ഞാനും എന്റെ കുഞ്ഞാറ്റയും – 26, 27

10602 Views

njanum ente kunjattayum aksharathalukal novel by benzy

കൃഷ്ണ മുഖം പൊത്തി പിടിച്ചു പൊട്ടിക്കരഞ്ഞു..

അമൃത വല്ലാതായ്…

പ്രിയേച്ചി.. കരയണ്ട.. ശാലു മൾക്ക് സങ്കടാവും കേട്ടോ?

അമൃതയവളെയും കൃഷ്ണയെയും ചേർത്ത്പിടിച്ച് അരികിലിരുത്തി.

പോട്ടെ.. സങ്കടമാവുന്ന് അമൃതേച്ചിക്ക് അറിയില്ലായിരുന്നു.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ഈ സമയം സീലാൻഡിൽ

ഓരോരോ അഹങ്കാരങ്ങൾ കാണിച്ച് വച്ചിട്ട് കരയുന്നതെന്തിനാ.. വിഷ്ണു ദേഷ്യത്തിൽ ഹരിയോട് ചോദിച്ചു..

എപ്പോഴും നിഴലുപോലെ കൂടെ നടന്ന നിഷ്കളങ്കയായ ഒരു പെൺകുട്ടിയെ മനപൂർവ്വം വേണ്ടെന്ന് വച്ചിട്ട് :

ആര് വേണ്ടെന്ന് വച്ചു. ഞാനോ ?
ഞാനൊരിക്കലും അത് ചെയ്യില്ല. എന്നെ മറ്റൊരു കണ്ണിൽ കണ്ടിട്ടില്ലെന്നും കിച്ചാടെ മനസ്സിൽ അങ്ങനൊരു ചിന്തയെങ്ങാനുമുണ്ടായാൽ ആ നിമിഷം വേളിമലയുടെ മുകളിൽ നിന്ന് ചാടി ഞാവൽ പുഴയിൽ ജീവനൊടുക്കുമെന്നും പറഞ്ഞത് ഞാനല്ല… കുഞ്ഞാറ്റയാ .. .

സി.എമ്മും അച്ഛനും അച്ഛമ്മയും ഒക്കെ നിർബ്ബന്ധിച്ചപോൾ പോലും ഞാൻ അങ്ങനൊരിഷ്ടം പറയാതിരുന്നത്. കുഞ്ഞാറ്റയെന്തെങ്കിലും കടും കയ്യ് ചെയ്താലോന്ന് ഭയന്നിട്ടാ കുഞ്ഞാറ്റ പറയട്ടെയെന്ന് കരുതിയത്. സാവകാശം അവളെ എന്റെ ഇഷ്ടങ്ങൾ മസസ്സിലാക്കിയെടുത്ത് എന്റേതു സ്വന്തമായി മാറ്റണമെന്ന് കരുതി കാത്തിരുന്നത് വെറുതെയായി.

ചത്ത് കളയുമെന്ന്..നിന്റെ കുഞ്ഞാറ്റ നിന്നോട്ട് നേരിട്ട് പറഞ്ഞോ?

ഇല്ല..നയനയാണ് പറഞ്ഞത്..

നയ…ന..ആരെങ്കിലും എന്തെങ്കിലും പറഞ്ഞത് കേട്ട് … കൈവിട്ട് കളഞ്ഞല്ലോടാ…നീ..

ആരെങ്കിലുമാണോ അവൾ.. എന്റെ പെങ്ങളാ അവളും.

പെങ്ങൾ നിർത്ത് … ആ സാധനത്തിനെ കുറിച്ച് പറഞ്ഞ് തുടങ്ങിയപ്പോഴെ.. എനിക്കത്ര ദഹിച്ചിട്ടില്ല. ജോലി കിട്ടിയിട്ട് കുറച്ച് ദിവസമായിട്ടേയുള്ളൂ. ലീവെടുത്ത് നീയിവിടെയിങ്ങനെ മൂടിപുതച്ച് കിടക്കണ്ട.. എഴുന്നേറ്റേ… ഇനി കുഞ്ഞാറ്റയും നിന്റെ പെങ്ങളാ.. അങ്ങനെയേ .. കാണാവൂ. ഇനി നിന്റെ മനസ്സിൽ പോലും അരുതാത്ത ഒരു ചിന്തയുണ്ടാകാൻ പാടില്ല.

അരുതാത്ത ചിന്തയോ? ഓർമ്മവച്ച നാൾ മുതൽ ഈ വിരൽ തുമ്പിലും ഒക്കത്തും തോളത്തുമൊക്കെയായിരുന്നു അവൾ. അറിവായ കാലം മുതൽ അകലം പാലിച്ചിട്ടേയുള്ളൂ.. അത് അരുതാത്ത ചിന്തകൊണ്ടൊന്നും അല്ല.. അവളങ്ങനെയാടാ .. നിനക്കും ആർക്കും അറിയില്ല.. ഞാനും എന്റെ കുഞ്ഞാറ്റയും എന്തായിരുന്നൂന്ന്. മനസ്സിൽ നിന്ന് കാലം മായ്ച്ച് കളയട്ടെ! ഹരിയെ കൊണ്ടതിന് പറ്റില്ല. ഒരു നോട്ടം കൊണ്ട് പോലും.. അവൾ കളങ്കപ്പെടാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല. ഇനിയും അങ്ങനെ തന്നെയാ.. എന്നാൽ അവൾക്കുള്ള എന്റെ സ്നേഹം.. അതവൾക്കു മാത്രം.. ഇനി ഒരു ജന്മത്തിലും മറ്റാർക്കും കൊടുക്കില്ല ഞാൻ. അത്രയ്ക്കിഷ്ടാ.. നിക്ക് ..

പോട്ടെ…നീ.. റെഡിയാക് നമുക്ക് പുറത്തോട്ടൊക്കെ ഒന്നിറങ്ങാം..

പ്ളീസ് …… ടാ.. ഇന്നൊരു ദിവസം കൂടി എന്നെ വെറുത വീട് ഞാനൊന്ന് കിടന്നുറങ് ട്ടെ .

