ജീവിതത്തിലാദ്യമായി ഒരാളോട് ദ്രോഹം ചെയ്തതിന്റെ എല്ലാ ബുദ്ധിമുട്ടുകളും കൃഷ്ണയ്ക്ക് ഉണ്ടായിരുന്നു. എടുക്കുന്ന പാത്രങ്ങളെല്ലാം കൃഷ്ണയുടെ കൈയിൽ നിന്നും വഴുതി വീഴുന്നുണ്ടായിരുന്നു.. എങ്കിലും നിലത്ത് വീണ് ശബ്ദമുണ്ടാകുന്നതിന് മുന്നെ അവൾ അത് കടന്നു പിടിക്കുകയും ചെയ്യുന്നുണ്ട്.
പാത്രങ്ങൾ യഥാസ്ഥാനത്ത് വച്ച് കൃഷ്ണ നേരെ പൂജാമുറിയിൽ കയറി. തിരികൊളുത്തി അവൾ കൃഷ്ണഭഗവാനോട് പ്രാർത്ഥിച്ചു. എൻറെ പൊന്നു കൃഷ്ണനല്ലേ.. പൊറുക്കണേ എന്റെ ഈ തെറ്റ്. ഞാൻ ജീവിതത്തിൽ ഇന്നേവരെ ആരെയും ദ്രോഹിച്ചിട്ടില്ലെന്ന് നിനക്കറിയില്ലേ..എന്നിട്ടും ഞാനിത് ചെയ്തത് എൻറെ അഭിമാനത്തിന്റെ പ്രശ്നമായത് കൊണ്ടാ.. മറ്റുള്ളവരുടെ മുന്നിൽ മോശമായ് എന്നെ ഏതെങ്കിലും തരത്തിൽ നയനേച്ചി അപമാനപ്പെടുത്തിയാൽ ഞാൻ മരിക്കുകയേ .. നിവർത്തിയുള്ളൂ… അങ്ങനെ സംഭവിക്കാതിരിക്കാൻ വേണ്ടി മാത്രമാണ് ഈ വേല ചെയ്തത്. ഉറപ്പായിട്ടും എന്നോട് ക്ഷമിക്കണം കേട്ടോ..?ഒരേയൊരു വട്ടം മതി. ഇനി ഒരിക്കലും ഞാൻ ഇങ്ങനൊന്നും ചെയ്യില്ല. ഇതിന് പകരമായി ഞാൻ നയനേച്ചിക്കു ഒരു നല്ല ഫോൺ വാങ്ങി കൊടുത്തോളാം. പിന്നെ നയനേച്ചി എന്റെ ഫോട്ടോസോ.. വീഡിയോസോ.. പകർത്തിയിട്ടുണ്ടെങ്കിൽ എനിക്ക് ഒരു ആപത്തും വരുത്താതെ നോക്കേം വേണo.. എൻറെ പൊന്നു കൃഷ്ണാ.. നയനേച്ചി എന്റെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തി എൻറെ ജീവിതത്തിൽ ഭീഷണിയാകുമെന്ന് കണ്ടതുകൊണ്ട് മാത്രമാണ് ഞാൻ ഈ അപരാധം ചെയ്തത്. ഒരുറുമ്പിനെ പോലും നോവിക്കാത്ത എനിക്ക് ഒട്ടും ഇഷ്ടമുണ്ടായിട്ടല്ല ഞാനിങ്ങനെ ചെയ്തത്.. അൽപ്പസമയം കഴിഞ്ഞ് പ്രാർഥനാ മുറിയിൽ നിന്നും കൃഷ്ണ ഇറങ്ങി നേരെ അടുക്കളയിലേക്ക് കയറി.
കൃഷ്ണയെ കാണാഞ്ഞ് രാകേഷ് ഒഴിഞ്ഞ ചായ കപ്പുമായ് അടുക്കളയിൽ എത്തി. രാകേഷിനെ കണ്ടു കൃഷ്ണ ഉള്ളിലെ പരിഭ്രമം മറച്ചുവെച്ച് രാകേഷിനോട് ചോദിച്ചു
ഉം… ഇത്. പതിവില്ലാത്തതാണല്ലോ ? അടുക്കള കാണാൻ വന്ന ആളിന് എന്താ വേണ്ടത് ?
ആരു പറഞ്ഞു ഞാൻ അടുക്കള കാണില്ലന്ന് . നിന്റെ നയനേച്ചി. വരുന്നതിനു മുൻപ് ഞാൻ അമ്മയെ ചെറുതായിട്ടൊക്കെ സഹായിക്കാൻ ഉണ്ടായിരുന്നു ഇവിടെ?
എന്നിട്ട് അമ്മ എന്നോട് പറഞ്ഞില്ലല്ലോ ഇതുവരെയും ? എന്ത് സഹായമാ ചെയ്ത് കൊടുത്തിട്ടുള്ളത്?
നിനക്ക് ഞാനെന്താ ചെയ്യേണ്ടത് അത് പറഞ്ഞോ ?
കിച്ചാ … എന്നെ ഒന്ന് പുറത്തു കൊണ്ടു പോകോ?
നീയെന്താ വിളിച്ചത് കിച്ചാന്നോ?
കൃഷ്ണ അപ്പോഴാണ് അറിയാതെ നാവിൽ വന്ന വിളിപേര് ഓർത്തത്.
ചെറിയ പരിഭ്രമത്തോടെ അവൾ പറഞ്ഞു..സോറിയേട്ടാ. എപ്പഴും.. വിളിച്ച് .. വിളിച്ച് . ആ… ഓർമ്മയിൽ : കൃഷ്ണ മുഖം താഴ്ത്തി.
മറക്കാൻ പറ്റുന്നില്ല അല്ലേ..?
മറക്കാനോ? എന്തിന്? അങ്ങനെ മറക്കാൻ പാടുണ്ടോ ഏട്ടാ.. എന്നെ സ്വന്തം പോലെ നോക്കിയതാ.. ഏട്ടൻ വിചാരിക്കുന്ന ഒരർത്ഥവും അതിനില്ല.
ഞാൻ ഒരു അർത്ഥവും വിചാരിച്ചില്ലന്റെ പൊന്നോ? രാകേഷ് അവളുടെ മൂക്ക് പിടിച്ച് കുലുക്കി.
എന്നിട്ടിങ്ങനെ പറഞ്ഞു..
ന്നാൽ..ന്റെ മോള് വാ.. നമുക്കൊന്ന് ചുറ്റീട്ട് വരാം.
അടുക്കളയിൽ നിന്നും രണ്ടാളും പുറത്തിറങ്ങിയതും ഗോവണി കയറി മുകളിൽ എത്തിയ നയന താഴേക്ക് നോക്കി ചോദിച്ചു.
കൃഷ്ണേ.. ഞാൻ പറഞ്ഞ കാര്യം. ചെയ്തോ നീ..?
ഇചേച്ചി മുറിയിൽ വന്നിട്ട് ചെയ്യാമെന്ന് വിചാരിച്ചു ഞാൻ.
എന്ത് കാര്യം… രാകേഷ് കൃഷ്ണയോട് ചോദിക്കുന്നത് കേട്ട് നയന പെട്ടന്ന്
പറഞ്ഞു. ഫ്ളവർ വെയ്സ്ന്റെ കര്യമാ രാകേഷ്.
ഉം… പ്രിയേ…നീയ് അതെടുത്ത് കൊടുത്തിട്ട് വേഗം റെഡി ആയി.. വാ നമുക്ക് പുറത്ത് പോകാം .
ശരിയേട്ടാ ….ഞാനിതാ വരുന്നു.
ഉടൻ തന്നെ കൃഷ്ണ ഫ്ളവർവേസ് നയനയുടെ മുറിയിലെത്തിച്ച് വേഗം കടന്നു കളയാൻ ശ്രമിച്ചു.
എടി എനിക്ക് വയ്യാത്തത് കൊണ്ടല്ലേ നിൻറെടുത്ത് ബാത്റൂം ഒന്ന് വൃത്തിയാക്കി തരാൻ പറഞ്ഞത്. ഇപ്പോൾ ഞാൻ വന്നല്ലോ? നീ ഒന്നു വൃത്തിയാക്കി താടി മോളെ…
ഇയ്യോ നയനേച്ചി.. ഏട്ടൻ പുറത്തുപോകാൻ വിളിക്കുന്നു. ഞാൻ വന്നിട്ട് ചെയ്തു തന്നാൽ മതിയോ ?
എന്നിട്ടു നീ ചെയ്യേണ്ട. ഞാൻ പുറത്തൂന്ന് ആരെയെങ്കിലും വിളിച്ചു ചെയ്യാം..
ഞാനകത്ത് കടന്നിട്ടില്ലെന്ന് നയനേച്ചി വിശ്വസിച്ചത് കൊണ്ട് വേണമെങ്കിൽ ഒന്നു വൃത്തിയാക്കി കൊടുക്കാം.. ഗർഭിണിയല്ലേ.. പിഴച്ച് നേടിയതാണെങ്കിലും. ഒരു ജീവനല്ലേ.. ആ വയറിനുള്ളിൽ. കൃഷ്ണ മനസ്സിലോർത്ത് കൊണ്ട് പറഞ്ഞു..
ഉം.. പിണങ്ങണ്ട.. ഞാൻ ശരിയാക്കാം..
കൃഷ്ണ ബാത് റൂമിൽ കയറിയതും നയന കട്ടിലിൽ കിടന്ന് കൊണ്ട് ടി.വി. ഓൺ ചെയ്തു.
കൃഷ്ണ ബ്രഷ് കൊണ്ട് ശബ്ദമുണ്ടാക്കാതെ ക്ലോസറ്റിന്റെ മൂടി തുറന്ന് വച്ചു.. ഫോണിന്റെ അല്പഭാഗം മാത്രം കുഴിയിലും ബാക്കി ഭാഗവും ഇയർ ഫോണും വെള്ളത്തിൽ കിടപ്പുണ്ട്..
ഒരു മഗ്ഗിൽ കുറെ ഷാമ്പുവൊഴിച്ച് അതിനു മുകളിൽ വെള്ളമൊഴിച്ച് പതപ്പിച്ചു വച്ചു.. എന്നിട്ട് പുറത്തിറങ്ങി : രണ്ട് കയ്യും ഇടുപ്പിൽ കുത്തി നയനയോട് ചോദിച്ചു..
ഇച്ചേച്ചി … എന്ത് പണിയാ ഈ കാണിച്ചത് ?
എന്താടി ? നയന ടി.വി. ഓഫ് ചെയ്ത് ചോദിച്ചു.
ഇച്ചേച്ചിക്ക് വേണ്ടാത്ത ഫോൺ ആണെങ്കിൽ വല്ല ആക്രി ബാസ്കറ്റിലും കളഞ്ഞാൽ പോരായിരുന്നോ? ഈ ക്ലോസറ്റിൽ കൊണ്ടിടണമായിരുന്നോ?
ഫോണോ.. ക്ലോസറ്റിലോ? ദൈവമേ യെന്റെ ഫോൺ..?
മാറടീ… അങ്ങോട്ട്
.
കൃഷ്ണയെ തള്ളി മാറ്റി നയന ബാത്റൂമിൽ കയറി.
ഫോണിന്റെ അവസ്ഥ കണ്ട് നയന തലയിൽ കൈ വച്ചു.. മൈ.. ഗോഡ്
സങ്കടവും ദേഷ്യവും കൊണ്ട് നയന ചുവരിലിടിച്ചു..
ഇതിനകത്തെന്തിനാ ഫോൺ കൊണ്ട് വന്നത്.
വാചകടിക്കാതെ പുറത്തെടുക്കെടീ…
എന്റെ ഫോൺ..
ദേ, നയനേച്ചി എന്തിനും ഏതിനും എന്നോടിങ്ങനെ ചൂടാവല്ലേ…..
ചേച്ചിയല്ലേന്ന് കരുതിയാ..ഞാനൊന്നും മിണ്ടാത്തത്. ഞാനോരോന്ന് ചെയ്ത് തരുന്നു
എന്ന് വച്ച് ക്ലോസറ്റിൽ കിടക്കുന്ന സാധനമൊന്നും എന്നെ കൊണ്ടെടുക്കാൻ പറ്റില്ല..
അല്ലെങ്കിൽ തന്നെ എടുത്തിട്ടെന്തിനാ ….. കൃഷ്ണയൂറി ചിരിച്ചു.
ടീ… ചിരിക്കാതെ.. നീയൊന്നെടുത്ത്. താ.. .. മോളെ …പ്ളീസ്.
നയന കെഞ്ചി..
ഇല്ല.. എത്ര കെഞ്ചിയാലും വൃത്തികെട്ട പണിക്ക് ഞാനില്ല.. ഇത് ബ്രഷിൽ തൂക്കിയെടുത്ത് വേസ്റ്റ് ബാസ്കറ്റിലെങ്ങാനും ഇട്ട് പുറത്ത് കളയുന്നതാ
നല്ലത്. ഇതിനുള്ളിൽ കിടന്ന് അണുക്കൾ ഫോണിനുള്ളിൽ കയറികൂടിയിട്ടുണ്ടാവും. ഇതിനി ഒന്നിനും കൊളളില്ല.. മുമ്പൊരിക്കൽ നയനേച്ചിയുടെ ഫോൺ കിണറ്റിൽ വീണപ്പോൾ കിച്ചയെടുത്ത് കുറെ.. നോക്കി. ഒടുവിൽ അത് കളഞ്ഞു.. ഇതും അത് പോലെ നന്നാക്കാനൊന്നും പറ്റില്ല. പിന്നെ ഇച്ചേച്ചി ആ ഇയർ ഫോണിൽ തുക്കിയെടുക്ക്. നാറ്റം പോകാൻ ഞാനൊരു .. പണി ചെയ്യാം..
എന്ത് പണി.
കൃഷ്ണ കലക്കി വച്ച ശാമ്പൂ വെള്ളം അതിലേക്ക് മനപൂർവ്വം ഒഴിച്ചു..
ടീ… നീ… എന്ത് വേലയാ കാണിക്കുന്നത്. ഒന്നാമത് വെള്ളം കയറിയത് ചീത്തയായിട്ടുണ്ടാവും.
സഹായിക്കാൻ വയ്യങ്കിൽ പോ… ഇറങ്ങി. നയന ദേഷ്യപെട്ടു.
പ്രിയാ …… പ്രിയാ.. രാകേഷിന്റെ ശബ്ദം ഉച്ചത്തിൽ കേട്ടതും, ചേച്ചി ….. ഞാൻ പോണേ.. രാകേഷേട്ടൻ വിളിക്കുന്നു. നയനയുടെ മറുപടിക്ക് കാത്തുനിൽക്കാതെ കൃഷ്ണ ഓടിപ്പോയി
പടിയിറങ്ങാൻ തുടങ്ങുമ്പോൾ രാകേഷ് പ്രിയാന്ന് വിളിച്ച് ഗോവണിയുടെ താഴെ നില്പുണ്ടായിരുന്നു.
നീയെന്തടുക്കുവാ.. അവിടെ?
രാകേഷ് കൃഷ്ണയെ തറപ്പിച്ച് നോക്കി ചോദിച്ചു.
ഏട്ടാ….. നയനേച്ചിയുടെ ഫോൺ ക്ലോസ്റ്റിൽ വീണു.
അയ്യേ ….. ക്ലോസറ്റിലോ? ഛേ…യ് രാകേഷ് മൂക്ക് ചുളിച്ചു.
പാവം.. ഏട്ടാ…
…രാകേഷ് ചിരിക്കാൻ തുടങ്ങിയതും ഗോവണി ഇറങ്ങിവരുന്ന നായനയെ കണ്ടു രാകേഷ് ചിരി കടിച്ചമർത്തി.
പ്ലീസ് ……. രാകേഷ്, ആരെയെങ്കിലും ഒന്ന് വിളിച്ചിട്ട് എനിക്ക് ആ ഫോൺ ഒന്ന് എടുത്തു തരാമോ ?
ക്ലോസറ്റിൽ വീണ ഫോൺ എടുക്കാനൊന്നും ആരെയും കിട്ടില്ല.
രാകേഷ് ഉടൻ മറുപടി പറഞ്ഞു.
എന്താ എന്താ… പ്രശ്നം ശ്രീദേവിയും ഭർത്താവും അവിടെയെത്തി.
അമ്മേ… എൻറെ ഫോൺ ക്ലോസെറ്റിൽ വീണുപോയി. ആരെയെങ്കിലും വിളിച്ച് ഒന്ന് എടുത്ത് താ അമ്മേ …..
ഫോണെന്തിനാ നീ. ബാത് റൂമിൽ കൊണ്ട് പോയത്.. വേറെ സ്ഥലമൊന്നുമില്ലാത്തത് പോലെ..
അത്… രാജേഷേട്ടൻ വിളിക്കുമെന്ന് പറഞ്ഞിരുന്നു. ഞാൻ മേല് കഴുകാൻ നേരം ഫ്ലഷിന് മുകളിൽ വച്ചിരുന്നു. എങ്ങനെ വീണെന്ന് ഒരു പിടിയുമില്ല..
ഈ സമയത്ത് ആരെ വിളിക്കാനാ.. അത് നീ തന്നെയങ്ങ് എടുത്താൽ പോരെ ….
എടുത്തിട്ടും വലിയ കാര്യമൊന്നുമില്ല അമ്മേ …..അതിന് ഉപയോഗിക്കാൻ ഒന്നിനും കൊള്ളില്ല. ഇപ്പോ.. തന്നെ അത് മുഷിഞ്ഞ വെള്ളം കുടിച്ച് ചത്ത് കാണും .കൃഷ്ണയുടെ സംസാരവും ചിരിയും
കേട്ട് എല്ലാരും പൊട്ടി ചിരിച്ചു..
അച്ഛാ… പ്ളീസ് അച്ഛാ… വല്ല.. ബംഗാളികളേയും കിട്ടുമോന്ന് ..
നീ.. ഉപയോഗിക്കുന്ന കക്കൂസ്… നിന്റെ ഫോൺ . അതിന് ബംഗാളികളെന്തിനാ… കയ്യ് കൊണ്ടെടുക്കണ്ട.. തൊടുത്തിയെടുക്കാൻ പറ്റിയ എന്തെങ്കിലും കൊണ്ടെടുത്താൽ മതിയല്ലോ?
നയന കരഞ്ഞ് കൊണ്ട് മുറിയിലേക്ക് ഓടി..
ഗർഭിണിയാന്ന് ഒരു വിചാരവുമില്ല..
ഓടികയറക്കവും ചാടിയിറങ്ങക്കവും തന്നെ.. ശ്രീദേവി നയനയെ കുറ്റപ്പെടുത്തി കൊണ്ട് പറഞ്ഞു..
രാജേഷ് അടുത്ത മാസം. വരുന്നത് വരെ തന്നെ. അത് കഴിഞ്ഞാൽ റൂം താഴെയാക്കണുണ്ട് ഞാൻ..
നമുക്ക് പോകാം ഏട്ടാ.. കുറെ സമയം കൂടി വെള്ളത്തിൽ കിടന്നാൽ അത്രയും നല്ലതെന്ന് കരുതി കൃഷ്ണ പറഞ്ഞു.
നില്ക്ക്.. ഫോണടുക്കാൻ ആരെയെങ്കിലും കിട്ടോന്ന് നോക്കട്ടെ!
കൃഷ്ണ ചിന്തിച്ചു. ആരെങ്കിലും വന്ന് എടുക്കുന്നതിന് മുന്നേ.. സഹായിക്കുന്നതായിരിക്കും നല്ലത്.
ഏട്ടൻ വാ.. നമുക്ക് നയനേച്ചിയെ കൊണ്ട് തന്നെ എടുപ്പിക്കാം…
രാകേഷും കൃഷ്ണയും ചെന്നപ്പോൾ നയന ബാത്റൂം ബ്രഷ് കൊണ്ട് എങ്ങനെയോ.. എടുത്ത് ബക്കറ്റിലിട്ടു.
ഏട്ടത്തിക്ക് ഈ ഫോണിന്റെ ആവശ്യമുണ്ടോ? തത്ക്കാലം ഞാനൊരു ഫോൺ തരാം.. ഇല്ലെങ്കിൽ വാങ്ങുന്നത് വരെ .. പ്രിയയുടെ ഫോൺ തരും . ഇല്ലേ…
കൃഷ്ണ അന്തം വിട്ടു പോയ് ..
ന്റെ കൃഷ്ണാ.. കാമറയുടെ സംഭവം വെളിച്ചത്താകാറായീന്നാ തോന്നുന്നത്. കൃഷ്ണാ. കാത്തോളണേ..
രാകേഷ് ഫോണല്ല പ്രശ്നം. എനിക്ക് വേണ്ടുന്ന ചില വിലയേറിയ ഡാറ്റാസുണ്ടതിൽ. ലാപ് ടോപ്പ് ൽ ആക്കാനിരുന്നതാ.. അതിൽ വൈറസായതിനാൽ ഫോർമാറ്റ് ചെയ്തിട്ട് ലാപ്പിൽ കയറ്റാമെന് വിചാരിച്ചതാ.. എങ്ങനെയെങ്കിലും രാകേഷ്..അതിന്റെ ബാക്ക് ..അപ്പ് എടുക്കണമെനിക്കു
ഇതൊന്നും ചെയ്യാൻ പറ്റില്ല.. കയ്യ് കൊണ്ട് പ്രസ് ചെയ്യാതെ ഒരു തുണിയിൽ പൊതിഞ്ഞ് രണ്ട് ദിവസം വയ്ക്ക്. എന്നിട്ട് ഏതെങ്കിലും സർവ്വീസ് സെന്ററിൽ കൊടുത്താൽ മതി. രാകേഷ് പറഞ്ഞു.
പക്ഷേ! ഒരു കാര്യമുണ്ട്..
കൃഷ്ണ പറഞ്ഞത് കേട്ട് രാകേഷ് ചോദിച്ചു..
ഉം.. എന്താ…
അവരോട് പറയരുത് ക്ലോസറ്റിൽ കുളിപ്പിച്ച ഫോണാണെന്ന് …?
അവര് തുക്കിയെടുത്ത് റോഡിലെറിയും.. പറഞ്ഞിട്ട് കൃഷ്ണ പൊട്ടിചിരിച്ചു..
കൃഷ്ണേ നീ കൂടുതൽ ചിരിക്കണ്ട നിൻറെ ഫോണാണ് ഇന്ന് ക്ലോസെറ്റിൽ വീണിരുന്നെങ്കിൽ ഞാനിങ്ങനെയൊന്നും സംസാരിക്കില്ല്ലായിരുന്നു കേട്ടോ?
അല്ലേലും, നയനേച്ചിക്ക് ഒരിക്കലും അങ്ങനെ സംസാരിക്കേണ്ടി വരില്ലല്ലോ?
ഊം.. എന്താ..?
എന്റെ ഫോൺ ഒന്നിനും…. രണ്ടിനും …. പോവില്ല. മുങ്ങികുളിയുമില്ല.
രാകേഷ് പിന്നെയും ചിരിച്ചു പോയ്..
നോക്ക്.. രാകേഷ്… ഇവളെന്നെ എന്തിനും ഏതിനും കളിയാക്കലാ.. സ്വന്തമായ് എനിക്കൊരു അനിയത്തിയില്ലാത്തത് കൊണ്ട് മാത്രമാ.. ഇവളോടെനിക്കിത്രയും സ്നേഹം.. എപ്പോഴും എനിക്ക് ഒരു കൂട്ടാകുമല്ലോയെന്ന് ഓർത്ത് ഇവൾക്ക് ഞാനൊരു ജീവിതം ഉണ്ടാക്കി കൊടുത്തതിന്റെ നന്ദി പോലുമില്ല.
ഇയ്യോ.. കഷ്ടം ……
നയനേച്ചി… ഇല്ലായിരുന്നെങ്കിൽ എനിക്ക് ജീവിതമില്ലാതെ ഞാൻ പുഴയിൽ ചാടി ചാകുമായിരുന്നു. ഒന്നു പോ നയനേച്ചി.. ചേച്ചിയുടെ കയ്യിലിരുന്ന പോലൊരു പുതിയ ഫോൺ ഞാൻ നാട്ടിൽ പോയിട്ട് വരുമ്പോൾ വാങ്ങി തന്നാൽ ഈ സങ്കടം മാറോ?
നയൻസ് ജൂവലറി ഷോപ്പുടമ രാമദേദ്രന്റെ മകൾക്ക് ആരുടെയും ദയ വേണ്ട…
ഓ..നല്ലത്. വേണ്ടങ്കിൽ വേണ്ട.
അവളെന്നെ കളിയാക്കാൻ ഇറങ്ങിയിരിക്കുന്നു.
കളിയാക്കിയതൊന്നുമല്ല.
കളിയാക്കാനല്ലെങ്കിൽ പിന്നെ.. ജോലിയും കൂലിയുമില്ലാത്ത നിനക്കെവിടുന്നാ.. കാശ്.
രാകേഷേട്ടന് സ്ത്രീധനം വേണ്ടന്ന് പറഞ്ഞത് കൊണ്ട് .. അഞ്ച് ലക്ഷം രൂപ എന്റെ പേരിൽ ബാങ്കിലിട്ടിരിക്കയാ.. ഗോവിന്ദാമ്മ.
അച്ഛനങ്ങനെയൊക്കെ സംഭവിച്ചത് കൊണ്ട് സമയത്ത് പണം എന്റെ പേരിൽ മാറ്റാൻ പറ്റിയില്ല.. അച്ഛനൊപ്പിടാനാകുമ്പോൾ.. ഇതിലിരട്ടി എന്റെ പ്രിയ കുട്ടിക്ക് തരുംന്ന് പറഞ്ഞാ അത്രയും തുക ഇട്ടത്.
അതല്ലാതെ എന്റെ കയ്യിൽ വേറെയും ഉണ്ട് കാശ്..
നയനയുടെ കണ്ണുകൾ വിടർന്നു തിളങ്ങുന്നത് കണ്ടു കൃഷ്ണ.
അത് കൊണ്ട് ആ.. വൃത്തികെട്ട ഫോൺ എടുത്ത് കളഞ്ഞേക്ക്.. ചേച്ചീ… ഒരു വളിച്ച മണം..
പോടീ.. അത് കളയാനൊന്നും പറ്റില്ല.
ഒരു കവറിലിട്ട് എവിടെയെങ്കിലും കൊടുത്ത് ശരിയാക്കിയേ.. പറ്റൂ ..
എന്നാൽ ഒന്നൂടൊന്ന് പൊതിഞ്ഞ്.. കമിഴ്ത്തി വയ്ക്ക്.. വെള്ളം തോർന്നിട്ടേ .. സ്വിച്ച് ഓൺ ചെയ്യാവൂ.
നിനക്കിതൊക്കെ… എങ്ങനെ അറിയാം. നയന ചോദിച്ചു.
ഓ….അപ്പഴപ്പഴ് തോന്നണതാ..
നയന ഹാളിൽ ഗ്രില്ലിനു താഴെയായ് ഫോൺ വയ്ക്കുന്നത് കണ്ടതിനു ശേഷമാണ് കൃഷ്ണ ഇറങ്ങിയത്.
ഏട്ടാ.. നമുക്ക് പോകാമോ?
ഉം….വാ .. രാകേഷ് തിരിഞ്ഞ് നടന്നതും.
രാകേഷ് ഞാനൂടെ വന്നോട്ടെ! എനിക്ക് ഒരു ഫോൺ വാങ്ങണം..
മറുപടിയെന്ത് പറയണമെന്ന് ചിന്തിച്ച് രാകേഷ് നിന്നതും കൃഷ്ണ പറഞ്ഞു.
ഗർഭിണികൾ സന്ധ്യക്ക് പുറത്തിറങ്ങാൻ പാടില്ല.. നന്ദേച്ചിയോട് അച്ഛമ്മയും വല്യമ്മയും അമ്മയുമൊക്കെ.. പറയണത് ഞാൻ കേട്ടിട്ടുണ്ട്.
അത്… നീ.. ഗർഭിണിയാകുമ്പോൾ ആ പട്ടികാട്ടുകാര് പറയുന്നത് കേട്ടാൽ മതി.
തത്ക്കാലം ഞാൻ പറയുന്നത് കേട്ടാൽ മതി.. നയനേച്ചി വരണ്ട. അമ്മയും അച്ഛനും ഞങ്ങളെ വഴക്ക് പറയും..
ഏട്ടൻ വാ… അവൾ രാകേഷിന്റെ കൈപിടിച്ച് പടിയിറങ്ങുമ്പോൾ രാകേഷ് ചോദിച്ചു.
ആദ്യമായിട്ടാണ് തടസ്സങ്ങളൊന്നുമില്ലാതെ.. കൃഷ്ണ രാകേഷിനൊപ്പം പുറത്ത് പോകുന്നത്.
പാർക്കിൽ കൃഷ്ണയെ ചേർത്ത് ഇരുത്തി രാകേഷ് പറഞ്ഞു.. നമ്മൾ എന്നും ഇത് പോലെ പുറത്തിരുന്നാൽ മതിയായിരുന്നു.
അതെന്താ.. ഏട്ടാ..
അവിടെ ഓരോ … തടസ്സങ്ങളാ. പ്രധാനി നിന്റെ നയനേച്ചിയാ. പിന്നെ.. നീയും..
ഞാനോ?
ഉം.. എനിക്ക് നിന്നോട് സ്നേഹം കൂടുമ്പോൾ നീ.. ആ.. ആ സാധനത്തിനെ കൈയ് പിടിച്ചാവും.. വരവ്…
ഇനിയതിന്റെ കൈയ്യ് പിടിക്കില്ല. പോരെ..?
ഉം.. എന്നാൽ നന്ന്… നമുക്ക് അച്ഛനെ കാണാൻ പോണ്ടേ…
ഉം .. അവൾ ആശ്ചര്യത്തോടെ രാകേഷിനെ നോക്കി.
ഉം..എന്താ..
സന്തോഷം കൊണ്ടാ. ഇത് വരെ .. അച്ഛനെ കുറിച്ച് എന്നോടൊന്നും ചോദിച്ചിട്ടില്ലല്ലോ?
നിന്റെ കണ്ണീര് കാണാൻ വയ്യാഞ്ഞിട്ടാ… വിഷമിപ്പിക്കേണ്ടന്ന് കരുതി. ഒന്നു രണ്ട് തവണ ഞാൻ തനിച്ച് പോകേം ചെയ്തു. പക്ഷേ! കാണാൻ അനുവദിച്ചില്ല.
എല്ലാം.. ശരിയാകും.. ലോകത്തിന്റെ ഏത് ദിക്കിൽ കൊണ്ട് പോയിട്ടായാലും അച്ഛനെ നമുക്ക് പഴയത് പോലെയാക്കണം..
അവൾ രാകേഷിന്റെ തോളിൽ മെല്ലെ..ചാഞ്ഞു..
എന്നിട്ടു വേണം ഞാനും എന്റെ കുഞ്ഞാറ്റയും കൂടി മധുവിധു ഒക്കെ ആഘോഷിച്ച് പറന്ന് നടക്കാൻ.
കുറെ സമയം അവർ അവിടെ ചിലവഴിച്ച് ഷോപ്പിങ്ങും കഴിഞ്ഞ ശേഷം ഒരു ഹോട്ടലിൽ കയറി പാഴ്സൽ വാങ്ങി വീട്ടിലേക്ക് തിരിക്കാൻ സമയം കൃഷ്ണ ചോദിച്ചു..
നയനേച്ചിക്ക് ഒരു ഫോൺ വാങ്ങാമോയേട്ടാ…
അവൾ ബാഗിൽ നിന്നും എ.റ്റി.എം എടുത്ത് രാകേഷിന് നേരെ നീട്ടി..
നിനക്ക് വേറെ പണിയൊന്നുമില്ലേ.. തരം കിട്ടിയാൽ നിന്നെ ഉപദ്രവിക്കുന്നവളാ. നിനക്ക് എത്ര കിട്ടിയാലും മതിയാവില്ലേ. അവർക്ക് വേറെ.. ഫോണൊക്കെ.. കാണും..
കാണും… പക്ഷേ.. ഇതെന്റെ ഒരു നേർച്ചയാ..
നേർച്ചയോ?
അല്ലേട്ടാ.. കടമ..
ഇങ്ങനൊരു.. മണ്ടൂസ്. നീയത് ബാഗിലിട്ടിട്ട് കാറിൽ കയറിയേ .. ഏട്ടൻ വരുമ്പോൾ കൊണ്ട് വരും.. എന്റെ കയ്യിൽ മൂന്ന് നാലെണ്ണം. ഉണ്ട്.. തത്കാലം അതിലൊന്ന് കൊടുക്കാന്ന് പറഞ്ഞല്ലോ?
അവർ വീട്ടിലെത്തിയപ്പോൾ എല്ലാരും ഹാളിലിരിപ്പുണ്ട്.
കൃഷ്ണമോളെ…. ഹരികുമാർ വിളിച്ചു.
എന്താ ച്ഛാ..
ഞങ്ങളിന്ന് ഞാവൽ പുഴയിൽ പോയിരുന്നു.. .
ഇയ്യോ.. അച്ഛമ്മേം… അമ്മേം… മാള്യേച്ചിയുമൊക്കെ.. സുഖായിരിക്കുന്നോ അച്ഛാ…
ഒഫിഷ്യൽ യാത്രയായിരുന്നു. വീട്ടിൽ പോയില്ല. അവിടെ വേളിമലവിനോദ സഞ്ചാര കേന്ദ്രത്തിന് വേണ്ടി.. സ്ഥലെമടുക്കൽ പദ്ധതിയുമായ് ബന്ധപ്പെട്ട് പോയതാ.
പുഴക്കരയാണോ അച്ഛാ..
ഉം .. അതും സമീപപ്രദേശങ്ങളുമായ് കുറെയധികമുണ്ട്.
സ്ഥലമെടുക്കാനൊന്നും അവിടുത്തെ നാട്ടുകാർ സമ്മതിക്കില്ലച്ഛാ.
അതൊക്കെ പണ്ട് . ഇപ്പോ.. ചെറിയച്ഛൻ കിടപ്പായത് കൊണ്ടും. ഗോവിന്ദാമ്മ സ്ഥലത്തില്ലാത്തത് കൊണ്ട് എളുപ്പത്തിൽ നടക്കും അച്ഛാ.. നയന പറഞ്ഞു.
ആര് പറഞ്ഞു.. എന്നൊക്കെയാ.. ഞങ്ങളും കരുതിയത്. ഞങ്ങളുടെ സി.എമ്മിന്റെ മണ്ണിൽ സി.എമ്മില്ലാതെ.. ഒരു അളവെടുപ്പും നടക്കില്ലന്ന് പറഞ്ഞു പത്തിരുപത് മിനിട്ടിനുള്ളിൽ നാട്ടുകാരെല്ലാം ഒരു കെട്ടായ് നിന്ന് തടസ്സപെടുത്തി.
.സി.എമ്മിന് ആ നാട്ടിലുള്ള സ്ഥാനമെത്രയെന്ന് പറഞ്ഞ് കേട്ടു വെങ്കിലും നേരിൽ കണ്ടപ്പോൾ അന്തം വിട്ടു പോയ്.
എന്ത് പദവിയുണ്ടായാലും എന്താ..ച്ഛാ ചക്ക പുഴുക്കും.. പപ്പയ്ക്ക തോരനും.. കൂട്ടിയാ.. ചോറൂണ് .
ചക്ക പുഴുക്കിന്റെയും പപയ്ക്കയുടെയും ഗുണത്തിനെ കുറിച്ചെന്തറിയാം നയനേച്ചിക്ക്. ദേ.. കൊണ്ട് വച്ചേക്കുന്നു.. ഗുണമില്ലാത്ത പെറോട്ടയും ചിക്കനും.. എടുത്ത് കഴിക്ക്… ഞങ്ങൾ ഞാവൽ പുഴ .ക്കാർക്ക് തനി നാടൻ ഭക്ഷണം മതി.
കേട്ടോ.. അച്ഛാ ഭക്ഷണത്തിന് വേണ്ടി ഞങ്ങൾ മീനല്ലാതെ ഒന്നും വില കൊടുത്ത് വാങ്ങാറില്ലച്ഛാ. നല്ല മഴയും മിതമായ ചൂടും ഇളം തണുപ്പുള്ള മഞ്ഞ്ഞും കിഴക്കുള്ള മലനിരകളും മണ്ണിനേയും ചുറ്റുപാടുകളെയും അറിഞ്ഞും അവയെ പരിരക്ഷിച്ചും കൊണ്ടുള്ള ഗ്രാമത്തിന്റെ കൃഷികളും വിഷം ചേർക്കാത്ത തനി നാടൻ പച്ചക്കറികളും നല്ലരി ചമ്പാവും ഒക്കെ വിളയിച്ചെടക്കാൻ ഒരു പ്രത്യേക കഴിവുള്ളവരാ ഞാവൽ പുഴക്കാർ.. ധാരാളം കൃഷി ആചാരങ്ങളുണ്ട് .. പുത്തരിയൂട്ടിന് ക്ഷേത്രത്തിലും വീട്ടുകളിലും വിളമ്പുന്ന പുത്തരി പായസത്തിന്റെ രുചിയൊന്ന് വേറെയാ. പാടത്ത് ഞാറു നടുന്ന നേരം പാടത്ത് നിന്ന് ചോമന്റെ ഒരു പാട്ടുണ്ട് അച്ഛാ..
എന്താ.. അത്.. ഹരികുമാർ കൗതുകത്തോടെ… ചോദിച്ചു.
സൂര്യനുദിച്ചെടീ.. പെണ്ണേ…
ഞാറുനടേണ്ടേ പൊന്നേ… യെന്ന് ഉച്ചത്തിൽ പാടുമ്പോൾ.. ഞാറു നടേണം പൊന്നേ… ഞാറുപറിക്കേണം പിന്നേ.. യെന്ന് പാടി പ്രത്യേക തരം നൃത്തചുവടുകളുമായ് പെണ്ണുങ്ങൾ പാടത്തിറങ്ങും. ..പിന്നെ പ്രത്യേക അകലത്തിൽ നിര നിരയായ്… നിന്ന് ഞാറു നടുന്നത് കാണാൻ എന്ത് രസാണെന്നോ.. അങ്ങനെ … ഓരോന്നും.. അച്ഛനും അമ്മയും കുറെ അവധിയെടുത്ത് ഇനി ഞാൻ നാട്ടിൽ പോകുന്ന നേരം എന്റെ കൂടെ അച്ഛമ്മയ്ക്കൊപ്പം നിൽക്കാൻ വരുമോ?
ഹരികുമാർ ചിരിച്ചു..
ഉം.. വരാം.. പക്ഷേ.. ആ നാടൻ പാട്ട് നീയൊന്ന് പാടി തരണം..
ഉം.. പിന്നെന്താ.. .പറയേണ്ട താമസം പ്രത്യേക ഈണത്തിൽ അവൾ പാടി..രാകേഷ് അവളെ നോക്കിയിരുന്നു. ഹരികുമാർ മേശമേൽ താളമിട്ടു കൊടുത്തു.
നയന ദേഷ്യം അടക്കിപിടിച്ചിരുന്നു.
അമ്മേ.. ഫോണൊന്ന് തരോ.. അവിടുന്ന് മാറി നിൽക്കാനായി ശ്രീദേവിയുടെ ഫോണുമായ് നയന സിറ്റൗട്ടിൽ ഇറങ്ങി..
നീ.. കഴിക്കുന്നില്ലേ.. ഇല്ലമ്മേ… എനിക്ക് വേണ്ട..
അതൊന്നും പറഞ്ഞാൽ പറ്റില്ല.. ഇത് വേണ്ടെങ്കിൽ ചോറ് കഴിക്ക്.. വിളിച്ചിട്ട് വേഗം..വാ…
രാകേഷ് …അച്ഛനും അമ്മയും വരുന്നു.. റെയിൽവേ .. സ്റ്റേഷനിൽ പതിനൊന്നു മണിക്കെത്തും. ഒന്നു കൂട്ടീട്ട് വരണമല്ലോ?
ഞാൻ പോകാം മോളെ … ഹരികുമാർ പറഞ്ഞു..
അത് വേണ്ടച്ഛാ.. ഉറക്കം കളയണ്ട.. രാകേഷ് പോകും.. ബുദ്ധിമുട്ടുണ്ടോ രാകേഷ് ..
ഇല്ലേട്ടത്തി..
എല്ലാരും ഭക്ഷണം കഴിഞ്ഞ് എഴുന്നേറ്റു.
രാകേഷ് എന്റെ നമ്പർ നോട്ട് ചെയ്തോ? എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്ക്, അച്ഛന്റെ നമ്പരുണ്ടല്ലോ നിന്റെ കയ്യിൽ?
ഉം.. രാകേഷ് മുഖത്ത് നോക്കാതെ മൂളി..
കൃഷ്ണ കഴിച്ച പാത്രങ്ങളുമായ് അടുക്കളയിൽ പോയി.. കഴുകിവച്ച് തിരികെ വന്നപ്പോഴേക്കും രാകേഷിനെ കണ്ടില്ല.
നയനേച്ചി.. ഞാൻ മേല് കഴുകാൻ പോണു.. കതകടച്ചേക്കോ?
നീയടക്ക്.. ഞാൻ പോണു നയന എഴുന്നേറ്റ് പോയി.
രാകേഷ് നയനക്ക് ഫോൺ തത്കാലം കൊടുക്കാൻ പറഞ്ഞത് കൊണ്ട് കൃഷ്ണ ഫോൺ ഓഫാക്കി വച്ചിരിക്കുകയായിരുന്നു. മേല് കഴുകി വന്നതും. ഫോണെടുത്ത് സ്വിച്ച് ഓൺ ചെയ്യാമെന്ന് കരുതി. അപ്പോഴാണ് നയനയുടെ ടവ്വലിൽ പൊതിഞ്ഞ ഫോണിന് ഒരു പണി കൊടുക്കാമെന്ന് വച്ചത്.. ഉടൻ കൃഷ്ണ ശബ്ദമുണ്ടാക്കാതെ മുകളിലെത്തി. ടവ്വലിൽ പൊതിഞ്ഞ് വെച്ച ഫോൺ എടുക്കാൻ കുനിഞ്ഞപ്പോഴാണ് മുറിയിൽ നയന ദേഷ്യപ്പെട്ട് സംസാരിക്കുന്നത് കേട്ടത്.
ഒന്നും പറയണ്ട നീ.. നിന്നെ കാണാതിരിക്കാനെനിക്ക് ആകില്ല.. എന്നെയും കൊണ്ട് നീയെങ്ങോട്ടെങ്കിലും ..പോ.. രാജേഷേട്ടൻ വന്നാൽ… ഓർക്കുമ്പോൾ തന്നെ.. പേടിയാകുന്നു..
നോക്ക്.. നീയെന്നെ വിശ്വസിക്ക്..
ഒരു പുരുഷ ശബ്ദം ..
കൃഷ്ണയുടെ കൈകാലുകൾക്ക് തളർച്ച തോന്നിയെങ്കിലും ധൈര്യം സംഭരിച്ച് വാതിലിൽ മുട്ടി.. കുറെ.. സമയം അനക്കമില്ല.. കൃഷ്ണ വീണ്ടും മുട്ടി..
ആരാ….
കൃഷ്ണമിണ്ടിയില്ല.
നയന ചെറുതായ് വാതിൽ തുറന്ന് തല പുറത്തിട്ട് ചോദിച്ചു.
എന്താടി.. നിനക്കുറക്കമൊന്നുമില്ലേ..
വാതിൽ തള്ളി തുറന്ന് കൃഷ്ണയകത്ത് കയറി.. ചുറ്റും നോക്കി..
നീയെന്താ.. നോക്കുന്നത്.
നയനേച്ചിയാരോടാ.. സംസാരിച്ചത്…
അച്ഛനോട് .. ?
എന്നാൽ വിളിക്ക് അച്ഛനെ?
ടീ… മണ്ടൂസേ.. അച്ഛനോട് ഫോണിൽ സംസാരിക്കുകയായിരുന്നു ഞാൻ.
അല്ല.. അല്ല.. ഈ മുറിയിൽ ഒരാളുണ്ടായിരുന്നു.
നിനക്കെന്താ.. വട്ടാണോ? ഉണ്ടെങ്കിൽ എവിടെ? ഞാനെന്തിന് ഒളിക്കണം..
കൃഷ്ണ ബാത്റൂം തുറന്ന് നോക്കി.. കർട്ടൺ.. മാറ്റി നോക്കി.. കട്ടിലിനടിയിലും അലമാരയ്ക്കുള്ളിലും നോക്കി..
നയനേച്ചി.. പറയ്… രാജേഷേട്ടനെ പറ്റിച്ച് ആരെയാ മുറിയിൽ വിളിച്ച് വരുത്തുന്നതെന്ന് എനിക്കറിയണം..
ഇല്ലെങ്കിൽ ഞാനച്ഛനെയും അമ്മയേയുമെല്ലാം. വിളിക്കും ഇപ്പോൾ..
എന്റെ അച്ഛനും അമ്മയും ഒന്നിങ്ങ് വന്നോട്ടെ! നിന്നെ ഞാൻ ശരിയാക്കി തരാം ആവശ്യമില്ലാത്തത് പറഞ്ഞുണ്ടാക്കുന്നതിന്..
വരട്ടെ! ഞാൻ പറയാം.. വല്യമ്മയാട് … ഭർത്താവിനെ ‘വഞ്ചിച്ച് മകൾ ഗർഭിണിയായ കഥ…
നയന.. ഞെട്ടി പിറകോട്ട് മാറി..
രാകേഷേട്ടനെയിപ്പോൾ വിളിച്ച് പറയും ഞാൻ.. അമ്യതേച്ചിയുടെ കാമുകനെന്ന് പറയുന്നയാളെ നയനേച്ചിയുടെ മുറിയിൽ നിന്ന് കണ്ടെത്താൻ ഓടി വരാൻ..
നിന്റെ രാകേഷേട്ടനിപ്പോൾ റെയിൽ വേസ്റ്റേഷനിൽ കൊതുകുകടിയും കൊണ്ട് .. വെളുക്കുവോളം ഇരിക്കും അവിടെ.
5 മണിക്കുള്ള ട്രെയിനിലാടീ അച്ഛനും അമ്മയും വരുന്നത്… ഇവിടെ വന്നിട്ട് പോകണ്ടന്ന് കരുതി.. അവനവിടെയെവിടെയെങ്കിലും ചുരുണ്ട് കൂടിക്കോളും..
നയനേച്ചീ… സത്യം.. പറഞ്ഞാൽ ഞാൻ രക്ഷിക്കാം. ഇല്ലെങ്കിൽ പിഴച്ചവളായി ജീവിത കാലം മുഴുവൻ ജീവിക്കേണ്ടി വരും. പറയ്… ഞാനാരോടും പറയില്ല.
നയനയൊന്നടങ്ങി..
എനിക്കറിയാം നയനേച്ചിക്കു തെറ്റു പറ്റിയതാണെന്നും തിരുത്താൻ പറ്റാത്തതെന്നും.. എങ്കിലും തെറ്റ് ചെയ്യാതിരിക്കാൻ നയനേച്ചിക്കു പറ്റും. അങ്ങനെ .. വാക്ക് തന്നാൽ ഞാനായിട്ട് ആരോടും പറയില്ല.
നയന കരയാൻ തുടങ്ങി.
പറയുന്നുണ്ടോ ?
ഉം .. പറയാം..നീ..വിശ്വസിക്കില്ലെന്നറിയാം എങ്കിലും പറയാം. പക്ഷേ! നീയാരോടും പറയില്ലെങ്കിൽ ഞാൻ പറയാം.
നിന്റെ കിച്ചായാ.
കൃഷ്ണ മറ്റൊന്നും ആലോചിച്ചില്ല.. കൈവീശി.. രണ്ട് കരണത്തും മാറി മാറി പൊട്ടിച്ചു..
ഭരത്താവിനെ ചതിച്ച്… വയറ്റിൽ കിടക്കുന്ന കൊച്ചിന്റെ അച്ഛനാരെന്ന് ചോദിക്കുമ്പോൾ.. അറിയാവുന്ന ആണുങ്ങളുടെ പേരുകൾ മാറ്റി മാറ്റി പറയുന്ന നിന്നെ പോലെയുള്ള വൃത്തികെട്ട സ്ത്രീകളെ വിളിക്കുന്ന ഒരു പേരുണ്ട്.. ആ വാക്ക് മറ്റൊരാളെ കുറിച്ച് പറയാൻ പോലും മടിക്കുന്ന എന്റെ നാവ് കൊണ്ട് ഞാൻ പറയാണ്
എന്റെ കിച്ചായുടെ പേര് ഒരിക്കൽ കൂടി നീ… ഉച്ചരിച്ചാൽ.. കൊന്ന് കൊലവിളിക്കും ഞാൻ..പറഞ്ഞേക്കാം.
കൃഷ്ണയുടെ അപ്പോഴത്തെ ഭാവം നയനയെ ശരിക്കും ഭയപ്പെടുത്തി.
(തുടരും)
❤️❤️❤️ ബെൻസി❤️❤️❤️
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ബെൻസി മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission