Skip to content

നിനക്കായ് മാത്രം – 49

benzy novel

ആൽബിച്ച ഇന്നലെ മുഴുവൻ പുജയെ വിളിച്ചു. കിട്ടുന്നില്ല… ആ ഫോൺ കംപ്ളൈന്റാണെന്ന് മറന്നു ഞാൻ.

പോയതിൽ പിന്നെ ഇത് വരെ പൂജയും എന്നെ വിളിച്ചില്ല. അമ്മയെ കിട്ടിയപ്പോൾ മറന്നു കാണും. വീട്ടിൽ വിളിക്കാനെനിക്ക് ഒരു ചമ്മൽ
ആൽബിച്ചനൊന്ന് വിളിക്കോ?

സൈറയെ വിളിച്ച് നോക്കിയില്ലേ…?

ഉം.. പറ്റിച്ചതോണ്ട് കൂട്ടില്ലാന്ന് പറഞ്ഞ് കട്ട് ചെയ്തു. ആ കുരങ്ങി…

ടാ… ചേട്ടത്തീന്ന് വിളിച്ചോണം. ഇല്ലെങ്കിൽ നീ വാങ്ങും. ആൽവിൻ ചിരിച്ച് കൊണ്ട് പറഞ്ഞു..

ഉം..ഉം… നടന്നത് തന്നെ… ആൽബിച്ചോ..നമുക്ക് .. നാലു പേർക്കും.. നല്ല ഫ്രണ്ട്സായിരിക്കാം. എന്നും..

ഉം… നോക്കാം.. ആൽവിൻ മൂളി.

മമ്മ പറഞ്ഞു… സൈറ മൂത്ത് നരച്ച് മൂക്കിൽ പല്ലും മുളച്ച് ഒരുത്തനും തിരിഞ്ഞ് നോക്കാതെ .. നരകിക്കുമെന്നൊക്കെ നീ..പറഞ്ഞൂന്ന്… ശരിയാണോ?

അത്. പിന്നെ… പൂജ.. ഐ.സി.യു.വിലാണെന്ന് എന്നോട് പറയാതിരുന്നപ്പോൾ ഞാനങ്ങനെ പറഞ്ഞു.. അതൊക്കെ… ചുമ്മാതല്ലേ … അതിനെന്താ.. ഒരു സുന്ദര കുട്ടനെയല്ലേ. അവൾക്ക് കിട്ടുന്നത്. അതും എന്റെ പൊന്നു ആൽബിച്ചനെ..വിളിക്ക് , ഇച്ചായാ.. സൈറയെ… പ്ളീസ്.

ഇല്ല… വരട്ടെ!

അതെന്ത് പരിപാടിയാ..എന്റെ ആൽബിച്ചാ..

ടാ… ഞാനെന്ന് പറയുമ്പോൾ അവളെ ഒന്നോടെ ഭക്ഷിക്കാൻ ചെല്ലുന്ന ഒരു മൃഗമാണെന്നാ വിചാരം..
ആൽവിൻ ചിരിയോടെ പറഞ്ഞു..

നീ വാ ….. ആൽവിൻ അലനെയും കൂട്ടി റൂമിലെത്തി…

ഫോണെടുത്ത് പ്രേംജിത്തിനെ വിളിച്ചു..

ഹെലോ.. ഞാൻ ആൽവിൻ ഐസകാ.

ഹലോ, അൽവിൻ പറഞ്ഞോ?

പപ്പ ഇന്നലെ കുറെ പ്രാവശ്യം വിളിച്ചിരുന്നു… ടൈം.. തീരെയില്ലല്ലോ… വെഡിങ് കാർഡ് ചെയ്യാൻ കൊടുക്കുന്ന കാര്യം പറയാൻ വേണ്ടി..എന്ത് പറ്റി..

അത്. പിന്നെ.. ഏയ്.. ഒന്നുമില്ല..

പൂജയെന്ത് ചെയ്യുന്നു.

മറുതലയ്ക്കൽ നിശബ്ദം..

എന്ത് പറ്റി..? ആൽവിൻ ഉത്കണ്ഠപ്പെട്ടു..

പ്രേംജിത്ത് ഫോൺ സൈറയ്ക്ക് കൊടുത്തു..

ഹലോ.. അല്ലൂ…… ഞങ്ങൾ ഹോസ്പിറ്റലിലാ..

ഹോസ്പിറ്റലിലോ? 1

ആൽവിന്റെ ശബ്ദം മനസ്സിലാക്കിയ സൈറ .. ഒന്നു നിർത്തിയെങ്കിലും..പിന്നെ.. പറഞ്ഞു..
ഇന്നലെ തിരികെ പോകുമ്പോൾ പൂജയ്ക്ക് ബോധം നഷടപെട്ടു.

എന്നിട്ട്..?

ഇവിടെ ബർണാഡോ.. ഹോസ്പിറ്റലിൽ ഐ.സി.യു.വിലാ..

ഐ.സി.യു.വിലോ?

അലൻ ആൽവിന്റെ കയ്യിൽ മുറുകെ പിടിച്ചു..

