Skip to content

ഞാനും എന്റെ കുഞ്ഞാറ്റയും – 6

  • by
njanum ente kunjattayum aksharathalukal novel by benzy

ഹരികൃഷ്ണൻ കൃഷ്ണയോട് ചോദിച്ചു. മാധവേട്ടന്റെ മുന്നിലിട്ട് ദേവമ്മായി തല്ലിയത് നിനക്ക് നല്ലോണം വേദനിച്ചോ?

എനിക്കെങ്ങും വേദനിച്ചില്ല..

പിന്നെയെന്തിനാ നീ കരഞ്ഞോണ്ട് ഓടിയത്?

അത് ഞാനിനി പഠിക്കില്ലാന്ന് മാധവേട്ടനോടെങ്ങനാ പറയാ കിച്ചാ… ന്റെ പൊന്നുകിച്ച ഒന്ന് പറയോ? എനിക്കതിന് മാത്രം ബുദ്ധിയൊന്നുമില്ലെന്ന് വെറുതെ പറഞ്ഞേക്ക്.

വെറുതെയല്ലല്ലോ? അത് സത്യമല്ലേ…

എന്നാൽ സത്യം.. ഒന്നു പറയ്യോ.. കിച്ച..

നീ…പഠിക്കല്ലാന്ന് പറയണ്ട… പഠിക്കുമെന്ന് പറയ്. അതോടെ തീർന്നില്ലേ.. പ്രശ്നം. മാധവേട്ടൻ നിന്നെ വെറുതെ വിടില്ല. നോക്കിക്കോ.. നീയ്യ്.

എന്നെ കൊണ്ടൊന്നും പറ്റില്ല. ആരു പറഞ്ഞാലും ഞാൻ പഠിക്കില്ല. കിച്ചയെന്നോട് പിണങ്ങി നടന്നിട്ട് കൂടി ഞാൻ അനുസരിച്ചില്ലല്ലോ? കിച്ച പറഞ്ഞിട്ട് കേൾക്കാത്തത് ഇനി ആരും പറഞ്ഞാലും ഞാൻ കേൾക്കില്ല.

അങ്ങനൊന്നും കരുതണ്ട.. നീ വീട്ടിലിരുന്ന് പഠിക്ക്. ഞാൻ പഠിപ്പിക്കാം നിന്നെ. പത്താം ക്ലാസ്സ് പാസ്സായില്ലെങ്കിൽ നല്ലൊരു ചെക്കനെ പോലും നിനക്ക് കിട്ടില്ല.

ആരു പറഞ്ഞു.. നല്ലൊരു ചെക്കനെ തന്നെ കിട്ടും. കിച്ചാ നോക്കിക്കോ…അച്ഛന്റെ കയ്യിൽ നല്ല കാശുണ്ട്. പോരാതെ വന്നാൽ ഗോവിന്ദാമ്മേം അച്ഛമ്മേം തരും. കൃഷ്ണ ഹരിയെ മനസ്സിലാക്കാൻ ശ്രമിക്കുകയായിരുന്നു..

വരും. വരും.കാത്തിരുന്നോ? സത്യം പറയാലോ നിന്നെ പോലൊരു മണ്ടിയെ ഞാൻ ലോകത്ത് കണ്ടിട്ടില്ല.

കിച്ചായെപോലൊരു മണ്ടനെ ഞാനും കണ്ടിട്ടില്ല..

മണ്ടനായിട്ടാണോടീ ഞാൻ ഇഞ്ചിനീയറിങ് റാങ്കോടെ പാസ്സായത്.

