ഞാനും എന്റെ കുഞ്ഞാറ്റയും – 20, 21

  • by

5282 Views

njanum ente kunjattayum aksharathalukal novel by benzy

എന്നിട്ട് ഹരിയേട്ടനോട് പറഞ്ഞോ ?

ഉം.. പറഞ്ഞു..

ഒന്നു പറ.. നയനേച്ചി…ഇങ്ങനിട്ട് ചോദിപ്പിക്കാതെ .. ഹരിയേട്ടൻ എന്ത് പറഞ്ഞു..

നയനയ്ക്ക് പൊട്ടിചിരിക്കാൻ തോന്നി.. എങ്കിലും ചിരിയടക്കി പിടിച്ചവൾ പറഞ്ഞു..

ഹരിയേട്ടൻ ആദ്യം സോഫ്ടായിട്ടാ ചോദിച്ചത്..?

എന്ത്?

നീയൊന്നടങ്ങ് കൃഷ്ണേ .. ഞാൻ പറയണുണ്ടല്ലോ?

ടീ…നിനക്കെന്നോട് പ്രണയമാണോന്ന് ചോദിച്ചു.

ഞാൻ കണ്ണും പൂട്ടിയങ്ങ് പറഞ്ഞു..
കട്ട പ്രണയമാണെന്ന്. നമ്മുടെ ഹരിയേട്ടനെ കണ്ടാൽ ആരാടീ പ്രണയിക്കാത്തത്..? ഞാനും പ്രണയിച്ചു.. അവസരം കിട്ടിയപ്പോൾ തുറന്നു പറഞ്ഞു.. പിന്നീട് നടന്നതൊന്നും നിന്നോട് പറയാതിരിക്കുന്നതാ.. നല്ലത്..?

കൃഷ്ണയുടെ ചങ്കിടിപ്പ് വർദ്ധിച്ചു.. എങ്കിലും അതറിയാൻ തന്നെ അവൾ തീരുമാനിച്ചു. അതെന്താ.. ഹരിയേട്ടൻ സന്തോഷം കൊണ്ട് .. നയനേച്ചിയെ കെട്ടിപിടിച്ചോ.

നയന ലൈറ്റിട്ടു..
കൃഷ്ണയുടെ മുഖത്തെ സങ്കടം അവഗണിച്ചു കൊണ്ട് നയന തുടർന്നു.
അങ്ങനെയൊക്കെ ഞാനും ആശിച്ചു. പക്ഷേ.. എന്റെ കഴുത്തിന് കുത്തിപിടിച്ച് ആ വലിയ പാറയിൽ ചേർത്ത് വച്ച് ഞെരിച്ചു.. സ്വർഗ്ഗവും നരകവും ഒരുമിച്ച് കണ്ടു.. ഹെന്റമ്മോ ഓർക്കാൻ കൂടി വയ്യ?

ഇക്കുറി കൃഷ്ണയുടെ മുഖം പ്രസന്നമായി. നയനേച്ചിയെ ചെറുതായൊന്നു പേടിപ്പിക്കാനും തീരുമാനിച്ചു. നയനേച്ചിക്ക് ഹരിയേട്ടനെ അറിയാഞ്ഞിട്ടാ.. പറഞ്ഞാൽ പറഞ്ഞത് ചെയ്യും… ഇനിയിങ്ങനൊന്നും ചെന്ന് പറയല്ലേ…? പോലീസിനെ പോലും പേടിയില്ലാട്ടോ?

ശരിയാ… അതെനിക്ക് മനസ്സിലായി. ഇനി മേലിൽ നിന്റെ നാവിൽ നിന്നൊരു വാക്ക് ഇമ്മാതിരി വീണാൽ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയിലെറിയുമെന്ന് ഒരു ഉഗ്രൻ വാണിങ്ങ് തന്നു…

കൃഷ്ണയ്ക്ക് ആശ്വാസമായി. ഇനിയെന്റെ നയനേച്ചിയെ ഞാൻ എന്നെ പോലെ സ്നേഹിക്കും. അവൾ മനസ്സിലുറപ്പിച്ചു.

എന്നിട്ട് നയനേച്ചിയെങ്ങനെ രക്ഷപ്പെട്ടു.

കരഞ്ഞു മാപ്പു പറഞ്ഞു..
അപ്പോ.. എന്നെ നെഞ്ചോട് ചേർത്ത് വച്ചു പറഞ്ഞു.. ഏട്ടനോട് ഇങ്ങനൊന്നും പറയല്ലേടാ. ന്റെ കൃഷ്ണ മോളെ കണ്ട് പഠിക്ക്. നിന്നെക്കാൾ നാല് വയസ്സിനിളയതാ. എന്റെ കയ്യിൽ കിടന്നുറങ്ങി. കയ്യിൽ തൂങ്ങി നടന്നു. കൊഞ്ചി ചിരിച്ചും കളിച്ചും എനിക്കൊപ്പം ഉണ്ടും ഉറങ്ങിയും വളന്ന കുട്ടിയാ. മറ്റൊരു കണ്ണിൽ ഇന്നേ വരെ എന്നെ.. കണ്ടിട്ടില്ലന്ന്..

ന്റെ കൃഷ്ണാ.. തീർന്നൂ?

എന്തേ ടീ..?

ഒന്നൂല്ല.. ലൈറ്റണയ്ക്ക്. പറഞ്ഞിട്ട് കൃഷ്ണ തന്നെ ലൈറ്റണച്ചു.

താൻ ചിരിക്കുന്നതവൾ കാണാതിരിക്കാൻ നയനയ്ക്കും അതാവശ്യമായിരുന്നു.

പഠിപ്പുണ്ടെങ്കിലും നിന്റെ പാതി ബുദ്ധിയും വിവേകവും എനിക്കില്ലാതെ പോയി. ഒരു സഹോദരനെ പോലെ കാണാൻ എനിക്കു കഴിഞ്ഞില്ലല്ലോ? എന്നിട്ടും ഞാൻ ചോദിച്ചു. ഹരിയേട്ടൻ കരുതുമ്പോലെയല്ലാ കുഞ്ഞാറ്റയ്ക്ക് കിച്ചായെ ഇഷ്ടാണെങ്കിലോന്ന് ഞാൻ ചോദിച്ചു.

കൃഷ്ണ കണ്ണീരോടെ ചെവികൂർപ്പിച്ചു.

അവളൊരിക്കലും അങ്ങനെ പറയില്ല. അവളെ വളർത്തിയത് ഞാനാ… സി.എമ്മിന്റെ സ്ഥാനത്താ അവളെന്നെ കാണുന്നത്. വേണങ്കിൽ പോയി ചോദിക്ക് മറുത്തു പറഞ്ഞാൽ വേളിമലയുടെ മുകളിൽ നിന്ന് താഴേക്ക് ചാടുംന്ന്.. ഒരു ഭീഷണിയും.. പിന്നെയൊരിക്കലും ആരും എന്നെ ജീവനോടെ കാണില്ലാന്ന്. (കൃഷ്ണ നെഞ്ചിൽ കൈവച്ചു.) അത് പറഞ്ഞപ്പോൾ ശരിക്കും എനിക്കും സങ്കടം വന്നു.. കുടുംബത്തിലെ ഏക ആൺതരിയാ.. ഞാൻ കാരണം ഹരിയേട്ടന് ഒരാപത്തും വരരുതെന്ന് ഞാനും തീരുമാനിച്ചു… കാലിൽ വീണ് മാപ്പ് പറഞ്ഞു. അച്ഛൻ കൊണ്ട് വരുന്ന ഏതാലോചനയും ഞാൻ സമ്മതിക്കാമെന്ന് വാക്കു കൊടുത്തു ഹരിയേട്ടന്. ഇന്ന് വെളുക്കുവോളം എനിക്ക് കരഞ്ഞെന്റെ പാപം കഴുകി . കളയണം മോളെ … നീ.. കിടന്നോ?

കൃഷ്ണപ്രിയ മനസ്സുരുകി പ്രാർത്ഥിച്ച് കൊണ്ടിരുന്നു. കൈവിട്ട് കളയല്ലേ.. ഭഗവാനേ… ന്റെ കിച്ചാടെ മനസ്സ് എന്നിലേക്കു എന്റെ ഇഷ്ടം പോലെ മാറ്റി തരണേ. കരഞ്ഞും പ്രാർത്ഥിച്ചും അവളുറങ്ങി.

കൃഷ്ണയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടാണ് നയന ഞെട്ടിയുണർന്നത്.
കാര്യമറിയാതെ അവളും നിലവിളിച്ചു.
തൊട്ടടുത്ത മുറിയിൽ നിന്നും സി.എമ്മും ദേവപ്രഭയും ഓടിയെത്തി.. മുറി ചാരിയിട്ടേയുള്ളതിനാൽ അവർ അകത്ത് കയറി മുറിയിൽ ലൈറ്റിട്ടു.

എന്താ.. നയനമോളെ..എന്ത് പറ്റി സ്വപ്നം കണ്ട് പേടിച്ചോ?

ഞാനല്ല ചെറിയച്ചാ.. കൃഷ്ണമോളാ..
എന്നെ കൂടി പേടിപ്പിച്ചു..

സി എം. കൃഷ്ണയുടെ അരികിലെത്തി.

മോളെ .. എന്ത് പറ്റിയെടാ…?

അച്ഛാ… കൃഷ്ണ സി.എമ്മിനെ ചുറ്റിപിടിച്ചു കരഞ്ഞു.

എന്റെ മോള് പേടിച്ചോ? കൃഷ്ണയെ തലയിൽ തലോടി ദേവപ്രഭയും അടുത്തിരുന്നു.

കൃഷ്ണയുടെ കരച്ചിലടങ്ങാൻ ഒത്തിരി സമയമെടുത്തു..

അമ്മ കൂടി ഇവിടെ കിടക്കാം.

വേണ്ടമ്മേ.. നയനേച്ചിയുണ്ടല്ലോ?

സി.എമ്മും ദേവപ്രഭയും പോയതും നയന ചോദിച്ചു.

എന്ത് സ്വപ്നാ കണ്ടത്…

കൃഷ്ണ കരഞ്ഞു കൊണ്ട് പറഞ്ഞു..
ആംബുലൻസ്..

വെറും ഒരു സ്വപ്നമല്ലേ…പോട്ടെ!

അല്ല…എന്തോ.. ആപത്ത് വരാൻ പോണൂന്ന് മനസ്സ് പറയുന്നു.

ഒരാപത്തും വരില്ല. നീ…കിടക്ക് .

പാടത്തെ റേഡിലൂടെ ചീറി പാഞ്ഞ വന്ന ആ ആംബുലൻസ് പുഴക്കരയിലൂടെ വന്ന് ഇവിടെ നമ്മുടെ മുറ്റത്താ.. നിന്നത്?

ഈശ്വരാ… എന്നിട്ട് .?

കല്യാണ വേഷത്തിലായിരുന്നു ഞാൻ

ചുമ്മാതല്ല …. കല്യാണത്തിനെ കുറിച്ച് ചിന്തിച്ച് കിടന്നിട്ടാ .. അതിനുള്ള പ്രായമായിട്ടു പോലുമില്ല നിനക്ക്..

ആംബുലൻസിലാണോ.. ചെറുക്കൻ വന്നത്.. നിന്റെ കിച്ചായാണോ? ചെക്കൻ..

നയനേച്ചി പ്ലീസ് … കളിയാക്കല്ലേ.. കണ്ട സ്വപ്നം ആരോടെങ്കിലും പറഞ്ഞാൽ അത് നടക്കാതെ പോകും.. അതാ..

ങ്ങാ..പറ… കല്യാണ ചെറുക്കനെ നീ കണ്ടോ?

ഉം.. നയനേച്ചി കരുതും പോലെ അത്…കിച്ചയന്നുമല്ലായിരുന്നു

പിന്നെ…?

വേറെ… ആരോ ഒരാൾ.. കൃഷ്ണയുടെ ചുണ്ടുകൾ വിതുമ്പി. ആംബുലൻസിൽ ആരെന്ന് കാണും മുമ്പേ ഞാൻ നിലവിളിച്ചു പോയ്..

