Skip to content

ഞാനും എന്റെ കുഞ്ഞാറ്റയും – 5

  • by
njanum ente kunjattayum aksharathalukal novel by benzy

കിച്ചാ… ഹാപ്പി ബർത്ത്ഡേ റ്റു യൂ… കിച്ചാ..

കൃഷ്ണയോടി ഹരിയുടെ അരികിലെത്തിയിട്ട് പറഞ്ഞു..

സന്തോഷം ന്റെ പ്രിയ കുട്ടീന്ന് പറഞ്ഞ് കൊണ്ട് ഹരി ചോദിച്ചു.. പിറന്നാൾ സമ്മാനമൊന്നുമില്ലേടീ..

ഉണ്ടല്ലോ അത് .. രണ്ട് ദിവസത്തിന് മുൻപ് ഞാനും അച്ഛനും കൂടി വാങ്ങി വച്ചിട്ടുണ്ട്. ഇല്ലേ അച്ഛാ…കൃഷ്ണ അച്ഛന്റെ കൈയ്യിൽ തുങ്ങി കൊണ്ട് പറഞ്ഞു.

ഉം… ചെറിയ സമ്മാനവും കൊടുത്ത് അവന്റെ പോക്കറ്റ് വലിച്ച് കീറാനല്ലേ.. പരിപാടി.. സി.എം. .തമാശ മട്ടിൽ എന്നാൽ അല്പം കാര്യമായ് തന്നെ പറഞ്ഞു.

അച്ഛാ…കൃഷ്ണ ചിണുങ്ങി.

എല്ലാ പേരും അകത്ത് കയറി കഴിഞ്ഞു..

മാധവനും ശ്രീനന്ദയും ഹാളിലുണ്ടായിരുന്നു.. അവരുടെ വിവാഹം കഴിഞ്ഞ് ഒരു മാസം ആയിട്ടേയുണ്ടായിരുന്നുള്ളൂ.. ഹരികൃഷ്ണന്റെ പിറന്നാള് പ്രമാണിച്ചാ രണ്ടാളും വന്നത്. രണ്ടാളും ഹരിയെ വിഷ് ചെയ്തു.

എത്ര ദിവസം ഉണ്ടാവും മാധവേട്ടാ.. ഞങ്ങൾക്കൊപ്പം.

ഇന്ന് സന്ധ്യവരെ. മാധവ് ചിരിച്ച് കൊണ്ട് പറഞ്ഞു.. ഹരിയുടെ പിറന്നാളൊഴിവാക്കാൻ പറ്റില്ലല്ലോ? നന്ദ.. ഓരോ ദിവസവും.. ഓർമ്മിപ്പിച്ച് കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. ഹരിയേട്ടന്റെ പിറന്നാളിന്റെ കാര്യം മറക്കല്ലേ… മാധവേട്ടാ ന്ന്.. മാധവൻ നന്ദയെ നോക്കി പറഞ്ഞ് നിർത്തി..

ഹരി നന്ദയുടെ തലയിൽ തലോടി ചോദിച്ചു. ഞാൻ കരുതി..എന്റെ നന്ദൂട്ടി മാധവേട്ടനെ കിട്ടിയപോൾ ഞങ്ങളെയൊക്കെ മറന്നൂന്ന്.

അങ്ങനെ മറക്കാൻ പറ്റോ ഹരിയേട്ടാ
എനിക്ക്..

കേട്ടോ മാധവേട്ടാ.. ഗോവിന്ദ മാമേടെ മോനാണങ്കിലും സി.എമ്മിന്റെ മോനാണാണെന്നാ.. ചെറുപ്പം മുതലേ പറയുന്നത്.
അയ്യേ…അല്ല ഇതെന്റെ അച്ഛനാന്ന് ഞാനും . പിന്നീട് അങ്ങോട്ട് വാശിയോടെ പറയുന്നതിനും ചെയ്യുന്നതിനുമൊക്കെ എത്ര മാത്രം തല്ലാ..ഹരിയേട്ടൻ എനിക്ക് തന്നതന്നറിയോ? രണ്ട് വയസ്സിന്റെ മൂപേ.. ഉള്ളൂവെങ്കിലും. ഞങ്ങടെ വല്യ മുത്തശ്ശന്റെ മട്ടും ഭാവവുമൊക്കെയാ കാട്ടുന്നതെന്ന് ഗോവിന്ദമാമ എപ്പോഴും പറയുമായിരുന്നു. ഉപദ്രവം ഒത്തിരി കൂടുതലായിരുന്നു. അതിന്റെ പേരിൽ സ്നേഹം നടിച്ച് ഉറുമ്പിൻ കൂട്ടിൽ കൊണ്ട് നിർത്തുക … ഊഞ്ഞാലിൽ കയറ്റിയിരുത്തി …. തള്ളിയിടുക.. ദേ.. ഈ തഴമ്പ് (നെറ്റിയിലെ തഴമ്പ് ചൂണ്ടി ) വീണതിൽ പിന്നയാ കുറച്ച് വ്യത്യാസം വന്നത്. ഒടുവിൽ അച്ഛൻ പറഞ്ഞു.. അങ്ങ് സമ്മതിച്ച് കൊടുക്കെന്റെ നന്ദേ…ന്ന്

ഹരിയേട്ടൻ മാളൂട്ടിയെ മാത്രം ഉപദ്രവിക്കില്ല.

ഹരി.. ചിരിച്ച കൊണ്ട് പറഞ്ഞു..
ഇവള് ഒട്ടും മോശമായിരുന്നില്ല കേട്ടോ? ആരുമില്ലാത്തപ്പോ.. പിന്നിലൂടെ വന്ന് മുതുകത്ത് തൊഴിച്ച് താഴെയിടും.. അബദ്ധവശാൽ ദേവമ്മായിയോ.. അച്ഛനോ .. സി എമ്മോ ആരെങ്കിലും കണ്ടാൽ മുൻകൂർ ജാമ്യമെടുക്കും..എന്നിട്ട് ഒറ്റ കരച്ചിലാ.. അച്ഛാ… ദേ… ഈ ഹരിയേട്ടൻ ന്ന് പറഞ്ഞ് . പിന്നെ വാദി പ്രതിയാകും..

അത് ശരിയാട്ടോ? മേശപ്പുറത്ത് പ്രാതൽ നിരത്തി വയ്ക്കവേ ദേവ പ്രഭ പറഞ്ഞു.
തല്ലാതിരുന്നാൽ വളരുമ്പോൾ നന്ദുട്ടിയെ കല്യാണം കഴിച്ച് തരാമെന്ന് പറഞ്ഞത് ഇഷ്ടപ്പെടാത്തത് കൊണ്ടാ.. രണ്ടാളും കീരീയും പാമ്പുമായത്. ഈ സാധനത്തിനെ കൊണ്ട് കല്യാണം കഴിപ്പിച്ചാൽ എല്ലാത്തിനേം ചാണകവെള്ളം തലയിൽ കമിഴ്ത്തുമെന്നിവളും..

ഹരിയേട്ടന് നയനേയെയും ഇഷ്ടമില്ലായിരുന്നു. കൃഷ്ണ ജനിച്ചതിൽ പിന്നെയാ എന്നോടിത്തിരി ദയയൊക്കെ കാട്ടി തുടങ്ങിയത്.

അതെന്താ.. മാധവേട്ടൻ ചോദിച്ചു..

എന്റെ അനിയത്തിയാണെന്ന് അറിയാം. തൊടാൻ സമ്മതിക്കില്ല ഞാൻ . രണ്ട് കയ്യും വിടർത്തി വച്ച് ഞാൻ തടസ്സം നിൽക്കും. എന്നെ സോപ്പിട്ടാ ഇവൾക്ക് ഒരുമ്മയൊക്കെ കൊടുക്കുന്നത്.

അത് കേട്ടപ്പോൾ കൃഷ്ണയുടെ മുഖമൊന്ന് ചുവന്നത് മറ്റാരും കണ്ടില്ല.. ഹരി പോലും.

നയനയുടെ പേര് കേട്ടതും ഗോമതിയമ്മയും രംഗത്തെത്തി..

അത് ശരിയാ..ഓമനിച്ച് കൊണ്ട് നടക്കാനും പാട്ട് പാടിയുറക്കാനും. അണിയിച്ച് ഒരുക്കാനും ഒക്കെ അവൻ കഴിഞ്ഞേ ഉള്ളൂ. അവന് മാത്രം വിളിക്കാനൊരു പേരും ഇട്ടു. കുഞ്ഞാറ്റ. വേറെ ആർക്കും വിളിക്കാൻ അവകാശമില്ല.ഇന്നും മാളൂട്ടിയെ എങ്ങനെ കാണുന്നോ അത് പോലെ അല്ലെങ്കിൽ അതിൽ കുടുതൽ ഇഷ്ടാ.. ഇവന് എന്റെ മോളോട്. ഹരി അചഛമ്മയെ കെട്ടിപിടിച്ചു..

വീട് … വീട് … നീയെന്നോട് മിണ്ടണ്ട..

കേട്ടോ മാധവേട്ടാ..എനിക്ക് 24 വയസ്സായിട്ടേയുള്ളൂ. ഒരു ജോലി പോലും ആയിട്ടില്ല. ഇപ്പഴേ.. ഞാൻ കല്യാണം കഴിക്കണമെന്ന് വാശിപിടിച്ച് ഇന്നലെ പിണങ്ങിയിറങ്ങിയതാ.

അത് കേട്ട് കൃഷ്ണയുടെ മുഖം ഒന്ന് വാടിയതും ആരും ശ്രദ്ധിച്ചില്ല.

ഒരു രണ്ട് വർഷം കൂടി കഴിഞ്ഞോട്ടെയെന്റെ പൊന്നു അച്‌ഛമ്മേ , നല്ലൊരു കുട്ടിയെ കണ്ടെത്തി നമുക്ക് അതങ്ങ് നടത്താം..

കൃഷ്ണയുടെ കണ്ണുകളിൽ നീർ പൊടിഞ്ഞത് ഒതുക്കാനവൾ തിരിഞ്ഞ് കളഞ്ഞു.

ഹരി പത്തിൽ പഠിക്കുമ്പോൾ ഒരു സംഭവമുണ്ടായി.. കേട്ടോ മാധവാ.. അന്ന് നന്ദയും നയനയും എട്ടിൽ പഠിക്കുന്നു. മാളു ആറിലും കൃഷ്ണമോള് നാലിലും അന്ന് അച്ഛമ്മേടെ പിറന്നാളിന്റന്നല്ലേ.. നന്ദേ……. നയന ഹരിക്ക് ഒരു പ്രണയലേഖനമെഴുതി കൊടുത്തത്. അവൾക്ക് ഇവനോട് അങ്ങനെ ഒരു ഇഷ്ടമായിരുന്നു എന്നത് മാളൂനും
നന്ദൂട്ടിക്കും അറിയാമായിരുന്നു.
പ്രണയ ലേഖനം വായിച്ച് തീർത്തില്ല അതിനു മുന്നേ.. അടി പൊട്ടി. ഒന്നല്ല.. പലവട്ടം.. അന്നവളെയും കൊണ്ട് പടിയറങ്ങിയതാ.. ഗീതയും രാമഭദ്രനും. വർഷങ്ങളിത്രയായിട്ടും ഇന്നേവരെയെന്നെ വന്ന് കണ്ടിട്ടില്ല എന്നെ

കല്യാണത്തിനും വന്നില്ലല്ലോ?

ഇല്ല ..അതിന് മറ്റൊരു കാരണം കൂടിയുണ്ട് മോനേ… ഗോവിന്ദ മേനോൻ പറഞ്ഞു.

തലമുറകളായ് കിട്ടി വന്ന സ്വത്തും സ്വന്തമായി ഉണ്ടാക്കിയതുമെല്ലാം.. അച്ഛൻ മരിക്കുന്നതിന് മുൻപ് അമ്മയ്ക്കും ഞങ്ങൾ മൂന്ന് മക്കൾക്കും വിഹിതം വച്ചിരുന്നു.

കുടുംബ വീടായ ഈ വിപഞ്ചികയും പുഴക്കര വരെയുള്ള രണ്ടേക്കർ തറയും ഗീതുവിന് നൽകി.

അമ്മേടെ പേരിലുള്ള വസ്തുവകകളും ഗോകുലവും അന്നത്തെ പുതിയ വീടായിരുന്നു അത്. തറയും എനിക്ക് എഴുതി തന്നു. അതിനപ്പുറത്തെ ചെറിയ വീടും തറയും ഇളയ മകൾ ആയതിനാലും വീട് ചെറുതായതിനാലും ഒരേക്കർ അധികം ചേർത്ത് ദേവപ്രഭയ്ക്ക് നൽകിയിരുന്നു.