എന്നിട്ട് നമ്മുടെ ഹോസ്പിറ്റലിൽ കൊണ്ട് വരാത്തതെന്താ നിങ്ങൾ.. അവിടെ കിട്ടുന്നതിനേക്കാൾ സൗകര്യം ഇവിടുണ്ടെന്ന് തനിക്കറിയാമായിരുന്നല്ലോ?

അത് പിന്നെ.. മരിയപുരം കഴിഞ്ഞപ്പോഴാ.. യിരുന്നു.. സംഭവം..

സ്റ്റുപിഡ് … താൻ തലയിൽ ആൾ താമസം ഉള്ള ആരുടെയെങ്കിലും കയ്യിൽ കൊടുക്ക്…

സൈറയ്ക്ക് വല്ലാത്ത സങ്കടം വന്നു…

അവൾ പ്രേംജിത്തിന്റെ കയ്യിൽ ഫോൺ തിരികെ കൊടുക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

ഹലോ.. ആൽവിൻ ..

ഡോക്ടർ ആരാണ്?

ഡോ. ശ്യാം റോയ്…

ഉം.. ശരി.. ആൽവിൻ ഫോൺ കട് ചെയ്തു..

എന്ത് പറ്റി.. ആൽബിച്ചാ.. ഒന്നു ..പറ

നീ.. ബഹളം വയ്ക്കാതെ
ആരും അറിയണ്ട… നീ…വാ… വെളിയിലിറങ്ങിയിട്ട് പറയാം..

ബർണാഡോയിലെത്തുമ്പോൾ മാത്യൂസിനെ റിസപ്ഷനിൽ വച്ചു.. കണ്ടു.. മാത്യൂസിനോട് അധികം സംസാരിക്കാൻ നിൽക്കാതെ ആൽവിൻ റിസപ്ഷനിൽ നിന്നും ശ്യാം.. റോയിയെ.. കാണാൻ പെർമിഷൻ വാങ്ങി.. നേരെ രണ്ട് പേരും ഡോക്ടുടെ റൂമിൽ ചെന്നു.

ഹലോ.. ശ്യാം റോയ് ആൽവിനും അലനും കൈ കൊടുത്തു..

എങ്ങനുണ്ട്.. പൂജയ്ക്ക്..

ഓകെ.. പറയാറായിട്ടില്ല.. ഒന്നു രണ്ട് തവണ ബോധം വന്നിരുന്നു.. അത് കഴിഞ്ഞ് ഒന്നു രണ്ട് മിനിട്ടിനുള്ളിൽ ബോധം.. വീണ്ടും നഷ്ടമാകുന്നു.. പൂർണ്ണമായരൊബാേധാവസ്ഥയെന്ന് പറയാൻ പറ്റില്ല.. ഒരു പാതി.. മയക്കം പോലെ..

മിഷൻ ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്യേണ്ടതുണ്ടോ?

നോക്കട്ടെ! പറയാം.. കൂടെ വന്ന കൂട്ടി പറഞ്ഞു.. ഫിനി ജാസ്മിന്റെ ടീറ്റ്മെന്റിലാണെന്ന് .. ഞാൻ വിളിച്ചിരുന്നു..

ഐ സി യുവിന്റെ മുന്നിൽ ഗായത്രിയും സൈറയും ഒഴികെ മറ്റുള്ളവരെ മാത്രം കണ്ടപ്പോൾ അലൻ ചോദിച്ചു..

അമ്മയെവിടെ ?..
അമ്മയാകെ അവശയാണ്… റൂമിലുണ്ട് പ്രേംലാലിന്റെയും പ്രേംജിത്തിന്റെയും കണ്ണുകൾ കരഞ്ഞു ചുവന്നിരുന്നു..

* * * * * * * * * * * * * * * * * * * * * * *
ആർത്തിരമ്പുന്ന തിരമാലകളുടെ ശബ്ദം … പൂജാ .. യെന്ന അലന്റെ വിളി കാതുകളിൽ വന്നലയ്ക്കുന്നു. മണ്ണിലേക്ക്.. താഴ്ന്നു പോകുന്ന കാൽപാദങ്ങൾ വലിച്ച് വെച്ച് ഞാൻ ഓടുകയാണ്.. തന്റെ എല്ലാമെല്ലാമായ അമ്മയെ കാണാൻ..
എത്രവേഗത്തിൽ ഓടാൻ ശ്രമിച്ചിട്ടും.. പാദങ്ങൾ മണ്ണിലേക്ക് തന്നെ താഴ്ന്നു പോകുന്നു.. അമ്മയുടെ അരികിലെത്താനുള്ള മനസ്സിന്റെയും ശരീരത്തിന്റെയും കഠിനമായ ശ്രമം…. പക്ഷെ! പാദങ്ങൾ അനങ്ങുനില്ല… വലിച്ചെടുക്കാൻ എത്ര ശ്രമിച്ചിട്ടും.. കഴിയുന്നില്ല. അല്ലൂ …….ന്ന് വിളിക്കാൻ നോക്കിയപ്പോൾ നാവുകൾ ചലിക്കുന്നില്ല.
എന്റെ… അമ്മയെ കാണാൻ പറ്റില്ലേ.
കാണാനുള്ള ആവേശത്തോടെ വണ്ടിയിൽ ഓടിവന്ന് കയറിയപോൾ.. കണ്ടതെന്താ.. ഒരു കോലം.. കണ്ണുകൾ കുഴിഞ്ഞ്… കൺതടങ്ങൾ കറുത്ത്.. തലമുടിയേറെയും നരബാധിച്ച് … കണ്ടതൊക്കെയും സത്യമല്ലേ… ങ്ങാ….
ഒന്നു ..തേങ്ങിയല്ലോ ഞാൻ… ഒരു വാക്ക് മിണ്ടാൻ കഴിയാത്ത വിധം ശ്വാസം വിലക്കിയിരുന്നു അപ്പോൾ. തിരിച്ചറിയാനാകാത്ത വിധം .. മാറി പോയ ആ രൂപമെന്നെ വാരിപുണരുമ്പോൾ..ആ മാറിലേക്ക് കൂടുതൽ അമരാൻ ശ്രമിച്ച് ആ പാവം ഹൃദയത്തിനോട് കോടി കോടി മാപ്പപേക്ഷകൾ സമർപ്പിച്ച് … പൊട്ടികരഞ്ഞല്ലോ. ഞാൻ ……എവിടെ ? എന്നിട്ടെന്റെ അമ്മയെവിടെ ?