ഹും..റാങ്കും ബുദ്ധിയും. അതേ.. അത് രണ്ടും രണ്ടാ. കാണാതെ പഠിച്ച് പരീക്ഷയെഴുതിയാൽ പോലും കിട്ടും റാങ്ക്. പക്ഷേ… ബുദ്ധിയെന്ന് പറയുന്നത് ഉണ്ടാകണമെങ്കിൽ തലച്ചോറ് ശരിയാംവണ്ണം പ്രവർത്തിക്കണം. കിച്ചായുടെ തലച്ചോറ് അങ്ങനെ പ്രവർത്തിച്ചിരുന്നെങ്കിൽ സ്വന്തമായ് കണ്ട് പിടിച്ച ഒരു പ്രോജക്ട് മുന്നോട്ട് കൊണ്ട് പോകാൻ വേണ്ടി ഗവണമെന്റ് എല്ലാ സപോർട്ടും തന്നു. നല്ലൊരു ശബളം വാഗ്ദാനം ചെയ്ത് ഒരു വലിയ കമ്പനിയും മുന്നിൽ വന്നു. എന്നിട്ടും കോളേജ് അദ്ധ്യാപകരുടെ വാക്കും കേട്ട് ജൂനിയേഴ്സിന് അതൊക്കെ കൈമാറുമായിരുന്നോ?
പത്രത്തിൽ വന്ന ഫോട്ടോയും മുഖ്യമന്ത്രിയുടെ കയ്യിൽ നിന്ന് കിട്ടിയ സർട്ടിഫിക്കറ്റും പൊടിയടിക്കാതെ മനസ്സിലിട്ട് താലോലിക്കാനും.. പൊടി പിടിക്കാതെ ചില്ലുപെട്ടിയിൽ സൂക്ഷിക്കാനും മാത്രേ കഴിയൂ…കിച്ചാ..

ങാ..ഹാ.. ഇത്രയ്ക്കും ബുദ്ധിയുണ്ടായിട്ടാണോ ..ന്റെ മോളെ പത്താം തരം പത്ത് നിലയിൽ പൊട്ടിയത്.

അത് . പിന്നെ…. കൃഷ്ണ.. വിക്കി.

അപ്പോ, നീ പറയുന്നത് സി.എം.
പി.ഡബ്ലൂ. ഡി വിട്ട് ഗ്രാമസേവനത്തിനിറങ്ങിയത് ബുദ്ധിയില്ലാഞ്ഞിട്ടാണോ?

ങാ..പിന്നല്ലാതെ. അങ്ങനെയേ ഞാൻ പറയു.

ഓ.. സമ്മതിച്ചു. ഈ വലിയ മുത്തശ്ശിക്ക് തന്നെയാ ബുദ്ധി.
വാ.. നടക്ക് എന്ന് പറഞ്ഞ് ഹരി മുന്നിൽ നടന്നു..

ഹരികൃഷ്ണന്റെ പിന്നാലെ പോകുമ്പോൾ കൃഷ്ണ ചോദിച്ചു.

കിച്ചാ.. കിച്ചയെന്നെ കുഞ്ഞാറ്റയെന്ന് വിളിക്കാത്തതിന്റെ കാരണം എനിക്കിന്നാ മനസ്സിലായത്.. അപ്പോ എന്നെയിനി ഒരിക്കലും കുഞ്ഞാറ്റേന്ന് വിളിക്കില്ലേ..

ഇല്ല.. നീയെന്ന് പത്താം ക്ലാസ്സ് പരീക്ഷ പാസാകുമോ.. അന്നല്ലാതെ വിളിക്കില്ല. എന്നെ.. കിച്ചാന്നും വിളിക്കണ്ട..

അതെങ്ങനെ ശരിയാകും. ഞാൻ കിച്ചാന്നേ വിളിക്കൂ… വെറും കിച്ചാന്നല്ല എന്റെ കിച്ചാന്ന്.. കൃഷ്ണ വെളുക്കെ ചിരിച്ചു.

വാ അടച്ച് മിണ്ടാതെ വന്നോ? വായാടിത്തരം കൂടിയിട്ടാ.. ഇപ്പോ.. തല്ല് കൊളേളണ്ടി വന്നത്..

അല്ലെങ്കിലും കിച്ചാക്കെന്നോട് പഴയ സ്നേഹമൊന്നുമില്ല.. കൃഷ്ണ വെറുതെ ഒരു പരിഭവം തട്ടി വിട്ടു.

പറഞ്ഞല്ലോ ? പഠിക്കാത്ത നീ എന്നിൽ നിന്നും കുടുതലൊന്നും പ്രതീക്ഷിക്കണ്ട .. ഹരി ചെറിയ പടി കെട്ടുകൾ ചവിട്ടി അകത്തേക്ക് പോയി.

ചിരിയും കളിയും തമാശയുമൊക്കെയായി ആ പകൽ അവസാനിച്ചു. ഹരി മാധവിനെയും ശ്രീനന്ദയെയും കാറിൽ റെയിൽവേ സ്റ്റേഷനിലെത്തിച്ചു.

രാത്രിയത്തെ അത്താഴവും കഴിഞ്ഞാണ്. ഗോമതിയമ്മയും ഗോവിന്ദനും മാളൂട്ടിയും ഹരികൃഷ്ണനൊപ്പം ഗോകുലത്തിലെത്തിയത്.