ഉം.. ശരി.. നാളെയെനിക്ക് നാട്ടിൽ പോണം.. നാളെയെന്റെ കൂടെ പോ ന്നോണം കേട്ടല്ലോ?

സുനാമിയൊന്നും വരില്ലെടാ.. പേടിക്കാതെ….? ഹരി പറഞ്ഞു.

അതല്ലടാ.. …. അച്ഛൻ വിളിച്ചിരുന്നു. അമ്മയ്ക്ക് എന്തോ.. വയ്യായ്കയുണ്ടെന്ന്. അവിടം വരെ ഒന്ന് ചെന്നിട്ട് വരാൻ. അമ്മയ്ക്ക് വയ്യായ്കയൊന്നും കാണില്ല. ഏതെങ്കിലും പെൺകുട്ടിയുടെ ഫോട്ടോയും കൊണ്ട് ആ ബ്രോക്കറെങ്ങാനും വന്നിട്ടുണ്ടാവും അതാ ഇന്ന് വരാമെന്ന് പറഞ്ഞിട്ടും നാളെ വന്നാൽ മതിയെന്ന് പറഞ്ഞത്. വിഷ്ണു ചിരിച്ചു.

ഞാൻ ഇല്ല.. നാളെയെനിക്കും ഒരു യാത്രയുണ്ട്.. അല്പം ദൂരെയാ..

ദ്ദൂരെയോ? അവിടെയെന്താ… കാര്യം.

നീ.. യിരിക്ക് പറയാം അത് മാത്രം നീയിനി അറിയാതിരിക്കണ്ട.
ഹരി പറഞ്ഞ് തുടങ്ങി…

കുഞ്ഞാറ്റയുടെ ഇഷ്ടത്തോടെ കല്യാണം നിഴ്ചയിച്ചെങ്കിലും. കല്യാണ ദിവസം അടുക്കുന്തോറും അവൾ വല്ലാതെ വേദനിക്കുന്നത് പോലെയെനിക്ക് തോന്നിയിരുന്നു. ഇടവിട്ട് ഇടവിട്ട് അവൾക്ക് പനിയും കടുത്ത തലവേദനയും ഒക്കെ ഉണ്ടായിരുന്നു. അവളുടെ അരികിൽ പോകാതിരിക്കാനായി അച്ഛന്റെയും സി.എമ്മിന്റെയും കൂടെ കല്യാണ ഒരുക്കങ്ങൾക്ക് ഓടി നടന്നു. ഇല്ലാത്ത ജോലി ഉണ്ടാക്കി തിരക്കു കാട്ടിയകന്നു നിന്നു. ആർക്കും സംശയം തോന്നാതെ തന്നെ..
മുറ്റത്ത് അതിഥികളെ സ്വീകരിക്കാനുള്ള വലിയ പന്തലുയർന്നു. ആകെ സന്തോഷ നിറഞ്ഞ അന്തരീക്ഷം. കല്യാണ പൊടിപൊടിക്കാനുള്ള മേളത്തിലാണ് എല്ലാരും.

ഒരുത്സവത്തിന്റെ പ്രതീതി.

സ്വീകരണ പന്തലിന്റെ അലങ്കാരങ്ങൾ പൂർത്തിയായി. ഇനി രണ്ടേ.. രണ്ട് നാൾ. എനിക്ക് എന്റെ കിച്ചാടെ കൈപിടിച്ച് നടന്നാൽ മതിയെന്ന് പറഞ്ഞ് വാശിപിടിച്ച് എന്റെ വിരൽ തുമ്പിൽ തുങ്ങി പിച്ചവെച്ച് നടന്നു തുടങ്ങിയ എന്റെ കുഞ്ഞാറ്റ മറ്റന്നാൾ മുതൽ മറ്റൊരാളുടെ കൈപിടിച്ച് ജീവിതം തുടങ്ങാൻ പോകുന്നു.. തന്റെ മരണം വരെ . ഈ നെഞ്ചിലിട്ട് ഉറക്കാൻ കൊതിച്ച എന്റെ ജീവനാണ് എന്നെ വിട്ട് പോകുന്നതെന്നോർത്തപോൾ നെഞ്ചിനകത്ത് വല്ലാത്ത വേദനയും പുകച്ചിലും ശ്വാസമുട്ടലുമൊക്കെയായി .. ഹരികൃഷ്ണൻ ആകെ .. നീറുകയായിരുന്നു.

കിച്ചാ.. ന്റെ കിച്ചാന്ന് പറഞ്ഞ് സദാസമയവും പിന്നാലെ നടക്കാനിനിയവൾ അരികിൽ ഇല്ല .. കുഞ്ഞ് നാളിലെ പോലെ എന്നും ഈ നെഞ്ചിൽ കിടത്തിയുറക്കാൻ ആഗ്രഹിച്ച എന്റെ പെണ്ണാണെന്ന അഹങ്കരിച്ച ദിനങ്ങൾ വാടി കൊഴിയാൻ തുടങ്ങുന്നു.. ആ നിമിഷം ശരീരം തളർന്നു പോണ പോലെ തോന്നിയ ഹരി പന്തലിലെ തൂണിൽ ചാരിയങ്ങനെ നിന്നു ഏറെ നേരം. തളർച്ച കണ്ടിട്ടാണെന്ന് തോന്നുന്നു സി.എം.. ഓടി വന്നു ചോദിച്ചു..

ഹരീ.. മോനെ.. എന്ത് പറ്റി..

കുഴഞ്ഞ് വീഴാൻ തുടങ്ങിയ ഹരിയെ
സി.എം. താങ്ങി. പിടിച്ചു.
ദേവേ… നന്ദേ… മാധവാ.. പ്രിയ മോളെയെന്നൊക്കെ… ഉറക്കെ വിളിച്ചു സി. എം..

വിളി കേട്ട് ഓരോരുത്തരായി.. ഓടിയെത്തി..

നന്ദയോടി ചെന്ന് വെള്ളമെടുത്തു അച്ഛന്റെ കയ്യിൽ കൊടുത്തു. സി.എം. അത് വാങ്ങി ഹരിയുടെ ചുണ്ടിലേക്ക് അടുപ്പിച്ചു കൊടുത്തു.

