Skip to content

ഞാനും എന്റെ കുഞ്ഞാറ്റയും – 1

njanum ente kunjattayum aksharathalukal novel by benzy

നിനക്കായ് മാത്രം എന്ന കഥ വായിച്ചഭിപ്രായം പറഞ്ഞ എല്ലാപേർക്കും ഒരിക്കൽ കൂടി എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു.

കുഞ്ഞാറ്റയെ നിങ്ങൾക്കിഷ്ടപ്പെടുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. അത് കൊണ്ടാണ് ഞാൻ എന്റെ കുഞ്ഞാറ്റയെ എന്റെ വായനക്കാരായ കൂട്ടുകാർക്ക് പരിചയപ്പെടുത്തുന്നത്. തുടക്കം 4-ഭാഗം വരെ അല്പം കൺഫ്യൂഷൻ വരാൻ സാധ്യതയുണ്ട്. മനസ്സിരുത്തി ക്ഷമയോടെ വായിക്കുക.

♥️♥️♥️♥️♥️♥️♥️♥️♥️♥️

കൃഷണ പ്രിയ കുളി കഴിഞ്ഞ് വന്നപ്പോഴാണ് മുറിയുടെ ജനാലയിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടത്. മുടിയിൽ കെട്ടിവച്ച ടവ്വൽ ഇളക്കി മാറ്റി ജനാല മെല്ലെ തുറന്നു നോക്കി കൃഷ്ണപ്രിയ.

അടുത്ത വീട്ടിലെ ജനാലയിൽ പിടിച്ച് നിന്ന് കൊണ്ട് 5 വയസ്സ് പ്രായമുള്ള ശാലു മോൾ കമ്പ് കൊണ്ട് തന്റെ ജനാലയിൽ തട്ടിയ ശബ്ദമാണ് കേട്ടത്. കുട്ടിയുടെ മുഖം കരഞ്ഞ് വീർത്തിരുന്നു.

എന്താശാലു മോളെയെന്ന് ചോദിക്കുന്നതിന് മുന്നെ കുട്ടി പറഞ്ഞു
ആൻറി ഒന്ന് വാൻ്റീ…… അമ്മേ വിളിച്ചിട്ട് ഉണരുന്നില്ല കുട്ടി പൊട്ടിക്കരഞ്ഞ് കൊണ്ടിരുന്നു.

മോള് കരയണ്ട ആൻ്റീ ഇപ്പോൾ വരാം കേട്ടോ?

ഏട്ടത്തി നയനേടത്തീ… എന്ന് വിളിച്ച് കൊണ്ട് കൃഷ്ണ ഓടി മുകളിലത്തെ നിലയിലെത്തി.

മുഖം മിനുക്കുന്നതിൽ ശ്രദ്ധിച്ചു
കൊണ്ടിരുന്ന നയനെയെ നോക്കി കൃഷ്ണ പറഞ്ഞു.
എട്ടത്തി അപ്പുറത്തെ അമൃത ചേച്ചി വിളിച്ചിട്ടുണരുന്നില്ലാന്ന് പറഞ്ഞ് ശാലു മോള് കരഞ്ഞ് പറയുന്നു.

മുഖം മറഞ്ഞ് കിടന്ന ലെയർ കട്ട് ചെയ്ത തലമുടി ഇടത് കൈകൊണ്ട് തട്ടി തെറിപ്പിച്ച് നയന കൃഷ്ണയെ നോക്കി ചോദിച്ചു.

അതിന് നിനക്കെന്താ ? ആ വൃത്തികെട്ട സ്ത്രീയുടെ ശല്യം തീർന്ന് കിട്ടിയാൽ അത്രയും നല്ലത്. ഭർത്താവിനെ വഞ്ചിച്ചവൾ. അവളുടെ മുഖം കണ്ടാൽ തീർന്നു അന്നത്തെ ദിവസം. എങ്ങനെയെങ്കിലും തുലയട്ടെ! നീ പോയി നിൻ്റെ കാര്യം നോക്ക്.. ഒരു ചേച്ചിയും ശാലു മോളും. എന്ന് പറഞ്ഞ് ആപ്പിൾ നിറത്തിലുള്ള ഛായം ചുണ്ടിൽ തേയ്ച്ച് പിടിപ്പിച്ച് ചുണ്ടു തുറന്നും അടച്ചും അവൾ കണ്ണാടിയിൽ വീണ്ടും നോക്കിയിരുന്നു.

