Skip to content

ഞാനും എന്റെ കുഞ്ഞാറ്റയും – 50, 51

  • by
njanum ente kunjattayum aksharathalukal novel by benzy

കൃഷ്ണ വീടിനകത്ത് കയറി.. സി.എമ്മിനരികിലെല്ലാരും കൂടി നിൽക്കുന്നത് കണ്ടപ്പോൾ അവളൊന്നു ഭയന്നു..

മോളെ… ദേവപ്രഭയവളെ ചുറ്റിവരിഞ്ഞു..

ന്റെമ്മേ… എന്തായിത്ര സന്തോഷം

മോളെ.. നീ… അച്ഛനരികിലേക്ക് പോ… അപ്പോ.. അറിയാം. കാര്യം ഗോമതിയമ്മ പറഞ്ഞു.. അപ്പോഴേക്കും ഹരിയും അവിടെത്തി..

പറയേണ്ടച്ഛമ്മേ.. കാന്താരി കണ്ട് പിടിക്കട്ടെ! ഹരി പറഞ്ഞു..

കൃഷ്ണ സി. എമ്മിന്റെ വീൽ ചെയറിന് താഴെ താടി അച്ഛന്റെ ഇടത്തേ മുട്ടിൽ മുട്ടിച്ചവൾ സി.എമ്മിനഭിമുഖമായി ഇരുന്നു.

അച്… ഛാ..എന്താന്ന് പറഞ്ഞോ? ഇല്ലേൽ പ്രിയ കുട്ടി പിണങ്ങും കേട്ടോ?

സി.എം .. വലത് കയ്യുയർത്തി അവളുടെ മൂക്കിൽ പിടിച്ച് കുലുക്കി..

എന്നിട്ട് ഇതു തന്നെ വിശേഷം എന്നു പറഞ്ഞു..

സംഗതി മനസ്സിലായ അവൾ അച്ഛാ… എന്ന് വിളിച്ച് സി.എമ്മിന്റെ വലത്കരം തന്റെ രണ്ട് കയ്യകൾക്കുള്ളിലാക്കി.. പിന്നെ അതിൽ മുത്തമിട്ടു.. സന്തോഷം കൊണ്ടവൾ പറയുന്നതൊന്നും പുറത്ത് വന്നില്ല.. മകളുടെ സന്തോഷ കണ്ട് സി.എംമ്മിന്റെ കണ്ണും നിറഞ്ഞു…

മകളുടെ മുഖത്തും കഴുത്തിലും.. ചുവന്ന പൊട്ടു പോലുള്ള തടിപ്പുകൾ കണ്ട് സി.എം. ചോദിച്ചു..

ഇതെന്താ.. മുഖത്തും കഴുത്തിലുമെല്ലാം തടിപ്പ്. അമ്മേ.. ദേ.. നോക്കിയേ..

ശരിയാണല്ലോ.. എന്ത് പറ്റിയതാ മോളെ..

അച്ഛമ്മേ.. ഈ കിച്ചാ… കൃഷ്ണ പറയാൻ തുടങ്ങിയതും ഹരിയിടയിൽ കയറി പറഞ്ഞു.

ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഒറ്റപാച്ചിലാ.. മരങ്ങൾക്കിടയിലോ.. കാട്ടുവള്ളിക്കൂട്ടങ്ങൾക്കിടയിലോ ചെന്നിരുന്ന് ഒറ്റ കരച്ചിലാ.. പിന്നെങ്ങനാ.. ദേഹം ചുവക്കാതിരിക്കും..

കൃഷ്ണയുടെ നോട്ടം അവഗണിച്ച് കൊണ്ട് ഹരി തുടർന്നു..

ദേവമ്മായി… നല്ലൊരു പായസം വേണം കേട്ടോ സി.എമ്മിന് ഇഷ്ടമുള്ളത് തന്നെ ആയിക്കോട്ടെ! നല്ലൊരു ചടങ്ങ് നടന്ന ദിവസമല്ലേ..

ചടങ്ങോ? എന്ത് ചടങ്ങ് മോനെ..

അല്ലാ.. ഇന്ന് നല്ലൊരു ദിവസമല്ലേ.. നമ്മുടെ സി.എമ്മിന്റെ കൈ പൊങ്ങിയ കാര്യമാ ഞാനുദ്ദേശിച്ചത്.

ങാ.. അത്.. വേണം ചെറിയമ്മാവനിമായ പായസം തന്നെ വേണം.. മാളൂട്ടി പറഞ്ഞു.

അച്ഛാ.. ഒന്ന് എഴുന്നേറ്റ് നിന്ന് നോക്കിയാലോ?

വേണ്ട മോളെ… കാലിന് ബലകുറവുണ്ട്.

സി.എമ്മേ… ഒന്ന് എഴുന്നേറ്റ് നോക്കാം. ഹരിയും ഒപ്പം ഗോവിന്ദനും പറഞ്ഞു. രണ്ട് പേരും ചേർന്ന് പിടിച്ച് എഴുന്നേൽപ്പിച്ചു. വലത്കാൽ ഉറയ്ക്കുന്നില്ല.

അച്ഛാ.. ഉറപ്പിക്ക്.. ഇനി എഴുന്നേൽക്കില്ലന്ന് അച്ഛന്റെ ഈ മൈൻഡാ ശരിയാകാത്തത്. പാവം ഗോവിന്ദാമ്മ ഏതു സമയവും. വന്ന് എണ്ണയിടീലും.. ഫിസിയോ തെറാപ്പി ചെയ്യലും ഒക്കെ ചെയ്യണുണ്ട്. അച്ഛൻ മച്ചില് നോക്കി വെറുതെ കിടക്കും. മൈൻഡ് കൊണ്ട് കൂടെ.. ചെയ്യണം. എന്നാലേ ശരിയാകൂ..

ശരിയാ.. സി.എമ്മേ.. കൊച്ചു ഡോക്ടറ് പറയുന്നതിൽ വലിയൊരു കാര്യമുണ്ട്. മാളു… നീ.. വരുന്നോ.. നമുക്കൊന്ന് പുറത്ത് പോയിട്ട് വരാം. ഡോക്ടറെയും കൂട്ടിവരാം സി.എമ്മിനെ ഒന്നു കാണിക്കണം.

എല്ലാരും സി.എമ്മിന്റെ മാറ്റത്തിലുള്ള സന്തോഷത്തിൽ മാളുവിന്റെ കല്യാണ കാര്യം മറന്നിരുന്നു..

ഇവളെതെവിടെ പോയി.. ?

അപ്പോൾ മാളൂട്ടി ചെറിയ ഒരു സ്റ്റീൽ തട്ടിൽ എണ്ണ കൊണ്ട് വന്ന് കൃഷ്ണയുടെ കഴുത്തിലും മുഖത്തും തൊട്ടു കൊടുത്തു.

എന്നെ കരുതിയാ എന്റെ പ്രിയ കുട്ടി പഠിത്തം നിർത്തിയത്. പഠിച്ചിരുന്നെങ്കിൽ അവളൊരു ഡോക്ടർ ആകുമായിരുന്നു. ഏട്ടൻ പറഞ്ഞാൽ അവളിനി അനുസരിക്കും. ഇല്ലേ… കുഞ്ഞാറ്റേ…

ഇല്ല…. അനുസരിക്കില്ല. ചെറിയ കുട്ടികൾക്കൊപ്പം പോയിരുന്ന് പഠിക്കാനൊന്നും ഞാനില്ല.

ചെറിയ കുട്ടികൾക്കൊപ്പം വേണ്ട.. വലിയ കുട്ടികൾക്കൊപ്പം പഠിക്കാനാക്കാം. ഹരി പറഞ്ഞു.

സി.എമ്മേ.. ഹാജിക്കാന്റെ കടയുടെ മുകളിൽ ഒരു കമ്പ്യൂട്ടർ സെന്റർ ഉണ്ട്. അത് എന്റെ ഫ്രണ്ടാണ് നടത്തുന്നത്. പ്ലാന്റിന്റെ പണി പൂർത്തിയായാൽ ഇവളെ വേണം നമുക്ക് കാര്യങ്ങൾ ഏൽപ്പിക്കാൻ.. അതിനിടയിൽ ഇവിടിരുത്തി സമയം പോലെ ഞാൻ പഠിപ്പിക്കാം.. ആരും ഇവളുടെ പക്ഷം പിടിക്കാതിരുന്നാൽ മതി.. ഇവളെ നേരെയാക്കുന്ന കാര്യം ഞാനേറ്റു..

നിനക്ക് വിട്ടു തന്നിരിക്കുന്നു.. ധൈര്യമായ് കൊണ്ടാക്കിക്കോ? ഗോവിന്ദൻ പറഞ്ഞു.

അത് നല്ലതാടി… കമ്പ്യൂട്ടർ കൈകാര്യം ചെയ്യാൻ നല്ല ഇന്ററസ്റ്റ് അല്ലേ നിനക്ക്.

വേണ്ടച്ഛാ… ഈ സാഹചര്യത്തിൽ മാള്യേച്ചിയെ തീരെ വിശ്വസിക്കാൻ പറ്റില്ല.

മാളു കൃഷ്ണയുടെ അരികിലെത്തി… അവളുടെ കൈപിടിച്ച് പറഞ്ഞു.. എന്റെ അനിയത്തിയാണങ്കിലും ഒരമ്മയുടെ കരുതലാ.. നിനക്ക് എപ്പോഴും എന്നോട്. എന്റെ അരികിലെത്താൻ വേണ്ടിയാ.. ഈശ്വരൻ ആ രാകേഷട്ടേനെ കൊണ്ട് തെറ്റ് ചെയ്യിച്ചത്.

അത് ഈശ്വരൻ തെറ്റ് ചെയ്യിച്ചതൊന്നുമല്ല. ആ ചെറ്റയുടെ തെറ്റ് വെറുതേ.. പാവം ദൈവത്തിന്റെ പിടലിയിൽ കൊണ്ട് വയ്ക്കണ്ട.. ഹരിയുടെ മുഖത്ത് ദേഷ്യം ഇരമ്പി വന്നു.

വിഷയം മാറ്റാൻ ഗോവിന്ദൻ പറഞ്ഞു. ന്റെ മോള് സമ്മതിക്കും പഠിക്കാൻ. നീ.. വീട്ടിലുള്ളപ്പോൾ നിർബ്ബന്ധമായും അവളെ പിടിച്ചിരുത്തി പഠിപ്പിക്കണം. ഡോക്ടറെ വിളിക്കാൻ പോകുന്ന കൂട്ടത്തിൽ വേണ്ട. തിരികെയാക്കുമ്പോൾ നീ… കമ്പ്യൂട്ടർ സെന്ററിൽ കയറി. അഡ്മിഷനെടുക്ക്.

ന്റെ മോള് സമ്മതിച്ചു.. കഴിഞ്ഞു..

മോള് ധൈര്യമായ് പോയ് പഠിക്ക് രണ്ട് മണിക്കൂറത്തെ കാര്യമല്ലേയുള്ളൂ.. മാളൂനെ ഞാൻ നോക്കാം. ഗീതു പറഞ്ഞു.

അതല്ല വല്ലമ്മേ.. ഈ .. മാള്യേച്ചി..

എടീ…. ഇല്ല.. വേളിമല ദേവിയുടെ പേരിൽ ഞാൻ വാക്ക് തരാം… മാള്യേച്ചി ഒരിക്കലും ആത്മഹത്യ ചെയ്യില്ല. പോരെ..

ഏട്ടാ..ഞാൻ റെഡി. പ്രിയേ.. നീ വേഗം റെഡിയാക് നമുക്കൊന്ന് കറങ്ങീട്ട് വരാം ..

വേണ്ട.. എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ സംസാരിക്കണം..

അതെന്താ.. അവളറിയണ്ടാത്ത ഒരു കാര്യം. മാളു ചോദിച്ചു.

അതൊക്കെയുണ്ട് … നീ വാ.. ഹരി കാർ ഷെഡിലേക്ക് പോയ്.. എന്നോട് പഴയം ആ അടുപ്പം ഉണ്ടെങ്കിൽ അവൾ ചിണുങ്ങി പിന്നാലെത്തും. ഹരി ഓർത്തിട്ട് വണ്ടിയടുത്ത് തിരിഞ്ഞതും..

കൃഷ്ണ കൈവീശി കാണിച്ചു.. ഞാൻ പിന്നാലെ ചെല്ലുമെന്ന് വിചാരിച്ചു കാണും കള്ള കിച്ച. ആദ്യമായ് കിച്ചായെ പറ്റിച്ച നിർവൃതിയിൽ അച്ചനരികിലേക്ക് നീങ്ങുമ്പോൾ അവൾ ഓർത്തു. എന്ത് കാര്യമാവും കിച്ചാക്ക് മാള്യേച്ചിയോട് പറയാനുള്ളത്. പായസം തയ്യാറാക്കാൻ അടുക്കളയിലേക്ക് സ്ത്രീകൾ പോകുകയും.. ഗോവിന്ദാമ്മ കുളിക്കാൻ പോകുകയും ചെയ്ത സമയത്ത് അത് സി.എമ്മിനോട് അവൾ ചോദിച്ചു.

അത് മാളുവിന്റെ കല്യാണം മുടങ്ങിയതിന്റെ വിഷമം കുറച്ച് നേരെത്തേക്കെങ്കിലും മാറ്റിയെടു ക്കാനാവും മോളെ…

നിന്റെ മോള്യേച്ചി രണ്ടാം കെട്ടുകാരിയെന്ന് പറഞ്ഞ് നീലിമയുടെ വിവാഹം നിന്റെ കിച്ചാക്ക് വേണ്ടന്ന് ശഠിച്ചത് എന്റെ മോൾക്ക് വിഷമമായോ? അല്പം നേരം നീയൊന്ന് കരഞ്ഞ് തീർക്കാനാ.. അച്ഛനത് പറഞ്ഞത്..

അറിയാം ……ച്ഛാ..ഞാനെന്തിന് വിഷമിക്കണമച്ഛാ.. ഞാൻ ഒരു രണ്ടാമതൊരു കല്യാണത്തിന് തയ്യാറാകുന്നില്ലല്ലോ? പിന്നെങ്ങനെ ഞാൻ രണ്ടാം കെട്ടുകാരിയാകും.

അതൊന്നും പറഞ്ഞാൽ ശരിയാകില്ല. കളിച്ച് നടക്കേണ്ട പ്രായമാ.. പഠിക്കാത്തത് കൊണ്ട് മാത്രമാ.. ഒരു ഇഞ്ചിനീയർ വന്ന് ചോദിച്ചപ്പോൾ. ഒത്തിരി ദിവസം ആലോചിച്ചിട്ടാ അച്ഛനും ഗോവിന്ദാമയും അത് നടത്തിയത്. എന്തായാലും..അതിങ്ങനെയായത് ഈ കുടുംബത്തിന്റെ നല്ലതിനാ.

ഒരു പക്ഷേ ഗോവിന്ദേട്ടൻ നിന്റെ കിച്ചാക്ക് വേണ്ടി നിന്നെ ചോദിച്ചാൽ മറ്റേത് പോലെ മോളുടെ അനുവാദം ഒന്നും ചോദിക്കില്ല കേട്ടോ? കൈപിടിച്ചങ് കൊടുക്കും.. മുഹൂർത്തമൊന്നും നോക്കില്ല.. കേട്ടല്ലോ? അച്ഛൻ തരുന്ന ഈ നിധി ക്ക് ഒരു വലിയ പ്രത്യേകതയുണ്ട്.

എന്ത് പ്രത്യേകതയാ.. അച്ഛാ..

സാധാരണ നിധി നമ്മളല്ലെ കാക്കുന്നത്. എന്നാൽ ഈ നിധി എന്റെ മോളെ കാത്തോളും. നിനക്ക് നിന്റെ കിച്ച മതി.

കൃഷ്ണ തിരിഞ്ഞ് നിന്നു… അച്ഛനോടും കിച്ചായോടും ഈ കുടുംബത്തോടും ഒക്കെക്കുള്ള സ്റ്റേഹത്തിന്റെ ഒരു നുര പൊട്ടിയോ? അത് പതഞ്ഞ് പതഞ്ഞ് ശരീരമാസകലം പടർന്നു കയറുന്നു. താഴേക്ക് വീഴുമോ.. ഞാൻ. അവൾ നിലത്ത് ഇരുന്നു.. സി.എമ്മിന്റെ വലത് കാൽമുട്ടിൽ മുഖം ചരിച്ചവളിരുന്നു. മൗനമായ് …..

കൃഷ്ണയുടെ കണ്ണിൽ നിന്നും ഒഴുകിയ കണ്ണീർ സി.എമ്മിന്റെ മുണ്ടിൽ വീണ് നിറഞ്ഞ് ശരീരത്തിലേക്ക് പടർന്നു. ആ നനവിൽ വലത് കാലിന്റെ കാൽ വിരലുകളിൽ നിന്നും വലം നെഞ്ചിലേക്ക് ഒരു മിന്നൽ പിണർ പോലെ… പിന്നെ അത് വലത് തോളിലേക്കും തലയുടെ പിന്നിലേക്കും വ്യാപിക്കുന്നു.. വേദനയല്ല.. തന്റെ മോളുടെ കണ്ണുനീർ വീഴുന്നതനുസരിച്ച് അത് വീണ്ടും വീണ്ടും.. വല്ലാതെ…. വലിച്ചെടുക്കാനുമാകുന്നില്ല. സി എം സർവ്വശക്തിയുമെടുത്ത് ശരീരം ഒന്നു കുടഞ്ഞു.

അച്ഛന്റെ ശരീരം ചെറുതായൊന്നു വെട്ടിയോ? അതോ.. എനിക്ക് തോന്നിയതാണോ? എന്തായാലും കൃഷ്ണ മുഖം തുടച്ച് എഴുന്നേറ്റു..

എന്താ..ച്ഛാ..

സി.എം..ന്റെ കണ്ണുകൾ കാൽപാദത്തിലേക്ക് നോട്ടമെത്തിയത് കണ്ട് കൃഷ്ണ അത്ഭുതത്തോടെ അച്ഛനെ നോക്കി.. അച്ഛൻ കാലുകൾ സ്വയം വലിച്ചെടുക്കാൻ ശ്രമിക്കുകയാണ്..

സന്തോഷം കൊണ്ട് താനിപ്പോ .. മരിച്ച് പോകുമെന്ന് തോന്നിയവൾക്ക് ..അവൾ നിലത്തിരുന്നു അച്ഛന്റെ പാദമെടുത്ത് തന്റെ മുട്ടിൽ ചവിട്ടി പിടിപ്പിച്ചു..

ഷോക്കുണ്ടോ അച്ഛാ.? ചിരിയും കരച്ചിലും വന്നിട്ട് അച്ഛൻ വല്ലാത്തൊരവസ്ഥയിലാണെന്ന്.. മനസ്സിലാക്കി കൃഷ്ണ മിണ്ടാതെ രണ്ട് കൈ കൊണ്ടും താഴേക്ക് തടവി കൊണ്ടിരുന്നു..

ഒന്ന് ബലിപ്പിച്ച് ചവിട്ടിക്കേ അച്ഛാ…

ഇത്തിരി പോന്ന മുട്ടിലോ? സി..എം. തുറന്ന് ചിരിച്ചു.

ങ്ങാ… ഇന്നച്ഛന്റെ ചിരി ഹൃദയത്തിൽ നിന്നാണ് വന്നത് കേട്ടോ?

നീ.. പഠിച്ചിരുന്നെങ്കിൽ …. ഇതിനേക്കാൾ മിടുക്കിയാകുമായിരുന്നു.

ശ്രീ മോളെ കൂടി ഇങ്ങോട്ട് വരാൻ പറയണം.. അച്ഛന് കാണണം ന്ന് തോന്നണു.

പറയാം.. അച്ഛാ.. മാധവേട്ടന്റെ അനുജന്റെ കല്യാണം കഴിഞ്ഞാൽ ഒരു മാസം ഇവിടെ നിർത്താമെന്ന് മാധവേട്ടൻ വാക്ക് തന്നിട്ടുണ്ട്.

അച്ഛൻ ഒന്നൂടൊന്ന് മനസ്സ് വച്ചാൽ എന്റെ അച്ഛന് എല്ലാം ശരിയാകും. നമ്മുടെ ഗ്രാമത്തിൽ ഇന്ന് കുറെ പേർ ഇരുട്ടിലാണ്. അച്ഛനും കൂടെയുണ്ടെങ്കിൽ ഗോവിന്ദാമ്മയ്ക്ക് ഭയങ്കര ശക്തിയാ. പാവം . അച്‌ഛന്റെ ശരീരം തളർന്നപ്പോൾ ഗോവിന്ദാമ്മയുടെ മനസ്സാ തളർന്നത്. മുഴുവൻ സമയവും അച്ഛന്റെ അരികിലിരിക്കണംന്ന് തന്നെയാ ചിന്ത മുഴുവനും.. ഇതിനിടയിൽ നൂറുകൂട്ടം പണിയാ… പാടത്തും പറമ്പിലുമൊക്കെ നിന്നാലും മനസ്സിവിടെയാ.

അറിയാം മോളെ അച്ഛന്.

ഇനിയെങ്കിലും അച്ഛൻ ഗോവിന്ദാമ്മ ചെയ്തു തരുന്ന വ്യായാമം മനസ്സ് കൊടുത്തു കൂടെ ചെയ്യണം.. ചെയ്യോ?

ഉം.. ചെയ്യ്യാം. ഗോവിന്ദാമ്മയുടെയും അച്ഛന്റെയും ആ ആഗ്രഹം ന്റെ മോളു സാധിച്ച് തരണം..

അച്ഛൻ കേട്ടതല്ലേ… കിച്ച പറഞ്ഞത്.. കിച്ചയെന്നെ അങ്ങനൊരു കണ്ണിൽ കണ്ടിട്ടില്ലെന്ന്.

എന്നോട് നേരിട്ട് പറയട്ടെ അവൻ! നിന്റെ കല്യാണം അടുത്തടുത്ത് വന്നപ്പോൾ എന്നെക്കാൾ തളർന്നത് ന്റെ മോനാ..

സി.എം മകളോട് അന്നത്തെ വിശേഷം മുഴുവൻ പറഞ്ഞു.

കൃഷ്ണയ്ക്ക് പ്രത്യേകിച്ച് ഞെട്ടലൊന്നും ഉണ്ടായില്ല..കാരണം നയന പറഞ്ഞത് നൂറു ശതമാനം സത്യമായിരുന്നുവെന്ന് അവൾക്കറിയാം….

എന്റെ അച്ഛാ… ഇനിയും ഓരോന്ന് വരുത്തി വയ്ക്കല്ലേ.. ജനിച്ചപ്പോൾ മുതൽ എന്നെ കാണുന്നതല്ലേ.. പിരിയാൻ വിഷമം ഉണ്ടാകും..

മാള്യേച്ചിക്ക് ഉറക്കം തന്നെ വരുന്നില്ലാ..ന്ന് പറഞ്ഞ് എന്നെ എപ്പോഴും വിളിക്കുമായിരുന്നു.

അച്ഛന് തന്നെ എന്ത് മാത്രം വിഷമമായിരുന്നു.. അത് കണ്ടിട്ട് അമ്മ ഓരോന്ന് പറഞ്ഞ് ഒരേ .. കരച്ചിലായിരുന്നു..

എന്താ.. അച്ഛനും മോളും കൂടി ഒരു ചർച്ച..

ഗോവിന്ദാമ്മേ. അച്ഛന്റെ കാലും അനങ്ങി.

അത്‌ഭുഭതത്തോടെ സി.എമ്മിനെ എടുത്ത് നിർത്തി. അപ്പോഴേക്കും ഹരി ഡോക്ടറുമായ് എത്തി..

പരിശോധനയ്ക്ക് ശേഷം.. ചിരിച്ച മുഖത്തോടെ പറഞ്ഞു.

ഫിസിയോ തെറാപ്പി.. മുടങ്ങാതെ.. ചെയ്യണം.. എണ്ണം.കൂട്ടിക്കോളൂ.. മരുന്നൊന്നും കഴിക്കണ്ട. മട്ടൺ സൂപ്പ് ഒന്നിടവിട്ട് കൊടുക്കണം.. പിന്നെ.. സന്തോഷമായിരിക്കണം.. പഴയ തിനെക്കാൾ ശക്തിയാർജിക്കാനുള്ള ചെറിയഒരുഇടവേളയായിരുന്നുവെന്ന് കരുതിയാൽ മതി.

ഡോക്ടറെ തിരികെ വിട്ട് മടങ്ങി വരുമ്പോൾ ഹരി കൃഷ്ണയെ ഫോണിൽ വിളിച്ചു.

എൻഗേജ്ഡ്?

ഹായ്.. ആനന്ദേട്ടാ.. ഞാൻ കൃഷ്ണയാ മറന്നോ.. എന്നെ?

ഏത് കൃഷ്ണ അറിയില്ലല്ലോ?

എന്നാൽ അറിയണ്ട.. എന്റെ അമൃതേച്ചിയെവിടെ?

കുളിക്കയാണ്…? ആനന്ദ് ചിരിച്ചു.

ശാലുമോളോ? അമ്മമ്മയുടെ കൂടെ കിന്നാരം പറഞ്ഞിരിക്കയാ..

ആനന്ദേട്ടൻ ഇപ്പോ.. അമൃതേച്ചിയുടെ വീട്ടിലാണോ?

ങാ..

റെസ്റ്റിലാണോ ഇപ്പഴും ..?

അതെ .. ഈ ആഴ്ച കഴിഞ്ഞാൽ യാത്ര ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞു. ആദ്യത്തെ യാത്ര ഞാവൽ പുഴയ്ക്ക്. സന്തോഷമായോ?

സന്തോഷം ആകാതിരിക്കോ? ഞങ്ങൾ അങ്ങാട്ട് വരട്ടെയെന്ന് ചോദിക്കാനാ.. ഞാൻ വിളിച്ചത്.

വേണ്ടേ.. വേണ്ട.. നാറ്റിക്കല്ലേ മോളെ … ഞങ്ങളങ്ങോട്ട് വരും. ഉടൻ. അവിടെയെന്തുണ്ട് വിശേഷം…

സന്തോഷവും ഉണ്ട് സങ്കടവും ഉണ്ട് ആനന്ദേട്ടാ… കൃഷ്ണ അച്ഛന്റെയും മാളുവിന്റെയും കാര്യങ്ങൾ പറഞ്ഞു..

ആനന്ദേട്ടാ …. എന്റെ മാള്യേച്ചി നല്ല സുന്ദരി കുട്ടിയാ..നല്ല സ്വാഭാവവും ആണ്.. നല്ല വിദ്യാഭ്യാസവും ഉണ്ട്.. ചോദിക്കുന്ന പൊന്നും പണവും കൊടുക്കും. പകരം നല്ലോണം സ്നേഹിക്കാൻ മനസ്സുള്ള ഒരു പയ്യനെ കിട്ടോ? നിങ്ങളുടെ നാട്ടിൽ എന്റെ മാള്യേച്ചിക്ക്.

വിഷമിക്കാതെ… ഞാൻ ശ്രമിക്കാം..

അമൃതേച്ചി കുളി കഴിഞ്ഞ് വന്നാലുടൻ എന്നെ വിളിക്കാൻ പറയണേ… ആനന്ദേട്ടാ..

ഉം..തീർച്ചയായും..

കൃഷ്ണ ഫോൺ കട്ട് ചെയ്തു..

ആറ്.. മിസ്ഡ് കാൾ ..കിച്ചായാണല്ലോ?

ഉടൻ വന്നു കോൾ..

പറഞ്ഞോ.. കിച്ചാ..

മാളുവാടീ… നീ ആരെ കത്തി വയ്ക്കുകയായിരുന്നു..

ആനന്ദേട്ടനെ വിളിച്ചതാ.. എന്തിനാ മാളുവേച്ചി വിളിച്ചത്.

നിനക്കെന്തെങ്കിലും വാങ്ങേണ്ടതുണ്ടോയെന്നറിയാനാ.

എനിക്കൊന്നും വേണ്ട. പെട്ടെന്ന് വാ..ന്നേ.. പായസം കുടിക്കാൻ കൊതിയാവുന്നു….

ങാ..പെട്ടെന്ന് വരാം. മാളു ഫോൺ കട്ടാക്കി..

കൃഷ്ണ അലമാര തുറന്ന് പകുതി വായിച്ച് വെച്ച ഒരു നോവൽ പുറത്തെടുത്തു. മടക്ക് നിവർത്തി അവൾ വരാന്തയിലെ തൂണിൽ ചാരിയിരുന്നു വായിച്ചു തുടങ്ങി.

മുറ്റത്ത് കാർ വന്നതൊന്നും അവൾ അറിഞ്ഞില്ല.. ഹരി കയ്യെത്തി അത് പിടിച്ചെടുത്തു.

ഹരിയൊന്ന് കണ്ണോടിച്ചു. നീർമിഴിപീലി.. രചന ആനന്ദവല്ലി.

വേറെ ജോലിയൊന്നുമില്ലേ.. നിനക്ക്.

ഇങ്ങ് .. താ കിച്ചാ. പ്ളീസ്…

ഹരി തിരികെ നൽകി.

എന്തേട്ടാ തിരികെ കൊടുത്തത്.?

നോവല് വായിച്ച ഗുണങ്ങളൊക്കെ അവൾ ജീവിതത്തിൽ പ്രയോഗിച്ചു.. അത് കൊണ്ടാ..

ഉം..മാളു ചിരിച്ച് കൊണ്ട് അകത്തേക് പോയി.

കിച്ചാ..ആദ്യമൊന്നും ഞാൻ നോവല് വായിക്കുന്നത് രാകേഷേട്ടന് ഇഷ്ടമില്ലായിരുന്നു.. ഒടുവിൽ സഹതാപം തോന്നിയിട്ടാണോന്നറിയില്ല. നാലു നോവലുകൾ വാങ്ങി തന്നു..

ആ പന്ന വാങ്ങിയതാണോ? എന്നാൽ നീ.. വായിക്കണ്ടന്ന് പറഞ്ഞ് കൃഷ്ണയുടെ കയ്യിൽ നിന്നും അത് പിടിച്ച് വാങ്ങി.. മുറ്റത്തേക്കിറങ്ങിയ ശേഷം ആകാശത്തേക്ക് ആഞ്ഞൊരേറ്… ഇതളുകൾ വിടർത്തി ഒരു പറവയെ പോലെ അതുയർന്നത് നോക്കി കൃഷ്ണ നിന്നു..

ഹരി വലിച്ചെറിഞ്ഞ പുസ്തകം അങ്ങനെ ഉയർന്നു താഴ്ന്നു ഏതോ.. മരച്ചില്ലയിൽ തട്ടി തട്ടി നിലത്ത് വീണോ.. ഇല്ലയോ എന്നറിയാതെ കൃഷ്ണ കുഴങ്ങി… ശ്ശെ.. പറയണ്ടായിരുന്നു. രാകേഷേട്ടനാണെന്ന് ..

കിച്ചാ.. എവിടാണെന്ന് വച്ചാ..വേഗം അതെടുത്ത് തന്നോ? എന്നിട്ട് മിണ്ടിയാൽ മതി എന്നോട് ..

അതും അത് വാങ്ങി തന്നവനെയും അതിരിനകത്ത് കയറ്റില്ല.. ഞാൻ..

ഞാൻ നോക്കട്ടെ! ഏതെങ്കിലും മരത്തിൽ തൊടുത്തോന്ന്. എങ്കിൽ ഞാൻ കേറി എടുക്കും.

എന്താ.. എന്താ.. അവിടെ.. ബഹളം..

ഗോമതിയമ്മ രംഗത്തെത്തി..

അചഛമ്മേ.. ഈ കിച്ചാ ചെയ്തത് കണ്ടോ? കൃഷണകാര്യം പറഞ്ഞു..

ഈ കിച്ച എപ്പോഴും എന്നെ ഇങ്ങനെ കരയിപ്പിക്കുന്നച്ഛമ്മേ…

മോളകത്ത് പോ…

ടാ..നിനക്കവളോടുള്ള സ്നേഹംക്കെ പോയോ?

ഇപ്പഴാ.. എനിക്ക് ശരിക്കുള്ള സ്നേഹം വന്നത്..

അത് കേട്ട് കൃഷ്ണ തിരിഞ്ഞ് നിന്നു .

അതെന്താ.. നിനക്ക് അതിനുമുമ്പ് നിനക്കവളോടുള്ളത് ശരിക്കുള്ള സ്നേഹം അല്ലായിരുന്നോ?

സ്നേഹമായിരുന്നു.. പക്ഷേ …. അച്ഛനവളെ കല്യാണം കഴിച്ചു കൂടേ..ന്ന് ചോദിച്ചത് മുതൽ .. ഞാൻ അവളോടുള്ള സ്നേഹമൊന്നു മാറ്റിപ്പിടിക്കാൻ ശ്രമിക്കുകയാണ്. പക്ഷേ.. അങ്ങോട്ട് വഴങ്ങുന്നില്ല.

ഊം.. ഊം..അതൊക്ക വഴങ്ങും. ഇവ ഇല്ലാന ഒരു പെണ്ണിനോടും നിനക്ക് ഇഷ്ടം തോന്നരുതേയെന്നാ എന്റെയും ഇവിടുള്ളവരുടെയും പ്രാർത്ഥന അന്നും ഇന്നും . ഇനി

എന്നും അങ്ങനെ ആകട്ടെ ഗോമതിയമ്മ ഹരിയുടെ കയ്യിൽ തലോടി.

ഓരോ കുട്ടികൾ ഇഷ്ടപെട്ടവരെ കല്യാണം കഴിക്കാൻ പറ്റാതെ തീ തിന്നുന്നു.. ഇവിടെ രണ്ടെണ്ണം: നേരെ തിരിച്ചും.

കള്ള കിച്ചാ..എന്ന് പറഞ്ഞ് അകത്തേക്ക് കയറുമ്പോൾ

ജനാലയ്ക്കരികിൽ നിന്ന് സി.എമ്മും അത് കേട്ടു നിൽക്കുന്നത് കണ്ടു.

അച്ഛാ… എന്താ.. ഒറ്റയ്ക്ക് സംസാരിക്കുന്നത്.

ഇവനെന്തിനാ.. ചുറ്റികളിക്കുന്നതെന്ന് അച്ഛന് തീരെ മനസ്സിലാവണില്ല. അന്ന് എന്റെ കയ്യിൽ ഇരിക്കുന്ന പാദസരം കണ്ടിട്ട് വിളറുകയും അതേ കുറിച്ച് ഞാൻ ചോദിച്ചപ്പോൾ എന്നെ കെട്ടിപിടിച്ച് പൊട്ടികരഞ്ഞ് കൊണ്ട് കുഞ്ഞാറ്റയറിയല്ലേ… സി. എമ്മേന്ന് ആവർത്തിച്ച് ആവർത്തിച്ച് പറഞ്ഞതുമാണല്ലോ? പിന്നെന്ത് പറ്റി. ഇനിയവന്റെ ഓർമ്മയ്ക്കെന്തെങ്കിലും പിശക് പറ്റിയതായിരിക്കുമോ? അതോ.. എന്റെ ഓർമ്മയ്ക്കാണോ?

അച്ഛന്റെ ഓർമ്മയ്ക്കൊന്നും പറ്റിയിട്ടില്ല.. അത് ആ കള്ള കിച്ച ചുമ്മാതെന്നെ വട്ടാക്കുന്നതാ..

സി.എം. ചോദിച്ചു. മോളെ.. നിന്റെ പാദസരം എവിടെ ?

അത് സ്വർണ്ണപാദസരം അല്ലേ… വന്ന അന്ന് തന്നെ ഞാൻ അഴിച്ചു വച്ചു അച്ഛാ.

കല്യാണത്തിന് മുമ്പുള്ള വെള്ളി പാദസരം എവിടെ?

അച്ഛൻ മറന്നോ? അന്നേ അതിലൊന്ന് നഷ്ടപ്പെട്ടുവല്ലോ?

നഷ്ടപ്പെട്ടതിൽ ഒരെണ്ണം കൊടുത്തു പകരം രണ്ടെണ്ണം വാങ്ങിയല്ലോ നമ്മൾ . അതെവിടെ?

അത് മാറ്റി വാങ്ങിയിട്ടില്ലെന്ന് കല്യാണത്തിന് തൊട്ടുമുമ്പുളള ദിവസമാ അച്ഛാ ഞാൻ അറിഞ്ഞത്. ആ ഒറ്റ കൊലുസ് കിച്ച എനിക്ക് സമ്മാനമായി തന്നു.

എന്നാലെന്റെ മോൾ ഇന്ന് ആ ഒറ്റ കൊലുസണിയണം. എന്നിട്ട് അത് നിന്റെ കിച്ചയുടെ ശ്രദ്ധയിൽപെടുത്തണം. അങ്ങനെ ശ്രദ്ധയിൽ പെടുത്തിയതായിട്ട് അവന് തോന്നുകയും അരുത്. ഇതേ കുറിച്ച്

മറ്റാരോടും ഒന്നും മിണ്ടാനും പറയാനും ഒന്നും പോണ്ട..

എന്തിനാ.. അച്ഛാ..

അതൊക്കെയുണ്ട് മോള് പോയി രണ്ട് കപ്പ് പായസം എടുത്തിട്ട് വാ..

പായസം കൊണ്ട് വന്ന് കൃഷ്ണ അച്ഛന്റെ വായിൽ വച്ച് കൊടുത്തു..

അച്ഛൻ പിടിച്ച് കുടിക്കാം.. മോള് സപ്പോർട്ട് ചെയ്താൽ മതി..

ങാ.. അങ്ങനെ വീണ്ടും മിടുക്കുള്ള അച്ഛനാകാൻ ശ്രമിച്ചോ?..

ആ പായസം മോള് കുടിച്ചോ? എന്നിട്ട് പായസം കുടിക്കാൻ ആര് വിളിച്ചാലും വേണ്ടന്ന് പറയണം.. രാത്രി ഭക്ഷണവും വേണ്ടന്ന് പറയണം..

അപ്പോ… എനിക്ക് വിശക്കില്ലേ..

അപ്പോ.. നിന്റെ കിച്ച… നിന്നെയെങ്ങനെയെങ്കിലും നിർബന്ധിച്ച് കഴിപ്പിച്ചോളും..

കിച്ച നിർബ്ബന്ധിച്ചില്ലെങ്കിലോ?

വയറൊഴിച്ച് കിടന്നോ.. രാവിലെ ഹാജിക്കാന്റെ വീട്ടീന്ന് മട്ടനും നെയ്ച്ചോറും കഴിക്കാനുള്ളതല്ലേ…

കൃഷ്ണ ചിരിച്ചു.. പിന്നെ ചോദിച്ചു..

അച്ഛാ.. അച്ഛനാണോ കിച്ചായെ കള്ളം പഠിപ്പിച്ചത് അതോ..കിച്ചയാണോ അച്ഛനെ കള്ളം പഠിപിച്ചത്.

സി.എം.. ചിരിച്ചു.. അതിപ്പോ.. ഒരു പിടിയുമില്ല… തത്ക്കാലം ന്റെ മുത്തശ്ശി.. പോയ് പിണങ്ങി കിടന്നോ? ആരു വിളിച്ചാലും മൈൻഡ് ചെയ്യണ്ട.. കേട്ടോ?

ശരിയച്ചാ.

സി.എമ്മേ…. കൃഷ്ണമോള് ഇങ്ങോട്ട് വന്നോ..? ഗോമതിയമ്മ ചോദിച്ചു.

മുറിയിലുണ്ട് അമ്മേ..എന്തേ…

എന്ത് പറയാനാ മോനെ, പണ്ടത്തെ.. ഹരിയല്ലിവൻ. അവന്റെ കുഞ്ഞാറ്റയെ കരിയിക്കുന്നത് അവനിഷ്ടമില്ലായിരുന്നതാ.. ഇപ്പോ… അവനതിനായി തുനിഞ്ഞിറങ്ങിയിരിക്കയാ..

പെട്ടന്ന് കൃഷ്ണമോളുടെ കാര്യത്തിലൊരു തീരുമാനമെടുക്ക് മോനെ? ഹരികുമാറിനയും ശ്രീദേവിയേയും ഇങ്ങോട്ടൊന്ന് വിളിപ്പിക്കുന്നതിൽ തെറ്റില്ലാന്നാ.. എനിക്ക് തോന്നുന്നത്…

മാളുവിന്റെ കാര്യം ആദ്യം നടക്കട്ടെ!

അത് പിന്നെ ശ്രീനിയേട്ടൻ ഗോവിന്ദേട്ടനെ വിളിച്ചിരുന്നോന്ന് ഗോവിന്ദേട്ടൻ വരുമ്പോൾ ചോദിക്കട്ടെ! എന്നിട്ട് ഒരുമിച്ചൊരു തീരുമാനം എടുക്കാം.. നമുക്ക് ..

അമ്മേ… പ്രിയമോളുടെ കല്യാണ തലേന്ന്.. എന്താ.. എങ്ങനെയാ…… എന്നൊന്നും ഓർമ്മ വരുന്നില്ല.. സി.എം.. അവിടേക് വന്ന ഹരികൃഷ്ണന്റെ മുഖഭാവം ശ്രദ്ധിച്ച് കൊണ്ട് പറഞ്ഞു.

ഇനിയിപ്പോ പഴയതൊന്നും ഓർക്കണ്ട.. മോനെ…

അതല്ലമ്മേ … ഞാൻ ഹരി മോനെ കാണാൻ അവിടെ ചെന്നപ്പോൾ ഇവൻ കുളിക്കാൻ കേറി…

ഹരിയുടെ ഹൃദയം പടപടാന്ന് മിടിച്ചു.

പിന്നെ… എനിക്ക ചെറിയ ഒരു തലവേദന തോന്നിയത് പോലെ.. തിരിച്ചറങ്ങി… പടിക്കലെത്തിയതും.. മാളൂ….

സി.എമ്മേ… ഈ .. അവസ്ഥയിലിങ്ങനെ തലയിട്ട് പുകയ്ക്കല്ലേ.. കഴിഞ്ഞതൊക്കെ..പോട്ടെ! അതൊക്കെ.. ഓർത്ത് .. ഓരോന്ന് വരുത്തി വയ്ക്കല്ലേ..

മാളുവിന്റെ കല്യാണം നമ്മുക്ക് പെട്ടെന്ന് നടത്തണം. അതിനിടയിൽ കുഞ്ഞാറ്റയുടയും അവന്റെയും ബന്ധം വേർപെടുത്തണം. രണ്ട് വർഷം അവൾ പഠിക്കട്ടെ! ഹരി പറഞ്ഞു.

അതൊന്നും വേണ്ട.. എന്റെ കണ്ണടയുന്നതിന് മുന്നെ അവളെ പിടിച്ച് നിന്റെ കയ്യിൽ തരണം. പടിത്തമൊക്കെ അത് കഴിഞ്ഞ് മതി. അവൾക്ക് നീയേ .. ചേരൂ …

അച്ചമ്മേ.. പൊക്കിയെടുത്ത് അഞ്ചാറുമ്മ കൊടുക്കണമെന്ന് ഹരിക്ക് തോന്നിയെങ്കിലും .. അവൻ ചെറുചിരിയൊതുക്കി.. നിന്നു അകം നിറഞ്ഞ ചിരിയോടെ !

പ്രിയ കുട്ടീ… സമ്മതിക്കുമോന്നറിയില്ലമ്മേ എനിക്ക്… സി.എം. പറഞ്ഞു.

എന്റെ മോളെ കൊണ്ട് ഞാൻ സമ്മതിപ്പിച്ചോളാം. നീ… വാ.. മോനെ.

സി.എമ്മിന്റെ വീൽ ചെയർ ഉരുട്ടി ഹരി പിന്നാലെ ചെന്നു.

കൃഷ്ണ മുറിയിലെത്തിയതും.. അച്ഛമ്മയുടെ പെട്ടി തുറന്ന് പാദസരം കയ്യിലെടുത്തു..

കിച്ചാ… പാദസരത്തിനൊരു മുത്തവും കൊടുത്ത് അവൾ തിരിഞ്ഞു. ഹരിയും അച്ഛമ്മയും വരുന്നത് കണ്ടതും അത് അവർ കാണാതെ. ഇടത് കാലിൽ പെട്ടെന്ന് ഇട്ടു. പിന്നെ കട്ടിലിൽ കയറി കിടക്കാൻ വേഗത കൂട്ടിയതും കാല് തെന്നി വീണു.

ആ…. ന്റെ കാലേ…

നിലത്തിരുന്ന കാലു തടവുന്ന കൃഷ്ണയെ കണ്ട് ഗോമതിയമ്മ ചോദിച്ചു. എന്ത് പറ്റി മോളെ…

അച്ഛമ്മേ… കട്ടിൽ പടിയിലെവിടെയോ.. തട്ടിയച്ഛമ്മേ… കാലു നിലത്ത് കുത്താൻ പറ്റാത്ത വേദന എഴുന്നേൽക്കാൻ ശ്രമിച്ച് കൊണ്ടവൾ പറഞ്ഞു.

നോക്കട്ടെ അച്ഛമ്മ !

..ഹാ….. ഹൂ ….ന്റെ … ദേവി… കൃഷ്ണാ… അവൾ വിളിച്ചു..

നല്ല വേദനയുണ്ടോ.. മോളെ . അച്ഛമ്മ ദേ… ഇപ്പോ.. തൈലം എടുത്തിട്ട് വരാം..

നീര് വച്ചോന്ന് കിച്ച നോക്കട്ടെ! ..

വേണ്ട നോക്കണ്ട…. കിച്ചായാ.. ഇതിന് കാരണം.

ഞാനെന്ത് ചെയ്തൂന്നാ..

ന്റെ നോവല് പറത്തികളഞ്ഞിട്ടല്ലേ. കരഞ്ഞോണ്ട് പടികയറാനും. ഞാൻ വന്ന് വീഴാനും കാരണമായത്..

ശബ്ദം താഴ്ത്തിയവൻ പറഞ്ഞു. നിന്നോട് ഞാൻ പറഞ്ഞല്ലോ? കരയണോന്ന് തോന്നുമ്പോൾ എന്ത് ചെയ്യണമെന്ന്… മറന്നോ?

ഇവിടെ എല്ലാരും പറഞ്ഞത് നീയും കേട്ടതല്ലേ.. നിന്നെ എനിക്ക് വിട്ടുതന്നിരിക്കുന്നൂന്ന്.. അത് കൊണ്ട് പഴയ പോലെ ഓടി വന്നീ നഞ്ചിൽ ചാഞ്ഞോ . ആരും ഒന്നും പറയില്ല..

അത് പഠിക്കാൻ കൊണ്ടാക്കാനല്ലേ… എന്നെ ഏൽപ്പിച്ചത്. അല്ലാതെ നെഞ്ചിലൊട്ടാനല്ലല്ലോ?

ആഹാ.. നീയിതുവരെയവളെ.. പിടിച്ച് എഴുന്നേൽപ്പിച്ചില്ലേ…. ഹരീ.

ഗോമതിയമ്മ തൈലവുമായ് വന്നു.

തൊടാൻ സമ്മതിക്കണ്ടേ…,

ഗീതയും മാളുവും ദേവപ്രഭയും.. ഒരു ട്രേയിൽ എല്ലാർക്കുള്ള പായസവുമായ്.. വന്നു..

മോള് ..വാ… പതുക്കെ.. അച്ഛമ്മ പിടിക്കാം. ദേവ പ്രഭയും ഗീതയും കൂടി കൃഷ്ണയെ പിടിച്ച് കട്ടിലിൽ ചാരി ഇരുത്തി. കൃഷ്ണയുട ഒരു കാലെടുത്ത് ഗോമതിയമ്മ മടിയിൽ വച്ച് ശേഷം എണ്ണയിട്ട് പുരട്ടി..

നീരൊന്നും ഉണ്ടായാലും കണ്ട് പിടിക്കാൻ പ്രയാസമാ…മുത്തച്ഛന്റെ കാലതേപടി കിട്ടിയിരിക്കയാ.. എന്റെ കുട്ടിക്ക്.

വല്യമ്മേ… വന്നിട്ടൊന്ന് മിണ്ടാൻ കൂടി കിട്ടിയില്ല. ഇനി എന്റെം മാള്യേച്ചിടെം ഒപ്പം കിടക്കണേ…

ഉം.. കിടക്കാം.. മോള് മറ്റേ കാല് കൂടി കാണിച്ച് കൊടുക്ക്..

അവൾ ഇടത് കാല് മാറ്റി വലത് കാല് അച്ചമ്മയുടെ മടിയിൽ വച്ചു..

മേശമേൽ കയറിയിരുന്ന… ഹരി അവളുടെ കാലിലെ പാദസരം കണ്ട് അറിയാതെ.. താഴെയിറങ്ങി നിന്നു.

എന്നിട്ടവൻ സി.എമ്മിനെ നോക്കി..

ഇല്ല.. ഒരു ഭാവ വ്യത്യാസവും ഇല്ല..

ഈ കാലിലെ കൊലുസെവിടെ മോളെ, ? ഗിത ചോദിച്ചു.

അത്.. അന്ന് നയനേച്ചി.. വന്നതിന്റെ പിറ്റേന്ന് കളഞ്ഞ് പോയതാ.. വല്യമ്മേ…. നോക്കാനിനി ഒരു സ്ഥലവും ഇല്ല.

ഇത് പിന്നെ.. കിച്ച സൂക്ഷിച്ച് വച്ചിട്ട് കല്യാണ തലേന്ന് എനിക്ക് തന്നു..

കിച്ചാനോക്കി വച്ചേക്കാമെന്ന് പറഞ്ഞതാ..

ഹരി.. വീർപ്പടക്കി നിന്നു. ഞാന്ന് കിടക്കുന്ന വെള്ളി ചെയിനിൽ മുത്തു മണികൾ പതിഞ്ഞിരുന്ന് കിലുങ്ങുമ്പോൾ എന്റെ കുഞ്ഞാറ്റയുടെ കൊഞ്ചൽ ശബ്ദമാണതിന് .. അത് കൊണ്ട് മാറ്റി വാങ്ങാൻ മടിച്ച് മാറ്റി വച്ചതാ. എന്റെ ഹൃദയത്തിൽ കിടന്ന് എല്ലാ രാത്രികളിലും അത് നൃത്തം വച്ചിരുന്നു. കിച്ചാന്ന് കൊഞ്ചി ചിണുങ്ങി.. പുലരുവോളം ഈ നെഞ്ചത്ത് ..അങ്ങനെ കിടക്കും. ഈ കുഞ്ഞാറ്റയ്ക്ക് പകരം ഹരി ഓർത്തു.

ഏയ്… സ്വപ്നം കാണുവാണോ ?…ദാ.. ഏട്ടാ.. പായസം..

ഹരി.. പായസം വാങ്ങി ചുണ്ടോട് അടുപ്പിച്ചു.

ദാ.. ഈ പായസം കുടിക്ക്.. മാളു പായസ കപ്പ് ഒന്നു കൃഷ്ണയുടെ കയ്യിലും കൊടുത്തു.

കൃഷ്ണ അത് പെട്ടന്ന് വാങ്ങി കുടിച്ചു.. കപ്പിലെ പായസം തീരാറയപ്പോഴാണ് കൃഷ്ണയ്ക്ക്.. ഒരു കാര്യം ഓർമ്മ വന്നത്. പായസം കുടിക്കാതെ പിണങ്ങി കിടക്കാനാണ്. അച്ഛൻ ആദ്യമേ.. പായസം തന്നത്..

സോറിയ ച്ഛാ..ന്ന് ഭാവത്തോടെ അവൾ അച്ഛനെ നോക്കി..

ഒരു കപ്പ് കൂടി കൊണ്ട് കൊടുക്ക് ദേവേ .. സി.എം. പറഞ്ഞു..

അച്ഛൻ കളിയാക്കിയതാണെന്ന് കൃഷ്ണക്ക് മനസ്സിലായി. ചെറു ചമ്മലോടെ അവൾ പറഞ്ഞു.

മതിയച്ഛാ.

എന്നാലും ഒറ്റ കൊലുസിടണ്ട മോളെ .. അതിന്റെ ഇണ കൂടെ വേണം. നിനക്ക് അച്ഛൻ ഇന്ന് തന്നെ നല്ലൊരു ജോഡി വാങ്ങി തരും.

സാരമില്ലച്ഛാ… അതവിടെ. കിടന്നോട്ടെ ഇണയെ നഷ്ടപ്പെട്ടവൾക്ക് .. ഇണയില്ലാത്ത ഒറ്റ കൊലുസ് മതി..

കൃഷ്ണയത് പറഞ്ഞതും.. മുറിയിൽ പെട്ടന്ന് നിശബ്ദത പടർന്നു. എല്ലാർക്കും സങ്കടായി.. കരച്ചില് വന്നപ്പോൾ അവൾ പതിയെ എഴുന്നേറ്റ് കട്ടിലിൽ കയറി പുതപ് മൂടി കിടന്നു.. കണ്ണു തുടച്ച് ഓരോരുത്തരായി പുറത്ത് പോയി..ഒടുവിൽ ഹരിയും മാളുവും സി.എമ്മും മാത്രം ബാക്കിയായ്.

ഹരി.. എന്നെയൊന്ന് കിടത്ത് മോനെ…

ഹരി.. സി. എമ്മിനെ മുറിയിൽ കൊണ്ട് പോയ് കിടത്തി.. തിരികെ വന്നു..

മാളൂ… നീയിവിടെ ഇരിക്ക്.. കാല് വേദനയും എല്ലാം കൂടി.. ഇവളിന്ന് കണ്ണീര് കൊണ്ട്.കട്ടില് കുളമാക്കും

ഞാനൊന്ന് കുളിച്ചിട്ട് വരാം.

കുളി കഴിഞ്ഞ് തിരികെ വന്ന ഹരി കണ്ടത്

കൃഷ്ണ കിടന്ന് ഉറങ്ങുന്നതാണ്. കൂട്ടിരുന്ന മാളുവും കൃഷ്ണയെ കെട്ടിപിടിച്ചുറങ്ങുന്നു.

ഹരി എത്തിയതും ഗോവിന്ദൻ ചോദിച്ചു.

നീയെവിടെ പോയതാ. ഹരീ…

ഹാജിക്കായുടെ കട വരെ ഒന്ന് പോയ് അച്ഛാ. സി.എമ്മിന് മട്ടൺ സൂപ്പിന് വാങ്ങുന്ന കാര്യം പറഞ്ഞു.

ആമിനാത്ത നമ്മുടെ ഔട്ട് ഹൗസിൽ വച്ച് എന്നും വന്ന് സൂപ്പിട്ട് തരാമെന്ന് പറഞ്ഞു.

എന്നാ പിന്നെ നാളെ നമുക്ക് ഔട്ട്ഹസിൽ വച്ച് നെയ്ചോറുണ്ടാക്കിയാൽ മതിയെന്ന് ഞാനും പറഞ്ഞു..

മറ്റന്നാൾ നീ.. പോകില്ലേ… സി.എം. ചോദിച്ചു

ഞാൻ കുറച്ച് ദിവസം ലീവെടുത്താലോന്ന് ആലോചിക്കുകയാ..

ഉം…എന്താടാ.. ഗോവിന്ദൻ ചോദിച്ചു.

സി.എമ്മിന് ശരീരത്തിൽ വ്യത്യാസം വന്ന സമയമായത് കൊണ്ട് ഫിസിയോ തെറാപ്പി ഇടവിട്ട് ഇടവിട്ട് ചെയ്യണം.. പറമ്പും കൃഷിയും ഫിസിയോയും എല്ലാം കൂടി അച്ഛനെ കൊണ്ട് പറ്റില്ല..

ഉം.. അത് നല്ലതാ..

എന്നാൽ ഹരീ… നീ.. നാളെ തന്നെ മോളുടെ കൊലുസൊന്ന് മാറ്റി വാങ്ങ് കേട്ടോ?

ഉം… ശരി.. സി.എമ്മേ … ഹരിക്കുറപ്പായി. സി.എമ്മിനതെല്ലാം മറന്നു പോയിരിക്കുന്നുവെന്ന്.

ഇന്ന് വരെ ഒരു ആഭരണവും അവൾ കളഞ്ഞിട്ടില്ല.. ആദ്യായിട്ടാ.. അത് ഒരെണ്ണം നഷ്ടായത്..

ഇവിടെവിടെങ്കിലും കാണും. സി.എമ്മേ.. അത്. ഞാനൊന്നു ടൊന്ന് നോക്കട്ടെ! അത് കഴിഞ്ഞ് നമ്മുക്ക് വാങ്ങാം.

ആമിനാത്തയും ഹാജിക്കായും.. രാവിലെ തന്നെ ഗോകുലത്തിലെത്തി.

അവർക്കൊപ്പം സി.എമ്മിനെയും കൊണ്ട് ഹരിയും ഗോവിന്ദനും ഔട്ട് ഹൗസിൽ പോയ്..

പിന്നാലെ ഗീതുവും മാളുവും കൃഷ്ണയും ഇറങ്ങി..

അടുക്കളയിൽ ചെന്ന് പറഞ്ഞിട്ടും മതി വരാതെ കൃഷ്ണ ഒന്നൂടെ വിളിച്ച് പറഞ്ഞു. അമ്മേ… അച്ഛമ്മേ… ഞങ്ങൾ ഔട്ട് ഹൗസിൽ പോകാണേ…

അടുക്കളയിൽ നിന്ന് ദേവ പ്രഭ ഇറങ്ങി വന്നു..

മോളെ ഹരി പോയോ?

എന്താമ്മേ ?

രണ്ട് മാങ്ങാ പൊട്ടിച്ചിരുന്നെങ്കിൽ ഒരു കടുമാങ്ങാ ഇടാമായിരുന്നു.. നിങ്ങള് നെയ്ച്ചോറും ബിരിയാണിയും കഴിക്കുമ്പോൾ ഞങ്ങളൊരച്ച്ചാറെങ്കിലും.. കഴിക്കണ്ടേ…

അതിന് കിച്ചയെന്തിനാമ്മേ..

അമ്മേടെ ഈ മോൻ പോരെ..

എന്നാൽ മോൻ മാവിലൊന്നും വലിഞ്ഞ് കേറാതെ.. തോട്ടയിട്ട് പൊട്ടിച്ചാൽ മതി കേട്ടോ?

ഉം… ശരി.

വലിയമ്മേ.. നിങ്ങള് നടന്നോ ഞാൻ ഇതാ.. എത്തി..

കുറെ കഴിഞ്ഞ് ഹരി അടുകളയിൽ വന്നു.

അച്ഛമ്മേ.. ആമിനാത്ത എണ്ണയെടുക്കാൻ മറന്നു.. കുറച്ച് എണ്ണ തന്നോ അച്ചമ്മേ..

കൃഷ്ണമോള് മാങ്ങ പൊട്ടിക്കാൻ പോയിട്ട് കണ്ടില്ലല്ലോ ഹരീ..?

പറഞ്ഞിട്ട് ഗോമതിയമ്മ പുറത്തേക്കിറങ്ങി.. പിന്നാലെ ഹരിയും

മാവിൻ ചോട്ടിൽ ചാരിനിന്ന് പച്ചമാങ്ങ ചവച്ചിറക്കുന്ന കൃഷ്ണയെ കണ്ട് .. ഗോമതിയമ്മ ഒന്നു നിന്നു.. പുളിമാങ്ങ പച്ച കഴിക്കാത്തതാണല്ലോ? ഇവൾ..

ദൈവമേ…. ചതിച്ചോ?? അവർ നെഞ്ചത്ത് കൈവച്ചു വിളിച്ച് പോയ്..

എന്താച്ഛമ്മേ.. ?

ചതിച്ചല്ലോ.. മോനെ.. കൃഷ്ണമോള് ഗർഭിണിയാണെന്ന് തോന്നുന്നു..

ആ തെണ്ടി… എന്നെ പറ്റിച്ചോ? തലചുറ്റുന്നത് പോലെ തോന്നിയ ഹരി ഗോമതിയമ്മയെ മുറുക്കി പിടിച്ചു..

(തുടരും)

❤️❤️❤️ ബെൻസി❤️❤️❤️

 

5/5 - (3 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!