അമ്മേ…. അമ്മേ… പൂജയുടെ ഉള്ളിൽ നിന്നും ഒടുവിൽ ആ വിളി പുറത്തേക്ക് വന്നു..

സിസ്റ്റർ. ഓടിയരികിലെത്തി…

പേടിക്കണ്ടാട്ടോ? ഞാൻ ഡോക്ടറെ വിളിക്കാം..
പൂജാ .. കണ്ണുകൾ തുറക്കാൻ പാടുപെടുന്നുണ്ടായിരുന്നു.
മെല്ലെ.. മെല്ലെ…. കണ്ണുകൾ തുറന്നു…
അമ്മ…. അപ്പോൾ അത് വെറും സ്വപ്നമായിരുന്നോ… എനിക്കെന്താ.. പറ്റിയത്. ഞാനിപ്പോഴും.. സയനോരയിലെ ബെഡിൽ ആണല്ലോ.. പക്ഷേ.. ഇത്. ഐ.സി.യു ആണല്ലോ..
അതെങ്ങനെ… പൂജയുടെ തലപൊട്ടി പിളരുന്ന പോലെ തോന്നി. ഉണരണ്ടായിരുന്നു… അമ്മയെ അങ്ങനെയെങ്കിലും കാണാൻ കഴിയുമായിരുന്നു..

അമ്മ… തന്റെ അമ്മ.. എന്തൊരു കോലമായിരുന്നു.. തലമുടിയൊക്കെ നീളത്തിൽ മെടഞ്ഞിട്ട് തനിക്കൊപ്പം അമ്പലത്തിൽ വരുമ്പോൾ പലരും പറയും.. തിരിഞ്ഞ് കാണുമ്പോൾ അമ്മയേത് മോളേതാന്ന് അറിയില്ലാന്ന്. പിന്നെ…. സാരിയുടുത്തിരിക്കുന്നത് കൊണ്ട്.. അമ്മയാണെന്ന് അറിയാമെന്ന് ..

ഡോക്ടർ അല്ലു എവിടെ ? എന്താ.. ഞാൻ വീണ്ടും ഐ.സി.യു.വിൽ .

ഡോക്ടർ പുറത്തിറങ്ങി… അല്ലുവിനെ അന്വേഷിക്കുന്നു… പൂജാ .. യാഥാർത്ഥ്യത്തിലേക്ക് വന്നിട്ടില്ല.. ഇത്. സയനോര ഹോസ്പിറ്റലാണെന്ന് പൂജ വിശ്വസിച്ചിരിക്കുന്നത്.

അല്ലു.. യാഥാർത്ഥ്യത്തെ സാവകാശം.. പൂജയെ ബോധ്യപ്പെടുത്തൂ. അതിനു ശേഷം.. പൂജയുടെ അമ്മയെ കാണിച്ചാൽ മതി..

* * * * * * * * * * * * * * * * * * *
ഗായത്രി മുറിയിലേക്ക് വന്നതും.. സിസ്റ്റർ വിലക്കിയിട്ടും പൂജയെഴുന്നേറ്റ് ഇരുന്നു.. ഗായത്രിയോടി വന്ന് മകളെ കെട്ടി പുണർന്നു..പേടിപ്പിച്ചു കളഞ്ഞല്ലോ.. ന്റെ മോളെ .. നീ ഞങ്ങളെ …

എനിക്ക് വിശ്വസിക്കാനാകുന്നില്ലമ്മേ..?

വിശ്വസിച്ചോ, അമ്മ തന്നെയാ..

ഇതെന്ത് കോലമാ… കണ്ടിട്ട് സഹിക്കാൻ പറ്റീല്ല… ഇപ്പോഴും പറ്റണില്ല..