എടീ..നീ. കരയാതെ കിടക്ക് .. സ്വപ്നം സ്വപ്നമായ് കണ്ടാ മതിയെന്ന് പറഞ്ഞ് കിടക്കുമ്പോൾ നയനയുടെ മനസ്സിൽ പുതിയ ഒരു പദ്ധതി കൂടിയുടലെടുത്തു കഴിഞ്ഞു.

പിറ്റേ ദിവസം.

കണ്ണാടിയിൽ തന്റെ പ്രതിബിംബത്തെ നോക്കിയവൾ ഇങ്ങനെ ചോദിച്ചു. ഹരിയേട്ടന്റെ കണ്ണിൽ എനിക്കെന്തായിരുന്നു കുറവ്. വടിവൊത്ത ശരീരവും സ്വർണ്ണത്തിന്റെ നിറവും ഒക്കയുണ്ടായിട്ടും അയാൾക്കെന്തേ എന്നെ പിടിക്കാത്തത്. എന്നെക്കാൾ എന്ത് പ്രത്യേകതയാ ഈ പട്ടികാട്ട് കാരിയിൽ അയാൾ കണ്ടത്. എത്ര യെത്ര പേരാ എന്റെ പിന്നാലെ പ്രണയാഭ്യർത്ഥനയുമായ് വന്നത്. ആരെയും പരിഗണിക്കാതെ … ഒരിക്കലും ഹരിയേട്ടൻ എന്നെ സ്നേഹിക്കില്ലാന്ന് അറിയാമായിരുന്നിട്ടും ഞാൻ എന്തിനാ വെറുതെ … പ്രതീക്ഷയോടെ കാത്തിരുന്നത് തല്ലിയോടിച്ചവന്റെ അരികിലേക്ക് എന്തിനാ വീണ്ടും വന്നത്. പത്താം ക്ലാസ്സു പോലും വിദ്യാഭ്യാസമില്ലാത്ത ഈ പീറപെണ്ണിന്റെ ആക്ഷേപം കേൾക്കാനോ? എന്നിട്ടും നേരം പുലർന്നപ്പോൾ അവൾക്കൊരു കുലുക്കവുമില്ലല്ലോ? ചക്കരയില് ഈച്ച പോലെ കിച്ചാന്ന് വിളിച്ച് പിന്നാലെ പോയിട്ടുണ്ടാവും. ഒട്ടി നടക്കട്ടെ അവൾ..അങ്ങനെ
നടന്നിട്ടെന്താ.. പ്രയോജനം. കണ്ട സ്വപ്നങ്ങളെല്ലാംയാഥാർത്ഥ്യമാക്കാൻ കഴിയാത്ത വിധം രണ്ടിനെയും രണ്ടിടത്താക്കും ഈ നയന. ഒരിക്കലും കൂടി ചേരാത്ത രണ്ട് സമാന്തര രേഖകളാക്കി മാറ്റിയിരിക്കും. പൊളിച്ചടുക്കും കു…..ഞ്ഞ്.. ഞാറ്റേ….. ഞാൻ.

രാമഭദ്രനും ഗീതയും എത്തിയതോടെ ഗോകുലം ഒന്നൂടൊന്നുണർന്നു. ഒരുത്സവം പോലെ എല്ലാരും രാമദദ്രനെ സ്വീകരിച്ചു.. രാമഭദ്രൻ ഗോമതിയമ്മയുടെ കാൽ തൊട്ടു നമസ്കരിച്ചു. സി.എമ്മിനെയും ഗോവിന്ദമേനൊനെയും കെട്ടിപിടിച്ചു. കുറച്ച് സമയത്തെ സംസാരം കൊണ്ട്. പഴയ പിണക്കങ്ങൾ എല്ലാരും മറന്നു.

ഊണു കഴിഞ്ഞ് എല്ലാരും ഒത്ത് കൂടിയ സമയത്ത് രാമഭദ്രൻ നയനയുടെ വിവാഹ കാര്യം സംസാരിച്ചു. ഈയിടെയായ് ബിസിനസ്സൊക്കെ മോശായി അമ്മേ. കോടികൾ മുടക്കിയുള്ള ബിസിനസ്സായത് കൊണ്ട് നഷ്ടങ്ങളും അതിനൊപ്മെത്തിയിരിക്കുന്നു. ആരോഗ്യ പ്രശ്നങ്ങളുമുണ്ട്.
കയ്യിലെ കാശ് മുഴുവൻ തീരുന്നതിന് മുന്നെ മോളുടെ കാര്യത്തിൽ പെട്ടെന്നൊരു തീരുമാനം എടുക്കണം.
കുറച്ച് നല്ല ആലോചനകൾ വന്നിട്ടുണ്ട്. അതിലൊന്നെനിക്കേറെ യിഷ്ടായി. രാമഭദ്രൻ വിശദമായി കാര്യങ്ങൾ പറഞ്ഞു.

പെണ്ണുകാണൽ ചടങ്ങ് നടക്കട്ടെ ! ആദ്യം..

അതൊന്നും വേണ്ടമ്മേ. രാജേഷിന് ലീവില്ല. ഇപ്പോൾ വരാതിരുന്നാൽ കല്യാണത്തിന് മൂന്നുമാസം ഇവിടെ നിൽക്കാൻ പറ്റും. കല്യാണം കഴിഞ്ഞ് ഇവളെ കൂടി കൊണ്ട് പോകാനാ പരിപാടി. പരസ്പരം കണ്ടിട്ടുണ്ടിവർ. സംസാരിച്ചിട്ടില്ലാന്നേയുളളൂ.. എന്റെ ബസ്‌റ്റ് ഫ്രണ്ടിന്റെ മകനാ. പൊരുത്തം നല്ലോണം ഉണ്ട്.

നല്ലതാണെങ്കിൽ നീട്ടിവയ്ക്കണ്ട. ഉടനെ നടത്താൻ നോക്കാം രാമഭദ്രാ. ഗോമതിയമ്മ പറഞ്ഞു. ബാംഗ്ലൂരു വരെയൊന്നും എനിക്ക് വരാൻ വയ്യാട്ടോ?

അമ്മ പേടിക്കണ്ട. എന്റെ മോളുടെ കല്യാണം അമ്മയുടെ അരികിൽ വച്ച് നടത്താനാ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്. നമുക്ക് ഇവിടെ കൃഷ്ണക്ഷേത്രത്തിൽ വച്ച് നടത്താം. റിസപ്ഷൻ ബാംഗ്‌ളൂരും

സി.എം. പറഞ്ഞു.. രാമേട്ടാ.. അത് നല്ലൊരു കാര്യാണ്. ഇവിടെയാകുമ്പോൾ എല്ലാ കാര്യത്തിലും എനിക്കും ഗോവിന്ദേട്ടനും മുന്നിട്ടിറങ്ങാമല്ലോ?

ഉച്ചയൂണ് കഴിഞ്ഞ് അച്ഛനൊപ്പം നടക്കാനിറങ്ങിയ നയന കൃഷ്ണയെ കൂടി കൂട്ടി :
പുഴക്കരയിലെ മരത്തണലിൽ ചാരിനിന്ന് നയനയും അച്ഛനും നേരത്തെ തയ്യാറാക്കി വച്ച തിരക്കഥ കൃഷ്ണയുടെ മുന്നിൽ ഭംഗിയായി അവതരിപ്പിച്ചു.

അച്ഛാ …. അച്ഛനെന്നോട് പറഞ്ഞതെല്ലാം മറന്നോ?

എന്താമോളെ .?

ഹരിയേട്ടനെയെനിക്ക് മറക്കാൻ പറ്റില്ല കേട്ടോ? അച്ഛൻ സംസാരിച്ചാൽ ഹരിയേട്ടൻ കേൾക്കും. ചെറിയച്ഛൻ പറഞ്ഞാൽ മറുത്തൊന്നില്ല. അതിവിടെ എല്ലാർക്കും അറിയാം. അച്ഛനെനിക്ക് വേണ്ടിയൊന്ന് സംസാരിക്കണം.

ഇന്നലെ നീയെന്താ പറഞ്ഞത്.. ആയി ഷ്ടം മറക്കാമെന്നല്ലേ… പിന്നെന്താ.

പറ്റണില്ലച്ഛായെനിക്ക്..

അവനെ കൊലയ്ക്ക് കൊടുക്കാനാണോ.. നിന്റെ ഉദ്ദേശം. ?

കല്യാണം കഴിക്കുന്നത് എങ്ങനെയാ അച്ഛാ.. കൊലക്ക് കൊടുക്കുന്നതാകുന്നത്.

മോളെ.. ഒരു മാസം കൊണ്ട് ഞാനിനി കാണാത്ത ജ്യോത്സ്യൻമാരില്ല. കണ്ടവരോ കേമൻമാർ. പറഞ്ഞാൽ അണുകിട അങ്ങോട്ടോ ഇങ്ങോട്ടോ മാറില്ല.

എന്താച്ഛാ..അവർ പറഞ്ഞത്.. ?

മോളെയത് കൃഷ്ണ കേട്ടാൽ..? മൂന്നാളിൽ കൂടുതൽ ഈ വിവരം അറിയാനും പാടില്ല.. അറിഞ്ഞാലും ഹരിക്ക് ദോഷമാണ്.

നമ്മളിപ്പോൾ മൂന്ന് പേരല്ലേയുള്ളൂ അച്ഛാ.. അച്ഛൻ പറയ്..

പറ വല്യച്ഛാ ഞാനാരോടും പറയില്ല.

നമ്മുടെ ഹരിക്ക് തറവാട്ടിലെ പെൺകുട്ടികളെ കല്യാണം കഴിക്കാൻ പാടില്ല. ജ്യോതിഷ വിധിയെ ധിക്കരിച്ച് കല്യാണം നടത്തിയാൽ മിന്നുകെട്ടി രണ്ട് മണിക്കൂറിനുള്ളിൽ ഹരിയുടെ മരണം സംഭവിച്ചിരിക്കും.

ചീറിപാഞ്ഞ് വന്ന ഒരാംബുലൻസിന്റെ ശബ്ദം കൃഷ്ണയുടെ ചെവിയിൽ വന്നലച്ച് കൊണ്ടിരിക്കുന്നതായ് തോന്നി കൃഷ്ണയ്ക്ക്

ബാക്കി കേൾക്കാൻ കാത്ത് നിൽക്കാതെ കൃഷ്ണ കുഴഞ്ഞ് പുഴക്കരയിൽ വീണു കഴിഞ്ഞിരുന്നു.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

.
അന്നത്തെ തന്റെയും അച്ഛന്റെയും പെർഫോമൻസ് ഓർക്കുമ്പോൾ
നയനക്ക് ചിരിയടക്കാൻ കഴിയുന്നില്ലായിരുന്നു. നയന ഒഴുക്കൻ തലമുടിയിൽ തലോടി ഉറക്കെചിരിച്ചു. എന്നിട്ട് ഫോണെടുത്ത് അച്ഛനെ വിളിച്ചു.

അച്ഛാ..ഞാനിന്ന് കൃഷ്ണയെ ഒന്നു തല്ലിയച്ഛാ.. തരം കിട്ടിയാൽ കളിയാക്കലാ അച്ഛാ.. ഇംഗ്ലീഷ് സംസാരിച്ചാൽ ഞാനൊന്ന് ഒരുങ്ങിയാൽ എന്ന് വേണ്ട. എന്തിനും ഏതിനും.

നീയവളുടെ അടുത്ത് പിണങ്ങല്ലേ..മോളെ .. ഹരിയുടെ പ്രോജക്ട് എന്തായാലും കേരളത്തിൽ നടക്കില്ല. പളാസ്റ്റിക് വിമുത നഗരമാക്കാനാണ് സർക്കാരിന്റെ പദ്ധതി. ആ പദ്ധതി നടപ്പാക്കും.. എന്നാൽ പുനർ നിർമ്മാണത്തെ ഒരിക്കലും സപോർട്ട് ചെയ്യില്ല. കൃഷ്ണയുടെ കയ്യിലുള്ള ആ പ്രോജക്ട് സ്നേഹത്തോടെ കൈവശപ്പെടുത്താൻ നോക്ക് ഏതെങ്കിലും വിദേശകമ്പനിക്ക് കൈമാറിയൽ കോടികൾ കിട്ടും. അച്‌ഛന്റെ കടമെല്ലാം തീർക്കാൻ പറ്റും. ജ്വലറിയും വിടുമെല്ലാം ബാങ്ക് കാരുടെ സ്വന്തമാകാൻ അധികം സമയമില്ല.

അച്ഛൻ വിഷമിക്കണ്ട. അച്ഛാ.എല്ലാം ഞാൻശരിയാക്കാം. സ്നേഹിച്ചാൽ ജീവൻ പോലും തരുന്നവളാ.അവളുട ആഭരണങ്ങൾ എങ്ങനെയും കൈ കലാക്കണം. അത് കഴിഞ്ഞാൽ തറവാട്ടിലെഴുന്നേൽക്കാൻ കഴിയാതെ ഒരാളു കൂടി വീണിരിക്കും. അതിനുള്ള സമയമായി അച്ഛാ. അന്നവൾ പുഴക്കയിൽ വീണപ്പോൾ ആ പുഴയിലോട്ടങ്ങ് തള്ളിയിട്ടാൽ മതിയായിരുന്നു ഇല്ലേ.. അച്ഛാ.

രാമഭദ്രൻ ചിരിക്കുന്നതിനൊപ്പം നയനയും പൊട്ടിചിരിച്ചു.

അച്ഛൻ വിഷമിക്കണ്ട. എല്ലാം ഞാൻ ശരിയാക്കാം. സ്നേഹിച്ചാൽ ജീവൻ പോലും തരുന്നവളാ.

അവളുട ആഭരണങ്ങൾ എങ്ങനെയും കൈ കലാക്കണം. അത് കഴിഞ്ഞാൽ തറവാട്ടിലെഴുന്നേൽക്കാൻ കഴിയാതെ ഒരാളു കൂടി വീണിരിക്കും. അതിനുള്ള സമയമായി അച്ഛാ. അന്നവൾ പുഴക്കരയിൽ വീണപ്പോൾ ആ പുഴയിലോട്ടങ്ങ് തള്ളിയിട്ടാൽ മതിയായിരുന്നു ഇല്ലേ.. അച്ഛാ.

രാമഭദ്രൻ ചിരിക്കുന്നതിനൊപ്പം നയനയും പൊട്ടിചിരിച്ചു.

ആറ് മാസം കഴിഞ്ഞാൽ അച്ഛമ്മയുടെ പിറന്നാൾ ആണ് വരുന്നത്.. അന്ന് അച്ഛമ്മയുടെ ആഭരണങ്ങളും, വസ്തുക്കളും അഞ്ച് ചെറുമക്കൾക്കും കൈമാറും.. പണ്ടാണെങ്കിൽ വേണ്ടന്ന് വയ്ക്കാമായിരുന്നു. ഇന്ന് വേളിമല വിനോദ സഞ്ചാര കേന്ദ്രം പ്രശസ്തി നേടികൊണ്ടിരിക്കുന്നതിനാൽ പൊന്നുവില കിട്ടും.. നിനക്കും കൃഷ്ണയ്ക്കും ഉള്ള വസ്തു അടുത്തടുത്ത് വേണമെന്ന് നീ തന്ത്രപൂർവ്വം കൃഷ്ണയെകൊണ്ട് പറയിപ്പിക്കണം. അവിടെ നമുക്ക് മനോഹരമായ വില്ലയോ.. റിസോർട്ടോ പണിയാം. നീ…. തത്ക്കാലം അവളോട് പിണങ്ങണ്ട. എന്തെങ്കിലുമൊക്കെ പറഞ്ഞ് പിണക്കം മാറ്റണം കേട്ടോ മോളെ..?
രാമഭദ്രൻ മകളെ ഫോണിലൂടെ ഉപദേശിച്ച് കൊണ്ടേയിരുന്നു.

കൃഷ്ണ അടുക്കള ജോലികൾ ഓരോന്നു ചെയ്യുമ്പോഴും നയന പറഞ്ഞ കാര്യം ഓർക്കുകയായിരുന്നു.

നയനേച്ചി രാകേഷേട്ടന്റെ കല്യാണാലോചനയുമായ് വീട്ടിൽ വന്നതും ഉറപ്പിക്കുന്നത് വരെ അവിടെ എനിക്കൊപ്പം താമസിച്ചപ്പോഴും എന്ത് സ്നേഹമായിരുന്നു. ഇപ്പോഴെന്താ ഇങ്ങനെ. എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. കല്യാണം ഇപ്പോ വേണ്ടാന്ന് ഞാൻ എത്രയോ വട്ടം നിർബന്ധം പിടിച്ചതാ. എന്നിട്ടും ആരും കേട്ടില്ലല്ലോ? പഠിപ്പില്ലാത്തയെനിക്കിനി നല്ലരൊലോചന വേറെ വരില്ലന്ന് പറഞ്ഞ് എല്ലാരും കൂടെ കല്യാണം പെട്ടന്ന് നടത്തിയല്ലോ കൃഷ്ണാ..? ന്റെ കിച്ച ജീവനോടിരുന്നാൽ മതിയെന്നും എന്റെ മരണം വരെ കിച്ചായെ ആരോഗ്യത്തോടെ കാണണമെന്നും മാത്രമായിരുന്നു ഞാനപ്പോഴും ഇപ്പോഴും ചിന്തിക്കുന്നത്.
കിച്ചായെന്നെ മാള്യേച്ചിയെ പോലെയേ കണ്ടിട്ടുള്ളുവെന്ന് പറഞ്ഞത് ഇപ്പോഴും ഓർമ്മയുണ്ട്.

ഇല്ല.. നയനേച്ചി പറഞ്ഞത് ഒരിക്കലും സത്യമാകില്ല..കിച്ചയെന്നെ കല്യാണം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിൽ എന്ത് കൊണ്ട് അച്ഛനോടു പറയാതിരിക്കണം. ആരും തടസ്സം പറയില്ലായിരുന്നുവല്ലോ? മാത്രവുമല്ല എല്ലാർക്കും നിറയെ സന്തോഷവുമാകുമായിരുന്നു. രാകേഷട്ടന്റെ ആലോചനക്ക് മറുപടി കൊടുക്കുന്നതിന് മുൻപു്. ഗോവിന്ദാമ്മ വീട്ടിൽ വന്ന് അച്ഛനോട് പറഞ്ഞതു ഞാൻ വാതിലിൽ മറവിൽ നിന്ന് എല്ലാം കേട്ടതാണല്ലോ?

സി.എമ്മേ.. കിടന്നിട്ടെനിക്കുറക്കം വരുന്നില്ലടാ..

ആതെന്താ.. ഗോവിന്ദേട്ടാ…?

എന്റെ ഹരിമോന്റെ മനസ്സിൽ കൃഷ്ണയെകുറിച്ച് സി.എം. കരുതുന്ന ഒരിഷ്ടമല്ല ഉള്ളതെന്ന് എനിക്ക് തോന്നുന്നു..

അങ്ങനെ ഹരിമോൻ പറഞ്ഞോ?

ഏയ് .. അവനങ്ങനെയൊന്നും പറയില്ല. എങ്കിലും ഞാനവന്റെ അച്ഛനല്ലേ ? ചിലതൊക്കെ എനിക്കും മനസ്സിലാകാതിരിക്കോ?

ഏയ്.. ഗോവിന്ദേട്ടൻ വെറുതെ ഓരോന്ന് ചിന്തിക്കണ്ട..

അല്ല സി.എമ്മേ….. ഗോവിന്ദാമ്മ അച്ഛനരികിൽ ചേർന്നത് പറഞ്ഞപ്പോൾ.. ഞാനന്ന് തകർന്ന് പോയതല്ലേ..

സി.എമ്മേ.. കുഞ്ഞാറ്റയെ അവളുടെ കിച്ചാക്ക് കൊടുക്കാൻ സി.എമ്മിന് ഇഷ്ടമല്ലേ..

ഹ.. ഇതെന്ത് ചോദ്യമാ ഗോവിന്ദേട്ടാ… എന്റെ മോളെ, ഹരികുട്ടന്റെ കൈകളിലല്ലാതെ മറ്റൊരു കയ്യിൽ പിടിച്ചേൽപ്പിക്കുന്ന കാര്യം ഓർത്തപ്പോൾ തന്നെ തളർന്നു പോകയാണ് ഞാൻ.. അവർക്ക് രണ്ടാൾക്കും അങ്ങനെയൊരു ഇഷ്ടമില്ലാത്ത സ്ഥിതിക്ക് … ഞാനെങ്ങനാ… വയ്യ ഗോവിന്ദേട്ടാ.. കുട്ടികളോട് അങ്ങനെയെന്തെങ്കിലും ചോദിക്കാൻ ഞാനില്ല. അവരിലൊരാളങ്കിലും ഇംഷ്ടാണെന്ന് പറഞ്ഞാൽ നമുക്ക് എങ്ങനെയെങ്കിലും സമ്മതിപ്പിക്കാം മറ്റേയാളെ… ഇതിപ്പോ ……… ഇല്ല..ഞാനില്ല ഈ കളിക്ക്. അവരുടെ മുന്നിൽ ചെറുതാകാൻ ഞാനില്ല ഗോവിന്ദേട്ടാ.

സി.എം. അവിടെ മിണ്ടാതിരുന്നാൽ മതി? ഞാൻ ചോദിക്കാം. എന്തായാലും ഹരിയോട് ചോദിക്കാൻ ഞാൻ തീരുമാനിച്ചു.

ആ സമയത്ത് എന്താ.. അച്ഛാന്ന് ചോദിച്ച് ഹരിയേട്ടൻ പടികടന്ന് വന്നപ്പോൾ ഭയന്ന് വിറങ്ങലിച്ച മനസ്സുമായ് വാതിലിൽ ശ്വാസം അടക്കി നിന്നതല്ലേ അന്ന് ഞാൻ.. നയനേച്ചിയോട് കിച്ചാ.. പറഞ്ഞത് നയനേച്ചിയെന്നോട് പറഞ്ഞതാണല്ലോ? ഞാൻ കി ച്ചായുടെ കുഞ്ഞ് പെങ്ങളാണെന്ന്..

മോനെ.. ഹരീ…..നിന്റെ കുഞ്ഞാറ്റക്കൊരു കല്ല്യാണാലോചന ?

കല്യാണാലോചനയോ… കുഞ്ഞാറ്റയ്ക്കോ? അവൾക്കതിനുള്ള പ്രായമൊന്നും ആയില്ലല്ലോ.. അച്ഛാ… കുട്ടികളി മാറട്ടെ! യെന്നിട്ട് പോരെ ! കല്യാണം ..

കണ്ടില്ലേ… സി.എമ്മേ.. ഇപ്പോ..എന്തായി. ഞാൻ പറഞ്ഞില്ലേ. ഹരിമോൻ സമ്മതിക്കില്ല.. ഗോവിന്ദാമ്മ പൊട്ടിചിരിച്ചു കൊണ്ടത് പറയുമ്പോൾ അമ്മ മോരുവെള്ളവുമായ് അവിടേക്ക വന്നിട്ട് പറഞ്ഞു..

മോനെ.. നയനയുടെ ഭർത്താവിന്റെ അനിയൻ ചെക്കനാ. രാകേഷ് . ടെക്നോപാർക്കിൽ സോഫ്‌ട്‌വെയർ ഇഞ്ചിനീയറാ.. കല്യാണത്തിന് വന്നപ്പോൾ കൃഷ്ണമോളെ കണ്ട് ഇഷ്ടായീന്ന് പറഞ്ഞ് നയനയെ വിട്ട് ചോദിച്ച് കൊണ്ടിരിക്കുകയാ..
പഠിത്തമൊന്നും അവർക്ക് പ്രശ്നമില്ലന്ന് ഉറപ്പിച്ചു പറഞ്ഞു. നയനമോള് വല്യഉത്സാഹത്തിലാ..