ഹരി വെള്ളം കുടിച്ച് ഒന്നു നിവർന്നപ്പോഴാണ് കൃഷ്ണപ്രിയ ഓടിയെത്തിയത്.

എന്താച്ഛാ.. കിച്ചാക്ക് ..

ഒന്നൂല്ല മോളെ ചെറിയ ഒരു തലചുറ്റലുപോലെ. സി.എം. പറഞ്ഞു..

അതെങ്ങനാ.. കല്യാണമുറപ്പിച്ച അന്നു മുതൽ ഓടി.. നടക്കയല്ലേ.. ഊണുമില്ല.. ഉറക്കവുമില്ല..
ഒന്നു കാണാൻ കൂടി കിട്ടണില്ലല്ലോ?

ഹരി കൃഷ്ണയെ ഒന്നു നോക്കി…
ന്റെ കുഞ്ഞാറ്റേ.. കിച്ചായെ വിട്ട് പോവല്ലേ മോളെയെന്ന് പറഞ്ഞ് നെഞ്ചോടടക്കി പിടിക്കാനുള്ള ആവേശമുണ്ടായിരുന്നു ഹരികൃഷ്ണന്. മനസ്സിനെ നിയന്ത്രിച്ച് ഹരി പറഞ്ഞു..

എനിക്ക് കുഴപ്പമൊന്നുമില്ല സി.എമ്മേ…

വാ.. അകത്ത് പോയി കിടക്കാം. സി.എം.. പറഞ്ഞു..

വേണ്ട.. സി.എമ്മേ.. ഞാൻ വീട്ടിൽ പോയി കുറച്ച് നേരം കിടന്നിട്ട് വൈകിട്ട് വരാം.

മറുപടി കാക്കാതെ .. ഹരി നടന്ന് നീങ്ങി.

കുഴഞ്ഞ് പോകുന്ന ശരീരത്തെ പിടിച്ച് കെട്ടി ഹരിയുടെ മനസ്സവനെ വേഗത്തിൽ ഗോകുലത്തിലെത്തിച്ചു..
പിന്നാലെ മാളൂട്ടിയും കൃഷ്ണയും പോയി.

ചെന്ന പാടേ.. കിടക്കയിലോട്ട് വീണു പോയ്…

കൃഷ്ണയും മാളുവും എത്തിയപോൾ.. ഹരികിടക്കുകയാണ്..

കിച്ച.. ഉറങ്ങട്ടെ! നമുക്ക് പോകാം.. കൃഷ്ണ പോയതും മാളൂട്ടി അകത്ത് വന്നു.. ഹരിയുടെ അരികിൽ ഇരുന്നു..

ചെവിയിലേക്ക് ഒലിച്ചിറങ്ങാൻ തുടങ്ങിയ കണ്ണുനീർ.. മാളൂട്ടി തുടച്ചെടുത്തു..

ഹരി കണ്ണു തുറന്നു. ..ഞാനൊന്ന് കിടക്കട്ടെ മോളെ .. ഉള്ളിൽ പനിയാണെന്ന് തോന്നുന്നു. ചൂടു കൊണ്ട് കണ്ണൊക്കെ നിറയുന്നു.

എന്നോട് കള്ളം പറയണ്ട..ഇത് പനി കണ്ണീരല്ലന്നറിയാനുള്ള ബുദ്ധിയൊക്കെയെനിക്കുണ്ട്..അത്രയ്ക്കിഷ്ടായിരുന്നെങ്കിൽ പിന്നെന്തിനാ.. മിണ്ടാതിരുന്നത്..

ഹരികൃഷ്ണൻ അവളെ തുറിച്ച് നോക്കി.

നോക്കണ്ട… സമയം വൈകിയിട്ടില്ല..രാകേഷേട്ടനോട് പറഞ്ഞാൽ മനസ്സിലാകും.. എന്നിട്ട് കുഞ്ഞാറ്റയെ താലി കെട്ടി ഇങ്ങോട്ട് കൊണ്ട് പോരേ…

ഇവളിതാരോടങ്കിലും പറഞ്ഞ് കല്യാണം മുടങ്ങിയാൽ എന്റെ കുഞ്ഞാറ്റ പുഴയിൽ ചാടും.. സി.എം.. വലിയൊരു ജനക്കൂട്ടത്തിന് മുന്നിൽ തലകുമ്പിട്ട് നില്ക്കേണ്ടിവരും.. വേണ്ട.. ആരും.. അറിയണ്ട.. ഇത് എന്റെ വിധി.. മരണം വരെ .. ഈ കനൽ ഞാൻ ഒറ്റക്ക് വിഴുങ്ങിക്കോളാം.. മനസ്സിൽ ചിന്തിച്ചുറപ്പിച്ച് ഹരി
ചാടിയെഴുന്നേറ്റു.

നീയെന്ത് വേണ്ടാധീനമാണ് മാള്വേ പറയുന്നത്. പല്ല് കടിച്ച് ഒച്ച താഴ്ത്തിയായിരുന്നു ചോദ്യം.

എന്നോടൊളിക്കണ്ട.. ഞാനച്ഛനോട് പറയാൻ പോകുവാണ്.. ഹരിയേട്ടന് കൃഷ്ണയെ ഇഷ്ടമാണെന്ന്.

ഹരി കൈവീശി മാളൂട്ടിയുടെ കവിളത്തടിച്ചു. വേണമെന്ന് വച്ച് തന്നെയാണ് ഹരി അത് ചെയ്തത്.

ആദ്യമായ് ഹരിയേട്ടൻ തല്ലിയതിന്റെ വേദന നല്ലോണമുണ്ടെങ്കിലും… അവൾ ഹരിയെ കെട്ടിപിടിച്ചു കരഞ്ഞത് ഹരിയെ ഓർത്തായിരുന്നു. വിട്ട് കളയല്ലേ.. ഏട്ടാ.. ഏട്ടന്റെ കുഞ്ഞാറ്റയെ..

ദേ.. വീണ്ടും.. വീണ്ടും.. ഓരോന്ന് പറയല്ലേ… മാളൂ… ഏട്ടനങ്ങനെയൊന്നുമില്ല.

പിന്നെന്തിനാ.. ഏട്ടനിത്ര.. സങ്കടം..

നിന്നെ കല്യാണം കഴിച്ച് വിടുമ്പോഴും.. എനിക്കിതേ പോലെയല്ലേ സങ്കടം വരുന്നത്.. പിന്നെന്താ..

വിങ്ങിപൊട്ടാറായ മനസ്സുമായാണ് ഹരി നിൽക്കുന്നതെങ്കിലും മാളുവിനെ മറിച്ച് ബോധ്യപ്പെടുത്താൻ നന്നേ .. പാടുപെടേണ്ടി വന്നു..

വെറുതെ .. എട്ടനെ കൊണ്ട് കൈവപ്പിച്ചല്ലോ.. നീ..

അതൊന്നും.. ഞാൻ കാര്യമാക്കിയിട്ടില്ല ഏട്ടാ.. ഏട്ടന്റെ കുഞ്ഞാറ്റ കിളി ദൂരെയൊരിടത്ത് കൂ ടു കൂട്ടാൻ പോണു.. അത്എനിക്കും.. സഹിക്കാൻ പറ്റണില്ലട്ടോ.

അഞ്ചാറ് മാസം കഴിഞ്ഞാൽ എന്റെ മോളും.. ഇതിലും വലിയ ദ്ദൂരത്തിൽ അങ്ങ് മലേഷ്യക്ക് പറക്കും.. അന്ന് .. ഏട്ടനിതിനേക്കാൾ സങ്കടാവും..

ഏട്ടാ… അവൾ.. വീണ്ടും ഹരിയുടെ നെഞ്ചിൽ തലവച്ചു.. കരഞ്ഞു..

വൈകുന്നേരം സി.എം.. ഹരിയെ കാണാൻ വന്നു.. വാതിൽ ചാരിയിട്ടേ .. ഉണ്ടായിരുന്നുള്ളൂ.. ഒരു കരച്ചിലിന്റെ ശബ്ദം. സി.എം വിടവിലൂടെ നോക്കുമ്പോൾ ഹരി.. മുടിയൊക്കെ..പിച്ച് വലിക്കേം … തലയിട്ടടിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.

അല്പം മടിച്ച് നിന്നിട്ട് സി.എം. വാതിലിൽ മുട്ടി.

ഹരിമുഖം അമർത്തി തുടച്ചു..വാതിൽക്കലേക്ക് നോക്കി ചോദിച്ചു. ആരാ..

സി.എം. അകത്തേക്ക് വന്നു..

പെട്ടന്ന് കട്ടിലിൽ കിടന്ന ടവ്വൽ വലിച്ച് മുഖം തുടച്ച് .. കരഞ്ഞമുഖം സി.എം കാണാതിരിക്കാൻ തിരിഞ്ഞു നിന്നു പറഞ്ഞു..

സി.എം ഇരിക്ക്.. ഞാൻ ദേ.. അഞ്ച് മിനിറ്റ് കുളിച്ചിട്ട് വരാം..

മറുപടിക്ക് കാത്ത് നിൽക്കാതെ ഹരി.. കുളിമുറിയിൽ കയറി വാതിൽ അടച്ചു..

സി.എം. ഇരിക്കാനായി നടന്നതും.. കാലിൽ എന്തോ.. ചവിട്ടി .. നോക്കുമ്പോൾ ഒരു പാദസരം.. സി എം. അത് കുനിഞ്ഞെടുത്തു…

ഇത് കുഞ്ഞാറ്റയുടേതല്ലേ… ഇതെപ്പോൾ കിട്ടി.. ഉം…. ഇവന്റെ .. കയ്യിൽ ഇപ്പോൾ … സി.എം. ഓർത്തു..

സി.എമ്മേ.. കുഞ്ഞാറ്റക്ക് രണ്ട് സ്വർണ്ണ പാദസരം. വാങ്ങ് കേട്ടോ ? അവളുടെ ഒരു പാദസരം കളഞ്ഞു പോയ്. മറ്റേ.. പാദസരം കാണിച്ച് പറഞ്ഞു. ഇത് ഞാനവളുടെ കാലിൽ നിന്ന് ഊരിയെടുപ്പിച്ചു.
ഇന്ന് തന്നെ രണ്ടെണ്ണം വാങ്ങണം..

ടാ.. അതവൾക്ക് വേണ്ടാഞ്ഞിട്ടല്ലേ.. വെള്ളി പാദസരം പോലുമില്ലാത്ത ചുറ്റുവട്ടത്തെ കുട്ടികളുടെ മുന്നിൽ സ്വർണ്ണ പാദസരമിട്ട് നടക്കാനെനിക്ക് വയ്യച്ഛാന്ന് പറഞ്ഞിട്ടാണ് വാങ്ങി കൊടുക്കാത്തത് .

എന്നാൽ പിന്നെ. വെള്ളി മതി. ഇത് കൊടുത്തിട്ട് രണ്ടെണ്ണം വാങ്ങാമെന്ന് പറഞ്ഞു… അന്ന് തന്നെ അവൾക്ക് പാദസരവും വാങ്ങി വന്നതാണല്ലോ? ഇതവൻ കൊടുത്തില്ലേ.. അവൻ പൽ വലിച്ചെടുത്തപോൾ വീണതാ. തലയണ കീഴിൽ വയക്കാനായി.. തലയണയുയർത്തിയ സി.എം. ഞെട്ടി.. മറ്റേ പാദസരവും ഉണ്ടല്ലോ? അല്പം മാറി.. കൃഷ്ണമോളുടെ ഫോട്ടോയും.. സി.എമ്മിന്റെ നെഞ്ചിൽ ഒരു കൊളുത്തു വീണു.

ഹരി കുളിച്ച പാതി കുളിക്കാത്ത പാതിയിൽ വെപ്രാളപ്പെട്ട് പുറത്തിറങ്ങി. സി.എമ്മിന്റെ കയ്യിൽ. ഫോട്ടോയും കൊലുസ്സും കണ്ട് തറഞ്ഞു നിന്നു ഹരി..