പോട്ടെ! ഓരോന്ന് ഓർത്ത് അസുഖം കൂട്ടണ്ട.. ഉറങ്ങിക്കോ.. അമ്മ അരികിൽ ഇരുന്നോളാം..
എന്റെ അമ്മയെ കിട്ടിയല്ലോ.. എനിക്ക്.. എനിക്കിനിയൊരു കുഴപ്പവും വരില്ലമ്മേ.. നമുക്ക് വീട്ടിൽ പോകാം.

ഉം.. പോകാം.. മോള് ഇപ്പോ ഉറങ്ങിക്കോ..? ക്ഷീണമൊക്കെ മാറട്ടെ!
******* *******

കൈവരിയിൽ പിടിച്ച് താഴേക് നോക്കി നിന്ന സൈറയുടെ അരികിൽ അലൻ എത്തി…

താനെന്താ.. ഒന്നു വിളിച്ച് പറയാത്തത്.. ?

അല്ലൂനെ കൂടി വിഷമിപ്പിക്കണ്ടാന്ന് കരുതി.

അല്ലൂ… എനിക്ക് പപ്പയോട് പറയാൻ വയ്യാത്തത് കൊണ്ടാ.. ആൽബിച്ചന് ഞാൻ ചേരില്ല.. ഈ കല്യാണം എനിക്ക് വേണ്ട…

ദേ..ഞാൻ ഒരു തൊഴി വച്ച് തന്നാലുണ്ടല്ലോ? ആ പാണ്ടി ലോറി ടെ മേലെ ചെന്ന് വീഴും… .

ആൽബിച്ചന് എന്നെ പോലൊരു സ്റ്റുപിഡ് ചേരില്ല.

ഓ.. അപ്പോ.. അതാണോ… കാര്യം..

അത് മാത്രമല്ല.. ഭാവിയെ കുറിച്ച് എത്ര മുന്നോട്ട് നോക്കിയാലും ശൂന്യത മാത്രമായിരുന്നു എന്റെ മുന്നിൽ.

കുറച്ച് നാൾ മുമ്പ് വരെ ഞാൻ ഒന്നുമില്ലാത്തവൾ ആരുമില്ലാത്തവൾ.. അനാഥ.
ഇന്നോ.. സ്വന്തമെന്ന് പറയാൻ ഒത്തിരി പേർ.. എല്ലാം.. ദാനമായി കിട്ടിയത്. വിട്ടു പോകാതെ മുറുക്കെ പിടിക്കയാണ് ഓരോരുത്തരെയും.
ഈ ലോകത്ത് ഒന്നിനെ കുറിച്ചും സ്വപ്നം കാണാൻ പോലും അർഹതയില്ലാത്തവളാ ഞാൻ.
അല്ലൂന്റെ മറുപടി കിട്ടാതിരുന്നപ്പോൾ സൈറ തിരിഞ്ഞ് നോക്കി.

അലന് തൊട്ടരുകിൽ ആൽവിൻ .
സൈറ കൈവരിയിൽ മുറുക്കി പിടിച്ചു. അലൻ മാത്യൂസിനരികിലേക്ക് പോയി..

അപ്പോ.. ആൽവിൻ ഐസകിനെ വേണ്ടന്ന് വയ്ക്കാൻ തീരുമാനിച്ചോ.. പൂച്ച കണ്ണീ…..

ദേ ഇങ്ങോട്ട് നോക്ക്…

നോക്കിയതും.. സൈറയുടെ കണ്ണിൽ നിന്നും രണ്ട് നിർമുത്തുകൾ അടർന്നു വീണു.

വാക്കുറപ്പിച്ചത് മുതൽ താൻ എന്റെ പെണ്ണാ… അന്ന് മുതൽ സയൻ പാലസിലെ അംഗമാ.. അവകാശിയാ… താനും. എല്ലാ സൗകര്യവുമുള്ള ഒരു ഹോസ്പിറ്റൽ നമുക്കുണ്ട്. എന്നിട്ട് അവിടെ കൊണ്ട് വരാതെ .. ഇവിടെ കൊണ്ട് വന്നത് വിഡ്ഢിത്തം തന്നെയാ… എന്നിട്ടോ.. വിളിച്ച് പറയാനുള്ള ഒരു മര്യാദയും ഒറ്റയെണ്ണം കാണിച്ചതുമില്ല..അത് കൊണ്ടാ… സ്‌റ്റുപിഡെന്ന് വിളിച്ചതും… തലയിലാള് താമസമില്ലെന്ന് പറഞ്ഞതും..

ഇതെന്റെ പപ്പയുടെ കാർഡാ … വെഡ്ഡിങ് കാർഡ് അടിക്കാൻ തുടങ്ങുന്നതിന് മുൻപ് വിളിച്ച് പറഞ്ഞേക്ക്… ആൽവിൻ ഐസകിനെ വേണ്ടന്ന്.

ദാ.. പിടിക്ക് …

സൈറ വാങ്ങിയില്ല..

എന്താ.. വേണ്ടേ….

വേണ്ടന്ന് സൈറ തലകുലുക്കി…

ഗുഡ്… വരുന്നോ എന്റെ കൂടെ പാലസിലേക്ക്…
സൈറ ഓടി മാത്യൂസിന്റെ പുറകിൽ ചെന്ന് നിന്നു..

ആൽവിൻ ചിരിച്ച് കൊണ്ട് അത് നോക്കി നിന്നു ..