രാമഭദ്രന് നാട്ടിൻ പുറം ചതുർത്ഥിയായിരുന്നു. പോരാത്തതിന് വീട് പഴയ തരവും. ഗീതുവിനെ മുന്നിൽ നിർത്തി അയാൾ അത് വിൽക്കാൻ ശ്രമം നടത്തി.

അച്ഛനും അമ്മയും മരിച്ച സി എം തനിച്ചായിരുന്നു ആ സമയത്ത്. പഴമയും കുടുംബ ബന്ധവും കൃഷിയും തലയ്ക്കു പിടിച്ച സി.എം. വിപഞ്ചികയും വസ്തുവും അവരിൽ നിന്ന് വില കൊടുത്ത് ദേവപ്രഭയുടെ പേരിൽവാങ്ങി.

സി.എമ്മിന്റെ പേരിലുള്ള കുടുംബ സ്വത്താണ് പഞ്ചായത്ത് പാതയുടെ ഇരുവശത്തുമായി കിടക്കുന്ന 50 ഏക്കർ നെൽപ്പാടം.
ഞാനും സി.എമ്മും ഒന്നിച്ച് കൈകോർത്ത് കൃഷിയും മറ്റു കാര്യങ്ങളും ചെയ്യുന്നതിൽ രാമദദ്രന് അസൂയയും കുശുമ്പുമൊക്കെയുണ്ട്. സ്വർണ്ണവ്യാപാരത്തിൽ ഒത്തിരി സമ്പാദ്യമുണ്ട്. എങ്കിലും സി.എമ്മിന് ഒരേക്കർ കൂടുതൽ കൊടുത്തില്ലേ. എന്ന ചോദ്യവും. പിന്നെ നാട്ടിലെ അമ്മേടെ ഷെയർ ചോദിച്ചിട്ട് കൊടുക്കാത്തതുമൊക്കെയാ കാരണങ്ങൾ

ഇനി കഴിച്ചിട്ട് സംസാരിക്കാം.
വന്നേ.. സി.എം. പറഞ്ഞു.

കഴിച്ച് കഴിഞ്ഞ് ഹരി ചോദിച്ചു.

എപ്പഴാ.. മാധവേട്ടാ.. രണ്ട് ദിവസം തികച്ച് ഞങ്ങൾക്കൊപ്പം നിൽക്കുന്നത്.

നിങ്ങടെയയൊക്കെ സ്നേഹവും ഒരുമയുമൊക്കെ കാണുമ്പോൾ ഈ ഗ്രാമ ഭംഗിയുമൊക്കെ ആസ്വദിച്ച് ഇവിടെ കൂടിയാലോന്ന് തോന്നിപോകുന്നു.. സത്യം.

മാളൂട്ടിയുടെ കല്യാണത്തിന് രണ്ടാഴ്ചയ്ക്കു മുൻപേ ഞങ്ങളിങ്ങെത്തും..

എന്നാൽ പിന്നെ മാധവേട്ടന് വരേണ്ടി വരില്ല..

അതെന്താ മാളൂട്ടി..

ഈ ഒറ്റ കൈയ്യ് കൊണ്ട് ഞാനെന്ത് ചെയ്യാനാ.. മാധവേട്ടാ.. മറ്റേ കെയ്യ്ക്ക് വരുന്നവരൊക്കെ വലിയ വിലയിടുന്നു. കൊടുക്കാൻ എല്ലാരും തയ്യാറാ. ഞാൻ സമ്മതിക്കില്ല.. എന്നെങ്കിലും എന്റെ പോരായ്മകളെ മനസ്സോടെ സ്വീകരിക്കാൻ ഒരാള് വരുമെന്ന് തോന്നണുണ്ടോ മാധവേട്ടന്?

അതിന് മറുപടി പറഞ്ഞത് ഹരിയായിരുന്നു. അതൊക്കെ വരും മാളൂട്ടിയേ..
അങ്ങനൊരാള് തന്നെ വരും. ഇല്ലെങ്കിൽ നിന്റെ ഹരിയേട്ടൻ കൊണ്ട് വരും. അത് കഴിഞ്ഞേ ഹരിയേട്ടൻ കല്യാണം കഴിക്കൂ..

ഞാനും.. കൃഷ്ണ പറഞ്ഞു..

അതിന് നിന്നെയാര് കെട്ടും.. പത്താം ക്ലാസ്സ് പൊട്ടിയ നിന്നെ ?
ഗോവിന്ദമേനോൻ കളിയാക്കിയത് കേട്ട് എല്ലാരും ചിരിച്ചു..

ഗോവിന്ദാമേ… വേണ്ട….പത്താം ക്ലാസ്സ് തോറ്റാലെന്താ.. ഇഞ്ചിനീയറിങ്ങിന്റെ പവറാ.. എനിക്ക്… കൃഷണ ഹരിയുടെ അരികിലേക്ക് നീങ്ങി നിന്നു പറഞ്ഞു..

ഉം..ഉം.. കെട്ടി കൊണ്ട് പോണവൻ ഇടിച്ച് ഇഞ്ചിനീരാക്കും.. ഹരി പറഞ്ഞു..

ഒരിക്കലുമില്ല.. എന്നെ പൊന്നു പോലെ നോക്കും.. കൃഷ്ണ പറഞ്ഞു.

എന്താടീയിത്ര ഉറപ്പ് തയ്യല് പഠിക്കാനെന്നും പറഞ്ഞ് കണ്ണിൽ കണ്ട മരങ്ങളോടും കല്ലിനോടും കാറ്റിനോടും സംസാരിക്കുമ്പോലെ ആരെയെങ്കിലും കണ്ട് വച്ചിട്ടുണ്ടോ.. മുട്ടുകാലു തല്ലിയൊടിക്കും. ഞാൻ

അമ്മേ…. കൃഷ്ണ വലത്കാൽ തറയിൽ രണ്ട് വട്ടം ചവിട്ടി..

അപ്പഴേ ഹരിയേട്ടാ.. നല്ല അനു മ്പരണയുള്ള കുട്ടിയാണെന്നാണ് കൃഷ്ണയെ കുറിച്ച് നന്ദ പറഞ്ഞത്. പ്രത്യേകിച്ച് ഹരിയേട്ടൻ പറയുന്നതിനെതിരില്ലാന്നും . എന്നിട്ടെന്താ.. ഇവളെ പഠിപ്പിക്കാത്തത്..

കുറെ തല്ലി.. ശകാരിച്ചു ഉപദേശിച്ചു. സ്നേഹത്തോടെ പറഞ്ഞ് നോക്കി.ഇവിടെയെല്ലാരും അവളുടെ കാലുപിടിച്ചു ഒരിക്കൽ തോറ്റത് തന്നെ വലിയ നാണക്കേടാ.. പിന്നെയും പിന്നെയും തേൽക്കേയുള്ളൂന്ന് ഉറപ്പിച്ച് പറയുന്നു. പോരാത്തതിന് പുഴയിൽ ചാടി ചാകുംന്ന് ഭീഷണിയും..

അതൊന്നുമില്ല മാധവേട്ടൻ പറഞ്ഞാൽ കുഞ്ഞാറ്റ അനുസരിക്കില്ലേ..സോറി ഹരി.. ഈ പേര് അറിയാതെ…

അതൊന്നും സാരമില്ല മാധവേട്ടാ.. ഞാനത് വിട്ടു. പഠിക്കുന്നില്ലാന്ന് പറഞ്ഞ അന്ന് തന്നെ ഞാനാ പേര് വിട്ടു. മാധവേട്ടൻ പറഞ്ഞോ?

നമുക്ക് കൃഷ്ണയെ പഠിപ്പിക്കണം.
മാളൂട്ടി വീട്ടിലിരുന്നല്ലേ.. പഠിച്ചത്. അത് പോലെ പഠിച്ചാൽ മതി.. ജയിക്കുമ്പോൾ എല്ലാരും അറിഞ്ഞാൽ മതി.. എന്താ..

ചമ്മല് മറക്കാൻ അവൾ മാധവനോട് പറഞ്ഞു.

നോക്കട്ടെ ഏട്ടാ….പിന്നെ എപ്പഴാ.. സ്ഥിരമായ് ഞാവൽ പുഴ ഗ്രാമത്തിന്റെ ഭംഗിയാസ്വദിച്ച് കൊണ്ട് ജീവിക്കാൻ വരുന്നത്. രണ്ടാളും

എന്റെ കൃഷ്ണ മോള് പറഞ്ഞത് ഒന്നാലോചിക്ക് മാധവ്… ഗോവിന്ദമേനോനും ഗോമതിയമ്മയും പറഞ്ഞു.

അത് പിന്നെ നാട്ടു നടപ്പ് അനുസരിച്ച് ഭാര്യവീട്ടിൽ കിടക്കുന്നത് ഇന്നും നാണക്കേട് തന്നെയാ.. വരട്ടെ! കുറച്ചുടെ കഴിയട്ടെ!

അതെന്താമ്മേ.. ഭാര്യവീട്ടിൽ കിടക്കാൻ എല്ലാർക്കും നാണക്കേട്..ഭാര്യയുടെ കൂടെ കിടക്കാൻ ആർക്കും നാണകേട് ഇല്ലാ .

കൃഷ്ണയുടെ ചോദ്യത്തിന് ദേവ പ്രഭയുടെ കൈ കൃഷ്ണയുടെ കവിളത്ത് പതിച്ചായിരുന്നു മറുപടി.. പോടി അപ്പുറത്ത് ആരോടാ എന്താ.. പറയ എന്നൊന്നും അറിയില്ല പെണ്ണിന്. ചിങ്ങത്തിൽ പതിനെട്ടാവും.

മാധവേട്ടന്റെ മുന്നിൽ വച്ച് തല്ലിയത് കൃഷ്ണയ്ക് വല്ലാത്ത നാണകേടായി.

പോട്ടേ മോനെ കാര്യമാക്കല്ലേ.. അവളൊരു പൊട്ടി പെണ്ണാ.

അമ്മയെന്തിനാ അതിനവളെ തല്ലീത്. അവൾ പൊതുവായ ഒരു കാര്യം പറഞ്ഞതല്ലേ… മാധവൻ ചിരിച്ചു.. മാളൂട്ടിയും നന്ദയും കുനിഞ്ഞിരുന്ന് ചിരിച്ച് ..

അവൾ കരഞ്ഞ് കൊണ്ട് പിന്നാമ്പു റത്തേക്ക് ഓടി.

ഒരു നിമിഷം ആരും ഒന്നും മിണ്ടിയില്ല..

മോനെ ഹരീ… അവളെ പിണക്കണ്ട.. ചെന്ന് വിളിച്ചിട്ട് വാ..

മൗനം ദേദിച്ച് കൊണ്ട് ഗോവിന്ദമേനോൻ പറഞ്ഞു.

ഹരി അവളെ അന്വേഷിച്ച് പറമ്പിൽ കുറെയന്വേഷിച്ച് ഒടുവിൽ കണ്ടു.. തേൻ വരിക്കപ്ലാവിന്റെ ചോട്ടിൽ

വാ.. പോകാം..

ഇല്ല ഞാനില്ല. ഹരിയുടെ മുഖത്ത് നോക്കാതെ അവൾ പറഞ്ഞു..

വരാൻ.. അഹമ്മതി പറഞ്ഞിട്ടല്ലേ..?

അമ്മായി പറഞ്ഞതിലെന്താ ഇത്ര തെറ്റ്.. ആരോടാ.. എന്താ.. ഒന്നും ഇല്ല. കഥയും സീരിയലും കണ്ട് ഓരോന്ന് വിളമ്പിക്കോളും..

ഇത് ഞാൻ സ്വന്തമായ് പറഞ്ഞതാ..

ദേ..ഞാൻ.. ഒന്നു തന്നാലുണ്ടല്ലോ? നിന്ന് ചിണുങ്ങാതെ.. വന്നേ.. മാധവേട്ടനെന്ത് വിചാരിച്ചോ..ആവോ?

കൃഷ്ണ വീണ്ടും കരഞ്ഞു..

പോ…ട്ടെ.. വന്ന് മാധവേട്ടനോട് ഒരു സോറി പറഞ്ഞാൽ തീരുന്നതല്ലേയുള്ളൂ.. ഹരി അവളുടെ കണ്ണുനീർ തുടച്ചു..

വലിയ കുട്ടിയായതിൽ പിന്നെ.. ആദ്യമായ ഹരിയേട്ടന്റെ സ്നേഹ സ്പർശം.. ആ നിമിഷം അവൾ പോലും അറിയാതെ ഹരിയെ ഇറുകെ പുണർന്നു പോയ് കൃഷ്ണ .

വിട്ടുകളയല്ലേ … കിച്ചാ കിച്ചന്റെ ഈ കുഞ്ഞാറ്റയെ.. അവളുടെ മനം തേങ്ങലുകളെ തോല്പിച്ച് പുലമ്പികൊണ്ടിരുന്നു.

(തുടരും)

 

5/5 - (4 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!