Skip to content

നിനക്കായ് മാത്രം – 50 (അവസാന ഭാഗം)

benzy novel

പൂജാ ..
ഉം.
ഞങ്ങടെ അന്നയെ ഇഷ്ടായോ..
ഉം… ഒത്തിരി ഒത്തിരിയിഷ്ടായി.

ഇത്തിരി കുറുമ്പുണ്ട്. എന്നാലും… തന്റെയത്ര വരില്ല. ഞങ്ങൾ അവളെ സ്നേഹിക്കും പോലെ നിങ്ങൾ രണ്ടാളും അവളെ സ്നേഹിക്കണം.. കുറച്ച് നാൾ കഴിഞ്ഞാൽ അവൾ മറ്റൊരു വീട്ടിൽ പോയി കഴിയേണ്ടതാ.. അപ്പോൾ അവൾക്ക് ഓർക്കാൻ നല്ല ഓർമ്മകൾ നമ്മൾ കൊടുക്കണം…

അത് പറഞ്ഞില്ലെങ്കിലും അങ്ങനെയാ….. ഇന്നലെ എന്റെ ഏട്ടൻമാർ രണ്ടും അരികത്തുന്ന് മാറിയിട്ടില്ല. എന്നെ മത്സരിച്ച് സ്നേഹിച്ച രണ്ട് ഏട്ടൻമാർ. ആദ്യമായ് തല്ലിയത്, ആ ദുഷ്ടന്റെ വരവോടെയാ. ഇന്നലെ എന്നോട് പറയാ..നീയില്ലാതെ എട്ടു മാസം കഴിച്ച് കൂട്ടിയവരാ ഞങ്ങൾ. അത് എങ്ങനെയാന്ന് ന്റെ മോൾക്ക് ഏട്ടൻമാർ എത്ര വിവരിച്ച് തന്നാലും മനസ്സിലാകില്ലാന്ന്. അത് കേട്ടപ്പോ.. എനിക്കു സഹിക്കാനായില്ല.. അല്ലൂ… പൂജ തേങ്ങി കരഞ്ഞു..

ഏയ്… കരയല്ലേ….. പോട്ടെ! നാളെ എല്ലാരും റിസപ്ഷനു വരും..പിന്നെ സൺഡേ.. നമ്മൾ വിരുന്നിന് അങ്ങോട്ട് പോകും. അത് കഴിഞ്ഞാൽ എപ്പോ.. വേണങ്കിലും അങ്ങോട്ടും ഇങ്ങോട്ടും പോയി കാണാനുള്ള സൗകര്യം ഉണ്ടല്ലോ?

ഈ കല്യാണോം.. കുന്തോന്നും.. വേണ്ടായിരുന്നു..

ശരിയാ. വേണ്ടായിരു ഒരു ചന്തവുമില്ലാത്ത കുന്തം. പക്ഷേ! കല്യാണം – അത് വേണം..
അലൻ പൂജയുടെ മൂക്കിൻ തുമ്പത്ത് ഇറുക്കി പിടിച്ചു..

അല്ലൂ… എനിക്കേ… ഈ നിലാവത്ത് അല്ലൂന്റെ കൈപിടിച്ച് നടക്കാൻ കൊതിയാവുന്നു.

നടക്കുന്നത്.. നാളെ കഴിഞ്ഞ് മതി. നമുക്ക് ആൽബിച്ചനെയും സൈറയെയും കൂട്ടി നടക്കാം..

അത് പൊളിയാ. എന്നാ… പിന്നെ അല്ലു.. ഒരു നല്ല പാട്ട് പാട്..
മുല്ല പന്തലിനുള്ളിൽ പൂക്കളും വള്ളികളും ചുറ്റിവച്ച .. ഊഞ്ഞാലിൽ ഇരുന്നു കൊണ്ട് പൂജ പറഞ്ഞു..

വലത് കരം കൊണ്ട് അലൻ അവളെ ചേർത്ത് പിടിച്ചു, പിന്നെ ഇങ്ങനെ പാടി..

നിലാവേ…. വെൺ ചന്ദ്ര നിലാവേ…
നീയെന്റെ പെണ്ണിനെ നോക്കരുതേ….
ആരോരും കാണാതെ… ഞാനെന്റെ മുത്തിനെ .. കൊതി തീരും വരെ .. ചുംബന പൂക്കൾ നിറയ്ക്കട്ടെ!

ഒന്നു പോയേ.. കള്ള പാട്ട് പാടാതെ…

ദേ.. കള്ള പാട്ടല്ല കേട്ടോ? ശരിക്കുള്ളതാ. തെളിയിച്ചു തരട്ടെ!

വാക്കിലെ കുസൃതി മനസ്സിലാക്കിയ പൂജ തടുക്കാൻ ശ്രമിക്കുന്നതിന് മുന്നെ അലന്റെ ചുണ്ടുകൾ അവളുടെ കവിളത്ത് അമർന്നു കഴിഞ്ഞു നാണത്താൽ അവളുടെ താമര പൂമിഴികൾ താനെയടഞ്ഞു.. നിലാവിനെയും നക്ഷത്രങ്ങളെയും കൂട്ടുപിടിച്ച്.. അവർ അവരുടെ ഇഷ്ടങ്ങളും സ്വപനങ്ങളും ഭാവിപരിപാടികളും പങ്ക് വെച്ച് കൊണ്ടേയിരുന്നു.

സൈറയുണരുമ്പോൾ അരികിൽ കിടന്നുറങ്ങുന്ന ആൽവിൻ ഐസകിനെ കണ്ടു.. അവൾ പതുക്കെ എഴുന്നേൽക്കാൻ ശ്രമിച്ചതും.. ആൽവിൻ അവളെ ചുറ്റിപിടിച്ചു.

ഉം… ഊം …..എനിക്ക് ടോയ്ലെറ്റിൽ പോണം.. സൈറ പറഞ്ഞു.

ആഹാ. അതിനൊക്കെ സംസാരിക്കാനറിയോ? അതു പോട്ടെ!

ഈ നെത്തോലി ബോഡിയിൽ ഇതിനു മാത്രം എവിടുന്നാ ……… ?

കിടന്ന കിടപ്പിലങ്ങ് തീർന്നാമതിയെന്നു തോന്നി പോയി സൈറയ്ക്ക്..

ഉം.. ശരി പോയിട്ടുവാ…

പോയിട്ട് തിരികെ വന്നതും, അവൾ കട്ടിലിൽ ഇരുന്നു..
ആൽവിൻ പറഞ്ഞു.. അതേയ്… നേരം പുലരാറായ്.. പത്ത് മണി മുതൽ റിസപ്ഷൻ തുടങ്ങും. കൺവെൻഷൻ സെന്ററിൽ സൂചികുത്താനിടം ഉണ്ടാവില്ല. പല മേഖലകളിൽ നിന്നും.. വി.ഐ.പി.കളുൾപ്പെടെ പലരും.. അവിടെ വച്ച് എന്റെ പൊന്നു മോള് എന്നെ നാറ്റിക്കോ?

ഈശോയേ.. എന്തിനാ… ഈ പരീക്ഷണം.. സൈറ മനസ്സിൽ ദൈവത്തോട് ചോദിച്ചു.

ഡയപ്പർ വച്ച് റിസപ്ഷനിൽ പങ്കെടുക്കുന്ന ആദ്യത്തെ മണവാട്ടി താനായിരിക്കും.. ഉം..ഹ…ഹ…. ഓർത്തിട്ടെനിക്ക് ചിരിയടക്കാൻ പറ്റുന്നില്ലെന്റെ കർത്താവേ. ആൽവിൻ ഓർത്തോർത്ത് ചിരിച്ച് കൊണ്ടിരുന്നു…

സൈറക്ക് ആൽവിന്റെ കളിയാക്കലിൽ തന്റെ സങ്കടങ്ങളെ അടക്കി നിർത്താനായില്ല.. അവൾ പൊട്ടിക്കരഞ്ഞു…

ആൽവിൻ അത് പ്രതീക്ഷിച്ചില്ല..പെട്ടെന്നെഴുന്നേറ്റു സൈറയുടെയരികിലിരുന്നു..

ടോ.. ഞാനൊരു തമാശ പറഞ്ഞതല്ലേ..പോട്ടെ! വാ.. വന്ന് കിടക്ക് . സൈറ കരഞ്ഞു കരഞ്ഞ് അവിടെ തന്നെയിരുന്നു..

എന്താ.. തന്റെ പ്രശ്നം. എന്നെ ഭയന്നിട്ടാണ് തനിക്കീ അസുഖം വന്നിരിക്കുന്നത് എന്നാ.. എനിക്ക് തോന്നുന്നത്. അതോ എന്നെയിഷ്ടമല്ലേ …..

സൈറ കരഞ്ഞ് കെണ്ടേയിരുന്നു..

പോ..ട്ടെ! കരച്ചില് നിർത്തി ഞാൻ പറയുന്നത് കേൾക്ക്. എന്നിട്ടും എന്നെയിഷ്ടായില്ലെങ്കിൽ ഞാൻ പിന്നെ ഒരാഴ്ചവരെ തന്നോട് ഒന്നും മിണ്ടില്ല. അത് കഴിഞ്ഞും എന്നോടുള്ള ഭയം മാറി ഇഷ്ടായില്ലെങ്കിൽ ഒരു മാസം വരെ അങ്ങനെ ചെയ്യാം. അതു കഴിഞ്ഞും കാത്തിരിക്കാം. എന്നാലും തന്നെ വിട്ടുകളയില്ല ഞാൻ. എനിക്ക് തന്നെ അത്രയ്ക്കിഷ്ടാ.

താനെന്നെ കാണുന്നതിന് മുന്നെ തന്നെ ഞാൻ കണ്ടു പലവട്ടം. അല്ലു പറഞ്ഞ് തന്നെ കുറിച്ച് എല്ലാം ഞാനറിഞ്ഞിരുന്നു. ഞാൻ പോലുമറിയാതെ താനെന്റെ നെഞ്ചിൻ കോണിൽ ഒളിച്ചിരിക്കയാണെന്ന് ഞാനറിഞ്ഞതെപ്പോഴെന്നോ.. അന്ന് പെണ്ണുകാണാൻ പോകുന്ന ദിവസം എന്റെ കാലുളുക്കിയത് തനിക്കറിയാല്ലോ?

പോകാൻ സമയം.. അടുത്തുവരും തോറും എനിക്കെന്തോ.. ആകെ.. ഒരസ്വസ്ഥത. എന്താണന്നറിയാതെ വിഷമിച്ചിരിക്കുമ്പോഴാ താൻ പൂജയുടെ മുറിയിൽ നിന്ന് പുറത്തേക്ക് വരുന്നത് കണ്ടത്. തന്നെ കണ്ടപ്പോൾ ആ അസ്വസ്ഥതയില്ലെന്ന് ഞാനറിഞ്ഞ നിമിഷമായിരുന്നു അത്. താൻ കണ്ണിൽ നിന്നും മറഞ്ഞതും വീണ്ടും അതേ..അസ്വസ്ഥത. എങ്കിലും ഉറപ്പിക്കണമല്ലോ… അതാണോയെന്ന്. ഞാനവിടെയിരുന്നു ചിന്തിച്ചു.. തന്നെ കുറിച്ച് മാത്രം.. തന്നെ ഞാൻ പെണ്ണുകാണാൻ വരുന്നത്… താൻ എന്റെ മണവാട്ടിയാകുന്നത്. നമ്മൾ രണ്ടാളും ചേർന്ന് നമ്മുടെ കുട്ടികളെ താലോലിക്കുന്നത്.. താൻ എന്റെ നെഞ്ചിൽ തലചായ്ച്ചു
റങ്ങുന്നത്.. നമ്മുടെ മക്കളുടെ കല്യാണം .. വാർദ്ധക്യം.. അങ്ങനെ .. കുറഞ്ഞ സമയം കൊണ്ട് കുറെ ചിന്തകൾ . പിന്നെ ഞാനങ്ങ് തീരുമാനിച്ചു. എനിക്ക് ഈ പൂച്ച കണ്ണിയെ മതിയെന്ന്..

സൈറയുടെ കരച്ചിൽ അപ്പോൾ നിലച്ചിരുന്നു..സൈറയൊന്ന് ശ്വാസം എടുത്തു..

അന്നെന്റെ കാലുളുക്കിയതൊന്നുമല്ല കേട്ടോ?.. ഞനൊരു നാടകം കളിച്ചതാ തനിക്കു വേണ്ടി. പിന്നീട് വന്ന പനിയും തലവേദനയുമൊക്കെ അതിന്റെ ബാക്കി പത്രങ്ങളായിരുന്നു. അല്ലുവിനോട് പോലും പറഞ്ഞില്ല.
റോസപ്പൂ തന്നതും ചോക്ലേറ്റ് തന്നതും
ഒക്കെ… മനസ്സോടെയായിരുന്നു കേട്ടോ?.

ഞാൻ ഇതിന് മുൻപ് ഇങ്ങനെയൊ ന്നുമല്ലായിരുന്നു. കുട്ടിയായിരിക്കുമ്പോൾ മുതൽ ഒരു പാവം കുട്ടിയാന്നാ എല്ലാരും പറയുന്നത്. അന്നയുടെയും അല്ലുവിന്റെയും കുസൃതിയും കുറുമ്പുമൊക്കെ കണ്ടിരിക്കുന്നതായെനിക്കിഷ്ടം. തന്നെയിഷ്ടപ്പെട്ട സമയം മുതൽ ആൽവിൻ ഐസകിന് ചെറിയ ഒരിളക്കമുണ്ടെന്ന് അന്നയും അല്ലുവും പറയുന്നു. എനിക്കും തോന്നി കേട്ടോ??

ഞാനൊരു സമ്പന്നനാണെന്നുള്ള ഒരു തോന്നൽ തന്നിലുള്ളത് കൊണ്ടാ.. തനിക്കീ അകൽച്ച എന്നെനിക്കറിയാം.. ഈ കാണുന്നതൊന്നും എന്റെതല്ലടോ? എന്റെ പപ്പ സമ്പാദിച്ചതാ മുഴുവനും.
ഞാനാണെങ്കിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രഷനിൽ തുടക്കം കുറിച്ചിട്ടേയുള്ളൂ… കാശൊക്കെ വന്നു തുടങ്ങുന്നതേയുള്ളൂ. പിന്നെങ്ങനാ . ഞാൻ സമ്പന്നനാകുന്നത്.. ങേ.
പപ്പ പറയുന്നു, ഇതൊന്നും പപ്പയുടേതല്ല.. ഭൂമിയിലുള്ളിടത്തോളം ശരിയായ രീതിയിൽ കൈകാര്യം ചെയ്യാൻ വേണ്ടി കർത്താവ് ഏൽപ്പിച്ചതാണെന്ന് .. അപ്പോൾ പപ്പയും സമ്പന്നനല്ല. .

