ഞാനും എന്റെ കുഞ്ഞാറ്റയും – 32, 33

6080 Views

njanum ente kunjattayum aksharathalukal novel by benzy

കൃഷ്ണേ.. നീയെന്നെ സംശയിച്ചത് കൊണ്ടാ.. ഞാൻ ഹരിയേട്ടനെന്ന് പറഞ്ഞത്.

ഈ അടി ഞാൻ  നിനക്കാ.. തരേണ്ടത്. ഈ മുറി മുഴുവൻ പരിശോധിച്ചല്ലോ നീ.. യെന്നിട്ട് ആരെയെങ്കിലും കണ്ടോ? എന്റെ കവിളത്തടിച്ച അടിക്ക് രാകേഷ് വന്നോട്ടെ, നിന്റെ രാകേഷിന്റെ മുന്നിലിട്ട് ഞാൻ അച്ഛനെ കൊണ്ട് നിന്റെ കവിളത്ത് തല്ലിയിരിക്കും.

ഇറങ്ങടീ… മുറിയിൽ നിന്ന് . നിന്നോടാ. പറഞ്ഞത്.. ഇറങ്ങാൻ. മേലിൽ നീയീ.. മുറിയിൽ കാല് വെയ്ക്കരുത്.

കൃഷ്ണയെന്നിട്ടും സംശയിച്ച് അവിടെ തന്നെ  നിന്നപ്പോൾ

നയന കൃഷ്ണയെ ബലമായ് പിടിച്ച്  പുറത്ത് തള്ളി റൂം ലോക്ക് ചെയ്തു.

അല്പ സമയം അവിടെ നിന്നിട്ട്  കൃഷ്ണ ടവല്ലിൽ പൊതിഞ്ഞ മൊബൈലും എടുത്ത് ഒറ്റയോട്ടം. കൃഷ്ണ പോയെന്ന് ഉറപ്പുവരുത്തിയ നയന ഹാളിന്റെ വാതിലും  സ്വന്തം മുറിയും   പൂട്ടിയെടുത്തു.

ഇനിയാരും  വരില്ല.. ഹൊ.. നയന കവിളത്ത് കൈവച്ചു.

കൃഷ്ണ താഴെയെത്തി അടുക്കളയോട്  ചേർന്നുള്ള സ്റ്റോർ റൂമിൽ ആരുടെയും ശ്രദ്ധ പതിയാത്ത ഒരിടത്ത് അത് സൂക്ഷിച്ച് വച്ച ശേഷം  മുറിയിൽ പോയി  ഫോൺ എടുത്തു.  നയനേച്ചി തന്റെ ഫോൺ  ചോദിച്ചാലോന്നു  കരുതി ഓഫ് ചെയ്ത് വച്ചിരിക്കുകയായിരുന്നു കൃഷ്ണ.   ഉടൻ തന്നെ ഫോൺ ഓൺ ചെയ്ത് പരിശോധിച്ചപ്പോൾ ഒന്നും

റിക്കോർഡ് ചെയ്തതായി കണ്ടില്ല.

ഫോൺ ഓഫായിരുന്നതാണ്  കാരണമെന്ന് തിരിച്ചറിഞ്ഞ കൃഷ്ണ അമൃത പറഞ്ഞ്  കൊടുത്തത്  പോലെ സെറ്റിങ്സിൽ ആട്ടോമറ്റിക് റെക്കോർഡ് ഓപ്ഷൻ കൊടുത്തു.   എന്നിട്ട് നിരാശയോടെ ഒളി ക്യാമറാ എെക്കൺ  ഓണാക്കി.

മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്ന നയന മൊബൈലിൽ ദൃശ്യമായി. മുറിയിൽ വെളിച്ചമില്ലാത്തതിനാൽ ദൃശ്യം വ്യക്തമായിരുന്നില്ല. അമൃതേച്ചി പറഞ്ഞത്, രാത്രിയിലും വ്യക്തമായി കാണാൻ പറ്റുമെന്നല്ലേ.. ഏന്തെങ്കിലും ഓപ്ഷനുണ്ടോന്ന് അമ്യതേച്ചിയെ വിളിച്ചാലോ? വേണ്ട.. എത്രയായാലും ചേച്ചിയല്ലേ..? അമൃതേച്ചി അറിയണ്ട. നയനേച്ചീ യുടെ വൃത്തികേടുകൾ.

രാജേഷേട്ടൻ വരുന്നതിന് മുന്നേ.. കുടുംബത്തിനാകെ  നാണകേടുണ്ടാക്കി നയനേച്ചി കാമുകനൊപ്പം ഇറങ്ങി പോകും. അതെല്ലെങ്കിൽ രാജ്യേഷ്ട്ടനെ ജീവിതകാലം മുഴുവൻ പറ്റിച്ച് ജീവിക്കും. അതാണ് നയനേച്ചിയുടെ തീരുമാനമെങ്കിൽ  ഞാൻ സഹോദരിയാണെന്നൊന്നും  നോക്കില്ല..  ഈ ദൃശ്യം.. ഞാൻ.. രാജേഷേട്ടനെ കാണിച്ചിരിക്കും.

ഹൊ… നയന കവിള് തടവി കട്ടിലിൽ ഇരുന്നു. വച്ചിട്ടുണ്ടെടീ.. നിനക്ക്. ഒരായുഷ്കാലം മുഴുവൻ മറക്കാൻ പറ്റാത്ത അസ്സല് പണി. അവൾ പിറു പിറുത്തു.

ഹൊ.. ഞാൻ സ്വീകരിച്ചോളം.. എന്തെങ്കിലും ഒരു പണി വേണമല്ലോ? കൃഷ്ണയും ഇവിടിരുന്ന് മറുപടി പറഞ്ഞു.

നയന ജനാലക്കരികിലെത്തി.. കർട്ടൺ വലിച്ച് നീക്കി സ്ലൈഡ് ഗ്ലാസ് വലത്തോട്ട് നീക്കി.

കൃഷ്ണ ഹൃദയമിടിപ്പോടെ മൊബൈലിൽ ഉറ്റു നോക്കി..

ഒരാൾ ജനാല വഴി അകത്തേക്ക് ചാടി.. തന്റെ മുന്നിലേക്ക്   ഒരാൾ ചാടിയത് പോലെ കൃഷ്ണ അമ്മോന്ന് വിളിച്ച് ചാടിയെഴുന്നേറ്റു. സ്വന്തം വായ് പൊത്തി പിടിച്ച് ബെഡിൽ വീണുപോയ ഫോണിലേക്ക് അവൾ വീണ്ടും നോക്കി..