സി.എം.. ഹരിയുടെ അരികിൽ എത്തി.. സി.എമ്മിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

സത്യം.. പറയണം.. സത്യം.. മാത്രം..
ന്റെ കുട്ടിയെ കല്യാണം കഴിക്കാൻ നീ..ആഗഹിച്ചിരുന്നോ?…

സി.എമ്മേ.. ഞാൻ..

വിശദീകരണം വേണ്ട… ആഗ്രഹിച്ചിരുന്നോ.. ഇല്ലയോ?

ഹരി.. ചുവരിൽ മുഖം ചേർത്ത് തിരിഞ്ഞ് നിന്നു.
സി.എം. ബലം പിടിച്ച്‌ തിരിച്ച് നിർത്തി.. എന്നിട്ട് ചോദിച്ചു..

പറയാൻ.. അതൊരലർച്ചയായിരുന്നു..

ഹരിക്കപ്പോഴും മറുപടി പറയാനായില്ല. പകരം സി.എമ്മിനെ ഇറുകെ പുണർന്നു. പിന്നെ പൊട്ടി പൊട്ടി കരഞ്ഞു.

കുറെ നിമിക്ഷങ്ങൾക് ശേഷം. ഹരിയുടെ പിടി അയഞ്ഞു.. സി.എമ്മിനെ അഭിമുഖീകരിക്കാനാവാതെ നനഞ്ഞ മിഴികൾ താഴ്ത്തി നിന്നു.

ഞാനും ഗോവിന്ദേട്ടനുമൊക്കെ.. നിനക്കാരായിരുന്നു ഹരീ… ഞങ്ങളിലൊരാളായി മാത്രമല്ലേ.. കണ്ടുള്ളൂ… സർവ്വ സ്വാതന്ത്ര്യവും നിനക്ക് ഞങ്ങൾ തന്നതല്ലേ. എന്നിട്ട് …

നീയൊളിച്ച് വച്ചത് കൊണ്ടല്ലേ.. എന്റെ മോൾക്ക് …

സി.എമ്മേ.. കുഞ്ഞാറ്റ അറിയല്ലേ.. ഹരികാര്യങ്ങൾ വിശദമായി സി.എമ്മിനോട് പറഞ്ഞു..

സി.എം…
ആകെ ..തളർന്നു കഴിഞ്ഞിരുന്നു.

കല്യാണ രാവിലെ കൃഷ്ണയെയും കൊണ്ട് വേളിമല ക്ഷേത്രത്തിൽ പോയേ മതിയാകൂയെന്ന് നിർബന്ധിക്കുകയായിരുന്നു , ഗോമതിയമ്മയും ദേവപ്രഭയും നന്ദയും ഒക്കെ…

സി.എമ്മിനെ കണ്ടതും. ഗോമതിയമ്മ
പറഞ്ഞു..

മോനെ നീ .. തന്നെയിവളോട് പറയ്യ്..
നൂറ്റാണ്ട്കളായ് പതിവ് തെറ്റാതെ .. നടത്തുന്ന കാര്യമാ … തറവാട്ടിലെ പെൺകുട്ടികളുടെ വിവാഹത്തിന് അവരുടെ കൈ കൊണ്ട് ദേവി നടയിൽ വിളക്ക് വച്ച് .. പാൽ പായസവും സേവിച്ച് തുളസിമാല പൂജിച്ച് വാങ്ങിക്കണമെന്നുള്ളത്. നയനമോളുടെ കല്യാണം നമ്മളിവിടെ വച്ച് നടത്തിയതും അത് കൊണ്ടാ..

എന്റെ മോള് വരും അമ്മേ.. സി… എം. പറഞ്ഞു..

ഇല്ലച്ഛാ.. മോള് പോവില്ല. പോവില്ല. മനസ്സിൽ ഒരായിരം വട്ടം ഞാൻ ദേവിയോട് കേണു പറഞ്ഞ് കഴിഞ്ഞു. എന്റെ മാള്യേച്ചിയുടെ മംഗല്യ ദിവസം രാവിലെ ഞാനങ്ങത്തിക്കോളാമെന്ന് .

മോളെ …. ദീർഘകാലം സുമംഗലിയായിരിക്കാനുള്ള പൂജയാ. ദേവീ… കോപം വാങ്ങി വയ്ക്കല്ലേ കൃഷ്ണേ… മാളൂ മലകയറിയാൽ ദേവി അവളുടെ കാലിന്റെ വേദനയൊക്കെ മാറ്റി കൊടുക്കും.. പിന്നെന്താ..

അച്ഛമ്മേ… ഞാനില്ലന്ന് പറഞ്ഞാൽ ഞാനില്ല. എന്നെ ആരും നിർബ്ബന്ധിക്കണ്ടന്ന് പറയച്‌ഛാ..

ഹരി മാളൂനെ എടുത്ത്
ഉയർത്തി കൊണ്ട് മല കയറി വരും മോളെ .. സി.എം. പറഞ്ഞു..

ആണോ.. എന്നാൽ ഡബിൾ ഓകെ. കൃഷ്ണ അച്ഛന്റെ തോളിൽ ചാഞ്ഞു.

സി എമ്മിന്റെ സംസാരത്തിലെ തളർച്ച കണ്ട് കൃഷ്ണ ചോദിച്ചു..അച്ഛനെന്താ..ഒരു വയ്യായ്ക പോലെ.

ഒന്നൂല്ല മോളെ .. ഹരിയെ ഒന്നു കാണാൻ പോയതാ. തിരികെ വന്നപോൾ പടിക്കലൊന്നു തെറ്റി…

എന്നിട്ട് ? എന്തെങ്കിലും കുഴപ്പം ….ദേവ പ്രഭ ഓടി അരികിലെത്തി..

എന്നിട്ടെന്താ.. ഒന്നും ഇല്ല.. ഞാനൊന്നു കിടക്കട്ടെ!

മോളെ…നീ .. ചെന്ന് കിച്ചായെ വിളിച്ചിട്ട് വരണം.. ഇപ്പോ വേണ്ട.. കുറെ കഴിഞ്ഞ്… വന്നാൽ മതി.. ഞാനൊന്ന് കിടക്കട്ടെ!

