ഞാനും എന്റെ കുഞ്ഞാറ്റയും – 34, 35

10127 Views

njanum ente kunjattayum aksharathalukal novel by benzy

ഇടയ്ക്ക് കൃഷ്ണ  തനിച്ചായപ്പോൾ അവൾ അമൃതയെ വിളിച്ചു. അമൃതേച്ചി ആനന്ദേട്ടൻ വിളിച്ചോ?

ങാ…നാളെ .. വൈകിട്ടാണെത്തുന്നത്.

കുറുമ്പത്തിയെന്ത് ചെയ്യുന്നു.

ജനാല തുറക്കണമെന്ന് പറഞ്ഞ് ഒത്തിരി വാശിപിടിച്ചു. ഇപ്പോൾ ഉറക്കം.

ആണോ?…ഇവിടെ വല്യമ്മയും വല്യച്ചനും വന്നിട്ടുണ്ട്. ഇന്നെല്ലാരും അവധിയെടുത്തു. നാളെ രാവിലെ ഞാൻ  വരാം കേട്ടോ? ഇപ്പോൾ ജനാലയൊന്ന് തുറക്കാമോ? ഞാൻ ഇപ്പോ..ഫോൺ കട്ട് ചെയ്യാണേ…

ഉം.. അമൃത  ജനാല മെല്ലെ തുറന്നു.

കൃഷ്ണ ഒരു നീളമുള്ള ഒരു പ്ളാസ്റ്റിക് പൈപ്പിൽ അറ്റത്ത്  ഒരു കട്ടിയുള്ള കവർ കെട്ടി അങ്ങേട്ടേക്ക് നീട്ടി.

എന്താ… ന്ന് ചോദിച്ച് കൊണ്ട് അമൃത കവർ കെട്ടഴിച്ച് നോക്കി..  ആയിരം രൂപയും ഒരു കവർ ബിസ്കറ്റും പിന്നെ ഒരു കടലാസ്സു തുണ്ടും. അതിലെഴുതിയിരിക്കുന്ന  അക്ഷരങ്ങളിലൂടെ  അമൃത കണ്ണോടിച്ചു.

അമൃതേച്ചി.. മോളെ പട്ടിണിയാക്കല്ലേ… ഓൺലൈൻ വഴി ബുക്ക് ചെയ്ത് എന്തെങ്കിലും വാങ്ങി  കഴിക്ക്.  എനിക്കതൊന്നും നല്ല പ്രാക്ടിസായില്ല. അല്ലെങ്കിൽ ഞാൻ വാങ്ങി തരുമായിരുന്നു. ഇവിടെല്ലാരുമുണ്ട്. പുറത്തിറങ്ങാൻ പറ്റില്ല.

ഇരു ജനാലകൾക്കുമുള്ളിൽ പരസ്പരം നോക്കി നില്ക്കുമ്പോൾ ആ നാലു മിഴികളും നിറഞ് വരുന്നുണ്ടായിരുന്നു. ചെയ്യാത്ത തെറ്റിന് ശിക്ഷയനുഭവിക്കേണ്ടി വന്ന ആ പാവത്തിന്റെ വീർത്ത വയറിലേക്ക് ഒന്നു നോക്കി നെടുവീർപ്പിട്ട ശേഷം കൃഷ്ണ  ജനാല നീക്കിയടച്ചു.

കട്ടിലിൽ വന്നു കിടന്ന് ആലോചിച്ചു നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ച് ചിന്തിച്ച് കൊണ്ടേയിരുന്നു.

എത്രയാലോചിച്ചിട്ടും കൃഷ്ണയ്ക്ക് ഒന്നും ശരിയായി വരുന്നില്ലായിരുന്നു. സ്വർണ്ണവും പണവും എങ്ങനെയും  തിരിച്ച് പിടിച്ചേ.. മതിയാകൂ. എന്റെ അച്ഛൻ പാടുപെട്ട കാശാ. അത് കൊണ്ടാരയും ചീത്ത വഴി വെട്ടാനനുവദിക്കില്ല കൃഷ്ണ. എല്ലാതരത്തിലും പറ്റിക്കപെട്ടവളായി പടിയിറങ്ങാൻ പാടില്ല. അച്ഛമ്മേ യൊന്ന് വിളിച്ചാലോ?  അച്ഛമ്മേ.. വിളിച്ചെങ്കിൽ നയനേച്ചിയുടെ കയ്യിലിരിക്കുന്ന ആഭരണങ്ങളുടെ ശരിക്കുള്ള  തുക്കം അറിയാമായിരുന്നു. ഓരോരോ ഫങ്ഷനെന്നൊക്കെ.. പറഞ്ഞ് വാങ്ങിയ ഡയമണ്ട് ഉൾപെടെയുള്ള എത്ര ആഭരണങ്ങൾ. ഒന്നും തിരികെ തന്നിട്ടില്ല. ഞാനൊട്ടും ചോദിച്ചിട്ടില്ലല്ലോ?

കൃഷ്ണ അച്ഛമ്മയുടെ നമ്പരിൽ വിളിച്ചു.

മാളുവാണ് ഫോണെടുത്തത്.

മാള്യേച്ചിയേ….. സുഖാണോ?

ങാ..കുഴപ്പമൊന്നുമില്ല. മോളെ .. നീയിന്ന് വരുന്നുണ്ടോ?

ഇല്ല.. മാളേച്ചി.. രണ്ട് ദിവസം കഴിയും. എന്തേ ?

നിന്റെ പേരിൽ ചെറിയമ്മാവർ തുടങ്ങിയിരുന്ന എൽ.ഐ.സി. അമൗ ണ്ടിന്റെ ചെക്ക് ഒപ്പിട്ട് വാങ്ങാൻ ആ ആന്റി വന്നു പറഞ്ഞു. നീ വന്നിട്ട് അച്ഛമ്മേം കൂട്ടി നമുക്ക് പോകാം എന്താ. ഹരിയേട്ടൻ വരുന്നത് വരെ കാക്കണ്ടാന്നാ അച്ഛമ്മ പറഞ്ഞത്.

ഉം..അമ്മയെന്ത് ചെയ്യുന്നു.

ഇവിടുണ്ട്. കിടക്കുന്നു. ങാ..മോളെ അച്ഛൻ ഹരിയേട്ടനെ വിളിച്ചിരുന്നു. അടുത്തയാഴ്ച അവർ വരുന്നുണ്ട്. ഹരിയേട്ടനെയങ്ങോട്ട് പോകാൻ അച്ഛൻ പറഞ്ഞു.

അച്ഛനെങ്ങനെയുണ്ടെന്നെങ്ങാനും പറഞ്ഞോ മാളേച്ചി.

ദേദംണ്ടെന്ന്  പറഞ്ഞു. ഹരിയേട്ടൻ വിളിച്ചില്ലേ.

കുറെ നാളുകൾക്ക് ശേഷാ ഇന്നലെ വിളിച്ചത്. ഈ വിവരം ഒന്നും പറഞ്ഞില്ലല്ലോ? 

നിന്നെ വിളിച്ചതിന് ശേഷമാവുമച്ഛൻ ഹരിയേട്ടനെ വിളിച്ചത്. വേറെന്ത് പറഞ്ഞു.

പ്രോജക്ട് വേണ്ടെന്ന് വച്ചാലോന്ന് ആലോചനയുണ്ടെന്ന്.

ന്നിട്ട് …നീയെന്ത് പറഞ്ഞു.