അമ്മേ.. അമ്മേ…..
കൃഷ്ണ അമ്മയുടെ മുറിയിലേക്കോടി.

മുറിയിൽ ശ്രീദേവിയും ഹസ്ബൻ്റ് ഹരികുമാറും ജോലിക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്.

രണ്ടാളും സർവ്വേ ഡിപ്പാർട്ട്മെൻ്റിലെ ഉയർന്ന ഉദ്യോഗസ്ഥരാണ്..
രണ്ടാൺ മക്കൾ .

മൂത്ത മകൻ രാജേഷ് വിദേശത്ത് ആണ് ഫോർ വീലർ കമ്പനിയുടെ പി.ഒ.യാണ്. ഭാര്യ നയനയും
ഇളയ മകൻ രാകേഷും ടെക്നോ പാർക്കിൽ സോഫ്ട് വെയർ ഇഞ്ചിനീയർ. രാകേഷിൻ്റെ ഭാര്യയാണ് കൃഷ്ണപ്രിയ..

എല്ലാരും പോയ് കഴിഞ്ഞാൽ 6 മണി വരെ കൃഷ്ണ തനിച്ചാണ്. അടുത്തടുത്ത വീടുകളും ഫ്ലാറ്റുകളുമെല്ലാമുണ്ട്. എങ്കിലും ആരോടും മിണ്ടാനുള്ള അനുവാദമില്ല.

കല്യാണം കഴിഞ്ഞിട്ട് മൂന്നു മാസമേ ആയിട്ടുള്ളൂ … പകൽ തനിച്ചായതിനാലും. പതിനഞ്ച് ദിവസം രാകേഷിന് നൈറ്റ ഷിഫ്റ്റ് ഉളളതിനാലും അത്രയും ദിവസവും കൃഷി പ്രിയ സ്വന്തം വീട്ടിലായിരിക്കും. അത് അവൾക്ക് വലിയ ആശ്വാസമാണ്.

പ്രിയാ.. എന്താ … ശ്രീദേവി ചോദിച്ചു.

അവൾ കാര്യം പറഞ്ഞു.

അവൾ ഒരു മോശക്കാരിയാണെന്നും വിദേശത്തിരിക്കുന്ന ഭർത്താവിനെ വഞ്ചിച്ച് വഴി പിഴച്ച് ആരുടെയോ ഗർഭം ധരിച്ചവളാണെന്നുമറിയില്ലേ നിനക്ക്… വീട്ടുകാരും നാട്ടുകാരും വെറുത്തു കഴിഞ്ഞവളാണവൾ. എന്നിട്ടും നിനക്ക് മാത്രമെന്താ.. അവളോടിത്ര മമത.

ഒക്കെ..അറിയാം അമ്മേ. ‘ന്നാലും ഒരാപത്ത് വന്നാൽ ….. എന്തെങ്കിലും സംഭവിച്ചാൽ ആ കുറ്റബോധം ഒരിക്കലും നമ്മളെ വിട്ടു പോകില്ലമ്മേ.

നീ വലിയ വിദ്യാഭ്യാസമുള്ള കുട്ടിയല്ലേ. അത് കൊണ്ട് നീ പറയുന്നത് വലിയ കാര്യമാകുമല്ലോ?

വിദ്യാഭ്യാസം ഇല്ലാത്ത തന്നെ കളിയാക്കിയതാണെന്നവൾക്ക് അറിയാം.. അവൾ മുഖം കുനിച്ചു.

വഴിപിഴച്ചവളുമായ് ഒരു ബന്ധവും വേണ്ട കേട്ടല്ലോ?. ശ്രീദേവിയെ പിൻതാങ്ങി ഭർത്താവ് ഹരികുമാർ പറഞ്ഞു..

ഇവൾക്കിതെന്തിൻ്റെ കേടാമ്മേ …
ഇവളുടെ മുറിയവിടെ നിന്നു മാറ്റണം. ഏത് സമയവും. ആ വിൻഡോയിലൂടെ ആ നോട്ടീഗേളിനെ നോക്കേം…. സംസാരിക്കേം ഒക്കെ ചെയ്യും.