നീയെന്ത് പറയുന്നെടാ.. ഗോവിന്ദാമ്മ ഇടയിൽ കയറി ചോദിച്ചതും
അതൊരു ചെറിയ പയ്യനല്ലേ അച്ഛാന്നാ.കിച്ചാ.. പറഞ്ഞത്

ഏയ് നിന്റെ പ്രായം ഉണ്ടടാ… ഗോവിന്ദാമ്മ പറഞ്ഞു.

എന്നിട്ട് എന്നെ ഏട്ടാന്നാണല്ലോ അവൻ വിളിക്കുന്നത്.?

അതിപ്പോ.. നിന്റെ ഉയരവും തടിയും കണ്ടിട്ടാവും.

അച്ഛനൊരു കാര്യം പറഞ്ഞാൽ എന്റെ മോൻ അനുസരിക്കോ?
കുഞ്ഞാറ്റയെ നീ കല്യാണം കഴിച്ചാൽ മതി. ഗോവിന്ദാമ പെട്ടന്നത് പറയുമ്പോൾ മുറിയിൽ പെട്ടന്ന് നിശബ്ദത പടർന്നു.

ഗോവിന്ദാമ്മ ചോദിക്കാൻ പോകുന്ന ചോദ്യം അറിയാവുന്നത് കൊണ്ട് കിച്ചായുടെ മറുപടി കേൾക്കാൻ ശ്വാസം അടക്കി പിടിച്ച് ഞാനും നിന്നു. ജ്യോത്സ്യൻ പറഞ്ഞത് ഓർമ്മയുണ്ടെങ്കിലും. നെഞ്ചത്ത് കൈവച്ച് അറിയാതെ ഞാൻ വീണ്ടുമൊന്നാഗ്രഹിച്ചു പോയില്ലേ.. തറവാട്ടിലെ പെൺകുട്ടികളെ കല്യാണം കഴിച്ചാൽ ജീവനാപത്താന്നറിഞ്ഞിട്ട് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ച് മാറ്റി വെച്ചെങ്കിലും .. ആ നിമിഷം .. ഒരേയൊരു വട്ടം കിച്ചായുടെ നാവിൽ നിന്നും.. എന്റെ കുഞ്ഞാറ്റയെ എനിക്ക് വേണമച്ഛാന്ന് പറയുന്നത് കേൾക്കാൻ ഞാനൊത്തിരി കൊതിച്ചു പോയില്ലേ അന്ന്. കിച്ചായുടെ ജീവന് ആപത്ത് വരുന്ന ഒന്നും.. ഞാൻ ചെയ്യില്ലെന്ന് നയനേച്ചിക്കും എന്റെ മനസ്സിനും ഉറപ്പു കൊടുത്തിരുന്നങ്കിലും വെറുതെ മോഹിച്ചു. കിച്ച അനുകൂലമായൊരു മറുപടി പറയുന്നത് കേൾക്കാൻ.. ജീവിത കാലം മുഴുവൻ മനസ്സ് നിറയ്ക്കാൻ ആ ഒരു വാക്ക് മതിയായിരുന്നല്ലോ എനിക്ക്? ഹൃദയമിടിപോടെ.. വാതിലിൽ അള്ളിപിടിച്ച് നിന്ന് ചെവി കൂർപ്പിച്ചപ്പോൾ കിച്ചാ..പറഞ്ഞ വാക്കുകൾ ഇന്നും ഓർമ്മയുണ്ട്..
അച്ഛാ.. എനിക്കതൊന്നും പറ്റില്ലച്ഛാ..
ഞാനവളെ വേറൊരു കണ്ണിൽ കണ്ടിട്ടില്ലച്ഛാന്ന് ..

ശരി.. ഇനിയങ്ങനെ കാണുന്നതിൽ വിരോധമുണ്ടോയെന്റെ മോന്?

അച്ഛനെന്താ.. ഈ പറയുന്നത്.. കുഞ്ഞാറ്റയും എന്നെ അങ്ങനെ കണ്ടിട്ടുണ്ടാവില്ല.. വേണേൽ അച്ഛനവളെ വിളിച്ച് ചോദിക്ക്.

അവൾ സമ്മതിച്ചാൽ എതിരില്ലല്ലോ?
എന്ന് പറഞ്ഞ് കൃഷ്ണമോളെയെന്ന് ഗോവിന്ദാമ വിളിച്ചപ്പോൾ മറഞ്ഞ് നിന്നെന്ന് അറിയിക്കാതെ .. ഉമ്മറത്തെ ചാരിൽ ചേർന്ന് നിന്ന ഞാൻ ഓടിയെത്തിയ പോലെ അവരുടെ മുൻപിലെത്തി..

മോളെ… രാകേഷിന്റെ കല്യാണം അച്ഛനുറപ്പിക്കാൻ പോകുന്നു.. മോൾക്ക് സമ്മതമല്ലേ..

അച്ഛനെന്ത് പറഞ്ഞാലും ഈ മോള് കേൾക്കുമല്ലോ അച്ഛാ.. എങ്കിലും… മാള്യേച്ചിയുടെ കല്യാണം കഴിഞ്ഞ് മതിയച്ഛാ എനിക്ക്.

കിച്ചായുടെ ജീവനല്ലേ.. എനിക്ക് വലുത്.. എനിക്കെന്റെ കിച്ച മതിയച ഛാന്ന് പറയാനാവാതെ … കിച്ചാ ജീവനോടിരുന്നാൽ മതിയെന്ന് പ്രാർത്ഥിച്ച്.. അച്ഛനെ ചേർന്ന് നിന്ന് ഞാനത് പറഞ്ഞപ്പോൾ കിച്ചായെന്നെ ചിരിച്ച് കൊണ്ട് കളിയാക്കിയതല്ലേ അന്നും അതിനടുത്ത ദിവസങ്ങളിലുമെല്ലാം.