രണ്ട് നാൾ കഴിഞ്ഞ്.. പൂജയെ ഡിസ്ചാർജ് ചെയ്തു..

രാത്രിയിൽ തന്നെ കെട്ടിപിടിച്ച് കിടക്കുന്ന മകളുടെ നെറുകയിൽ തലോടി തലോടി.. കിടന്നു..ഗായത്രി .
തന്റെ പകുതി അസുഖവും അസ്വസ്തയുമെല്ലാം മാറിയിരിക്കുന്നു. വീടുവിട്ടിറങ്ങിയ അന്നു മുതൽ ഒരു രാത്രി പോലും മനസ്സമാധാനമായി ഉറങ്ങിയിട്ടില്ല.ഇപ്പോഴും ഉറങ്ങാൻ കഴിയുന്നില്ല… ആരോടും പറയാതെ നെഞ്ചിലടക്കി പിടിച്ച് വച്ചു നിലവിളിക്കുകയായിരുന്നു.. ഈശ്വരനോട് കേഴുകയായിരുന്നു. എന്റെ മോളെ തിരിച്ച് തരാൻ …

അമ്മാ…….

ഉം… ഉറങ്ങിയില്ലേ….നീ

എത്ര തല്ലു കൊണ്ടിട്ടായാലും.. ഞാൻ ഇവിടം വിട്ട് പോകരുതായിരുന്നു. എല്ലാ പേരെയും നാണം കെടുത്തരുതായിരുന്നു..

അത് പോട്ടെ! ഞങ്ങളുടെ ഭാഗത്തും തെറ്റുണ്ട് ..അവന്റെ വാക്ക് കേട്ട് എത്ര തവണയാ .. തല്ലി ചതച്ചത്… വന്നതൊക്കെ… പോട്ടെ!

വലിയൊരു കുടുംബത്തിൽ ചെന്ന് കയറാൻ പോകയാ.. രണ്ടാളും.. ലാലുമാൻ എപ്പോഴും പറയും പോലെ രണ്ട് പേരുടെയും കൂട്ട് പിരിയാതിരിക്കാൻ ഒരിടത്ത് തന്നെ കെട്ടിച്ച് വിടണമെന്നുള്ളത്.. ഈശ്വരൻമാർ അത് കേട്ടു. സൈറമോളെ നീ ..നല്ല പോലെ നോക്കണം.. വാ തുറന്ന് ഒന്നും പറയില്ല…പാവം കുട്ടീ. മിഥുന്റെയും നിന്റെയും പേരിലെഴുതാനിരുന്ന ആ വീട് നിന്റെയും സൈറയുടെയും പേരിലെഴുതാമെന്ന് അച്ഛൻ പറഞ്ഞു…നല്ലൊരു ബന്ധമാണെങ്കിലും നിന്റെ കാര്യത്തിൽ അമ്മയ്ക്കു ഉത്കണ്ഠയുണ്ട്.. രണ്ട് മതവിഭാഗങ്ങളായത് കൊണ്ട് പിന്നീട് എന്തെങ്കിലുമൊക്കെ.. പ്രശ്നങ്ങൾ വന്നാലോയെന്ന്. എന്ത് ബുദ്ധിമുട്ടുണ്ടായാലും വീടുപേക്ഷിച്ച് ഓടി പോകരുത്. നല്ല മോനാ അല്ലു. എത്ര ജോലിക്കാരുണ്ടായാലും ഭർത്താവിന് നിങ്ങൾ തന്നെ വച്ച് വിളമ്പി കൊടുക്കണം.. ലാലുമോനും ഉടനെയൊരു കുട്ടിയെ നോക്കണം.. ഓരോന്ന് പറഞ്ഞും കരഞ്ഞും ഉപദേശിച്ചും… നേരം വെളുപ്പിച്ചു. രണ്ടാളും.

***** ***** ***** ***
രണ്ട് വിവാഹവും കഴിഞ്ഞ് എല്ലാരും സയൻ പാലസിലെത്തിയപ്പോൾ മണി.. പത്ത്.. എല്ലാ പേരും നല്ല ക്ഷിണിച്ചിരുന്നു..

ഹൊ.. ഈ .. കല്യാണംന്ന് പറഞ്ഞാൽ ഇത്ര ബുദ്ധിമുട്ടാണെന്ന് ഞാൻ കരുതിയില്ല.. ഞാനൊന്നു കുളിക്കട്ടെ! അലൻ നേരെ .. കുളിക്കാനായി പോയി. അലൻ… മമ്മയുടെ മടിയിൽ തല ചായ്ച്ചു.. മമ്മാ…നാളെയിനി റിസപ്ഷനല്ലേ… വേണ്ടായിരുന്നു..ഇല്ലങ്കിൽ ഒരാഴ്ച കഴിഞ്ഞ് മതിയായിരുന്നു..

അത് ശരിയാ.. കൊച്ചിന്റെ അരഞ്ഞാണമിടീലും കൂടി ഒരുമിച്ച് നടത്താം.. ജോൺ പറഞ്ഞു…

ഗ്രാൻപാ.. നട്ടപാതിരാക്ക് ചീഞ്ഞ കോമഡിയടിക്കല്ലേ..

പൂജയും സൈറയും അന്നയും ചിരിച്ചു..

മോളെ രണ്ടാൾക്കും.. റൂം കാണിച്ച് കൊടുക്ക്.. സയനോര പറഞ്ഞു..

അന്ന.. അവരെ ഡ്രസ്സിങ് റൂമിലാണ് ആദ്യം കൊണ്ട് പോയത്. ഞാൻ ഇപ്പോ.. വരാം. ഗ്രേസിയാന്റി പാല് എടുത്തു വച്ചു കാണും ഞാൻ വാങ്ങി വരാം..അന്ന പോയതും.

പൂജ പറഞ്ഞു.. കണ്ട നാൾ മുതൽ ഇത്രയും കാലം നമ്മൾ പിരിയാൻ കഴിയാത്ത കൂട്ടുകാരായിരുന്നു..എന്നിട്ടും നിന്റെ കല്യാണത്തിന് എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ലാന്നുള്ളത് ഒരു കുറവു് തന്നയാ… എനിക്ക് നല്ല സങ്കടമുണ്ട്…

ശരിയാ…ടീ.. സൈറ പറഞ്ഞു..

ടീ..എനിക്ക് നല്ല ക്ഷീണമുണ്ട്.. സൈറ പറഞ്ഞു..

നീ.. ആവശ്യമില്ലാതെ ഓരോന്നോർത്തിട്ടാ…നീ.. വെറുതെ ആ പാവം ആൽബിച്ചനെ പേടിക്കുന്നതെന്തിനാ.. ഫോൺ വിളിച്ചപ്പോൾ എടുത്ത് സംസാരിച്ചിരുന്നങ്കിൽ ഇപ്പോ..ഇങ്ങനെ തളരണമായിരുന്നോ?

എന്തോ എനിക്കറിയില്ല പള്ളിയിൽ അത്ര സമയം അടുത്ത് നിന്നപ്പോൾ മുതൽ ഞാൻ തളർന്നു തുടങ്ങിയതാ

ദേ നോക്ക്..ഇങ്ങോട്ട് പേരുമ്പോൾ മമ്മാ.. വണ്ടിയിൽ വച്ച് പറഞ്ഞതല്ലേ.. ആൽബിച്ചൻ അല്ലൂനെക്കാളും പാവാന്ന്.. അന്നയും പപ്പയും ഗ്രാനിയും ഗ്രാൻപായുമെല്ലാം അത് സമ്മതിക്കേം .. ചെയ്തു.. പിന്നെന്താ.

നാളെ നേരം പുലരുമ്പോൾ നിന്റെ ഭയമൊക്കെ മാറും നോക്കിക്കോ?
അപ്പോഴേക്കും അന്ന പാലുമായ് വന്നു..

അന്നയും പൂജയും കൂടി സൈറയെ ആൽവിന്റെ റൂമിൽ കൊണ്ട് ചെന്നാക്കി. മുറിയിൽ ആൽവിനെ കാണാനില്ല.. ബാത് റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നു..
ആൽബിച്ചൻ എത്ര തിരക്കായാലും. പാതിരാത്രിയായാലും കുളിച്ചിട്ടേ കിടക്കൂ. സൈറേടത്തി ഇവിടിരിക്കു.
ഇനി ഞാൻ പൂജേടത്തിയെ കൊണ്ടാക്കിയിട്ട് വരാം..ട്ടോ? അന്ന പൂജയേം കൊണ്ട് മുറിവിട്ടു..
സൈറ മുറിയാകെ നോക്കി … നല്ല അടുക്കും ചിട്ടയുമുള്ള വിശാലമായ മുറി. തന്റെ വീടിന്റെ മൊത്തം വലിപ്പമെങ്കിലും വരും. ആ വലിയ ചുവരിൽ വെള്ളി മേലങ്ങൾ താഴേക്കിറങ്ങി വരുന്ന പ്രതീതിയുണർത്തുന്ന തരത്തിൽ കടലിന്റെ മനോഹര ദൃശ്യം മനസ്സിനെ കൊതിപ്പിക്കുന്ന തരത്തിൽ പണിത് വച്ചിരിക്കുന്നു…. മറു ചുവരിൽ വലിപ്പത്തിൽ ഒരു കുടുംബ ഫോട്ടോ?

സൈറ ചുവരിലെ ഫോട്ടോയിൽ നോക്കി നിൽക്കുമ്പോൾ പിൻകഴുത്തിൽ വെള്ള തുള്ളികൾ വീഴുന്നു.. സൈറ പെട്ടന്ന് തിരിഞ്ഞ് നോക്കി മുന്നിൽ ആൽവിൻ. അവൾ മുഖം കുനിച്ചു നിന്നു.

പേടിച്ചോ….. ആൽവിന്റെ ചോദ്യത്തിന് സൈറ ആണെന്നും അല്ലെന്നും പറഞ്ഞില്ല..

ആൽവിൻ തലമുടി ചീകുന്നതും മീശ ചീകുന്നതും പൗഡറിടുന്നതുമെല്ലാം സൈറ ഇടകണ്ണിട്ട് നോക്കി നിന്നു.