നയനയുടെ പരാതി കേട്ട് ശ്രീദേവി പറഞ്ഞു..
ആണോ.. പ്രിയേ…

ശ്രീദേവി ചോദിച്ചതും വീണ്ടും തലകുനിച്ച് നിന്നു കൃഷ്ണ.

റാങ്കോടെ പാസായ ഒരു എഞ്ചിനീയുടെ ഭാര്യയാ..നീ.. പറഞ്ഞിട്ടെന്താ.. ആ പട്ടിക്കാട് ഗ്രാമത്തിൻ്റെ സ്വഭാവം കളഞ്ഞിട്ടില്ല.
രാകേഷിനോട് പറഞ്ഞ് പെട്ടെന്നൊരു കുഞ്ഞാവേ തരാൻ പറയെടീ…. നയന ചിരിച്ചു കൊണ്ടാണ് പറഞ്ഞതെങ്കിലും കൃഷ്ണ ചിരിച്ചില്ല.. കണ്ണീരണിഞ്ഞ ആ കുഞ്ഞു മുഖം മനസ്സിനെ അത്രയ്ക്കും ചുട്ടുപൊള്ളിച്ചുകൊണ്ടിരുന്നു.
അവൾ തിരികെ മുറിയിൽ വന്ന് രാകേഷിനെ ഫോൺ ചെയ്തു ..

ഫോൺ ഓഫാണ്.

എല്ലാരും പോയ് കുറച്ച് സമയം കഴിഞ്ഞതും വീട് പൂട്ടി അവൾ അപ്പുറത്തെത്തി..

വാതിൽ ചാരിയിട്ടേ .. ഉണ്ടായിരുന്നുള്ളൂ. അകത്ത് മുറിയിൽ കട്ടിലിന് താഴെ അബോധാവസ്ഥയിൽ കിടക്കുന്ന ആ ചേച്ചിയെ കണ്ട് കൃഷ്ണ ഭയന്നു. പെട്ടെന്ന് അല്പം വെള്ളം എടുത്ത് അമൃതയുടെ മുഖത്ത് തളിച്ചു.
അമൃത ചെറുതായിട്ടൊന്നു മുഖം കുടഞ്ഞത് കണ്ട് ശാലു മോൾ ജനാലയിൽ നിന്ന് ചാടിയിറങ്ങി അമ്മേ…അമ്മേ.. വന്ന് വിളിച്ച് കുലുക്കിയതും .. അമൃത മെല്ലെ കൺ തുറന്നു. അമ്മ കൺ തുറന്ന സന്തോഷം പെൺകുട്ടി മുത്തമിട്ടാണറിയിച്ചത്.

ചേച്ചി.. ചേച്ചിക്ക് ഷുഗറുണ്ടോ?

അമൃത ഇല്ലന്ന്‌ തല കുലുക്കി ..

പ്രഷർ ?

ഇല്ല.

ചൂടുവെള്ളം കുടിക്കാൻ തരട്ടെ!

അമൃത ഒന്നും മിണ്ടിയില്ല. മൗനം സമ്മതമായി കണ്ട് കൃഷ്ണ അടുക്കളയിൽ പോയി ചൂടുവെളളം കൊണ്ട് കൊടുത്തു.. .

അമൃത വെള്ളം കുടിച്ച് എഴുന്നേറ്റിരുന്നു. നിറഞ്ഞ വയർ കാരണം എഴുന്നേറ്റിരിക്കാൻ പ്രയാസപ്പെട്ട അമൃതയെ കൃഷ്ണ സഹായിച്ചു.

വയർ വേദന സഹിക്കാൻ വയ്യ… മോളെ … അമൃത പറഞ്ഞു.

ചേച്ചിക്ക് ടോയ്ലറ്റിൽ പോണോ?

വേണ്ട..

ഹോസ്പിറ്റലിൽ പോണോ?

പോണംന്നുണ്ട് എൻ്റെ കയ്യിൽ ഒരു പൈസയുമില്ല.

ചേച്ചി റെഡിയാക് .. ഞാനിതാ വന്നു.

കൃഷ്ണപ്രിയ തിരികെ വന്ന് ഒരോട്ടോയിൽ അമൃതയെയും മകളെയും കയറ്റി മെഡിക്കൽ കോളേജിൽ എത്തിച്ചു കാഷ്യാലിറ്റിയിൽ കാണിച്ചു. അവിടെയെത്തിയതും അമൃത വീണ്ടുംഅബോധാവസ്ഥയിലായി..

എന്താ.. പേര്.? ഡോക്ടർ ചോദിച്ചു.

അമൃത … കൃഷ്ണ ശാലു മോളെ ചേർത്ത് നിർത്തി പറഞ്ഞു..

മാം .. ഈ ചേച്ചി പ്രഗ്നൻ്റാണ്. ഞാൻ അടുത്ത വീട്ടിലുള്ളതാണ്.. ചേച്ചിയെ പറ്റി കൂടുതലൊന്നും അറിയില്ല. ഈ മോള് വിളിച്ചിട്ട് ചെന്ന് നോക്കിയപ്പോഴാ അറിയുന്നത്.

ഞാൻ നോക്കട്ടെ!

ടെസ്ററുകൾ നടക്കുമ്പോൾ കൃഷ്ണ കുട്ടിയോട് ഓരോന്നു ചോദിച്ചു കൊണ്ടിരുന്നു.

ശാലു മോൾക്ക് അച്ഛനെ ഒത്തിരിയിഷ്ടാ.. പക്ഷേ! അച്ഛന് അമ്മയെയും ശാലു മോളെയും തീരെയിഷ്ടമില്ല.. ഒരീസം .. അമ്മയെ അച്ചമ്മേം സീതമാമിയും സതീഷൻ മാമനും വന്ന് ചവിട്ടേം തല്ലേം ഒക്കെ ചെയ്തു .. അമ്മയുടെ വയറ്റിൽ ഒരു ചീത്ത കുട്ടി വളരുന്നൂന്ന് പറഞ്ഞ് ഇറക്കി വിട്ടു.

അമ്മമ്മയുണ്ടോ? ശാലു മോൾക്കു്.

ഉം.. അമ്മാമ്മ പറഞ്ഞ്.. പോയി ചാകാൻ .. വീട്ടിൽ വന്നാൽ തല്ലിക്കെല്ലുമെന്നും പറഞ്ഞ്.

പോട്ടെ! സാരല്യന്ന് പറഞ്ഞ് കൃഷ്ണ രാകേഷിനെ വീണ്ടും വിളിച്ചു..
ഇത്തവണ രാകേഷിനെ കിട്ടി.

ഏട്ടാ….സോറി. വഴക്ക് പറയല്ലേ..അവൾ വിശദമായി തന്നെ കാര്യങ്ങൾ പറഞ്ഞു.

ഉം.. ശരി നടക്കട്ടെ! ഞാൻ വിളിക്കാം. രാകേഷ് ഫോൺ കട്ട് ചെയ്തു.
കൃഷ്ണക് സമാധാനമായ് .

ഒരു മണിക്കൂർ കഴിഞ്ഞു .. ഡോക്ടർ കൃഷ്ണയെ
വിളിപ്പിച്ചു .. ഡോക്ടർ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ കൃഷ്ണക്ക് അത്ഭുതവും സന്തോഷവും സങ്കടവും ആശങ്കയുമൊക്കെയുണ്ടായി.
അമൃത പ്രഗ്നൻ്റല്ലെന്നും വയറിനുള്ളിൽ ഒരു മുഴ വളർന്നു ആറു കിലോയോളം വലിപ്പം വച്ചതാണെന്നും എത്രയും പെട്ടന്ന് സർജറിയിലൂടെ മുഴ നീക്കം ചെയ്യണമെന്നും ഇല്ലെങ്കിൽ ശാരീരിക ബുദ്ധിമുട്ടകൾ അധികരിക്കുമെന്നു ഡോക്ടർപറഞ്ഞു..

എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ സർജറിക്ക് തയ്യാറാകണമെന്നുള്ളത് അമൃതയെ ധർമ്മസങ്കടത്തിലാഴ്ത്തി..

അമൃതയ്ക്കുള്ള മരുന്നും വാങ്ങി കുറച്ച് ഫ്രൂട്ട്സുമൊക്കെ വാങ്ങി വന്ന ശേഷം ഒരു ഓട്ടോ പിടിച്ചു അവരെ വീട്ടിലെത്തിച്ചു കൃഷ്ണാ..

അമൃതചേച്ചീ…സന്തോഷായില്ലേ.
ഉം… അവൾ കണ്ണുനീർ തുടച്ചു കൊണ്ട് മൂളി

ഒരു പ്രസവം കഴിഞ്ഞതല്ലേ.. എന്നിട്ടും ചേച്ചിക്കിത് ഗർഭം അല്ലന്ന് അറിയാൻ പറ്റിയില്ലേ..

ഒത്തിരി പ്രാവശ്യം ഇരുവീട്ടുകാരോടും പറഞ്ഞതാ. ആരും കേട്ടില്ല .. അപവാദത്തിൻ്റെ തീക്കനൽ കോരി തട്ടിയിട്ടേച്ച് എല്ലാരും പോയി .ആനന്ദേട്ടൻ ഒരു വാക്ക് പോലും എന്നോട് മിണ്ടാതെ നാട്ടിൽ വന്നതിൻ്റെ പിറ്റേന്ന് തന്നെ സൗദിയിലേക്ക് മടങ്ങി. ആഭരണങ്ങൾ ഓരോന്നും വിറ്റ് വാടകയും കൊടുത്ത് ആഹാരവും കഴിച്ചു കൊണ്ടിരുന്നു. മറ്റു ബുദ്ധിമുട്ടുകളൊന്നും ഇല്ലാതിരുന്നതിനാൽ ആശുപത്രിയിലും പോയില്ല. വയറിന്റെ വലിപ്പവും പെട്ടന്ന് പെട്ടന്നായിരുന്നു.. ഇന്നാദ്യമായിട്ടാ.. വയറ് വേദനിച്ചത്.അതും സഹിക്കാൻ പറ്റാത്തത്.

ഓപ്പേറേഷനും മറ്റു ചിലവുകൾക്കോ ഒന്നിനും എന്റെ കയ്യിൽ കാശില്ല. ഉണ്ടായാലും ഞാൻ ചെയ്യില്ല. എൻ്റെ കുഞ്ഞിന് ആരുമില്ല.
ഇന്നേ വരെ വഴിപിഴച്ച് ജീവിച്ചിട്ടില്ല ഞാൻ . എങ്കിലും പിഴച്ചവളെന്ന് മുദ്രകുത്തപ്പെട്ടു.
വയറിൽ പിടിച്ച് കൊണ്ട് അമൃത തുടർന്നു. ഈ ഭാരം ഒരു ഭാരമയേല്ല മോളെ. പക്ഷേ! അപമാനഭാരം അത് എനിക്ക് താങ്ങാവുന്നതിലപ്പുറമാ . അമൃത പൊട്ടിക്കരഞ്ഞു.

സാരല്ലന്നേ… ഒന്നും സംഭവിക്കില്ല.. ചേച്ചി.. ചേട്ടൻ്റെ നമ്പരിങ്ങെടുത്തേ…

ഞാൻ സംസാരിക്കാം. ചേച്ചിയുടെ ചീത്തപേരൊക്കെ ഞാനൊറ്റ ദിവസം കൊണ്ട് മാറ്റി തരും. പോരെ..ചേച്ചി ഓപ്പറേഷന് സമ്മതിക്കണം.

വിളിച്ചിട്ടും പ്രയോജനമൊന്നുമില്ല.. എന്നെ ഫോണിൽ നിന്നും ആ ഹൃദയത്തിൽ നിന്നും ബ്ലോക്കാക്കിയിരിക്കുകയാ.

ഞാനെന്റെ ഫോണിൽ നിന്ന് വിളിക്കാം.

അമൃതയുടെ കയ്യിൽ നിന്നും ആനന്ദിൻ്റെ നമ്പർ വാങ്ങിയ കൃഷ്ണപ്രിയ വീട്ടിലെത്തിയ ഉടൻഅമൃതയുടെ ഹസ്ബൻ്റ് ആനന്ദിനെ വിളിച്ചു. വെള്ളിയാഴ്ചയായത് കൊണ്ട് ആവും ആനന്ദ് ഉടൻ ഫോണെടുത്തു ..

ഹലോ.. ആനന്ദ് സാറല്ലേ..

അതേല്ലോ? ആരാ..?

ഞാൻ നാട്ടിൽ നിന്നൊര നിയത്തിയാ .. പേര് കൃഷ്ണ പ്രിയ.തിരക്കില്ലെങ്കിൽ ഒരു പത്ത് മിനിറ്റ് ഞാൻ പറയുന്നതൊന്ന് ക്ഷമയോടെ കേൾക്കാമോ ആനന്ദേട്ട …..?