ഈ നയനേച്ചിക്ക് വട്ടാ.. വെറും.. വട്ടല്ല… മുഴുത്ത വട്ട്… കൃഷ്ണ മസാല പുരട്ടി വച്ച മീനെടുത്ത് എണ്ണയിൽ കോരിയിട്ടു..

കൃഷ്ണേ…നയനക്ക് മീനിന്റെ മണം പിടിക്കില്ലിപ്പോൾ.. കഴിക്കാൻ പറ്റില്ലല്ലോ വൊമിറ്റ് ചെയ്യും..ശ്രീദേവി.. അവിടേക് വന്നു..

ഈ വാതിലടക്കാം അമ്മേ..ന്ന് പറഞ്ഞ് കൃഷ്ണ വാതിലടച്ചു.. അമ്മേം.. അച്ഛനും ഇന്ന് വീട്ടിൽ പോണുണ്ടോ?

ങാ..പോണുണ്ട്. എന്തേ ?…

(എല്ലാ ഞായറാഴ്ചയും വൈകിട്ട്ശ്രീദേവിയും ഭർത്താവും കുടുംബവീട്ടിൽ പോകും..പിറ്റേ ദിവസം അവിടുന്ന് ഓഫീസിൽ പോയിട്ട് വെകിട്ടിങ്ങ് വരും).

നയനേച്ചി പിണങ്ങിയിരിക്കുന്നത് കൊണ്ട് വിളിച്ചാൽ വരില്ല. അല്ലെങ്കിൽ നമുക്കെല്ലാർക്കും കൂടി പോകാമായിരുന്നു.. ഇല്ലേമ്മേ…

ങാ .. രാകേഷ് വന്നിട്ട് നിന്റെ മുഖം കണ്ടിട്ട് എന്ത് ആവുമെന്നെ നിക്കറിയില്ല.. മുഖത്തെ പാടുമാറിയിട്ടില്ല. അല്ലെങ്കിൽ പറയാതിരിക്കാമായിരുന്നു.

അത് ഞാനെന്തെങ്കിലും കളവ് പറയാമ്മേ..

ഉം .. കളവ് പറഞ്ഞ് പറ്റിക്കാൻ നോക്കണ്ട.. അച്ഛൻ ന്യൂസ് കൊടുത്തു കഴിഞ്ഞു.. ദേഷ്യം വന്നാൽ കണ്ണു കാണില്ല ചെക്കന് . എന്താവോ.. എന്തോ?

പ്രീയേ…ന്ന് രാകേഷിന്റെ വിളി കേട്ടതും കൃഷ്ണ ഞെട്ടിപോയ്.
അമ്മേ.. ദാ.. ഏട്ടൻ.. അമ്മ കൂടി.. വാ കൃഷ്ണ ശ്രീദേവിയുടെ കയ്യിൽ പിടിത്തമിട്ടു..

ഏയ്.. ഞാൻ വന്നാൽ ശരിയാകില്ല. തെറ്റ് നയന മോളുടെ ഭാഗത്താണെങ്കിലും നിങ്ങള് സഹോദരങ്ങളല്ലേ.. ഞാനിടപെടുന്നില്ല … നാളെ നിങ്ങളൊന്നാകും. ഞാനോ? ദുഷ്ടയായ അമ്മായിയമ്മയുമാകും.

പ്രിയേ…രാകേഷ് സ്വരം കടുപ്പിച്ചു വിളിച്ചു..

വേഗം ..പോ.. ശ്രീദേവി കൃഷ്ണയെ പറഞ്ഞ് വിട്ടു..

കൃഷ്ണപ്രിയ മുറിയിലെത്തിയതും.. രാകേഷ് ചോദിച്ചു..

എന്തിനാ.. അവൾ നിന്നെ തല്ലിയത്.?

അവളെന്നോ? കൃഷ്ണ സ്വന്തം വായ പൊത്തി..

ഇങ്ങോട്ട് ചോദ്യം വേണ്ട. ചോദിക്കുന്നതിന് മറുപടി പറഞ്ഞാൽ മതി.

ഉം…കൃഷ്ണ സംഭവം ചുരുക്കി പറഞ്ഞു.
രാകേഷ് ദേഷ്യത്തിൽ മുറിക്ക് പുറത്തിറങ്ങാൻ ശ്രമിച്ചതും കൃഷ്ണ ഭയത്തോടെയാണെങ്കിലും മുറിയുടെ വാതിൽ ലോക്കിട്ട് തടസ്സം നിന്നു.

പ്രിയേ.. മാറ്.. മാറാനാ പറഞ്ഞത്.

പ്ളീസേട്ടാ.. എനിക്ക് സത്യായിട്ടും വേദനിച്ചില്ല..

എന്നാൽ എനിക്ക് വേദനിച്ചു. നീ മാറ്.. ഞാൻ ചോദിച്ചിട്ടേ… അടങ്ങൂ..

രാകേഷ് കൃഷ്ണയെ പിടിച്ച് മാറ്റി മുകളിലേക്ക് പോയി.. കൃഷ്ണ പിന്നാലെയും.

നയനയുടെ മുറിയിൽ തട്ടിയതും നയന വാതിൽ തുറന്നു..

എന്താ.. രാകേഷ് .. നയന ചോദിച്ചു..

നയനേടത്തി എന്തിനാ പ്രിയയെ തല്ലിയത്?

ഇവൾ എന്റെ അനിയത്തിയല്ലേ.. രാകേഷ്?

അനിയത്തിയും ചേട്ടത്തിയുമൊക്കെ കല്യാണത്തിന് മുൻപ്..
ഇപ്പോൾ ഇവൾ എന്റെ പെണ്ണാ. എന്റെ മാത്രം പെണ്ണ്. രാകേഷ് കൃഷ്ണയെ പിടിച്ച് തന്നോട് അടുപ്പിച്ച് നിർത്തി. ഇനിയിവളെ തൊട്ടാൽ
എന്റെ കയ്യ് വെറുതെയിരിക്കില്ല.. ഓർത്തോ..

(തുടരും)

❤️❤️❤️ ബെൻസി❤️❤️❤️

 

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply