Skip to content

ഞാനും എന്റെ കുഞ്ഞാറ്റയും – 4

  • by
njanum ente kunjattayum aksharathalukal novel by benzy

ആൽബത്തിലേക്ക് നോക്കി ഹരി പറഞ്ഞു. ഇത് ശ്രീ കൃഷ്ണ ക്ഷേത്രം… നാല് ആൽ മരങ്ങളുണ്ട് ഇവിടെ മുന്നിലും പിന്നിലുമായ്. എന്നും..ആൽത്തറയിൽ 50 വയസ്സ് കഴിഞ്ഞ ആണുങ്ങൾ ഇരുട്ടോളം ഉണ്ടാവും അവിടെ. ഒട്ടുമിക്ക പേരും വെള്ള വസ്ത്രധാരികളാവും… അവരുടെയിടയിൽ വല്ലപ്പോഴും ഞാനുമുണ്ടാവും. ക്ഷേത്രത്തിന് നേരെയുള്ള പാത പഞ്ചായത്ത് പാതയെന്നാണ് പറയുന്നത്. ആ വഴി നേരെ പോയാൽ പഞ്ചായത്ത് ആഫീസ്… മറുവശം സ്കൂളും പ്രാഥമികാരോഗ്യകേന്ദ്രവും കാണാം. കുറച്ച് കൂടി മുന്നോട്ട് പോകുമ്പോൾ വലത് വശത്ത് കാണുന്ന കരിങ്കൽ പാതയിൽ കൂടെ കൂറെ ദൂരം നടന്നാൽ ഗോകുലത്തിലേക്കെത്താം. ഞങ്ങളുടെ വീട്ട് പേരാണ്.. കേട്ടോ? ഗോകുലം .

ഈ പാതയുടെ വലത് വശത്ത് ആണ് നല്ല തെളിനീരോടെയൊഴുകുന്ന ഞാവൽ പുഴ.. വേളിമലയിൽ നിന്നൊഴുകുന്ന നീരുറവകളാണി പുഴ. പുഴക്കരയുടെ ഇരുവശവും നിറയെ ഞാവൽ മരങ്ങൾ നട്ട് പിടിപ്പിച്ചത് മുത്തശ്ശന്റെ അച്ഛനായിരുന്നു. നല്ല ഒഴുക്കോടെയാണ് പുഴയൊഴുകുന്നത് എങ്കിലും ഞാവൽ പഴങ്ങൾ പുഴയിൽ വീണ് നിറയാതിരിക്കാൻ അകലം വിട്ടാണ് മരങ്ങൾ നട്ടുപിടിപ്പിച്ചിരുന്നത് ഗ്രാമത്തിന്റെ പഴയ പേര് പൂവള്ളിയെന്നായിരുന്നു.

അടുത്തത് നോക്കട്ടെ!

വിഷ്ണു പേജ് മറിച്ചു..

ഇത് എന്റെ മുത്തശ്ശൻ . മരിച്ചിട്ട് അഞ്ച് വർഷമായി..

ഇത് എന്റെ അച്ഛമ്മ ഗോമതിയമ്മ. വയസ്സ് 81.

കണ്ടാൽ പറയില്ല.. നല്ല ഐശ്വര്യമുണ്ട്.. ഞാൻ കരുതി നിന്റെ അമ്മയായിരിക്കുമെന്ന്..

എന്റെ അമ്മ മരിച്ചതിൽ പിന്നെ.. അച്ഛമ്മ എനിക്ക് അമ്മ തന്നെയായിരുന്നു.

ഇത് എന്റെ അച്ഛൻ ഗോവിന്ദ മേനോൻ – ഇതാണ് അമ്മ . ശ്രീദേവി. എനിക്ക് അഞ്ച് വയസ്സുള്ളപോൾ
നിമോണിയ ബാധിച്ച് മരിച്ചു.

ഇത് അച്ചന്റെ നേർ പെങ്ങൾ. ഗീതമ്മായിയും വല്യമ്മാവൻ രാമഭദ്രനും. ഇത് ഇവരുടെ ഒരേയൊരു മകൾ നയന. സോഫ്ട്‌വെയർ ഇഞ്ചിനീയർ. തിരുവനന്തപുരത്താണ്. ഭർത്താവ് രാജേഷ് വിദേശത്താണ്.

ഇതാരാ….ഈ ശുഭവസ്ത്രധാരി.. വിഷ്ണു ചോദിച്ചു.

ഇതാണ് ഞാൻ നേരത്തെ പറഞ്ഞ സി.എം..

ഇതാണോ .. സി.എം.. എടാ.. ഇത് ഏത് സി.എം.

എടാ.. ഇത് എന്റെ ചെറിയമ്മാവനാ.
സി.എം. ഹരിദാസ്. എന്റെ അച്ഛൻ ചെറിയമ്മാവനെ വിളിക്കുന്നത് സി.എം. ന്നായിരുന്നു.പിന്നെ ഞാനും. സി.എമ്മിനെ അറിയുന്ന എല്ലാ പേരും അങ്ങനെയാ. വിളിക്കുന്നത്. പി.ഡബ്ള്യൂ. ഡി. കോൺട്രാക്ടറായിരുന്നു. അച്ഛനും സി.എമ്മും.. ഇരട്ട സഹോദരന്മാരെ പ്പോലെ ഇണ പിരിയാത്ത കൂട്ടുകാരായിരുന്നു. അറിവുവെച്ച നാൾ മുതൽ സിം. എമ്മിന്റെ ആരാധാകനായിരുന്നു ഞാൻ. സി.എം. എന്ത് പറയ്യോ.. അത് ഞാൻ അനുസരിക്കും.. സിം എമ്മിന് രണ്ട് പെൺകുട്ടികളായിരുന്നു.. ഞങ്ങടെ കുടുംബത്തിൽ ഈ തലമുറയിലെ ഏക ആൺതരിയായ എന്നെ.. സി.എമ്മിനും ജീവനായിരുന്നു..

ഇത്..

അത് എന്റെ ദേവമ്മായി അച്ഛന്റെ ഇളയ പെങ്ങൾ ദേവ പ്രഭ. സി. എമ്മിന്റെ പ്രിയപത്നി. ഇവർക്ക് രണ്ട് മക്കൾ. മൂത്തമകൾ ശ്രീനന്ദ
സ്ക്കൂൾ ടീച്ചറാ. ഭർത്താവ് ബിസിനസ്സ്കാരനാ. മാധവ് .. ഒരു കുട്ടിയുണ്ട്. അഭിനവ് രണ്ട് മാസമായി .

അവരുടെ ഫോട്ടോയില്ലേ.

ഉണ്ടല്ലോ.. മറിച്ചേ.

വിഷ്ണു പേജ് മറിച്ചു.

ദാ… ഇതാണവർ.

മറിക്ക് .

ങാ.. ഇതാണ് ഞാനും എന്റെ കുഞ്ഞാറ്റയും …
അതായത് സി.എമ്മിന്റെ രണ്ടാമത്തെ മകൾ കൃഷ്ണപ്രിയ.

ഊഞ്ഞാലിൽ ഇരിക്കുന്ന കൃഷ്ണപ്രിയയെ പിന്നിൽ നിന്ന് ഊഞ്ഞാലാട്ടാൻ ശ്രമിക്കുന്ന ഹരികൃഷൻ.

നിങ്ങൾ ഇഷ്ടത്തിലാ.

എനിക്ക് അവളെയും അവൾക്ക് എന്നെയും ജീവനായിരുന്നു. നല്ല കുട്ടിയാ.. തല്ലുകൊള്ളിയായിരുന്നു… സ്കൂളിൽ പോകാനും.. പഠിക്കാനുമൊക്കെ വല്യ മടിയായിരുന്നു. കുടുംബത്തിൽ പത്താം ക്ളാസ്സ് തോറ്റ ഒരേയൊരാൾ… ഓടി നടന്ന് അടുക്കള പണിയും പുറം പണിയും ഒക്കെ ചെയ്യും. മിക്ക സമയവും ഏതെങ്കിലും ഒരു പൈങ്കിളി വാരിക കാണും കയ്യിൽ . മടിച്ചിയാ.. പഠിക്കാത്തത് കൊണ്ട് കെട്ടിച്ചു വിടാൻ പാടുപെടേണ്ടി വരുംന്ന് ഞാനുൾപ്പെടെ എല്ലാരും പറഞ്ഞു.. പഠിച്ചില്ലെങ്കിലെന്താ.. അവളുടെ നല്ല മനസ്സ് കൊണ്ട് അവൾക്കും കിട്ടി ഒരു സോഫ്ട് വെയർ ഇഞ്ചിനീയറെ. പേര് രാകേഷ്, മൂന്നു മാസമായി വിവാഹം കഴിഞ്ഞിട്ട്.. നയനയുടെ ഭർത്താവ് രാജേഷിന്റെ അനിയനാ.

വിവാഹം. കഴിയേ.. വിഷ്ണു ആൽബം അടച്ചു വെച്ചു കൊണ്ട് ചോദിച്ചു. ഇഷ്ടാണെന്നൊക്കെ പറഞ്ഞിട്ട്…

ഹരികൃഷണൻ ചിരിച്ചു. ഇഷ്ടാണ് ഒത്തിരി . ഒരു നിമിഷത്തെ മൗനത്തിന് ശേഷം ഹരികൃഷ്ണൻ പറഞ്ഞു. അത്രയും ഇഷ്ടമുള്ള ഒരാളു കൂടിയുണ്ട്. എന്റെ ജിവനായി ..

എന്റെ മാളൂട്ടി. ന്റെ പെങ്ങളാ. വിഷ്ണു മായ എന്നാ മുഴുവൻ പേര്.

എന്നെക്കാൾ 4 വയസ്സിനിളയതാ. പോളിയോ വന്ന് ഒരു കാലിനും കൈയ്ക്കും അല്പം സ്വാധീന കുറവുണ്ട്.. വലത്കാൽ പാദം അല്പം മടങ്ങിയിട്ടുണ്ട് .. അത് കൊണ്ട് ഫോട്ടോയ്ക്ക് ഒന്നും നിക്കില്ല.. നിർബ്ബന്ധിച്ചാൽ ഒരേ കരച്ചിലാവും അതാ.. പാവം. ആൽബത്തിൽ കാണാത്തത്.
കാഴചയിൽ അവളെ കണ്ടാൽ ഒരു കുറവും തോന്നില്ല. ഡ്രിഗ്രി പാസായിട്ടുണ്ട് . പഠിക്കാൻ മിടുക്കിയാ. പറഞ്ഞിട്ടെന്താ.. സ്വത്ത് മോഹിച്ച് പോലും ആരും വരുന്നില്ല.. പുറത്ത് കാട്ടിയില്ലെങ്കിലും നല്ല വിഷമമുണ്ടവൾക്ക് ..

നീയാ ജനാല തുറന്ന് ഇപ്പോൾ ആ ഗന്ധമുണ്ടോന്ന് നോക്ക്… ഹരി പറഞ്ഞു.

വിഷ്ണു ജനാല തുറന്നു. ങാ..ഇപ്പോഴാ.. ഗന്ധമില്ല കേട്ടോ?
ഞാൻ പോയി പാല് വാങ്ങി വരാം.
വിഷ്ണു പുറത്തേക്ക് പോയി.. വന്നിട്ട് മുഴുവൻ കാര്യങ്ങളും എനിക്കറിയണം കേട്ടോ?

ഉം..ഹരികൃഷണന്റെ മൂളൽ കേട്ട് കൊണ്ടാണ് വിഷ്ണു പുറത്തേക്ക് പോയത്.

തിരകെ വന്ന് ചായ മേശപുറത്ത് വച്ച് ഹരി പറഞ്ഞു…

ഇനി പറഞ്ഞോ ഹരി..? കേൾക്കാൻ നല്ല കൊതിയുണ്ട് കേട്ടോ?

ഹരി ചിരിച്ച് കൊണ്ട് പറഞ്ഞു തുടങ്ങി.

🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

ഹരി… ഹരി.. എന്തുറക്കായിത്? ഗോവിന്ദമേനോൻ കിടക്കയ്ക്കരികിലിരുന്ന് കൊണ്ട്
വിളിച്ചു.

ഹരി കണ്ണു തിരുമ്മി കിടന്നുകൊണ്ട് തന്നെ ജനൽ പാളി മലർക്കെ തുറന്നു. ആ ശബ്ദം കേട്ടതും കിളിമര ചില്ലയിൽ നിന്നും ഒരു കൂട്ടം കിളികൾ പറന്നുയർന്ന ചിറകടിയൊച്ച കേട്ടു.. അങ്ങകലെയേതോ മരച്ചില്ലയിൽ നിന്നും ഒരു കുയിലിന്റെ മധുരമായ ശബ്ദം ഒറ്റ തവണ കേട്ടു..പിന്നെ നിശബ്ദത. ഹരി അച്ഛനെ നോക്കി ഉറക്ക ചടവോടെ പുലമ്പി…

അച്ഛാ.. നേരം പുലർന്നിട്ടില്ല. എന്തൊര് തണുപ്പാച്ഛാ..ഞാനിത്തിരി കൂടെ കിടന്നോട്ടെ!

അത് താനേ.. പുലർന്നോളും.

എഴുന്നേറ്റേ…എന്നിട്ട് കുളിച്ച് റെഡിയാക് കേട്ടോ? ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയെന്തെന്ന് ഇന്നും ഞാൻ വേണം
നിന്നെ ഓർമ്മിപ്പിക്കാൻ അല്ലേ..?

അച്ഛനൊന്ന് പറഞ്ഞൂടെ എന്റെ അച്ഛാ…

ഇന്ന് അഷ്ടമിരോഹിണിയാണ്..

അഷ്ടമിരോഹിണി.. ഹരിയൊന്നു ച്ഛരിച്ചു.

എന്താ ഇനിയും അതിന്റെ പ്രത്യേകത എന്തെന്ന് ഞാൻ പറഞ്ഞ് തരണോ?

വേണ്ടേ.. കഴിഞ്ഞ് പോയ 24 വർഷവും അച്ഛനല്ലേ.. ഓർമ്മിപിച്ച് തരുന്നത്. ഇന്ന് ഞാനച്ചന് പറഞ്ഞ് തരാം.

ഒരഷ്ടമി രോഹിണി നാളിൽ ഗോകുലത്തിൽ ആദ്യത്തെ ഉണ്ണി പിറന്നു. ഹരി കൃഷ്ണൻന്ന് അവനു ഞങ്ങൾ പേരിട്ടു. അവന്റെ ജനനത്തോടെ സർവ്വ ഐശ്വര്യങ്ങളും ഗോകുലത്തിൽ വന്നു ചേർന്നു. അത ല്ലേ പറയാൻ പോകുന്നത്..

വാചകം അടിക്കാതെ എഴുന്നേൽക്ക്..
ഹരി…

ദേ.. ഞാൻ എഴുന്നേറ്റേ.. ഹരി കുളിക്കാൻ പോയതും ഗോവിന്ദമേനോൻ അലമാര തുറന്ന് പുതിയ കസവ് മുണ്ടും ഷർട്ടും എടുത്ത് കട്ടിലിൽ വച്ചു.

കുളി കഴിഞ്ഞ് വേഷം മാറി വന്ന ഹരികൃഷ്ണൻ നേരെ.. മാളുന്ന് വിളിച്ച് വിഷ്ണുമായയുടെ അരികിലെത്തി.

ഹാപ്പി ബർത്ത്‌ഡേ റ്റു യൂ.. ഹരിയേട്ടാ.

താങ്ക്യൂ… ഹരിയവളെ ചേർത്ത് പിടിച്ചു.

മാളൂട്ടി.. നി പറഞ്ഞാൽ അച്ഛൻ കേൾക്കും.

എന്താട്ടാ..?

ഈ : തണുപ്പത്ത് … ക്ഷേത്രം വരെ നടക്കാൻ വയ്യ മോളെ… കാറിൽ പോകാമെന്ന് പറയ്യ്…

വന്നേ….. മടി കാണിക്കാതെ … നടന്ന് പോകുമ്പോൾ തണുപ്പൊക്കെ മാറിക്കോളും.. ക്ഷേത്രത്തിൽ നടന്ന് പോകുന്നവരെയാ ഭഗവാനും എനിക്കും ഇഷ്ടം. മാളൂട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു…

ഈ കാലും വച്ച് ഞാൻ നടക്കുന്നില്ലേ ഏട്ടാ..

ഓ… സമ്മതിച്ചു. ടേബിളിലിരുന്ന കോർത്തു കെട്ടിയ മുല്ലപൂവെടുത്തവളുടെ മുടിയിൽ തിരുകി കൊണ്ട് ഹരി പറഞ്ഞു.

രണ്ടാളും അമ്മയുടെ ഫോട്ടോയ്ക്ക് മുന്നിൽ നിന്ന് മൗനമായ് സംസാരിച്ച് ഗോവിന്ദ മേനോനൊപ്പം. ക്ഷേത്രത്തിലേക്ക് പോയി..

വിപഞ്ചികയുടെ നടയിലെത്തിയതും
സി.എമ്മുമെത്തി.

കുഞ്ഞാറ്റയെവിടെ? സി.എമ്മേ.?

അവളും ദേവയും നന്ദയും കൂടി അതിരാവിലെ അമ്പലത്തിൽ പോയി തിരികെ വന്നു.

ഒരുമിച്ച് പോകാമായിരുന്നല്ലോ? ഹരി പരിഭവം പറഞ്ഞു.

പറഞ്ഞിട്ട് കേൾക്കണ്ടേ.. നടതുറക്കുന്നതും.. കൃഷ്ണ ഭഗവാനെ മുന്നിൽ നിന്ന് കണ്ട് പ്രാർത്ഥിക്കണമെന്ന് ഒരേ വാശിയല്ലേ..

അമ്പലത്തിൽ നിന്നും തിരികെ വന്നതും നിനക്ക് തരാൻ പാൽ പായസം ഉണ്ടാക്കുന്നു. മൂന്നാളും കൂടെ അടുക്കളയിൽ കയറി ഒരു മേളമാ..

ഹരിയുടെ മുഖം വിടർന്നു.

അമ്പലത്തിൽ നിന്നും മടങ്ങി വരുമ്പോൾ സി.എമ്മും… ഗോവിന്ദ മേനോനും ഒരോന്ന് സംസാരിച്ചു നടന്നു.. അമ്പലത്തിൽ നിന്നു കേൾക്കുന്ന പാട്ട് അവ്യക്തമായി കൊണ്ടിരുന്നു.
പിന്നീട് കേൾക്കാതെ പോയ പാട്ടിന്റെ ഈരടികൾ ഹരികൃഷ്ണൻ മെല്ലെ മൂളി തുടങ്ങി..
നീല കാർവർണ്ണന്റെ അധരങ്ങൾ ചുംബിക്കും.. ഓടകുഴലായി ഞാൻ ജനിച്ചെങ്കിൽ..

ഒരു പെണ്ണ് കെട്ടാൻ പറഞ്ഞാൽ അവനതിന് പ്രായമായില്ലാന്ന് പറയും..
മുറപെണ്ണുങ്ങൾ മൂന്നെണ്ണമുണ്ട്.. അവരെയൊന്നും കെട്ടില്ലന്ന് വാശിയല്ലേ..അമ്പലത്തിൽ പോണ കുട്ടികളെ കണ്ടപോൾ അവന്റെ ഒരു പാട്ടു കേട്ടില്ലേ.. സി എമ്മേ…

ദേ.. അച്ഛാ. ഇന്നത്തെ ദിവസം എന്നെ കളിയാക്കാൻ നിക്കണ്ട… കേട്ടോ?
ഞാൻ മൂന്ന് വർഷം കഴിഞ്ഞേ കല്യാണം കഴിക്കൂ… എന്റെ മനസ്സിൽ ഒരു പുതിയ പ്രോജക്ടുണ്ട്.

കല്യാണം കഴിഞ്ഞ് മതി.. പ്രോജക്ട്.. ജോലി ചെയ്തു മടുത്തു അമ്മ.. ഇവൻ കല്യാണത്തിന് സമ്മതിക്കാത്തത് കൊണ്ടാ.. അമ്മ പിണങ്ങി ഇന്നലെ വിപഞ്ചികയിലെത്തിയത്.. (സി.എമ്മിന്റെ വീട്ടു പേര് ) .

അച്ഛൻ നോക്കിക്കോ.. ഇന്ന് വിപഞ്ചികയിലെന്റെ പിറന്നാളാഘോഷം കഴിഞ്ഞ് നമ്മൾ തിരികെ പോകുമ്പോൾ എന്റെ കൈപിടിച്ച് അച്ഛമ്മയുമുണ്ടാകും… ഇല്ലെങ്കിൽ ഞാനിങ്ങ് തോളത്ത് വച്ച് കൊണ്ട് വരും ഇല്ലേ.. യെന്റെ മാളൂട്ടി..

സി.എമ്മും മാളൂട്ടിയും ചിരിച്ചു.

വിപഞ്ചികയിലെ ഗേറ്റ് തുറന്ന് അവർ അകത്ത് കയറി..

അവിടെ വാതിൽക്കൽ ഹരിയെയും കാത്ത് കൃഷ്ണ പ്രിയ നിൽപ്പുണ്ടായിരുന്നു.. നിറഞ്ഞ പുഞ്ചിരിയോടെ…

ത്രുടരും)

 

5/5 - (3 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!