രാത്രിയിലുറങ്ങാൻ നേരം ഹരി അമ്മയുടെ ഫോട്ടോയിലേക്ക് നോക്കി അല്പ നേരം നിന്നു . കിടക്കാൻ നേരം ഇത് പതിവാണ്.

കട്ടിലിലേക്ക് ചായുമ്പോൾ മനസ്സ് ഒന്നു തേങ്ങിയതറിഞ്ഞു ഹരി. ഇന്ന് നയനയുടെയും പിറന്നാളാ. അവളിപ്പോൾ എന്ത് ചെയ്യുന്നുണ്ടാവും. ബർത്‌ഡേ പാർട്ടിയൊക്കെ കഴിഞ്ഞ് ഉറങ്ങിട്ടുണ്ടാവും.. ആർഭാടങ്ങളുടെയും ആഘോഷങ്ങളുടയും നടുവിൽ സുഖലോലുപയായി കഴിയുമ്പോൾ.. ഒരിക്കലെങ്കിലും ഇവിടുള്ളവരെ കുറിച്ച് ചിന്തിച്ചിരിക്കോ.. വല്യ കുറുമ്പുകാരിയാ.. തിരുവനന്തപുരത്ത് നിന്ന് ചെന്നെയിലേക്ക് പോയപ്പോൾ അഡ്രസ്സ് പോലുമൊന്ന് തന്നിട്ടില്ല.. കല്യാണം കഴിഞ്ഞിട്ടുണ്ടാവോ.. കഴിഞ്ഞിട്ടുണ്ടാവും. ശ്രീനന്ദയുടെ പ്രായമാണ്.. ഇന്ന് ഇരുപത്തിരണ്ട് വയസ്സാ..

നിലാവിന്റെ നീലവെളിച്ചം മുറിയിലേക്ക് അരിച്ചിറങ്ങുന്നത് നോക്കിയങ്ങനെ കിടന്നു.
പൂത്തുലുഞ്ഞ മുല്ല പൂവിന്റെ ഗന്ധം മുറിയാകെ പരന്നു. പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞ ദിവസം. നയനെയെ കുറച്ച് ദിവസം ഇവിടെ നിർത്തി ഗീതുമ്മായിയും വല്യമ്മാവനും തിരികെ പോയ്… എല്ലാ അവധിക്കാലവും മൂന്നാഴ്ച നയനയെ ഇവിടെ കൊണ്ട് നിർത്തും. അച്ഛമ്മയുടെ പിറന്നാളിന്റന്ന് രണ്ടാളും വരും. തിരികെ പോകുമ്പോൾ നയനയെയും കൊണ്ട് പോകും. കിടന്നിട്ട് ഉറക്കം വരാതിരുന്നത് കൊണ്ട് ഹരികൃഷ്ണൻ ഓരോന്നോർത്ത് കിടന്നു.

പൂ ചൂടാൻ കൊതിയുള്ള കൃഷ്ണയുടെ കയ്യിലെ കൊട്ട നിറയെ മുല്ലപ്പൂക്കൾ…

കിച്ചാ… ദേ… നോക്ക്.. ഇന്ന് നിറയെ പൂക്കൾ കിട്ടി. നന്ദേച്ചിക്കും. മാളുവേച്ചിക്കും എനിക്കും ഇത് ധാരാളമാ..

അപ്പോ.. നയനേച്ചിക്ക് പൂക്കളില്ലേ..

മൊട്ട തലച്ചിയുടെ തലയിൽ എവിടെയാ കിച്ചാ പൂ.. വയ്ക്കുക. കഴുത്തിലണിഞ്ഞാൽ മതിയോ.. പറഞ്ഞിട്ട് കൃഷ്ണ പൊട്ടിചിരിച്ചു.
നയനയുടെ ബോബ് ചെയ്ത തലമുടിയെ കളിയാക്കി കൃഷ്ണ പറഞ്ഞത് കേട്ടു വന്ന നയന
“ആരാടി മൊട്ട “യെന്ന് ചോദിച്ചു കൊണ്ട് കൃഷ്ണയുടെ കയ്യിലെ കൊട്ടയും പൂക്കളും നെൽ കളത്തിലേക്ക് ഒരേറ്…
എന്നിട്ട് കൃഷ്ണയുടെ ചെവി പിടിച്ച് തിരുകി ചുവപ്പിച്ചു.

കിച്ചാ… അവൾ പൊട്ടികരഞ്ഞ് കൊണ്ട് ഹരികൃഷ്ണനെ വട്ടം ചുറ്റി പിടിച്ചു.

നയനേ… കൊച്ചു കുട്ടിയല്ലേ അവൾ കരയണ കണ്ടില്ലേ.. അത് പെറുക്കി കൊട്ടയിലാക്കി കൊടുക്ക് കേട്ടോ?…

ഒമ്പത് വയസ്സായില്ലേ.. അത്ര കൊച്ചല്ല.. അവളെക്കാൾ നാല് വയസ്സ് കൂടുതലാ എനിക്ക്. എന്നിട്ട് ഒരു റെസ്പക്ടില്ല. ഇത് മൂന്നാമത്തെ തവണയാ .. ഇവളെന്നെ മൊട്ടയെന്ന് . വിളിക്കുന്നത്. രണ്ട് തവണയും അച്ഛമ്മയുടെ മുന്നിൽ വച്ചായിരുന്നു അത് കൊണ്ട് ഞാൻ വെറുതെ വിട്ടു. ടീ… ഇനിയൊരിക്കൽക്കൂടി നീ വിളിച്ചാൽ നിന്റെ നാവ് പിഴുതടുക്കും ഞാൻ..
പേടിച്ചിട്ട് അപ്പോഴും കൃഷ്ണ ഹരിയുടെ വയറിലെ ചുറ്റി പിടിത്തം വിട്ടിരുന്നില്ല.

കരയാതെ ….. കിച്ച പെറുക്കിതരാല്ലോ? ഹരി പറഞ്ഞു..

ഹരിയേട്ടനല്ലെങ്കിലും എന്നെയും ശ്രീനന്ദയെയും ഇഷ്ടമില്ല.. മാളുവും ഇവളും എന്ത് ചെയ്താലും തലയില് വെച്ചോളും..

എന്നാരാ.. പറഞ്ഞത്. ഹരിയേട്ടന് എല്ലാ പേരെയും ഇഷ്ടാ.. മാളു വയ്യാത്ത കുട്ടിയല്ലേ.. കുഞ്ഞാറ്റയ്ക്ക് അവളെക്കാൾ രണ്ട് വയസ്സ് കുറവും.. അത് കൊണ്ട് ഒരല്പം കരുതല് കൂടി കൊടുക്കുന്നു. അത്രേയുള്ളൂ..

എങ്കിൽ എന്നെ ഹരിയേട്ടന്റെ സൈക്കിളിലിരുത്തി ഒന്നു വട്ടം ചുറ്റിച്ചേ… നോക്കട്ടെ… സ്നേഹം..

ആദ്യം .. നീയാ പൂക്കൾ എടുത്ത് കൊട്ടയിലാക്കി കൊടുക്ക്..

കുഞ്ഞാറ്റേ… ഇച്ചേച്ചിയോട് സോറി പറയ്.. ഹരി പറഞ്ഞു..

സോറി … നിറകണ്ണുകളോടെ വിതുമ്പി കൊണ്ട് കൃഷ്ണ പറഞ്ഞു..

എനിക്കങ്ങനെയിപ്പോ ചുറ്റണ്ട..

കുഞ്ഞാറ്റ വാ…ഹരിയവളുടെ കയ്യ് പിടിച്ച് സൈക്കിളിൽ മുൻവശത്ത് ഇരുത്തി.. അവിടെ വട്ടം ചുറ്റി കറക്കി..

നയന ദേഷ്യത്തിൽ പൂക്കൾ നിലത്തിട്ട് ചവിട്ടി.

ഹരി സൈക്കിൾ ഗേറ്റിന് പുറത്തേക്ക് ചവിട്ടി പോയി..

കുഞ്ഞാറ്റേ…

ഉം..

സങ്കടം മാറിയോ..

ഉം..

കൃഷ്ണനമ്പലത്തിന്റെ നടയിലെ പൂക്കടയിൽ നിന്നും കോർത്ത മുല്ല പൂക്കൾ വാങ്ങി അവളുടെ മുടിയിൽ തിരുകി.. പിന്നെ കൈപിടിച്ച് ക്ഷേത്ര നടയിൽ നിന്ന് തൊഴുതു.. കുറച്ച് കൂടി പൂക്കൾ വാങ്ങി കൃഷ്ണയുടെ കയ്യിൽ കൊടുത്തു.എന്നിട്ട് പറഞ്ഞു.. ഇത് നന്ദേച്ചിക്കും നയനേച്ചിക്കും മാളൂനും കൊടുക്കണം… നയ നേച്ചിയെ
ഇനി മൊട്ടയെന്നൊന്നും വിളിക്കരുത് കേട്ടോ?

വിളിച്ചതല്ലല്ലോ? .. നയനേച്ചി കേൾക്കാതെ കിച്ചപറഞ്ഞതാ..

ഇവൾടെ കാര്യം.. ഹരി ചിരിച്ചു.

വാ..പോകാം..

അച്ഛമ്മയുടെ പിറന്നാൾ തലേന്ന് ഹരികൃഷൻ ജനാലയിലൂടെ നോക്കുമ്പോൾ പുറത്ത് നാല് പെൺകുട്ടികളും വട്ടം ചുറ്റിയിരിപ്പുണ്ട്.

എടി. നന്ദേ..നിനക്ക് പഠിച്ച് ആരാകണമെന്നാ.. ആഗ്രഹം. നയന ചോദിച്ചു.

എനിക്ക് ടീച്ചറാകണം..നന്ദ പറഞ്ഞു.

മാളൂനോ..?

എനിക്കും ടീച്ചറായാൽ മതി.

നയനേച്ചിക്ക് ആരാകാനാ ഇഷ്ടം ? മാളൂട്ടി ചോദിച്ചു.

എനിക്ക് എഞ്ചിനിയർ ആകണം.

പ്രിയ കുട്ടിക്ക് ആരാകണം മാളു ചോദിച്ചു.

എനിക്ക് എനിക്ക്.. വളർന്നിട്ട് കിച്ചായെ കല്യാണം കഴിക്കണം..

ഇവളെ കൊണ്ടു തോറ്റു കൃഷ്ണാ.കേട്ടു നിന്ന ഹരിക്ക് ചിരിവന്നു. ഹരി സൈക്കിളെടുത്ത് പുറത്തേക്ക് പോയി..

അയ്യടാ.. മൊട്ടേന്ന് വിരിത്തില്ല. അതിന് മുൻപ് അവൾക്ക് കല്യാണം കഴിക്കണം പോലും.. അതും ഹരിയേട്ടനെ .. നയന അവളെ കളിയാക്കി. ഹരിയേട്ടൻ എന്നെയാ കല്യാണം കഴിക്കുന്നത്. ഇത് കണ്ടോ?
ഞാൻ ഹരിയേട്ടന് കൊടുക്കാൻ എഴുതി വച്ചിരിക്കുന്നതാ.. അവർ കടലാസ്സുയർത്തി കാണിച്ചു

നോക്കട്ടെ! നന്ദ വാങ്ങി വായിച്ചു..

കൊള്ളാം.. ഹരിയേട്ടൻ വഴക്ക് പറയ്യോ? ശ്രീനന്ദ സംശയം പ്രകടിപ്പിച്ചു.

നാളെ .. അമ്മയും അച്ഛനും വരും..
തിരികെ പോകുമ്പോൾ ഞാനും ഉണ്ടാവും. അടുത്ത വെക്കേഷൻ ഇങ്ങോട്ടുണ്ടാവില്ല.. ടെൻതിന്റെ ക്ളാസ്സ് നൈൻത് റിസൾട്ടിന് മുന്നെ തുടങ്ങും. രണ്ടും വർഷം കഴിഞ്ഞേ.. ഞാനിനി ഇങ്ങോട്ടുള്ളൂ.. അച്ഛൻ ഉറപ്പിച്ചു കഴിഞ്ഞു. അതിന് മുമ്പ് ഹരിയേട്ടന്റെ സമ്മതം വാങ്ങണം..

ഞാൻ വാങ്ങി തരാം.? കൃഷ്ണ പറഞ്ഞു.

എന്ത്..? നയന ചോദിച്ചു.

സമ്മതം: കുഞ്ഞാറ്റയെന്ത് പറഞ്ഞാലും കിച്ചാ.. സമ്മതിക്കും..

അത് ശരിയാ.. മാളൂട്ടിയത് ഉറപ്പിച്ചു

വേണ്ട വേണ്ട. ഇത് ഞാൻ തന്നെ ഹാൻഡിൽ ചെയ്തോളം. നീ.. ചെറിയ കുട്ടിയാ.. വല്യ കുട്ടികൾ സംസാരിക്കുന്നത് കേൾക്കാൻ പാടില്ല..പോ…പോ..

അടുത്ത ദിവസം ഗീതയും രാമഭദ്രനും
ഗോമതിയമ്മയുട പിറന്നാൾ ആഘോഷിക്കാനെത്തി.
ആഘോഷങ്ങളും സദ്യവട്ടങ്ങളും കൊച്ചു വർത്തമാനവുമൊക്കെ കഴിഞ്ഞ് തിരികെ യാത്രയ്ക്കൊരുങ്ങുകയായിരുന്നു അവർ.

മോളെ. എല്ലാമെടുത്തോ?

ദേ വരുന്നച്ഛായെന്ന് പറഞ്ഞ് നയന പുറത്തേക്ക് ഇറങ്ങി..

മാളൂ… ഹരിയേട്ടനവിടെ ?

ഈ പ്രിയകുട്ടി ഏതോ കുട്ടികളാേട് പന്തയം വച്ച് മാവിൽ വലിഞ്ഞ് കയറിയിട്ട് ഇറങ്ങാൻ പറ്റാണ്ട് ഒരേ .. കരച്ചിൽ ഹരിയേട്ടൻ അങ്ങോട്ട് പോയിരിക്കുന്നു. ഞാനാകെ.. വിഷമിച്ചിരിക്കയാ നയനേച്ചീ..

നയന നേരെയോടി. താഴെ ഇറക്കത്തിൽ .. ഹരിയേട്ടനും ബന്ധുക്കളായ കുട്ടികളും.. മരക്കൊമ്പിൽ അള്ളിപിടിച്ച് നിലവിളിക്കുന്ന കൃഷ്ണയും.

കുഞ്ഞാറ്റേ…നിന്നോട് ആരാ പറഞ്ഞത് ഇതിൽ വലിഞ്ഞ് കയറാൻ.. ഹരികൃഷ്ണൻ ചോദിച്ചു.

കി…….. ച്‌ ച്ചാ… ഞാൻ വീഴും കിച്ചാ.. കൃഷ്ണ ഒരേ കരച്ചിൽ…

വീഴില്ല മോളെ …പേടിക്കണ്ട കേട്ടോ? ചില്ലയിൽ മുറുകെ പിടിച്ചോ കിച്ചാ താഴെയിറക്കാം .

ഹരി മാവിൽ കയറാൻ തുടങ്ങിയതും
നയന വിളിച്ചു..

ഹരിയേട്ടാ.. ഒന്നു നിന്നേ…

ഹരി തിരഞ്ഞ് നോക്കി?

ദാ… അവൾ നാലായി മടക്കിയ വെള്ള കടലാസ് അവന് നേരെ നീട്ടി..

എന്തായിത്…?

ഹരിയട്ടൻ നോക്ക്.. നയനയുടെ കണ്ണുകളിൽ പതിവില്ലാത്ത നാണം മിന്നി തെളിയുന്നത് ഹരി കണ്ടു..
നീ വച്ചോ.. ഞാൻ കുഞ്ഞാറ്റയെ ഒന്നിറക്കട്ടെ! ഹരി വീണ്ടും മരത്തിൽ കയറാൻ ശ്രമിച്ചു.

നയന ഷർട്ടിൽ വലിച്ച് പിടിച്ചതും ഹരി ദേഷ്യപ്പെട്ടു.

എടീ.. നിനക്കെന്താ.. വേണ്ടത്..

അവൾ ഹരിയെ കെട്ടി പുണർന്നു.
ബലം പിടിച്ച് അവളെ തള്ളി മാറ്റി കൈവീശി ചെകിട്ടത്ത് ഒന്നു ശക്തിയിൽ കൊടുത്തു..

നീറ് ശരീരം മുഴുവനും പൊതിഞ്ഞ് വീണു പോകുമോന്ന് ഭയന്ന് നിലവിളിക്കുന്നത് നിന്റെ അനിയത്തിയാ. മാറി നില്ക്ക്

ഇല്ല മറുപടി പറയാതെ ഞാൻ വിടില്ല.
പിന്നെയും കൊടുത്തു..

ദേഷ്യവും നാണക്കേടും സഹിക്കാതെ നയന താഴ്ന്ന ഒരു ചില്ല പിടിച്ച് ശക്തിയിൽ കുലുക്കി…

കിച്ചാ… കൃഷ്ണയുടെ നിലവിളി.. ഗോകുല മുറ്റത്ത് വരെ ഉച്ചത്തിൽ കേട്ടു.

(തുടരും)

 

4.5/5 - (2 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!