പിന്നെ ആരുമില്ലാത്തവൾ അല്ല താൻ. കുറെയധികം പേരുള്ളവരാ. തന്നെ സ്നേഹിക്കുന്നവരെല്ലാം എന്റെ ബന്ധുക്കളാ. തന്റെ അനിയത്തിമാർ.. എന്റെയും അനിയത്തിമാരാ.

താനും പൂജയും കൂട്ടുകാരികളായത് കൊണ്ട് ഈ കുടുംബം ഇത് പോലെ തന്നെ മുന്നോട്ട് കൊണ്ട് പോകാൻ കഴിയുമെന്ന വിശ്വാസവും കൂടി തന്നെ ഇഷ്ടപ്പെട്ടതിന് പിന്നിൽ ഉണ്ട് കേട്ടോ?

നിർബന്ധിച്ച് വാങ്ങാനുള്ളതല്ല സ്നേഹം..അത് കൊണ്ടാ. ബർണാഡോ ഹോസ്പിറ്റലിൽ വച്ച് ഞാൻ പപ്പയുടെ ബിസിനസ്സ് കാർഡ് തനിക്ക് തന്നത്.

ഇനി താൻ തീരുമാനിക്ക്.

എന്നെ ഇഷ്ടമുണ്ടെങ്കിൽ താനെന്റെ കൈവിരലിലൊന്ന് തൊട്ടോ? തിരിച്ച് ഞാൻ തൊടില്ല.

എന്നിട്ടും സൈറയങ്ങനെ തന്നെയിരുന്നു.. അവൾ ഓർക്കുകയായിരുന്നു.. റിസപ്ഷനിൽ നിൽക്കുമ്പോൾ ആൽബി സർ കടന്നു പോകുമ്പോൾ പെൺകുട്ടി കളിൽ ചിലർ പറയും.. കെട്ടണവളുടെ ഭാഗ്യമെന്ന് ..അതെ.. ആ ഭാഗ്യം കിട്ടിയിരിക്കുന്നത് എനിക്കാ.. പക്ഷേ സന്തോഷിക്കാനും കഴിയുന്നില്ല..സന്തോഷിപ്പിക്കാനും കഴിയുന്നില്ല.. കൈവിരലിൽ ഒന്നു തൊടണമെന്നുണ്ട്. പക്ഷേ… എങ്ങനെ?

സൈറയിൽ നിന്നും അനക്കമില്ലന്ന് കണ്ടപ്പോൾ ആൽവിൻ പറഞ്ഞു. ഇല്ലെങ്കിൽ വേണ്ട ഞാൻ തൊടാം.. ഇഷ്ടാണെങ്കിൽ കൈ പിൻവലിക്കാതിരുന്നാൽ മതി… (ആൽവിനറിയാമായിരുന്നു. തന്റെ അരികിലിരിലിരിക്കുന്ന പാവം സൈറ ഭയന്നിട്ടാണ് തൊടാത്തതെന്ന്.)

ആൽവിൻ സൈറയുടെ കൈ വിരലുകളിൽ തന്റെ കൈ വിരൽ വെച്ചു.. സൈറ മറുകയ്യുയർത്തി.. മുഖത്തെ കണ്ണുനീർ തുടച്ചു കളഞ്ഞു..

അപ്പോ… ഇഷ്ടാ ……ല്ലേ.. നേർത്ത കാറ്റ് പോലെ ആൽവിന്റെ ശബ്ദം സെെറയുടെ കാതുകളെ പുളകിതമാക്കി.

മമ്മയെ വിളിച്ച് മരുന്നെന്തെങ്കിലും തരാൻ പറയണോ?

വേണ്ടന്ന് സൈറ തലകുലുക്കി.

താൻ വന്നേ.. ഇനി കിടന്നാൽ ഉറങ്ങി പോകും.. നമുക്ക് ബാൽകണിയിലിരിക്കാം.. ആൽവിൻ എഴുന്നേറ്റു.. തന്റെ ചുണ്ട് വിരൽ സൈറയ്ക്ക് നേരെ നീട്ടി..

ധൈര്യമായിട്ട് പിടിച്ചോ.. ആൽവിൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
സൈറ ആൽവിന്റെ വിരലിൽ ചെറുതായി പിടിച്ചു.

പിൻവാതിൽ തുറന്ന് അവർ ബാൽക്കണിയിലെത്തി.

ഇതാ.. തന്റെ അല്ലന്റെയും പൂജയുടെയും മുറി. ഇടത്‌ വശത്തെ മുറി ചൂണ്ടി കാണിച്ചിട്ട് ആൽവിൽ പറഞ്ഞു. അതിനപുറം. ഗാന്റപയുടെയും ഗ്രാനിയുടെയും മുറി

വലത് വശത്ത് അന്ന മോളുടെ മുറി.
അതിനപ്പുറം മമ്മയുടെയും പപ്പയുടെയും മുറി. ഞങ്ങളെല്ലാ പേരും.. രാവിലെ ഉണർന്നിറങ്ങുന്നത് ഈ ബാൽകണിയിലാ.. ദേ, അങ്ങേയറ്റത്ത് ഒരു വലിയ മുറിയുണ്ട് .. വ്യായാമം ചെയ്യാൻ.. അത് കഴിഞ്ഞേ.. ഞങ്ങൾ ആണുങ്ങൾ മുൻവശത്ത് പോകൂ.

കുറച്ച് സമയം ഈ കാഴ്ചകളൊക്കെ കണ്ട് അങ്ങനെയിരിക്കും എന്ന് പറഞ്ഞ് മുന്തിരി തോട്ടത്തിൽ നോക്കിയ ആൽവിൻ ഞെട്ടി. മുന്തിരി തോട്ടത്തിലൊരു മുല്ല പൂപ്പന്തൽ പൂമെത്ത വിരിച് രണ്ട് പേർ കിടക്കുന്നു.

താനാ സ്വിച്ച് ഒന്നിട്ടേ… നിലാവട്ടെമുണ്ടെങ്കിലും ആരെന്ന് കാണാൻ കഴിയുന്നില്ല.

സൈറ സ്വിച്ചിട്ടു…

വെള്ളതുള്ളികൾ ദേഹത്ത് വീണതും പൂജയുണർന്നു.. അല്ലൂ… എഴുന്നേറ്റേ… മഴ.. പെയ്യണു.
അല്ലു.. ചാടിയെണീറ്റ്
തോട്ടത്തിലെ വൈദ്യുതി വിളക്കെല്ലാം തെളിഞ്ഞിരിക്കുന്നു.. അലൻ പൂജയുടെ കയ്യും പിടിച്ച്ഓടി
മുറിയുടെബാൽക്കണിയിലെത്തിയതും.. രണ്ടു പേരും.. ചമ്മിപ്പോയി.

നിങ്ങളുറങ്ങില്ലേ… അലൻ ചമ്മൽ മറച്ച് ചാേദിച്ചു..
ഇല്ല പുറം കാഴ്ചകൾ കണ്ട് നിക്കയായിരുന്നു.. ആൽവിന്റെ മറുപടി കേട്ടപ്പോൾ അലനും പൂജയ്ക്കും ചമ്മൽ കൂടി..

എന്നിട്ട്… ക…ണ്ടോ?

പോടാ.. പോയ് തല തുടച്ചിട്ട് വാ…

തല തുടച്ച് തുടച്ച് രണ്ടു പേരും അവിടെയെത്തി…
പൂജ വന്ന് സൈറയെ കെട്ടി പിടിച്ചു. മഴ വന്നില്ലായിരുന്നെങ്കിൽ ഇപ്പഴും ഉണരില്ലായിരുന്നു.

മഴ വന്നതല്ലടി… തോട്ടത്തിലെ സ്വിച്ചിടാൻ പറഞ്ഞപ്പോൾ ഞാനിട്ടത് മാറി പോയി. തോട്ടം നനയ്ക്കുന്ന ഷവറിന്റേതായി പോയി..

ടീ… നിന്നെ ഞാൻ.. പൂജ സൈറയെ അടിക്കാനായി കൈ ഉയർത്തി.. ആൽവിൻ അടുത്ത് നില്ക്കുന്നുന്ന് ഓർമ്മ വന്നതും കൈമാറ്റികളഞ്ഞു..

ആൽവിൻ പറഞ്ഞു.. മാറ്റണ്ട. മാറ്റണ്ട നിങ്ങടെ സൗഹൃദം എങ്ങനെയോ.. അങ്ങനെ മതി… അവസാനം വരെ .

താങ്ക്യൂ… ആൽബിച്ചാ. ഇവള് ആൽബിച്ചനോട് എന്നെ കുറിച്ച് എന്തെങ്കിലും വാ തുറന്നോ ?

കണ്ണുനീരും… വിറയലും മാറിയിട്ട് വേണ്ടേ.. വാ.. തുറക്കാൻ..

അതെന്ത് പറ്റി.. അൽബിച്ചാ.. അലൻ ചോദിച്ചു..

പറയട്ടെ! ആൽബിച്ചൻ സൈറയോട് ചോദിച്ചു. സൈറ തിരിഞ് കളഞ്ഞു..

അല്ലു.. സൈറയുടെ മുന്നിൽ വന്നു നിന്നു. ലൂസ്…. ലൂസ് ….

സൈറയോടി അകത്തേക്ക് പോയി.
പിന്നാലെ.. പൂജയും..

ആൽബിച്ചാ നമുക്കാ.. സത്യം സൈറയോട് പറഞ്ഞാലോ?

ഏത് സത്യം..

സാജനങ്കിളിന്റെ കാര്യം..

വേണ്ട.. വേണ്ട.. ഉറപ്പില്ലാത്ത സത്യങ്ങൾ മൂടി വച്ചേ.. മതിയാകു. ചില സംഭവങ്ങൾ അങ്ങനെയാ ഒരിക്കലും തെളിയപ്പെടാതെ കിടക്കും..
ആര് ? എന്ത് ?എങ്ങനെയെന്നൊക്കെ.. അറിയാതെ അറിയാതെ.. അങ്ങനെ പോകും.. അത് ദൈവത്തിന്റെ നിശ്ചയമാ. നമുക്ക് വെയ്റ്റ് ചെയ്യാം.. തത്കാലം ആരും അറിയണ്ട.

മറ്റുള്ളവരും .. ഉണർന്ന് .. റിസപ്ഷനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.

കൺവെൻഷൻ സെന്ററിലെ ഉദ്ഘാടനവും. വിളക്ക് കൊളുത്തലും സമൂഹവിവാഹവും വിവാഹ പാർട്ടിയും ഒക്കെയായി, എല്ലാ പേരും സന്തോഷത്തിലായിരുന്നു. സൈറയും പൂജയും ഒരേ നിറത്തിലുള്ള കല്ലു പതിപ്പിച്ച ഗൗൺ ആയിരുന്നു ധരി ച്ചത്. അലനും ആൽവിനും ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ. ഒന്നിനൊന്ന് മെച്ചമെന്ന് വധൂവരൻമാരെ കുറിച്ച് പറയാത്ത വർ ചുരുക്കം.. പൂജയുടെയും സൈറയുടെയും വീട്ടുകാർ എത്തിയതും സൈറയുടെയും പൂജയുടെയും മുഖങ്ങൾ കൂടുതൽ പ്രസന്നമായി..

തിരക്കിനിടയിലും.. ആൽവിൻ ഇടക്കിടക്ക് സൈറയോട് പതിയെ ചോദിച്ചു കൊണ്ടിരുന്നു.

കുഴപ്പമൊന്നുമില്ലല്ലോ.. അല്ലേ.?

നാണിച്ചുള്ള അവളുടെ ചിരി കാണുമ്പോൾ കുഴപ്പമൊന്നുമില്ലെന്ന് സമാധാനിച്ചപോലെ ആൽവിൻ നിന്നെങ്കിലും.. വിശ്വാസം തീരെ പോരായിരുന്നു.

അതിഗംഭീരമായി വിവാഹ പാർട്ടിയും കഴിഞ്ഞ് രാത്രി എട്ട് മണിയോടെ എല്ലാ പേരും തിരിച്ചെത്തി.
കുറച്ച് സമയത്തിന് ശേഷം സയൻ പാലസിലെ അലങ്കാര ദീപങ്ങൾ അണഞ്ഞു.

ഒരാഴ്ചയ്ക്ക് ശേഷം..

പൂജയുടെ വിട്ടിലെയും സൈറയുടെ വീട്ടിലെയും വിരുന്ന് സത്കാരം കഴിഞ്ഞ് എല്ലാ പേരും തിരിച്ചെത്തിയ രാത്രി.

സയനോര മുന്തിരി തോട്ടത്തിലെ ലൈറ്റ് ഓഫ് ചെയ്യാനിറങ്ങിയ പ്പോഴാണ് .. പൂജയുടെയും സൈറയുടെയും സംസാരം കേട്ടത്.

സൈറാ.. അമ്മ.. പറഞ്ഞത് എപ്പോഴും നമ്മുടെ മനസ്സിലുണ്ടാവണം. ഇവിടുത്തെ ജീവിത സൗകര്യങ്ങളും ജീവിത സുഖങ്ങളൊന്നും നമ്മുടെ ബന്ധത്തെയോ.. സയൻ പാലസിലെ ബന്ധത്തെയോ. മോശമാക്കരുതൊരിക്കലും.. അവർ നമുക്ക് തരുന്ന സ്നേഹത്തിന് പകരം.. ഈ കുടുംബത്തിന് വെളിച്ചം നൽകുന്ന വിളക്കുകളാകണം നമ്മൾ..

ഞാൻ റെഡി… എനിക്ക് ദേ ഇത്തിരി സ്നേഹം കിട്ടായാൽ മതി. ഞാൻ തെളിഞ്ഞ് കത്തിക്കോളാം.

ഉം.. എത്ര സർവന്റുണ്ടായാലും. ഇവിടുത്തെ പപ്പയ്ക്കും ഗ്രാൻ പാക്കും. ബെഡ് കോഫി കൊടുക്കുന്നത് മമ്മയും ഗ്രാ നിയുമാണ്. എത്ര തിരക്കിനിടയിലും കഴിയും പോലെ പാചകം ചെയ്യുകയും.. എല്ലാർക്കും വിളമ്പി കൊടുക്കുകയും ചെയ്യുന്നത വരാ.നാളെ രാവിലെ മുതൽ അലാറാം വച്ച് നമുക്ക് അടുക്കളയിൽ കയറണം.. ഫുഡിന്റെ പരിപാടി ഞാനേറ്റു. നീ.. കൂടെ നിന്നാൽ മതി. നേരത്തെ ജോലിയെല്ലാം ഒതുക്കി ഇവിടൊക്കെ.. ഒന്നു ചുറ്റിയടിക്കണം നമുക്ക് ..

എനിക്ക് സമ്മതമാ. നിന്റെ ശിഷ്യത്വം സ്വീകരിച്ച് എനിക്കും.. നല്ല .. പാചകകാരിയാകണം.

എന്നാൽ ദക്ഷിണ തന്നോ?

സൈറയവളുടെ കവിളത്തുരുമ്മ നൽകി.

സയനോര ലൈറ്റ് ഓഫ് ചെയ്യാതെ തിരികെ മുറിയിലെത്തി…

സയൻ എന്താ.. കണ്ണുനനഞ്ഞിട്ടുണ്ടല്ലോ?

സയനോര പൂജയുടെയും സൈറയുടയും സംസാരം ഐസകിനോട് പറഞ്ഞു.

ആഹാ..കൊള്ളാല്ലോ.. സയൻ … അല്ലെങ്കിലും അതങ്ങനേ.. വരു… കർത്താവ് നമുക്ക് നല്ലതേ… തരൂ..

പിറ്റേ ദിവസം രാവിലെ എല്ലാ പേർക്കും കോഫി ഉണ്ടാക്കി കൊടുത്തത് പൂജയും സൈറയുമാണ്. കോഫി കുടിക്കാൻ സമയം സയനോര ഒരു പ്ലേറ്റിൽ 4 പീസ് ബ്രഡും അഞ്ചാറ് ബിസ്കറ്റും എടുത്ത് പൂജക്കും സൈറക്കും കൊടുത്ത് .. ബ്രഡ് എന്റെ ഭദ്രയ്ക്കും.. ബിസ്കറ്റ് എന്റെ സൈറയ്ക്കും.. പൂജ സയനോരയെ വയറിൽ ചുറ്റിപിടിച്ചു.. പറഞ്ഞു.. എന്റെ സ്വീററ് മമ്മയെങ്ങനറിഞ്ഞു.. ഞങ്ങളുടെ ഇഷ്ടം..

ഗായത്രി പറഞ്ഞു.. ഇത് രാവിലെ കിട്ടിയാൽ പൂജാ അന്നത്തെ ദിവസം ഹാപ്പിയാണെന്ന്. പിന്നെ സൈറ കോൺവെന്റിൽ കൂടുതലും ബ്രഡ് കഴിക്കുന്നതിനാൽ അവൾക്ക് ബിസ്കറ്റ് കൊടുക്കുമെന്നും.
സൈറ ചിരിച്ചു.

പൂജയുടെ പാചകം എല്ലാർക്കും. ഇഷ്ടായി. പിറ്റേ ദിവസം അടുക്കളയിൽ സൈറ മൂഡ് ഓഫായി നിൽക്കുന്നത് കണ്ട് പൂജ ചോദിച്ചു..

എന്തേ ടീ..നീ.. വല്ലാണ്ട് ..

ഒന്നൂല്ല. സൈറ നഖം കടിച്ചു.

മര്യാദയ്ക്ക് പറഞ്ഞോ. ഇല്ലെങ്കിൽ ഞാൻ മിണ്ടില്ല..

അതല്ലടാ… ഈ ആൽബിച്ചൻ പറയുന്നു. ഇന്ന് ഞാൻ ഒറ്റയ്ക്കുണ്ടാക്കുന്ന ഏതെങ്കിലും.. ഭക്ഷണം കഴിക്കണമെന്ന് ..

അത്രേയുള്ളോ? ഞാൻ മാറിതരാല്ലോ?

പോകല്ലേ.. മോളെ.. നിനക്കറിയാല്ലോ? കോൺവെന്റിൽ രാവിലെത്തെ ഭക്ഷണം.. ബ്രഡ്, ഉപ്പു മാവ് ഇഡ്ഢലിയൊക്കെയാണെന്ന്.. അതിൽ ഉപ്പുമാവുണ്ടാക്കുന്നത് അനീറ്റയും ടീസചേച്ചിയും ഞാനും ചേർന്നാ..

എന്നാൽ ഇന്ന് ഉപ്പുമാവ് മതി.
എടീ.. അതിന് അതിന്റെ കൂട്ടൊന്നും. എനിക്കറിയില്ല.. ഞാൻ ഇളക്കി കൊടുക്ക മാത്രമാണ് ഞാൻ ചെയ്യുന്നത്… ആ ഉപ്പുമാവ് ഞങ്ങൾക്കി മാത്രമേ… ഇഷ്ടമാകൂ…

എല്ലാർക്കും ഇഷമാകുന്ന തരത്തിൽ നമുക്ക് അത് തയ്യാറാക്കാം.. ങേ…ഞാൻ പറഞ്ഞ് തരാം.. നീ പെട്ടന്ന് ചെയ്യ്. നിന്റെ കയ്യ് കൊണ്ട് തന്നെ.. ചെയ്ത് കൊടുക്കണം. ഞാൻ പറയാം..തുടങ്ങിക്കോ..കുറച്ച് കാരറ്റു ചെറുതായി നുറുക്കിയെടുക്ക്..? ഇനി കുറച്ച് ഉള്ളിയെടുക്ക് …. ഉം …..നാലഞ്ച് പച്ചമുളകും ഇഞ്ചിയും നുറുക്കി വെയ്ക്ക് ….. എണ്ണയെടുത്ത് വയ്ക്ക്…….. കാഷ് നട്ട്സ് ഒക്കെ കൂടുതലെടുത്തോണം..? മല്ലിയിലയും കറിവേലിയും ചേർത്തു വേണം കടുതാളിക്കാൻ.. … അതും എടുത്ത് വയ്ക്ക്… അങ്ങനെയോരാന്നും പറഞ്ഞ് കൊടുത്ത് ഒടുവിൽ സൈറ ഉപ്പുമാവ് റെഡിയാക്കി.

നല്ല മണം …..കാണാൻ നല്ല ഭംഗി…ഹാ… അതിലേറെ രുചി. രുചിച്ച് കൊണ്ട് സൈറ പറഞ്ഞു..
സംഗതി കൊള്ളം.. പക്ഷേ..
ഞങ്ങൾ അനാഥ കുട്ടികൾക്ക് ..

നിർത്തണുണ്ടോ സൈറ..നിന്റെ..ഈ .. സംസാരം..
ഇത് ഏറ്റവും കൂടുതൽ സഹിക്കുന്നത് ഞാനാ.. ഓർമ്മവച്ച നാൾ മുതൽ അനാഥ..അനാഥ..അച്ഛനുംഅമ്മയുംമരിക്കുന്നതൊക്കെ.. സർവ്വസാധാരണമാ.. എന്നാൽ എല്ലാക്കാലവും.. അത് തന്നെ ഓർത്ത് ആ ആത്മാക്കളെ കൂടി നീ.. വേദനിപ്പിക്കുന്നു.. എനിക്കെന്തെക്കെയുണ്ടോ അതൊക്കെ ഞാൻ നിനക്ക് പങ്ക് വച്ചു..എന്റെ സൗഹൃദ നിമിഷങ്ങൾ നിനക്കായ് മാത്രം ഞാൻ മാറ്റിവച്ചു.
നമ്മുടെ അമ്മ അച്ഛൻ ഏട്ടൻമാർ എന്നല്ലാതെ ഒരിക്കൽ പോലും.. നിന്റെ മുന്നിൽ എന്റെയെന്ന് പറഞ്ഞിട്ടില്ല. അര ദിവസം പോലും ഞാൻ നിന്നോട് പിണങ്ങിയിരുന്നിട്ടില്ല.. നിനക്ക് കാവലാകാനാ.. അല്ലുവിന്റെ പ്രണയം പോലും ഞാൻ സ്വീകരിച്ചത്.
ഇതൊക്കെഎന്തിനാ..നീ..വേദനിക്കാതിരിക്കാൻ മാത്രം..

പകരം നീ ചെയ്യുന്നതോ. ഈ .. വാക്കു പറഞ്ഞ്, എല്ലാരെയും വേദനിപ്പിക്കുന്നു. ആ ആൽബിച്ചനോട് നീ അകലം പാലിക്കുന്നത് ഞാൻ കാണണുണ്ട്. അല്ലുവെങ്ങാനും ആയിരിക്കണം. നിന്നെ പിഴിഞ്ഞെടുക്കുമായിരുന്നു..

ടീ… പോട്ടെ.. മതി പറഞ്ഞത്…നിന്റെ ഏട്ടത്തിയാണ് ഞാൻ..

ഇനി നിനക്ക് എന്റെ സ്നേഹവും സൗഹൃദവും കിട്ടണമെങ്കിൽ ആദ്യം ആൽബിച്ചനെ സ്നേഹിക്ക്..എന്നിട്ട് ചേട്ടത്തിയാകാം.. ഇപ്പോ…. നീ വെറും പേട്ടത്തിയാ…

ഇനിയെന്നോട് മിണ്ടണ്ട. ഞാൻ പോണു..പൂജ അവിടുന്ന് പോയി

സയനോര എല്ലാം കേട്ടുകൊണ്ടാണ് വന്നത്.
സൈറയ്ക്ക് ശരിക്കും സങ്കടം വന്നു..
സയനോര വന്ന് അവളെ ചേർത്ത് പിടിച്ചു.
പോട്ടെ! ഭദ്രയെ കിട്ടിയത് മോളുടെ ഭാഗ്യമാ. ഭദ്രമോള് പറഞ്ഞത് ശരിയല്ലേ..

എല്ലാരോടും സംസാരിക്കുമ്പോൾ ഈ തോന്നലൊക്കെ.. മാറും.

ആൽബിമോന് ഇന്ന് നീ.. തനിച്ചെന്തെങ്കിലും ഭക്ഷണം ചെയ്തു കൊടുത്താൽ മതിയെന്ന് പറഞ്ഞു അതാ മമ്മ വരാത്തത്. എന്താ.. ഉണ്ടാക്കിയത്.

ഉപ്പുമാവ്…

ഇന്ന് മോള് വേണം എല്ലാരെയും ബ്രേക്ഫാസ്റ്റ്‌ കഴിക്കാൻ വിളിക്കേണ്ടത് കേട്ടോ?

ഉം..

മോള് പോയി ആൽബി റെഡിയായോന്ന് നോക്കിയിട്ട് വാ.

ഉം..എന്ത് പറ്റി. സൈറയുടെ കണ്ണുകൾ നിറഞ്ഞ് തൂകി.. ആൽവിൻ ചോദിച്ചു.

എന്താന്ന് പറ..
പൂജ.. എന്നോട് പിണങ്ങി..

എന്തിന്…

സൈറ.. കാര്യം പറഞ്ഞു..

അത്രയ്ക്കിഷ്ടാ.. പൂജയെ ?

ഉം.. കുഞ്ഞിലെ എനിക്ക് പനി വന്നൊരു നാൾ എന്നെയൊന്നെടുക്കാമോന്ന് ഒരാഗ്രഹം അമ്മയോട് പറഞ്ഞത് കേട്ട് , എന്നെ കാണുമ്പോൾ ഒക്കെ.. അമ്മയുടെ ഇടുപ്പിൽ നിന്നും ചാടിയിറങ്ങിയിട്ട് .. അമ്മയോട് പറയും ഇതിനെ എടുക്കാനെന്ന് .
അന്നുമുതൽ ഇന്നു വരെ എല്ലാം.. തന്ന്, എല്ലാം. അവളില്ലായിരുന്നെങ്കിൽ ഈ ആൽബിച്ചനെ പോലും എനിക്ക് കിട്ടില്ലായിരുന്നു… പറഞ്ഞ് തീർന്നതും ഒരു തേങ്ങലോടെ
അവൾ ആൽബിയെ ചുറ്റി പിടിച്ചു..

ആൽവിൻ അന്തംവിട്ടു.. എന്റെ ഈശോയേ… അവന്റെ മനസ്സ് സന്തോഷത്തിന്റെ മാലപടക്കം പൊട്ടിച്ചു തുടങ്ങി..
ഇനിയെന്നും നിന്നിലേക്ക് ചൊരിയാൻ കാത്ത് വച്ച് ഈ പ്രണയത്തിൽ തേൻമഴയിൽ നിനക്കായ് മാത്രം കരുതി വച്ച എന്റെ സ്നേഹമിതാ.. നിന്നിലേക്ക് ……..ആൽവിൻ അവളെ ഇറുകെ പുണർന്നു…എന്നിട്ട് പറഞ്ഞു..

പോട്ടെ! നമുക്ക് വേണ്ടിയല്ലേ.. പറഞ്ഞത്.. ആ വാക്ക് ഇനി പറയണ്ട കേട്ടോ? ആൽവിൻ അവളുടെ ശിരസ്സിൽ ഉമ്മ വച്ചു.

സൈറയുണ്ടാക്കിയ ഉപ്പുമാവ് ആൽവിൻ ഉൾപടെ എല്ലാർക്കും. ഇഷ്ടായി..

സയൻ പാലസിലെ ഓരോരുത്തരും. സന്തോഷ ദിവസങ്ങളങ്ങനെ പങ്കിട്ട് മുന്നോട്ട് പോയി.. സൈറയും പൂജയും ഗ്രാനിയുടെയും ഗ്രാൻപായുടെയും കാര്യങ്ങൾ ശ്രദ്ധിക്കുമായിരുന്നു.. ഐസക് ജോണിന് രണ്ട് മരുമക്കളെയും ഒത്തിരി ഇഷ്ടായി.

ഒരു മാസം കഴിഞ്ഞ്

സയനോരയെ ചുറ്റിപിടിച്ച് സൈറയും പൂജയും എന്തോ.. പറഞ്ഞ് ചിരിക്കുന്നത് കണ്ട് കാെണ്ടാണ് അന്ന ഹോസ്റ്റലിൽ പോകാൻ തയ്യാറായി പൂമുഖത്ത് വന്നത്.

എല്ലാരും ഒരുമിച്ച് അന്നയെ യാത്രയക്കാൻ വണ്ടിക്കരികിൽ എത്തി

ഏട്ടത്തിമാരെ നോക്കി.. അന്ന ചിരിച്ച് കൊണ്ട് പറഞ്ഞു. ഞാൻ തിരികെ വരുമ്പോൾ എന്റെ മമ്മയെ എനിക്ക് ഇച്ചിരി ബാക്കി വച്ചേക്കണേ…

ഞാൻ തരില്ല … വേണമെങ്കിൽ അടിവച്ച് വങ്ങണം. പൂജ പറഞ്ഞു..

യ്യോ… അടിവച്ചാൽ ഭദ്രകാളിയുടെ രൂപമെങ്ങാനുമെടുക്കോ…

പൂജ ചിരിച്ചെന്ന് ഉറപ്പു വരുത്തിയിട്ടാണ് മറ്റെല്ലാരും ചിരിച്ചത്… അല്ലുവാണ് കൂടുതൽ ചിരിച്ചത്..

ആൽവിനും അലനും തിരികെ വന്നു..

ഫോൺ വിളിച്ച് വന്ന അലൻ ഫോൺ പോക്കറ്റിലിട്ട് പൂജയോട് ചോദിച്ചു.. തന്റെ ഫോണെവിടെ റൂമിലുണ്ട്..

അമ്മ കുറെ വിളിച്ചു.. താനെന്തിനാ ഈ ഫോണെപ്പോഴും.. ഓഫ് ചെയ്തു വക്കുന്നത്…

അതോഫായതായിരിക്കും അല്ലൂ… പറ.. അമ്മയെന്ത് പറഞ്ഞു.. .

ചുമ്മാ വിളിച്ചതാ. ഫോണോഫായത് കൊണ്ട് അമ്മ പേടിച്ചു.

എന്തിന്?

താനിനി എന്നോട് വഴക്കിട്ട് പട്ടിണി സമരം വല്ലോ.. ആണോന് ഭയന്നു പോയീന്ന് ..

ഈ അമ്മേടെ കാര്യം.. ആ ചീത്ത കുട്ടിയല്ല ഞാനെന്ന് പറഞ്ഞോ അല്ലു എന്നിട്ട് ..

പിന്നെ.. പറഞ്ഞൂല്ലോ.. അലൻ അവളെ ചേർത്ത് പിടിച്ചു..
നല്ല കുട്ടിയാ… കണ്ടിട്ടും കണ്ടിട്ടും എനിക്ക് കൊതി തീരുന്നില്ലന്ന് പറഞ്ഞു..

പിന്നെ..

പിന്നെന്താ.. എപ്പോഴെങ്കിലും പിണങ്ങി പട്ടിണിയെങ്ങാൻ കിടന്നാൽ
ഭദ്രകാളിയാണെന്നെന്നും നോക്കില്ല.. ഞാൻ ചവിട്ടി കൂട്ടുമെന്ന് പറഞ്ഞു.

പൂജ അലന്റെ കരവലയത്തിൽ നിന്ന് കൊണ്ട് തന്നെ വലത് ഷോർഡറിൽ കടിച്ച് കൊടുത്തു..

ശ്ശൊ….നല്ല വേദനിച്ച് കേട്ടോ?

ഭദ്രകാളീന്ന് വിളിച്ചാൽ ഞാൻ വേദനിപ്പിക്കും..ഇത് വെറും സാമ്പിൾ.

ന്റെ പൂജ മോളെ എനിക്കൊരു സ്പെഷ്യൽ ഷാർജ ഉണ്ടാക്കി തരാമോ.

ഉം.. അവൾ അടുക്കളയിൽ എത്തിയപ്പോൾ സൈറ അവിടെയുണ്ട്…
പൂജാ ..ഞാൻ ഓറഞ്ച് ജ്യൂസുണ്ടാക്കാൻ വന്നതാ..
നിങ്ങൾക്കും കൂടെ എടുക്കട്ടെ..

വേണ്ടടീ… അല്ലൂന് ഷാർജ വേണമെന്ന്.

എന്നാൽ ഞങ്ങൾക്കും ഷാർജ മതിട്ടോ?

പൂജാ .. ടീ… ഈ കുറുമ്പെങ്ങനാ.. കാട്ടുന്നത്…

ങേ… പൂജ പൊട്ടിചിരിച്ചു.

പറയെടീ… ആൽബിച്ചൻ പറഞ്ഞതാ. താനെന്താ.. കുറുമ്പുകാട്ടാത്തത് ? ഇടയ്ക്കൊക്കെ ഞാൻ കുറുമ്പുകാട്ടണമെന്ന് …

ഉം… നിന്റെ ആൽബിച്ചൻ ആള് മോശമല്ലല്ലോ.. ടീ.. ഈ കുറുമ്പെന്ന് പറയുന്നത് പലതരം ഉണ്ട്.. മറ്റുള്ളവരെ രസിപ്പിക്കുന്നത്. ദ്രോഹിക്കുന്നത്.. വിഷമം തോന്നിയാലും പിന്നീട് ഓർത്ത് ചിരിക്കുന്നത്.. അങ്ങനെ നാലഞ്ച് തരം ഉണ്ട്… സ്വയം തോന്നേണ്ടതാ..
അതിനേ എഫക്ടുള്ളൂ.. ആളും തരവും അറിഞ്ഞ് വേണം പ്രയോഗിക്കാൻ. സ്നേഹപ്രകടനത്തിലൂടെയുള്ള കുറുമ്പേ … ആൽബിച്ചനോട് നീയടെക്കാവൂ… പാവാ..

ഞാനിപ്പോ .. അല്ലൂനോട് ഒരു കുറുമ്പ് കാണിക്കാൻ പോകുവാണ്. നീ.. കണ്ടോ?

സൈറ.. കിച്ചൻ ഷെൽഫിൽ നിന്നും മനോഹരമായ ഒരു ഗ്ലാസ് കഴുകി വച്ചു. പിന്നെ അതിൽ ചോക്ലേറ്റ് ഒഴിച്ചു.. ഫ്രിഡ്ജിൽ നിന്നും ഇഡലിമാവ് അരച്ചത് എടുത്ത് അതിലേക്ക് കട്ടിയോടെ ഒഴിച്ചു മുക്കാൾ ഭാഗത്തോളം… പിന്നെ.. ഒരു സ്പൂൺ സ്ട്രോബറി ഐസ്ക്രീം അതിനു മുകളിൽ വച്ചു..
പിന്നെ.. ആപിൾ നേർത്തകഷണങ്ങളായി അരിഞ്ഞ്.
ഗ്ലാസ്സിനു ചുറ്റും കുത്തിനിർത്തി പൂവുപോലെ.. പിന്നെ.. എെസ് ക്രീമിന് മുകളിൽ ചെറിയും അണ്ടി പരിപ്പും. .. ബദാമും വച്ച് അലങ്കരിച്ചു..

ടീ… ഇതാർക്കാ..

എന്റെ..സ്വീറ്റ് അല്ലൂന്.

ഇന്നലെ മഴയത്ത് ബൈക്കിൽ പോകല്ലേന്ന് പറഞ്ഞിട്ട് കേൾക്കാതെ .. ജലദോഷം പിടിച്ചിട്ട് വന്നിരിക്കുന്നു.. എന്നിട്ട് ഷാർജ വേണംന്ന്… അതും.. സ്പെഷ്യൽ…

എടീ.. എനിക്കും.. കൂടി… ഒന്ന്. ഞാനും ആൽബിച്ചനോട് ഒന്ന് കുറുമ്പട്ടെടീ…
സൈറ പിടിച്ച് വാങ്ങി കൊണ്ട് ഓടീ…

പിന്നെ ചെന്ന് നിന്നത്.. ആൽവിന്റെ മുന്നിലാ..

എന്തിനാ..ഇങ്ങനെ ഓടിയത്…

സൈറ.. ഷാർജ ആൽവിന് നേരെ നീട്ടി..

ആഹാ. തനിക്കിതൊക്കെ ഉണ്ടാക്കാൻ അറിയോ..
ആൽവിൻ ഒരു ചെറിയെടുത്തു. സൈറയുടെ ചുണ്ടിൽ തട്ടിച്ചു പിന്നെ അവളുടെ വായിൽ വച്ചു കൊടുത്തു.
വാ.. ഇവിടിരിക്ക്..

എന്നിട്ട് ആപ്പിൾ കഷണം ഓരോന്നായി അവൾക്ക് കൊടുത്തു.
പിന്നെ നട്സും ഐസ്ക്രീമും പങ്കിട്ടു.. സൈറയ്ക്ക് കുറ്റബോധം തോന്നി..എന്തൊരു പാവം..എന്റെ ആൽബിച്ചൻ. ഉഴുന്നിന്റെ ഭാഗം എത്തിയപോൾ സൈറ ആൽബിച്ചന്റെ കയ്യിൽ നിന്നും ഗ്ലാസ്സ് പിടിച്ച് വാങ്ങി. സോറി പറഞ്ഞു..

സോറിയോ.. എന്തിന്…?
ഇത് കുടിക്കണ്ട.. ഞാൻ ഓറഞ്ച് ജൂസ് കൊണ്ട് തരാം.

സൈറ കാര്യം പറഞ്ഞു.

ഇതേ.. സമയം.. സൈറയുടെ കുറുമ്പ് വിശേഷം പറഞ്ഞ് ചിരിക്കുകയായിരുന്നു പൂജയും അല്ലുവും..

ഷാർജ കുടിച്ചു കൊണ്ട് അല്ലു ചോദിച്ചു. സൈറ ആൽബിച്ചനെ എങ്ങനെ പറ്റിക്കാനാ ശ്രമിച്ചത്…

കുടിക്കെന്റെ അല്ലു…എന്നിട്ട് പറയാം..

ഐസ്ക്രീം നുണഞ്ഞ് കഴിഞ് കോരി കുടിച്ചതും ഉഴുന്നിന്റെ വഴുവഴുപ്പ് . പാതികുടിച്ച് അയ്യേ..ന് പറഞ്ഞതും..

പൂജ പൊട്ടി ചിരിച്ചു..

ടീ…നീ.. യെന്നെ… നിന്നെ.. ഞാൻ

ബാക്കി കേൾക്കാൻ നിൽക്കാതെ പൂജയോടി… അല്ലു പിന്നാലെയും.

എന്നെ ഭദ്രകാളിന്ന് വിളച്ചതെന്തിനാ.

പൂജാ .. ഓടല്ലേ.. വീഴും കേട്ടോ?

വീഴട്ടെ… എന്നാലും ഞാൻ നിക്കില്ല…

എന്നാൽ പൂന്തോട്ടത്തിന്റെ മധ്യഭാഗത്ത് നിൽക്കുന്ന കുടമരത്തിന്റെ ചോട്ടിൽ വെച്ച്‌ അലൻ പൂജയെ പിടി കൂടി.

കലാലയത്തിലെ വാകമര ചോട്ടിൽ വച്ച് പൂജയെ ആദ്യമായ് കണ്ട നിമിഷം .. ഓർത്തു അലൻ .. അതേ.. പോലെ തന്റെ മുന്നിൽ നിന്ന് കിതയ്ക്കുന്ന പൂജയെ അവൻ നെഞ്ചോടക്കി.. കുതറി മാറാൻ ശ്രമിച്ച പൂജയുടെ കവിളത്തും ചുണ്ടിലുമെല്ലാം മാറി മാറി ചുംബിച്ചു അലൻ. പിന്നെ പൂജയെ കോരിയെടുത്ത് വട്ടം കറങ്ങി… മൊബൈലിൽ തുരുതുരെ നിർത്താതെ സന്ദേശം വന്നപ്പോൾ പൂജയെ നിലത്ത് നിർത്തി ഒരു കൈയ്യിൽ താങ്ങി.. മറുകയ്യ് കൊണ്ട് മൊബൈൽ ഓൺ ചെയ്തു..

സൈറയുടെ മെസ്സേജ്..

കുടമര ചോട്ടിലെ പ്രണയ രംഗങ്ങൾ പകർത്തി.. അയച്ചിരിക്കുന്നു…

അലൻ ചുറ്റിനും നോക്കി … സൈറയെ കണ്ടില്ല..
പൂജ ചൂണ്ടികാണിച്ച് കൊടുത്ത ഭാഗത്തേക്ക് അലൻ നോക്കി ,

ബാൽക്കണിയിൽ സൈറയെ ചേർത്ത് പിടിച്ച് ആൽബിച്ചൻ.

രണ്ട് പേരും.. കയ്യുയർത്തി കാണിച്ചു..

കുടമരത്തിന്റെ ഒരു ചില്ല മറച്ച് അലൻ പൂജയെ വീണ്ടും നെഞ്ചോട് ചേർത്ത് നിർത്തി.. പാടി..

ഇനിയെൻ പ്രണയത്തിൻ നാളുകളാ…
നീയെൻ ഹൃദയത്തിൽ താളമായ് …
അറിയാതെ… പറയാതെ.. എന്നിലെ
പ്രണയം നിനക്കായ് മാത്രം തുടിക്കുന്നിതാ…

സയൻ പാലസിലെ പൂന്തോട്ടത്തിൽ പുതുതായ് വിരിഞ്ഞ രണ്ട് പുഷ്പങ്ങളെ വട്ടമിട്ട് രണ്ട് ചത്രശലഭങ്ങൾ എപ്പോഴും പാറി …. പറന്നു കൊണ്ടേയിരുന്നു…

🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏
ശുഭം.😔

നിങ്ങൾ ഓരോരുത്തരും എനിക്ക് തന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരിക്കൽ കൂടി സന്തോഷം അറിയിക്കുന്നു.
അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു.

നിങ്ങളോരോരുത്തരെയും പടച്ചോൻ അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിച്ച് കൊണ്ട് 🙏🙏🙏🙏

ബെൻസിത്ത❤️❤️❤️❤️

5/5 - (7 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “നിനക്കായ് മാത്രം – 50 (അവസാന ഭാഗം)”

Leave a Reply

Don`t copy text!