അവിടിരിക്കടോ? ആൽവിൻ കണ്ണാടിയിലൂടെ അവളെ കാണുകയായിരുന്നു.
സൈറ പതിയെ ഇരുന്നു.

ആൽവിൻ സൈറയുടെ അടുത്ത് വന്നിരുന്നു. മേശപ്പുറത്ത് നിന്ന് പൽ ഗ്ലാസ്സിന്റെ അടപ്പ് മാറ്റി കയ്യിലെടുത്തു..പിന്നെ പറഞ്ഞു.. ഇയാളായെടുത്ത് തരേണ്ടത്… തന്റെ കയ്യിൽ നിന്നും താഴെ വീഴുമെന്ന് കരുതിയിട്ടാ ഞാനിതെടുത്തത്.. ആൽവിൻ ഒരു കവിൾ കുടിച്ചിട്ട് പറഞ്ഞു.. ഞാൻ പാലു കുടിക്കാറില്ല കേട്ടോ?
പിന്നെ ഈ ഫസ്റ്റ് നൈറ്റ് ചടങ്ങ് തെറ്റിക്കണ്ടാന്ന് കരുതിയാ..ദാ..ഇനി താൻ കുടിക്ക്…
സൈറയോർത്തു.. ഞാനും പാലു കുടിക്കില്ല.. പക്ഷേ! ആദ്യ ദിവസം തന്നെ ധിക്കരിക്കുന്നതെങ്ങനാന്ന് കരുതി.. വാങ്ങി കുടിച്ചു.. ഗ്ളാസും പല്ലുകളും തമ്മിൽ കൂട്ടി മുട്ടുന്ന ശബ്ദം ആൽവിൻ വ്യക്തമായും കേട്ടു.

എന്തിനാ… എന്തിനാ… എന്നെയിങ്ങനെ പേടിക്കുന്നത്… ആൽവിൻ സൈറയുടെ മുഖം പിടിച്ച് മെല്ലെയുയർത്തി…

ഈശോയേ… വയർ ഇരമ്പുന്നു…. പെണ്ണുകാണലിന് നാണം കെട്ട പോലെ… നാണം കെടോ? കാത്തോളണേ… അടിവയറിൽ നിന്നെന്തോ.. കത്തി കയറി വയറിനുള്ളിൽ വട്ടം ചുറ്റി ചുഴറ്റുന്നു… സൈറ ചാടിയെഴുന്നേറ്റു..

എന്ത് പറ്റി… ആൽവിനും എഴുന്നേറ്റു.
സൈറയൊറ്റയോട്ടം.. ബാത്റൂമിൽ .

ആൽവിൻ പൊട്ടിചിരിച്ചു…

കുറച്ച സമയം കഴിഞ്ഞ് അവശയായി വന്ന സൈറ… ഒന്നു നിന്നു.. പിന്നെയും ഓടി …. കയറിയും ഇറങ്ങിയും.. ആകെ വശം കെട്ടു..

സംഗതി പന്തികേടാണെന്ന് തോന്നിയപോൾ ആൽവിൻ മമ്മയെ വിളിച്ച് വിവരം പറഞ്ഞു..

മമ്മയും പപ്പയും ഗ്രാനിയും ഗ്രാൻപായും കുഞ്ഞാന്റിയുമൊക്കെ മുറിയിലെത്തി…

സൈറ ആകെ കുഴഞ്ഞിരുന്നു.. സയനോര ടാബ്ലറ്റ് കൊടുക്കാൻ നേരം
ഗ്രാനി പറഞ്ഞു…. വേണ്ട മോളെ ഇതിൽ കേട്ടില്ലെങ്കിൽ ഗുളിക കൊടുക്കാം..ന്ന് പറഞ്ഞു കൊണ്ട് കൈവള്ളയിലുരുന്ന അല്‌പം ഉലുവ കൈവെളളയിൽ വച്ച് ചൂടാക്കി.. സൈറയുടെ വായിലിട്ടുകൊടുത്തു..പിന്നെ ഒരു ഗ്ലാസ്സ് പച്ച വെള്ളവും കൊടുത്തു…

ഇനി മോള് ധൈര്യമായി കിടന്നോ? ഗ്രാനിയല്ലേ.. പറയുന്നത്. ഇനി പോകില്ല.. കിടന്നോയെന്ന് പറഞ്ഞു.. സൈറയെ പിടിച്ച് കിടത്തി. സയനോര ആൽവിനെ സമാധാനിപ്പിച്ചു. എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ വിളിക്കണം കേട്ടോ? വാതിലടച്ച് കിടന്നോ?
എല്ലാരും മുറിയിൽ നിന്നും പോയ്.

സൈറ ഉറങ്ങുന്നതും നോക്കി ആൽവിൻ ഇരുന്നു..

**** ****** ***** *******

പൂവുവിടർന്ന പോലെ തന്റെ മുന്നിലിരിക്കുന്ന പൂജയുടെ മുഖം എത്ര കണ്ടിട്ടും മതിവരുന്നില്ലായിരുന്നു അലന്.. നാണത്താൽ ചുവന്ന് തുടുത്ത് പോയ കവിളുകൾ അലൻ തന്റെ രണ്ട് കരങ്ങളിൽ കോരിയെടുത്തു.
പൂജാ .. തനിക്കിത്രയും ഭംഗയുണ്ടായിരുന്നോ..ആ മൃദുസ്പർശത്തിൽ മേനിയാകെ തരളിതമായപ്പോൾ ഒന്നുപിടഞ്ഞ മിഴിയിണകൾ അലന്റെ പുതിയ ഭാവത്തെ നേരിടാനാകാതെ.. വീണ്ടും. ഒന്നു പിടഞ്ഞു….പിന്നെ… മെല്ലെ..കൂമ്പി പോയി..

ഏയ്… എന്റെ ഭദ്ര കാളിക്ക് നാണിക്കാനുമറിയോ?

ഭദ്രകാളി ആ വിളിയിൽ ..മെല്ലെയടഞ്ഞ മിഴികൾ വെട്ടി തുറന്നു പൂജാ…എന്നിട്ട് അലനെ ഒറ്റതള്ള് … പിന്നെ പിണങ്ങി ജനാലക്കരികിൽ ചെന്നു നിന്നു..

യ്യോ.. പിണങ്ങല്ലെന്റെ പൂജ കുട്ടി…ചുമ്മാ.. പറഞ്ഞതല്ലേ.. അലൻ തൊട്ടു പിറകിൽ ചെന്നു നിന്നു.
ഇന്ന് ഞാൻ തനിക്കെന്ത് സമ്മാനമാ… തരേണ്ടത്…

ഒന്നും വേണ്ട..തന്നതിനൊക്കെ പകരമായ് അല്ലൂനെയും ഈ കുടുംബത്തേയും സ്നേഹിച്ച് ..ഞാൻ വശം കെടുത്തും നോക്കിക്കോ :

വശം കെടുത്തുമ്പോഴൊക്കെ.. തന്നെ ഞാനിങ്ങനെ ചേർത്ത് പിടിക്കും വിടാതെ ..അലൻ പൂജയെ ചേർത്തുപിടിച്ചു. യാതൊരെതിർപ്പുമില്ലാതെ അലന്റെ കരവലയത്തിൽ ചൊതുങ്ങി നിന്നു പൂജ.

പൂജാ….
ഇങ്ങനെ ചേർന്ന് നിൽക്കണം നമുക്ക് മരണം വരെ .. ഒരു നിമിഷം പോലും പിണങ്ങിയിരിക്കരുത്..എന്നോട് .. കേട്ടല്ലോ? പിണങ്ങിയാൽ കണ്ടീഷൻ തെറ്റിക്കും.. ഞാൻ..

അല്ലെങ്കിലെപ്പോഴാ.. വാക്ക് പാലിച്ചിട്ടുള്ളത്..

അതൊക്കെ പോട്ടെ തനിക്ക് നമ്മുടെ മുറിയിഷ്ടായോ ?

ഉം.. ആൽബിച്ചന്റെ മുറിയും ഇത് പോലെയല്ലേ…

ഉം.. ശരിക്കും ഇതാരു പാലസ് തന്നെ.. നോക്കുന്നതെല്ലാം.. അതിശയിപ്പിക്കുന്നതും മനോഹരമായതും..

അലൻ ജനാല തുറന്നു .. ഒരു നീല വെളിച്ചം.. ചെറിയ വെള്ളി തുണ്ട് കീറി വിട്ടതുപോലെ തിളങ്ങുന്ന ഒരരുവി… അതിന് മേലെ ചെറിയൊരു പാലം..
ഇരുവശത്തും നിറയെ മുന്തിരി വള്ളികൾ .. അതിന് നടുവിൽ ഒരു പൂപന്തൽ

അല്ലൂ….എന്താത്… പൂജ കൗതുകത്തോടെ ചോദിച്ചു..

അതോ..അതാണ് നമ്മുടെ മണിയറ
നമ്മൾ രണ്ടാളും നേരം പുലരും വരെ .. മുന്തിരി വള്ളികൾക്കിടയിലൂടെ.. നമ്മുടെ ഉള്ളിലെ പ്രണയം പങ്ക് വെച്ച് … നല്ല പഴുത്ത മുന്തിരികൾ നുണഞ്ഞ്… അരുവിയുടെ തീരത്ത് കണ്ണിൽ കണ്ണിൽ നോക്കിയിരിക്കും.. പോകാം..

ഉം… ഞാൻ.. റെഡി…

(തുടരും )

തെറ്റ് കുറ്റങ്ങൾ ക്ഷമിക്കണം…
ലൈക്കും ഷെയറും ചെയ്യാൻ ഞാൻ പറയില്ല. അവസാന ഭാഗത്തിലെങ്കിലും വായിക്കുന്നവരെല്ലാം അഭിപ്രായം പറയണം..
ഞാൻ എഴുതാനെടുത്ത സമയമോ? നിങ്ങൾ വായിക്കാനെടുത്ത സമയമോ വേണ്ടല്ലോ? ഒന്നോ രണ്ടോ? വാക്കെഴുതാൻ.

പ്രതീക്ഷയോടെ

4.9/5 - (7 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “നിനക്കായ് മാത്രം – 49”

Leave a Reply

Don`t copy text!