നയനേച്ചിയെക്കാൾ ഉയരമുള്ള ഒരാൾ. അവ്യക്തനെങ്കിലും

ഈ രൂപം …. അല്പം കൂടി വ്യക്തത കിട്ടിയിരുന്നെങ്കിൽ.. തിരിച്ചറിയാൻ പറ്റുമായിരുന്നു.  അയാളെ  കെട്ടിപിടിച്ച് .. നയന കരഞ്ഞു.

കൃഷ്ണയുടെ പല്ലുകൾ ഞെരിഞ്ഞമർന്നു.. അന്യ പുരുഷൻമാർ അരികിൽ വെറുതെ .. ഒന്നു വന്നാൽ തന്നെ.. അകന്ന് മാറേണ്ട പെണ്ണാ… എന്നിട്ട് അവനെ ചുറ്റിവരിയുന്നു. വൃത്തികട്ടെവൾ.

ചെയ്… അവൾ… മുഖം തിരിച്ചു കളഞ്ഞു.

എല്ലാരും അറിയുന്ന.. നേരം ഞാൻ ചത്ത് കളയും നീ.. നോക്കിക്കോ?

ചത്ത് കളയുന്നത് തന്നെയാ നല്ലത്. കൃഷ്ണ പിറുപിറുത്തു കൊണ്ട് വീണ്ടും മൊബൈലിൽ നോക്കി.

അയാൾ.. നയനയുടെ വായ് പൊത്തി പിടിച്ചു.

കരയാതെ … ഞാൻ കൂടെയില്ലേ..പിന്നെന്താ. ശബ്ദം താഴ്ത്തി അയാൾ പറഞ്ഞു..

എത്രയെന്ന് വച്ചാ .. ഒളിഞ്ഞും പതുങ്ങിയും..

മറ്റുള്ളവർ അറിയും മുൻപേ.. നീയെന്നെയും കൊണ്ട് എങ്ങട്ടെങ്കിലും  പോകരുതോ? നീയില്ലാതെയെനിക്ക് ജീവിക്കാൻ  പറ്റില്ല.

നീയൊന്ന് സമാധാനിക്ക്.. നയൻ..

ഓ…. അയ്യടാ… നയൻ… വൃത്തികെട്ട നാറി.. കൃഷ്ണ ദേഷ്യം വാക്കുകളിലൂടെ ഒഴുക്കി വിട്ടു.

അവൾ അച്ഛനോടും അമ്മയോടും പറഞ്ഞു കാണുമോ?  അവൾ അവരെയും കൂട്ടി  ഇങ്ങോട്ട് വന്നാലോ? ഞാൻ എങ്ങനെയെങ്കിലും പുറത്ത് കടക്കാൻ നോക്കട്ടെ!

ശബ്ദം വ്യക്തമല്ലാത്തതിനാൽ അമൃതേച്ചി കാണിച്ച് തന്നത് പോലെ സെറ്റിങ്സിൽ ആട്ടോമറ്റിക് റെക്കോർഡ് കൊടുത്തു. കൃഷ്ണ ഫാേണിന്റെ ശബ്ദം കൂട്ടിവച്ചു.

എന്നെ.. ഒറ്റക്കാക്കി പോവല്ലേ.. നീയ്യ്.

അവൾ ഇനി വരില്ല. അഥവാ ആരെയെങ്കിലും കൂട്ടി വന്നാൽ നാറുന്നത്. അവളായിരിക്കും. അവളെ കാണാൻ അവളുടെ കിച്ച വന്നതെന്ന് വരുത്തി തീർക്കും ഞാൻ .

പിടിക്കപ്പെട്ടാൽ നീയെന്നെ തള്ളി പറയുമോ.  നയന ജനൽ കർട്ടൻ വലിച്ച് നീക്കി മുറിയിൽ ലൈറ്റിട്ടു.

മുറിയിലെ വെളിച്ചത്തിൽ പ്രത്യക്ഷപ്പെട്ട ചെറുപക്കാരന്റെ പുറക് വശം  കണ്ട കൃഷ്ണ അയാൾ തിരിയുന്നത് കാത്തിരുന്നു.

അവൻ  കോട്ട് അഴിച്ച് മാറ്റി കട്ടിലിട്ടു. അയാൾ നയനയെ ചേർത്ത് പിടിച്ചു കട്ടിലിൽ ഇരുന്നു.

കൃഷ്ണ ഒന്നേ നോക്കിയുള്ളൂ.. തലയിൽ ഒരു വെള്ളിടി വെട്ടി. ശരീരത്തിലൂടെ വൈദ്യുതി പ്രവാഹിച്ചത് പോലെ എന്തോ കടന്ന് പോയ്. ശരീരത്തിന്റെ ഊർജ്ജം നഷ്ടപ്പെട്ട് അവൾ തളർന്നു പോയ്. വിയർപ്പു കണങ്ങൾ കൊണ്ട് അവളുടെ ശരീരം പൊതിയപ്പെട്ടു.

പറ… രാകേഷ്, നിന്നോടാ ചോദിച്ചത്. നീയെന്നെ കൈവിടുമോന്ന്  നിനക്കവളോട് ഇപ്പോൾ സ്നേഹം തോന്നി തുടങ്ങിയോ?

തണുത്തുറഞ്ഞ കൈകൾ കൊണ്ട് കൃഷ്ണ മെത്തയിൽ അളളിപിടിച്ചു.. പുറത്തേക്ക് വരാൻ വെമ്പിയ വാക്കുകൾ വിറയാർന്ന ചുണ്ടുകളിൽ അമർന്നു പോയ്.. ആ മുഖത്ത് ഒന്നു കൂടി നോക്കാൻ    ശക്തിയില്ലാതെ അവൾ മുഖം പൊത്തി.  പിന്നെ

പൊട്ടി കരഞ്ഞു കൊണ്ടവൾ  കിടക്കയിൽ വീണു.. കയ്യെത്തും ദൂരത്ത് ന്ന്  മൊബൈലിലൂടെ ഒഴുകിയെത്തുന്ന  ശബ്ദങ്ങൾ നിർത്തികളയാൻ  പോലും ശക്തിയില്ലാതെ.. അവൾ ഉറക്കെ ഉറക്കെ കരഞ്ഞു.  അടച്ചിട്ട മുറിയുടെ ചുവരുകൾക്കപ്പുറം  കൃഷ്ണയുടെ തേങ്ങലുകളും നിലവിളികളും  പുറത്ത് എത്തുമായിരുന്നില്ല. 

നയന തന്റെ കാമുകനെ വിടാതെ പിടിച്ച് വച്ച് വീണ്ടും ചോദിച്ചു..

നീയെന്താ.. മിണ്ടാത്തത്. നീയെന്നെ ചീറ്റ് ചെയ്യോടാ?

നീയെന്തായി പറയുന്നത്. എങ്കിൽ അവളെ പറഞ്ഞ് പറ്റിച്ച് ഞാൻ ഇന്ന്  ഇവിടെ നിന്നെ കാണാൻ വരുമായിരുന്നോ? പിടിക്കപ്പെടണെങ്കിൽ പെടട്ടെയെന്ന് കരുതി നിന്നെ കാണാൻ ഇത്രയും റിസ്കെടുത്ത്

വരുമായിരുന്നോ? പറ നീയ്യ്..  അച്ഛനെയും അമ്മയെയും കൂട്ടാൻ പുലരുമ്പോൾ പോയാൽ മതിയായിരുന്നല്ലോ? പിന്നെ ഇത് വരെയും നൈറ്റ് ഷിഫ്റ്റെന്ന് പറഞ്ഞ് എല്ലാരെയും ബോധ്യപ്പെടുത്തി പതിനഞ്ച് ദിവസം  നിനക്കൊപ്പം ഒളിച്ച് ജോലിക്ക് പോയും വന്നും നിനക്കൊപ്പം  കഴിയുമായിരുന്നോ?

ആരെയുപേക്ഷിച്ചാലും നിന്നെയും നമ്മുടെ കുഞ്ഞിനെയും ഞാൻ ഉപേക്ഷിക്കില്ല. അങ്ങനെങ്കിൽ രാകേഷിന്റെ ഉയിര് ഈ ശരീരത്തിൽ നിന്നു പോണം. നിന്നെ മാത്രമേ .. ഞാൻ സ്നേഹിച്ചിട്ടുള്ളൂ.. നീ.. മാത്രം മതിയെനിക്ക്. പിന്നെ.. നമ്മുടെ കുഞ്ഞും.

ഞാൻ വിശ്വസിക്കില്ല രാകേഷ്  ഈയിടെയായി.. നീയവളെ വല്ലാതെ സ്നേഹിക്കുന്നതായ് എനിക്ക് തോന്നിയിട്ടുണ്ട്.നീയെന്നെ കുറിച്ച് മോശമായ് പലപ്പോഴും അവളോട് പറയുന്നത് ഞാൻ കേൾക്കാനിടയായിട്ടുണ്ട്. എന്നെ കളിയാക്കുമ്പോൾ ഒന്നും മിണ്ടാതെ നീ.. മാറി കളയാറുണ്ട്.. പലപ്പോഴും . നിന്നോട് ഞാനതേ കുറിച്ച് ചോദിക്കാത്തത്. നീയെന്റെത് മാത്രമാണെന്ന വിശ്വാസത്തിലാണ്..

സ്നേഹപ്രകടനങ്ങൾ നടത്താതെങ്ങനാ.ആ പ്രോജക്ട് കൈക്കലാക്കുന്നത് നിന്നെയും കൊണ്ട് നാടുവിടുമ്പോൾ നമുക്ക് രണ്ട് പേർക്കും.. ഈ വീട് മാത്രമല്ല – ഈ നാടും ജോലിയും ഒക്കെ ഉപേക്ഷിക്കേണ്ടിവരും.  അവളുടെ അക്കൗണ്ടിൽ കിടക്കുന്ന കാശിൽ നിന്നാ.. ഞാൻ നിന്റെ അച്ഛന് രണ്ട് ലക്ഷം രൂപ കൊടുത്തത് അത് തിരികെ വയ്ക്കണം.  

എന്തിന് തിരിച്ച്  കൊടുക്കണം. ബാക്കിയുള്ള കാശ് കൊണ്ട് ജോലി കിട്ടുന്നവരെ .. പിടിച്ച് നില്ക്കാനത് മതിയാകില്ലേ.

കൃഷ്ണ ചാടി എഴുന്നേറ്റിരുന്നു. വലിയൊരു ചതിക്കുഴിയിലാണ് താൻ പെട്ടിരിക്കുന്നതെന്ന് അവൾക്ക് അപ്പോഴും വിശ്വസിക്കാനായില്ല. 

ഫോണിലൂടെയാണെങ്കിലും അവരെ ഒരുമിച്ച് നോക്കാനുള്ള ധൈര്യമില്ലാതെ അവൾ മുഖം തിരിച്ച് കളഞ്ഞു. കരഞ്ഞ് കൊണ്ടേയിരുന്നു എങ്കിലും മനസ്സിനെ ദൃഢപ്പെടുത്താൻ ശ്രമിച്ച് കൊണ്ടേയിരുന്നു.

മന്ദബുദ്ധിയായത് കൊണ്ട് ആ പ്രോജക്ട്   അവൾ  നമ്മുടെ കയ്യിൽ തന്നെ കൊണ്ട് വന്ന് തരും. നീ.. നോക്കിക്കോ? ഇക്കുറി നാട്ടിൽ പോയി വരുമ്പോൾ ആ കടലാസുകൾ ഞാൻ ചോദിക്കാതെ.. അവൾ എനിക്കു സമ്മാനിക്കും.

ഇല്ലെങ്കിലോ?

ഒരില്ലെങ്കിലുമില്ല.. ഹരിയത് ഇങ്ങോട്ട് പറഞ്ഞു. കൃഷണയോട് പറയാം. വേണ്ട ഹെൽപ്പും ചെയ്യാമെന്ന് ..

കൃഷ്ണ പല്ല് ഞെരിച്ചു. മന്ദ ബുദ്ധിയാരെന്ന് ഞാൻ കാണിച്ച് തരാം രണ്ടിനും.

അതൊക്കെ നിന്റെ വെറും തോന്നലാ. അവളെ  മന്ദബുദ്ധിയെന്ന് ഒക്കെ  ഞാനും  കളിയാക്കാറുണ്ട്. പക്ഷേ! എനിക്കറിയാം  രാകേഷ് , അവൾക്ക് അപാര ബുദ്ധിയാണെന്ന്. മാളൂട്ടിക്ക് വേണ്ടിയാണ് അവൾ പഠിത്തം ഉപേക്ഷിച്ചത്.  സ്നേഹിക്കുന്നവരുടെ മുന്നിൽ അവൾ ആ മിടുക്കും ബുദ്ധിയും  എടുക്കാറില്ലെന്നു മാത്രമല്ല. സ്നേഹിക്കുന്നവരോട് അവൾക്ക്  അതിരു കടന്ന വിശ്വാസവുമാണ്. ആ വിശ്വാസമാണ് അവളെയിവിടെ എത്തിച്ചത്. ഹരിയേട്ടനെ കുറിച്ച് ഞാനുമച്ഛനും പറഞ്ഞ ജാതക ദോഷത്തിന്റെ കഥ അവൾ ഇത് വരെ ആരോടും പറയാത്തതും. അവളുടെ കിച്ചാ അവളെ മറ്റൊരുതരത്തിൽ കണ്ടിട്ടില്ലെന്ന് പറഞ്ഞപ്പോൾ അവൾ   വിശ്വസിച്ചതുമൊക്കെ അത് കൊണ്ടാ.

സ്നേഹം കൊണ്ടാ.. ഞാനാവശ്യപ്പെട്ടയുടൻ നിന്റെ താലിക്ക് മുന്നിൽ അവൾ നിന്നു തന്നതും..

ഞാ..ഞാൻ …ഞാനെന്ത് തെറ്റ് ചെയ്തിട്ടാ നയനേ ച്ചീ..എ ന്നിൽ നിന്നെന്റെ കിച്ചായെ അകറ്റിയത്. എന്തിന് വേണ്ടിയാ.. അവൾ നിലത്തിരുന്ന് കട്ടിലിൽ തലതല്ലി. പിടിച്ച് എടുക്കാനായിരുന്നെങ്കിൽ എന്തിനാ ഇയാളെ എനിക്ക് തന്നത്..

നമ്മുടെ   ഭാഗ്യം കൊണ്ടാ  കല്യാണ കാര്യങ്ങൾ ഭംഗിയായി നടന്നത്. എങ്കിലും ചെറിയച്ഛന്  സ്ട്രോക്ക് വന്നത് കൊണ്ട്  ആഭരണങ്ങൾ മുഴുവനും ഇങ്ങെത്തിയിട്ടില്ല.. . അവളോടു പറഞ്ഞ അതേ കള്ളം ഹരിയേട്ടനോട് പറഞ്ഞപ്പോൾ ഹരിയേട്ടൻ വിശ്വസിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.

ആരും കാണാതെ അവളുടെ കിച്ച വേളിമലയിൽ കൊത്തിവെച്ച കുഞ്ഞാറ്റ പെണ്ണിന്റെ സുന്ദരരൂപം ഞാൻ കാണാനിടയായ കാര്യം അച്ഛനോട് പറയുന്നത് കേട്ടിട്ടാ   സത്യമാണോന്നറിയാൻ ഒറ്റയ്ക്ക് മല കയറി ചെറിയച്ഛൻ പോയത്. അത് ഉറപ്പിച്ച് തിരികെ വരുമ്പോൾ   കുഴഞ്ഞ് വീണില്ലായിരുന്നെങ്കിൽ,  ഇന്നവൾ ഹരിയേട്ടന്റെ ബെഡിൽ സുഖമായ് കിടന്നുറങ്ങിയേനെ..

ഇനിയൊന്നേ.. ചെയ്യാനുള്ളൂ…

ഇത് അവളായി പുറത്തറിയുന്നതിന് മുന്നെ അമൃതയുടെ ജാരനെന്ന് വരുത്തി തീർത്തത് പോലെ… കൃഷ്ണയുടെ ജാരനെന്ന് വരുത്തി തീർക്കണം.

നോക്ക് രാകേഷ് …  രാജേഷേട്ടൻ വരുന്നതിന് മുന്നെ നമുക്ക് .. പോകണ്ടേ..

ഉം.. പോകാം. രാജേഷേട്ടനെ ഫെയ്സ് ചെയ്യാൻ എനിക്കും ബുദ്ധിമുട്ടുണ്ട്.മറ്റന്നാൾ കൃഷ്ണ നാട്ടിൽ പോകുന്ന ദിവസമാണ്. അത് വരെ ഞാൻ വരില്ല. അന്ന് അമ്യതയുടെ കാമുകനെ പിടിക്കാൻ വലവിരിച്ച് ഇരിക്കുകയാണ്. അയൽക്കാർ.. അത് കൊണ്ട് മതിൽ ചാടി വരാൻ പറ്റില്ല. ഒളിച്ചും പതുങ്ങിയും വരാനെനിക്ക് വയ്യ.

കൂടുതൽ കേൾക്കാനും കാണാനും കഴിയാതെ കൃഷ്ണ ഫോൺ സൈലന്റിൽ ഇട്ട് ഫോൺ രാകേഷിന്റെ കണ്ണിൽ പെടാതെ വച്ചിട്ട് ലൈറ്റ് ഓഫ് ചെയ്ത് കൃഷ്ണ വന്നു കിടന്നു.. തേങ്ങലുകൾ അടക്കിപിടിച്ചും കണ്ണീരൊഴുക്കിയും കൃഷ്ണ പുലർച്ചെയാണ് ഒന്ന് മയങ്ങിയത്.

രാവിലെ ഗീതയും രാമഭദ്രനും രാകേഷിന്റെ കാറിൽ വീട്ടിലെത്തുമ്പോൾ കൃഷ്ണയൊഴികെ.. എല്ലാരും മുറ്റത്ത് ഉണ്ടായിരുന്നു.

ഗീത.. വന്നയുടൻ ചോദിച്ചു.

കൃഷ്ണമോളെവിടെ?

ഇവനെ കാത്തിരുന്ന് കാത്തിരുന്ന അവൾ പുലർച്ചെയാവും ഉയർന്നത്. ശ്രീദേവി പറഞ്ഞു..

രാകേഷ് ചിരിച്ച് കൊണ്ട്. അകത്തേക്ക് പോയി.. മുറിയിൽ ചെന്നപ്പോൾ കൃഷ്ണ സുഖ ഉറക്കത്തിലാണ്.

ഷർട്ടൂരി  കട്ടിലിൽ ഇട്ട് അവൻ കൃഷ്ണയുടെ അരികിലിരുന്നു.

ചുവന്നു തുടുത്ത ചുണ്ടുകൾ അപ്പോഴും വിതുമ്പുന്നുണ്ടായിരുന്നു.. എന്തോ.. പുലമ്പും പോലെ..

അവന്റെ ചൂണ്ടുവിരലുകൾ അവളുടെ ചുണ്ടിൽ ചെറുതായൊന്ന് തൊട്ടു.. ഭയന്നത് പോലെ ഞെട്ടിയുണർന്ന കൃഷണ മുന്നിൽ രാകേഷിന്റെ മുഖം കണ്ടതും.. അവൾ അലറി വിളിച്ചു..

ആഹ്.. ആഹ്. ആ…

മോളെ.. ഞാനാ … രാകേഷേട്ടൻ.

നേരം പുലർന്നെന്നും അരികിൽ ഇരിക്കുന്ന അഭിനയ ചക്രവർത്തി രാകേഷാണെന്ന് തിരിച്ചറിഞ്ഞിട്ടും തലേ ദിവസം മനസ്സിൽ കണക്ക് കൂട്ടിവച്ച … പ്രതികാരത്തിന്റെ ആദ്യ ഭാഗമായ കൃഷ്ണ ഒറ്റക്കു അഭിനയിക്കുന്ന നാടകത്തിന്റെ ആദ്യരംഗം വളരെ ഭംഗിയായി അവതരിപ്പിക്കാൻ തീരുമാനിച്ചു കൊണ്ട് വലത് കൈയ്യോങ്ങി രാകേഷിന്റെ ചെകിടത്ത് ഒറ്റയടി…

അപ്രതീക്ഷിതമായ് അടി കിട്ടിയതിനാൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്ന നിമിഷം കൃഷ്ണയുടെ അലർച്ച വീണ്ടും അയ്യോ.. ഓടിവായോ.. കള്ളൻ.. പെയ്തിറങ്ങിയ കണ്ണീരു മാത്രം അഭിനയത്തിന്റെ ഭാഗമല്ലത്തതിനാൽ അവൾ കണ്ണീരോടെ  നിലവിളിച്ച് അകന്നു മാറി. വിളി കേട്ട് ഗീതുവും ശ്രീദേവിയും. രാമദദ്രനും ഹരികുമാറും അങ്ങോട്ടേക്ക് വന്നു.

നയനവാതിലിനിപ്പുറം മാറി നിന്നു.

മോളെ എന്താ.. ? എന്താ?

വിളി കേട്ട് ഗീതുവും ശ്രീദേവിയും. രാമദദ്രനും ഹരികുമാറും അങ്ങോട്ടേക്ക് വന്നു.

നയനവാതിലിനിപ്പുറം മാറി നിന്നു.

മോളെ എന്താ.. ? എന്താ?

ഗീത വന്നു കൃഷ്ണയെ ചേർത്തു പിടിച്ചു വീണ്ടും ചോദിച്ചു.

ബോധം തെളിഞ്ഞപോലെ കാണിച്ച്  നയന മുഖമൊന്നു കുടഞ്ഞു..

വല്ല്യമ്മേ…ന്ന് വിളിച്ച് കൃഷ്ണ ഗീതയ്ക്ക്  ഉമ്മ്മ നല്കി…

തിരികെ ഉമ്മ നൽകി ഗീത അവളോട് ചോദിച്ചു, എന്തിനാ മോളേ നീ  നിലവിളിച്ചത് ?

അയ്യോ വല്യമ്മേ ഞാനൊരു സ്വപ്നം കണ്ടതാ..    ചമ്മിയ ഒരു ചിരി  ചിരിച്ചു കൊണ്ട്  കൃഷ്ണ പറഞ്ഞു.

നീ എന്ത് സ്വപ്നമാ.. മോളെ കണ്ടത്.. രാമഭദ്രൻ ചോദിച്ചു..

അത്.. പിന്നെ എന്റെ  മുറിയിൽ ഒരു കള്ളൻ കയറി എന്നെ തൊടാൻ ശ്രമിച്ചു.  ഞാൻ കള്ളനെ   അടി  കൊടുത്തിട്ട് പേടിച്ചു വിളിച്ചതായിരിക്കും.

എല്ലാരും അത് കേട്ടു ചിരിച്ചു..

അത് കുറെ നാളായി ഒരു കള്ളൻ അപ്പുറത്തെ വീട് മാത്രം ലക്ഷ്യമാക്കി കറങ്ങുന്നുണ്ട്… ഇന്നലെ രാകേഷില്ലാത്തതിനാൽ അത് പേടിച്ച് കിടന്നിടുണ്ടാവും.

അമ്മേ.. രാകേഷേട്ടൻ വന്നില്ലേ..?

രാകേഷല്ലേ.. ഈ നിൽക്കുന്നത്. ഇപ്പഴും സ്വപ്നത്തിൽ നിന്നും നീ.. ഉണർന്നില്ലേ.. ശ്രീദേവി ചോദിച്ചു..

രാകേഷിന് സമാധാനമായ്.. അവൻ കൃഷ്ണയുടെ മുന്നിൽ വന്നു.

നിന്റെ തല്ല് കള്ളനല്ല കിട്ടിയത്.  എനിക്കാ.

കണക്കായി.. നിനക്ക് ഞാൻ ബാക്കി കൂടി തരുന്നുണ്ട്.. മനസ്സിൽ പറഞ്ഞിട്ട് പുറമെയിങ്ങനെ പറഞ്ഞു..

യ്യോ രാകേഷേട്ടാ.. സോറി…. സത്യായിട്ടും സോറി…

ങാഹാ.. നീയെന്റെ പാവം മോനെ.. തല്ലേം.. ചെയ്തോ?

സോറിയമ്മേ..

ശ്രീദേവി… ചിരിച്ചു. അമ്മ ചുമ്മാ പറഞ്ഞതാ.

എനിക്കറിയാല്ലോ? ഈ അമ്മയ്ക്കും. എന്നെ ഒത്തിരിയിഷ്ടാന്ന് ..

നയനേച്ചി എഴുന്നേറ്റില്ലേ.. അമ്മേ..

ഉൾഭയത്തോടെയാണെങ്കിലും നയന അകത്തേക്ക് വന്നു..

ഇതെന്താ. നയനേച്ചീ… ഒരു സന്തോഷമില്ലാതെ. കേട്ടോ വല്യച്ഛാ. എല്ലാരും പോയി കഴിഞ്ഞാൽ ഞാനൊറ്റക്കാ..ഞാനൊരു ചിറ്റയാകാൻ പോണന്നറിഞ്ഞപ്പോൾ എന്ത് മാത്രം സന്തോഷിച്ചെന്നോ ഞാൻ.  നയനേച്ചി ലീവെടുത്ത് ഇവിടെ നില്ക്കുമെന്ന് വെറുതെ കരുതി..പക്ഷേ ഈ … നയനേച്ചി റെസ്റ്റെടുക്കാതെ പിറ്റേന്ന് മുതൽ ജോലിക്ക് പോകുന്നു. ഞനെത്ര പറഞ്ഞിട്ടും കേട്ടില്ല വല്ല്യഛാ..

ആരോഗ്യം ഉണ്ടെങ്കിൽ പോട്ടെ.. മോളെ.

ഇന്നലെ ഫോണിനെ ക്ലോസറ്റിലിട്ടു കുളിപ്പിച്ചു. പനിയും വിറയലും കാരണം പുതച്ച് കിടത്തിയിരിക്കയാണ് കേട്ടോ?

ഇവളെ .. തല്ലികൊല്ലാ വേണ്ടത് നയന പിറുപിറുത്തു.

വല്യമ്മേം വല്യച്ഛനും ഇനി കുറച്ച്  ദിവസം കഴിഞ്ഞല്ലേ.. പോകൂ…

ഇല്ല മോളെ നാളെ രാവിലെ തിരിക്കണം.

വല്യ കഷ്ടാണ് കേട്ടോ? രണ്ട് ദിവസമെങ്കിലും നിന്നൂടെ ? നയനേച്ചിയെ കൊണ്ട് പോണുണ്ടോ?

ഇല്ല മോളെ ..മൂന്ന് മാസം കഴിഞ്ഞേ ദൂരെ യാത്ര പാടുള്ളൂ.

നന്നായി വല്യമ്മേ..? വൈകിട്ടെങ്കിലും നയനേച്ചിയെ കാണാനും സംസാരിക്കാനും പറ്റുമല്ലോ? ഞാൻ നന്ദേച്ചിക്കും മാളേച്ചിക്കും ഉള്ള സ്നേഹം മുഴുവൻ എന്റെ പൊന്നു ഇച്ചേച്ചിക്കാ കൊടുക്കുന്നത്.. ന്റെ ചക്…ക്കര… കൃഷ്ണ നയനയുടെ കവിളത്ത് പിച്ചി… യെടുത്തു… അല്പം ബലത്തിൽ …

ങ്ഹാ… നയന വേദനിച്ചിട്ടു കൂടി ചെറിയൊരു ശബ്ദത്തിൽ ഒതുക്കി നിർത്തി അവളുടെ ദേഷ്യം.

നിങ്ങൾ ഫ്രഷായി വാ. രാകേഷ് നീ  പോയ് മട്ടനോ  ചിക്കനോ എന്താന്ന് വെച്ചാൽ വാങ്ങി വാ.  ശ്രീദേവി പറഞ്ഞു.

ഉം.. ശരിയമ്മേ… രാകേഷ് കൃഷ്ണയെ നോക്കിയെങ്കിലും അവൾ രാകേഷിനെ മനപ്പൂർവ്വം നോക്കാതെ.. നയനയോട്  ചോദിച്ചു.

ഈ നയനേച്ചിയെന്താമ്മേ….. ഇങ്ങനെ വിഷമിച്ച് നിക്കണത്.. കൃഷ് വീണ്ടും ചോദിച്ചു.

നയന ചിന്തിക്കുകയായിരുന്നു. ഇവളെന്നെ കളിയാക്കുന്നതാവോ? എല്ലാരുടെ മുന്നിൽ വച്ച് എന്നെ അപമാനിക്കോയിവൾ..

ഞാനും വന്നപ്പോഴേ ശ്രദ്ധിച്ചു. ഗീതയെ കണ്ടപ്പോൾ കൃഷ്ണയുടെ മുഖത്ത് കണ്ട  സന്തോഷം നയനയുടെ മുഖത്തു കാണാനില്ലെന്ന്.

അവളങ്ങനെയാ.. ശ്രീ ദേവി.. പണ്ടേ.. അടക്കവും ഒതുക്കവും… അനുസരണയുമൊന്നും ആരും പറഞ്ഞ് കൊടുക്കാതെ തന്നെയവൾ നേടിയിരിക്കുന്നു എന്ന് പലപ്പോഴും ഞാൻ ഗീതയോട് പറയാറുണ്ട്. രാമഭദ്രൻ നയനക്ക് സപോർട്ടുമായെത്തി. എന്നാൽ  കൃഷ്ണമോളങ്ങനെയല്ല.. പറഞ്ഞാൽ അക്ഷരംപ്രതി അനുസരിക്കുമെങ്കിലും.  തനി മരം കേറിയാ. നാട്ടിൽ വർഷത്തിൽ രണ്ട് തവണയാ  ഞങ്ങൾ പോകുന്നത്. അന്നിവളെ വല്ല മരത്തിന്റെ ചില്ലയിലും  തപ്പിയാൽ മതി. ഏത് സമയവും നമ്മുടെ ഹരിയുടെ പിന്നാലെ ചുറ്റിനടക്കും എപ്പോഴും. ഇവളെ കാണണമെങ്കിൽ ഹരിയുടെ അരികിൽ നോക്കിയാൽ മതി. സാധാരണ മുല്ലപൂമ്പൊടിയേറ്റ് കിടക്കും കല്ലിനുമുണ്ടാം സൗരഭ്യം എന്നാണ് പഴമൊഴി… ഇത് കൂടെ നടന്നത് മാത്രം മിച്ചം.. പഠിത്തവും ഇല്ല.. ആരോടാ.. സംസാരിക്കുന്നതെന്നുമില്ല..

ഹരിയേട്ടന്റെ പേര് വല്യച്ഛൻ വെറുതെ വലിച്ചിഴക്കുന്നതാണെന്ന് കൃഷ്ണയ്ക്ക് മനസ്സിലായി. അവനെ കൊണ്ട് കെട്ടിക്കാനിരുന്നതാ… അവൻ ബുദ്ധിമാനല്ലേ.. സമയം ആയപ്പോൾ അവനിവൾ പെങ്ങൾ..

ശ്രീദേവിക്കും ഹരികുമാറിനും കൃഷ്ണമോളെ കളിയാക്കി പറഞ്ഞതിൽ വിഷമം തോന്നി.

വല്യച്ഛൻ പറഞ്ഞത് ശരിയാ അച്ഛാ.

ഹരിയേട്ടനെയെനിക്കത്രയ്ക്കിഷ്ടായിരുന്നു. പുറത്ത് പറയാൻ പറ്റാത്ത ഒരു ജാതക ദോഷവും ഉണ്ടായിരുന്നു. ഇപ്പഴും ഇഷ്ടാ..  അതെന്തിഷ്ടാന്ന്  രാകേഷേട്ടനോട്  പറഞ്ഞിട്ടുണ്ട്.

കണ്ടില്ലേ.. രാമഭദ്രാ.. നിഷ്കളങ്കമായ മറുപടിയല്ലേ.. അവൾ ഞങ്ങൾക്ക് തന്നത്.

കൃഷ്ണമോളുള്ളപ്പോഴാ ഈ വീടിന് ഒരൊച്ചയും അനക്കവുമൊക്കെയുള്ളത്. 

രണ്ടാൺമക്കളും എന്റെ  മുഖത്ത് നോക്കി സംസാരിക്കില്ല. അതിനെ കുറിച്ച്  ഞാൻ  മിക്കപ്പോഴും ശ്രീദേവിയോട് പരാതി പറയാറുണ്ട്. കാള പോലെ വളർന്നിട്ടും മക്കളുടെ പേടി മാറിയിട്ടില്ലെന്ന്. നയനമോളും ഏറെകുറെയങ്ങനെയാ. അവളുടെ കിച്ചാ അറിഞ്ഞ് തന്നെയാ അവൾക്ക് കുഞ്ഞാറ്റയെന്ന് പേരിട്ടത്. വിട്ട് കളയാതെ കയ്യിലൊതുക്കി വയ്ക്കാൻ തോന്നും. വിട്ടു കളയാൻ തോന്നില്ല.. ഇവള് വന്നപ്പോഴാ.. ഞാൻ ശരിക്കും ഒരച്ഛനായത്..

രാകേഷ് തിരിഞ്ഞ് അച്ഛനെ നോക്കി. അച്ഛനിവളെ അത്രയ്ക്കിഷ്ടായിരുന്നോ? അറിയാതെ തിരിഞ്ഞ് കൃഷ്ണയെയും നോക്കി ..അവന്റെ നെഞ്ചിലറിയാതെ … ഒരു കുറ്റബോധം ഉടലെടുത്തു.. പാവം.

ഉള്ളിലെവിടെയോ..  ചെറിയ ഒരു ചിറകടിയൊച്ച. പക്ഷേ…… അവൻ പുറത്തേക്ക് പോയ്..

രാജേഷ് വന്നിട്ട് ലീവെടുത്ത് കുറച്ച് ദിവസം ഞങ്ങൾ രണ്ടാളും ഞാവൽ പുഴയ്ക്ക് പോണുണ്ട്.

അപ്പോ.. മറ്റന്നാള് എനിക്കൊപ്പം വരുമെന്ന് പറഞ്ഞ് എന്നെ പറ്റിച്ചുവല്ലേ അച്ഛാ.

ഹരികുമാർ ചിരിച്ചു.

ചേട്ടാ. അവര് ഫ്രഷാകട്ടെ! പിന്നെ ധാരാളം സമയമുണ്ടല്ലോ സംസാരിക്കാൻ. ശ്രീദേവി.. പറഞ്ഞു.

അമ്മേ… ഞാനും ഒന്ന് കുളിച്ചിട്ട് വരട്ടെ!

കുളിമുറിയിൽ കയറിയതും അവൾ പൊട്ടികരയാൻ തുടങ്ങി. ഉറക്കമുണർന്ന സമയം മുതൽ മനസ്സിലോടിയെത്തുന്ന രണ്ട് വൃത്തികെട്ട രൂപങ്ങൾ. ആരെയും അറിയിക്കാതെ … അഭിനയിച്ച് ഫലിപ്പിക്കുമ്പോൾ തകർന്നു പോകുന്ന ഈ  ഹൃദയവേദന താങ്ങാനാകുന്നില്ലല്ലോ? ന്റെ ദേവീ..

കുളിച്ചെന്ന് വരുത്തി കൃഷ്ണ വേഗം വന്ന്  പൂജാമുറിയിൽ കയറി വാതിലടച്ചു.

കൃഷ്ണനു മുന്നിലെത്തിയതും അവൾ പൊട്ടികരഞ്ഞു. ഞാനെന്ത് തെറ്റാ.. ചെയ്തത് കൃഷ്ണാ. ന്റെ കിച്ചായെ എനിക്ക് തന്നിരുന്നെങ്കിൽ ഞാനിങ്ങനെ ഉരുകി തീരണമായിരുന്നോ? ഞാനല്ലേ.. അറിയാതിരുന്നുള്ളു..കിച്ചാക്കെന്നെ സ്വന്തമാക്കാൻ ഇഷ്ടായിരുന്നെന്ന് നിനക്കറിയായിരുന്നല്ലോ? ന്റെ കിച്ചായല്ലേ.. ആദ്യമായി എനിക്കീ .. ഉണ്ണി കണ്ണനെ ഉണ്ടാക്കി തന്നത്.. അത് കണ്ട് കണ്ട് പഠിച്ച് എത്രയെത്ര ഉണ്ണികണ്ണനെ ഉണ്ടാക്കി ഞാൻ. കൊതിതീരാതെ… മതിവരാതെ പിന്നെയും പിന്നെയും ഉണ്ടാക്കി  മുറിയാകെ നിറച്ച് വച്ചില്ലേ. ആരു പറഞ്ഞാലും രാകേഷിന്റെ കൂടെ ഇനി  ജീവിക്കില്ല ഞാൻ. അല്ലെങ്കിൽ തന്നെ ആർക്കുവേണം എന്നെ. ദൈവം കൈവിട്ടിട്ട്  ആരുണ്ടായിട്ടെന്താ.

മൂന്നേ.. മൂന്ന് ദിവസം. അതിനുള്ളിൽ കൃഷ്ണയിവിടുന്ന് പോകും.. പോകുന്ന സമയം ഞാനുദ്ദേശിച്ച കാര്യം നടത്തി തന്നാൽ പോകുമ്പോൾ നിന്നെ കൂടെ കൂട്ടാം.. ഇല്ലെങ്കിൽ അപമാനിതയായി…. ഭർത്താവിനെ നഷ്ടപെട്ടവളായി.. ജീവിത കാലം മുഴുവൻ ഇതോർത്ത് ജീവിക്ക്കാൻ  ഞാൻ ഉണ്ടാവില്ല. ഞാവൽ പുഴയിൽ  ഈ ജീവനൊടുക്കിയിരിക്കും ഞാൻ . എന്റെ അച്ഛനെ മരണ തുല്യനാക്കി കിടത്തിയില്ലേ…..എന്റെ ജീവിതം ഇത്രയും മോശമായ രീതിയിൽ  നശിപ്പിച്ചില്ലേ..  മതിയായില്ലേ..

എനിക്ക് അഭിമാനത്തോടെ പടിയിറങ്ങണം.. അതിനു തടസ്സം നില്ക്കരുത് അത്രയെങ്കിലും ദയവ് എന്നോട് ഉണ്ടാകണം.  അത് കഴിഞ്ഞ് വേണമെങ്കിൽ പിന്നെയും പിന്നെയും എന്നെ വേദനിപ്പിച്ചോ.? എനിക്ക് ഒരു പരാതിയുമില്ല. എനിക്കിനി ഒരു മോഹവുമില്ല..

മോളെ .. കൃഷ്ണാ.. കൃഷ്ണാ.. രാകേഷ്  പൂജാമുറിയുടെ  പുറത്ത് നിന്ന് വിളിച്ചു.

കൃഷ്ണ മുഖം തുടച്ച് പുറത്തിറങ്ങി.

എന്താ മോളെ .. കരഞ്ഞത്.. അച്ഛനെയോർത്ത് നീയെപ്പോഴും കരയല്ലേ. നീയെന്താ പ്രാർത്ഥിച്ചത്

വൃത്തികെട്ട.. എല്ലാ ദുരിതങ്ങളും തലയിൽ നിന്നൊഴിഞ്ഞ് പോകാൻ പ്രാർത്ഥിക്കയായിരുന്നു..

നീ.. . വിഷമികണ്ട അച്ഛൻ പഴയത് പോലെയാകും.

നിന്റെ നയനേച്ചി ഫോൺ കണ്ടില്ലെന്ന് പറഞ്ഞ് ബഹളം വയ്ക്കുന്നു.. നീയെങ്ങാനും കണ്ടോ?

ഞാനിന്നലെ അങ്ങോട്ട്  പോയതാണല്ലോ.. അപ്പോഴതവിടെയുണ്ടായിരുന്നല്ലോ?

രാകേഷ് കൃഷ്ണയെ ആദ്യം കാണുമ്പോലെ.. നോക്കി. എന്നിട്ട് ചോദിച്ചു.

നീയെന്താ കണ്ണഴുതാത്തെ?

എഴുതാം. കുറച്ച് കഴിയട്ടെ!

സത്യം പറയട്ടെ! നിന്റെ ഈ സൗന്ദര്യം കാണുമ്പോൾ ഇങ്ങനെ നോക്കിയിരിക്കാൻ തോന്നും.

രാകേഷേട്ടൻ സ്നേഹിച്ചിരുന്ന പെൺകുട്ടിയെക്കാൾ സൗന്ദര്യമുണ്ടോ എനിക്ക്?

ഉം. അവൾ ഒരു മോഡേൺ സൗന്ദര്യമുള്ള പെൺകുട്ടിയാ. നിനക്ക്  ഒരു പുരുഷൻ ശരിക്കും ആഗ്രഹിക്കുന്ന സൗന്ദര്യമാണ്.

ആ കുട്ടിയെ ഇപ്പഴും ഇഷ്ടമുണ്ടോ?

ഇപ്പോഴെനിക്ക്  ഈ ചുന്ദരി കുട്ടിയെ മാത്രമായിഷ്ടം. നീണ്ട് ഇടതൂർന്ന് കിടക്കുന്ന ഈ തലമുടിയിൽ മുഖം പൂഴ്ത്തി കിടക്കാൻ ഒത്തിരിയിഷ്ടാണ്.  പിന്നെ.. ഈ തുടുത്ത ചുണ്ടിലും കവിളിലുമെല്ലാം.. മുത്തമിടാനും.. രാകേഷ് അവളുടെ അരികിലേക് അടുത്തു.. ചിലപ്പോഴൊക്കെ  വന്നു പോകാറുള്ള ആ ഭാവം അഭിനയമല്ലന്ന് കൃഷ്ണക് തോന്നി.. അവൻ വലത് കൈ കൊണ്ട് അവളുടെ ഇടത് തോളിൽ കൈ അമർത്തി.

കൃഷ്ണ തോള് കുലുക്കി രാകേഷിന്റെ പിടുത്തം വിടാൻ ശ്രമിച്ചു.

ഏയ്… വീട് … എനിക്ക് വ്രതമാണ്.

ഞാനൊന്നു തൊട്ടാലെന്താ.. കുഴപ്പം… അവൾ കൈതട്ടിമാറ്റി പുറത്തേക്ക് ഓടി.. ചെന്ന് നിന്നതോ? നയനയുടെ മുന്നിൽ

എന്താടീ… ഒരിളക്കം.

ഇളകാതെന്ത് ചെയ്യും.. ന്റെ ചേച്ചീ..

നീ… കാരും …പറയെടീ. …

അത്… പിന്നെ… ഈ രാകേഷട്ടന്റെ കാര്യം…പകലാന്ന് പോലും.. ഓർക്കാതെ ..

ഓർക്കാതെ….. നയനയെടുത്ത് ചോദിച്ചു.

സ്വരത്തിൽ കൊഞ്ചലും കണ്ണുകളിൽ നാണവും വരുത്തിയവൾ പറഞ്ഞു..

വന്ന് ……വന്ന്… ശ്ശൊ… കൃഷ്ണയൊന്നിളകി കാണിച്ചു. ഒരു വിധം എട്ടനെ തട്ടി മാറ്റി പോരുകയായിരുന്നു. എപ്പഴും … ഇങ്ങനെയാന്നേ.. കൃഷ്ണയോടി പോകുന്നത് കലിയോടെ നോക്കി നയന പല്ലു ഞെരിച്ചു.

(തുടരും)

❤️❤️❤️ ബെൻസി❤️❤️❤️

 

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഞാനും എന്റെ കുഞ്ഞാറ്റയും – 32, 33”

Leave a Reply