഇവളുടെ കഴുത്തിൽ കിടന്നോട്ടെ ഏട്ടാ.. ഈ താലി. സൈറ പറഞ്ഞു..

എന്നാൽ ഞങ്ങള് പോട്ടെ …. കൊച്ചണ്ണാ….
അത് കേട്ട് എല്ലാരും ചിരിച്ചതും, പിടിക്കപ്പെട്ടതിന്റെ ചമ്മലിൽ അലനും ചിരിച്ച് പോയി.

യാത്ര പറഞ്ഞിട്ട് വാ.. പ്രേംലാൽ പൂജയോട് പറഞ്ഞു. അവർ രണ്ട് പേരും നടന്നു..

ഞാൻ നിക്കണോ… പോണോ… സൈറ ചോദിച്ചു..

നിക്ക്… നിക്ക് … ഞങ്ങളെ പറ്റിച്ചതിന് ആൽബിച്ചനോട് പറഞ്ഞ് നല്ലത് വാങ്ങി തരണുണ്ട് ഞാൻ.

അതിന് ആ സാധനത്തിനെ ആര് കെട്ടുന്നു.. ഞാൻ പോണു.. സൈറയോടി..

ദേ.. അല്ലൂ… കള്ള കുട്ടി പറഞ്ഞത് കേട്ടോ? എന്ന് പറഞ്ഞു അലനെ നോക്കി..
അലന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ അലന്റെ മുന്നിൽ ആദ്യമായ് അവൾക്ക് നാണം വന്നു..

ഞാൻ പോണു, അവൾ തിരിഞ്ഞ് നടന്നു..

ഏയ്… പൂജാ.. ഒരേയൊരു വട്ടം എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ട് പോടോ..

പൂജ തിരിഞ്ഞ് നോക്കി സ്നേഹാർദ്രമായ് ഒന്നു ചിരിച്ചു. പിന്ന.. മുന്നോട് നടന്നു..

ഏയ്….ആൽബിച്ചനോട് ഞാൻ പന്തയം വച്ചു പോയി..ഇന്ന് സൂര്യാസ്തമയത്തിന് മുൻപ് തന്നെ കൊണ്ട് എന്നെയിഷ്ടമാണെന്ന് പറയിക്കുമെന്ന് …

പൂജ തിരിഞ്ഞ് നോക്കാതെ പറഞ്ഞു.. എന്നാൽ ആൽബിച്ചനോട് പറഞ്ഞേക് പൂജാഭദ്രയ്ക്കു അലൻ ഐസക്കെന്ന അല്ലുവിനെ നൂറുവട്ടം.. ഇഷ്ടമാണെന്ന്…..

അലൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി പോയി.

അവൻ തിരിഞ്ഞ്…തിരമാലകളോട് പറഞ്ഞു..
ഇന്നേ.. വാലന്റെയ്ൻ ദിനമല്ല.. ഇന്ന് അലന്റെ ദിനമാ കേട്ടോ ?
അലന്റെ ദിനം അവൻ പിന്നെയും ഉരുവിട്ടു.
❤️❤️❤️❤️

ഇവിടയൊണ് കഥയവസാനിപ്പിക്കാൻ വിചാരിച്ചരുന്നത്…. പക്ഷേ ! നിങ്ങളെ ഞാൻ സയൻ പാലസിലേക്ക് ക്ഷണിക്കുകയാണ്… നിങ്ങൾക്കായ് രണ്ട് ഭാഗങ്ങൾ കൂടി.🌹

ഞാൻ കുട്ടിയായിരിക്കുമ്പോൾ സിനിമയൊക്കെ കണ്ട് വന്നിട്ട് ഒത്തിരി സംശയങ്ങളാണ്.. സിനിമയുടെ കഥ സന്തോഷമായാണ് അവസാനിക്കുന്നെങ്കിലും ഉറങ്ങാൻ നേരം വീട്ടിലുള്ളവരോട് നൂറു സംശയമാണ്.

അത് പോലെ നിങ്ങൾക്കും തോന്നില്ലേ… സംശയങ്ങൾ പൂജയുടെയും അലന്റെയും കല്യാണം കഴിഞ്ഞിട്ടുണ്ടാവുമോ? ആ മിഥുൻ പണി കൊടുക്കുമോ ഇനി.. എന്നൊക്കെ.. അത് കൊണ്ടാണ് രണ്ട് ഭാഗം കൂടി.
അപ്പോ… റെഡിയല്ലേ..?♥️♥️

നമുക്ക് സയൻ പാലസിലോട്ടൊന്നു പോകാം..

* * * * * * * * * * * * * * * * * * * *
സയൻ പാലസ്

ഐസക് ജോണിന്റെയും. സയനോരയുടെയും സഹോദരങ്ങളൊക്കെ കൂടി.. വിവാഹവും വിവാഹാഘോഷങ്ങളുമെങ്ങനെയൊക്കെ എന്ന ചർച്ചയിലാണ്..