പറഞ്ഞോളൂ .. തിരക്കില്ല..

ഞാൻ അമൃതചേച്ചിയുടെ വീടി..

പേര് കേട്ടതും.. അയാൾ ഫോൺ കട്ടാക്കി .

ശ്ശെ… ഇങ്ങനുണ്ടാ ആൾക്കാർ അമൃത വിരല് കടിച്ചു. കുടഞ്ഞു.?

അങ്ങനെ വിട്ടാൽ ശരിയാകില്ല ല്ലോ?

കൃഷ്ണ വിശദ വിവരങ്ങൾ എഴുതി വാട്സ് ആപ്പ് മെസ്സേജ് വിട്ടു.
അവസാനം ഇങ്ങനെയെഴുതി..
ഇവിടെ തെറ്റ് ചെയ്തത് അമൃതേച്ചിയല്ല. സത്യം കണ്ടെത്താതെ രണ്ട് കുടുംബങ്ങൾക്കും സമൂഹത്തിനും വലിച്ച് കീറാനായി അബലയും നിസ്സഹായയുമായ ഒരു സ്ത്രീയെയും സ്വന്തം കുഞ്ഞിനെയും വലിച്ചെറിഞ്ഞ ആനന്ദേട്ടനാണ്. നന്നായി ആലോചിക്കൂ. കഴിയുമെങ്കിൽ അവരെ സ്നേഹത്തോടെ സംരക്ഷിക്കൂ ഒരനിയത്തി.

10 മിനിട്ട് കഴിഞ്ഞില്ല. ഒരു മറുപടി വന്നു.

മറുപടി വായിച്ച് സന്തോഷത്തോടെ കൃഷ്ണ ജനാല തുറന്ന് വിളിച്ചു.

അമൃതേച്ചി.. അമൃതേച്ചീ .

അമൃത ..ജനാല തുറന്നു.

ബുധനാഴ്ചയ്ക്ക് ഇനിയെത്ര ദിവസമുണ്ട് ? കൃഷ്ണ ചോദിച്ചു

ഒന്ന് … രണ്ട്………. അഞ്ച് ദിവസം എന്താ കൃഷ്ണാ….

എന്നാൽ വിരലെണ്ണി കാത്തിരുന്നോ.. നഷ്ടപ്പെട്ട സ്നേഹവും കരുതലും ഇരട്ടിയായി തരാൻ അമ്യതേച്ചിയുടെ ആള് ഇങ്ങെത്തും ..

മനസ്സിലായില്ലേ.. അമൃതേച്ചിയുടെ ആനന്ദേട്ടൻ ബുധനാഴ്ച വരുന്നു ന്ന്.

നേ…. നേ……..രാണോ.. കമ്പിയിൽ പിടിച്ച് നിന്ന അമൃത താഴേക്കുർന്ന് പോയ് …

യ്യോ….. അമ്മേ.. പിന്നെയും ശാലു മോളുടെ നിലവിളി.

കൃഷ്ണ വീണ്ടും അവിടെയെത്തി.. വെള്ളം മുഖത്തു കുടഞ്ഞതും അമൃത ഉണർന്നു ..

ദേ.. മിനിട്ട് വച്ച് ബോധം പോയാൽ ഓടിയോടി വരാനൊന്നും എനിക്ക് പറ്റില്ല. വയറ് ചീത്തപേരുണ്ടാക്കി വച്ചേക്കയല്ലേ കൃഷ്ണ ചിരിച്ച് കൊണ്ട് പറഞ്ഞു.

ആനന്ദേട്ടൻ എന്ത് പറഞ്ഞു. പറ കൃഷ്ണേ ….. അമൃതകെഞ്ചി.
കൃഷ്ണ മെസ്സേജ് കാണിച്ച് കൊടുത്തു. ൻ്റെ അമതയോട് പറയു .. ഒഴുക്കിയ കണ്ണീരിനു പകരം .. സ്നേഹം കൊണ്ട് തുലാഭാരം നടത്താൻ ഈ ആനന്ദേട്ടൻ വരുന്നൂന്ന്.. ഓപ്പറേഷന് തയ്യാറായിരിക്കാൻ പറയണം. അമൃത ശാലു മോളെ വാരിയെടുത്ത് തുരുതുരെ ഉമ്മ വച്ചു.