ശരിയച്ഛാ..

ഗോകുലത്തിൽ കൃഷ്ണയെത്തിയതും

മാള്യേച്ചീ..ന്ന് വിളിച്ച് .. കൃഷ്ണ മാളുവിന്റെ മുറിയിലെത്തി..

എന്ത് പറ്റിയെന്റെ മാള്യേച്ചിക്ക്. മാളുവിന്റെ കരഞ്ഞ മുഖം കണ്ടിട്ട് കൃഷ്ണ ചോദിച്ചു. മാള്വേച്ചി കരഞ്ഞതെന്തിനാ.. ?

മാളു.. ഒന്നും മിണ്ടിയില്ല..

ഞാൻ പോണ സങ്കടമാവും ല്ലേ.. സാരല്യ..മാള്യേച്ചിയേ …..
മാള്യേച്ചിയുടെ കല്യാണമാണ് ആദ്യമായിരുന്നെങ്കിൽ ഞാനും ഇങ്ങനെ കരയുമായിരുന്നു.. അമ്മയോടും അച്ഛമ്മയോടും ഞാൻ പ്രത്യേകം പറഞ്ഞിട്ടുണ്ട്.. മാള്യേച്ചിയെ കൊണ്ട് അധികം ജോലിയൊന്നുമെടു പ്പിക്കരുതെന്ന്. എങ്കിലും മള്യേച്ചി എന്തെങ്കിലുമൊക്കെ ചെയ്ത് പ്രാക്ടീസാക്കണം കേട്ടോ? ഇല്ലങ്കിൽ മലേഷ്യയിൽ ചെന്ന് തനിച്ച് ഇതൊക്കെ ഒറ്റക്ക് ചെയ്യുമ്പോൾ ഒക്കേം … ബുദ്ധിമുട്ടായി തോന്നും.

എന്നാൽ.. പിന്നെ നിനക്കെന്റെ ഹരിയേട്ടനെ കെട്ടിക്കൂടായിരുന്നോ?
അതനാളെങ്കിലും എന്റെ ബുദ്ധിമുട്ടു ഒഴിവാകുമായിരുന്നല്ലോ?

കൃഷ്ണഞെട്ടി… പിറകോട്ട് മാറി..

മാളു എഴുന്നേറ്റ് കൃഷ്ണയുടെ അരികിലേക്ക് നീങ്ങി നിന്നു.

പറ… മോളെ … നീയെന്റെ ഹരിയേട്ടന്റെ സ്വന്തമാകാൻ ഒരിക്കൽ പോലും ആഗ്രഹിച്ചിരുന്നില്ലേ..

കൃഷ്ണാ.. കാത്തോളണേ… കൃഷ്ണ മനസ്സുകൊണ്ട് അപേക്ഷിച്ചു..

മാള്യേച്ചിയെന്താ ഈ പറയുന്നത്.. ഞാൻ… ഞാൻ.. ന്റെ കിച്ചായെ .
മാള്യേച്ചി കാണും പോലെയേ കണ്ടിട്ടുള്ളൂ. കിച്ചാക്കും അങ്ങനെ തന്നെയാണല്ലോ? ഞാൻ കിച്ചായെയും മാള്യേച്ചിയെയും വിളിച്ചോണ്ട് പോകാൻ വന്നതാ.. വേഗം .. റെഡിയാക്
കൃഷ്ണ സങ്കടം നെഞ്ചിലൊതുക്കി ഹരിയുടെ മുറിയിലെത്തി.

തളർച്ച മാറിയോ കിച്ചാ..?

മാറി വരുന്നു.. മുടി ചീകി.. യൊതുക്കുന്നത് നിർത്താതെ ഹരി പറഞ്ഞു..
എന്നാൽ എന്റെ കൂടെ വാ.. അച്ചൻ കൂട്ടികൊണ്ട് വരാൻ പറഞ്ഞു..

എന്തിന്? ഹരി ഭയപ്പെട്ടു..

അറിയില്ല..

നീ… പൊയ്ക്കോ? ഞാൻ വന്നോളാം..

കിച്ചയെനിക്കെന്ത് സമ്മാനമാ.. തരുന്നത്..

ഒന്നും തരുന്നില്ല..

ഏയ് അത് പറ്റില്ല.. എന്തെങ്കിലും തന്നേ.. പറ്റൂ.. .

നിനക്കായ് ഞാൻ കരുതിവച്ചിരുന്നു. ഒരു സമ്മാനമുണ്ടായിരുന്നു.. അതിപോൾ കൈമോശം വന്നിരിക്കുന്നു.. അത് തിരികെ കിട്ടിയാലും.. അന്നും നീയത് വേണ്ടന്ന് തന്നെ പറയും. പക്ഷേ! നിനക്കല്ലാതെ മറ്റാർക്കും ഞാനത് കൊടുക്കില്ല. മരണം വരെ അത് സൂക്ഷിക്കും..

അന്നും എന്ന് പറയുമ്പോൾ കിച്ചാ മുൻപ് എനിക്ക് തന്നിട്ടുണ്ടെന്നാണോ?

നീ ഒന്നു പോയേ…കിന്നാരം കേട്ട് നിൽക്കാൻ എനിക്ക് തീരെ സമയമില്ല..

ഓ…എന്നാൽ ഞാൻ പോണു. അല്ലെങ്കിലും കിച്ചാക്ക് ഈയിടെയായി എന്നോട് തീരെ സ്നേഹമില്ല..

മറ്റന്നാൾ മുതൽ സ്നേഹിക്കാൻ പുതിയ ആള് വരുമല്ലോ? പിന്നെന്താ..

ആരൊക്കെ.. വന്നാലും.. സ്നേഹിച്ചാലും … ന്റെ കിച്ചാടെ സ്നേഹത്തിന് പകരമാകില്ലല്ലോ ? കൃഷ്ണ വിതുമ്പലൊതുക്കി

മതി. മതി… ഹരി തടഞ്ഞു. ചക്കരവർത്തമാനം പറഞ്ഞ് പറ്റിക്കാൻ അല്ലേലും നീ.. വല്യ മിടുക്കിയാ..

കിച്ചായെ.. ഞാൻ പറ്റിച്ചെന്നോ?
എങ്ങനെ പറ്റിച്ചൂന്ന് പറയാതെ.. ഞാനീ .. മുറിയിൽ നിന്നും പോകില്ല കേട്ടോ? പറഞ്ഞതും.. കൃഷ്ണ കരയാൻ തുടങ്ങി…

ഹരിയതൊട്ടും പ്രതീക്ഷിച്ചില്ല.

ടീ.. കരയല്ലേ.. ഞാൻ തമാശ പറഞ്ഞതല്ലേ.. ഹരി അവളെ അനുനയിപ്പിക്കാൻ ശ്രമിച്ചു.
പക്ഷേ….. കൃഷ്ണയ്ക് സങ്കടം അടക്കാനായില്ല..

നിനക്ക് ഞാനൊരു സമ്മാനം തരട്ടെ!
ഹരി.. മേശ തുറന്ന് ഒരു ജ്യൂവൽ ബോക്സെടുത്ത് അവൾക്ക് നേരെ .. നീട്ടി..

കൃഷ്ണ.. കരച്ചിൽ നിർത്തി മുഖം തുടച്ച് ചെറുതായൊന്ന് ചിരിച്ച് കൊണ്ട് അത് വാങ്ങി തുറന്നു നോക്കി..

ഒറ്റ കൊലുസ്സ്…. ബോക്സിൽ നിന്നും
അത് പുറത്തെടുത്ത് കൊണ്ട് കൃഷ്ണ ചോദിച്ചു..

ഇതെന്റെ കൊലുസ്സല്ലേ. ഇതെങ്ങനെ സമ്മാനമാകും.

സമ്മാനം കല്യാണത്തിന്റന്ന് തരാം. ഇത് നീയെന്നും സൂക്ഷിച്ച് വയ്ക്കണം.. ഇതിന്റെ ഇണയെ കിട്ടുന്നത് വരെ .. ഹരിക്കു വാക്കുകൾ നഷ്ടപെടുന്നുണ്ടായിരുന്നു.

അതിനി കിട്ടോ കിച്ചാ..? കിട്ടുമായിരുന്നെങ്കിൽ എപ്പോഴേ.. കിട്ടുമായിരുന്നു. അതാരുടെയെങ്കിലും കയ്യിൽ കിട്ടിയിട്ടുണ്ടാവും.. എങ്ങനെ കിട്ടാനാ..
ഞാൻ പോട്ടെ! അച്ഛനെന്തോ..നല്ല വിഷമം ഉണ്ടെന്ന് തോന്നുന്നു..

ഈ ഗോവിന്ദാമ്മയ്ക്ക് ഒരു റസ്റ്റുമില്ല.
കാണാൻ കൂടി കിട്ടുന്നില്ല.

അച്ഛനെ കണ്ടിട്ടിപ്പോയെന്താ..

കാണാൻ… അല്ലാതെന്താ കിച്ച വേഗം.. വാ.. കേട്ടോ? പിന്നെ.. ഈ പാദസരം മാറ്റിവാങ്ങാൻ തന്നിട്ട് തട്ടാനു കൊടുക്കാതെ ഒളിപ്പിച്ച് വച്ച് തന്നതല്ലേ… ഇതിലും എന്റെ കിച്ചാടെ സ്നേഹമുണ്ട്.. മരണം വരെ ഞാനിത് സൂക്ഷിച്ച് വയ്ക്കും. മേറ്റത് പറമ്പിലോ.. മറ്റോ.. കാണും. ഞാൻ നടക്കുന്ന വഴികളുട മുക്കും മൂലയും കിച്ചാക്കറിയുമ്പോലെ.. മറ്റാർക്കുമറിയില്ലല്ലോ? അതു കി ച്ചാടെ കയ്യിൽ തന്നെ കിട്ടും.

അത് ഹരികൃഷ്ണൻറെ കയ്യിലുണ്ടെന്നറിയാതെ അവൾ പടിയിറങ്ങി.

വിപഞ്ചികയിലെത്തിയതും കൃഷ്ണ അച്ഛന്റെ അരികിലെത്തി.

ചാരു കസേരയിൽ കിടക്കുന്ന സി.എമ്മിന്റെ പാദങ്ങൾ അവൾ തടവി കൊടുത്തു.

പ്രിയക്കുട്ടി…

എന്താച്ഛാ…

കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ലൊരു ചെക്കനെ മോൾക്ക് കൂട്ടിന് തരണമെന്നച്ഛൻ ആഗ്രഹിച്ചിരുന്നു.. നടന്നില്ലല്ലോ.. മോളെ ..

അതെന്താ.. അച്ഛാ.. ഈ .. ചെക്കന് എന്തെങ്കിലും ചീത്ത സ്വഭാവമുണ്ടെന്നച്ഛനറിഞ്ഞോ.. അതാണോ ഞച്ഛന്റെ തളർച്ച..

ഏയ്..നല്ല .. പയ്യനാ.. രാകേഷ് .. പക്ഷേ! ?

എന്താച്ഛാ.. പറയ്..

നിന്നെ ഹരിമോന്റെ കൈപിടിച്ച് കൊടുക്കുന്നതായിരുന്നു അച്ഛനിഷ്ടം. അവനോളം വരില്ല എനിക്കൊന്നും. ഇപ്പഴും എന്റെ മോളൊന്ന് മിണ്ടിയാൽ അച്ചൻ ഹരി മോന്റെ കയ്യിൽ പിടിച്ച് കൊടുക്കാം..
അച്ഛനിത് സഹിക്കാൻ പറ്റണില്ല.. മോളെ…

കൃഷ്ണ പൊട്ടി കരഞ്ഞുകൊണ്ട് അച്ഛന്റെ നെഞ്ചിൽ ചായ്ഞ്ഞു..
എന്തൊരു പരീക്ഷണമാണിത്.. നെഞ്ച് കലങ്ങിയാണച്ഛാ.. ഞാൻ ഈ കല്യാണത്തിന് തയ്യാറാകുന്നത്.. എന്റെ കഴുത്തിൽ താലി വീഴുന്നതോടെ എല്ലാം.. തീരും.. അച്ഛാ.. യെന്ന് പറയണമെന്നുണ്ടായിരുന്നു. കൃഷ്ണക്ക്.. പക്ഷേ ഇനിയൊരാള് കൂടി അറിഞ്ഞാലും അത് തന്നെ സംഭവിക്കും..

ന്റെ മോൾക്കും.. ഇഷ്ടമായിരുന്നുവല്ലേ..

അച്ഛാ… ഇങ്ങനൊന്നും പറയല്ലേ.. അച്ചാ…. .. അച്ഛനീ. പറയുന്നതൊന്നും കിച്ച അറിയണ്ട. ഞാനങ്ങനെ കിച്ചായെ കാണില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാ.. ഹരിയേട്ടൻ ഗോവിന്ദാമ്മയോട് പറഞ്ഞത്.. കൃഷ്ണയോട് ചോദിക്കാൻ. ഇതാദ്യം ഗോവിന്ദാമ്മയെന്നോടാണ് പറയേം.. നിർബ്ബന്ധിക്കേം .. ഒക്കെ ചെയ്തിട്ട്… ഞാനെങ്ങാനും കിച്ചായെ കല്യാണം കഴിക്കാൻ താത്പര്യമുണ്ടന്ന് പറഞ്ഞിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നെന്നറിയാമോ അച്ഛന്..

എന്ത് സംഭവിക്കാനാ..
മാള്യേച്ചിയെപോലെ.. കൂടെ കൊണ്ട് നടന്നിട്ട്.. കിച്ചായെ മറ്റൊരു കണ്ണിൽ ഞാൻ കണ്ടന്നറിഞ്ഞാൽ കിച്ച പുഴയിൽ ചാടി ജീവനൊടുക്കിയേനെ….

അങ്ങനെ നിനക്ക് തോന്നിയതാണോ?

അലച്ഛാ. കിച്ച തന്നെ പറഞ്ഞതാ..

നിന്നോട് പറഞ്ഞോ.. കിച്ച..?

അലച്ഛാ..നയനേച്ചിയോടെന്ന് പറയാൻ തുടങ്ങിയും. നയനയും രാമഭദ്രനും ഗീതയുമൊക്കെ അവിടെ എത്തി..

പ്രിയകുട്ടിയെന്ന് വിളിച്ച് നയന കൃഷ്ണയെ കെട്ടി പുണർന്നു.

കൃഷ്ണയെ മാറ്റി നിർത്തി ചോദിക്കാൻ സി.എം.. പലപ്രാവശ്യം ശ്രമിച്ചെങ്കിലും .. നയനയും രാമഭദ്രനും കൃഷ്ണയ്ക്കൊപ്പമായിരുന്നു.

എന്നാലും.. അച്ഛമ്മേ… കൃഷ്ണയുടെ ആഭരണങ്ങൾ.. ഞങ്ങളുടെ ജ്വല്ലറിയിൽ നിന്നും പർച്ചേയ്സ് ചെയ്യാത്തതിൽ അച്ഛന് വിഷമമില്ലെങ്കിലും എനിക്ക് നല്ല വിഷമമുണ്ട് കേട്ടോ?

അധികമൊന്നും വാങ്ങേണ്ടി വന്നില്ല മോളെ .. സി.എം.. എല്ലാം നേരത്തെ അവൾക്കും കരുതിയിരുന്നല്ലോ? പിന്നെ ദേവേടെ ആഭരണങ്ങൾ.. എന്റെ ഷെയർ.. എല്ലാം മതിയല്ലോ? ഇത് തന്നെ അവൾക്ക് താങ്ങുമെന്ന് എനിക്ക് തോന്നുന്നില്ല..

നയനേച്ചി… രാജേഷേട്ടൻ സുഖമായിരിക്കുന്നോ?

രാജേഷേട്ടനും നിന്റെ രാകേഷേട്ടനും സുഖമായിരിക്കുന്നു. വിളിച്ച് തരട്ടെ രാകേഷിനെ ..

വേണ്ട… എനിക്കങ്ങും വയ്യ.

നീ വന്നേ.. ഒരു കാര്യം പറയട്ടെ!

നയന കൃഷ്ണയെ മാറ്റി നിർത്തി ചോദിച്ചു.

ചെറിയച്ഛനോട് .. നീ.. കിച്ചായുടെ കാര്യം പറഞ്ഞോ?

ജ്യോത്സ്യൻ പറഞ്ഞത്.. പറഞ്ഞില്ല.. കിച്ചാ.. പുഴയിൽ ചാടുമെന്ന് പറഞ്ഞ കാര്യം പറഞ്ഞു..

നന്നായി..ഞാൻ നാളെ റിസപ്ഷനുമുന്നെ പോകും. പിന്നെ നിന്റെ കല്യാണ ചെക്കനുമായ് മറ്റന്നാൾ.. വരും.. അത് കഴിഞ്ഞ് ഇവിടുത്തെ ആദ്യവിരുന്ന് കഴിഞ്ഞ് നമ്മൾ നാല് പേരും പറക്കില്ലേ.. അടിച്ച് പൊളിച്ച് .. ഹണി മൂൺ . ആഘോഷിച്ച് ഒരു മാസം കഴിഞ്ഞ് തിരികെ വരും.. നല്ല രസായിരിക്കും..ല്ലേടീ..

എനിക്കത്ര സന്തോഷമൊന്നും തോന്നുന്നില്ല. കിച്ചാക്ക് എന്നെ പിരിയുന്നതിൽ നല്ല ദുഃഖമുണ്ട്.. മുന്നിൽ ചെന്ന് നിൽക്കാൻ പോലും ധൈര്യമില്ല എനിക്ക്..

സി.എം. അവരുടെ അരികിലേക്ക് വരികയായിരുന്നു അപ്പോൾ?

(തുടരും)

❤️❤️❤️ ബെൻസി❤️❤️❤️

 

5/5 - (4 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഞാനും എന്റെ കുഞ്ഞാറ്റയും – 26, 27”

Leave a Reply