Skip to content

ഞാനും എന്റെ കുഞ്ഞാറ്റയും – 7

  • by
njanum ente kunjattayum aksharathalukal novel by benzy

നയന ചില്ല പിടിച്ച് കുലുക്കിയതും ഭയന്ന കൃഷ്ണ പിടിവിട്ട് മരകൊമ്പിൽ തൂങ്ങി കിടന്നു.

കൃഷ്ണയുടെ വിളികേട്ട് ഹരികൃഷ്ണനെയും കൃഷ്ണപ്രിയയെയും നോക്കിയിരുന്ന മാളൂട്ടി അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു.

അച്ഛാ… ദേ കൃഷ്ണയുടെ കരച്ചിൽ ഉറക്കെ കേൾക്കണുണ്ടേ… ഒന്നോടി വായോ…

അത് കേട്ട് ഓരോരുത്തരും അവിടേക് ഓടി. അവിടെ യെത്തുമ്പോൾ ഹരിയുടെ രണ്ട് കയ്യിലുമായ് കൃഷ്ണ കിടപ്പുണ്ട്.

ഹരി……യെന്ത് പറ്റിയെന്റെ കുട്ടിക്ക്… സി.എം. പിടച്ചിലോടെ ഹരിയുടെ കയ്യിൽ നിന്നും കൃഷ്ണയെ വാങ്ങി..

ഈ കുഞ്ഞാറ്റ ഇവരോട് പന്തയം വച്ച് വലിഞ്ഞ് കയറിയതാ.. കുറച്ച് നീറ് പൊതിഞ്ഞു.. ഭയന്നിട്ട് വിളിച്ചതാ..മാവിൻ കൊമ്പത്താണിയിടയായി കളി… ഹരികാര്യം പറഞ്ഞു..

അത് ശരിയാ.എത്ര പറഞ്ഞാലും കേൾക്കില്ല.. ഈയിടെയായി ഞെട്ടു കുഴിയൻ മാവിന്റെ ചില്ലയിലാ സദാ സമയവും.. പഠിക്കുന്നതും കഴിക്കുന്നതുമെല്ലാം ആ കെമ്പത്തിരുന്നു. ഞാൻ നല്ലത് തരണുണ്ട് കൃഷ്ണേ, നിനക്ക് വിടെത്തിക്കോട്ടെ , ദേവപ്രഭ പറഞ്ഞു.

അല്ല …..നയനമോളെന്തിനാ.. കരയുന്നത്. ദേവ പ്രഭ ചോദിച്ചതും നയനയോടിരാമഭദ്രനെ കെട്ടി പിടിച്ചു..

എന്തിനാ ഹരി…. നയന മോള് കരയുന്നത്. ഗോവിന്ദമേനോൻ ചോദിച്ചതും, ഹരി നിലത്ത് കിടന്ന പേപ്പർ കയ്യിലെടുത്ത് അച്ഛന്റെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു..

അച്ഛൻ വായിച്ച് നോക്ക് ഇതൊന്ന്… അഹമ്മതിയാ
ഞാനൊന്ന് പൊട്ടിച്ചു.

ഗോവിന്ദ മേനോൻ കടലാസ് നിവർത്തി നോക്കിയിട്ട് പറഞ്ഞു.
അവള് ചെറിയ കുട്ടിയല്ലേ ? അതിന് നീ.. യവളെ തല്ലിയതെന്തിനാ..? ഗോവിന്ദമേനോൻ ഹരിയെ തല്ലാൻ കയ്യുയർത്തിയതും ഗോമതിയമ്മ തടഞ്ഞു..

എന്താ… ഗോവിന്ദാ… പത്ത് പതിനഞ്ച് വയസ്സായ ആൺകുട്ടിയല്ലേ അവനെ തല്ലണ്ട.. കാര്യം പറഞ്ഞാൽ അവന് മനസ്സിലാകും..

അമ്മേ.. ഇവൻ ഒരു നിസാര കാര്യത്തിനല്ലേ നയനമോളുടെ കവിള് പൊട്ടിച്ചത്. അവനിഷ്ടായില്ലെങ്കിൽ പറഞ്ഞ് മനസ്സിലാക്കണം. അല്ലാതെ തല്ലിയല്ല കൈതരിപ് മാറ്റേണ്ടത്. അല്ലെങ്കിൽ തന്നെ അവൾക്കങ്ങനെയൊരാഗ്രഹം ഉണ്ടെങ്കിൽ നമുക്കതാലോചിച്ച് വയ്ക്കാവുന്നതല്ലേയുള്ളൂ..

എനിക്ക് വേണ്ടി ആരും പറഞ്ഞ് വയ്ക്കണ്ട. ശ്രീനന്ദയെ പോലെ തന്നയാ എനിക്കിവളും. ഹരി ദേഷ്യത്തിൽ ഒന്നു നോക്കി പടവുകൾ കയറിയോടിപ്പോയി.

രാമഭദ്രൻ കടലാസ്സ് കയ്യിൽ വാങ്ങി നോക്കിയിട്ട് പറഞ്ഞു. അല്ലെങ്കിലും ഈ പട്ടികാട്ടിൽ നിന്ന് എന്റെ മോൾക്ക് ഒരു ബന്ധം വേണ്ട. പണ്ടേ.. ഞാനിവിടം ഉപേക്ഷിച്ചതാ. കാൽ കാശിന് വിലയില്ലാത്ത കുറെ സ്ഥലവും അടിച്ചേൽപ്പിച്ച് .. ഒരു ഗുണവുമില്ലാത്ത ഒന്നിനെയെടുത്ത് എന്റെ തലയിലും കെട്ടി വച്ചു തന്നു.

എന്റെ മോൾ ഗുണമില്ലാത്തതോ?നിനക്ക് വേണ്ടങ്കിൽ ഇങ്ങ് തന്നേക്ക്.. ഗോവിന്ദമേനാൻ സഹോദരിയെ ചേർത്ത് നിർത്തി പറഞ്ഞു..

രാമഭദ്രാ.. ഗോമതിയമ്മ വിളിച്ചു. ന്റെ മോളെ പറഞ്ഞത് പോട്ടെ! അവളുടെ ഗുണവും മണവും തിരിച്ചറിയാൻ നിനക്ക് കഴിയാത്തതെന്തെന്ന് അവൾക്കും നിനക്കുമേ.. അറിയൂ.
പിന്നെ സ്ഥലം.. അത് വിറ്റാലല്ലേ വില കുറഞ്ഞ് പോകുന്നത് രാമഭദ്രാ… നീയെന്തെങ്കിലുമൊരു വിത്ത് വിളയിച്ച് നോക്ക് അപ്പോൾ കാണാം.. മണ്ണിന്റെ വില .. വിളയിച്ചാൽ പൊന്നു വിളയുന്ന ഭൂമിയാ. അതറിയാത്തത് കൊണ്ടാ നീയത് ഉപേക്ഷിച്ചത്. തന്നത് കൂടാതെ ഇരട്ടിക്കിരട്ടി കാശും അതിലേറെ പൊന്നും പകരത്തിന് തന്നു ഞാൻ.. ഒന്നും തിരികെ തരണ്ട.. സി.എം. വാങ്ങിയ വിപഞ്ചികയൊഴികെ മറ്റെല്ലാം തിരിച്ച് തരാം ഞാൻ. നീയാ.. മണ്ണിൽ എന്തെങ്കിലുമൊന്ന് വിളയിച്ച് നോക്ക്. അപ്പോ.. കാണാം.. നീയി പറഞ്ഞ പട്ടി കാടിന്റെ വിലയെത്രയാന്ന്.

അമ്മ തന്നെ വിളയിച്ചോ..?
ഇല്ലങ്കിൽ പുന്നാര മോനോടും മരുമോനോടും പറഞ്ഞോ ഉദ്യോഗം രാജിവച്ച് കൂടെ നിൽക്കാൻ. എന്നിട്ട് മണ്ണ് കിളക്കേ.. പൊന്നു വിളയിക്കേ..എന്താന്ന് വെച്ചാ ചെയ്തോ?..

വാടീ. അച്ഛൻ അമ്മ ഏട്ടൻ അനിയത്തിയെന്നൊക്കെ പറഞ്ഞ് നിന്റെ ഒടുക്കത്തെ സെന്റിമെന്റ്സ് കാരണമാ.. ഞാനീ നാട്ടിൽ വരുന്നത്. ഞാനെന്റെ മോളെയും കൊണ്ട് പോണു. എല്ലാം ഉപേക്ഷിച്ച് വന്നോളണം. കാറിൽ ഞാൻ വെയ്റ്റ് ചെയ്യും. പത്തേ പത്ത് മിനിറ്റ്.

രാമഭാദൻ മകളുടെ കൈപിടിച്ച് നടന്നു കഴിഞ്ഞു..

അമ്മയെ കെട്ടിപിടിച്ച് കരഞ്ഞ് കൊണ്ട് നിന്ന ഗീതയോട് ഗോമതിയമ്മ പറഞ്ഞു.

പോട്ടെ! എന്ത് ചെയ്യാം.. സ്നേഹിച്ച് അവനെ നേരെയാക്ക്… പോയിട്ട് വാ.. മോളെ … കണ്ടില്ലെങ്കിൽ അവൻ പോകും.. പറഞ്ഞാ.. ൽ പറഞ്ഞാതാ.. ഒരു വാശിക്കാരൻ.

കാറിനരികിൽ വരെ എല്ലാരും ചെന്നു നിന്നു. എന്നാൽ രാമദദ്രൻ തിരിഞ്ഞ് നോക്കിയില്ല. കണ്ണീരോടെ,
നെഞ്ച് പൊട്ടുന്ന വേദനയോടെ ഗീത.. മൗനമായ് യാത്ര പറഞ്ഞു..

പൊയ്ക്കഴിഞ്ഞപോൾ ഗോമതിയമ്മ പറഞ്ഞു..

പൊന്നിന്റെ നിറം കണ്ട് കണ്ണ് മഞ്ഞളിച്ചവന് എന്ത്… മണ്ണ്, എന്ത് പെണ്ണ് …. രണ്ടിന്റെയും വിലയറിയാത്തവൻ.

എല്ലാം ഓർത്ത് ഹരിയൊന്ന് തിരിഞ്ഞ് കിടന്നു.. ഞാനാ ഒക്കെയും വരുത്തി വച്ചത്. ആ സമയത്ത് തല്ലാനാണ് തോന്നിയത്. ഒന്നു കണ്ടെങ്കിൽ മതിയാരുന്നു. ഓരോന്നോർത്തു ഹരികൃഷ്ണൻ എപ്പോഴോ ഒന്നു മയങ്ങി.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

എന്താ അച്ഛമ്മേ ….. കഴിക്കാൻ..
രാവിലെ കുളി കഴിഞ്ഞ് തല തോർത്തിക്കൊണ്ട് ഹരി ചാദിച്ചു..

രണ്ട് ഉലക്കയുണ്ട്. ഒരു ഉരലും കൂടിയെടുക്കട്ടെ! ഗോമതിയമ്മ കളിയാക്കി ചോദിച്ചു.

അച്ഛമ്മ കഴിച്ചിട്ട് ബാക്കിയുണ്ടെങ്കിൽ തന്നാൽ മതീട്ടോ?

നിന്നെ.. ഞാൻ … ഗോമതിയമ്മ ഹരിയുടെ ചെവിയിൽ മുറുക്കി.
ഒരു കൈ സഹായത്തിന് .. ഒരാളെ വയ്ക്കാൻ പറഞ്ഞാൽ അച്ഛനും മോനും.. പിടിക്കില്ല.. മാളൂട്ടിയെ കൊണ്ട് ഒന്നും ചെയ്യാനും പറ്റില്ല. എന്റെ കൃഷമോള് ഓടിയോടി വരുന്നത് കൊണ്ട് എന്തെങ്കിലുമൊക്കെ ചെയ്യുന്നു. അതിനെ കെട്ടിച്ചയക്കുന്നതോട് കൂടി.. അതും നിലക്കും..

ഇടയ്ക്കൊരാളെ നിർത്തിയപ്പോൾ അച്ഛമ്മയല്ലേ പുറം പണിയെന്തെങ്കിലും ചെയ്താൽ മതിയെന്ന് പറഞ്ഞത്.. എന്നിട്ട് അച്ഛനുമെനിക്കും കുറ്റായോ? അച്ഛാ.. അച്ഛനിത് വല്ലതും കേൾക്കണുണ്ടോ?

ഉം.. കേൾക്കും.. കേൾക്കും.. എന്റടുത്ത് വരുമ്പോൾ ചെവികേൾക്കില്ലവന് .

അച്ചമ്മയ്ക്കിപ്പോ.. യെന്താ വേണ്ടേ..?
സഹായത്തിനൊരാളല്ലേ വേണ്ടത്. രണ്ട് മൂന്ന് ദിവസത്തിനകം ആളിങ്ങെത്തും. പോരേ..

ആരാ..ഗോമതിയമ്മ ഉത്കണ്ഠയോടെ ചോദിച്ചു.

അതൊക്കെ കണ്ടോ എന്റെ അച്ഛമ്മേ..?

ഉം.. ഇരിക്ക്.. ദോശയും ചട്നിയുമുണ്ട്.. മാളൂനെയും അച്ഛനെയും വിളിക്ക്.

പ്രാതൽ കഴിച്ചിരിക്കുമ്പോൾ ഉമ്മറത്തെ മണി പലവട്ടം ശബ്ദിച്ചു.

ആരാ… ഇങ്ങ് പോന്നോളൂ…. ഗോമതിയമ്മ അല്പം ഉറക്കെ വിളിച്ചു..

പിന്നെയും മണിശബ്ദം കേട്ടു..

കൃഷ്ണയായിരിക്കും അച്ഛമ്മേ.. മാളൂട്ടി പറഞ്ഞു.

ഏയ് അവളിങ്ങനെ അടിക്കില്ല മാളൂ..
ഗോമതിയമ്മ പറഞ്ഞു.

ഞാൻ നോക്കാം.. മാളൂട്ടി കൈകഴുകി
മുൻവശത്തെത്തി.

കോഫി ബ്രൗൺ ഷർട്ടും നീല ജീൻസും ഇട്ട ഒരു പെൺകുട്ടി.. മുൻവശത്തുണ്ടായിരുന്നു.

ആരാ.. ? മാളൂട്ടി ചോദിച്ചു..

ഗോകുലം വീട് ഇതല്ലേ..?

അതെ..മനസ്സിലായില്ല.. ആരാ മാളൂട്ടി
പിന്നെയും ചോദിച്ചു.

ഗോവിന്ദ മേനോൻ എന്നൊരാൾ.. ഇവിടുണ്ടോ?

ഉം. ഉണ്ട്.. അച്ഛനാണ്. അച്ഛാ..ദേ.. ഒരു കുട്ടി കാണാൻ വന്നിരിക്കുന്നു.

അകത്തേക്ക് വന്നോളൂ.. മാളുട്ടി പെൺകുട്ടിയെ അകത്തേക്ക് ക്ഷണിച്ചു.

ആരാ.. ഗോവിന്ദമേനോൻ ചോദിച്ചു.

ഒരു പരസ്യം. കണ്ടിട്ട് വന്നതാ.. പെൺകുട്ടി പറഞ്ഞു..

പരസ്യോ..? എന്ത് പരസ്യം. ? ചോദ്യം ഗോമതിയമ്മയുടേതായിരുന്നു.

പെൺകുട്ടി…. ജീൻസിന്റെ പോക്കറ്റിൽ നിന്ന് ഫോണെടുത്ത്
നീട്ടി.. ഗോവിന്ദ മേനോൻ അത് വാങ്ങി നോക്കി..

നാലംഗങ്ങൾ ഉള്ള ഒരു വീട്ടിലേക്ക് നന്നായി ഭക്ഷണം പാചകം ചെയ്യാനറിയുന്ന യുവതിയെ ജോലിക്ക് ആവശ്യമുണ്ട്. ഗോവിന്ദമേനോൻ – ഗോകുലം – ഞാവൽ പുഴ .

ഗോവിന്ദാ..എന്തായിതൊക്കെ?

ഞനൊന്നുമല്ലമ്മേ… ഈ ഹരിയുടെ പണിയാ.. അമ്മയുടെ പരാതി തീർക്കാൻ ഇവൻ ഫേസ്ബുക്കിലോ വാട്സാപ്പിലോ ഇട്ടതാവാം..

ഏയ്… ഞാനൊന്നും ചെയ്തില്ലച്ഛാ.

ഹരി അവളുടെ അടുത്തേക്ക് വന്നു..

നീ…ശരിക്കും ജോലിക്ക് വന്നത് തന്നെയാണോ? നിന്റെ വേഷം കണ്ടാൽ.. തോന്നില്ല അതാ..ഗോമതിയമ്മ ഈർഷ്യയോടെ ചോദിച്ചു.

ങാ.. അതെ .. ജെ.പി. ഹോം സർവ്വീസ് എന്ന സ്ഥാപനത്തിൽ നിന്ന് വന്നതാ.. ഇത് ഞങ്ങളുടെ യൂണിഫോമാ ..

എന്തായാലും ഈ ജാതിയിനങ്ങൾ ഇവിടെ വേണ്ട കേട്ടോ? ദൂരത്തൂന്ന് വന്നതല്ലേ… എന്തേലും കൊടുത്ത് വീട് … ഗോമതിയമ്മ തറപിച്ചു പറഞ്ഞു..

ഇവിടെ ജോലിക്കായി ഞങ്ങളാരും പരസ്യം ചെയ്തിട്ടില്ല. ഇയാളുടെ യാത്രക്കൂലി തരാം. എത്രയാണെന്ന് വച്ചാ .. പറഞ്ഞാൽ മതി..

അതെങ്ങനെ ശരിയാകും. സർ..
പരസ്യം കണ്ടിട്ടാണ്.. ഞാൻ വന്നത്..
എനിക്ക് നല്ല വിശപ്പുണ്ട്. ആദ്യം കുടിക്കാനല്പം വെള്ളം വേണം. മാളൂട്ടി ഒരു ഗ്ലാസ്സ് വെള്ളം ഒഴിച്ച് കൊടുത്തു..

എന്നിട്ട് ചോദിച്ചു.. ന്റെ….നയനേച്ചി അമ്മായിയും ഭ്രദ്രമാമേം വന്നില്ലേ…?

അത് കേട്ട് മൂവരും ഞെട്ടി. അത്ഭുത്തോടെ അവർ നയനയെ സൂക്ഷിച്ച് നോക്കി..
നയന മാളൂട്ടിയെ കെട്ടിപുണർന്നു.
നീയങ്കിലും തിരിച്ചറിഞ്ഞല്ലോ..

ന്റെ മോളിങ് .. വാ… അച്ഛമ്മയൊന്ന് ശരിക്ക് കാണട്ടെ! ഗോമതിയുടെ കണ്ണൂകൾ നിറഞ്ഞു..

നയന പിടിവിട്ട് അച്ഛമ്മയെ ചുറ്റി പിടിച്ചു. പിന്നെ പറഞ്ഞു. എന്നെ എല്ലാരും മറന്നു അല്ലേ..

മറക്കാനോ? നല്ല കഥയായി. ഇന്നലെ നിന്റെ പിറന്നാളല്ലേ.. ഞങ്ങൾ മോൾക്കും.. വഴിപാടക്കെ കഴിച്ചു. ഗീത.. യും രാമഭദ്രനും എവിടെ.? രണ്ടാളെയും കാണാൻ കൊതിയാവുന്നു. പിണക്കം മാറി യല്ലോ? അൽ മതി..

പിണക്കമൊന്നും മാറിയില്ല.. പിണക്കം മാറ്റാനാ..ഞാൻ വന്നത്.. പിണക്കം മാറിയാലേ..ഞാനിനി തിരിച്ചു ചെല്ലൂന്ന് പറഞ്ഞ് ഞാനിങ്ങ് പോന്നു..

പഠിത്തം കഴിഞ്ഞോ മോളെ?

കഴിഞ്ഞു ഗോവിന്ദാമേ.. ഐ. റ്റി. പാർക്കിൽ സോഫ്ട് വെയർ ഇഞ്ചിനീയറായി ജോലിയുമുണ്ട്. കുറച്ച് ദിവസം ലീവ് എടുത്തു ഞാനിങ് പോന്നു.

വാ മുത്തശ്ശീ…. ഒത്തിരി കാര്യങ്ങൾ പറയാനും കേൾക്കാനുമുണ്ട്. മാളും ഗോവിന്ദാമേം വന്നോ?

ഗോവിന്ദൻ ഹരിയുടെ അരികിൽ നീങ്ങി പതിയെ പറഞ്ഞു..
അന്നത്തെ അടി മറന്നിട്ടില്ലവൾ അതാ..നിന്നെ വിളിക്കാത്തത്. സാരല്യ. നമുക്ക് ശരിയാക്കാം..
നീ.. സി.എമ്മിനെയൊന്ന് വിളിക്കു.. ഇന്നെല്ലാവർക്കും ഇവിടെ കൂടാം. മോള് വന്ന കാര്യം പറയണ്ട.. ഒരു സർപ്രൈസായിക്കോട്ടെ!

ഹരിയുടെ കണ്ണുകൾ നനഞ്ഞു..
എന്നോട് മാത്രം അവളൊന്നും മിണ്ടുന്നില്ല.. നോക്കുന്നു പോലുമില്ല.
ഒത്തിരി മാറ്റം വന്നിരിക്കുന്നു നയനക്ക് . ആ മെല്ലിച്ച കൊച്ചു പെൺകുട്ടി ഇന്ന് പക്വതയുള്ള ആരോഗ്യമുള്ള ഒരു പെൺ കുട്ടിയായി മാറിയിരിക്കുന്നു.. ആൺകുട്ടികളുടെ മാതിരിയുള്ള അന്നത്തെ തലമുടിയൊക്കെ നീണ്ട് വളർന്നിരിക്കുന്നു.. സ്ട്രെയ്റ്റ് ചെയ്ത തലമുടിയുടെ ഒരല്പം മുന്നിലുമിട്ടിട്ടുണ്ട്. കുഞ്ഞാറ്റക്കിനി മൊട്ടച്ചീന്ന് വിളിക്കാൻ പറ്റില്ല.

ഹരി വിപഞ്ചികയിലേക്ക് പോയി..

മുറ്റത്ത് നിന്ന് നനത്ത തുണികൾ പിഴിഞ്ഞ് വിരിക്കുകയായിരുന്നു ദേവ പ്രഭ

ദേവമ്മായി… സി.എം ഉണ്ടോ?

നിന്റെ സി.എം. രാവിലെ പുറത്തക്കിറങ്ങി… തിരികെ ഗോകുലത്തിൽ വരുംന്നാണല്ലോ? പറഞ്ഞത് ..

അത് നന്നായി.. ദേവമ്മായും കുഞ്ഞാറ്റയും എനിക്കൊപ്പം വന്നോ. അച്ഛൻ പറഞ്ഞു കൂട്ടികൊണ്ട് വരാൻ .

അതെന്താ.. പുതിയ വിശേഷം..?

അതൊക്കെ.. നേരിൽ.. എന്തായാലും സന്തോഷമുള്ള കാര്യമാ ..

ഞാൻ അരിയടുപ്പത്ത് ഇട്ടിരിക്കുന്നു ഹരിക്കുട്ടാ.. അത് വാർക്കാതെങ്ങനെ?

ഞാൻ ഇരിക്കാം.. കുഞ്ഞാറ്റയെവിടെ.?

ഇന്നലെ മാധവന് മുന്നിലിട്ട് ഒന്നു കൊടുത്തത് കൊണ്ടാവും രാവിലെ അടുക്കളയിലോട്ടൊന്നും വന്നില്ല. ഇത്തിരി മുൻപ് എഴുന്നേറ്റതേയുള്ളൂ.. കുളിക്കാൻ കയറി.. ഇപ്പോ.. കഴിഞ്ഞിട്ടുണ്ടാവും.. ഹരി അരഭിത്തിയിൽ കയറിയിരുന്നു..

കുളി കഴിഞ്ഞ് ഉമ്മറത്തേക്കിറങ്ങിയ കൃഷ്ണ ഹരിയെ കണ്ട് ചോദിച്ചു..

ഇതെന്താ കിച്ചാ..പതിവില്ലാതെ.. രാവിലെ.

ഓ.. വെറുതെ … ഇന്നലെ കിടന്നിട്ട് ഉറക്കം വന്നതേയില്ല..

കൃഷ്ണയുടെ മനസ്സ് പറഞ്ഞു.. എനിക്കും വന്നില്ല കിച്ചാ. ഇന്നലെ കിച്ചയെന്നെ നെഞ്ചോട് ചേർത്ത് പിടിച്ച് എന്റെ തലയിൽ തലോടിയതും എന്റെ കണ്ണീരൊപ്പിയെടുത്തതും ഒക്കെ ഓർത്തു ഞാനങ്ങനെ വേറൊരു ലോകത്തായിരുന്നു
കിച്ചാ. കിച്ചാക്കും അതേ അവസ്ഥ തന്നെയായിരിക്കും. ഇല്ലേ..

നീയെന്താ.. ആലോചിക്കുന്നത്.

ഉം…. ഒന്നൂല്ല.

അതെന്താ.. കിച്ചാക്ക് ഉറക്കം വരാത്തത്…

അത്..പിന്നെ നിന്റെ നയനേച്ചിയെ ഓർത്ത് കിടക്കുകയായിരുന്നു.. ഉറക്കം വരുവോളം ഞാൻ പ്രാർത്ഥിച്ചു. ഭഗവാനേ… അവളെയൊന്ന് മുന്നിലെത്തിച്ച് തരണേയെന്ന്.

കൃഷ്ണയുടെ ഹൃദയം ഒന്നു പിടിച്ചു.

(തുടരും)

 

4.5/5 - (6 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!