മാർച്ച് … 25 ന് രാവിലെ ആൽവിൻ ഐസകിന്റെയും സൈറയുടെയും വിവാഹം ബ്ലൂമൗണ്ട് സെൻറ് ജോസഫ്
ചർച്ചിൽ വച്ച് അത് കഴിഞ്ഞ് അലൻ ഐസകിന്റെയും പൂജാഭദ്രയുടെയും വിവാഹം രവീന്ദ്രന്റെ നാട്ടിലെ ക്ഷേത്രത്തിൽ വച്ചും എന്താ… സയൻ അങ്ങനെ മതിയോ? ഐസക് ജോൺ ചോദിച്ചു.

ജോച്ചന്റെ ഇഷ്ടം തന്നെയാണല്ലോ എന്റെയും ഇഷ്ടം.

26-ാം തീയതി കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനവും നമ്മുടെ മക്കളുടെ വിവാഹ പാർട്ടിയും നടത്താം..

ഇതിനെങ്കിലും ചീഫ് മിസിസ്റ്ററെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കണേ.. ഇച്ചായാ… ഐസക് ജോണിന്റെ അനിയൻ പറഞ്ഞു..

എന്തിനാടാ അവരെയാെക്കെ ബുദ്ധിമുട്ടിക്കുന്നത്… ഇതും നമ്മുടെ പപ്പയും മമ്മയും ഉദ്ഘാടനം ചെയ്ത് നാട മുറിച്ച് പ്രവേശന കവാടം തുറക്കുന്നത്… വിളക്ക് കൊളുത്തുന്നതിൽ ചെറിയ വ്യത്യാസം. ഇക്കുറി സയന് പകരം.. അന്ന മോളും പൂജയും സൈറയും ചേർന്ന് നടത്തട്ടെ! സയനിന്റെ നിർബ്ബന്ധത്തിന് ഞാനങ്ങ് സമ്മതിച്ചു. ഇല്ലേ സയൻ …

സയനോര ചിരിച്ചു..

എന്തായാലും ശരി കല്യാണം പൊടി പൊടിക്കണം. ഐസകിന്റെ അനിയൻ പറഞ്ഞു..
ബ്ലൂമാണ്ട് നഗരം ഞെട്ടണം..ആഘോഷങ്ങളുടെ ലിസ്റ്റ് ഉം ഫുഡിന്റെ ലിസ്റ്റും ഞാൻ തയ്യാറാക്കിയിട്ടുണ്ട്..
എന്താടാ മക്കളെ…വേണ്ടേ ?നിങ്ങളെന്താ ഒന്നും മിണ്ടാതെ നിക്കുന്നത്…

പപ്പയെന്ത് തീരുമാനിച്ചാലും..അത് ഞങ്ങൾക്കറിയാം.. ഈ രണ്ട് ദിവസവും അണിഞ്ഞൊരുങ്ങി നിൽക്കുന്ന കാര്യാ കഷ്ടം. ഇല്ലേടാ..ആൽവിൻ അല്ലൂനെ നോക്കി പറഞ്ഞു.

അതെയതെ… ഇഷ്ടപ്പെട്ട പെണ്ണിനെ ബൈക്കിനു പിന്നിലിരുത്തി ഇങ്ങ് കൊണ്ട് വരണം.. എനിക്കതാ.. യിഷ്ടം.. അല്ലു പറഞ്ഞു..

എന്റെ മക്കളുടെ വിവാഹത്തിന് അലങ്കങ്ങളും ആഘോഷങ്ങളും ഒക്കെ വേണം.. എന്നാൽ അത് അനാവശ്യമാകരുത്… ആ കാശിനൊപ്പം കുറച്ച്‌ കൂടി ചിലവാക്കിയാൽ ഇടവകയിലെയും ചാരിറ്റബിൾ ട്രസ്റ്റിലെയും പത്ത് പൺകുട്ടികളുടെ വിവാഹം നടത്തണം..അതാണ് സയനോര കൺവെൻഷൻ സെന്ററിലെ ആദ്യത്തെ വിവാഹം ..അതിനോടൊപ്പം തന്നെ നമ്മുടെ കുട്ടികളുടെ മാര്യേജ് റിസപ്ഷനും.. അവിടെ വച്ച് ഇതേ വർഷം 25 പെൺകുട്ടികൾക്ക് കൂടി മംഗല്യഭാഗ്യം കൊടുക്കുമെന്ന് അനൗൺസ് ചെയ്യുന്നതായിരിക്കും. കൺവൻഷൻ സെന്ററിന്റെ ലാഭവിഹിതം കൂടുന്നതും കുറയുന്നതും അനുസരിച്ച് മംഗല്യത്തിന്റെ എണ്ണം കൂടുകയും കുറയുകയും ചെയ്യും.. മേൽ നോട്ടം.. അല്ലുവിനായിരിക്കും..

ആൽബീ… നമ്മുടെ എല്ലാ ജീവനക്കാർക്കും മൂവായിരം രൂപ ശബളത്തിനൊപ്പം. സ്പെഷ്യൽ ആയി കൊടുക്കണം.. അത് പോലെ… ട്രസ്റ്റിലെ എല്ലാപേർക്കും പുതിയ വസ്ത്രങ്ങൾ വാങ്ങണം.. വധൂവരൻമാർക്ക് പത്ത് പവന്റെ ആഭരണങ്ങളും.. ഒരു തൊഴിൽ ചെയ്യുന്നതിന് 5 ലക്ഷം രൂപയും വധൂവരന്മാർക്ക് നൽകണം..

അച്ഛായൻ ഇങ്ങനെ സമ്പാദിക്കുന്നത് മുഴുവൻ കണ്ണിൽ കാണുന്നവർക്കൊക്കെ വാരി കോരി കൊടുത്താൽ നാളെ കുട്ടികൾ വഴിയാധാരമാകുമല്ലോ? ഐസകിന്റെ ജേഷ്ടനെ പിന്തുണച്ച് അനുജനും അളിയനും മാറി മാറി പറഞ്ഞു.

ഐസക് ജോൺ പുഞ്ചിരിയോടെ മറുപടി പറയുന്നതിന് മുൻപ്… ജോൺ പറഞ്ഞു..

ടാ…. മക്കളെ..ഞാൻ സമ്പാദിച്ചത്. മുഴുവൻ നിങ്ങൾക്ക് തന്ന് വെറും കയ്യോടെ പടിയിറങ്ങുമ്പോൾ കണ്ണീരോടെ എന്റെ മോനെ ചേർത്ത് വച്ച് നിങ്ങടെ അമ്മച്ചി കണ്ണീരോടെ പറഞ്ഞു.. ന്റെ മോന് ഒന്നും ഇല്ലാതെ എല്ലാം കൂടെപിറപ്പുകൾക്ക് കൊടുത്തല്ലോ.. കുഞ്ഞേ… നീ…

അപ്പോൾ ഞങ്ങളെ രണ്ടാളേയും ചേർത്ത് പിടിച്ച് ന്റെ ഈ മോൻ പറഞ്ഞതെന്താണെന്നോ? എനിക്ക് സ്വത്തില്ലാന്നാരാ.. പറഞ്ഞത്.. എന്റെ ഇടവും വലവും നിൽക്കുന്ന നിങ്ങളെക്കാൾ വലിയ സമ്പത്ത് എന്തിനാണെന്ന്. ആ ചേർത്ത് പിടിച്ചതിന് .. ഇന്നും മുറുക്കം കൂടിയിട്ടേയുള്ളൂ…ന്റെ മക്കളേക്കാൾ ചെറുപ്പം തോന്നിക്കില്ലേ.. ഞങ്ങളെ കണ്ടാൽ…. അന്ന് മുതൽ ന്റെ മോൻ തൊട്ടുന്നതെല്ലാം… പൊന്നാ… അന്നും ഇന്നും പങ്ക് വച്ചേ… കഴിക്കൂ… അത് മുന്നിൽ വന്ന് നിൽക്കുന്ന ആരായാലും.. ജോൺ ഐസകിനെ ചേർത്ത് നിർത്തി.

ഞാൻ ഓരോ പ്രവൃത്തി ചെയ്യുമ്പോഴും.. ഞാൻ വിചാരിക്കുന്നത്… ഇത് കർത്താവ്വ് എന്നെ ഏൽപ്പിച്ചതാണ് ഒരു കുറവും വരരുതെന്ന് ..ഞാനൊഴുക്കുന്ന വിയർപ്പിന് കിട്ടുന്ന ഫലം കൂടുതലാ എനിക്ക്. അതിൽ കുറച്ച് ധാനമായ് കൊടുക്കുമ്പോൾ ഞാനനുഭവിക്കുന്ന ഒരു നിർവൃതിയുണ്ടല്ലോ? അത് പറഞ്ഞറിയിക്കാൻ വയ്യാത്തതാ..

വിവാഹം പ്രമാണിച്ച് നിങ്ങളുടെ അക്കൗണ്ടുകളിലും ഒരു തുക എത്തും..

സന്തോഷത്തോടെ എല്ലാ പേരും പോയി കഴിഞ്ഞപ്പോൾ മക്കൾ മൂന്ന് പേരും.. വന്ന് ഐസകിനെ കെട്ടി പിടിച്ചു…
സ്വീറ്റ്… പപ്പാ…..ന്ന് വിളിച്ചു…

(തുടരും)

4.5/5 - (4 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “നിനക്കായ് മാത്രം – 48”

Leave a Reply

Don`t copy text!