ഞാൻ സമ്മതിക്കില്ലന്ന് പറഞ്ഞു.

സമ്മതിക്കരുത്. നീ പറഞ്ഞാൽ നിന്റെ കിച്ചാ കേൾക്കും..

ഉം.. പിന്നെ. അതൊക്കെ പണ്ട്. ഇപ്പോ.. വല്യ സാറല്ലേ… മാള്യേച്ചിയെന്റെ ഡയമണ്ട്

സെറ്റിനെന്ത് വിലവരും. ഇടയ്ക്ക് നയനേച്ചി ചോദിച്ചിരുന്നു.

ഓ..അതിന്റെ കണ്ണിൽപെട്ടോ ആ നെക്ലസ്? തന്ത്രത്തിലൊതുക്കാൻ ബെസ്റ്റെന്നാ അച്ഛൻ പറഞ്ഞത്.. കൊടുത്തത്   തിരികെ കിട്ടിയാൽ നിന്റെ ഭാഗ്യം. മൂന്നരലക്ഷം രൂപയാ അതിന്റെ വില.  നിന്റെ കല്യാണം കൂടാൻ വന്നപ്പോൾ എന്റെ ഒരു വള ഇടുനോക്കട്ടെയെന്ന് പറഞ്ഞ് വാങ്ങിയതാ. ഇത് വരെ തന്നിട്ടില്ല. വിളിക്കുമ്പോൾ ഒക്കെ ഞാൻ അങ്ങോട്ട് ചോദിച്ചില്ലെങ്കിലും ഇങ്ങോട്ട് പറയും,  മാളുവേ…വളയെന്റെ കയ്യിലുണ്ടേ മോളെയെന്ന്.

മാളേച്ചി ….. ഞാൻ വരുമ്പോൾ അത് കൊണ്ട് വരാം.

നീയത് ചോദിക്കണ്ട. തരുന്നെങ്കിൽ തരട്ടെ!

ചുമ്മാ കൊടുക്കാനെങ്കിൽ പാവങ്ങൾ ക്ക് കൊടുക്ക് മാള്യേച്ചീ.  ഞാൻ അത് തിരികെ വാങ്ങും. മാള്വേച്ചി.. എതിര് പറയണ്ട.

വിട്ടേക്ക്..അതിനോട് വഴക്കിനൊന്നും പോണ്ട കേട്ടോ കൃഷ്ണാ..?

ഇല്ല.. ഞാൻ അത്  വാങ്ങും. മാളേച്ചിയെനിക്കൊരു സഹായം ചെയ്ത് തരോ?

എന്താന്ന് പറഞ്ഞാൽ മാത്രം മതി.  നീയെന്ത് പറഞ്ഞാലും ഞാൻ ചെയ്ത് തരും.

മാളേച്ചിക്ക് ഞാനൊരു മെസ്റ്റേജ് ഇടും . അത് അനുസരിച്ച് മാള്യേച്ചി നന്നായി അഭിനയിക്കണം. ചെയ്യോ?

ചെയ്യാം. പക്ഷേ! കാര്യം എന്താന്ന് പറയണം.

അതൊക്കെ ഞാൻ വരുമ്പോൾ പറയാം. ഇപ്പോ.. വച്ചോ? കൃഷ്ണ ഫോൺ കട്ട് ചെയ്തു.

ഉച്ചയ്ക് ഒരു മണി നേരം…..

നയനയൊഴികെ എല്ലാരും  ഊണ് മേശക്ക് ചുറ്റുമിരുന്ന് ഓരോ കാര്യങ്ങൾ  സംസാരിച്ചിരുന്നു. അപ്പോഴാണ് നയനയങ്ങോട്ട് വന്നത്.

കൃഷ്ണേ …. നീയെന്റെ ഫോണെടുത്തോ?

ഇല്ലല്ലോ?

പിന്നതെവിടെപ്പോയി?

കേട്ടോ..വല്യമ്മേ… എന്ത് കാണാതായാലും തെരയില്ല. ഉടൽ എന്നെ വിളിക്കും.  ഞാൻ  നോക്കിയെടുത്ത് കൊടുത്തോളണം. പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. നയനേച്ചി രാകേഷേട്ടനെ കൊണ്ട്ന്നെ കല്യാണം കഴിപ്പിച്ചത് നയനേച്ചിയുടെ സ്വന്തം കാര്യങ്ങൾ സുഗമമാക്കാനാണെന്ന്..

രാമഭദ്രന്റെ മുഖം കോപം കൊണ്ട് ചുവന്നു. എങ്കിലും അയാൾ മൗനം പാലിച്ചു.

നീ നിന്ന് വാചകമടിക്കാതെ. വന്ന്  ഫോണെടുത്ത് തരുന്നുണ്ടോ?

ദേ.. കണ്ടില്ലേ.. ഓർഡറാ.. എനിക്ക് വയ്യ.

അച്ഛാ.. അത് ഞാൻ വച്ചിടത്ത് കാണുന്നില്ലച്ഛാ. ടവ്വലിൽ പൊതിഞ്ഞാ വച്ചിരുന്നത്.

ഉണക്കമീനിന്റെ സ്മെല്ല് വലതും തോന്നീട് പൂച്ച എടുത്ത് കൊണ്ട് പോയിട്ടുണ്ടാവും. കൃഷ്ണ ചിരിച്ചു.

നയനയവളെ തുറിച്ച് നോക്കി.

സത്യാ നയനേച്ചീ… കള്ള പൂച്ചയുടെ ശല്യമുണ്ടിവിടെ..ഇന്നലെ മുകളിൽ തട്ടും മുട്ടും കേട്ടായിരുന്നു ഞാൻ.

പോട്ടെ മോളെ .. അത് കളയ്..അച്ഛനിപ്പോൾ ഒരു പുതിയ ഫോൺ വാങ്ങി തരാം. ഇപ്പോൾ വന്ന് ഊണ് കഴിക്ക്..

അച്ഛായെനിക്ക് ഒരു ഫോണല്ല ആവശ്യം. ആ ഫോണിൽ ഞാൻ കുറച്ച് ഫോട്ടോസ് സൂക്ഷിച്ചിരുന്നു.

അത് പോട്ടെ! നമുക്ക് വീണ്ടും എടുക്കാമല്ലോ? രാമഭദ്രൻ ആരും കാണാതെ.. കണ്ണ് കാണിച്ചു..

വാ..ന്റെ ചേച്ചീ. കുഞ്ഞുവാവയെ പട്ടിണിക്കിടല്ലേ… വന്ന് കഴിക്ക്.. കൃഷ്ണ പിടിച്ച് ചെയറിൽ ഇരുത്തി.

മോള്  വാ..വല്യമ്മേടടുത്ത് ഇരിക്ക്..

ഇരിക്കാം … പക്ഷേ..കഴിക്കില്ല. ഞാൻ ഇന്ന് വ്രതമാണ് വല്യമ്മേ..?

ഇന്നെന്ത് വ്രതം. ശ്രീദേവി ചോദിച്ചു.

അമ്മേ.. ഇതൊരു പശ്ചാത്താപ വ്രതമാമ്മേ.

അതെന്ത് വ്രതം.

ഇന്ന് രാവിലെ അറിയാതെയാണെങ്കിലും സ്വപ്നത്തിൽ  നയനേച്ചിയെയും രാകേഷേട്ടനെയും തല്ലിയില്ലേ ഞാൻ? ഭർത്താവിനെ തല്ലിയതും ഗർഭിണിയെ തല്ലിയതും വലിയ പാപമല്ലേ..? ആ പാപത്തിന് പരിഹാരമായിട്ടാണ് ഞാൻ വ്രതമെടുക്കുന്നത്.

ങാഹാ നീ.. നയനേടത്തിയെയും തല്ലിയോ? ഹരികുമാർ ചോദിച്ചു.

നയനക്ക് സമാധാനമായി. ഇന്നലെ നടന്നതെല്ലാം സ്വപ്നമായാണ് ഇവൾ എടുത്തിട്ടുള്ളത്.. അത് ഒന്നുകൂടി ഉറപ്പിക്കാൻ വേണ്ടി നയന, കൃഷ്ണയോട് പറഞ്ഞു.

മോളെ.. നീ.. യെന്നെ തല്ലിയിട്ടൊന്നുമില്ല. തല്ലിയെങ്കിലും സ്വപ്നത്തിലല്ലേ? ഗർഭിണിയെ തല്ലുന്നത് പാപമാണെന്ന് നീ ഓർത്തല്ലോ ? ഇനി നീ.. ആവർത്തിക്കാതിരുന്നാൽ മതി. ഇങ്ങനെയൊരു പൊട്ടി.. നയന ചിരിച്ചു.

പൊട്ടിയാണാ അല്ലയോയെന്ന് ഞാൻ കാണിച്ച് തരുന്നുണ്ട്.. കൃഷ്ണ മനസ്സിൽ ഉറപ്പിച്ചു.

നീയെന്താ ആലോചിക്കുന്നത്.

സ്വപ്നത്തിലാണെങ്കിലും ഞനത് ചെയ്തല്ലോ ചേച്ചീ… എന്തായാലും ഞാൻ 7 ദിവസം വ്രതമാ.. ഒരു നേരം മാത്രം ആഹാരം. അതും  അവലോ പഴമോ മാത്രം.

ഞാവൽ പുഴ സ്ഥലമെടുപ്പിനെ കുറിച്ചുള്ള സർക്കാരിന്റെ ഉത്തരവിനെ കുറിച്ച്  ഉള്ള ചർച്ചയിലായി രാമദദ്രനും ഹരികുമാറും. ഹരികുമാറിന്റെ കയ്യിൽ ഇരിക്കുന്ന ആ ഉത്തരവ്  പേപ്പറിൽ നോക്കി കൃഷ്ണ ചോദിച്ചു.

അച്ഛാ.. ആ ഓർഡർ  എനിക്കൊന്ന് കാണിച്ച് തരുമോ?

അത് കേട്ട് നയന ഉറക്കെ.. ചിരിച്ചു.

ഏട്ടത്തിയെന്താ.. ചിരിക്കുന്നത്..

അല്ല.. രാകേഷ് ചിരിക്കാതെന്ത് ചെയ്യും. പത്താം ക്ലാസ്സിൽ തോറ്റു തൊപ്പിയിട്ടു. പിന്നെ സൂചിയും നൂലും കോർത്ത് പഠിക്കാൻ പോയയിവൾ ഇഗ്ലീഷിലുള്ള  ഓർഡർ എങ്ങനെ മനസ്സിലാക്കാനാന്ന് ഓർത്തപ്പോൾ .. ഇയ്യോ.. ചിരിച്ച് ചിരിച്ച് വയർ നോവുന്നു..

നയനേച്ചിയധികം നോവിക്കണ്ട.. ആ കുഞ്ഞുവാവയ്ക്ക് അമ്മയുടെ വൃത്തികെട്ട സ്വഭാവം ഇപ്പഴേ..പിടിക്കാതെയാവും..

ടീ. ഞാൻ എന്ത് വൃത്തികെട്ട സ്വഭവമാ.. കാണിച്ചത്. കേട്ടില്ലേ.. അച്ഛാ.. ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് ഇവൾ ആക്ഷേപമാ..

സാധാരണ വീടുകളിൽ അമ്മായിയമ്മ മരുമകൾ പോരാ..

ഇവിടെ അനിയത്തിയും ചേട്ടത്തിയും പോര്… കഷ്ടം. ശ്രീദേവി പറഞ്ഞു..

വിദ്യാഭ്യാസമില്ലാത്തതിന്റെ കേടാ അമ്മേ.. ഞാൻ വിചാരിച്ചത് കൊണ്ടാ ഇവൾക്ക് ഒരെഞ്ചിനീയറെ കിട്ടിയത്.

നയനേച്ചി.. നാഴികക്ക് നാല്പതു വട്ടം ഇതാവർത്തിക്കണ്ട. കേട്ട് കേട്ട് ചെവി.. പുളിച്ചു. തന്നതിഷ്ടായില്ലെങ്കിൽ നയനേച്ചി യങ്ങടുത്തോ എന്റെ ജീവിതം ..

മാതൃഭാഷയും ഭരണഭാഷയും മലയാളമെന്ന് പറഞ്ഞ്ഞാലും ഓർഡറാകുമ്പോൾ ഇംഗ്ലീഷിലേ വരൂ. അത് നിനക്കറിയ്യോടി…

അച്ഛാ…ആ ഓർഡർ  എടുത്ത് ഇവളുടെ കയ്യിൽ കൊടുക്ക്. അവൾ വായിക്കട്ടെ!

ഏടത്തീ… അവൾക്ക് ഇംഗ്ലീഷ് അറിയില്ലെങ്കിലും എനിക്കറിയാല്ലോ? ഞാനവൾക്ക് വായിച്ച് കൊടുക്കും.

രാകേഷ് കൃഷ്ണയുടെ പക്ഷം പിടിച്ചു.

ശ്രീദേവിക്കും.. ഹരികുമാറിനും ശരിക്കും സങ്കടമായി. രാമഭദ്രൻ ഊറിചിരിച്ചു എന്നിട്ട് രാമഭദ്രൻ ഹരിയുടെ കയ്യിൽ നിന്നും ഉത്തരവ് വാങ്ങി കൃഷ്ണയുടെ കയ്യിൽ കൊടുത്തു.

കൃഷ്ണ വാങ്ങി.. ഓരോ പേപ്പറായി മറിച്ചു. പിന്നെ തലയിൽ കൈവച്ച് അങ്ങനെയിരുന്നു. വിടർന്ന കണ്ണുകളിലോടിയെത്തിയ കണ്ണുനീർ പേപ്പറിൽ വീഴാതിരിക്കാൻ അവൾ മുഖം മലർത്തിവച്ചു.

എന്താടീ… വായിക്കുന്നില്ലേ.. ആദ്യമായിട്ടാണ് സായിപ്പിന്റെ ഭാഷ കണ്ട് കണ്ണ് തള്ളി മലർന്നു പോയൊരാളെ എനിക്ക്  ആദ്യമായ് കാണാൻ ഭാഗ്യം ഉണ്ടായത്.

ഇഞ്ചിനീയറിനെ എനിക്ക് തന്നതിന് പകരം ദൈവം തന്ന ഭാഗ്യമാ.. ശരിക്കും കണ്ടോ? കൃഷ്ണ തിരിഞ്ഞ് നയനയുടെ നേർക്ക് കണ്ണ് തള്ളിപിടിച്ചു.

ഹരികുമാറിനും ശ്രീദേവിക്കും ചിരി വന്നെങ്കിലും അവർ അത് പുറത്ത് കാട്ടിയില്ല.

മതിയോ? പോരങ്കിൽ പറയണം.

നയനേച്ചിയെന്നെ അധികം കളിയാക്കണ്ട. നാട്ടിൻപുറമാണെങ്കിലും ഞങ്ങളുടെ നാട്ടിലും  ഇംഗ്ലീഷ് പഠിപ്പിക്കുന്ന സ്കൂളുണ്ട്. ഞാനും എൽ.കെ.ജി. മുതൽ ഇംഗ്ലീഷ് തന്നെയാ പഠിച്ചത്.  അത്യാവശ്യം ഇംഗ്ലീഷൊക്കെ എനിക്കും അറിയാ.. പിന്നെ അത് അലങ്കാരമായ് എടുത്തണിയാൻ ഞാൻ സായിപ്പിന്റെ മകളല്ല. തനി മലയാളിയായ ഒരു  എഞ്ചിനീയറുടെ മകളാ.. ആ നല്ല ഗുണങ്ങൾ എന്നിലുണ്ടാവുമെന്നെങ്കിലും ഒന്നോർത്തേക്ക്..

വാചകടിക്കാതെ … വായിച്ച്  പറയ്. അതിലെന്താന്ന് ഞങ്ങളും അറിയട്ടേ നിന്റെ മിടുക്ക്!

അച്ഛാ.. ഈ ഉത്തരവനുസരിച്ച്. സ്ഥലമെടുപ് ഉടനെയുണ്ടാവുമെന്നാണല്ലോ പറയുന്നത്.

അതെ.. മോളെ -ഹരികുമാർ വളരെ സന്തോഷത്തോടെ മറുപടി പറഞ്ഞു.

ഇതിൽ  പറഞ്ഞിരിക്കുന്ന ചുറ്റളവ് അത്രയും  അച്ഛന്റേയും ഗോവിന്ദാമ്മയുടെയും അച്ഛമ്മയുടെയും മാത്രം വസ്തുവാണല്ലോ എല്ലാം . സർക്കാർ വിലയേക്കാൾ 30 % വില കിട്ടിയിട്ടെന്ത് ചെയ്യാനാ അച്ഛാ..ഞങ്ങൾക്കത് മോഹവിലയാകാം.. എന്നാൽപുഴയ്ക്കക്കരെ വിവിധയിനം കൃഷി പാടങ്ങളാ. അത് കൊണ്ട് അന്നം മുട്ടാതെ ജീവിക്കുന്ന  കുറെ പാവങ്ങളാ.. അച്ഛാ പെട്ടു പോകുന്നത്.  പുഴയ്ക്ക് വീതികുട്ടുമ്പോൾ ഞവൽ മരങ്ങളെല്ലാം.. വെട്ടികളയില്ലേ അച്ഛാ.. അതോർത്തിട്ടാണങ്കിൽ എനിക്ക് നല്ലോണം സങ്കടം വരുന്നുണ്ട്. മുത്തച്ഛന്റെ മുത്തച്ഛന്റെ മുത്തന്റെ കാലം മുതൽ പുഴ ഇതേ വീതിയിലാണ് ഒഴുകുന്നത്. ഇപ്പോ യെന്ത് കുഴപ്പം വന്നിട്ടാ അച്ച്ഛാ. അച്ഛൻ വിചാരിച്ചാൽ ഒഴിവാക്കാൻ പറ്റില്ലേ…അച്ഛാ..

അച്ഛനെ കൊണ്ട് പറ്റും പോലെ ശ്രമിക്കാം. കൂട്ടത്തിൽ ഹരികുമാർ ഇങ്ങനെ കൂടി ചേർത്തു.

“നാട്ടിൻ പുറം മാത്രമല്ലല്ലോ മോളെ നാട്ടിൻ പുറത്ത് കാരിയും നന്മകളാൽ സമൃദ്ധയാണല്ലോ? “

കൃഷ്ണ ഒന്നു പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.. അങ്ങനെ ശരിയാക്കി തന്നാൽ താങ്ക്സ് വേണോ? നന്ദി വേണോ അച്ഛന് ?

എന്റെ മോളുടെ നിഷ്കളങ്കമായ ഈ സ്നേഹം മതി അച്ഛന്.

രാകേഷിന് കൃഷ്ണയെ ഒന്ന് ചേർത്ത് പിടിക്കണമെന്നും നെറുകയിൽ ചുണ്ടൊന്നമർത്തിയൊരുമ്മ കൊടുക്കണമെന്നും തോന്നി.

നയനേച്ചീ.. സ്വന്തം മാതൃത്വത്തെയും മാതൃഭാഷയെയും മാറ്റി നിർത്തി അന്യഭാഷയും അന്യ സംസകാരവും കടമെടുക്കുന്നവരാ നമ്മളിൽ ഭൂരിഭാഗവും. സായിപ്പ് കക്കിയിട്ടുന്നത് മുഴുവൻ നക്കി കുടിച്ചോളും.. എന്നിട്ട്  ആപത്ത് സമയത്ത്  മാതൃഭാഷയേ.. നാവിൽ വഴങ്ങൂ… വേണമെങ്കിൽ പന്തയം വയ്ക്കാം ഞാൻ.

എനിക്ക് ഇംഗ്ലീഷേ.. വഴങ്ങൂ. നിനക്ക് മനസ്സിലാകാനാ.. ഞാൻ മലയാളം സംസാരിക്കുന്നത്.

ഓ.. അങ്ങനെയോ?…. എങ്കിൽ സായിപ്പിന്റെ ഭാഷ അരച്ച് കലക്കി കുടിക്കുന്ന  നയനേച്ചിയെന്തിനാ ഞങ്ങടെ  രാജേഷേട്ടനെ കെട്ടിയത്. വലിഞ്ഞ നിക്കറിട്ട് നടക്കുന്ന സായിപിനെ കെട്ടിയാ പോരായിരുന്നോ?

അത് പറഞ്ഞ്  ആദ്യം ചിരിച്ചതും കൃഷ്ണ തന്നെയായിരുന്നു.

 

എത്ര അടക്കിപിടിച്ചിട്ടും രാമഭദ്രനൊഴികെ എല്ലാരും ചിരിച്ച് പോയ്. തന്റെ മകളെ പരിഹസിച്ച് കൃഷ്ണ ചിരിക്കുന്നത് കണ്ടപ്പോൾ കൃഷ്ണയ്ക്ക്‌ രണ്ട് വഴക്ക്  കൊടുക്കണമെന്ന് രാമഭദ്രൻ വിചാരിച്ചു. അപ്പോഴാണ് കൃഷ്ണയ്ക്ക് ഫോൺ വന്നത്.

നേരത്തെ പറഞ്ഞ് വച്ചത് പ്രകാരം കൃഷ്ണയെ മാളുവിളിക്കുകയായിരുന്നു.

വല്യമ്മേ.. നമ്മുടെ മോള്യേച്ചിയാ എന്ന് പറഞ്ഞ്  കൃഷ്ണ ഫോൺ അറ്റൻഡ് ചെയ്തതും, സ്പീക്കറിലിട് കൃഷ്ണേ.. യെന്ന് രാമഭദ്രൻ  പറഞ്ഞു. കൃഷ്ണയതാഗ്രഹിച്ചത് പോലെ  സന്തോഷത്തോടെ ശരിവലിയച്ഛാന്ന്

പറഞ്ഞിട്ട് ഫോൺ സ്പീക്കറിലിട്ടു സംസാരിച്ചു.

പറഞ്ഞോ മാള്യേച്ചിയെ എന്തുണ്ട് വിശേഷം?

നല്ല വിശേഷംണ്ട് കൃഷ്ണേ …. നിനക്ക് സുഖമാണോ ?

ഉം.. സുഖാ ..എന്ത് വിശേഷം.. അത് ആദ്യം പറയെന്റെ മാള്യേചിയെ…

അവിടുത്തെ അച്ഛനും .. അമ്മയ്ക്കും ഏടൻമാർക്കും …. പിന്നെ നമ്മുടെ നയനേച്ചിക്കും സുഖമാണോ?

ങാ.. ഇവിടെ എല്ലാർക്കും.. സുഖം.. സന്തോഷായിരിക്കുന്നു.

മാളേച്ചിക്ക് സുഖമാണോ?

ങാ. സുഖം.. മോളെ … ഹരിയേട്ടൻ ജോലിക്ക് പോയതിൽ പിന്നെ സമയം തീരെ പോണില്ല.. നയനേച്ചിയെ കാണാൻ അച്ഛമ്മയ്ക്ക് തിടുക്കായി കേട്ടോ? ഞങ്ങളുടനെ അങ്ങോട്ട് വരുംന്ന് നയനേച്ചിയോട് പറയ്…

ഒന്ന് രണ്ട് അത്യാവശ്യ കാര്യങ്ങൾ പറയാനാ ഞാൻ വിളിച്ചത്. ഒന്ന് നിനക്ക് ഏറ്റം  സന്തോഷമുള്ള ഒരു കാര്യം  ഞാൻ ആദ്യം പറയാം..

ങാഹാ.. ന്ന … വേഗം പറഞ്ഞോ?

അച്ഛനും ചെറിയച്ഛനും മൂന്ന് ദിവസത്തിനുള്ളിൽ തമ്പാട്ടിൽ  വരും. നാളെ ഹരിയേട്ടനും മാധവേട്ടനും കൂടി പോയി  അവരെ കൂട്ടികൊണ്ട് വരുമെന്ന് പറഞ്ഞു.

ന്റെ കൃഷ്ണാ.. നീ… കാത്തു. ഞാനടുത്തുണ്ടായിരുന്നെങ്കിൽ ഈ നല്ല വാർത്ത പറഞ്ഞ മാള്യേച്ചിക്ക്  കെട്ടിപിടിച്ചെരുമ്മ തരുമായിരുന്നു.  അത്രയ്ക്ക് സന്തോഷംണ്ടെന്റെ മാള്യേച്ചിയേ.. തത്ക്കാലം ഇത് വച്ചോ? ഉം. മ്മ്മ. കൃഷ്ണയുടെ സന്തോഷം … അത് യാഥാർത്ഥ്യമായിരുന്നു.

നയന അച്ഛനെ നോക്കി ചിറി കോട്ടി.

ഇനി  അടുത്തതെന്താ.. സന്തോഷം വേഗം പറയെന്റെ മാളേച്ചിയേ…

ചെറിയമ്മാവൻ നിന്റെ പേരിൽ തുടങ്ങിയിരുന്ന  എൽ. ഐ.സി. അമൗണ്ട് ശരിയായിട്ടുണ്ട്.

എത്രയാണെന്ന് ചോദിക്കെടീ..

മാള്യേച്ചിയെ ഇത് ഞാൻ നേരത്തെ അറിഞ്ഞ കാര്യമാ.. തുകയൊക്കെ എനിക്കറിയാം. 60 ലക്ഷത്തിന്റെ പോളിസിയല്ലേ..   അച്ഛൻ കല്യാണത്തിന് രണ്ട് ദിവസം മുൻപ്   അതിന്റെ പേപ്പർ എന്റെ കയ്യിൽ  തന്നിട്ട് പറഞ്ഞതാ. അച്ഛന്റെ  സ്നേഹസമ്മാനമാണന്ന്.. മൂന്ന് മാസം കഴിഞ്ഞേ തുക കയ്യിലെത്തുള്ളൂന്നും അന്ന് നിന്റെയും രാകേഷിന്റെയും കയ്യിൽ അച്ഛൻ വച്ച് തരുമെന്ന് പറഞ്ഞിരുന്നു.

നയനയുടെ കണ്ണ് തള്ളിപ്പോയി.

നീ മറ്റന്നാൾ വരുമ്പോൾ  നേരത്തെയിറങ്ങ് കേട്ടോ? കഴിയുമെങ്കിൽ അന്ന്  തന്നെ  ചെക്ക്   വാങ്ങണം. അച്ഛമ്മയേം കൂട്ടി  നമുക്ക് രണ്ടാൾക്കും പോയി അത് വാങ്ങാം കേട്ടോ? അച്ഛൻ പറഞ്ഞു അന്ന് തന്നെ അത് രാകേഷേട്ടന്റെ പേരിൽ മാറ്റണമെന്ന് .

അതൊക്കെ മാറ്റാം.. അടുത്തതെന്താ..?

വസ്തുവകകൾ ഷെയർ ചെയ്യാൻ വേണ്ടി ചെറിയമ്മാവൻ വാശി

പിടിക്കുന്നുവെത്രെ  . അച്ഛമ്മേടെ പിറന്നാള് വരെയൊന്നും കാത്തിരിക്കണ്ടെന്ന് പറഞ്ഞു.  എത്രയും പെട്ടന്ന് നിന്റെയും നന്ദേച്ചിയുടെയും പേരിലെഴുതണമെന്ന് പറഞ്ഞ് അച്ഛനെ നിർബ്ബന്ധിക്കുന്നു. പിന്നെയ്… രാകഷേട്ടനിഷപെട്ട ഒരു പ്ലോട്ട് നോക്കിവയ്ക്കാൻ  ചെറിയമ്മാവൻ പറഞ്ഞുന്ന് നിന്റെ രാകേഷട്ടേനോട് പറയണം. വിലയെത്രയായാലും പ്രശ്നമില്ലെന്ന് കൂടി പറയാൻ പറഞ്ഞിട്ടുണ്ട്. ഈ മാസം തന്നെ വാങ്ങി   രണ്ട് പേരുടെ പേരിലും കൂടി എഴുതി വപ്പിക്കണമെന്നും പറഞ്ഞു.

ഗോവിന്ദാമ്മേ.. വിളിക്കാൻ പറ്റോ? അതൊന്നും ഇപ്പോ വേണ്ടന്ന് ഞാന ച്ഛനോട് പറയാൻ പോണു. കൃഷ്ണ പറഞ്ഞു.

ഇല്ല.. മോളെ.. വിളിക്കാൻ പറ്റില്ല..

ആണോ?  അച്ഛനെ കൂട്ടി കൊണ്ട് വരാൻ ഞാനും രാകേഷേട്ടനും കൂടി  വരണൂന്ന് കിച്ചായോട് പറയണേ..

ഹരിയേട്ടൻ നാളെയാ.. പോണത്.. നീ. മറ്റന്നാളല്ലേ വരൂ..

ശ്ശൊ.. കഷ്ടംണ്ട്.

ങാ. ഒരു കാര്യം പറയാൻ മറന്നു.. ചെറിയമ്മാവന്  ഒരു ഹോസ്പിറ്റൽ ബെഡും പറമ്പിലൊക്കെ ഓടുന്ന ഒരു പവർ വീൽ ചെയറും വാങ്ങണമെന്ന് അച്ഛൻ പറഞ്ഞു. മോളെ അതിന് നിന്റെ സഹായം തത്ക്കാലം വേണം.

എന്റെ സഹായമോ?

ങ്ങാ.. അന്ന് അച്ഛൻ നിന്റെ  അകൗണ്ടിലിട്ട പൈസ ഉണ്ടോ നിന്റെ കയ്യിൽ ? അതോ…. എന്തെങ്കിലും ആവശ്യത്തിന് വേണ്ടി..

എടുത്തായിരുന്നോ?

ഏയ്.. ഒന്നുമെടുത്തിട്ടില്ല. ഞാൻ കാർഡ് രാകേഷേട്ടന് കൊടുത്തിട്ട് പറഞ്ഞായിരുന്നു ആവശ്യത്തിന് ഉപയോഗിച്ചോളാൻ.. രാകേഷേട്ടനതിൽ തിരിഞ്ഞ് പോലും നോക്കിയിട്ടില്ല. പിന്നെങ്ങനാ.. തീരുന്നത്.  മുഴുവൻ കാശും അതിലുണ്ട്.

എന്നാൽ ഇന്ന് തന്നെ മുഴുവനും ചെറിയമ്മായിയുടെ അകൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണേ. രാകേഷേട്ട നോട് പറഞ്ഞാൽ മതി. മറക്കരുത് ചെയറും ബെഡും അവിടുന്ന് വാങ്ങുന്നതാണ് നല്ലെതെന്ന് ഹരിയേട്ടൻ പറഞ്ഞു. ഹരിയേട്ടന്റെ അക്കൗണ്ടിലെ തുക തികയില്ലെന്ന് പറഞ്ഞു. ശമ്പളം ആയിട്ടില്ലല്ലോ?    ബാക്കിയെല്ലാരുടെ അക്കൗണ്ടിൽ നിന്നും ….

മാളേച്ചിയെന്തിനാ.. ഇത്രയും വിശദീകരിക്കുന്നത്. എനിക്കറിയാല്ലോ അച്ഛനും ഗോവിന്ദാമ്മേയും ജോയിന്റ് അക്കൗണ്ടാണുള്ളതെന്ന് .. ഒപ്പിടാനായാൽ ആരോടും ചോദിക്കാതെ ഗോവിന്ദാമ്മ തന്നെ അതൊക്കെ ചെയ്യുമെന്നെനിക്കറിയാല്ലോ?

ചെറിയച്ഛൻ ഒപ്പിടാതെ  ക്യാഷ് എടുക്കാൻ പറ്റില്ലല്ലോ അത്  കൊണ്ടാണ് കേട്ടോ?  അച്ഛൻ തിരികെ വന്നാൽ ഉടനെ നമുക്ക് അത് ക്ലിയർ ചെയ്യാം എന്ന് രാകേഷേട്ടനോട്  പറയണം. അതോ..  ഞാൻ സംസാരിക്കണോ ?

സ്പീക്കറിലാണ് ഞാൻ സംസാരിക്കുന്നത്.  രാജേഷേട്ടൻ ഇവിടെ അടുത്തുണ്ട് കേൾക്കുന്നുമുണ്ട്. എങ്കിലും മാള്യേച്ചി നേരിട്ട് പറഞ്ഞോ? ഞാൻകൊടുക്കാം.

ഹായ്.. മാളൂ.. ഞാൻ എല്ലാം കേട്ടു.. ഇന്ന് തന്നെ വേണ്ടത് പോലെ ചെയ്യാം. ഹരിയേട്ടനൊപ്പം ഞാൻ കൂടി പോകേണ്ടതുണ്ടോ?

വേണ്ട …രാകേഷേട്ടാ. ഹരിയേട്ടന്റെ ഒരു ഫ്രണ്ട് കൂടെ പോകുന്നുണ്ട്. പിന്നെ മാധവേട്ടനും നന്ദേച്ചിയും അവിടുന്ന് കൂടെ പോകും.. ചെറിയമ്മായിടെ അക്കൗണ്ട് കൃഷ്ണയുടെ കയ്യിലുണ്ട്. രാകേഷേട്ടാ

ശരി… മാളൂ.. ഞാൻ കാശ് ഇട്ടേക്കാം  ഫോൺ കൃഷണയുടെ കയ്യിൽ കൊടുത്ത ശേഷം രാകേഷ് എഴുന്നേറ്റ് കൈ കഴുകി.

ഊണ് കഴിഞ്ഞ്  ഓരോരുത്തരായി എഴുന്നേറ്റു. നയന രാകേഷിനെ തന്നെ നോക്കി.

പിന്നെ അച്ഛനോട് എന്തോ ആംഗ്യം കാട്ടി.ഞാനൊന്നു കിടക്കട്ടെ എന്ന് പറഞ്ഞ് രാമഭദ്രൻ എഴുന്നേറ്റു .

അച്ഛാ… മുകളിൽ കിടക്കാച്‌ഛാ .

ശരി മോളെ രാമഭദ്രൻ മുകളിലേക്ക് പോയി ഒപ്പം നയനയും.

ശ്രീദേവി ഗീതയോട്  പറഞ്ഞു നിങ്ങൾ പോകുന്നതിനു മുമ്പ് നയനയോട് പറയണം താഴെ റൂമിൽ വന്ന് കിടക്കാൻ. കാരണം ഒരുപാട് പ്രാവശ്യം പടി കയറി ഇറങ്ങുകയാണ്.  മൂന്നു മാസം കഴിയുന്നത് വരെ നല്ലതായി റസ്റ്റ് എടുക്കാൻ ആണ് ഡോക്ടർ പറഞ്ഞത്.

കൃഷ്ണ പാത്രങ്ങൾ ഓരോന്നായ് എടുത്തു. അടുക്കളയിലേക്ക് പോകാൻ തുടങ്ങി.നീയവിടിരിക്ക് മോളെ .. വല്യമ്മ കഴുകാം..

അത് വേണ്ട വല്യമ്മേ.. ഞാൻ കഴുകിവെയ്ക്കാം.. രണ്ടമ്മമാരും കൂടി.. ഈ അച്ഛനെ കത്തിവച്ചിരിക്കിവിടെ..

നീ.. ആഹാരം കഴിക്കാതെ യിരിക്കയല്ലേ.. പോയി.. അല്പനേരം കിടക്ക്. ഞാൻ കഴുകിക്കോളാ.. ശ്രീദേവി പറഞ്ഞു.

അപ്പോഴാണ് .. ഫോണിൽ ബിപ് ശബ്ദം കേട്ടത്..

കൃഷ്ണ പെട്ടന്ന് അവിടുന്ന് മാറി.. നിന്നു. ഫോണിൽ കാം.. ഓണാക്കി..

എനിക്കുമുണ്ടൊരച്ഛൻ.. പേരിന് പറയാം സ്വർണ്ണകടക്കാരന്റെ മോളാന്ന്. രാജേഷ് എന്നെ മാത്രം മോഹിച്ച് വന്നത് കൊണ്ട്. ഈ കല്യാണം നടന്നത്. ബസാറിലെ തീപ്പെട്ടി കൂടിന്റത്രയുള്ള പൊട്ട് കടയിലിരുന്ന്  വഴിയരികിലൂടെ പോകുന്നവരെ കൈയ്യാട്ടി വിളിക്കുന്ന നേരം.. ആ പറമ്പിൽ ചെന്ന് കിളച്ചിരുന്നെങ്കിൽ പൊന്നു കൊണ്ട് മൂടാമായിരുന്നു..

പൊട്ട് കടയെങ്കിലെന്താടീ.. നിറയെ പൊന്നിട്ടല്ലേ.. ഇങ്ങോട്ട് വിട്ടത്.

ലോക്കറില് വയ്ക്കാനന്ന് പറഞ്ഞ് അച്ഛനത് തന്ത്രപൂർച്ചം വാങ്ങി.. കടയിൽ വില്പനയ്ക്കു വച്ചിരിക്കയല്ലേ.

മോളെയത് രാജേഷോ .. അച്ഛനോ …. അമ്മയോ ആവശ്യപ്പെട്ടാൽ ഞാനോടിയിങ്ങെത്തില്ലേ…

അച്ഛാ.. അതൊന്നും പറയല്ലേ.. ഭാഗ്യത്തിന് നയൻസ് എന്ന പേരിൽ മറ്റൊരു ഷോപ്പുള്ളത് കൊണ്ട് തെറ്റിധരിപിച്ച് വിടാൻ പറ്റി ഇവിടുള്ളവരെ .  ആ പൊട്ടക്കാളി.. അറിയുന്ന സമയം കളിയാക്കലിന്റെ അഭിഷേകം ആയിരിക്കും..

വലിയൊരു ജുവലറിയുടമയുടെ മകനായിരുന്നെടി ഞാൻ. അത് പോലെ ഞാനെത്താത് നിന്റെ അമ്മ കാരണമാ.. അന്ന് ഒരേയൊരു ദിവസം മോഡലായി ഒന്നു നിന്നു കൊടുത്തെങ്കിൽ …..

അച്ഛാ..പഴങ്കഥയൊന്നും എനിക്ക് കേൾക്കണ്ട. രാകേഷ് തന്ന രണ്ട് ലക്ഷം രൂപ അച്ഛന് തിരികെ കൊടുക്കാൻ പറ്റുമെങ്കിൽ കൊടുക്ക്.. ആളൊഴിയുമ്പോൾ രാകേഷ് എന്നോട് ചോദിക്കും. അച്ഛന് വേണ്ടിയാ ഞാൻ അത് വാങ്ങി തന്നത്.

അച്ഛന് വേണ്ടിയാണോടീ.. രാകേഷിന്റെ കുട്ടിയെ.. എന്നെ കൊണ്ടൊന്നും പറയിക്കരുത്..

നയന പൊട്ടികരഞ്ഞു.. 

നീ.. നോക്കിക്കോ.. ആ കാശ് അവൻ ചോദിക്കില്ല. അമ്മാതിരി പണിയല്ലേ.. അവൻ ഒപ്പിച്ച് വച്ചത്….

നീ… കരയണ്ട… നിന്നെ കളിയാക്കിയവളുടെ കയ്യിൽ നിന്നു തന്നെ ഞാനത് വാങ്ങും നോക്കിക്കോ? അവളൊരു മന്ദബുദ്ധിയാന്നാ  ഞാൻ കരുതിയത്. ന്റെ മോളെക്കാളും മിടുക്കിയാ…

ഓ.. നടന്നത്. തന്നെ വായും പൊളിച്ചിരുന്നോ? കൃഷ്ണ മനസ്സിൽ പറഞ്ഞു.

നീയാ പെണ്ണിനെ വിളിക്ക്..

കുറച്ച് കഴിയട്ടെ അച്ഛം.! നയന പറഞ്ഞു.

കൃഷ്ണ റെക്കോർഡിൽ ഇട്ട് ഫോൺ ഒളിച്ച് വച്ച് പുറത്തിറങ്ങി.. മുറ്റത്ത് പോയിരിക്കാമെന്ന് വച്ചപ്പോഴാണ്.. രാകേഷിന്റെയും അമ്മയുടെയും സംസാരം കേട്ടത്.

രണ്ട് ലക്ഷം നീയാർക്ക് എടുത്ത് കൊടുത്തെന്ന് പറയ് ആദ്യം.. എന്നിട്ട് തീരുമാനിക്കാം..

അമ്മ തരുമെങ്കിൽ താ… മൂന്നു മാസത്തെ ശമ്പളം മുഴുവനും ഞാൻ ഏൽപ്പിക്കാം.. പിന്നെന്താ.. പുറത്ത് പോയി വാങ്ങാനെനിക്ക് വയ്യാത്തത് കൊണ്ടാ..

പറയുമ്പോൾ അച്ഛനുമമ്മയും സർക്കാരുദ്യോഗസ്ഥർ.. തറവാട്ടിൽ നല്ലൊരു വീടുണ്ടെങ്കിലും മക്കൾക്കു ആഢംബര കാട്ടാനുണ്ടാക്കിയ വീടിന് മാസം അമ്പതിനായിരം രൂപ ലോൺ.. അടക്കണം ഞങ്ങൾ.

എല്ലാർക്കും പോകാൻ ഒരു കാർ പോരാ.. പ്രത്യേകം പ്രത്യേകം കാർ വേണം. മക്കളല്ലേ… ഇരിക്കട്ടെയന്ന് ഞങ്ങള് വച്ചു. അതും വേറെ അടക്കണം. ഞങ്ങളുടെ കാലം വരെ …

അമ്മേ.. പ്ളീസ് ഉണ്ടെങ്കിൽ താ.. ഞാൻ നാല് മാസത്തെ ഹൗസ് ലോണിന് ചെക്ക് തരാം പോരെ …

എന്റെ കയ്യിലത്രയ്ക്കില്ല രാകേഷ് . ഏറിയാൽ ഒന്നര കാണും. 

ഒന്നരയെങ്കിൽ ഒന്നര വേഗം അക്കൗണ്ടിലാക്ക് അമ്മേ.. രാകേഷ് ധൃതികൂട്ടി..

കൃഷ്ണ വേഗം മുറിയിൽ ചെന്നിരുന്നു.. കുറച്ച് കഴിഞ്ഞ് രാകേഷ് അടങ്ങാട്ടേക്ക് വന്നു.

പ്രിയാ..

എന്തേട്ടാ….

നെറ്റ് ബാങ്കിങ്ങുണ്ടോ?

അതൊന്നും കാണില്ല.. എനിക്കതൊന്നും അറിയില്ല..

ഫോണിങ്ങടെക്ക്. ഞാൻ  ചെയ്ത് തരാം..

ഉം.

രാകേഷ് കൃഷ്ണയുടെ ഫോൺ ചോദിച്ചു.. കൃഷ്ണ ഭയന്നു ഫോൺ കൊടുക്കാൻ മടിച്ചു നിന്നു..

എന്താ…?

എവിടെ.. വച്ചൂന്നാ .

ങാ. . എടുത്ത് വയ്ക്ക് ഞാൻ നയനേടത്തിയുടെ അച്ഛനെ കണ്ടിട്ട് വരാം.

ഹൊ.. രക്ഷപ്പട്ടു. നയനക്ക് ആശ്വാസമായി.

രാകേഷ് പോയതും കൃഷ്ണ ബാലൻസ് അറിയാനുള്ള നമ്പരിൽ മിസ്സ്ഡ് കോൾ ചെയ്തു.. ഉടൻ തന്നെ സ്ക്രീനിൽ ബാങ്ക് ബാലൻസ് കണ്ട്.. കൃഷ്ണയ്ക്ക് സന്തോഷായി.

പെട്ടെന്ന് മാളുവിനെ വിളിച്ച് പറഞ്ഞു..

മാളേച്ചീ… അമ്മയുടെ കയ്യിൽ ഞാൻ ചെക്ക് ബുക്കും പാസ് ബുക്കും ഏൽപ്പിച്ചിട്ടുണ്ട്. പെട്ടന്ന് തന്നെ മുഴുവൻ തുകയും അമ്മയുടെ അക്കൗണ്ടിൽ മാറ്റണം..

നീ കാര്യം പറയെടീ… എനിക്കാകെ പേടിയാകുന്നു..

മാള്യേച്ചി പേടിക്കണ്ട.. നയനേച്ചിക്ക് എന്റെ  എ.റ്റി.എം.നമ്പരൊക്കെ.. അറിയാം.. വല്യച്ഛൻ അടിച്ച് മാറ്റാതിരിക്കാനാ. പെട്ടന്ന് ചെയ്തിട്ട് വിളിക്ക്. ഇല്ലെങ്കിൽ എല്ലാം പോകും.

ഉം.. ശരി.

ഒരു മണിക്കൂറിന് ശേഷം.. മാളു വിളിച്ചു. കാര്യം പറഞ്ഞു.  സുരക്ഷിത സ്ഥാനത്ത് കാശ് മുഴുവനും  എത്തിയതിൽ സന്തോഷിച്ച് ഉള്ളാകെ ആനന്ദത്തിന്റെ വേലിയേറ്റത്തിൽ കൃഷ്ണയുടെ മനസ് തുള്ളി കളിക്കാൻ തുടങ്ങി.

കാര്യമറിഞ്ഞ ശേഷം രാകേഷ് ചോദിച്ചു സന്തോഷമായോ?

ഉം.. സമാധാനമായി….

രാകേഷ് അവളെ ചേർത്ത് പിടിച്ചു..

കൃഷ്ണയവനെ തള്ളിമാറ്റി..

ഹ…എന്ത് പറ്റി…

വ്രതമാണെന്ന് അറിയില്ലേ…

ഒന്ന് തൊട്ടന്ന് വെച്ചെന്താ..

അങ്ങനെ തൊടണ്ട.. മൂന്ന് മാസം ധാരാളം സമയമുണ്ടായിരുന്നല്ലോ?

ഇനിയിപ്പോ .. ഏഴ് ദിവസം കഴിഞ്ഞ് തൊട്ടാൽ മതിയേ.. കൃഷ്ണ ചിരിച്ച് കൊണ്ട് അകന്നു നിന്നു.

കഷ്ടംണ്ട് പ്രിയാ.. ഇന്നത്തെ തന്റെ പെർഫോമൻസ്…. ഹൊ… ഞെട്ടി പോയി. അപ്പഴേ.. തോന്നിയതാ… ഒന്നുമുത്തമിട്ടഭിനന്ദിക്കണമെന്ന്..

വേണ്ടന്ന് പറഞ്ഞില്ല.. കൃഷ്ണയോടി പോയി.. നേരെ പൂജാമുറിയിൽ കയറി.. കൃഷ്ണ വിഗ്രഹം കയ്യിലെടുത്ത് ഒരുമ്മ കൊടുത്ത് .

അപ്പോ.. ശരിക്കും എന്നെയിഷ്ടാല്ലേ.. മൂന്ന് ദിവസം ഞാൻ ചോദിച്ചു.. മൂന്നു മണിക്കൂറിനുള്ളിൽ സാധിച്ചു തന്നുല്ലോ?  ബാക്കി കൂടി ഭംഗിയാക്കി തരണേ…ന്റെ .. പൊന്നേ…

ഒന്നു പല്ലു കാട്ടി ചിരിച്ചുടെ …ന്റെ കൃഷ്ണാ… ഓ.അതെങ്ങനാ.. ദൈവം അല്ലേ.. ചിരി വന്നാലും ചിരിക്കില്ലല്ലോ?  ഒന്നിണങ്ങിയാൽ ഞങ്ങളുടെ ആവശ്യങ്ങൾ നടത്തി തരണമല്ലോ അല്ലേ..?  മനുഷ്യനെ നേർവഴിക്ക് നടത്താൻ അറിയുമല്ലോ?എന്നിട്ടും വഴി തെറ്റിക്കാനായിട്ട് … ഇങ്ങനെ നിന്നല്ലേ പറ്റൂ ഇല്ലേ?

നമ്മൾ നേരിൽ കാണുന്ന ഒരു ദിവസം വരും. അന്ന് ഞാനും ഇതേ .. പോലെ.. ബ്ഫും മെന്ന് നിൽക്കും. നോക്കിക്കോ? കൃഷ്ണ.. 

കൃഷ്ണന്റെ നെറുകയിൽ തലോടി..തലോടിയിരുന്നു. ഞാൻ ചുമ്മാ.. പറഞ്ഞതാ.. പിണങ്ങണ്ട.. ഇനിയെന്നെ കരയിക്കരുത് കേട്ടോ?

ഇനി രണ്ട് കാര്യം കൂടി… ശരിയാക്കി തരണം . നയനേച്ചിയുടെ കയ്യിലിരിക്കുന്ന സ്വർണ്ണം. പിന്നെ രണ്ടിന്റെ കള്ളകളി പൊളിക്കണം.. എന്നിട്ട് നമ്മുക്ക് നമ്മുട ഞാവൽ പുഴയിൽ പോകാം കേട്ടോ?

കുറച്ച് കഴിഞ്ഞപ്പോൾ.. നയനയുടെ

ഫോൺ വന്നു.

മോളെ.. ഇച്ചേച്ചിക്കിത്തിരി വെള്ളം കൊണ്ടു വരോ?

അയ്യടാ..സോപ്പുമായ് ഇറങ്ങി വീണ്ടും..ന്ന് ഓർത്തെങ്കിലും .. കൃഷ്ണ പറഞ്ഞു..

ങാ. ദേ … എത്തി..

കൃഷ്ണ മുറിയിൽ എത്തുമ്പോൾ രാമഭദ്രൻ കട്ടിലിൽ കിടക്കുന്നു.  നയന അടുത്തിരുന്ന്  അച്ഛന് വീശി കൊടുക്കുന്നു.

വിഷമിക്കല്ലേ അച്ഛാ …. ഇങ്ങനെ അച്ഛൻ വിഷമിച്ചത് കൊണ്ട് എന്ത് പ്രയോജനം. സങ്കടപ്പെടാതെ  എന്തെങ്കിലും വഴിയുണ്ടോ എന്ന് ആലോചിക്കാം  നമുക്ക് ..

ദേ… ഈ വെള്ളം കുടിക്ക്…

എനിക്ക് വേണ്ട മോളെ…

അച്ഛനും മോളും ശരിക്ക് വെള്ളം കുടിക്കാൻ സമയമായി കൃഷ്ണ മനസ്സിൽ ഓർത്തു കൊണ്ടു ചോദിച്ചു..

എന്ത് പറ്റി വല്യച്ഛാ..

(തുടരും)

❤️❤️❤️ ബെൻസി❤️❤️❤️

 

4/5 - (4 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഞാനും എന്റെ കുഞ്ഞാറ്റയും – 34, 35”

Leave a Reply