ഇത് ആനന്ദേട്ടുള്ളതല്ലേ… കൃഷ്ണ ചോദിച്ചു.

അമൃത നാണിച്ചു നിന്നതും.. കൃഷ്ണ പറഞ്ഞു.

ആനന്ദേട്ടന് ഇങ്ങോട്ട് വിളിക്കാൻ നാണക്കേടുണ്ടാവും. ചേച്ചി വിളിച്ചോ.. യെന്ന് പറഞ്ഞ് കൃഷ്ണ പടിയിറങ്ങി.

🌹🌹🌹🌹🌹🌹🌹🌹🌹🌹
വൈകുന്നേരം.

രാകേഷാണ് ആദ്യം വന്നത്… ദേഷ്യം പൂണ്ട മുഖം കണ്ട് കൃഷ്ണ ഭയന്നു വിറച്ചു. അകത്ത് കയറിയതും .. രാകേഷ് കോട്ടും ഷൂവുമെല്ലാം വലിച്ചെറിഞ്ഞ് കട്ടിലിലേക്ക് മലർന്നു

കൃഷ്ണ കുറച്ച് സമയം രാകേഷിനെ നോക്കി നിന്ന ശേഷം കാലിൽ മുഖമമർത്തി കരഞ്ഞു..

ക്ഷമിക് ഏട്ടാ….. ഒരു ജീവൻ്റെ കാര്യമായത് കൊണ്ടാ.. ഞാൻ .

രാകേഷ് കാല് വലിച്ചെടുത്തു. ഏയ്.. കൃഷ്ണാ… ഇങ്ങ് വാ.. രാകേഷ് അവളെ അടുത്തു വിളിച്ചു..

അതൊന്നുമല്ല .. ഇന്ന് നിന്നെ നയനേടത്തി ഒത്തിരി കളിയാക്കി വിദ്യാഭ്യാസമില്ലാത്തതാ എല്ലാ പ്രശ്നങ്ങൾക്കും കാരണം. . നിന്നെ ഞാൻ പഠിപ്പിക്കാൻ പോകുന്നു. അനുസരിച്ചോണം.

ഉം .. കൃഷ്ണ ഭയത്തോടെ പറഞ്ഞു.

കല്യാണം കഴിഞ്ഞ് മൂന്നു മാസമായിട്ടും നമ്മൾ ഒരുമിച്ചിരുന്ന ദിവസങ്ങൾ കുറവാ.

നീ.. യൊന്നിനും പരാതിയും പറഞ്ഞിട്ടില്ല. ങാ… പിന്നെ നീയറിഞ്ഞോ? ജോലി സ്ഥത്ത് വച്ച് നയനേട്ടത്തി തല ചുറ്റി വീണു. എന്റെ രാജേഷട്ടൻ അച്ഛനാകാൻ പോണു.

ഇയ്യോ.. ഞാനീ സന്തോഷം എങ്ങനാ.. യിപ്പം … കൃഷ്ണ സ്വന്തം കവിളത്ത് രണ്ട് കൈ കൊണ്ടും ഇറുകെ പിടിച്ചു.

രാകേഷ് അവളെ നോക്കി പറഞ്ഞു.

ഇനി നിന്നെയിങ്ങനെ മാറ്റി നിർത്തിയാൽ ശരിയാകില്ല കേട്ടോ?. ഇനി നമുക്കും വേണം ഒരു കുഞ്ഞ്.

എന്താ.. വേണ്ടേ .. കൃഷ്ണ മുഖം താഴ്ത്തി. റോസാ പൂവിടരും പോലെ ആ മുഖം ചുവന്നു തുടുത്തിരുന്നു… രാകേഷ് രണ്ട് വിരലുകൾ കൊണ്ട് താടിയിൽ തൊട്ടു ആ മുഖമുയർത്തി.
കൃഷ്ണയുടെ താനേയടഞ്ഞമിഴികളിൽ രാകേഷിൻ്റെ ചുണ്ടുകളമർന്നു.
കല്യാണം കഴിഞ്ഞ് മൂന്നു മാസത്തിനുള്ളിൽ കൃഷ്ണക്ക് രാകേഷിൽ നിന്നും കിട്ടിയ ആദ്യത്തെ ചുംബനം.

തുടരും.

4.2/5 - (10 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “ഞാനും എന്റെ കുഞ്ഞാറ്റയും – 1”

Leave a Reply

Don`t copy text!